ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 19

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിറ്റേന്ന് ട്യൂഷൻ സെൻററിൽ ക്ലാസ് കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ഹെഡ്മാസ്റ്റർ സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു എന്ന് അറിഞ്ഞത്…….. പെട്ടെന്നുതന്നെ അപർണ അവിടേക്ക് നടന്നിരുന്നു….. “അപർണ്ണ കയറി വരു…. സർ പറഞ്ഞു….. “എന്താ സർ…. ” അപർണയ്ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോ…..? അതായിരുന്നു ആദ്യത്തെ ചോദ്യം…… ” എനിക്ക് എങ്ങനെ സ്വന്തമായി അക്കൗണ്ട് ഒന്നും ഇല്ല സാറേ….. വിനയത്തോടെ തന്നെ മറുപടി പറഞ്ഞു…… ” ഇന്ന് മുതലാണ് സാലറി കൊടുത്തു തുടങ്ങുന്നത്…… അപർണ്ണയുടെ ആദ്യത്തെ ശമ്പളമാണ്…… ഇന്നേതായാലും കയ്യിൽ തരാം…… അടുത്ത മാസത്തേക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്തോളൂ…… അപ്പോൾ അക്കൗണ്ട് വഴി തരാമല്ലോ…..

അതാണ് എനിക്കും എളുപ്പം…… അദ്ദേഹം അത് പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു തുള്ളി ചാടുകയായിരുന്നു…… ആദ്യത്തെ സമ്പാദ്യം…… ജീവിതത്തിലാദ്യമായി തൻറെ സ്വന്തം കഴിവുകൊണ്ട് താനുണ്ടാക്കിയ സമ്പാദ്യം……. ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച ഒരു നിമിഷം ജീവിതത്തിൽ ഇതുതന്നെയാണെന്ന് അപർണയ്ക്ക് തോന്നിയിരുന്നു……. സത്യം പറഞ്ഞാൽ താൻ ഇപ്പോൾ ജോലിക്ക് വരാൻ തുടങ്ങിയിട്ട് ഒരു മാസം ആയി എന്ന് സർ പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല….. ഏതുസമയവും ശിവേട്ടന്റെ സ്വപ്നങ്ങളാണ് മനസ്സിൽ……. അതുകൊണ്ടുതന്നെ ബാക്കി കാര്യങ്ങൾ ഒക്കെ എപ്പോഴൊക്കെയോ കൈവിട്ടു പോകുന്നുണ്ടായിരുന്നു…….

ഇതിനിടയിൽ പകൽ പൊഴിയുന്നതും ഇരവ് വരുന്നതും, പുതിയ പ്രഭാതം വിടരുന്നതും ഒന്നും താൻ അറിയുന്നില്ല…… മനസ്സിൽ ആ രൂപം മാത്രമാണ്….. തൻറെ ദേവന്റെ സ്വപ്നങ്ങൾ മാത്രമാണ്…… സാർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്….. ” കുട്ടികൾക്കൊക്കെ നല്ല അഭിപ്രായമാണ് അപർണ്ണയെ പറ്റി…… താൻ പറയുന്നതൊക്കെ നന്നായി മനസ്സിലാകുന്നുണ്ട് എന്നാണ് എല്ലാവരും പറയുന്നത്……. മനസ്സിലാകാത്ത കുട്ടികളെ പ്രത്യേകം പിടിച്ചിരുത്തി മാറ്റി പഠിപ്പിച്ചു മനസ്സിലാക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത ഒന്നുകൊണ്ടുമാത്രമാണ്…….. ഇവിടെ വരുന്നതിൽ പലരും വെറുതെ ശമ്പളത്തിന് വേണ്ടി വരുന്നവരാണ്……..

