ദാമ്പത്യം: ഭാഗം 1

ദാമ്പത്യം: ഭാഗം 1

എഴുത്തുകാരി: തുഷാര ലക്ഷ്മി

” നിനക്ക് പഠിക്കാൻ പോകണമെന്ന് എന്താണിത്ര നിർബന്ധം ” – അരവിന്ദ് ആര്യയുടെ നേർക്കലറി … “അതിന് അവൾ അല്ലല്ലോ ഞാനല്ലേ നിന്നോട് പറഞ്ഞത്… ഇവളെ ഇതുപോലെ വീടിനകത്ത് അടച്ചിടാൻ ഞാൻ സമ്മതിക്കില്ല “- അമ്മയും വിട്ടുകൊടുത്തില്ല… “എന്തൊക്കെ പറഞ്ഞാലും ഇവളുടെ ഈ ആവശ്യം ഞാൻ സമ്മതിക്കില്ല “- അരവിന്ദ് വാശിയോടെ പറഞ്ഞു…. “എന്തിനാ ഏട്ടാ ഈ വാശി..?? ഇവൾ നല്ല പഠിക്കുന്ന കുട്ടിയല്ലേ ഡിഗ്രിക്കും അവൾക്ക് സെക്കൻഡ് റാങ്ക് ഉണ്ടായിരുന്നു… ഇതുപോലെ ബുദ്ധിമതിയായ ഒരു കുട്ടിയെ പഠിപ്പിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ ഏട്ടാ”- സ്റ്റെപ് ഇറങ്ങി വന്ന അഭിമന്യു ആണ് അത് പറഞ്ഞത്… “എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്കറിയാം.. നീ അഭിപ്രായം പറയേണ്ടതില്ല..

ഇവളെ ഡിഗ്രി വരെ പഠിച്ചതും ഞാനല്ലേ ഇനി അവൾ പഠിക്കണ്ട… എന്റെ സമ്മതം വാങ്ങി ഇനി ഇവൾ പഠിക്കാനെന്നു പറഞ്ഞ് ഈ വീടിന്റെ പടി ഇറങ്ങില്ല…. ഇക്കാര്യത്തിൽ ഇനി ഒരു സംസാരം വേണ്ട… ” – ഇത്രയും പറഞ്ഞ് അരവിന്ദ് വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി… കണ്ണ് തുടച്ച് ആര്യ അമ്മയേയും അഭിയേയും നോക്കി ചിരിച്ചു… എന്നിട്ട് അടുക്കളയിലേക്ക് നടന്നു… അമ്മയും അഭിയും വേദനയോടെ അവൾ പോകുന്നതും നോക്കി നിന്നു…. ഇത് ആര്യശ്രീ ദേവൻ.. നന്ദനത്തിൽ ശേഖരന്റെയും പ്രഭാദേവിയുടെയും മൂത്ത മരുമകൾ… ശേഖരന് രണ്ട് മക്കൾ അരവിന്ദ് ശേഖർ….അരവിന്ദിന് ബാങ്കിലാണ് ജോലി.. അരവിന്ദിന്റെ ഭാര്യയാണ് ആര്യ….അഭിമന്യു ഡോക്ടറാണ്… യുഎസിലേക്ക് പോകാനാണ് പ്ലാൻ… ആര്യ ശേഖരന്റെ കൂട്ടുകാരൻ ദേവന്റെയും മേനകയുടെയും ഇളയ മകളാണ്..

മൂത്ത മകളായ ഐശ്വര്യ ഭർത്താവും മക്കളുമൊത്ത് ബാംഗ്ലൂരിലാണ്.. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴായിരുന്നു ആര്യയുടെയും അരവിന്ദിന്റേയും വിവാഹം… ഇരുപത് വയസ്സിനുള്ളിൽ വിവാഹം കഴിയണം എന്ന ഏതോ ജോത്സ്യന്റെ പ്രവചനം കാരണമാണ് ഇത്ര ചെറുപ്പത്തിലെ ആര്യ സുമംഗലിയായത്… ഒരു പാവം പഠിപ്പി ആയിരുന്നു നമ്മുടെ ആര്യ.. പൊക്കം കുറഞ്ഞു വെളുത്തു മെലിഞ്ഞു അത്യാവശ്യം മുടിയും ഒക്കെയായി ഒരു സുന്ദരിക്കുട്ടി ആയിരുന്നു ആര്യ.. ദേവൻ ആര്യയ്ക്ക് വേണ്ടി ചെറുക്കനെ നോക്കി തുടങ്ങിയപ്പോൾ ശേഖരനാണ് അരവിന്ദിന് വേണ്ടി ആര്യയെ ചോദിക്കുന്നത്… ദേവനും മീനയ്ക്കും സമ്മതമായിരുന്നു.. അരവിന്ദിനും സമ്മതക്കുറവുണ്ടായിരുന്നില്ല..

