തിരിച്ചു വരവ് : ഭാഗം 14

തിരിച്ചു വരവ് : ഭാഗം 14

എഴുത്തുകാരി: അശ്വതി കാർത്തിക

കുളികഴിഞ്ഞ് ഇറങ്ങിയ ഗിരി പാദസരവും വളയും കയ്യിൽ നോക്കിയിരിക്കുന്ന ജാനിയേ കണ്ടു അവിടെത്തന്നെ നിന്നു…. എന്തോ ആ കാഴ്ച അവന്റെ മനസ്സിനെ വല്ലാതെ നോവിച്ചു 🌹❣🌹❣🌹❣ ജാനി നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഗിരിയെ ആണ് കണ്ടത്…. അവന്റെ മുഖം ഒക്കെ മാറിയിരുന്നു….. ജാനി പതിയെ എണീറ്റു അവന്റെ അടുത്ത് പോയി…. തല ശരിക്കും തോർത്തി കൂടെ ഗിരിയേട്ടാ…. ടർക്കി വാങ്ങി അവന്റെ തല തുവർത്തി കൊടുത്തു…. അതേയ് ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കണ്ട… വാങ്ങി തന്ന ആളു തന്നെ ഇട്ടു തരുന്നതാണ് അതിന്റെ ഒരു ഇത് എന്ന് തോന്നി….. അത് മാത്രമല്ല അതാണ് എനിക്ക് കൂടുതൽ സന്തോഷം…. അതുകേട്ടപ്പോൾ ഗിരിയുടെ മുഖത്ത് സങ്കടം ഒക്കെ മാറി….

ശരിക്കും സത്യമായിട്ടും… താൻ ഇത് കൈയിൽ പിടിച്ചു ഇരിക്കുന്ന കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി… ഞാൻ അത്രയും ആഗ്രഹിച്ച വാങ്ങിയതായിരുന്നു…. ഹോ…. ഇപ്പൊ ഓക്കേ ആയി… ബാ ഇട്ടു തരാം….. #ജാനി ::: ഒരു മിനിറ്റ് ഞാൻ ഫ്രഷായി വരാം എന്നിട്ട് ഇടാം കേട്ടാ…. കുളി കഴിഞ്ഞ് വന്ന ജാനി കാണുന്നത് പാവയും കെട്ടിപ്പിടിച്ച് കട്ടിലിൽ കിടക്കുന്ന ഗിരിയെ ആണ്…. സത്യത്തിൽ കിടപ്പ് കണ്ട് ചിരി വന്നു…. അലോ ന്റെ കഴിഞ്ഞു ബാ അതൊക്ക ഇടണ്ടേ….. ജാനി ഗിരിയുടെ കൈയിൽ പിടിച്ചു വലിച്ചു….. #ഗിരി ::: ബാ ഇരിക്ക്…. ജാനി അവന്റെ ഒപ്പം വന്നു ഇരുന്നു… അവൻ പതിയെ വളകൾ അവളുടെ രണ്ടു കൈയിലും ഇട്ടു കൊടുത്തു… പിന്നെ പാദസരവും….

ചെറിയ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ വളയും പാദസരവും ഒക്കെ നോക്കുന്ന അവളെ കണ്ടപ്പോൾ അവനു അതിയായ വാത്സല്യം തോന്നി….. പണ്ടില്ലേ ഗിരി ഏട്ടാ.. കോളജിൽ ഒക്കെ പഠിക്കുമ്പോൾ കൂടെ ഉള്ള കുട്ടികൾ ഇങ്ങനെ കറുത്ത കുപ്പി വള ഒക്കെ ഇട്ടു വരും…. ന്നിട്ട് ഇങ്ങനെ ഒച്ച ഉണ്ടാക്കും… അവൾ വളകൾ കിലുക്കി കാണിച്ചു…. ഇഷ്ടമുള്ള ആള് വാങ്ങിത്തന്ന കരിവളകൾ ഒക്കെ ഇട്ടാൽ അയാളെ തന്നെ കല്യാണം കഴിക്കാൻ പറ്റും എന്ന്…. സത്യം ആണോ എന്തോ….. പിന്നില്ലേ പൊട്ടിയ വളപ്പൊട്ടുകൾ നമ്മൾ ഇങ്ങനെ ഒരാളെ മനസ്സിൽ വിചാരിച്ചു പൊട്ടിച്ചു നോക്കും.അപ്പൊ കയ്യിൽ വീഴുന്ന കഷണം നോക്കി അയാൾക്ക് നമ്മളോട് എത്ര ഇഷ്ടം ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റുമെന്ന്… ക്ലാസിലെ കുട്ടികൾ ഒക്കെ ഇരുന്ന് ചെയ്യുന്നത് കണ്ടിട്ടുണ്ട് ഞാൻ… എനിക്ക് പക്ഷെ എന്തോ അങ്ങനെ വലിയ താല്പര്യം ഒന്നും ഉണ്ടായില്ല…

