നിനക്കായ് : ഭാഗം 75

നിനക്കായ് : ഭാഗം 75

എഴുത്തുകാരി: ഫാത്തിമ അലി

മുംബൈയിലെ ഹോസ്പിറ്റലിൽ അലന്റെ കൂടെ സംസാരിച്ച് ഇരിക്കുകയായിരുന്നു സാം…. അവന്റെ മുറിവുകളൊക്കെ കരിഞ്ഞ് തുടങ്ങിയിട്ടുണ്ട്…. ഒരു മാസത്തെ ട്രീറ്റ്മെന്റ് കൂടെ കഴിഞ്ഞാൽ അവർക്ക് നാട്ടിലേക്ക് മടങ്ങി വരാം…. സംസാരിച്ച് ഇരിക്കുന്നതിന് ഇടയിൽ ഫോൺ റിങ് ചെയ്തതും സാം അതുമായി പുറത്തേക്ക് ഇറങ്ങി… നാട്ടിൽ നിന്ന് മാത്യൂ ആയിരുന്നു വിളിച്ചത്….അമ്മച്ചിയുടെ കാര്യം അവനോട് ചെറുതായി സൂചിപ്പിച്ചതും സാം നാട്ടിലേക്ക് ഉടനെ വരാമെന്ന് പറയുകയായിരുന്നു… അമ്മച്ചിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ലെങ്കിലും അവന് അവരെ കാണാതെ ഒരു സമാധാനം കിട്ടില്ലെന്ന് തോന്നി… വിവരം അറിഞ്ഞ വർഗീസും സാമിനോട് നാട്ടിലേക്ക് പൊയ്ക്കോളാനായി പറഞ്ഞു….

പോവുന്ന വിവരം അറിയിക്കാനായി സാം ജെനിയെ വിളിക്കാൻ നോക്കിയതും അതിന് മുൻപേ അവൾ അവനെ വിളിച്ചിരുന്നു… അവളുടെ പാരന്റ്സ് പെട്ടന്നാ തന്നെ നാട്ടിലേക്ക് വരണമെന്ന് വിളിച്ചതിനെ കൊണ്ട് ജെനി രണ്ടാഴ്ചത്തെ ലീവ് എടുത്ത് നാട്ടിലേക്ക് പോവാൻ നോക്കുകയാണെന്ന് പറഞ്ഞു… ഏതായാലും ജെനിയും ഉള്ളത് കൊണ്ട് ഇരുവർക്കും ഒരുമിച്ച് പോവാമെന്ന് തീരുമാനിച്ചു…. പുലർച്ചെ ആയിരുന്നു ഫ്ലൈറ്റ്…നാട്ടിലേക്ക വരുന്ന കാര്യം അവൻ അലക്സിനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.. ഫ്ലൈറ്റ് ഇറങ്ങി പുത്തേക്കെത്തിയതും അവരെ പിക്ക് ചെയ്യാനായി അലക്സ് കാറുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…സാമിനെ കണ്ടതും അലക്സ് പുഞ്ചിരിയോടെ അവനെ ഇറുകെ ഒന്ന് പുണർന്നു…

ജെനിയോട് ഒന്ന് രണ്ട് കുശലാന്വേഷണത്തിന് ശേഷം ലഗേജ് എടുത്ത് വെച്ച് കാറിലേക്ക് കയറി… ജെനിയെ അവളുടെ മമ്മയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം സാം നേരെ പുലിക്കാട്ടിലേക്ക് പോവാനായിരുന്നു അലക്സിനോട് പറഞ്ഞത്… കാർ പോർച്ചിൽ നിർത്തിയിട്ട് ഡോർ തുറന്ന് ഇറങ്ങിയ സാം ഉമ്മറത്തേക്ക് കയറി…. കോളിങ് ബെൽ തുടരെ തുടരെ അടിച്ച് കൊണ്ട് അടച്ചിട്ട വാതിലിന് അടുത്ത് അവൻ കാത്ത് നിന്നു… മുകളിൽ സുഖ നിദ്രയിലായിരുന്ന അന്നമ്മ കോളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് ഞെട്ടി എഴുന്നേറ്റത്… ഹോസ്പിറ്റലിൽ നിന്ന് കുറച്ച് മുൻപേ മാത്യൂവിനൊപ്പം തിരിച്ച് പോന്നതായിരുന്നു അവൾ… ഇനി ഷേർളി ഉച്ചക്കേക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തിട്ട് അതും കൊണ്ട് പോവാമെന്ന് കരുതി ഉറങ്ങാൻ കിടന്നതായിരുന്നു അവൾ…. ഇന്നലെ രാത്രിയിലെ ഉറക്ക ക്ഷീണം കാരണം കിടന്നതും അവളുടെ കണ്ണുകൾ അടഞ്ഞ് പോയി…

