ആദിശൈലം: ഭാഗം 46

ആദിശൈലം: ഭാഗം 46

എഴുത്തുകാരി: നിരഞ്ജന R.N

നന്ദയുടെ തോളിൽ തലചേർത്ത് ഇരിക്കുന്ന ശ്രീയെ കണ്ടുകൊണ്ടാണ് അവൻ റൂമിലേക്ക് വന്നത്……….. നന്ദിനിയുടെ വിരലുകൾ അവളുടെ തലമുടികളിലൂടെ തലോടലായി ചലിക്കുന്നുണ്ട്……………………. കണ്ണിൽ നിന്നൊഴുകിയിറങ്ങുന്ന കണ്ണുനീർ അച്ഛന്റെ കൈകളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടാണെന്ന് കൂടി കണ്ടപ്പോൾ എന്തോ എവിടെയോ മനസ്സിലൊരു ഉൾവലിവ് തോന്നി…………. എങ്കിലും പ്രതീക്ഷയുടെ ഒരു തിരിനാളം ഉള്ളിലെവിടെയോ തെളിഞ്ഞതറിഞ്ഞ് മടിച്ചുനിന്ന കാലുകൾ റൂമിലേക്ക് നടന്നു………. മോളെ………..

സുമിത്രയുടെ വിളി കേട്ട് അവൾ എണീറ്റു….. നേരെ സുമിത്രാമ്മയുടെ നെഞ്ചിലേക്ക് തലചായ്ച്ചു…….. അയ്യേ, എന്റെ മിടുക്കികുട്ടിയാണോ ഈ തളർന്നിരിക്കുന്നെ?? മോശം.. മോശം.. !! മൂക്കത്ത് വിരൽവെച്ച് അവർ പറഞ്ഞതുകേട്ട് ഒരു കുസൃതിയോടെ അവൾ തലയുയർത്തി… ഇതെന്തൊരു കോലമാ?? കുളിയും നനയുമൊന്നുമില്ലേ?????? ദേവന്റെ കളിയാക്കൽ കൂടി വന്നതോടെ ഒരു ചമ്മലോടെ അവൾ എല്ലാരേയും നോക്കി, അപ്പോഴും ആ കണ്ണുകൾ അവനെ കണ്ടെത്തിയിരുന്നില്ല,, എന്തോ ഒരദൃശ്യമായ മറവ് അവർക്കിടയിലുണ്ടായതുപോലെ…… എളുപ്പം പോയി കുളിച്ചുവന്നെ…. എത്ര നാളായി നല്ലോരു ചായ കുടിച്ചിട്ട്…,,,…

പോയി ഒരു ചായ ഇട്ടോണ്ട് വാ .. പോയെ… വിശ്വൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തോന്ന്, അപ്പോൾ നിങ്ങൾക്ക് ഞാനിടുന്ന ചായയൊന്നും പിടിക്കുന്നില്ലേ??????? വിശ്വൻ പറഞ്ഞതുകേട്ട് നന്ദിനിയുടെ മുഖം വീർത്തുകെട്ടുന്നത് കണ്ട് അയാളുടെ മുഖം ഇഞ്ചികടിച്ചതുപോലെയായി.. ഇതിപ്പോ മോളെ ആശ്വസിപ്പിക്കാൻ പറഞ്ഞത് തന്റെ അവസാനത്തിലേക്കായി പോകുമോ എന്നൊന്ന് ചിന്തിച്ച് പതിയെ നന്ദിനിയെ നോക്കിയൊന്ന് ഇളിച്ചുകാണിച്ചു……… അതല്ലേലും അങ്ങെനെയാ നന്ദിനി… നമ്മള് ചെയ്യുന്നതൊന്നും വിലയില്ല…. അച്ഛനും മക്കളുമെല്ലാം ഒരേ കണക്കാ… സുമിത്ര നന്ദിനിയുടെ പക്ഷം ചേർന്നു…..

