ഗായത്രി: ഭാഗം 25

ഗായത്രി: ഭാഗം 25

എഴുത്തുകാരി: അശ്വതി കാർത്തിക

ഗായത്രി ::: അമ്മ വന്നില്ലേ……… #ചെറിയമ്മ ::: ചേച്ചി വരുമായിരിക്കും ഇനി അതൊന്നും ഓർത്ത് വിഷമിക്കേണ്ട…. നെറ്റ് ഇപ്പോൾ നല്ല സന്തോഷമായി ഇരിക്കേണ്ട സമയം ആണ്…. ❣❣❣❣❣ ഗായത്രിയുടെ വീട്ടിൽ…… ❣❣❣❣❣ ഞാൻ പറഞ്ഞതിന് നിങ്ങൾ മറുപടിയൊന്നും തന്നില്ല…… അവളുടെ പുതിയ വീട്ടിലേക്ക് മാറുന്ന ദിവസം എന്നെ വിട്ടില്ല……. ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിങ്ങൾ എന്നെ തടഞ്ഞു…… ഇത് പക്ഷേ അങ്ങനെയല്ല എനിക്ക് പോണം… ഞാൻ നൊന്തു പ്രസവിച്ച എന്റെ പൊന്നു മോളാണ്…… അവൾ ഇപ്പോ ഒരു അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്……. ഈ സമയത്ത് ഞാൻ അവളുടെ അടുത്ത് ചെന്ന് ഇല്ലെങ്കിൽ പിന്നെ അമ്മയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം……

നിങ്ങൾക്ക് ദേഷ്യവും വൈരാഗ്യവും ഉണ്ടാകും പക്ഷേ എനിക്ക് അങ്ങനെ ഇല്ല….. നൊന്തു പ്രസവിച്ച ഒരു അമ്മയ്ക്ക് അതിന് കഴിയില്ല…… ദൈവത്തെ ഓർത്ത് നിങ്ങളുടെ വൈരാഗ്യം വച്ച് എന്നെ തടയരുത്……. അമ്മ പറയുന്നത് കേട്ട് അച്ഛൻ കുറെ നേരം മിണ്ടാതിരുന്നു…… എല്ലാ അമ്മമാരും എപ്പോഴും പറയുന്ന ഒരു വാക്കാണ് പത്തു മാസം നൊന്തു പ്രസവിച്ചു……. അതിന്റെ വേദന നിങ്ങൾക്കറിയില്ല എന്നൊക്കെ…… പത്തുമാസം നിങ്ങൾ വയറ്റിൽ കൊണ്ടുനടന്നു എങ്കിൽ……… അച്ഛൻ സ്വന്തം നെഞ്ചിലാണ് മകളെ കൊണ്ട് നടന്നത്…….. ഗർഭകാലത്ത് അമ്മ അനുഭവിച്ച ഓരോ വേദനയും മനസ്സിൽ അനുഭവിച്ചവനാണ് അച്ഛൻ……. ജീവന്റെ പാതിയായവൾ പ്രാണൻ ആയവൾ വേദന കൊണ്ട് കരയുമ്പോൾ പുറത്തു നിന്ന് അതേ വേദന കരഞ്ഞു തീർക്കാൻ ആവാതെ നിന്നു പോകുന്നവരാണ് ഒരു പുരുഷനും…….

അവസാനം ചോരക്കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ഉണ്ടല്ലോ ലോകം കീഴടക്കിയ സന്തോഷമായിരിക്കും…… പുറമെ സ്നേഹം കാണിച്ചില്ലെങ്കിലും ഉള്ളിൽ ഒരു കുന്നോളം സ്നേഹം ഉണ്ടാവും അച്ഛന്…….. ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ പലർക്കും പറ്റുന്ന ഉണ്ടാവില്ല…… പക്ഷേ അതിനർത്ഥം അച്ഛന് മക്കളോട് സ്നേഹം ഇല്ലെന്നാണോ…… നി പൊക്കോളൂ എനിക്ക് എതിർപ്പൊന്നുമില്ല….. പക്ഷേ എന്നെ നിർബന്ധിക്കരുത്……… ആകെ തകർന്നു പോയി ഇരിക്കുന്നവനാണ് ഞാൻ…….. പുറമേ കാണിക്കുന്ന ബലം ഒന്നും ഇപ്പോൾ ഉള്ളിൽ ഇല്ല……. തോറ്റു കൊടുക്കാനും വയ്യ…… മനസ്സുകൊണ്ട് ഒരുപാട് തവണ ഞാൻ അവളോട് മാപ്പുപറഞ്ഞു കഴിഞ്ഞിരിക്കുന്നു…… പക്ഷേ……………