പക്ഷേ അതിനുമപ്പുറം ഏതൊരു ജോലി ചെയ്യുമ്പോഴും നമുക്ക് ആത്മസംതൃപ്തി ഉണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം…….. ചെയ്യുന്ന ജോലിയോട് നമുക്കൊരു പ്രതിബദ്ധത ഉണ്ടാവണമെങ്കിൽ മാത്രമേ ഏതുകാര്യവും നന്നായി മുന്നോട്ട് പോവുകയുള്ളൂ……. അപർണയ്ക്ക് അത് ആവോളം ഉണ്ട് …. അതുകൊണ്ട് താൻ എവിടെ ചെന്നാലും ഒരു ജീവിതവിജയം തനിക്ക് ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്……. ഒരു അനുഗ്രഹം പോലെ അദ്ദേഹം അത്രയും പറഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു……. ഒരുപാട് കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന മനുഷ്യനാണ്……

അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യൻ തന്നെ പറ്റി ഇങ്ങനെ പറയുമ്പോൾ തനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നുണ്ടായിരുന്നു ആ ഒരു നിമിഷം…… ആയിരത്തിന്റെ പത്തു നോട്ടുകൾ കൈകളിൽ വച്ച് അദ്ദേഹം അഭിമാനപൂർവ്വം അത് പറഞ്ഞപ്പോൾ ജീവിതത്തിലെ ആദ്യ സമ്പാദ്യം കൈകളിൽ നേടിയ സന്തോഷം ഈ ലോകം പിടിച്ചടക്കിയതിനേക്കാൾ വലുതാണ് എന്ന് ആ നിമിഷം അപർണ അറിയിക്കുകയായിരുന്നു……. ജീവിതത്തിൽ ആദ്യം ആയാണ് അത്രയും കാശ് ഒരുമിച്ച് കാണുന്നത്…… അച്ഛൻറെ കഷ്ടപ്പാടുകൾക്ക് ഈ തുക നൽകുന്ന സന്തോഷം ചെറുതല്ല എന്ന് അറിയാരുന്നു ….. അച്ഛന്റെ അടുത്തു ചെന്ന് ആ സന്തോഷം പങ്കുവെച്ചു നിൽക്കുന്ന നിമിഷം മാത്രം ആയിരുന്നു മനസ്സിൽ നിറയെ അപ്പോൾ….

അച്ഛന് ഒരുപാട് സന്തോഷമാകും….. കുഞ്ഞു പ്രാരാബ്ധങ്ങൾക്കിടയിൽ ഈ തുക നൽകുന്നത് വലിയ സന്തോഷമാണ്…… തൻറെ അച്ഛൻ ഒരു മാസം കഷ്ടപ്പെട്ടാലും ഇത്രയും തുക ഉണ്ടാക്കുന്നത് തന്നെ കഷ്ടിയാണ്……. അന്ന് വൈകുന്നേരം സാറിനോട് അൽപം നേരത്തെ പൊയ്ക്കോട്ടെ എന്ന് ചോദിച്ച് നേരത്തെ ഇറങ്ങി…… ശിവേട്ടന്റെ വർക്ക്ഷോപ്പിനു മുന്നിൽ ചെന്ന് നോക്കിയിരുന്നു….. തിരക്കാണ് എന്ന് അടുത്തേക്ക് വന്ന് പറഞ്ഞു ഇന്ന് തന്നോടൊപ്പം വരാനാകില്ല എന്നും….. വലിയ ദുഃഖം തോന്നിയിരുന്നു…. ടൗണ് വരെ ഒന്ന് പോകണം എന്ന് കരുതിയിരുന്നു…… മീര ചേച്ചിയും കൂടെ കൂട്ടി….. ശമ്പളം കിട്ടിയ ദിവസമല്ലേ എല്ലാവർക്കും എന്തെങ്കിലും വാങ്ങേണ്ട എന്ന് കരുതിയാണ് പോയത്…… ആദ്യം തന്നെ മനസ്സിൽ തെളിഞ്ഞുവന്നത് അമ്മയുടെയും അച്ഛന്റെയും മുഖമായിരുന്നു…..