ഓ പിന്നെ…. ഒന്ന് പോടീ പെണ്ണുങ്ങളെ.. എന്റെ കൊച്ച് നല്ല ചുന്ദരികുട്ടിയായി വന്ന് ചായ ഇടുന്നത് കാണണോ നിങ്ങൾക്ക്?? മോളെ,, എണീക്ക്.. പോയി ഫ്രഷ് ആയിവാ… ഇതിപ്പോൾ ഈ അങ്കിളിന്റെ കൂടി അഭിമാനപ്രശ്നമാ… !! സുമിത്രയെ ഒന്നാക്കിയ നോട്ടവും നോക്കി അയാൾ ശ്രീയോടായി പറഞ്ഞു………… എല്ലാരുടെയും കളിചിരികൾ അവളിലേക്കും പതിയെ വ്യാപിക്കാൻ തുടങ്ങി……. അവളും അവയൊക്കെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു…. ബെഡിൽ നിന്നെണീറ്റ് അതുവരെ മിണ്ടാതെ നിന്ന ആഷിയുടെയും ദേവികയുടെയും അടുത്തേക്കവൾ നടന്നു…. തലതാഴ്ത്തി നിന്ന അവളുടെ മുഖം ചൂണ്ടുവിരലാൽ അവളുയർത്തി….. കലങ്ങിയ ആ കണ്ണുകൾ ആ ചേച്ചിയുടെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു…. ആഷി……………

ആ വിളിയ്‌ക്കൊരുത്തരം പോലെ അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു………….. മറുകൈകൊണ്ട് ദേവുവിനെയും അവൾ കെട്ടിപിടിച്ചു…….. ചേച്ചി……… അയ്യേ, എന്റെ കുട്ടികളെന്താ ഈ കാണിക്കണേ?? ചേച്ചിയ്ക്കൊന്നുമില്ല…. നിങ്ങള് പുറത്തോട്ടിരിക്ക്.. ഞാൻ റെഡിയായി ദാ വരുന്നു….. ആഷിയുടെ കവിളിൽ തട്ടികൊണ്ട് ശ്രീ പറഞ്ഞ മറുപടിയുടെ ഒന്നെല്ലാവർക്കും ബോധ്യമായി., ആ മനസ്സ് വാമികയിൽ നിന്നും ശ്രാവണിയിലേക്ക് കടന്നിരിക്കുന്നു…… ഈ കുടുംബത്തെ ആ മനസ്സ് സ്വീകരിച്ചിരിക്കുന്നു….. കണ്ണുകളിൽ നിറഞ്ഞ തൃപ്തിയോടുകൂടി എല്ലാരും റൂമിൽനിന്ന് പുറത്തിറക്കിറങ്ങി…, അവനൊഴികെ…. എന്തോ അവൾ തന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുന്നതുപോലെ അവന് തോന്നിത്തുടങ്ങിയിരുന്നു…..

ടവ്വലുമെടുത്ത് തിരിഞ്ഞപ്പോഴാണ്, റൂമിൽ ശിലകണക്കെ തന്നെനോക്കിനിൽക്കുന്ന അലോകിനെ അവൾ ശ്രദ്ധിക്കുന്നത്…….. ആ മുഖം കാണുംതോറും ഉള്ളിൽ ഒരു കോടതിമുറിയും കാതിൽ അവന്റെ വാക്കുകളും പ്രതിധ്വനിക്കാൻ തുടങ്ങി………. എനിക്ക് ഫ്രഷ്ആകണം..,…… അവനിലേക്ക് അബദ്ദത്തിൽ പോലും നോക്കാതെ അവൾ ബാത്റൂമിലേക്ക് നടക്കാനൊരുങ്ങി…. ശ്രീ,,,…….. ഒരായുസ്സിലനുഭവിക്കാവുന്ന മുഴുവൻ വിരഹവും നെഞ്ചിലവളോടുള്ള പ്രണയവും നിറഞ്ഞുകൊണ്ട് അവനവളെ വിളിച്ചു………. അവന്റെ ആ വിളിയിൽ അവന്റെ മാറോടണയാൻ കൊതിച്ചുപോയി ശ്രാവണി പക്ഷെ, പെട്ടെന്ന് നിശ്ചലമായിയവൾ !…..