അമ്മേ നോക്കിക്കൊണ്ട് അതൊക്കെ പോട്ടെ നീ പോവാൻ റെഡിയായിക്കോളൂ….. ഞാനിപ്പോ വരാം വന്നിട്ട് പോയാൽ മതി….. റെഡിയായി കുറച്ചു നേരം അവിടെ ഇരുന്നു….. അപ്പോഴേക്കും പുറത്തു പോയിട്ട് അച്ഛൻ വന്നു….. കയ്യിൽ കുറെ കവറുകളും ഉണ്ടായിരുന്നു…… കവറുകൾ എല്ലാം മേശപ്പുറത്ത് വച്ചിട്ടു…… ഇത് ഞാൻ മേടിച്ചു തന്നു വിട്ടതാണെന്ന് അവളോട് പറയേണ്ട…….. ചിലപ്പോൾ വാങ്ങിച്ചില്ലെങ്കിലോ…… ചിലപ്പോൾ എന്നല്ല അവൾ വാങ്ങിക്കില്ല എനിക്കറിയാം……. എന്റെ മകൾ അഭിമാനി യാണ്…….. തെരുവിൽ അലയേണ്ടി വന്നാലും ഈ വീട്ടിൽ നിന്ന് ഒരു സഹായവും സ്വീകരിക്കില്ല അത് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്…… നീ പോയിട്ട് പോരെ…….

#അമ്മ ::: ഉള്ളിൽ സ്നേഹം കുഴിച്ച് മൂട്ടിയിട്ട് പുറമേ പരുക്കൻ ആയിട്ട് അഭിനയിക്കുമ്പോൾ നഷ്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ….. പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം നിങ്ങൾക്ക് യാതൊരു വിലയും മറ്റുള്ളവർ കല്പ്പ്പിക്കണമെന്നില്ല…… എനിക്ക് നിങ്ങളെ മനസ്സിലാകും പക്ഷേ എല്ലാവർക്കും മനസ്സിലാവണമെന്നില്ല….. ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്ന ആ മനുഷ്യനെ നോക്കി കുറച്ചുനേരം നിന്നു……. 🌹🌹🌹🌹🌹 ഗായത്രി തുണികൾ ഒക്കെ മടക്കി വച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ വരുന്നത്…… അമ്മേ……. ഞാൻ ചെറിയമ്മോട് ചോദിച്ചിരുന്നു അമ്മ വരില്ലെന്ന്…. #അമ്മ ::: എനിക്കങ്ങനെ വരാതിരിക്കാൻ കഴിയുമോ…….. അന്നേരം ആ സമയത്ത് അവരോടൊപ്പം വരാൻ പറ്റിയില്ല സാരമില്ല അമ്മ വന്നില്ലേ……

ഗ്രീഷ്മ വന്നില്ലേ അവളറിഞ്ഞു എങ്കിൽ ഓടി വരേണ്ടത് ആണല്ലോ……. #ഗായത്രി ::: നിഖിൽ ഇവിടെ ഇല്ല…. അതന്നെയല്ല കുഞ്ഞിന് ചെറിയ ജലദോഷം ഉണ്ട് അത് കാരണം അവൾ വരാത്തത്……. #അമ്മ :: ഹാ ശരിയാണ് എന്നോട് പറഞ്ഞിരുന്നു….. അമ്മ കയ്യിലുള്ള കവറുകൾ ഒക്കെ അടുക്കളയിലേക്ക് കൊണ്ടുവച്ചു…… എന്തിനാണ് അമ്മ ഇതൊക്കെ മേടിച്ചോണ്ട് വന്നത് ഇവിടെ എന്തോരം പലഹാരങ്ങൾ ആയിരിക്കുന്ന നോക്കിയേ…. ഒരു ബേക്കറി തുടങ്ങാൻ ഉള്ള സാധനങ്ങൾ ഇവിടെ ഉണ്ട്…. ശരത്തിന്റെ അമ്മയാണെങ്കിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്….. ചെറിയമ്മ വന്നപ്പോഴും അച്ഛച്ഛൻ വന്നപ്പോൾ ഒക്കെ കുറെ സാധനങ്ങൾ കൊണ്ട് വച്ചിട്ടുണ്ട്….. ഞാൻ ഇതു മുഴുവൻ എപ്പോ കഴിക്കാനാണ്……. എനിക്ക് ആണെങ്കിൽ കുറച്ചു കഴിക്കുമ്പോഴേക്കും ചർദ്ദിക്കാനും വരും…….