അമ്മയ്ക്ക് നല്ലൊരു നൈറ്റി പോലും വീട്ടിൽ ഇടാൻ ഉണ്ടായിരുന്നില്ല…… എപ്പോഴും മങ്ങിയ ഒന്നോ രണ്ടോ എണ്ണം…… അതുതന്നെയാണ് മാറിമാറി ഉപയോഗിച്ചുവരുന്നത്….. അച്ഛൻ ആണെങ്കിലും എപ്പോഴും ഒരു ഷർട്ട്…… അതിൽ കൂടുതൽ തങ്ങൾ ഇട്ട് കണ്ടിട്ടില്ല…… എവിടെയെങ്കിലും പോകാൻ നല്ല ഒരു ഷർട്ട് അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ……. പിന്നീട് കടയിൽ പോകുമ്പോൾ ഇടുന്നതും പഴയ ഷർട്ടുകൾ ആണ് നിറംമങ്ങിയത് ഒക്കെ ആയിരിക്കും…… എന്തു വിശേഷം വന്നാലും അച്ഛൻ സ്വന്തമായി എടുക്കാറില്ല…… അമ്മയ്ക്കും ഞങ്ങൾക്ക് വാങ്ങി കൊടുക്കും എന്നല്ലാതെ…….. ഞങ്ങളൊക്കെ മുതിർന്നപ്പോൾ പഠനം വലിയ ബാലികേറാമല ആയപ്പോൾ അമ്മയും അമ്മയുടെ ഒരുപാട് കാര്യങ്ങൾ ഒതുക്കാൻ തുടങ്ങിയിരുന്നു……..

പഴയ കോട്ടൻ സാരികൾ വെട്ടി തയ്ച്ചു അമ്മ നൈറ്റി ഉപയോഗിക്കുമ്പോൾ ആദ്യമൊക്കെ ദുഃഖം തോന്നും ആയിരുന്നു…… പിന്നീട് അമ്മയ്ക്ക് താങ്ങളോടുള്ള കരുതൽ ആണെന്ന് മനസ്സിലാക്കിയ നിമിഷം വേദനയെക്കാൾ ഉപരി അമ്മയെ കുറച്ചുകൂടി നന്നായി നോക്കേണ്ടത് മക്കൾ ഓരോരുത്തരുടെയും കടമയാണ് എന്ന ഒരു പാഠമായിരുന്നു അതിൽ നിന്നും ഞങ്ങൾ നാലാളും പഠിച്ചെടുത്തത്………. ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആണ് കയറിയത്……. ആദ്യം തന്നെ അമ്മയ്ക്ക് രണ്ട് നൈറ്റിയും അച്ഛന് രണ്ട് ഷർട്ടും ഒരു മുണ്ടും മേടിച്ചു…….. അക്കുവിനു ഒരു ഷർട്ട് മേടിച്ചു ഒരു ജീൻസും മേടിച്ചു……. അവന് ജീൻസ് ആണ് ഇല്ലാത്തത്….. ആകെ ഒന്നോ രണ്ടോ ഉള്ളൂ…….

അച്ചുവിനും അമ്മുവിനും ലാഭത്തിൽ രണ്ട് ടോപ്പ്……. പിന്നെ ബേക്കറിയിൽ കയറി അമ്മുവിന് ഇഷ്ടപ്പെട്ട ഹൽവയും അച്ചുവിന് ഇഷ്ടപ്പെട്ട മൈസൂർപാക്കും വാങ്ങി……. പെട്ടെന്നാണ് ശിവേട്ടനെ കുറിച്ച് ഓർത്തത്…… ആൾക്ക് എന്താണ് ആദ്യ ശമ്പളത്തിൽ ഞാൻ വാങ്ങി കൊടുക്കുന്നത്……? എന്തേലും വാങ്ങണം….. അത് എന്താണ് എന്ന് ഓർത്തു നിന്നു ….. ” മോളുടെ അരഞ്ഞാണം ഒന്ന് പൊട്ടി…… എനിക്ക് അത് ഒന്ന് ശരിയാക്കണം…… നീ എൻറെ കൂടെ വാ….. അടുത്ത് കണ്ട വെള്ളികടയിലേക്ക് നോക്കി മീര ചേച്ചി പറഞ്ഞപ്പോൾ ഓർമ്മകൾക്ക് കുറച്ചുനേരം അവധി കൊടുത്ത്,മീര ചേച്ചിയോട് ഒപ്പം പോയി……. ഓരോ അരഞ്ഞാണവും മാറിമാറി നോക്കുന്ന സമയത്താണ് അത് കണ്ണിൽ പെട്ടത്…….

