ആദിശൈലം: ഭാഗം 37

ആദിശൈലം: ഭാഗം 37

എഴുത്തുകാരി: നിരഞ്ജന R.N

പിറ്റേന്ന് തലയ്ക്ക് നല്ല ഭാരമുള്ളതായി തോന്നിയവൾക്ക്…… കടുത്ത തലവേദനകൂടി അതിന് കൂട്ടായിവന്നതും അവളാകെ തളർന്നു…. ഗുഡ്മോർണിംഗ് ആമി,,,,, കെട്ടൊക്കെ ഇറങ്ങിയോ…….. വാതിൽക്കൽ അവൾക്കുള്ള ബെഡ്‌കോഫിയുമായി വന്നുനിൽക്കുകയായിരുന്നു രുദ്രൻ……. വല്ലാത്ത തലവേദന രുക്കുവേട്ടാ……… ഒരു കുഞ്ഞിനെപ്പോലെ അവൾ ചിണുങ്ങി….. എന്തോ അതുകണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് അവന്റെ കൈയിൽ പിടിച്ചുതൂങ്ങിനടന്ന അവരുടെ കിലുക്കാംപെട്ടി ആമികൊച്ചിനെപ്പോലെ അവന് തോന്നി….. ഈ കോഫീ കുടിക്ക്.. എല്ലാം മാറും… അയോഗിനെ ഞാൻ അറിയിച്ചിട്ടുണ്ട്.. ഹാ പിന്നെ… വിശ്വനങ്കിൾ ആശുപത്രിയിലാണ്… ഒരു സൈലന്റ് അറ്റാക്ക്, അയോഗിനെ വിളിച്ചപ്പോൾ അയാൾ പറഞ്ഞതാ…..

കോഫീ അവൾക്ക് കൊടുത്ത് തിരികെ നടക്കുന്നതിനിടയ്ക്ക് അവൻ പറഞ്ഞു….. അച്ഛന്………… എന്തോ ആ ബന്ധം അവളിൽ നിന്ന് മായുന്നതല്ലായിരുന്നു……… ഇപ്പോൾ കുഴപ്പമില്ലെന്നാ അറിഞ്ഞേ… എല്ലാം കൂടി ആ പാവത്തിന് താങ്ങാൻ കഴിഞ്ഞുകാണില്ല………. രുദ്രൻ അച്ഛനെ ന്യായീകരിക്കാൻ ശ്രമിച്ചു.. പക്ഷെ, അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അവൾ…. കോഫീ ഒരു കവിൾ കുടിച്ച് ഫ്രഷ് ആകണം എന്നും പറഞ്ഞ് അവൾ ബാത്‌റൂമിലേക്ക് പോയി……… അതുവെറുമൊരു അഭിനയമാണെന്ന് മനസ്സിലാക്കാൻ രുദ്രന് തന്റെ ഐ പി എസ് ബുദ്ധിയൊന്നും ഉപയോഗിക്കേണ്ടകാരര്യം വന്നില്ല, എത്ര ദേഷ്യം ഉണ്ടെന്ന് പുറമെ നടിച്ചാലും ആ മനസ്സിന് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ എന്ന് അവന് നല്ല ബോധ്യമുണ്ട് ……..

ബാത്‌റൂമിൽ കയറിയതും കണ്ണാടിയ്ക്ക് മുൻപിലെ തന്റെ പ്രതിബിംബത്തിലേക്ക് അവൾ നോക്കി നിന്നു… ഒരു ദിവസം കൊണ്ട് താനാകെ മാറിയിരിക്കുന്നു………….. കണ്ണുകളിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും എങ്ങോട്ടോ മാഞ്ഞിരിക്കുന്നു…………… അച്ഛൻ….. ചുണ്ടുകൾ ഉരുവിട്ട ആ വിളിയ്ക്ക് രണ്ട് അർത്ഥമുണ്ടായിരുന്നു അവളുടെ ജീവിതത്തിൽ…ശ്വാസം നിലയ്ക്കുന്ന അവസാന നിമിഷത്തിലും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ച തന്റെ സ്വന്തം അച്ഛൻ……..ആദ്യഗുരുവായി, കൈ പിടിച്ച് പിച്ചവെപ്പിച്ച അച്ഛൻ……………… ആ അച്ഛന്റെ ഓർമകൾ പോലും അവളുടെ നെഞ്ചിൽ നിറയ്ക്കുന്നത് വാത്സല്യമാണ്…. ജീവിതം നശിച്ച് ജീവനും വിട്ടകലുമെന്ന അവസ്ഥയിൽ നിന്ന് ആ പന്ത്രണ്ടുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ആ പോലീസുകാരനും അച്ഛൻ എന്ന വിളിയ്ക്ക് അർഹൻ തന്നെ….