തുടരെ തുടരെ ബെല്ലിന്റെ സൗണ്ട് കേട്ട് ഈർശ്യയോടെ ആണ് അന്നമ്മ താഴേക്ക് ചെന്നത്… “ഈശോയേ…ഏത് പണ്ടാറക്കാലനാ ഇങ്ങനെ ബെല്ലടിക്കുന്നേ…” പിറുപിറുത്ത് കൊണ്ട് ഹാളിലേക്ക് ചെന്ന അവൾ ഫ്രണ്ട് ഡോറിന്റെ ലോക്ക് മാറ്റി വാതിൽ തുറന്നു… “ഇച്ച….” ഡോർ തുറന്നതും ചുവരിലേക്ക് ചാരി നിന്ന് തന്നെ കുസൃതി ചിരിയോടെ നോക്കുന്ന സാമിനെ കണ്ട് അവളാകെ വണ്ടർ അടിച്ച് നിന്നു… പിന്നെ ഓടി ചെന്ന് അവന്റെ കഴുത്തിൽ ഇരു കൈകളും കൊരുത്ത് കൊണ്ട് സാമിന്റെ ദേഹത്തേക്കായി ചാടി കയറി… അവളെ കണ്ടപ്പോൾ ഇത് പോലെ ഒന്ന് പ്രതീക്ഷിച്ചതായത് കൊണ്ട് സാം അന്നയെ ചേർത്ത് പിടിച്ചു… “ദുഷ്ടാ….വരുന്ന കാര്യം ഒന്ന് പറഞ്ഞത് പോലും ഇല്ലായിരുന്നല്ലോ…”

സാമിന്റെ ദേഹത്ത് നിന്ന് താഴെ ഇറങ്ങി അവനെ നോക്കി പരിഭവത്തോടെ ചോദിച്ചു… “നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് വെച്ചു…” അവളുടെ മൂക്കിൻ തുമ്പിൽ തട്ടിക്കൊണ്ട് പറഞ്ഞതും അന്ന അവനെ കൂർപ്പിച്ചൊന്ന് നോക്കി… “നോക്കി പേടിപ്പിക്കാതെ മുന്നീന്ന് മാറെടീ….” അന്നമ്മ നോക്കിയത് പോലെ തിരിച്ചും കണ്ണ് കൂർപ്പിച്ച് വെച്ച് കൊണ്ട് സാം അവളെ നോക്കിയതും ചുണ്ടൊന്ന് ഒരു സൈഡിലേക്ക് കോട്ടി ഡോറിന്റെ മുന്നിൽ നിന്ന് മാറി കൊടുത്തു…. അവൾക്ക് നേരെ ഒന്ന് ഇളിച്ച് കാണിച്ച് അകത്തേക്ക് കയറിയ സാമിനെ ചിരിയോടെ നോക്കി മുഖം തിരിച്ചപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന അലക്സിനെ കണ്ടത്… അവനെ കണ്ടതും അന്നയുടെ മുഖത്തുള്ള ചിരി മാറി വന്നു.. അലക്സിനെ നോക്കി മുഖം ഒന്ന് കനപ്പിച്ച് വെട്ടി തിരിഞ്ഞ് അകത്തേക്ക് നടന്നു…

