ദേവയാമി: ഭാഗം 13

ദേവയാമി: ഭാഗം 13

എഴുത്തുകാരി: നിഹാരിക

വേഗം വാതിൽ അടച്ച് ഫോൺ പുറത്തെടുത്ത് ഓൺ ചെയ്തു …. ഡിസ്പ്ലേയിൽ തെളിഞ്ഞ ദേവന്റെ ഫോട്ടോ കണ്ടു …… ദേവനെ കണ്ടപ്പോൾ, എന്തോ കുറ്റബോധമോ എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം ഉള്ളിൽ നിറഞ്ഞു… “””ഐ…. ഐയാം… റിയലി സോറി സർ ……””” കാന്റീനിൽ നിന്നും സൗഹൃദപരമായി സംസാരിച്ച ആ മുഖം ഉള്ളിൽ തെളിഞ്ഞു… പെട്ടെന്ന് ആമിയെ ഞെട്ടിച്ചു കൊണ്ട് ഉച്ചത്തിൽ ഫോൺ റിംഗ് ചെയ്തു….. “”””””””””ഹാരിസ് അങ്കിൾ കാളിംഗ് ……..””‘”” ‘”” ഹാരിസ് അങ്കിൾ…!!!!! ഹാരിസ് അങ്കിൾ!!!”” ആമി പലതവണ ആ പേര് ഉരുവിട്ടു…” ആ പേര് ചൊല്ലിയുള്ള വിളികളും വിളി കേൾക്കലുകളും എവിടേയോ കേട്ടിട്ടുള്ളത് പോലെ….. ” “പക്ഷെ….. അത്””””

…… ഏയ് അതെങ്ങിനെ….??”” പല ഓർമ്മകളിലൂടെയും ആമിയുടെ മനസ് സഞ്ചരിച്ചുകൊണ്ടിരുന്നു…… മുഴുവൻ റിംഗും കഴിഞ്ഞ് ഫോൺ കട്ടായി, അവൾ വേഗം ഫോൺ സ്വിച്ച് ഓഫ് ചെയത് ബാഗിൽ എടുത്ത് വച്ചു…. പൊട്ടും പൊടിയും മാത്രം ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ആ നല്ല ഭൂതകാലം അവളുടെ മിഴികളിൽ നനവായ് പടർന്നിരുന്നു *************** പഴയ ക്ലാസ് മേറ്റ് ചെറിയാൻ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു ഉദയവർമ്മ! “””ടാ എന്റെ ആ പേഷ്യന്റ് തന്റെ ആരാ ന്നാ പറഞ്ഞേ??””” വിശേഷങ്ങൾ ഒരു വിധം പറഞ്ഞ് കഴിഞ്ഞപ്പോൾ ഡോക്ടർ ചെറിയാൻ ജോസഫ്””” അന്വേഷിച്ചു … “””അതെന്റെ സ്കൂളിലെ ഒരു സ്റ്റാഫിന്റെ അമ്മയാ… ഇന്ന് ഡിസ്ചാർജ് എന്നല്ലേ താൻ പറഞ്ഞത് ???”””

“”” ഉം…. മ് യെസ്.. ഇന്നത്തെ റൗണ്ട്സ് കൂടെ കഴിഞ്ഞ് ഡിസ്ചാർജ് കൊടുക്കും.. താൻ വാടോ.. തനിക്കു കാണണമെങ്കിൽ നമുക്ക് ഇപ്പോ ഒന്നു പോയി കാണാം…..””” “”” ഷുവർ !!””” രണ്ടു പേരും 208 എന്ന് എഴുതിയ റൂമിന് മുന്നിൽ എത്തി….. ചെറിയാനാണ് ഡോറിൽ മുട്ടിയത്….. ശാന്ത വന്ന് റൂമിന്റെ വാതിൽ തുറന്നു ….. കണ്ണടച്ച് ചെറിയൊരു മയക്കത്തിലായിരുന്നു രുഗ്മിണി… രുഗ്മിണിയെ കണ്ടതും ഉദയന്റെ സംശയമെല്ലാം മാറിയിരുന്നു…. പണ്ടത്തെ ചില സംഭവങ്ങൾ തിരശീലയിൽ എന്ന പോലെ അയാളുടെ ഉള്ളിൽ മിന്നിമാഞ്ഞു…. പെട്ടെന്നാണ് ബാത്ത് റൂമിന്റ വാതിൽ തുറന്ന്.. ഒരു ടവ്വൽ കൊണ്ട് മുഖം തുടച്ച് ദേവൻ പുറത്തേക്കിറങ്ങിയത്….. ഡോക്ടറെ കണ്ടതും ബഹുമാനത്തോടെ ദേവൻ വിഷ് ചെയ്തു…