#അമ്മ ::: അത് സാരമില്ല അമ്മയുടെ സന്തോഷത്തിന് കൊണ്ടുവന്നത് ആണ്….. നീ കുറേശ്ശെ കഴിച്ചാ മതി…… പിന്നെ വേറെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹമുണ്ടേ അങ്ങോട്ട് പറഞ്ഞാൽ മതി അമ്മ ഉണ്ടാക്കി കൊണ്ടുവരാം………… വീട്ടിൽ കൊണ്ടു നിർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ട്…. ഈ സമയത്ത് നിനക്കിഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി തന്നു കൂടെ ഇരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അമ്മയ്ക്ക് അതിനുള്ള യോഗമില്ല……. നിങ്ങൾ അച്ഛന്റെയും മോൾടേം ഇടയിൽ ഞാൻ ഉണ്ടെന്നുള്ള കാര്യം നിങ്ങൾ പലപ്പോഴും മറന്നു പോവുകയാണ്……………. സാരമില്ല അമ്മയുടെ വിധി ഇങ്ങനെ ആയിരിക്കും…… അപ്പോഴേക്കും ശരത്ത് അവിടേക്ക് വന്നു……. അഹ് അമ്മ എപ്പോൾ വന്നു……

അമ്മയ്ക്ക് ചായ ഒന്നും കൊടുത്തില്ലേ ഗായത്രി…. #ഗായത്രി ::: അയ്യോ ഞാൻ ആ കാര്യം മറന്നു പോയി……. ഞാൻ ചായ എടുക്കാം അമ്മേ…. #അമ്മ :: എനിക്ക് ചായ ഒന്നും വേണ്ട……… അല്ല ശരത്തിന്റെ അമ്മ എവിടെ കണ്ടില്ലല്ലോ……. #ഗായത്രി ::: അതോ ഇന്നലെ എനിക്ക് ചെറിയൊരു തുമ്മൽ ഉണ്ടായിരുന്നു…. സാദാ എണ്ണതേച്ച് കുളിച്ചിട്ട് ആണെന്നും പറഞ്ഞ് അമ്മ എണ്ണ കാച്ചാനുള്ള എന്തൊക്കെയോ പറിക്കാൻ പോയേക്കുവാ ഇപ്പോ വരും……. #അമ്മ ::: അത്ര സ്നേഹമുള്ള ഒരു അമ്മയെ കിട്ടിയത് ഭാഗ്യം ആണ് മോളെ….. എന്റെ സ്ഥാനത്ത് നിന്ന് നിന്റെ കാര്യങ്ങളൊക്കെ ഒരു നോക്കുന്നുണ്ടല്ലോ അവരുടെ മനസ്സിനെ പുണ്യം……. കുറച്ചുനേരം കഴിഞ്ഞപ്പോൾ ശരത്തിന്റെ അമ്മയും വന്നു …… എല്ലാരും സന്തോഷത്തോടെ കുറച്ചുനേരം ഇരുന്ന് വർത്തമാനം ഒക്കെ പറഞ്ഞിട്ടാണ് പിരിഞ്ഞത്…. 🌹🌹🌹🌹🌹

ഓരോ ദിവസവും കഴിയുന്തോറും ഗായത്രിക്ക് വയ്യായ്ക ഒക്കെ കൂടി കൂടി വന്നു…. എന്തു കഴിച്ചാലും ഛർദ്ദിക്കും…. തലചുറ്റുക അങ്ങനെ എപ്പോഴും വയ്യാത്ത തന്നെ…. തീരെ നിവർത്തിയില്ലാതെ ആയപ്പോൾ ഗായത്രി ജോലി റിസൈൻ ചെയ്തു……… എത്ര തിരക്കുണ്ടെങ്കിലും ശരത് അവൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിച്ചു….. ഗ്രീഷ്മ ഇടയ്ക്കിടയ്ക്ക് അവർക്കൊപ്പം വന്നു നിൽക്കും അതു വലിയൊരു ആശ്വാസമായിരുന്നു…… ശരത്തിന്റെ അമ്മ സ്വന്തം മോളെ പോലെ തന്നെയാണ് അവളെ നോക്കുന്നത്…… അച്ഛമ്മയും ചെറിയമ്മയും അമ്മയും ഒക്കെ അവർക്കിഷ്ടമുള്ള പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി കൊണ്ട് കൊടുക്കും….. എത്രയൊക്കെ ആയാലും അച്ഛൻ അവളെ ഒന്ന് തിരിഞ്ഞുനോക്കാത്ത വിഷമം അവക്കുള്ളിൽ ഉണ്ടായിരുന്നു…….. 🌹🌹🌹🌹🌹