അവളുടെ പെരുമാറ്റം അലക്സിന്റെ നെഞ്ചിൽ ചെറു നോവ് നൽകി…. ഒന്ന് നിശ്വസിച്ച് കൊണ്ട് അവൻ സ്റ്റെയർ കയറി സാമിന്റെ റൂമിലേക്ക് ചെന്നു… അവിടെ ചെന്നതും സാം ടവലും എടുത്ത് വാഷ് റൂമിലേക്ക് കയറുകയായിരുന്നു… അലക്സ് ബെഡിലേക്ക് മലർന്ന് കിടന്ന് നെറ്റിക്ക് മുകളിലായി കൈ വെച്ചു… കുറച്ച് സമയത്തിന് ശേഷം അടച്ചിട്ട ഡോർ തട്ടുന്ന ശബ്ദം കേട്ടതും അവൻ എഴുന്നേറ്റ് ചെന്ന് ആ ഡോർ ഓപ്പൺ ചെയ്ത് കൊടുത്തു… സാമിനും അലക്സിനും രണ്ട് ഗ്ലാസിൽ ജ്യൂസുമായിട്ടാണ് അന്നമ്മ നിൽക്കുന്നത്… ഡോറിന്റെ ഹാൻഡിലിൽ പിടിച്ച് നിൽക്കുന്ന അലക്സിനെ മൈന്റ് ചെയ്യാതെ അവൾ ജ്യൂസുമായി അകത്തേക്ക് കയറി ടേബിളിലേക്ക് കൊണ്ട് വെച്ചു…

“അന്ന…എനിക്ക് ഒന്ന് സംസാരിക്കണം..” പുറത്തേക്ക് പോവാനായി നോക്കിയ അവളുടെ മുന്നിൽ തടസ്സമായി വന്ന് നിന്ന് കൊണ്ട് അലക്സ് പതിയെ പറഞ്ഞു… മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതെ അവനെ കടന്ന് പുറത്തേക്ക് ഇറങ്ങി… അവൾ നേരെ റൂമിലേക്ക് കയറി വാതിൽ അടക്കന്നത് അവൻ കണ്ടിരുന്നു… അന്ന ഡോർ അടച്ച് വാതിലിലേക്ക് ചാരി നിൽക്കുക ആയിരുന്നു… “എന്റെ കർത്താവേ…ഇതൊന്നും എനിക്ക് പറ്റുമെന്ന് തോന്നണില്ലാ…ഇന്നേക്ക് മൂന്ന് ദിവസമാതി ഇച്ചായനോട് സംസാരിക്കാതെ…” നെഞ്ചിൽ കൈ വെച്ച് മുകളിലേക്ക് നോട്ടമെറിഞ്ഞ് കൊണ്ടവൾ മനസ്സിൽ പറഞ്ഞു… “എന്നാലും അന്ന് എന്നെ ഒരു നിമിഷം എങ്കിലും സംശയിച്ചില്ലേ ഇച്ചായൻ…അപ്പോ കുറച്ച് ദിവസം കൂടെ ഞാൻ മൈന്റ് ചെയ്യില്ല…എനിക്കും വേണ്ടെ വാശി…

എന്റെ വില ഒന്ന് മനസ്സിലാക്കട്ടേ അങ്ങേര്… കർത്താവേ….കൂടെ നിന്നേക്കണേ….” ഒന്ന് നിശ്വസിച്ച് കൊണ്ട് അന്ന ബെഡിലേക്ക് ചെന്ന് വീണു… സാം ഫ്രഷ് ആയി വന്ന് കുറച്ച് സമതം അലക്സും അവനും കൂടെ ബാൽക്കണിയിൽ ഇരുന്ന് സംസാരിച്ചു… വൈകുന്നേരം ഹോസ്പിറ്റലിലേക്ക് വരാമെന്ന് പറഞ്ഞാണ് അലക്സ് തിരിച്ച് പോയത്… പോവുന്നതിനിടയിലും അലക്സ് അന്നയുടെ റൂമിലേക്ക് നോട്ടം പോയി…. എന്നാൽ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടായിരുന്നു ഉള്ളത്… പക്ഷേ റൃമിലെ പകുതി തുറന്നിട്ട ജനാലയിലൂടെ അലക്സ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്നതും പോവുന്നതുമെല്ലാം അന്ന കണ്ടിരുന്നു….