കാതിൽ അലയടിക്കുന്ന അവന്റെ വാക്കുകൾ അവളുടെ സമനില തെറ്റിക്കാൻ തുടങ്ങി……. പ്ലീസ്……. എനിക്ക് കുറച്ച് സ്വസ്ഥത വേണം… ഒന്ന് പോയിതാ…… കൈകൾ കൂപ്പികൊണ്ട് അവൾ പറഞ്ഞത് കേട്ട് അവൻ പുറത്തേക്കിറങ്ങി… അവിടെ അവനെ കാത്തുനിന്നവരുടെ മുൻപിൽ ഈറനണിഞ്ഞ കണ്ണുകൾ ഒളിപ്പിച്ചവൻ പുഞ്ചിരി തൂകി…. മോനെ,……. വിശ്വൻ അവന്റെ തോളിൽ കൈവെച്ചു… ഹേയ്,,, കുഴപ്പമില്ല അങ്കിൾ… ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നതാ…. ഒരുപെണ്ണിനും സഹിക്കാൻ കഴിയാത്തതല്ലേ ഞാനും ചെയ്തത്…… ഞാൻ സഹിച്ചോളാം…. ജീവനില്ലാത്ത ഒരുപുഞ്ചിരിയുമായി അവൻ പടികളിറങ്ങി..,

പിന്നാലെ മറ്റുള്ളവരും… കഴിയില്ല അലോക്…….കണ്ണേട്ടനായ് എന്റെ ജീവനേക്കാളേറെ ഞാൻ സ്നേഹിച്ചതായിരുന്നു നിന്നെ……….. പക്ഷെ, ഒരൊറ്റനിമിഷം കൊണ്ട് നീ അതെല്ലാം തച്ചുടച്ചു………. എന്റെ കുടുംബത്തെപോലും എന്നിൽ നിന്നകറ്റാൻ ശ്രമിച്ചു… മറ്റെന്തും ഞാൻ ക്ഷമിക്കുമായിരുന്നു, പക്ഷെ എന്റെ ശത്രുവിനായി നീ കോട്ടണിഞ്ഞനിമിഷം മുതൽ നിന്നോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല……………….അതുപോലെ നിന്നെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചെറിയാനും ഈ ശ്രാവണിയ്ക്ക് കഴിയുന്നില്ല….. അതുകൊണ്ടാണ് ആരോമലിന്റെ കൊലപാതകത്തിന്റെ അന്ന് നിന്നെ ഞാൻ അവിടുന്ന് മാറ്റിയത്…,,

നിനക്കൊരു ആപത്തും ഉണ്ടാകാൻ ഞാനാഗ്രഹിക്കുന്നില്ല അലോക്.. ശെരിയാ, വാമിക ശ്രാവണിയായ്…,,,,, എന്റെ കുടുംബത്തെ പഴയതുപോലെ ഞാൻ ഉൾക്കൊണ്ടു… പക്ഷെ, നിന്നെ ഉൾകൊള്ളാൻ മാത്രം ഈ മനസ്സിന് ഉടനെ സാധിക്കില്ല……………….. ഞാൻ അനുഭവിച്ച വേദന അതിനെന്നെ പ്രാപ്തമാക്കുന്നില്ല…. അങ്ങെനെ നിന്നെ ഞാൻ ഉൾക്കൊള്ളണമെങ്കിൽ ഞാൻ അനുഭവിച്ച വേദന നീയും അനുഭവിക്കണം…,,,, വിജയത്തിന്റെ തൊട്ടടുത്ത് നിന്ന് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുമ്പോൾ മാത്രമേ ആ നീറ്റല് മനസ്സിലാകുള്ളൂ….. അത് നീയും അനുഭവിക്കണം………….

ഇവിടെ മാത്രം ഞാൻ വാമികയാണ്,, വേദനിപ്പിച്ചവനെ തിരികെ വേദനിപ്പിക്കാൻ മോഹിക്കുന്ന വാമിക….. !!!!ഒരൊറ്റതിരുത്ത് മാത്രം,, നിന്നെ വേദനിപ്പിക്കുന്ന ഓരോ നിമിഷവും സ്വയം ഞാനും വേദനിക്കയാണ്…… !!!😢😢😢😢😢 വിരലുകളിൽ ഇപ്പോഴും അവന്റെ പ്രണയത്തിന്റെ അടയാളം പോൽകിടക്കുന്ന അലോക്‌നാഥ്‌ എന്ന പേര് മുദ്രണം ചെയ്ത മോതിരം നോക്കിയവൾ പറഞ്ഞു… ശേഷം, തന്റെ ചുണ്ടുകൾ അതിന്മേൽ പതിപ്പിച്ചു…….. ഷവറിൽനിന്ന് വീഴുന്ന ഓരോതുള്ളികളും അവളിൽ ഒരു പുതുഉന്മേഷം ഉണർത്തി… ഇന്നലെവരെ അവളിൽ തിളച്ചിരുന്ന പ്രതികാരാഗ്നി ശമിച്ചിരിക്കുന്നു….

