ദേവയാമി: ഭാഗം 15

ദേവയാമി: ഭാഗം 15

എഴുത്തുകാരി: നിഹാരിക

ഉദയവർമ്മയെ കണ്ടതും വേഗം ദേവൻ അവിടെക്ക് ചെന്നു…. ഉദയവർമ്മ സംസാരിച്ച് തുടങ്ങി…. “”” ഇന്ന് ക്ലാസ് കഴിഞ്ഞ് എന്റെ ബീച്ച് റിസോർട്ടിൽ വരാമോ ?? ഞാൻ അവിടെ കാണും സംസാരിക്കാം!!! “”” “”” ഷുവർ””” അവർ കൈ കൊടുത്ത് പിരിഞു …. “”” ഇതെന്ത് കഥ !! എന്നോർത്തിരിക്കുന്ന ആമിയെ നോക്കി ഉദയവർമ്മ ചിരിച്ച് കണ്ണടച്ച് കാണിച്ചു…. വല്ലാത്ത ഒരു ചിരി ദേവനിലും പടർന്നിരുന്നു… ആമിക്കൊന്നും മനസിലായില്ല !. “”” ആ !! എന്തെങ്കിലും ആവട്ടെ….. അവൾ കരുതി… പെട്ടെന്ന് ലോഗ് ബെൽ മുഴങ്ങി…. – ദേവൻ ക്ലാസ് വിട്ടിറങ്ങാൻ നേരം ഒരു കള്ളനോട്ടം ആമിയുടെ നേരെ നോക്കി… വല്ലാതെ ചൂളി തല നാണത്താൽ താഴുന്നത് ആമിഅറിഞ്ഞു ….. അത് അവനിൽ ചിരി പടർത്തി

:… “”‘ എനിക്കെന്താ പറ്റിയത്??? നാണം ലജ്ജ ഇതൊക്കെ എന്റെ ഡിക്ഷണറിയുടെ ഹിസ്റ്ററ്റിയിൽ തന്നെ ഇല്ലാരുന്നല്ലോ ?? ഇങ്ങോരേ കാണുമ്പോ എന്തോന്നാ ഇത്??? ആമീ സംതിംഗ് റോങ്….””” ആമി അട്ടത്തേക്ക് നോക്കി ഇരുന്ന് സ്വയം തലയാട്ടി ചിന്തിക്കുന്നത് താടിക്ക് കൈയും കൊടുത്ത് മഞ്ചിമയും കൃഷ്ണജയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു ….. ,************** ബീച്ച് റിസോർട്ടിൽ എത്തി ബൈക്ക് പാർക്ക് ചെയ്ത് ദേവൻ ഉദയവർമ്മയുടെ നമ്പറിൽ വിളിച്ചു…. താഴെ ചെറിയ സെക്ഷനുകളാക്കി തിരിച്ചിട്ടുള്ള ബീവറേജ് കോർണറിൽ ഇരിക്കാൻ നിർദ്ദേശിച്ചു…. ചെറിയ കൂടാരങ്ങൾ പോലെ മനോഹരമായി നിർമ്മിച്ചിരിക്കുന്നതിന്റെ ചുവട്ടിൽ നാല് പേർക്ക് ഇരിക്കാൻ പാകത്തിൽ സീറ്റ് സെറ്റ് ചെയ്തിരിക്കുന്നു… തീർത്തും പ്രൈവസിക്ക് ഇംപോർട്ടന്റ് കൊടുത്ത് ചെയ്തിരിക്കുന്നത് ലവേഴ്സിനേയും കപ്പിൾസിനെയും അട്രാക്ട് ചെയ്യും….. എന്തോ അപ്പോൾ മിയയെ”””

