ഹാർട്ട് ബീറ്റ്…: ഭാഗം 32

ഹാർട്ട് ബീറ്റ്…: ഭാഗം 32

എഴുത്തുകാരി: പ്രാണാ അഗ്നി

താൻ ജീവനെ പോലെ സ്നേഹിച്ച അദർവ് തന്നെ ചതിക്കുക ആയിരുന്നു എന്നു തന്നെ അവൾ വിശ്വസിച്ചു.തനിക്കു എല്ലാം നഷ്ടമായതു പോലെ ആണ് അവൾക്കു തോന്നിയത് .ആരോടും ഒന്നും പറയൂവാൻ നിൽക്കാതെ അവൾ ആദ്യം ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് ആണ് പോയത് .പിന്നീട് അവിടെ നിന്നും U. Sലേക്കും . ആർക്കും പിടികൊടുക്കാതെ എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും എന്തിന് തന്റെ ജീവിതത്തില്‍ നിന്നു പോലും ഒരു ഒളിച്ചോട്ടം .അമേരിക്കയിൽ എത്തിയതിനു ശേഷം ആണ് തന്റെ വയറ്റിൽ തങ്ങളുടെ സ്നേഹത്തിന്റെ അടയാളം ഒരിക്കലും തുടച്ചു മായ്ക്കാൻ പറ്റാത്ത രീതിയിൽ വളരാൻ തുടങ്ങി എന്ന് അവൾ അറിയുന്നത് .

താൻ സ്വന്തം പ്രാണനെ പോലെ ആണ് ആദർവിനെ സ്നേഹിച്ചത് അത് കൊണ്ട് തന്നെ ആ പ്രണയത്തിന്റെ അടയാളത്തെ ഇല്ലാതാക്കാൻ അവൾക്കു മനസ്സ് വന്നില്ല. ….. ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോളോ അവൾ മയങ്ങി പോയിരുന്നു . രാവിലെ കുട്ടികളുടെ കളി ചിരി കേട്ട് കൊണ്ട് ആണ് അവൾ ഉണർന്നത് . “ഈശ്വരാ …രാവിലെ തന്നെ രണ്ടാളും ഉണർന്നു പണി തുടങ്ങി എന്നാണ് തോന്നുന്നത് .എന്തെല്ലാം കുരുത്തക്കേട് ഒപ്പിച്ചു കാണുമോ ……”എന്ന് പറഞ്ഞുകൊണ്ട് എഴുനേറ്റു ഫ്രെഷ് ആവാൻ ആയി അവൾ ബാത്റൂമിലേക്കു നടന്നു . പെട്ടെന്നു തന്നെ ഫ്രഷ് ആയി അവൾ താഴേക്ക് ഇറങ്ങി . “അങ്കിൾ എനിക്കും …….” “അങ്കിൾ കുഞ്ഞന് വേണ്ടാ …..എനിക്ക് മാത്രം മതി ……..” പുറത്തു ഗാർഡനിൽ രണ്ടു പേരുടേയും കൊഞ്ചി ഉള്ള വർത്തമാനം കേട്ടിട്ടാണ് നക്ഷ അങ്ങോട്ടേക്ക് ചെന്നത് .

തന്റെ മക്കൾക്കു ഒപ്പം കളിച്ചു ചിരിച്ചു ഇരിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ ദേശ്യം കോണ്ട് ചുവന്നു . “ആർഷ……ആദിതാ ……”ദേഷ്യം കൊണ്ട് ഉള്ള ഒരു വലർച്ച തന്നെ ആയിരുന്നു അത് . ദേഷ്യപ്പെട്ടു തങ്ങളുടെ മുൻപിൽ നിക്കുന്ന അമ്മയെ കണ്ടു രണ്ടു പേരും ഒന്ന് പേടിച്ചു .ആദ്യമായിട്ടാണ് അമ്മയെ ഇത്രയും ദെശ്യത്തോടെ രണ്ടാളും കാണുന്നത്. രണ്ടു പേരും ഇപ്പോൾ കരയും എന്നാ അവസ്ഥയിൽ തന്നെ ആയിരുന്നു . “കേറി പോ …..അകത്തു …….”അവളുടെ വാക്കുകൾ കേട്ട് തങ്ങളുടെ അടുത്ത് നില്‍കുന്ന ആളെ ഒന്ന് നോക്കിയിട്ട് രണ്ടാളും അകത്തേക്ക് ഓടി . തന്റെ മുൻപിൽ നിക്കുന്ന ആളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവളും അകത്തേക്ക് പോകാൻ തിരിഞ്ഞു . “നെച്ചൂട്ടി ………”വർഷങ്ങൾക്ക് ശേഷം താൻ എന്നും കേൾക്കാൻ ആഗ്രഹിച്ച വിളി വീണ്ടും കേട്ടപ്പോൾ അവളുടെ കാലുകൾ നിശ്ചലം ആയി .