എല്ലാരും ആ വീട് നോക്കിക്കാണുന്ന തിരക്കിലായിരുന്നു……..ഫ്രഷായി താഴേക്ക് വന്ന ശ്രീ ആദ്യം കാണുന്നത് സോഫയിൽ വിരലിലണഞ്ഞിരിക്കുന്ന മോതിരത്തെ തലോടുന്ന അലോകിനെയാണ്…..,, എന്തോ ആ നിമിഷം അവളിൽ ഒരു കുസൃതിചിരിയുയർന്നു… തന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ അടുക്കളയിലേക്ക് പോയ ശ്രാവണി അലോകിനൊരു നൊമ്പരമായി മാറി….. ആവിപറക്കുന്ന ചായയുമായി അടുക്കളയിൽ നിന്നവൾ ഹാളിലേക്കെത്തിയപ്പോഴേക്കും എല്ലാരും ഹാളിൽ ഒത്തുകൂടിയിരുന്നു….. മുതിർന്നവർക്കെല്ലാം അവൾ സ്വന്തം കൈയാലെ ചായക്കപ്പ് കൈമാറി…., അവനൊഴികെ……….

എല്ലാർക്കും മുൻപിൽ വീണ്ടും വീണ്ടും ചെറുതായികൊണ്ട് തന്നെ അവൻ ആ കപ് എടുത്തു………… എന്താണ് കിലുക്കാംപെട്ടി, ഒന്നും മിണ്ടാതെനിൽക്കുന്നെ?? ആഷിയോടായി ദേവൻ ചോദിച്ചത് കേട്ട് അവൾ ഒന്ന് ചിരിച്ചു……….. ശ്രീമോളെ, നിന്നെ കൊണ്ടുപോകാൻ കൂടിയാ ഞങ്ങൾ വന്നത്…………….. നന്ദിനി അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി വാത്സല്യപൂർവ്വം പറഞ്ഞു………. അതമ്മേ, രുക്കുവേട്ടൻ…….. എന്തോ കുറഞ്ഞ ദിവസങ്ങൾ കൊണ്ട്തന്നെ രുദ്രൻ എന്ന ഏട്ടന്റെ തണൽ അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു…. പെട്ടെന്ന് അവനെ ഒറ്റയ്ക്കാക്കി പോകാൻ അവൾക്കാകുന്നില്ല… ആ ജീവിതം തന്റെ ചേച്ചിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നത് കാണാൻ എന്തോ അവൾക്ക് കഴിയുന്നില്ല……

രുദ്രന്‌കൂട്ടിനിപ്പോൾ അയോഗ് ഉണ്ടല്ലോ… എന്റെ പൊന്നുമോളെ എത്രദിവസമായി ഈ അമ്മയൊന്ന് ഊട്ടിയിട്ട്??? അതോ ഈ അമ്മയെയും നിനക്ക് വെറുപ്പാണോ?? കണ്ണീർസീരിയലിലെ ക്ളീഷേ ഡയലോഗുമായി നന്ദിനി വന്നതും പാവം ശ്രാവണി ഫ്ലാറ്റായിപോയി…. ഒടുവിൽ ഏട്ടൻ വരട്ടെ, എന്നിട്ടിറങ്ങാം എന്ന അഭിപ്രായത്തിൽ എല്ലാരും വന്നെത്തി……………. ഒരു ഫോൺകാൾ വന്ന് അലോക് പുറത്തേക്കിറങ്ങി… മുതിർന്നവരെല്ലാം അവരവരുടേതായ കാര്യങ്ങളിൽ ചർച്ച ആരംഭിച്ചപ്പോൾ പെൺപിള്ളേർ നാലെണ്ണം കൂടി മുകളിലെ റൂമിലേക്ക് വിട്ടു……. അവിടെ മുഴുവൻ രുദ്രന്റെയും സാധിക്കയുടേയും ഫോട്ടോസ് ആണെന്ന് പ്രത്യകിച്ച് ഞാൻ പറയേണ്ടതില്ലല്ലോ…..