മഹാദേവൻറെ വെള്ളിയിൽ തീർത്ത നല്ല ഭംഗി ഉള്ള ഒരു ലോക്കറ്റ്……. ജീവൻ തുടിക്കുന്നുണ്ട് അതിന് ഇപ്പോഴും എന്ന് തോന്നുന്നു…… എൻറെ മഹാദേവൻ എനിക്ക് തന്ന സമ്മാനമാണ് എൻറെ ശിവേട്ടൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം…… ഇതിലും വലിയ എന്ത് സമ്മാനമാണ് അദ്ദേഹത്തിന് ഞാൻ നൽകുന്നത്…….. അപ്പോൾ തന്നെ അത് വാങ്ങാം എന്ന് വിചാരിച്ചു…… ഉടനെ തന്നെ അത് വാങ്ങി…… അതുമാത്രം ബാഗിലേക്ക് ഇട്ടു….. മറ്റാരും കാണാതെ അതിൽ സ്വാതന്ത്ര്യമായി അവിടെ കിടക്കട്ടെ….. ആളെ കാണുമ്പോൾ കൊടുക്കാം….. അന്ന് പതിവിലും ഉത്സാഹത്തോടെയാണ് വീട്ടിലേക്ക് ചെന്നത് …….. എല്ലാവർക്കും വാങ്ങിയ സാധനങ്ങളും കൊടുത്തു……..

പിള്ളേരൊക്കെ ഭയങ്കര സന്തോഷത്തിലാണ്……. അമ്മയുടെ കണ്ണുകൾ മാത്രം നിറഞ്ഞു പോകുന്നത് ആ നിമിഷം കണ്ടിരുന്നു……. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ജന്മം തന്നവരുടെ മനസ്സ് നിറയ്ക്കാൻ ഒരു അവസരം എങ്കിലും ഉണ്ടാകുക എന്നതാണ്……. ” എന്തിനാ ഇതൊക്കെ വാങ്ങിയത്…… എനിക്ക് ഇവിടെ ഇഷ്ടം പോലെ ഉണ്ടല്ലോ…… നീ വെറുതെ കാശ് കളയണ്ട കാര്യം ഇല്ലായിരുന്നു….. ” അല്ലെങ്കിലും അമ്മ അങ്ങനെയേ പറയൂ എന്ന് എനിക്ക് അറിയാം…… എങ്കിലും അമ്മയെ നോക്കി ഒരു ചിരി പാസാക്കി കുളിക്കാനായി പോയി……. കുളികഴിഞ്ഞ് തിരിച്ചിറങ്ങി നാമം ജപിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ടു അച്ഛൻ കയറിവരുന്നത്……