അന്ന് തൊട്ട് ഇന്നലെ വരെ ഒരു വാക്ക് കൊണ്ടുപോലും തന്നെ നോവിക്കാതെ, സ്വന്തം മകളായി തന്നെ സ്നേഹിച്ച അച്ഛൻ….. ഓർക്കും തോറും ആ കണ്ണുകൾ നിറഞ്ഞൊഴുകി……. എന്തിന്റെ പേരിലായാലും താൻ കാരണം അദ്ദേഹം ആശുപത്രിയിലാണെന്ന് അറിഞ്ഞ നിമിഷം മുതൽ മനസ്സ് കാണാനായി തുടിക്കുകയാണ്.. പക്ഷെ, സിരകളിൽ നുരഞ്ഞുപൊന്തുന്ന പരാജയത്തിന്റെയും ആത്മാഭിമാനത്തിൻറെയും അലയടി അതിന് സമ്മതിക്കുന്നില്ല…… ശരീരത്തേക്ക് പതിച്ച വെള്ളത്തുള്ളികൾക്ക് പോലും തീക്ഷ്ണമായ ചൂടുള്ളതായി അവൾക്ക് തോന്നി…. തന്നിലെ വേദനയെ ശാന്തമാക്കാൻ കഴിയാത്ത ആ വെള്ളത്തുള്ളികളെ പോലും അവൾ വെറുക്കാൻ തുടങ്ങി….

ഫ്രഷായി റൂമിലേക്ക് എത്തുമ്പോഴാണ് അവൾ ആ റൂം ശെരിക്കൊന്ന് കാണുന്നത്………..ലൈറ്റ് പിങ്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിലുള്ള പെയിന്റിംഗ്, അത്യാവശ്യം വലിപ്പമുള്ള ആ റൂം നിറയെ ചേച്ചിയുടെ ചിത്രങ്ങളായിരുന്നു എന്നത് അവളെ ഏറെ അതിശയിപ്പിച്ചു……………….. പണ്ടേ നല്ല ചിത്രകാരനായിരുന്ന രുക്കുവേട്ടൻ തന്നെയാണ് അതൊക്കെ വരച്ചതെന്ന് അവൾക്കുറപ്പായിരുന്നു എങ്കിലും, ആ മനസ്സിൽ അത്രത്തോളം തന്റെ ചേച്ചി പതിഞ്ഞിരുന്നുവെന്നുള്ളത് അവളെ സംബന്ധിച്ച് അതിശയകരമായിരുന്നു… കുട്ടിക്കാലത്തെ ഒരു നേരംപോക്ക് ആയി മാത്രം കാണാവുന്ന ഒരു ബന്ധത്തിന് തന്റെ ആത്മാവോളം ബന്ധനം സൃഷ്ട്ടിച്ച രുദ്രനോട് എന്തെന്നില്ലാത്ത ആദരവ് അവൾക്ക് തോന്നി….