അപ്പഴാണ് കൂടെ യു ള്ള ഉദയനെ ശ്രദ്ധിച്ചത്, മുഖത്ത് വന്ന ചിരി പെട്ടെന്ന് തന്നെ മാഞ്ഞു, മുഖം വലിഞ്ഞ് മുറുകി…. ഉദയൻ അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു….. ഒന്നും അറിയാതെ മനസിലാക്കാതെ ഉള്ള ഒരു വരവല്ല ഇതിന് പിന്നിൽ എന്നയാൾ ഉറപ്പിക്കുകയായിരുന്നു …… “””എല്ലാം ഒന്ന് അഴിച്ചു പണിയണം എന്നയാൾ മനസിൽ പറഞ്ഞു….. “””ഉദയനെ പരിചയപ്പെടുത്തണ്ടല്ലോ ?? നിങ്ങൾ മുന്നേ പരിചയക്കാരല്ലേ ….. എങ്കിലും പറയാം ഇത് ഉദയൻ എന്റെ ഫ്രണ്ട് ആണ് …….!!””” ചെറിയാൻ ഡോക്ടർ ദേവനെ നോക്കി പറഞ്ഞു.. ഉദയനെ സത്യത്തിൽ മുഖത്തോടു മുഖം വർഷങ്ങൾക്ക്”””” ശേഷം, ദേവൻ ആദ്യമായി കാണുകയായിരുന്നു …. ഫോണിലൂടെയും ദൂരെ നിന്നും മാത്രമായിരുന്നു ദേവൻ മനപ്പൂർവ്വം ബന്ധപ്പെട്ടിരുന്നത്….

ഷേക്ക് ഹാന്റ് കൊടുക്കാൻ വേണ്ടി ഉദയൻ കൈ നീട്ടി, ഒട്ടും മടിക്കാതെ തന്നെ ദേവനും…. “””ഉദയവർമ്മ…!!!””””” “”” അറിയാം!! വെൽ, ദേവൻ!!! “”” “””എനിക്കും അറിയാം!!!… എനിക്ക് ദേവനോട്…… ഇത്തിരി സംസാരിക്കാനുണ്ടായിരുന്നു, സം തിങ് പേഴ്സണൽ, ഇപ്പഴല്ല, പിന്നീട്.. “”” “”” ഒഫ് കോഴ്സ് …… യു ആർ ഓൾവെയ്സ് വെൽകം…..””” കൈ കൊടുത്ത് പിരിയുമ്പോൾ അവരുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു…… രുഗ്മിണി കണ്ണു തുറന്നപ്പോൾ ഉദയൻ ഇറങ്ങുന്ന ഉദയനെയാണ് കണ്ടത്…. കണ്ടമാത്രയിൽ തന്നെ ആളെ തിരിച്ചറിഞ്ഞിരുന്നു രുഗ്മിണി.. “”” അപ്പൂ ഇത് ദേവികയുടെ ചേട്ടനല്ലേ?? ഉദയൻ ??””” “””ഉം … മ്…!! അതെ, എന്തെ? കണ്ടപ്പോൾ ഇങ്ങോട്ട് വരണ്ടിയിരുന്നില്ല എന്ന് തോന്നിയോ അമ്മയ്ക്ക് ??””

“””ഏയ് !! എന്നായാലും പ്രതീക്ഷിച്ചതല്ലേ ഇതെല്ലാം നമ്മൾ ……ആദ്യം നിന്റെ ബാലിശമായ തീരുമാനമായേ ഈ അമ്മക്ക് തോന്നിയിരുന്നുള്ളൂ….. ഹാരിസിന് നീ കൊടുത്ത വാക്ക് എല്ലാം ഒരധികപ്രസംഗമായേ കൂട്ടിയിരുന്നുള്ളൂ…. പക്ഷെ ഇവിടെ വന്നപ്പോ ചിലതൊക്കെ കാണുമ്പോ.. എന്റെ മോനാണ് ശരി എന്ന് പിന്നെയും പിന്നെയും തെളിഞ്ഞു കൊണ്ടിരിക്കുകയല്ലേ …..””” “”” അത് പിന്നെ അങ്ങനെ അല്ലേ വരൂ…. മേജർ രവിചന്ദ്രന്റെ മോനല്ലേ ഈ ദേവ ദർശ് രവി..””” രുഗ്മിണി വാൽസല്യപൂർവ്വം ഒന്നു ചിരിച്ചു… ************** ദേവൻ രണ്ട് ദിവസം ലീവായിരുന്നത് കൊണ്ട് സ്കൂളിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല ….. സിസ്ചാർജ് ചെയ്തതിനു പിറ്റേന്നാൾ കൂടി ദേവൻ ലീവാണെന്നും നാളെ മുതൽ വരാം എന്നും പിഷാരടി മാഷിനോട് വിളിച്ചു പറഞ്ഞിരുന്നു…..