പെട്ടെന്ന് തന്നെ സന്തോഷം തോന്നി……. പെട്ടെന്ന് നാമജപം തീർന്നതിനുശേഷം അച്ഛൻറെ അരികിലെക്കോടി…….. അച്ഛന് വേണ്ടി വാങ്ങിയ ഷർട്ടും മുണ്ടും എടുത്തുകൊണ്ട് അച്ഛൻറെ കൈകളിലേക്ക് വച്ചുകൊടുത്തു……. സന്തോഷംകൊണ്ട് അച്ഛൻറെ മുഖവും മാറുന്നത് ആ നിമിഷം കാണുന്നുണ്ടായിരുന്നു….. കണ്ണീരൊഴുക്കാറായതും അച്ഛൻ പെട്ടെന്ന് മറ്റെങ്ങോ ദൃഷ്ടി ഒന്ന് മാറ്റി പറഞ്ഞു…… ” എന്തിനാ ഇതൊക്കെ വാങ്ങിയത്….. ഉള്ള പൈസ ചിലവാക്കാതെ സൂക്ഷിച്ചാൽ പോരായിരുന്നോ…..? അല്ലെങ്കിലും അച്ഛൻ ഗൗരവം വിട്ടേ സംസാരിക്കാറില്ല….. ഗൗരവത്തോടെ മാത്രമേ പറയൂ….. അത് ഗൗരവത്തോടെയാണ് പറഞ്ഞത്….. അച്ഛൻ മറുപടി ഇതുതന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു…… ” അച്ഛൻ കൈയ്യൊന്ന് നീട്ടിക്കെ…..

അത് പറഞ്ഞതും എന്തിന് എന്ന അർത്ഥത്തിൽ അച്ഛൻ എൻറെ മുഖത്തേക്ക് നോക്കി….. ” നീട്ടിക്കേ അച്ച…. ഞാൻ പറഞ്ഞു അച്ഛൻ കൈ നീട്ടിയതും എൻറെ കയ്യിലുണ്ടായിരുന്ന കാശ് അച്ഛൻറെ കൈകളിലേക്ക് വച്ച് കൊടുത്തു…… ” കിട്ടിയതിന്റെ ബാക്കിയാണ്…… കുറച്ച് ചിലവായി പോയി….. എങ്കിലും ബാക്കി കാശ് അച്ഛനെ ഏൽപ്പിക്കണം എന്ന് തോന്നി….. ഞാനത് പറഞ്ഞതും അച്ഛൻറെ കണ്ണുകളിൽ നനവ് പൊടിഞ്ഞിരുന്നു….. പക്ഷേ പെട്ടെന്ന് തന്നെ അത് മാറ്റി അച്ഛൻ പറഞ്ഞു….. ” എൻറെ കയ്യിൽ തരണ്ട….. നീ ജോലി ചെയ്ത പൈസ അല്ലേ…… നീ തന്നെ സൂക്ഷിച്ചു വച്ചാൽ മതി….. ” എൻറെ കയ്യിൽ ഇരുന്നാൽ ചിലവായി പോകും അച്ഛാ….. അതുകൊണ്ടാണ് അച്ഛൻറെ കയ്യിൽ തന്നത്…..

അച്ഛൻറെ കയ്യിൽ തന്നെ ഇരിക്കട്ടെ…… എല്ലാ കാര്യങ്ങളും അച്ഛൻ നന്നായി നടത്തുന്നുണ്ടല്ലോ…… അത് പറഞ്ഞ് അച്ഛൻറെ മറുപടിക്ക് കാക്കാതെ തിരികെ മുറിയിലേക്ക് പോയി…….. അപ്പോൾ എന്നെ നോക്കി നിൽക്കുന്ന എല്ലാ മുഖഭാവങ്ങളിലും സന്തോഷമായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു…… ” അച്ഛൻ എനിക്ക് എന്നും വണ്ടിക്കൂലിക്ക് ഉള്ള കാശ് മാത്രം തന്നാൽ മതി….. അതിൽ കൂടുതൽ ഒന്നും എൻറെ കയ്യിൽ വച്ച് ഞാൻ പരിചയിച്ചിട്ടില്ല…… അങ്ങനെ ഒരുപാട് കാശ് എൻറെ കയ്യിൽ ഇരുന്നാൽ എന്ത് ചെയ്യണം എന്ന് അറിയുകയില്ല…… തിരികെ മുറിയിലേക്ക് കയറിയതും ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി മുറി ഒന്ന് അടച്ചു കുറ്റിയിട്ടു……. ശേഷം ഫോൺ എടുത്തു ശിവാനി എന്ന് സേവ് ചെയ്ത നമ്പർ കോളിങ് ഇട്ടു….. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ ഫോൺ അപ്പോൾതന്നെ എടുക്കപ്പെട്ടു…… ” വീട്ടിൽ വന്നോ….. ” ഇല്ല തിരക്കായിരുന്നു….. ഇറങ്ങാൻ പോകുന്നതേയുള്ളൂ….. നീ വീട്ടിൽ ചെന്നില്ലേ ….. ” ഞാൻ വീട്ടിൽ വന്ന് എത്ര നേരമായി…..