ആ നിമിഷം അലോകിന്റെ മുഖം ഓർമയിലേക്ക് വന്നു, നോട്ടം വിരലിലെ മോതിരത്തിലേക്കും…. എന്തിനായിരുന്നു എല്ലാം????? ജീവനോളം സ്നേഹിച്ചതല്ലേ ഞാൻ… എന്നിട്ടും…..നിറഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ച് അവൾ അടുത്തുള്ള ഷെൽഫിനടുത്തേക്ക് നടന്നു………………. ആമി…. പെട്ടെന്ന് പിറകിൽ നിന്നുള്ള വിളികേട്ട് അവളൊന്ന് ഞെട്ടി….. രുക്കുവേട്ടാ…………. എന്താടി പേടിച്ച്പോയോ??? ഹേയ്, ഈ ആങ്ങളയുടെ അടുത്ത് എന്നും ഞാൻ സെയ്ഫ് ആയിരിക്കുമെന്ന് എനിക്കറിയാം…….. അതുകൊണ്ട് ആ പേടിയൊന്നുമില്ല…………… മനസിലും വാക്കിലും എന്തെന്നില്ലാത്ത സുരക്ഷിതത്വം അവൾക്ക് തോന്നിത്തുടങ്ങി…..

ഫ്രഷ് ആയിവന്നിട്ടും അതേ ഡ്രസ്സ് തന്നെ ഇടേണ്ടി വന്നുവല്ലേ….. മ്മ്, വേറെ വഴിയില്ലല്ലോ……. അല്ല, ഏട്ടാ ഈ റൂം….. ചിത്രങ്ങൾ എല്ലാം……… അവൾ പറയുന്നതുകേട്ട് അവൻ ആ റൂം ചുറ്റുമൊന്ന് നോക്കി… എല്ലാം ഏട്ടൻ വരച്ചതല്ലേ…………….. മ്മ് മ്മ്…… ഒരു മൂളലിൽ മറുപടിയൊതുക്കി ഭിത്തിയിൽ നടുക്കായി തൂക്കിയിട്ടിരിക്കുന്ന സധികയുടെ പുഞ്ചിരിതൂകിയ വലിയൊരു ചിത്രത്തിലേക്ക് അവൻ വിരലുകളോടിച്ചു……….. അത്ര ഇഷ്ടമായിരുന്നോ എന്റെ ചേച്ചിയെ….. തോളിൽ കൈവെച്ചുള്ള അവളുടെ ചോദ്യത്തിന് മറുപടിപറയാനാകാതെ അവൻ കുറച്ചുനേരം നിന്നു…. ശേഷം ഷെൽഫ് തുറന്ന് അതിൽനിന്നൊരു ചുരിദാർ അവൾക്ക് നേരെ നീട്ടി………. ഇത്………. അമ്പരപ്പോടെ അവൾ അത് നോക്കി ചോദിച്ചു…….

അവൾ പോയതിന് ശേഷം എല്ലാം വർഷവും എനിക്കായ് എന്ത് വാങ്ങാൻ പോയാലും അവൾക്കൊരു കൂട്ടം ഞാൻ കരുതും………. എന്നില്നിന്നവൾ അകന്നുപോയിട്ടില്ല, ഇപ്പോഴും എന്നോടൊപ്പം അവളുണ്ട്… അവൾക്കായി ഞാൻ കാത്തുവെച്ചിരിക്കുന്നതാ ഇതിൽ മുഴുവൻ…. ആ ഷെൽഫ് ചൂണ്ടി അവൻ പറഞ്ഞു……… ചുരിദാർ, സാരീ, കമ്മലുകൾ, വിവിധനിറത്തിലെ കുപ്പിവളകൾ കിലുങ്ങുന്ന പാദസരം തുടങ്ങി നവവരൻ അവന്റെ പെണ്ണിനായിവാങ്ങിച്ചുവെക്കുന്നതുപോലെ ആ ഷെൽഫ് നിറച്ച് ഒരിക്കലും വരാത്ത തന്റെ ചേച്ചിയ്ക്ക് വേണ്ടി ഇത്രയും സാധനങ്ങൾ വാങ്ങിച്ച് വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവളുടെകണ്ണുകൾ നിറഞ്ഞു..