ഇതാണ് നന്ദേച്ചി, എന്റെ സാധികചേച്ചി……..ചുമരിലെ ചിത്രത്തിലേക്ക് വിരലുകൾ ചൂണ്ടി അവൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തു… രുക്കുവേട്ടന് ജീവനായിരുന്നു…. ഇനി വരില്ലെന്നറിഞ്ഞിട്ടും ഈ പാവത്തിന് വേണ്ടി എല്ലാം വാങ്ങിച്ച് കാത്തിരിക്കുവാ ആ പാവം, അടുത്ത ജന്മമെങ്കിലും ഒന്നിക്കാൻ……….. ഷെൽഫിലേക്ക് നോക്കി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. ഇതൊക്കെ രുദ്രൻ വരച്ചതാണോ??? അതേ ചേച്ചി,,,…യൗവനത്തിൽ തോന്നിയ പ്രണയം…,,, കളിതമാശയായി കളയാൻ എളുപ്പത്തിൽ സാധിക്കുന്ന ഒന്നിനെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി നെഞ്ചിലേറ്റിയവനാ എന്റെ ഏട്ടൻ……..

ആ മനസ്സിലുള്ള എന്റെ ചേച്ചിയുടെ മുഖങ്ങളാ വരയായി ഈ ചുമരിൽ കാണുന്നത്………….. അവളുടെ ശബ്ദം ഏങ്ങലിന്റെ വക്കോളമെത്തിയിരുന്നു……………. അതറിഞ്ഞതും നന്ദ പെട്ടെന്ന് വിഷയം മാറ്റാൻ നോക്കി….. എന്തൊക്കെപറഞ്ഞാലും ചെക്കൻ ചുള്ളനാ…. യൂണിഫോമിൽ എന്നാ കിടുവാ??? മാധുവേട്ടനില്ലായിരുന്നെങ്കിൽ ഞാനൊന്ന് ട്രൈ ചെയ്തേനെ !!🤪🤪😬😬 ഒരു അളിഞ്ഞചിരി പാസാക്കികൊണ്ട് നന്ദ പറഞ്ഞതും ശ്രീ അവളെയൊന്ന് കൂർപ്പിച്ചുനോക്കി….. എന്റെ പാവം നിഷ്കുഏട്ടനെ തേക്കാൻ നോക്കുന്നോടി ചേച്ചി….. !!! ആഷിയും ശ്രീയും ഒരുപോലെ അവളുടെ കഴുത്തിന് പിടിച്ചു… ഏയ്… യ്യോ…….

രണ്ടുംകൂടി പാവത്തിന്റെ മേലേക്ക് കേറിയതും ബാലൻസില്ലാതെ മൂന്നുംകൂടി ദേ കിടക്കണു മൂഡുമിടിച്ച്…. !! ഹെന്റമ്മോ !!എന്റെ നടു പോയി… ഹോ…., ഡീ ദേവൂ എന്നെയൊന്ന് പിടിക്ക്…. ആഷി ദേവുവിന് നേരെ കൈകൾനീട്ടി നിന്നു…. പക്ഷെ, ഇവിടെ ഇവരാരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ നടക്കുകയാണ് സൂർത്തുക്കളെ 🤩🤩…!!എന്താണെന്നല്ലേ,,,,,…………….. രുദ്രനെkurichhcകേട്ടറിഞ്ഞ നിമിഷം മുതൽ ദോ, ആ നിൽക്കുന്ന ലെവൾക്ക് ഒരു ചാഞ്ചാട്ടം… !!!….മനസ്സൊക്കെ കൈവിട്ട് പോയപോലെ…….അവന്റെ കണ്ണുകളിലെ ഗൗരവത്തെക്കാൾ കണ്ണിലെ കുസൃതിയെ കാണാൻ ശ്രമിക്കുകയായിരുന്നു അവൾ…, !!!

ഒരാളെ ഇങ്ങെനെ പ്രണയിക്കാൻ കഴിയുമോ എന്ന ചോദ്യം പതിയെ പതിയെ ആ മനസ്സിൽ രുദ്രപ്രതാപിനോടുള്ള ആദരവിലേക്ക് വഴിമാറി…. പയ്യെപയ്യെ, അവൾ പോലുമറിയാതെ ആ മനസ്സ് ആ കലിപ്പന് ഒരു സ്ഥാനം കൊടുക്കാൻ തുടങ്ങിയിരിക്കുന്നു….. കൈനീട്ടി താഴെകിടക്കുന്ന ആഷി, നോക്കുമ്പോഴുണ്ട് രുദ്രന്റെ ഫോട്ടോയിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു ദേവിക….. !!! ഓഹ്,, എന്തോ ഒരു സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ടല്ലോ… ചെറുതായി ഒരു പ്രണയരോഗത്തിന്റെ മണമടിക്കുന്നു……. തന്റെ ഇരുവശത്തായി കിടക്കുന്ന ചേച്ചിമാരുടെ കാതോരമായി പറഞ്ഞിട്ട് ദേവുവിലേക്ക് വിരൽ ചൂണ്ടി…… ആഷി പറഞ്ഞത് ശെരിയാ,, ഇത് ലത് തന്നെ !!!🤪🤪