മനസ്സ് വല്ലാതെ വേദനിക്കുന്നത് പോലെ തോന്നി അവൾക്കു .കണ്ണുകൾ നിറഞ്ഞു വന്നത് അവൾ ശാസനയോടെ തടഞ്ഞു നിർത്തി . “നെച്ചൂട്ടി ……എടാ ……..ഒരു വാക്ക് എങ്കിലും പറഞ്ഞിട്ട് പോടാ ……..”ഇടർച്ചയോടെ ഉള്ള അവന്റെ വാക്കുകൾ അവൾക്കു താങ്ങുവാൻ കറിയുന്നതിലും അപ്പുറം ആയിരുന്നില്ല . “എന്താ പറയേണ്ടത് അദർവ് ഞാന്‍. എന്താ ഞാന്‍ പറയേണ്ടത് ഹേ…..” ദേഷ്യത്തോടെ പറഞ്ഞു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് ഓടി . നെച്ചു ഓടി പോകുന്നത് കണ്ടു കൊണ്ട് ആണ് ആരവ് പുറത്തേക്കു വരുന്നത് . “ആരവ് അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലലോടാ …..ഞാൻ അവൾക്കു അത്രയ്ക്ക് അന്യൻ ആയോ …..അത്രയും അവൻ എന്നെ വെറുക്കുന്നുണ്ടാവും എല്ലേ ……”

“അദർവ് ഞാൻ നിന്നോട് പറഞ്ഞത് അല്ലേ അവൾക്കു എല്ലാം മനസ്സിൽ ആക്കാൻ കുറച്ചൂടി സമയം കൊടുക്കണം എന്ന് ” “ഉം ……..എടാ എന്റെ മക്കൾ …….ഞാൻ അവരോടു ഒന്ന് ശെരിക്കും മിണ്ടുക പോലും ചെയ്തു ഇല്ലലോടാ …” “നീ വിഷമിക്കാതെ എല്ലാം ശെരി ആവും .അവർ ഇങ്ങു വന്നില്ലേ നമ്മുടെ കണ്മുന്പി തന്നെ ഇല്ലേ …..” നെച്ചു ആദർവിന്റ അടുത്തു നിന്നും ഓടി പപ്പയുടെ റൂമിലേക്ക് ആണ് ചെന്നത് .പപ്പയെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു .ആ നെഞ്ചിലെ ചൂടിൽ അവളുടെ മനസ്സിന്റെ ഭാരം എല്ലാം ഉരുകി ഇല്ലാതെ ആവുന്നത് പോലെ അവൾക്കു തോന്നി . ഒരു വാക്കുപോലും ചോദിക്കാതെ അവളുടെ തലയില്‍ തടവി ആദിദേവും അവളോട് ഒപ്പം ഇരുന്നു .

അവൾ ഒന്ന് ശാന്തം ആവുന്നത് വരെ അദ്ദേഹം ആ പ്രവർത്തി തുടർന്നു “പപ്പാ……അദർവ് ……” “ഉം ..പപ്പാ കണ്ടിരുന്നു .എന്റെ ചെക്കപ്പിന് വന്നത് ആണ് അവൻ .” “ഇത്ര ഒക്കെ എന്നോട് ചെയ്തിട്ടും ഇപ്പോളും അയാൾ നിങ്ങൾക്കു എല്ലാം പ്രീയപ്പെട്ടവൻ തന്നെ ആണ് എല്ലേ…. ” “അദർവിന്റെ ഭാഗത്തു ആണ് എല്ലാ തെറ്റുകളും എന്ന് നീ വിശ്വസിക്കുന്നുടോ നക്ഷാ …….”കടുപ്പിച്ചുള്ള പപ്പയുടെ വാക്കുകളിൽ അവൾ ഒന്ന് ഞെട്ടി. എങ്കിലും വാശിയോട് തന്നെ അവൾ മറുപടി നല്‍കി. ” പപ്പാ അയാൾ എന്നെ ചതിക്കുക ആയിരുന്നു .ഞാൻ ആണ് വിഡ്ഢി അയാളുടെ സ്നേഹം സത്യമാണ് എന്ന് വിശ്വസിച്ച വിഡ്ഢി …….” “ഹാ …..ഹാ …….” “എന്താ പപ്പാ ചിരിയുന്നത്…….”