അവൻ പോയിക്കഴിഞ്ഞതും ബാൽക്കണിലെ ആട്ടുകട്ടിലിൽ ചാഞ്ഞിരുന്ന് സാം ശ്രീയുടെ റൂമിന് നേരെ കണ്ണുകൾ പായിച്ചു… അവൾ കോളേജിലേക്ക് പോയിട്ടുണ്ടെന്ന് അലക്സ് ആയിരുന്നു അവനോട് പറഞ്ഞ് കൊടുത്തത്…. സാമിന് ശ്രീയെ ഒന്ന് കാണാൻ വല്ലാത്ത കൊതി തോന്നി.. ഇപ്പോ കോളേജിലേക്ക് ചെന്നാലോ എന്ന് ഓർത്തു….പക്ഷേ ക്ലാസിൽ ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ അതിന് മുതിർന്നില്ല… കുറച്ച് സമയം ഓരോന്ന് ഓർത്തിരിക്കുന്നതിന് ഇടക്കാണ് തന്റെ അടുത്ത് ആരുടെയോ സാന്നിധ്യം അവൻ അറിഞ്ഞത്… തിരിഞ്ഞ് നോക്കുന്നതിന് മുൻപേ തോളിൽ ഒരു ഭാരം അനുഭവപ്പെട്ടതും സാമിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… അവന്റെ കൈയിൽ ചുറ്റി പിടിച്ച് തോളിലേക്ക് മുഖം അമർത്തി ഇരിക്കുന്ന അന്നമ്മയുടെ തലയിലേക്ക് സാം തല മുട്ടിച്ചു… “ഇച്ചേ….”

അവന്റെ കൈ വിരലിൽ പതിയെ ഞൊട്ടിക്കൊണ്ട് അവൾ വിളിച്ചു… “എന്നാ ടീ കുഞ്ഞാ….?” അവളുടെ തലയിൽ അവൻ വാത്സല്യത്തോടെ തലോടുന്നുണ്ടായിരുന്നു… “ഒത്തിരി മിസ്സ് ചെയ്തു ഞാൻ..” കുഞ്ഞുങ്ങളെ പോലെ ചുണ്ട് ചുളുക്കിക്കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… “ഐ മിസ്സ് യൂ ട്ടൂ കുഞ്ഞൂസേ….” ചിരിച്ച് കൊണ്ട് അവൻ അന്നയുടെ കവിളിൽ ഒന്ന് തലോടി…. “കുഞ്ഞാ….നീ ഓക്കെ ആണോ…?” കുറച്ച് സമയത്തിന് ശേഷം സാം ചോദിച്ചത് കേട്ട് അന്ന അവന്റെ നേർക്ക് നോക്കി… “എന്താ ഇച്ചേ അങ്ങനെ ചോദിച്ചത്….?” അവളുടെ ചോദ്യത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു… “നിനക്ക് എന്തോ സങ്കടം ഉള്ളത് പോലെ തോന്നി…ഇന്നലെ വിളിച്ചപ്പഴും നീ ആകെ ഗ്ലൂമി ആയിരുന്നല്ലോ….

അമ്മച്ചീടെ കാര്യം അല്ലാതേ വെറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…?” ഒരു പുരികം ഉയർത്തിക്കൊണ്ട് സാം അന്നയെ നോക്കി…. “ഏയ്…എന്ത് പ്രശ്നം….അമ്മച്ചീടെ കാര്യം ഓർത്ത് ടെൻഷൻ ആയിരുന്നു…അല്ലാതെ വേറെ ഒന്നുമില്ല…” സ്വരത്തിൽ കഴിയുനാനതും പതർച്ച വരുത്താതിരിക്കാൻ അന്ന ശ്രദ്ധിച്ചിരുന്നു… “മ്മ്….നീ അലക്സിനെ മൈന്റ് ചെയ്യാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു….” അലക്സും താനും തമ്മിലുള്ള പ്രശ്നം കോളേജിലെ ആരെങ്കിലും പറഞ്ഞ് കാണുമോ എന്ന് ഓർത്താണ് അന്നമ്മ പേടിച്ചത്…ടീനയോടും ജെയ്സണോടും അവനോട് പറഞ്ഞ് പോവരുതെന്ന് അവൾ പ്രത്യേകം ഓർമ്മിപ്പിച്ചതാണ്… സാം ഒന്നും അറിഞ്ഞിട്ടില്ലെന്ന് മനസ്സിലൃയപ്പോഴാണ് അവൾക്ക് സമാധാനം ആയത്..