ശ്രീയുംകൂടി കോറസ് പാടിയതും നന്ദയുടെ വക ഒരുഗ്രൻ അലർച്ച മുഴങ്ങി……… ദേവൂ…… !!!!! പാവം പെണ്ണ് !!ഞെട്ടിത്തരിച്ചുകൊണ്ട് അവരെനോക്കി…. മുഖം കണ്ടാലേ അറിയാം,,, ആകെ വിളറിവെളുത്തിരുന്നു അവൾ…. !!!! എ…. ന്താ…. ചേ… ച്ചി????????? അവളുടെ ശബ്‌ദത്തിലെ പതർച്ച കണ്ട് മൂന്നും മുഖത്തോട് മുഖം നോക്കി…. ശേഷം നടുവിന് താങ്ങുംകൊടുത്ത് എണീറ്റു…….. എന്താ നിന്റെ മനസ്സിൽ….???? എ.. എന്ത്?????? അതല്ലേ ഞങ്ങളും ചോദിച്ചേ?? എന്താ മനസ്സിലെന്ന്???? നന്ദ സാരിയുടെ തുമ്പ് കൈയിൽ പിടിച്ച്കറക്കികൊണ്ട് ചോദിച്ചു….. ഒന്നുമില്ല……………. അവളുടെ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞു….. ഒന്നുല്ലേ??

പിന്നെ എന്തിനാ നീ കിടന്ന് വിയർക്കുന്നെ??? സത്യം പറയെടി……. ശ്രാവണി പുരികമുയർത്തിയതും അവളുടെ മുഖം താണു…………… ദേവൂ, നിന്നോടാ ചോദിച്ചേ?? ചൂണ്ടുവിരലാൽ ശ്രീ അവളുടെ മുഖമുയർത്തിയതും ആ മിഴികളിൽ നീർക്കണങ്ങൾ പ്രത്യക്ഷമായി…… ഹേയ്, എന്താടി ഇത്?? ഞങ്ങൾ നിന്നെയൊന്ന് പറ്റിക്കാൻ പറഞ്ഞതല്ലേ??? അവളുടെ മുഖം കണ്ടപ്പഴേ ശ്രീയുടെ മനസ്സലിഞ്ഞു……. ചേച്ചി……….. അവൾ നന്ദയുടെ തോളിലേക്ക് ചാഞ്ഞു………… മനസ്സിൽ കയറിപ്പോയി ചേച്ചി……. എന്തോ എല്ലാം കൂടി അറിഞ്ഞപ്പോൾ അറിയാതെ ഞാൻ ഇഷ്ടപ്പെട്ടുപോയി………. 💖

ദേവുവിന്റെ കരച്ചിൽകേട്ട് മൂന്നിന്റേയും മുഖമൊന്ന് വിടർന്നു……….. ദേവൂ…… മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ശ്രീ അവളെ തന്നോട് ചേർത്ത് നിർത്തി……. നിനക്കറിയുവോ? എന്റെ ചേച്ചിയ്ക്ക് ചേട്ടനെന്നുവെച്ചാൽ ജീവനായിരുന്നു, ചേട്ടനും അങ്ങെനെതന്നെ.. !!!എന്തോ പ്രാണനിൽ അലിഞ്ഞുചേർന്ന ബന്ധമാണ് അവരുടേത്, അതുകൊണ്ടാകാം വർഷം ഇത്ര കഴിഞ്ഞിട്ടും ആ മനസ്സ് മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയാഞ്ഞത്……….. എന്റെ ഏട്ടൻ ഇങ്ങെനെ ഒരാശ്രയവുമില്ലാതെ കഴിയുന്നത് എന്നും എനിക്ക് വിഷമം തന്നെയാ, ഒരുപക്ഷെ എന്നേക്കാളേറെ എന്റെ ചേച്ചിയും ഇതാഗ്രഹിക്കുന്നുണ്ടാകാം……….