“എല്ലാ കാര്യത്തിലും ബോൾഡ് ആയിട്ടുള്ള തീരുമാനം എടുക്കുന്ന എന്റെ മോൾക്ക് എവിടെ ആണ് തെറ്റിയത് എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതു ആയിരിക്കും ” “പപ്പാ പ്ളീസ് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നത് ആണ് നല്ലതു .ഞാൻ പോകുന്നത് വരെ എങ്കിലും അയാൾ എവിടെ വരാൻ പാടില്ല ” “ഉം …….” “ഏട്ടത്തി ….”എന്നുള്ള വിളി കേട്ടാണ് നക്ഷ വാതലിന്റെ അടുത്തേക്ക് തിരിഞ്ഞു നോക്കുന്നത് . “അമ്മു……”സന്തോഷത്തോടെ അവൾ അമ്മുവിൻറെ അടുത്തേക്ക് ഓടി ചെന്ന് കെട്ടിപിടിച്ചു . “ഏട്ടത്തി ………മിണ്ടണ്ടാ എന്നോട് …….”കണ്ണുകൾ നിറച്ചു പരിഭവത്തോടെ അമ്മു പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് അമ്മുവിന്റെ കവിളിൽ കൂടി ഒഴുകി വന്ന കണ്ണുനീർ തുടച്ചു അവൾ പറഞ്ഞു “ഞാൻ ഇങ്ങു എത്തിയില്ലേ അമ്മൂട്ടീ…

ഇനി എന്തിനാ കരയുന്നത് ” “ഹാ ……ഇനി ഞാൻ ഏട്ടത്തിയെ എങ്ങും വിടില്ലാ ……..” “എടി മഹാപാപി നീ എന്റെ അനിയത്തിയെ കയറി ഏട്ടത്തി എന്ന് വിളിക്കുന്നോ .നീ അല്ലേ ശെരിക്കും അവളുടെ ഏട്ടത്തി …….” ആരവു പറയുന്നത് കേട്ട് നക്ഷ അത്ഭുതത്തോടെ ആരവിനേയും അമ്മുവിനേയും നോക്കി . അപ്പോളാണ് അമ്മുവിന്റെ കഴുത്തിലെ താലിയും സീമന്ത രേഖയിലെ സിന്ദൂരവും. ചെറുതായി ഉൻതി നിൽക്കുന്ന വയറും അവൾ ശ്രദ്ധിക്കുന്നത്. “നെച്ചു അത്ഭുത പെടേണ്ട ഇതു നിന്റ ഏട്ടത്തി എന്റെ ഭാര്യാ സ്വാതിക ആരവ് പിന്നെ ഒരു കുഞ്ഞു അതിഥി കൂടി ഉടന്‍ വരുന്നുണ്ട് നിന്നെ അമ്മായി ആക്കാൻ ……..” ഇതൊക്കെ എപ്പോൾ എന്ന നെച്ചുവിന്റെ നിപ്പ് കണ്ടു അദർവ് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു .

തന്നെ കളിയാക്കി ആണ് അദർവ് ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു . “പണ്ടത്തെ നെച്ചു ആയിരുന്നു എങ്കിൽ അങ്ങേരുടെ തല ഞാൻ ഇപ്പോൾ അടിച്ചു പൊട്ടിച്ചേനെ “അവനെ നോക്കി പേടിപ്പിച്ചിട്ടു കൊണ്ട് അവൾ മനസ്സിലായി പറഞ്ഞു . “അടിക്കാൻ ഇങ്ങു വാ മോളേ ഞാൻ നിന്ന് തരാം കേട്ടോ …….”ചെറിയ ശബ്ദത്തില്‍ നെച്ചുവിന് കേൾക്കാൻ പറ്റുന്നത് പോലെ അവൻ പറഞ്ഞു . “എന്താ അദർവ് നീ പിറുപിറുക്കുന്നത് ……” “ഒന്ന് ഇല്ലാ ….അളിയാ ……ഞാൻ ഒരു നാട്ടു വർത്തമാനം പറഞ്ഞതാ …….ശെരി അളിയാ ഞാൻ ഇറങ്ങുവാ .അമ്മുട്ടി ഏട്ടൻ പോവാ ……..”എല്ലാവരോട് യാത്ര പറഞ്ഞു അവൻ പോകുവാനായി തിരിഞ്ഞു . “വല്യ ഉപകാരം ……..”