ഒരു മനുഷ്യന് ഇത്രയും ഭ്രാന്തമായി ഒരാളെ സ്നേഹിക്കാൻ കഴിയുമോ.?? തന്നിൽ നിന്ന് വിട്ടകന്ന സ്നേഹത്തിനായി വീണ്ടും കാത്തിരിക്കുന്ന രുദ്രനോട് അവൾക്ക് ആദരവ് കൂടി കൂടി വന്നു… പക്ഷെ, അപ്പോഴെല്ലാം അവൻ ആ ചിത്രങ്ങൾക്കൊപ്പമായിരുന്നു…. മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളിൽ നിന്ന് അവൻ ജീവൻകൊടുത്ത ആ ചിത്രങ്ങളോടൊപ്പം…… എത്ര ഭാഗ്യവതിയായിരുന്നു എന്റെ ചേച്ചി?? തന്നെ പ്രാണനായി സ്നേഹിക്കുന്ന ആണൊരുത്തൻ തന്നെയാണ് ഏത് പെണ്ണിന്റെയും ഭാഗ്യന്, തനിക്ക് നഷ്ടമായതും അത് തന്നെയായിരുന്നല്ലോ.. അവളിൽ സ്വയം അവജ്ഞ തോന്നി…….. പെട്ടെന്നാണ് കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്……..

ചിന്തകളിൽ നിന്ന് ഉണർന്ന് അവളോട് റെഡി ആയി താഴേക്ക് വരാൻ പറഞ്ഞിട്ട് രുദ്രൻ വാതിൽ തുറക്കാൻ പോയി.. ഗുഡ്മോർണിംഗ് സർ, വാതിൽ തുറന്നപ്പോഴേക്കും അയോഗിന്റെ വക വിഷ് വന്നു…. ഗുഡ്മോർണിംഗ്, അകത്തേക്ക് വാടോ…… ശ്രാവണി.???? മുകളിലുണ്ട്, രാവിലെ എണീറ്റപ്പോൾ നല്ല തലവേദനയായിരുന്നു, ഒരു കോഫീ കുടിച്ചിപ്പോൾ ഫ്രഷ് ആകാനായി പോയി…. താനിരിക്ക് കുറച്ച് കഴിഞ്ഞ് വന്നോളും… മ്മ് മ്മ്.. സാറിന് ബുദ്ധിമുട്ടായിയല്ലേ…… ഹേയ്, എന്ത് ബുദ്ധിമുട്ട്?? പെങ്ങളുമാരൊന്നും ആങ്ങളമാർക്ക് ബുദ്ധിമുട്ട് അല്ലല്ലോ ….. ഹേ??? അവന്റെ പറച്ചിൽ കേട്ട് അയോഗൊന്ന് ഞെട്ടി….. അതേടോ…… അവളെന്റെ പെങ്ങളാ,,സാധികയുടെ അനുജത്തി……….

രുദ്രൻ എല്ലാംകാര്യവും അയോഗിനോട് പറഞ്ഞു……….. എല്ലാം കേട്ട് തല കുനിച്ചിരിക്കാനേ അവന് കഴിഞ്ഞുള്ളൂ…….. എന്താടോ, താൻ പെട്ടെന്ന് ഡെസ്പ് ആയതുപോലെ……….. രുദ്രൻ അവന്റെ മാറ്റത്തെ ശ്രദ്ധിച്ചു……. എന്റെ അച്ഛൻ കാരണം എത്ര പേരാണ് വേദനിച്ചതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ… ഒന്നുവില്ലെങ്കിലും ഈ സിരയിലോടുന്ന രക്തം അയാളുടേതല്ലെ..??അവന്റെ കണ്ണിൽ മേനോനോടുള്ള വെറുപ്പ് പ്രകടമാകുന്നത് രുദ്രൻ അറിഞ്ഞു……. ഹേയ്, അയോഗ്, താൻ ഇമോഷണൽ ആകാതെ…. തന്റെയച്ഛൻ പൂർവ്വജന്മത്തിൽ അറിയാതെ എന്തോ പുണ്യം ചെയ്തിട്ടുണ്ട് അതാ തന്നെപോലെ ഒരു മകൻ അങ്ങേർക്ക് ഉണ്ടായത്……. പിന്നെ വേദനിപ്പിച്ചവരുടെ കണക്ക്, അതിനെല്ലാം ഉള്ള ശിക്ഷ കൊടുത്തിട്ടേ മേലോട്ട് അങ്ങേരെ ഞാൻ വിടൂ….. അവൻ കൈകൾ കൂട്ടിത്തിരുമ്മി…………