ജാടയാണെന്ന് എല്ലാരും പറയാറ്… എന്നാലും അതൊക്കെ രസമായിരുന്നു കേട്ടോ… ഇതിൽ ഏതെങ്കിലും ഒരു വളപ്പൊട്ടീട്ട് നമുക്ക് അങ്ങനെ ചെയ്തു നോക്കണേ… അതും പറഞ്ഞ് ജാനി കുപ്പിവളകൾ കിലുക്കി കൊണ്ടിരുന്നു.. #ഗിരി ::: ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണോ താൻ ഇതൊക്കെ ഇട്ടത് അതോ??? #ജാനി ::: ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണ് ഇട്ടത്…. പണ്ടത്തെ ജാനി ആണെങ്കിൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ അനുസരിച്ച് നിന്നേനെ ഇന്ന് പക്ഷേ ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് നല്ല വില കൊടുക്കുന്നുണ്ട്… പിന്നെ ഇന്ന് ഗിരീഏട്ടന്റെ ഇഷ്ടങ്ങൾ എന്റെയും കൂടെയാണ്….. സ്നേഹത്തോടെ ചെറിയ ഒരു മിഠായി ആണ് തരുന്നതെങ്കിലും അത് എനിക്ക് ഒരുപാട് സന്തോഷം ആണ്…

തരുന്ന സാധനത്തിന് വിലയിൽ ഒന്നുമല്ല ഗിരിയേട്ട കാര്യം… അത് തരുന്ന മനസ്സിനാണ്… ഇന്ന് ഇപ്പോ എനിക്ക് തന്നതിനൊക്കെ ലോകത്തിലെ മറ്റെന്തിനേക്കാളും വിലയുണ്ട്…. എന്റെ മനസ്സ് നിറയെ സന്തോഷമാണ്… #ഗിരി ::: മം… എനിക്ക് കുറച്ച് മെയിൽ ഒക്കെ ചെക്ക് ചെയ്യാൻ ഉണ്ട് കിടക്കാൻ ആണെങ്കിൽ കിടന്നോ… #ജാനി ::: അല്ല എനിക്ക് പാർവതി ചേച്ചിയെ ഒന്ന് കാണണം പിന്നെ കുട്ടികളെയും അമ്മയും കൂടെ ഒന്ന് കണ്ടിട്ട് ഞാൻ വരാം… അവർക്ക് മേടിച്ചത് ഒക്കെ കൊടുക്കണ്ടേ…. #ഗിരി ::: ശരി ന്നാ താൻ അതൊക്കെ കഴിഞ്ഞു വാ…. ഞാനും അപ്പോഴേക്ക് ജോലിയൊക്കെ തീർത്തു വയ്ക്കാം… ഗിരി അതും പറഞ്ഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു…. ജാനി താഴെ പാർവതിയുടെ റൂമിലേക്ക് ചെല്ലുമ്പോൾ ദേവൻ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് അവൾ കണ്ടു…

അവളെ ഒന്ന് രൂക്ഷമായി നോക്കി അവൻ പുറത്തേക്കു പോയി…. റൂമിൽ ചെല്ലുമ്പോൾ ചേച്ചി കണ്ണുനിറച്ച് ഇരിക്കുന്നതാണ് കണ്ടത്…. #ജാനി ::: എന്തുപറ്റി ചേച്ചി….. കരയുകയായിരുന്നോ….. ഏയ് ഒന്നും ഇല്ലെടാ അതൊക്കെ ചേച്ചിയുടെ ജീവിതത്തിന്റെ ഭാഗമാണ്… ഇപ്പൊ അതൊക്കെ ശീലമായി…. നിങ്ങൾ പുറത്തു പോയിട്ട് എപ്പോഴാ വന്നത്… അവന്റെ തെറ്റിദ്ധാരണകൾ ഒക്കെ മാറിയില്ലേ…. #ജാനി ::: മാറി ചേച്ചി എല്ലാം പരസ്പരം പറഞ്ഞുതീർത്തു… ഇങ്ങനെ ഒരു മാറ്റം ഞാനും പ്രതീക്ഷിച്ചിട്ടില്ല… അമ്മയോടും ചേച്ചിയോടും എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരിക്കലും തിരിച്ചു വരണമെന്ന് ഞാൻ വിചാരിച്ചതല്ല…. നിങ്ങൾ ഒക്കെയാണ് അതിന് കാരണം… അങ്ങനെയല്ല മോളെ നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല….

പിന്നെ നിന്നെ അകറ്റി നിർത്തേണ്ട കാര്യമെന്താണ്.. അന്ന് നിന്നോട് ചോദിക്കാൻ പറ്റാത്ത വിഷമം ഇന്നും മനസ്സിലുണ്ട്… നിങ്ങൾ സന്തോഷമായി ജീവിച്ചു തുടങ്ങിയാൽ ഇനി അതൊക്കെ മാറും ഉള്ളൂ… അറിയാം ചേച്ചി നിങ്ങൾക്കൊക്കെ എന്നോടുള്ള സ്നേഹം അറിയാം… എല്ലാം ശരിയാക്കി നല്ലൊരു ജീവിതം ഞങ്ങൾക്കും തുടങ്ങണം…..നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ നല്ല നിമിഷങ്ങൾ വീണ്ടെടുക്കണം…. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടെ ചെയ്യാൻ ഉണ്ട് അത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്കും ജീവിക്കാൻ… ജാനി കുറച്ചുനേരം റൂമിലിരുന്ന് ഉണ്ടായ സംഭവങ്ങൾ ഒക്കെ പാർവ്വതിയോട് പറഞ്ഞു….. കൊണ്ടുവന്ന സാധനങ്ങളൊക്കെ കൊടുത്തിട്ടാണ് പോയത്….