“ഓ അതാണോ കാര്യം….ഇതൊക്കെ ഒരു സൈക്ലോളജിക്കൽ മൂവ് അല്ലേ ഇച്ചേ..കുറേ കാലമായില്ലേ ഞാൻ പിന്നാലെ നടക്കുന്നു…എന്നിട്ടും അങ്ങേര് കണ്ട ഭാവം നടിച്ചിട്ടില്ലല്ലോ… അപ്പോ ഇനി കുറച്ച് ജാഡ ഇടാമെന്ന് കരുതി….അല്ലാതെ നമുക്കൊരു വില ഉണ്ടാവില്ലെന്നേ…” അന്ന കുസൃതി ചിരിയോടെ കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു…. “ഓഹോ…” “യാ…പിന്നേ ഇച്ച വേണമെങ്കിൽ ഇതൊന്ന് ദച്ചുവിന്റെ അടുത്ത് ട്രൈ ചെയ്ത് നോക്ക്….ഇച്ചയോട് ആൾക്കൊരു ആട്ടമൊക്കെ ഉണ്ടെന്ന് തോന്നുന്നു…ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ദേ ഈ കൈയിലേക്ക് അങ്ങ് വീണോളും അവൾ…” സാമിനെ നോക്കി വല്യ കാര്യം പോലെ പറഞ്ഞു… “അയ്യോ വേണ്ടായേ…നമുക്ക് ഇങ്ങനെ ഒക്കെ അങ്ങ് പോയേച്ചാൽ മതി…” അവൻ അന്നയുടെ നേരെ തിരിഞ്ഞ് ഇരു കൈകളും കൂപ്പി നിന്നു…

“നോ…നോ…പറ്റില്ല…മര്യാദക്ക് ഞാൻ പറഞ്ഞത് പോലെ ചെയ്യണം…ചെയ്തേ പറ്റൂ….ഇല്ലെങ്കിലേ…” അവന് നേരെ കണ്ണുരുട്ടി കാണിച്ചതു സാം ദയനീയമായി അവളെ ഒന്ന് നോക്കി…. “ഇത് പറ്റില്ല…എത്ര നാളായി കുഞ്ഞാ അവളെ ഒന്ന് കണ്ടിട്ട്….പ്ലീസ്….ഇച്ചേടെ പൊന്നല്ലേ…” സാം ആവുന്നതും അവളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു… “നടക്കില്ല….പറഞ്ഞ പോലെ കേട്ടിലേൽ നിങ്ങളെ രണ്ടിനെയും ഞാൻ രണ്ട് വഴിക്കാക്കും…” അവസാനം താക്കീതെന്ന പോലെ പറഞ്ഞതും അവന് വേറെ വഴിയില്ലാതായി… “ഈശോയേ…ഈ പെണ്ണ്….” “സമ്മതമാണോ അല്ലേ….?” അവനെ കൂർപ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചതും സാം അന്നയെ നോക്കി തലയാട്ടി… “മ്മ്….സമ്മതം….പോരേ..?” “ഗുഡ് ബോയ്….”

സാമിന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് അവനോട് റെസ്റ്റ് എടുക്കാൻ പറഞ്ഞ് അന്നമ്മ പുറത്തേക്ക് ഇറങ്ങി… അവൾ പോവുന്നതും നോക്കി ഒരു നെടുവീർപ്പ് ഇട്ട് സാം റൂമിലേക്ക് ചെന്ന് കിടന്നു… സാം ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും നേരം ഉച്ച ആയിരുന്നു…. വേഗം തന്നെ ഫ്രഷ് ആയി ഷേർളി കൊടുത്ത ഭക്ഷണവും ആയി സാമും അന്നയും ഹോസ്പിറ്റലിലേക്ക് ചെന്നു… അവര് വന്നതും വൈകുന്നേരം ആവുമ്പോഴേക്കും വരാമെന്ന് പറഞ്ഞ് റീനയും മാത്യൂവും പുലിക്കാട്ടിലേക്ക് പോയി.. ബെഡിലേക്ക് ചാരി ഇരിക്കുന്ന അമ്മച്ചിയുടെ മടിയിൽ തലവെച്ച് കിടന്ന് സാം ഓരോന്ന് സംസാരിച്ച് സമയം നീക്കി… വൈകുന്നേരം ആയപ്പോഴേക്കും റീനയും മാത്യൂവും തിരിച്ച് വന്നിരുന്നു… റൂമിൽ ഇരിക്കുന്നതിനിടക്കാണ് സാമിന്റെ പോക്കറ്റിലിരുന്ന ഫോൺ റിങ്ങ് ചെയ്തത്…ജെനി ആയിരുന്നു വിളിച്ചത്….