ആമി ക്ക് അത് വലിയ ആശ്വാസമായിരുന്നു, എങ്ങനെ ദേവനെ ഫേസ് ചെയ്യും എന്നത് അവളുടെ മനസിലെ വലിയ ഒരു സമസ്യ ആയിരുന്നു ….. പരീക്ഷ അടുത്തത് കാരണം ഇനി പഠിത്തം കഴിഞ്ഞ് മറ്റെന്തും ഉള്ളൂ എന്നവൾ തീരുമാനിച്ചു, ദേവൻ വീണ്ടും സ്കൂളിൽ വരാൻ തുടങ്ങിയ ദിവസം പതിവുപോലെ അവളും സ്കൂളിലെത്തി, സൈക്കിളിന് പുറകിൽ വച്ച ബാഗും എടുത്ത് തിരിഞ്ഞപ്പോൾ കണ്ടു, ബുള്ളറ്റിന് പുറത്ത് നിന്നും കീയും എടുത്ത് ഇറങ്ങുന്ന ദേവനെ …. ബൈക്ക് സ്റ്റാന്റിട്ട് നോക്കിയത് ആമിയുടെ മുഖത്തേക്കായിരുന്നു,.. രണ്ടു പേരുടെയും നോട്ടം ഇടഞ്ഞപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ചൂളിപ്പോയിരുന്നു ആ മി! എന്നാൽ ആ മിയെ ആലുവാ മണപ്പുറത്ത് പോലും കണ്ട ഭാവം ഇല്ലായിരുന്നു ദേവന്, അവളെ ഒട്ടും തന്നെ കൂസാതെ അയാൾ ഓഫീസിലേക്ക് നടന്നു നീങ്ങി…

തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ദേവൻ കടന്നു പോയത് എന്തോ മനസിൽ ചെറിയ നീറ്റലുണ്ടാക്കിയത് ആമി ശ്രദ്ധിച്ചിരുന്നു, “”” ഛെ!! തന്നെ ആജന്മ ശത്രുവായി പ്രഖ്യാപിച്ചയാളാ എന്തിനാ വെറുതെ ഇനി ഓരോ പൊല്ലാപ്പ്””” അവൾ ചിന്തിച്ചു ഒപ്പം തന്നെ അയാളിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ തീരുമാനിക്കുകയും ചെയ്തു…. ആദ്യത്തെ പിരിയഡ് തന്നെ ദേവൻ ആയിരുന്നു….. ക്ലാസിൽ വന്ന് കേറിയതും ദേവൻ, കെമിസ്ട്രി യിലെ ഒരു പ്രോബ്ലം ബോർഡിൽ എഴുതി സോൾവ് ചെയ്യാൻ പറഞ്ഞ്, ടെക്സ്റ്റ് ബുക്കിൽ നോക്കി നിന്നു…. കണ്ണുകൾ ഒന്നു ഉയർത്തുക പോലും ചെയ്യാതെ …. ഏതും എന്തും ആദ്യം കൃത്യതയോടെ ചെയ്യുന്ന ആളാണ് ആമി… സ്കൂളിന്റെ റാങ്ക് സ്വപ്നം… പ്രോബ്ലം സോൾവ് ചെയതു എന്നു പറയാൻ വേണ്ടി അവൾ ദേവനെ നോക്കി…..

കെമിസ്ട്രി ടെക്സ്റ്റിൽ തന്റെ എന്തോ വീണ് പോയ പോലെ തല പോലും ഒന്ന് പൊന്തിക്കാതെ പരതുകയായിരുന്നു ദേവൻ.. ദേവനെ വിളിച്ച് “””സർ ചെയ്ത് കഴിഞ്ഞു “”” എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെയിരുന്നു ….. “””ഏയ്ഞ്ചൽ ഈസ് ഇറ്റ് ഓവർ …. ??””” ബുക്കിൽ നിന്നും തലപൊക്കിയതും ദേവൻ ചോദിച്ചത് അവളോടായിരുന്നു ഏഞ്ചലിനോട് അവളാണെങ്കിൽ എന്തോ വലിയ: കാര്യം സംഭവിച്ച മട്ടിൽ പുജ്ഞം ഇട്ട് ആമിയെ നോക്കി എണീറ്റ് നിന്ന് കാണിച്ച് കൊടുത്തു…’ “”” ഇതിങ്ങനെ അല്ലല്ലോ ?? ഇങ്ങനെ അല്ലേ?? എന്നു പറഞ്ഞ് അവൾടെ അടുത്ത് നിന്ന് കുറേ പറഞ്ഞ് കൊടുത്തതിന് ശേഷം, ആമിയുടെ തൊട്ടടുത്ത് ഇരിക്കുന്ന മഞ്ചിമയുടെ ബുക്ക് വരെ വന്ന് നോക്കി ആമി ബുക്ക് നീട്ടിയപ്പോഴേക്കും വേഗം ബോയ്സിനടുത്തേക്ക് നടന്നു…..