ആര്യയ്ക്ക് പക്ഷേ ഇപ്പോഴേ ഒരു കല്യാണം വേണ്ട എന്നായിരുന്നു..അച്ഛനെയും അമ്മയെയും അനുസരിക്കുന്ന ആര്യ ഈ കാര്യത്തിനും എതിര് നിന്നില്ല.. കല്യാണം തീരുമാനിച്ചു കഴിഞ്ഞു അരവിന്ദ് ആര്യയെ ഫോൺ വിളിക്കുമായിരുന്നു…ആദ്യമൊക്കെ ആര്യയ്ക്ക് സംസാരിക്കാൻ പേടിയായിരുന്നു.. പതിയെ അവർ തമ്മിൽ അടുത്തു…കല്യാണം കഴിഞ്ഞു അവർ തമ്മിൽ കൂടുതൽ സ്നേഹിക്കുകയായിരുന്നു..അവർ തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു…. അതുകൊണ്ടുതന്നെ അരവിന്ദ് ആര്യയെ കൊച്ചുകുട്ടിയെ പോലെ കൊണ്ടുനടന്നു… അരവിന്ദ് ആര്യയെ സ്നേഹം കൊണ്ട് മൂടികയായിരുന്നു.. ആര്യയുടെ എല്ലാ കാര്യങ്ങളും അരവിന്ദ് ചെയ്തു കൊടുക്കുമായിരുന്നു..

അവളെ പഠിക്കാനയച്ചതും, കോളേജിൽ കൊണ്ടുപോകുന്നതുമൊക്കെ അരവിന്ദ് തന്നെയായിരുന്നു..ശേഖരനും പ്രഭയ്ക്കും ആര്യ നല്ലൊരു മരുമകൾ ആയിരുന്നു.. ചേട്ടന്റെ ഭാര്യ ആണെങ്കിലും തന്നെക്കാൾ അഞ്ച് വയസ്സിന് ഇളയ ആര്യയ്ക്ക് അഭി നല്ലൊരു സുഹൃത്ത് ആയിരുന്നു .. ഒരു വർഷം വരെ ഒരു പ്രശ്നവുമില്ലയിരുന്നു.. അവരുടെ ജീവിതം കണ്ടു ശേഖരനും പ്രഭയ്ക്കും അഭിയ്ക്കും സന്തോഷമായിരുന്നു…. പക്ഷേ പിന്നെ അരവിന്ദ് മാറിത്തുടങ്ങി… ആര്യയെ കാണുന്നത് പോലും ഇഷ്ടമല്ലാത്ത പോലെ… വീട്ടുകാരോടും ആ ഇഷ്ട്ടക്കുറവ് ഉണ്ടായിരുന്നു..അരവിന്ദും അഭിയും ജേഷ്ഠാനുജന്മാരേക്കാൾ നല്ല കൂട്ടുകാരുമായിരുന്നു… പക്ഷേ എന്നിട്ടും തന്റെ മാറ്റത്തിന് കാരണം അരവിന്ദ് അഭിയോട് പോലും പറയാൻ തയ്യാറായിരുന്നില്ല.. ആര്യയുടെ കാര്യങ്ങളൊക്കെ ശേഖരനോ പ്രഭയോ ആണ് നോക്കുന്നത്..

അരവിന്ദ് അതൊന്നും ഇപ്പോ ശ്രദ്ധിക്കാറേയില്ല… ആര്യയെന്നൊരാൾ ആ വീട്ടിലുണ്ടെന്ന് പോലും അരവിന്ദ് ശ്രദ്ധിക്കാറില്ല… അരവിന്ദും ആര്യയും തമ്മിലുള്ള അകൽച്ച നാൾക്കുനാൾ കൂടിക്കൊണ്ടേയിരുന്നു.. ഇതിനിടയിൽ പ്രഭാമ്മയും അഭിയുമായിരുന്നു ആര്യയ്ക്ക് ആശ്വാസം… രാത്രി ഒരുപാട് വൈകിയെ അരവിന്ദ് വീട്ടിലേക്ക് വരാറുള്ളൂ.. ചില ദിവസങ്ങളിൽ വരാറുമില്ല.. പ്രഭയ്ക്ക് മകനെ ഓർത്തു നല്ല വിഷമം ആയിരുന്നു.. അതവരുടെ ആരോഗ്യത്തെയും ബാധിക്കാൻ തുടങ്ങിയപ്പോൾ ശേഖരൻ ഇതേപ്പറ്റി അരവിന്ദിനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു…

ഒരു ഞായറാഴ്ച എല്ലാവരും വീട്ടിൽ ഉള്ള ഒരു ദിവസം ശേഖരൻ എല്ലാവരെയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞു അവരുടെ റൂമിലേക്കു വിളിപ്പിച്ചു… ഏറ്റവുമൊടുവിലാണ് അരവിന്ദ് എത്തിയത്.. “എന്താണ് നിന്റെ ഉദ്ദേശം..?? എന്തിനാണ് മോളെ നീ ഇങ്ങനെ വേദനിപ്പിക്കുന്നത്…?? കുറച്ചുനാളായി പലതും ഞാൻ കാണുന്നു… ഇന്നെനിക്ക് ഒരു തീരുമാനം അറിഞ്ഞേ പറ്റു ” – ശേഖരൻ ദേഷ്യത്തോടെ പറഞ്ഞു…. “ഉത്തരം തരാം അച്ഛാ… എനിക്കും ചില തീരുമാനങ്ങൾ എടുത്തേ പറ്റു.. എനിക്ക് ഡിവോഴ്സ് വേണം “- ശാന്തനായി അരവിന്ദ് പറഞ്ഞു നിർത്തി.. തുടരും….

Share this story