അമ്മച്ചിയെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് വരാൻ നോക്കുകയായിരുന്നു അവൾ… സാം അവളോട് സംസാരിച്ച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാനായി ഡോർ തുറന്നു… തനിക്ക് മുന്നിലായി ആരോ നിൽക്കുന്നത് പോലെ തോന്നി തല ഉയർത്തി നോക്കിയപ്പോഴാണ് അവനെ തന്നെ നോക്കി ഇമചിമ്മാതെ നോക്കുന്ന ശ്രീയെ കണ്ടത്… ******* “ഇച്ചായൻ…” ശ്രീ സത്യമാണോ എന്നറിയാൻ കണ്ണുകൾ ഇറുകെ ചിമ്മി തുറന്ന് ഒന്ന് കൂടെ അവനെ നോക്കി… താൻ കാണാൻ കൊതിക്കുന്ന ആൾ….ഏറെ നാളുകൾക്ക് ശേഷം…തന്റെ തൊട്ട് മുന്നിൽ…. ശ്രീക്ക് തന്റെ ഹൃദയം നിമിഷ നേരത്തേക്ക് നിലച്ച് പോയ പോലെ തോന്നി… ഇമ ചിമ്മാതെ അവന്റെ മുഖത്തൂടെ അവളുടെ മിഴികൾ പാഞ്ഞ് ചെന്നു….

വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ടൈറ്റ് ടീ ഷർട്ടും ഡാർക്ക് ബ്ലൂ ജീനും ആയിരുന്നു അവന്റെ വേഷം… ടീ ഷർട്ട് ആ ഉറച്ച ശരീരത്തിൽ പറ്റി ചേർന്ന് കിടക്കുന്നുണ്ട്… പഴയതിലും ഒന്ന് കൂടെ സുന്ദരനായിട്ടുണ്ടെന്ന് അവൾക്ക് തോന്നി… മുടിയും താടിയുമെല്ലാം നന്നായി വെട്ടി ഒതുക്കിയിരുന്നു… നെറ്റിയിലേക്ക് മുന്നിലെ മുടിയിഴകൾ വീണ് കിടക്കുന്നത് അവന്റ ഭംഗി അധികമാക്കി.. എല്ലാത്തിലും ഉപരിയായി അവന്റെ അധരങ്ങൾക്കിടയിൽ ഒളിഞ്ഞ് കിടക്കുന്ന…അവളെ മയക്കിയ അവന്റെ ആ കുസൃതി ചിരിയും… എല്ലാം ആദ്യമായി കാണുന്ന പോലെ അവൾ നോക്കി നിന്നു…. സാമിന്റെ കണ്ണുകളും അവളിൽ ഉടക്കി നിൽക്കുയാണ്…. ഓഫ് വൈറ്റ് ടോപ്പും ബ്ലാക്ക് കളർ സ്കെർട്ടിലും അവൾ ചെറിയ കുട്ടിയെ പോലെ തോന്നിച്ചു….

മുടി മെടഞ്ഞിട്ട് ഒരു സൈഡിലേക്ക് ഇട്ടിട്ടുണ്ട്….കണ്ണിലെ കരിമഷി അൽപം താഴേക്ക് പടർന്നിരിക്കുന്നു… ബാഗ് ഒരു ഷോൾഡറിൽ മാത്രം ഇട്ട് മുന്നിലേക്കായി പിടിച്ചാണ് നിർപ്പ്… സാമിന്റെ കണ്ണുകൾ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ച് കൊണ്ട് അവളിലേക്ക് മാത്രം ചുരുങ്ങിയിരുന്നു… അവിടെ അവനും അവന്റെ ദുർഗയും മാത്രമേ ഉള്ളൂ എന്ന് വരെ ഒരു നിമിഷം ചിന്തിച്ചു…. അവളെ ചെന്ന് വാരിപുണർന്ന നെഞ്ചോട് ചേർക്കാനും തുരുതുരെ ചുംബിക്കാനും അവന്റെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു… അതിന് പ്രതിഫലനമെന്നോണം കൈകൾ അവളുടെ നേരെ ഉയരാനായി തുടങ്ങി… “ദച്ചൂസേ…..” സാമിന്റെ നീക്കം മനസ്സിലായെന്ന പോലെ അന്ന ഓടി അവരുടെ അടുത്തേക്ക് ചെന്ന് സാമിന്റെ കൈയിൽ കയറി പിടിച്ചു..