നാളെ ഞായറാഴ്ചയല്ലേ എനിക്കൊന്ന് കാണണം….. “എനിക്കും……. ആൾ അത് പറഞ്ഞപ്പോൾ സന്തോഷം തോന്നി…. “നമ്മുടെ കുന്നിന്റെ ക്ഷേത്രത്തിലെ താഴെയുള്ള പുഴയുടെ അവിടെ വന്നാൽ മതി…… ഞാനവിടെ ഉണ്ടാകും…… “ശരി ശിവേട്ടാ……. “എങ്കിൽ ഞാൻ വീട്ടിലേക്ക് ഇറങ്ങാൻ പോവാ….. “ശരി എങ്കിൽ നാളെ കാണാം….. അല്ലെങ്കിലും ഈ കാലത്തിനിടയിൽ എപ്പോഴും ഞങ്ങൾ എന്തെങ്കിലും അത്യാവശ്യത്തിന് പരസ്പരം സംസാരിക്കുമെന്ന് അല്ലാതെ ഫോണിലൂടെ പ്രണയം അധികം ആസ്വദിച്ചിട്ടില്ല…… ഒരുപാട് സംസാരിക്കാറില്ല…… വിളിക്കാറില്ല…… രാത്രിയിൽ നീണ്ടുപോകുന്ന പ്രണയ സംഭാഷണങ്ങൾ ഒന്നുമില്ല……. എനിക്കിവിടെ ഫോൺ വിളിച്ചു കൊണ്ടിരിക്കാൻ ഉള്ള ഒരു സാഹചര്യമല്ല എന്ന് ശിവേട്ടനു അറിയാം……

അതുകൊണ്ടാവും ശിവേട്ടൻ അത്തരം കാര്യങ്ങളൊന്നും എന്നോട് നിർബന്ധിക്കാതെ ഇരിക്കുന്നത്…… പിറ്റേന്ന് നേരത്തെ തന്നെ ഒരുങ്ങി പുഴയോരതേക്ക് നടന്നു….. എൻറെ പ്രതീക്ഷകളെ തെറ്റിച്ച് ആൾ ഇന്ന് നേരത്തെ വന്നിട്ടുണ്ടായിരുന്നു…… ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സ് നിറയും പോലെ……. എന്നെ കണ്ടതും ആ നുണക്കുഴി കവിളുകൾ എനിക്ക് വേണ്ടി വിരിഞ്ഞു……. അത് കണ്ടതും എൻറെ ഹൃദയം ക്രമം തെറ്റി ഇടിക്കാൻ തുടങ്ങിയിരുന്നു…… ഹൃദയതാളം ക്രമാതീതമായി ഉയരാൻ തുടങ്ങിയിരുന്നു….. എന്നെ കണ്ടതും ആൾ ചാഞ്ഞുനിൽക്കുന്ന ഒരു മരക്കൊമ്പിൽ ലേക്ക് കയറിയിരുന്നു……. “വാ……. ഇവിടെ ഇരിക്കാം…… ആൾ പറഞ്ഞതും ഞാൻ ആൾക്കരികിലേക്ക് ചെന്നിരുന്നു…… കാലുകൾ അല്പം വെള്ളത്തിലേക്ക് താഴ്ത്തി….. കാലിൽ വെള്ളം കയറുന്നുണ്ട്……