ഓർത്തു ദേവൻ…. ചുണ്ടിൽ ഒരു ചിരി അറിയാതെ വിടർന്നു… “””വരൂ അങ്ങോട്ടിരിക്കാം “”” ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത് !! ഉദയവർമ്മ “”” ക്ഷണം സ്വീകരിച്ച് ദേവൻ ഉദയവർമ്മയുടെ കൂടെ അവിടെയു ളള ഒരു പാർട്ടിൽ ചെന്നിരുന്നു…. കടൽ തീരം അവിടെയിരുന്നാൽ നന്നായി കാണാമായിരുന്നു …. തീരത്ത് കളിക്കുന്ന കുട്ടികളും പല തരം വിൽപ്പനക്കാരും ഒക്കെ ആയി ധാരാളം പേരുണ്ടായിരുന്നു…. ദേവൻ അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പതിനാല് പതിനഞ്ച് വയസ് പ്രായമുള്ള കുട്ടികളെയും നോക്കി, അവരുടെ കളി ശ്രദ്ധിച്ച് ഇരുന്നു, തന്റെ സ്വതസിദ്ധമായ., ആകർഷണീയമായ ആ കള്ളച്ചിരിയോടെ.. “””ദേവദർശ് രവി ….. ഉം…. മ്??””” സംഭാഷണത്തിന് തുടക്കമിട്ട് ഉദയവർമ്മ ചോദ്യ രൂപത്തിൽ പറഞ്ഞ് നി ർ ത്തി :: അതെ എന്ന മട്ടിൽ ദേവൻ ചുമൽ ചലിപ്പിച്ചു. “””വെൽ മിസ്റ്റർ ദേവൻ, ഡോക്ടർ ആൻറണി ഹാരിസണ് സുഖമല്ലേ??”””

പ്രതീക്ഷിച്ചതാണ് എങ്കിലും ഒന്നു പകച്ചു ദേവൻ ….. ചിരിയോടെ തന്നെ നോട്ടം ഉദയവർമ്മയിൽ നിന്നു തിരിച്ചു കടൽക്കരയിലേക്ക് നീണ്ടു… “”” മേജർ രവിചന്ദ്രന്റെ മകൻ !!! തിരിച്ചറിയില്ല എന്ന് കരുതിയാണോ ഈ വരവ്””” വലാത്ത ചിരിയോടെ ദേവൻ പറഞ്ഞു… ””” സ്വന്തം സ്ക്കൂളിൽ ജോയിൻ ചെയ്യാൻ പോകുന്ന അധ്യാപകന്റെ റെസ്യൂം നിങ്ങൾ ചെക്ക് ചെയ്യും എന്ന് മനസിലാക്കാൻ പോലും ബുദ്ധിയില്ലാത്തവനാണോ ഞാൻ മിസ്റ്റർ: ഉദയവർമ്മ ???””” “”” ഒരു പക്ഷെ നമ്മുടെ രാജ്യം തന്നെ കടപ്പെട്ട, മറ്റു രാജ്യങ്ങൾ ഭയത്തോടെ വീക്ഷിക്കുന്ന മിഷൻ സംഹാരയുടെ ””” പിന്നിലെ മാസ്റ്റർ ബ്രയിൻ, ലഫ്റ്റണന്റ്: ദേവദർശ് രവി..!! താൻ ബുദ്ധിരാക്ഷസനാണെന്നറിയാം… ആ ജോലിയിൽ നിന്ന് തൽക്കാലം മാറി ഇവിടെ ജോയിൻ ചെയതതാണെന്നും..!!.””” “”” എന്നെ പറ്റി മിസ്റ്റർ ഉദയവർമ്മ കുറേ അന്വേഷിച്ചറിഞ്ഞെന്നു തോന്നുന്നു…..??””” “”” നഷ്ടങ്ങളുടെ കണക്ക് പറയാൻ ഇഷ്ടമല്ല ദേവദർശ് പണ്ടേ എനിക്ക് !!! എന്തും ആലോചിച്ചേ ചെയ്യൂ….. തന്റെ ജോലിക്കുള്ള അപേക്ഷ കിട്ടിയപ്പോൾ ഷീല ടീച്ചറെ നിർബ്ബന്ധിച്ച് ലീവെടുപ്പിച്ച് തന്നെ അവിടെ അപ്പോയിന്റ് ചെയ്തതുപോലും….!!.”””