ദേവൻ വേണം എന്ന് വച്ച് തന്നെ ശരിക്കും അവോയ്ഡ് ചെയ്തതാണെന്ന് ആമി ക്ക് മനസിലായി….. ഇനി താനായും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി അവളും അവളിലേക്ക് തന്നെ ഒതുങ്ങി…. ഉച്ചക്ക് ദേവൻ കഴിക്കാനായി കാന്റീനിൽ പോകുന്നത് കണ്ടാണ് ആമി ഫോൺ എടുത്ത് കോട്ടിനു പോക്കറ്റിൽ ഇട്ടത്, ഇപ്പാൾ ആരും ശ്രദ്ധിക്കില്ല എല്ലാരും ലഞ്ച് കഴിക്കുന്ന തിരക്കിലാവും ഫോൺ തിരിച്ചു വച്ച് പെട്ടെന്ന് പോരാം എന്നു കരുതി വേഗം കെമിസ്ട്രി ലാബിലെത്തി….. അവിടെ എങ്ങും ആരെയും കാണാത്തത് കൊണ്ട് ആ മി ആശ്വാസത്തോടെ ലാബിന്റെ വാതിൽ തുറന്ന് ലൈറ്റിട്ടു… ഫോൺ മെല്ലെ സ്വിച്ച് ഓൺ ചെയ്തു ഇന്നലെ മുഴുവൻ ചാർജ് ചെയ്തതു കൊണ്ട് ഫുൾ ബാറ്ററി ആയിരുന്നു …..

അത് മേശപ്പുറത്ത് വച്ച് ഒന്നു കൂടി ഡിസ്പ്ലേയിൽ തെളിഞ്ഞ ദേവന്റെ മുഖം നോക്കി….. പെട്ടെന്നാണ് ഡോർ അടയുന്ന ശബ്ദം കേട്ടത്…. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ദേവൻ”””” കൈയ്യും കാലും കുഴയുന്ന പോലെ തോന്നി ആ മിക്ക്…. “”” എ… എന്താ സർ? ??”” ആമി നിന്നു വിയർത്തു… ദേവൻ അവളുടെ അരികിലേക്ക് ചുവടുകൾ വച്ചു… അതനുസരിച്ച് അവൾ പുറകിലേക്കും …. “” വേണ്ട!! സർ, പ്ലീസ്… ഞാൻ പൊയ്ക്കോട്ടെ …..””” അവളുടെ സ്വരം യാചിക്കുന്ന പോലെ തോന്നി… ദേവന് ഒരു ഭാവമാറ്റവും ഉണ്ടായില്ല കത്തുന്ന കണ്ണുകളോടെ അയാൾ അവളിലേക്കടുത്തു കൊണ്ടിരുന്നു….

“”” വേണ്ട!! അടുത്തേക്ക് വരരുത്…. പ്ലീസ് !! “” തന്റെ ചീത്ത സ്വപ്നങ്ങളിൽ മാത്രം വരാറുള്ള ആ കറുത്ത കൈകൾ മുന്നിൽ വരുന്ന പോലെ തോന്നി ആമി ക്ക്… കണ്ണുകൾ എല്ലായിടത്തും പരതി…. ഒടുവിൽ ചെന്നു നിന്നത് con H2S04 ( വീര്യം കൂടിയ സൾഫ്യൂറിക് ആസിഡ്) എന്നെഴുതിയ കുപ്പിയിലാണ് …. ഏതോ ഒരു പ്രേരണയാൽ അവൾ അതിന്റെ അടപ്പ് വലിച്ച് തുറന്ന് കുപ്പിയിലുള്ള ദ്രാവകം ദേവന്റെ നേരെ ഒഴിച്ചു പിന്നെ കേട്ടത് ഒരലർച്ചയായിരുന്നു ……..തുടരും….

ദേവയാമി: ഭാഗം 12

Share this story