തൊട്ടടുത്തിരിക്കുന്ന ആളിന്റെ സാന്നിധ്യത്തിൽ ഇപ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്….. ” എനിക്ക് ഇന്നലെ ശമ്പളം കിട്ടി……. ” ആഹാ നല്ല കാര്യം….. എന്നിട്ട് എന്തു വാങ്ങി അച്ഛനും അമ്മയ്ക്കും കുട്ടികൾക്കൊക്കെ….. ” ഡ്രസ്സ് വാങ്ങി…. ” ആഹാ….. ” ഞാൻ ശിവേട്ടന് എന്ത് വാങ്ങിയെന്ന് ചോദിക്കാത്തത് എന്താണ് ……? ” എന്തെങ്കിലും നീ എനിക്ക് വേണ്ടി വാങ്ങിയിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പല്ലേ….. അത് ഞാൻ ചോദിക്കേണ്ട കാര്യമുണ്ടോ….. അതിനാകും എന്നെ കാണണമെന്ന് പറഞ്ഞതെന്ന് ഞാൻ ഊഹിച്ചിരുന്നു…… “ചുമ്മാ……. ” അല്ലടി നീ ഇന്നലെ ശമ്പളം വാങ്ങിയിട്ട് ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു……. നീ ജോയിൻ ചെയ്തിട്ട് ഒരുമാസം ഒരു മാസം കഴിഞ്ഞ് 2 ദിവസം ആയല്ലോ….. ”

ശിവേട്ടന് ഇതൊക്കെ ഓർമ്മയുണ്ടായിരുന്നോ…..? ” എനിക്ക് പിന്നെ ഓർക്കാൻ മറ്റ് എന്ത് കാര്യങ്ങൾ ആണ് ഉള്ളത്…. നിന്റെ കാര്യങ്ങൾ അല്ലാതെ….. പ്രണയാർദ്രമായി എൻറെ മുഖത്തേക്ക് നോക്കി ശിവേട്ടൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ വല്ലാതെ ആയി പോയിരുന്നു…… ” ശരിക്കും എന്നെ ഇഷ്ടമാണോ…..? ” അതെന്താ ഇപ്പോൾ അങ്ങനെ ഒരു സംശയം…… ” എന്നോട് ഒന്നും അധികം സംസാരിക്കാറില്ലല്ലോ….. ഞാൻ എപ്പോഴും ഓർക്കും ഒന്ന് കാണണമെന്ന് കൂടി ശിവേട്ടൻ പറയാറില്ല…….. “കാണാതെ പറയാതെ ഒക്കെ എൻറെ മനസ്സിൽ നീ നിറഞ്ഞു നിൽപ്പുണ്ട്……. അതിന് കാണണമെന്നോ ഒരുപാട് സംസാരിക്കണം എന്നോ ഒന്നുമില്ല……. ” എൻറെ കൂട്ടുകാരുടെ ഒക്കെ ലവേഴ്സ് അവരെ ദിവസവും കാണുകയും പുറത്തൊക്കെ പോയി ഒരുമിച്ചു ഇരിക്കുകയും ഒക്കെ ചെയ്യും…..