രാത്രി….. #ശരത് ::: നാളെയല്ലേ ചെക്കപ്പിന് പോകേണ്ട ദിവസം…… #ഗായത്രി :: ആ…. രാവിലെ ഞാൻ പോയി ബുക്ക് ചെയ്യാം…… ആ സമയം നോക്കി ഞാൻ സ്കൂളിൽ വരാം എന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം…… ഈ മാസം കൂടെ ചെക്കപ്പിന് നമുക്ക് ടാക്സി വിളിച്ചു പോകാം അടുത്തമാസം മുതൽ നമ്മുടെ സ്വന്തം കാറിൽ……. #ഗായത്രി ::: ഹേ എന്താ പറഞ്ഞത്….. #ശരത് :: അടുത്ത ആഴ്ച കഴിഞ്ഞ് കാർ കിട്ടും…. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു പറയാതിരുന്നത് ആണ്….. പക്ഷേ ഇത്രയും ദിവസം പിടിച്ചു നിന്നത് തന്നെ നല്ല ബുദ്ധിമുട്ടിയ നിന്നോട് പറഞ്ഞില്ലെങ്കിൽ ആകെ എന്തോ പോലെ……. ഗായത്രി അവന് നേരെ മുഖം വീർപ്പിച്ചു വന്നിരുന്നു…..

ഞാൻ കൂട്ടില്ല കേട്ടോ പിണക്കം ആണ്……. എന്നോട് പറഞ്ഞില്ലല്ലോ ബുക്ക് ചെയ്യാൻ പോയ ഒന്നും…. കഷ്ടമുണ്ട് ഞാനും കൂടെ വന്നേനെ……….. ശരത്തിനോട് മിണ്ടൂലാ ട്ടോ കൂട്ടില്ല………….. ഗായത്രി അവനോട് പിണങ്ങി കട്ടിൽന്റെ സൈഡിലേക്ക് ചേർന്ന് കിടന്നു…… #ശരത് : അയ്യേ നിനക്ക് നാണമില്ലേ പെണ്ണെ…… പിണങ്ങി കൂട്ടില്ല എന്നൊക്കെ പറഞ്ഞ് മുഖം വീർപ്പിച്ചു ഇരിക്കാൻ….. ഞാൻ പറഞ്ഞില്ലേ നിനക്ക്‌ ഒരു സർപ്രൈസ് തരാൻ വേണ്ടി ആണെന്നു…. ഗായത്രി അവനോട് ഒന്നും മിണ്ടാതെ കണ്ണടച്ചുകിടന്നു……. ശരത് ഗായത്രിയുടെ അടുത്തേക്ക് നീങ്ങി കിടന്നു…. വീർത്തു തുടങ്ങിയ അവളുടെ വയറ്റിൽ ഉമ്മ വച്ചു കൊണ്ട് കുഞ്ഞിനോട് സംസാരിക്കുന്ന പോലെ പറഞ്ഞു തുടങ്ങി….. അമ്മയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാൻ അല്ലേ നമ്മൾ രണ്ടാളും കൂടി ഇങ്ങനെ പ്ലാൻ ചെയ്തത്…..

കാർ ബുക്ക് ചെയ്യാൻ പോകുന്നതിനെ തലേദിവസം രാത്രി അച്ഛൻ മോളോട് പറഞ്ഞതല്ലേ……. അമ്മയ്ക്ക് സർപ്രൈസ് കൊടുക്കാം എന്ന് വിചാരിച്ച നമ്മൾ രണ്ടാളും ശശിയായി…. അമ്മ നമ്മളോട് പിണങ്ങി മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്…… ചുണ്ട് കൂർപ്പിച്ചു കൊണ്ട് സങ്കടത്തോടെ വയറ്റിൽ നോക്കി ശരത് പറയുന്നത് കേട്ട് ഗായത്രിക്ക് ചിരിവന്നു…… അയ്യടാ…… അച്ഛനും മോളും….. മോളാണെന്ന് ശരത് തീരുമാനിച്ചോ….. #ശരത് ::: ആദ്യത്തെ മോൾ ആയിരിക്കും…. പിന്നെ മോൻ…. അത് കഴിഞ്ഞു മോള് പിന്നെ മോൻ….. #ഗായത്രി ::: പിന്നെ…….. സാർ എന്താ വല്ല നേഴ്സറിയും തുടങ്ങാനുള്ള ഉദ്ദേശത്തിലാണോ…… #ശരത് ::: നീയും കൂടി സപ്പോർട്ട് തന്ന നമുക്ക് ഒരു ചെറിയ നഴ്സറി ഒക്കെ തുടങ്ങാം…….. ഗായത്രി ശരത്തിന് നേരെ കയ്യോങ്ങുന്ന എന്നപോലെ കാണിച്ചു……. ശരത് ചിരിച്ചുകൊണ്ട് അവളെയും കെട്ടിപ്പിടിച്ചു കിടന്നു…… ❣❣❣❣