അപ്പോൾ, അച്ഛനും ചേട്ടനും എതിരെ ശത്രുക്കളുടെ എണ്ണം കൂടിയല്ലേ……… അയോഗ് പറഞ്ഞത്‌ രുദ്രന് പിടികിട്ടിയില്ല….. അവന്റെ നോട്ടത്തിൽ നിന്നും അത് അയോഗിന് മനസിലായില്ല….. എന്റെ അച്ഛൻ എങ്ങേനെയായിരുന്നോ അത് തന്നെയാണ് എന്റെ ചേട്ടനും.. പെണ്ണിനും പണത്തിനും വേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന വൃത്തികെട്ട ജന്മങ്ങൾ….അവർക്കെതിരെ സാറിനും ആവണിയ്ക്കുമൊപ്പം മറ്റൊരാളും കൂടിയുണ്ട്,,, ആരോമൽ മേനോനോട് തീർത്താൽ തീരാത്ത പകയോടെ ജീവിക്കുന്നവൻ…. അലോക് നാഥ്‌…! അലോക്??? ആ പേര് രുദ്രനൊരു ഷോക്ക് ആയിരുന്നു….. അതേ, സർ…. അയാൾ മനപൂർവ്വമാണ് എന്റെ ചേട്ടന്റെയും അച്ഛന്റെയും കൂടെകൂടിയത്.. അവരുടെ വിശ്വസ്തനാകാൻ വേണ്ടി മാത്രം……….

രുദ്രനിൽ വീണ്ടും സംശയങ്ങളുടലെടുത്തതും അയോഗ് കാര്യങ്ങളെല്ലാം വ്യക്തമാക്കി,….. ജോയിച്ചൻ പറഞ്ഞ ജൂഹിയുടെ കാര്യങ്ങൾ സഹിതം……. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രുദ്രനിൽ ചെറിയതോതിൽ കുറ്റബോധം തോന്നി.. അലോകിനെ ഒരുപാട് തെറ്റിദ്ധരിച്ചുവെന്നതിൽ… അലോകിനിപ്പോൾ എങ്ങെനെയുണ്ട്??? കുഴപ്പമില്ലേട്ടാ, ഒരു രണ്ടാഴ്ച റസ്റ്റ് എടുക്കണം…… ഇതിനിടയ്ക്ക് സാറെ എന്ന വിളിയിൽ നിന്നും ഏട്ടാ എന്നാ വിളിയിലേക്ക് അവരുടെ സൗഹൃദം വളർന്നു…….. ആമിയെ എല്ലാം അറിയിക്കേണ്ടെ??? രുദ്രന്റെ ചോദ്യത്തിന് അയോഗ് വേണ്ട എന്നർത്ഥത്തിൽ തലയാട്ടി, ശേഷം അവന് പറയാനുള്ളത് പറയാൻ തുടങ്ങി… ഇപ്പോൾ അത് വേണ്ടാ… ആാാ മനസ്സ് ഏറ്റവും കൂടുതൽ തകർന്നത് അലോക് കാരണമാ..