അപ്പോഴാണ് അവനെന്താണ് ചെയ്യാൻ പോയതെന്ന ബോധം വന്നത്… കൈകൾ താഴ്ത്തി അന്നയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു… ശ്രീയും ഞെട്ടിക്കൊണ്ട് ഒരു പിടച്ചിലോടെ അവനിൽ നിന്നും കണ്ണുകളെ പിൻവലിച്ചു… സാം ഡോറിന്റെ അടുത്ത് നിന്ന് മാറിയതും ശ്രീ അകത്തേക്ക് കയറി… “ദേ ഇച്ചാ…അവളെ കണ്ട് ഞാൻ പറഞ്ഞതെങ്ങാനും മറന്ന് പോയാലുണ്ടല്ലോ….കൊന്നിടുവേൻ…” ശ്രീയുടെ പിന്നാലെ പോവാനൊരുങ്ങിയ സാമിനെ കണ്ണുരുട്ടി പേടിപ്പിച്ച് പുറത്തേക്ക് പറഞ്ഞയച്ച ശേഷമാണ് അന്ന ശ്രീയുടെ അടുത്തേക്ക് ചെന്നത്… അവൾ ബെഡിന് അരികിലുള്ള കസേരയിൽ ഇരുന്ന് തിരിഞ്ഞ് ഇടം കണ്ണിട്ട് നോക്കിയ ശ്രീക്ക് അവിടെയെങ്ങും സാമിനെ കാണാൻ കഴിഞ്ഞില്ല….

അവളുടെ കണ്ണുകളിൽ നിരാശ തെളിഞ്ഞ് കാണാമായിരുന്നു… “മോള് ആ നേരത്തെ വന്നില്ലായിരുന്നെങ്കിൽ അമ്മച്ചി ഇപ്പോ….” ശ്രീയുടെ തലയിൽ പതിയെ തലോടിക്കൊണ്ട് അമ്മച്ചി പാതിക്ക് വെച്ച് നിർത്തി…. “ഹാ…എന്നതാ അമ്മച്ചീ ഇത്….ഒരുമാതിരി സെന്റി ഓൾഡ് ലേഡീസിനെ പോലെ…..അയ്യേ…പുലിക്കാട്ടിലെ ത്രേസ്യാമ്മക്ക് ഈ ശോകം ഒട്ടും ചേരില്ലാന്നേ….” ശ്രീ കുറുമ്പോടെ അവരുടെ ചുളുങ്ങിയ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞതും അവരിൽ ഒരു ചിരി വിരിഞ്ഞു… അമ്മച്ചിയോട് സംസാരിച്ച് ഇരിക്കുന്നതിന് ഇടയിലും ശ്രീയുടെ കണ്ണുകൾ ഡോറിനടുത്തേക്ക് പായുന്നത് അന്നമ്മ ശ്രദ്ധിച്ചിരുന്നു… കുറച്ച് നേരത്തിന് ശേഷം ഡോർ തുറക്കുന്നത് കണ്ട് ശ്രീ ഉത്സാഹത്തോടെ അങ്ങോട്ട് മുഖം തിരിച്ചു…

അകത്തേക്ക് കയറി വന്ന ജെനിയെയെ കണ്ടതും അവളുടെ മുഖം വാടുന്നതും പിന്നാലെ കയറിയ സാമിനെ കാണെ അവ വിടരുന്നതും അന്നമ്മ നല്ലത് പോലെ നോട്ട് ചെയ്തു…. സാം ശ്രീ ഇരിക്കുന്നതിന്റെ എതിരെയായി ഉള്ള ടേബിളിൽ ചാരി നിൽക്കുന്ന അന്നമ്മയുടെ അടുത്തേക്ക് ചെന്നാണ് നിന്നത്… അവൻ ബാക്കി എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ശ്രീയെ നോക്കാൻ ശ്രമിച്ചിരുന്നില്ല… അന്നമ്മ അവനെ സമ്മതിച്ചില്ലെന്ന് പറയുന്നതാവും ശരി…. പക്ഷേ ശ്രീക്ക് അത് നന്നായി ഫീൽ ചെയ്തു… “എല്ലാരോടും സംസാരിക്കാൻ എന്താ താൽപര്യം…ഇവിടെ ഒരാൾ എത്ര നേരമായി വന്നിട്ട്…സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ….കാലൻ….ഹും….”