ഒരിക്കലും ആ പാവം രുക്കുവേട്ടൻ ഇങ്ങെനെ കഴിയുന്നത് കാണാൻ ഇഷ്ടപ്പെടില്ല………. ചേച്ചി…… ഞാൻ…, എന്നെ…… ദേവു,,, എന്റെ ഏട്ടന്റെ ഹൃദയം ഒരാൾക്ക് മാത്രമാണ് ഇതുവരെ സ്ഥാനം നൽകിയിട്ടുള്ളത്..,,, പക്ഷെ, എനിക്കുറപ്പുണ്ട് മോളെ, നിനക്ക് ആ മനസ്സ് മാറ്റാൻ കഴിയും…… കഴിയണം…….. ശ്രീയുടെ വാക്കുകൾ ദേവുവിൽ എന്തെന്നില്ലാത്തൊരു ഭാവമുണർത്തി….ജീവിതത്തിലാദ്യമായ് പ്രണയമെന്ന വികാരം ആ മനസ്സിൽ കൊടുമ്പിരികൊണ്ടിരിക്കുന്നു,,, അത് ആ മുഖത്ത് വ്യക്തം.. !!ചുവന്നുതുടുത്ത് നാണത്താൽ ആ മുഖം താണിരുന്നു…… അയ്യടി, അവളുടെനാണം കണ്ടില്ലേ??? !!….

ആഷി അവളുടെ വയറിൽ ഇക്കിളികൂട്ടാൻ തുടങ്ങിയതും പൊട്ടിച്ചിരിയോടെ അവൾ താഴേക്കോഡീ…….. ഡീ. നിൽക്കേഡീ അവിടെ…. !!! അവൾക്ക് പിന്നാലെ ആഷിയും താഴേക്കോടി യിറങ്ങി………………… ആഹ്ഹ….. !!! വീടിന് പുറത്തെ ഗാർഡനിൽ നിന്ന് ഫോൺവിളിക്കുന്ന അലോകിനരികിലേക്ക് ആഷിയെ നോക്കികൊണ്ട് ഓടിയ ദേവു പെട്ടെന്ന് എന്തോ ഒന്നിൽ തട്ടി വീഴാനാഞ്ഞു…… ദേവു സൈഡിലെ ഫ്ലവർവെയ്‌സിലേക്ക് വീഴാൻ പോയതും ആഷിയുടെ നിലവിളി ഉയർന്നു….. !!!ശബ്ദം കേട്ടതും അലോക് തിരിഞ്ഞു…….. അആഹ്ഹ്ഹ്ഹ്… !!!! ഒരുനിമിഷം എല്ലാംകഴിഞ്ഞതുപോലെ അവൾ കണ്ണുകൾ ഇറുകെയടച്ചു………..

ഓഹ്, വീണില്ലേ ????? നിലത്തേക്ക് വീണതായി അവൾക് തോന്നിയില്ല, ഒപ്പം തന്നെ ആരോ താങ്ങിനിർത്തുന്നത് കൂടി അറിഞ്ഞതോടെ അവൾ പതിയെ മിഴികൾ ആയാസപ്പെട്ട് തുറന്നു……………….. തന്നെ മാത്രം നോക്കി നിൽക്കുന്ന ആ ഗൗരവമേറിയ കണ്ണിലേക്ക് അവളുടെ മിഴികൾ ഉടക്കി… അവന്റെ കട്ടിപുരികം എന്തോ അവളെ വല്ലാതെ സ്വാധീനിച്ചു………………………..ചുണ്ടിലെ മൗനത്തിന് ഒരുതരം കുസൃതിയാണവൾക്ക് തോന്നിയത്….,,,,,ഒടുവിൽ അവളെ വീഴാതെ താങ്ങിയ ആ കൈകൾ തന്റെ മനസ്സ് കീഴടക്കിയവന്റെതാണെന്ന് അറിഞ്ഞതും അവളുടെ ഹൃദയമിടിപ്പ് കൂടാൻതുടങ്ങി………… ചുണ്ടിൽ ഒരു പുഞ്ചിരിയായി അവന്റെ പേര് തത്തികളിച്ചു…… … രുദ്രൻ….. !!!!!…. !!!…. (തുടരും )

ആദിശൈലം: ഭാഗം 45

Share this story