എന്തിന്റെ പേരിലായാലും അവൻ ചെയ്‌തതിനെ നമുക്ക് ആർക്കും ന്യായീകരിക്കാൻ കഴിയില്ല….എന്തും ഒരാൾ സഹിക്കും പക്ഷെ, സ്വന്തം ആത്മാഭിമാനത്തെ ചവിട്ടിയരക്കുന്നത് മാത്രം സഹിക്കില്ല ആരും…. പ്രത്യകിച്ചവൾ…. എല്ലാം നശിച്ച ദിവസം തന്നെ വീണ്ടും പരാജയം ഏറ്റുവാങ്ങിയായതിന്റെ ദുഃഖം ആ മനസ്സിൽ നിന്നിതുവരെ മാറിയിട്ടില്ല.. കൂടെ ഇതുംകൂടിയാകുമ്പോൾ ചിലപ്പോൾ എന്താ അവളുടെ മാനസിക അവസ്ഥയെന്ന് നമുക്ക് പറയാൻ പറ്റില്ല… തല്കാലം അവളൊന്നും അറിയേണ്ട……. എല്ലാമൊന്ന് ശാന്തമായിട്ട് നമുക്ക് അവളോട് സംസാരിക്കാം… അന്നവൾ എന്ത് തീരുമാനം എടുക്കുന്നോ അതിന്റെ കൂടെ നിൽകാം….. മ്മ്…. ഹായ് അയോഗ്….. അവരുടെ ചർച്ചയ്ക്കിടയിലേക്ക് അവൾ കടന്നുവന്നതും വിദഗ്ദ്ധമായി രുദ്രൻ ആ ടോപ്പിക്ക് മാറ്റി………..

ആവണി, നീ എന്ത് പണിയാ കാണിച്ചേ…. ആരോടും പറയാതെ രാത്രി ഇങ്ങോട്ട് വരാൻ കാണിച്ച തന്റേടമുണ്ടല്ലോ സമ്മതിക്കണം…. ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞ് അയോഗ് അവളോട് ദേഷ്യപ്പെട്ടു……….. പെട്ടെന്ന്, എനിക്ക് അങ്ങെനെ തോന്നി….. രുദ്രന് പിന്നിലായി നിന്ന് അവൾ പറഞ്ഞതുകേട്ട് അവൻ പൊട്ടിച്ചിരിച്ചു………… ആഹാ, എന്റെ ആവണി ഇന്ന് സുന്ദരികുട്ടിയായല്ലോ…. അപ്പോഴാണ് രുദ്രനും അവളെ നോക്കുന്നത്…. സാധികയ്ക്കായി താൻ വാങ്ങിച്ചുവെച്ച ഡ്രസ്സ് വാമികയ്ക്ക് നന്നായി ചേരുന്നുവെന്നത് അവനും സന്തോഷമേകി……. പിന്നീടെന്തോക്കെയോ സംസാരിച്ചുകഴിഞ്ഞ് മൂന്നാളും ഒരുമിച്ചിരുന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു…. അപ്പോഴൊക്കെ അച്ഛനെക്കുറിച്ച് തിരക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു……. രുദ്രേട്ടാ…

വിശ്വനച്ചനെ ഇന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും, നാളെയോ മറ്റന്നാളോ ഡിസ്ചാർജ് ചെയ്യുമെന്നാ അറിഞ്ഞേ…….. ആ മനസ്സ് മനസ്സിലാക്കിയെന്നതുപോലെ അയോഗ് പറഞ്ഞു….. ആവണി, ഇനി എന്താ നിന്റെ പ്ലാൻ??? കഴിച്ചുകഴിഞ്ഞ് അയോഗ് അവളോടായി ചോദിച്ചു….. തീരുമാനിച്ചിട്ടില്ല ഞാനൊന്നും.. തത്കാലം എനിക്കൊരു ജോബും താമസിക്കാൻ ഒരു ഹോസ്റ്റലും വേണം.. അതാ ഇപ്പോൾ മുഖ്യം…… തല്കാലം എന്റെ പെങ്ങളെ ഞാൻ എങ്ങോട്ടും വിടുന്നില്ല…. നിനക്ക് ഇവിടെ താമസിക്കാം.. പിന്നെ ജോലി, അത് അത്ര പെട്ടെന്നൊന്നും നോക്കേണ്ട….. നിന്നെപോറ്റാനുള്ള ശമ്പളം എനിക്ക് സർക്കാർ തരുന്നുണ്ട്………. അവൾ പറഞ്ഞത് കേട്ട് വന്ന രുദ്രൻ അവളുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു…..