“””” ആലോചിച്ച് ചെയ്യുന്ന താങ്കൾക്ക് പിഴക്കില്ലല്ലോ ?? അല്ലേ??””” “””സ്വരത്തിലെ പരിഹാസം മനസിലാവുന്നുണ്ട് ദേവദർശ് !! പക്ഷെ എനിക്കറിയണം തന്റെ ഉദ്ദേശം !!! പഴയ കണക്കുകൾ തീർക്കാനാണോ ??””” “”” കണക്കുകൾക്ക് പഴയത് പുതിയത് അങ്ങിനെ ഒക്കെ ഉണ്ടോ വർമ്മ സാർ…. കണക്കെപ്പഴും ഒരു പോലല്ലേ.. കൃത്യതയുള്ളത്….??””” “”” നിന്റെ അച്ഛൻ !! ആന്റി!! എല്ലാം നിന്റെ നികത്താനാവാത്ത, നഷ്ടങ്ങളാണെന്നറിയാം…. !! പക്ഷെ അതിന്റെ പേരിൽ ഒത്തിരി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എല്ലാവരും …. ഞാനിപ്പോൾ അതിന്റെ പുറകേ ആണ് “””” പക്ഷെ എന്റെ ദേവു… എന്റെ ആമി.. ഇവരാണ് നിന്റെ ഈ വരവിന്റെ ലക്ഷ്യം എങ്കിൽ സംഹാരം മാത്രം അറിയാവുന്ന ഒരു ഉദയവർമ്മയുണ്ട്… എന്റെ ആമിക്ക് വേണ്ടി കുഴിച്ചുമൂടിയ പഴയ ഒരു ഉദയവർമ്മ … ഇത്തിരി നരച്ചെന്നേ ഉള്ളൂ ഇപ്പഴും അതേ നെഞ്ചിടിപ്പും ശൗര്യവും ഇതിനുള്ളിൽ ഉണ്ട് !! “”” മിഴികളിൽ വല്ലാത്ത തിളക്കത്തോടെ നെഞ്ചിൽ ശക്തിയായി തട്ടി ഉദയവർമ്മ പറഞ്ഞു….

“””നെഞ്ചിടിപ്പ് ഈ പ്രായത്തിൽ വെറുതേ കൂടണ്ട മിസ്റ്റർ ഉദയവർമ്മ… അവരെ ലക്ഷ്യം വക്കാൻ ഇവിടെ വരെ ഇതാ ഇങ്ങനെ വരണ്ട കാര്യം ഇല്ല ദേവന്…. നിങ്ങൾ പറഞ്ഞത് ശരിയാ ഞാൻ ഒരു ലക്ഷ്യത്തോടു കൂടി തന്നെയാണ് വന്നത്…. അത് പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്നതല്ല !! ചിലതെല്ലാം കലങ്ങി തെളിയാനുണ്ട് അറിയാം… പിന്നിൽ നിന്നും കുത്തി ജയിക്കാൻ നിൽക്കില്ല രവിചന്ദ്രന്റെ മകൻ … പിന്നെ സുഖവിവരം ചോദിച്ചില്ലേ ആന്റണി ഹാരിസൺ,… അദ്ദേഹത്തിന് ഞാൻ കൊടുത്ത ഒരു വാക്കുണ്ട്.. അദ്ദേഹത്തിന്റെ കുടുംബം.. അത് എനിക്ക് തിരിച്ച് കൊടുത്തേ പറ്റൂ”””” “”” ഉം… മ് … ചിലതും കൂടി അറിഞ്ഞാൽ ഞാനും നിന്റെ കൂടെ ഉണ്ടാവും ദേവദർശ്…!! “”” ചുണ്ട് ഒരു വശത്തേക്ക് കോട്ടി ഒന്നു ചിരിച്ച് ദേവൻ നടന്നകന്നു… ഒരു ദീർഘനിശ്വാസം എടുത്തു ഉദയവർമ്മ , അയാളുടെ ചുണ്ടുകളിൽ ആശ്വാസത്തിന്റെ ഒരു ചിരി തത്തിക്കളിച്ചു…. ഒപ്പം കൂസാത്ത ദേവന്റെ ഭാവം പണ്ടെന്നോ കണ്ട് മറന്ന രവിചന്ദ്രനെ ഓർമ്മിപ്പിച്ചു…. അച്ഛനെക്കാൾ കേമനായ മകൻ !! ഒരു പക്ഷെ തന്റെ സത്യാന്വേഷണ സപര്യക്ക് ഒരു കൂട്ട്….. ***