അതൊന്നും വേണ്ട പക്ഷെ എന്നെ കാണണം എന്ന് ശിവേട്ടൻ പറയാറില്ലല്ലോ…. കാണണം എങ്കിൽ പോലും ഞാൻ ഏട്ടനോട് അങ്ങോട്ട് പറയണം…. സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര ആഗ്രഹം ആണ്…. ഒരിക്കലെങ്കിലും എന്നെ കാണണമെന്ന് ശിവേട്ടൻ ഇങ്ങോട്ട് പറയണം എന്ന്… പരിഭവം പറയുന്നവളുടെ മുഖത്തേക്ക് ശിവൻ കുറച്ചു നേരം തുറിച്ചുനോക്കി……. ശേഷം അവളുടെ കൈകൾ അടുത്ത അവൻറെ നെഞ്ചോട് ചേർത്തുപിടിച്ചു…… ആദ്യമായി അറിഞ്ഞ നിമിഷം മുതൽ ഈ നിമിഷം വരെ ആ സ്പർശം അറിയുമമ്പോൾ തന്റെ ശരീരത്തിൽ ഒരു വിറയൽ ഉണ്ടാകുന്നത് അപർണ അറിയുന്നുണ്ടായിരുന്നു. ” ഇതാണ് മോളെ നമ്മുടെ ലോകം…… ഞാനും നീയും മാത്രം ആകുന്ന നമ്മുടെ ലോകം….. ഇവിടെ നമ്മുക്ക് ഇങ്ങനെ ചേർന്നിരിക്കാം …… ആവോളം സ്നേഹം പകരാം…..

വെറുതെ അതൊക്കെ മറ്റുള്ളവരെ കാണിക്കണോ…..? നമ്മുടെ സ്വകാര്യനിമിഷങ്ങളിൽ നമ്മുക്ക് സ്നേഹിക്കം….. നിനക്ക് തോന്നുന്നുണ്ടോ എനിക്ക് നിന്നെ കാണാൻ ആഗ്രഹം ഇല്ലന്ന്….. അവൾ ഒന്നും പറയാതെ അവനെ നോക്കി…… “എപ്പഴും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന മുഖം ആണ് ഇത്….. എന്റെ സന്തോഷങ്ങളുടെ പ്രതിഫലനം……. എന്റെ സ്വന്തം ആകട്ടെ എല്ലാ പരിഭവങ്ങളും മാറ്റും ഞാൻ…… ചിരിയോടെ അവൻ അത്‌ പറഞ്ഞപ്പോൾ അവനെ മാത്രം ഹൃദയത്തിൽ കുടിയിരുത്തിയ ആ പെണ്ണൊരുത്തിയുടെ മുഖം നാണത്തിന്റെ പല വർണ്ണങ്ങളിൽ നിറഞ്ഞു ……. “അതൊക്കെ പോട്ടെ എനിക്ക് നീ എന്താ വാങ്ങിയത്….. കാണട്ടെ…… അവൻ അത്‌ പറഞ്ഞപ്പോൾ അവൾ കയ്യിൽ കരുതിയിരുന്ന ചെറിയ ബോക്സിൽ ഇന്ന് രാവിലെ പൂജിച്ച് കറുത്ത ചരടോടെ ചേർത്തുവച്ച മഹാദേവന്റെ രൂപത്തിന്റെ ലോക്കറ്റ് ഉയർത്തി കാണിച്ചു……

അവൻ അതിൽ കൗതുകപൂർവം നോക്കി ഇരിക്കുകയാണ്…… “ശിവേട്ടൻ ഇത് ഇനി എന്നും കഴുത്തിൽ ഇടണേ……. ഈ ചരട് ഞാന് പൂജിച്ചു വാങ്ങിയത് ആണ്….. ഇന്ന് അമ്പലത്തിൽ കൊണ്ടുപോയി രണ്ടും പൂജിച്ചു…… ഇത് ഒരു മാലയാക്കി കഴുത്തിലിടണം…… ഇത് ശരീരത്തിൽ ഉള്ളപ്പോൾ ഞാൻ ശിവേട്ടൻറെ നെഞ്ചോട് ചേർന്ന് നിൽക്കുകയാണെന്ന് തോന്നണം…… പിന്നെ ഒരു മോശകാര്യവും ചെയ്യാൻ തോന്നില്ല…… അത് പറഞ്ഞപ്പോൾ ശിവേട്ടൻ ഇമവെട്ടാതെ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു………ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 18

Share this story