ഏട്ടാ.. അത്…. ഒരതുമില്ല…. ഇത് എന്റെ തീരുമാനമാ…..കേട്ടല്ലോ………….. ആ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് അവനവളെ ലാളിച്ചു……… ആാാ.. ഏട്ടാ….. അവൾ ചിണുങ്ങി….. ഏട്ടന്റെയും അനുജത്തിയുടെയും സ്നേഹത്തിനിടയ്ക്ക് താനൊരധികപ്പറ്റായി തോന്നിയതുകൊണ്ടാകാം അയോഗ് അവിടുന്ന് ഇല്ലാത്ത തിരക്ക് പറഞ്ഞിറങ്ങി… നേരെ പോയത് വിശ്വനെ കാണാനായിരുന്നു…….. വാമിക സെയ്ഫ് ആണെന്ന് അറിഞ്ഞതും എല്ലാർക്കും ഒരാശ്വാസമായി…. എങ്കിലും ഒരു തീരാനോവായി അവൾ ആ മനസ്സുകളിൽ നിറഞ്ഞു………….. ജോയിച്ചാ….. എന്താടാ അല്ലു…… എനിക്കൊരു ഫോൺ വേണം…. ആൻഡ് ഒരു ഫേക്ക് സിമും…… എന്തിന്?? അവനുള്ള ടീ ഗ്ലാസിലേക്ക് പകർത്തുന്നതിനിടയ്ക്ക് അവൻ ചോദിച്ചു….. ഒരു കളി തുടങ്ങാൻ സമയമായിരിക്കുന്നു…….. അല്ലു.. നീ എന്താ ഉദ്ദേശിക്കുന്നത്??????? ജോയിച്ചൻ അവന് നേരെ തിരിഞ്ഞ് ആ ഗ്ലാസ് അവന് കൊടുത്തു……

ചുണ്ടിലേക്ക് ആവിപറക്കുന്ന ചായയുടെ ഒരു സിപ് എടുത്ത് അവൻ പുഞ്ചിരിയോടെ ജോയിച്ചനെ നോക്കി.. പക്ഷെ, ആ കണ്ണുകളിൽ നിറഞ്ഞത് കനലായിരുന്നു…. അല്ലു………… അതേ ജോയിച്ചാ……. ആരോമൽ……….. അവനുള്ള ദിവസങ്ങൾ എണ്ണപ്പെട്ടു…… ഇവിടുന്ന് എന്ന് ഞാൻ ഇറങ്ങുന്നോ അന്നത്തോടെ തീരും അവന്റെ ആയുസ്സും……. പക്ഷെ, അങ്ങെനെ ഒരൊറ്റഅടിയ്ക്ക് കൊല്ലില്ല ഞാൻ അവനെ…. എന്താ നിന്റെ പ്ലാൻ????????? ഹഹഹഹ……..ഒരു രാക്ഷസനെപോലെ അവൻ അട്ടഹസിച്ചു……………. മുറിവുകൾ ആ ശരീരത്തിനെ നന്നായി ബാധിച്ചിട്ടുണ്ടെങ്കിലും മനസ്സിലെ പക അതിനെല്ലാം ഇരട്ടി ശക്തി അവന് പകർന്നു………….. ഇന്നലെ വരെ ഇതെന്റെ ജൂഹിയ്ക്ക് വേണ്ടി മാത്രമായിരിന്നു………… പക്ഷെ, ഇന്ന് മുതൽ എനിക്കെന്റെ പെണ്ണിനായി കൂടി എന്റെ പ്രതികാരം പകുത്തേ പറ്റൂ…..

അവളുടെ മനസ്സിന് ഞാനായി ഏല്പിച്ച മുറിവിന് ഒരല്പം ആശ്വാസം കിട്ടണമെങ്കിൽ മേനോന്റെ വേദന അവൾ കാണണം……. അതിന് അവൻ ഇല്ലാതായേ പറ്റൂ…………….. അല്ലു……… ജോയിച്ചന്റെ വിളിയിൽ ആധി നിറഞ്ഞു…… നീ പേടിക്കേണ്ട ജോയിച്ചാ……….. ഒരു തെളിവും അവശേഷിപ്പിക്കില്ല ഞാൻ…… അല്ലെങ്കിലും അവനെപ്പോലെഉള്ളഒരുത്തനെ കൊന്നിട്ട് ജയിലിൽപോകുന്നതിനേക്കാൾ ഭേദം ആത്മഹത്യയാ……………….നീ നോക്കിക്കോ, നമ്മുടെ ജൂഹി അനുഭവിച്ചതുപോലെ ഓരോനിമിഷവും ആരോടുമൊന്നും പറയാനാകാതെ അവൻ നീറി നീറി ജീവിക്കും……….. ശേഷം, അവൾ സഹിച്ചതിനുമപ്പുറം വേദനയോടെ അവൻ അലറിവിളിക്കും………..മരണത്തിനായി അവൻ കെഞ്ചും………………….