സീമയുടെ കുട്ടികൾ ഹാളിൽ ഉണ്ടായിരുന്നു അതുകൊണ്ട് അവർക്ക് ഉള്ളത് അവരുടെ കയ്യിൽ തന്നെ കൊടുത്തു…. അടുക്കളയിൽ അമ്മയും ശാന്ത ചേച്ചിയും ഉണ്ടായിരുന്നു… അമ്മയ്ക്ക് മേടിച്ച സെറ്റ് മുണ്ട് അമ്മയുടെ കയ്യിൽ കൊടുത്തു… പാവം കണ്ണക്കെ നിറഞ്ഞു… എന്റെ മക്കൾ നന്നായി ജീവിച്ചാൽ മതി അതിലും വലിയൊരു സന്തോഷം അമ്മയ്ക്ക് ഇനി കിട്ടാനില്ല… തെറ്റിദ്ധാരണകൾ ഒക്കെ മാറി നിങ്ങൾ രണ്ടാളും സന്തോഷത്തോടെ ജീവിക്കണം അത് കണ്ടാൽ മതി അമ്മയ്ക്ക്…. അതൊക്കെ ഉണ്ടാകും അമ്മേ അമ്മ വിഷമിക്കാതെ എല്ലാം ശരിയാവും… ശാന്ത ചേച്ചി ഇത് ചേച്ചിക്കുള്ള താ ജാനി ഒരു കവർ അവർക്ക് നേരെ നീട്ടി…. എന്തിനാണ് കുഞ്ഞേ ഇതൊക്ക… ഞാൻ ഇതൊക്കെ ഉടുത്തു എവുടെ പോവാനാണ്…

വീട്ടിൽ ഉടുക്കാൻ ഉള്ള സാരി ആണ് ചേച്ചി.. പിന്നെ ഒരെണ്ണം നല്ലത് വല്ലപ്പോഴും അമ്പലത്തിൽ പോവുമ്പോൾ ഉടുക്കാം….. ഒരുപാട് നന്ദി മോളെ…. ആരും അല്ലാത്ത എന്നെ ഓർത്തല്ലോ സന്തോഷം….. ജാനി കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട് ആണ് റൂമിലേക്ക് പോയത്…. 🌹🌹🌹🌹🌹🌹🌹🌹🌹🌹 ജാനി ചെല്ലുമ്പോൾ ഗിരി കിടന്നിരുന്നു…. വാതിൽ ഒക്കെ അടച്ചു അവളും വന്നു കിടന്നു… കള്ള ഉറക്കം ആണെന്ന് മനസ്സിലായി…. അവൾ ഗിരിയെ നോക്കി പറഞ്ഞു… ഈ… തനിക് മനസ്സിലായോ.. ഉവ്വേ അതല്ലേ ചോദിച്ചത്….. പിന്നെ അതില്ലേ പാർവതി ചേച്ചി ക്ക് എന്തോ നല്ല വിഷമം ഉണ്ട്…. അവർ തമ്മിൽ എന്തോ പ്രശ്നം…. #ഗിരി ::: മം. എനിക്ക് അറിയാം… താൻ ക്ഷമിക്ക് രണ്ട് ദിവസം…. മറ്റന്നാൾ കാർത്തി വരും… മിക്കവാറും അന്ന് എല്ലാ പ്രശ്നത്തിനും ഞാൻ പരിഹാരം കാണും…. ഗിരിയേട്ടൻ എന്ത് ചെയ്യാൻ പോവാ….

#ഗിരി ::: അതൊക്കെ ഉണ്ട്… നാളെ എനിക്ക് ഒരു ഇടം വരെ പോവാൻ ഉണ്ട്… വരാൻ ചിലപ്പോൾ കുറച്ചു വൈകും…. ആരേലും ചോദിച്ചാൽ ഒരു ഫ്രണ്ട് നെ കാണാൻ പോയി എന്ന് പറഞ്ഞേക്ക്…. #ജാനി ::: എവിടെക്കാ ഗിരിയേട്ടാ…. എന്നോട് പറഞ്ഞൂടെ…. #ഗിരി :::: പേടിക്കണ്ട കാര്യം ഒന്നും ഇല്ലെടോ… ഒക്കെ നാളെ പറയാം… കിടക്കാം എനിക്ക് ഉറക്കം വരുന്നു…. രണ്ടാളും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…….. തുടരും

തിരിച്ചു വരവ് : ഭാഗം 13

Share this story