ഏഴാം മാസം ആണ്….. തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാം എന്ന് അച്ഛനും അച്ഛമ്മയും പറഞ്ഞെങ്കിലും ഗായത്രി അതിനു സമ്മതിച്ചില്ല……. നിനക്ക് പോയി എടുക്കാൻ താല്പര്യമുണ്ടെങ്കിൽ പൊക്കോളാൻ ശരത് പറഞ്ഞു എങ്കിലും ശരത്തിനെ വിട്ട ഒരു നിമിഷം പോലും നിൽക്കാൻ ഗായത്രി തയ്യാറല്ലായിരുന്നു…… അവസാനം എല്ലാവരും കൂടി ചെറിയ രീതിയിൽ ഒരു വയറു കാണാൻ ചടങ്ങ് നടത്തി……. നിഖിലിനെ വീട്ടിൽ നിന്നൊക്കെ എല്ലാവരും വന്നിരുന്നു……. ❣❣❣❣

ഗായത്രിക്ക് അത്യാവശ്യം നല്ല വയറൊക്കെ ആയി….. യാതൊരുവിധ പണിയെടുക്കാനും അമ്മ അവളെ സമ്മതിച്ചില്ല……. കാലിൽ ഒക്കെ നീരുവന്ന് നടക്കാൻ ഒക്കെ ആകെ ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ട്……. രാത്രി കിടക്കുന്നതിനു മുൻപ് ശരത് അവളുടെ കാല് ഉഴിഞ്ഞു കൊടുക്കും……… അതുകഴിഞ്ഞ് കുറച്ചു നേരം വാവയോട് സംസാരിച്ചിട്ട് ആണ് കിടക്കുക….. അവൻ കുറെ നേരം സംസാരിക്കുമ്പോൾ ചിലപ്പോൾ കുഞ്ഞിനെ അനക്കവും കാണാറുണ്ട്………. കുഞ്ഞ് അനങ്ങുമ്പോൾ ഗായത്രിയും ശരത്തും അവരുടെ കൈകൾ വയറിന്മേൽ ചേർത്തു വയ്ക്കും………………. #ഗായത്രി ::: ശരത്തെ…… ഞാൻ ഉണ്ടല്ലോ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം ഉണ്ടല്ലോ വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല………

ശരിക്കും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം എന്ന് പറയുന്നത് ഗർഭകാലം ആയിരിക്കും…… എനിക്കങ്ങനെ തോന്നുന്നു…… എന്റെ ജീവിതത്തിലെ ഇത്രയും നല്ല നാളുകൾ…….ഇത്രയും വർഷത്തിനിടയിൽ ഏറ്റവും സന്തോഷത്തോടെ ജീവിച്ചത് ഇപ്പോഴാണ്……. ശരത്തിനെ സാമീപ്യം നമ്മുടെ കുഞ്ഞിന് ഉണ്ടാകുന്ന ചലനം പോലും വല്ലാത്ത ഒരു അനുഭൂതിയാണ്…….. അമ്മയാവുക എന്ന് പറയുന്നത് വല്ലാത്ത ഒരു ഫീലിംഗ് ആണ്…… നിർവചിക്കാനാവാത്ത ഒരു അവസ്ഥ……… ഗായത്രി ശരത്തിനെ കൈകൾ അവളുടെ വയറിനു വച്ച് അവനോട് ഒട്ടി കിടന്നു… വളരെയധികം ആസ്വദിച്ചും സന്തോഷമായി തന്നെ ഗായത്രിയുടെ ഗർഭകാലം മുൻപോട്ടു പോയി…….തുടരും………

ഗായത്രി: ഭാഗം 24

Share this story