ഇങ്ങെനെ ജീവിക്കുന്നതിനേക്കാൾ മരണമാണെന്ന് ചിന്തിച്ച് അവൻ തന്നെ ആ വിധി നിറവേറ്റും………. എല്ലാം വ്യക്തമായി പ്ലാൻ ചെയ്തിട്ടുണ്ട് അല്ലു എന്നവന് ഇത് കേട്ടതോടെ മനസ്സിലായി…….. അപ്പോൾ എല്ലാം തീരുമാനിച്ചു അല്ലെ…. അതേ,ഇനി താമസിക്കില്ല………….അവന്റെ ജീവന് ഇനി എന്റെ ആശുപത്രിവാസം വരെ ആയുസ്സ്… അത് കഴിഞ്ഞാൽ പിന്നെ……… ഞാനുണ്ടാകും അല്ലു…. നാളെ തന്നെ നീ ആവിശ്യപ്പെട്ടതൊക്കെ നിനക്ക് കിട്ടിയിരിക്കും…. അവൻ കുടിച്ച ഗ്ലാസ് തിരികെ മേശമേൽ വെക്കുമ്പോൾ അലോകിന് ജോയിച്ചൻ വാക്ക് കൊടുത്തു,,, അപ്പോൾ ആ മനസ്സിലും നിറഞ്ഞത് വേദനയോടെ മരണത്തിനായി കേണ അവരുടെ ജൂഹിയായിരുന്നു…………..

ആരോമൽ….. യുവർ കൗണ്ട് ഡൌൺ ആർ സ്റ്റാർട്ടിങ് നൗ…. ചുണ്ടിൽ നിറഞ്ഞ കൗടിലത്തോടെ അലോക് ഒന്ന് ചിരിച്ചു….. അതേ, ഇനി അവന്റെ നാളുകളാണ്…. തന്റെ പെങ്ങൾക്കും പെണ്ണിനുമായി അഘോരമൂർത്തിയായി അവൻ മാറുന്ന ദിനങ്ങൾ……… പെണ്ണിനെ വെറും ശരീരമായി കണ്ടതിനുള്ള ശിക്ഷ വിധിക്കാനുള്ള ദിവസങ്ങൾ…………………….. ജീവൻ വിട്ടകലുന്ന വേദനയെല്ലാം അറിഞ്ഞുകൊണ്ട് മേനോന്റെ ആദ്യസന്താനത്തെ കൊല്ലാതെകൊല്ലുന്ന ആ ദിവസത്തെ സ്വപ്നം കണ്ടുകൊണ്ട് അവൻ കണ്ണടച്ചു………..

മുൻപിൽ ആ രംഗങ്ങൾ മാത്രം…………………………….. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങാൻ റെഡിയായിനിൽക്കുന്ന ആരോമലിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു….. അവൻ ആ കാൾ അറ്റൻഡ് ചെയ്തു…….. ഹലോ……………. ഹലോ, ആരോമൽ സ്‌പീക്കിങ്… ഹു ഈസ്‌ ദിസ്‌….?? എ ഡെവിൾ…………. വാട്ട്?? അവൻ പെട്ടെന്ന് ഡിസ്‌പ്ലേയിലേക്ക് നോക്കി……. അതിൽ തെളിഞ്ഞുവന്ന പേരും അതായിരുന്നു…………….. “”ഡെവിൾ “”…. തുടരും

ആദിശൈലം: ഭാഗം 36

Share this story