എന്ന് നക്ഷ പറയുന്നത് അവൻ വെക്തമായി കേട്ടു . “നിന്നെ ഞാൻ ശെരി ആക്കി തരാമടി കാന്താരി ……”എന്ന് മനസ്സിൽ പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ മുൻപോട്ടു നടന്നു . “അങ്കിൾ ……..പോവാനോ …….”കൊഞ്ചി ഉള്ള കുഞ്ഞു വർത്തമാനം കേട്ട് അവന്‍ അവിടെ നിന്നു . “എന്താ ചക്കി മോളേ ……അങ്കിൾ പോവണ്ടേ …….”എന്ന് പറഞ്ഞു അവൻ അവളെ വാരി എടുത്തു കവിളിൽ ഉമ്മ വച്ചു . “അങ്കിൾ ……..”താഴെ നിന്നും തന്റെ ഉടുപ്പിൽ പിടിച്ചു വലിക്കുന്ന കുഞ്ഞനിൽ ആയി അവന്റെ ശ്രെദ്ധ .കുഞ്ഞനെയും അവൻ കോരി എടുത്തു രണ്ടാളെയും രണ്ടു കൈകളിൽ അവൻ ഇരുത്തി . “എന്തെ രണ്ടാളുടെയും മുഖം സങ്കടപ്പെട്ടു ഇരിക്കുന്നത് .അമ്മ വഴക്കു പറഞ്ഞത് കൊണ്ട് ആണോ .അമ്മ പാവം അല്ലേ ….” “അതല്ലാ അങ്കിൾ ……”

“പിന്നെ എന്താ ……എന്റെ മക്കൾക്കു പറ്റിയത് ……..പറയൂ …….” “അങ്കിൾ ഞങ്ങളുടെ ആരെങ്കിലും ആണോ ……..”അവരുടെ വാക്കുകൾ നെച്ചുവിന്റയും അദർവിന്റയും ഹൃദയത്തിൽ ആണ് വന്നു പതിച്ചത്.തന്റെ മക്കളോട് എന്ത് പറയണം എന്ന് രണ്ടു പേർക്കും അറിയുന്നുണ്ടായിരുന്നില്ല. അദർവ് തന്റെ പരിഭവം മറച്ചു വെച്ച് ചിരിച്ചു കൊണ്ട് അവരോട് വർത്തമാനം പറഞ്ഞു . “മക്കക്ക് അങ്ങനെ തോന്നിയോ …….” “ഹാ ….അങ്കിൾ ……ഞങ്ങളുടെ കണ്ണുകൾ അങ്കിളിന്റെ കണ്ണുകൾ പോലെ ആഷ് കളർ ആണ് .അതുപോലെ ചക്കിയെ പോലെ ആണ് അങ്കിൾ ഇരിക്കുന്നത് …” “ആണോ ചക്കി …….എന്റെ പൊന്നു മോളെ പോലെ ആണോ അങ്കിൾ ഇരിക്കുന്നത് ……”അവരെ പോലെ തന്നെ കുസൃതിയോടെ അവൻ ചോദിച്ചു .

“ആണ് അങ്കിൾ …എന്നെ പോലെ തന്നെയാ …….” “ചിലപ്പോൾ അങ്കിളിനെ മേടിച്ച കടയിൽ നിന്നും ആയിരിക്കും നിങ്ങളേയും വാങ്ങിയിട്ട് ഉണ്ടാവാ അതാവും ഒരുപോലെ ഇരിക്കുന്നത് .നമുക്ക് പിന്നെ അമ്മയുടെ ദേഷ്യം ഒക്കെ മാറിയിട്ട് ചോദിക്കാം എല്ലാം കേട്ടോ …….”എന്നും പറഞ്ഞു രണ്ടു പേരുടേയും കവിളി ഓരോ ഉമ്മയും കൊടുത്തു അവൻ അവിടെ നിന്നും ഇറങ്ങി . അച്ഛന്റെ മക്കളുടെയും സംസാരം കേട്ട് നക്ഷയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതുപോലെ അദർവിന്റെയും സ്വന്തം ചോരയില്‍ പിറന്ന മക്കളെ അച്ഛൻ എന്ന രീതിയില്‍ നെഞ്ചോട് ചേർക്കാൻ കഴിയാത്തതിൽ. അവിടെ നിന്ന ഓരോരുത്തരും നക്ഷയെ തന്നെ നോക്കി നിന്നു .അവൾക്കു എല്ലാവരോടും എന്ത് മറുപടി പറയണം എന്ന് പോലും അറിയാതെ റൂം ലക്‌ഷ്യം ആക്കി അവൾ നടന്നു ….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 31

Share this story