വീട്ടിലെത്തിയിട്ടും ഇരിപ്പുറക്കുന്നില്ലായിരുന്നു ആമിക്ക് ഒന്നിലും…. ഒരു നൂറു പ്രാവിശ്യം കണ്ണാടിയിൽ ചെന്ന് ദേവന്റെ ചുണ്ടു പതിഞ്ഞ നെറ്റിത്തടം നോക്കി നിർവൃതി അടയുന്നുണ്ടായിരുന്നു.. മെല്ലെ അവിടം കൈയ്യാൽ തലോടുന്നുണ്ടായിരുന്നു…. “”” ഇതൊക്കെ പൈങ്കിളിയാ ട്ടാ ആമീ… ഛെ!! “”” അവൾ സ്വയം പറഞ്ഞു….. എന്നിട്ടും മനസ് പിടികൊടുക്കാതെ ഒരു പുഴ കണക്കെ ദേവനിലേക്കൊഴുകി :.. എവിടെയുമവൾക്ക് ദേവനെ മാത്രം കാണാൻ ഉണ്ടായിരുന്നുള്ളു….. “””ഇങ്ങേരിത് എന്ത് മാജിക്കാ എന്റെ മേൽ പ്രയോഗിച്ചേ….. അയ്യോ ഒന്ന് നാളെ ആയി കിട്ടാൻ എന്താ വഴി…. എന്നാലല്ലേ ആ കാലമാടനെ കാണാൻ പറ്റൂ…..!! ഒറ്റക്ക് നടന്ന് പിറു പിറുത്തു ആമി….. പറ്റില്ല !! നാളെ വരെ പിടിച്ച് നിക്കാൻ പറ്റും ന് തോന്നണില്ല !!…. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രസ്സ് മാറി കൃഷ്ണജയെ കാണാനാ എന്നും പറഞ്ഞ് ഇറങ്ങി…. അവളുടെ വീടിനടുത്തായിരുന്നു ദേവനും അമ്മയും താമസിക്കുന്നത് ….

ഹാഫ് സ്കേർട്ടും ഒരു ടോപ്പും ഇട്ട് ഇന്ദു അമ്മയോട് സോപ്പിട്ട് സമ്മതവും വാങ്ങി തന്റെ സൈക്കിൾ ശകടത്തിൽ കയറി പുറപ്പെട്ടു…. ദേവന്റെ വീടിനടുത്തെത്തിയപ്പോൾ മൊത്തത്തിൽ ഒരു വിറയൽ ബാധിച്ച പോലെ…. മെല്ലെ മെല്ലെ …. സൈക്കളിൽ മുന്നോട്ട് നീങ്ങി… “”അൽപം മുന്നിൽ കാണുന്ന തിരിവ് കഴിഞ്ഞ് ഇത്തിരി കൂടി പോയാൽ തേടി വന്ന മൊതലിന്റെ വീടായല്ലോ?? എഞ്ചലിന്റെ പപ്പേടെ പൂട്ടിക്കിടക്കുന്ന വീട് എന്നല്ലേ പറഞ്ഞേ?.. ” ആമി ഓർത്തു …. അപ്പഴാണ് പുറകിൽ ഒരു കാറ് വേഗത്തിൽ വന്ന് അവളെ ഇടിച്ച് വീഴ്ത്തി കുറച്ച് മുന്നിൽ പോയി നിന്നത് ……….തുടരും….

ദേവയാമി: ഭാഗം 14

Share this story