സാം അവളെ ശ്രദ്ധിക്കാത്തിലുള്ള പിണക്കം കൈയിലിരുന്ന ബാഗിന്റെ സിബ്ബിൽ പിടിച്ച് വലിച്ച് തീർക്കുന്നുണ്ട്… “ഇച്ചേ…മെല്ലെ ഒന്ന് ദച്ചൂനെ നോക്കിക്കേ….” അന്നമ്മ പതിഞ്ഞ സ്വരത്തിൽ സാമിനോട് പറഞ്ഞതും അവൻ ഇടം കണ്ണിട്ട് ശ്രീയെ നോക്കി…. അവളുടെ കുശുമ്പും പരിഭവവും നിറഞ്ഞ മുഖഭാവം അവനിൽ കൗതുകം ഉണ്ടാക്കി… “ദച്ചൂന് ഒട്ടും കുശുമ്പില്ല അല്ലേ ഇച്ചേ….?” അന്നമ്മ കളിയായി പറഞ്ഞത് കേട്ട് സാമും ചിരിച്ച് പോയി… “പോടീ….” അന്നയുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് സാം ശ്രീ കാണാതെ അവളുടെ ഓരോ ഭാവങ്ങളെയും ആസ്വദിച്ചു….. “അമ്മച്ചീ…ഞാൻ ഇറങ്ങിയേക്കുവാണേ….” സമയം വൈകിയതും ശ്രീ യാത്ര പറഞ്ഞ് പോവാനിറങ്ങി…. “മോള് ഇനി ബസിൽ കയറി പോവണ്ടേ…നിൽക്ക്… സാമേ…നീ മോളെ ഒന്ന് കൊണ്ടാക്കിയേക്ക്…

അന്നാ..നീയും പൊയ്ക്കോ….ഇവിടെ എല്ലാവരും കൂടെ നിൽക്കണ്ട…ഞാനും പപ്പയും ഉണ്ടല്ലോ…രാത്രി മരിയയും ജോസും വരുമെന്ന് പറഞ്ഞിട്ടുണ്ട്…” റീന പറഞ്ഞതിനോട് അമ്മച്ചിയും അനുകൂലിച്ചതും ബാക്കി എല്ലാവരും തിരിച്ച് പോവാൻ ഇറങ്ങി… ജെനിയും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു… കോറിഡോറിലൂടെ മുന്നിലായി നടക്കുന്ന സാമിന്റെ മേലെ ആയിരുന്നു ശ്രീയുടെ കണ്ണുകൾ… അവളുടെ കൂടെ ജെനിയും അന്നയും എന്തൊക്കെയോ പറഞ്ഞ് സംസാരിക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും കേട്ടിരുന്നില്ല… ലിഫ്റ്റിന് അടുത്തെത്തിയതും സാം ആദ്യം കയറി….അതിന് ഉള്ളിൽ വേറെയും കുറച്ച് പേർ ഉണ്ടായിരുന്നു… സാം കയറിയതിന് ശേഷം അന്നയും ശ്രീയും ജെനിയും ലിഫ്റ്റിലേക്ക് കയറി നിന്നു…. സാമിന്റെ ഇടത് വശത്തായി അവനോട് ചേർന്നായിരുന്നു ശ്രീ എത്തിയത്…

അവനിൽ നിന്നും പെർഫ്യൂമിന്റയും വിയർപ്പിന്റെയും സമ്മിശ്ര ഗന്ധം നാസികയിലേക്ക് തുളഞ്ഞ് കയറുന്നത് പോലെ അവൾക്ക് തോന്നി…. ഒരു നൂലിഴ പോലും കടക്കാത്ത അത്രയും അടുത്ത്…. അവന്റെ ഹൃദയ മിടിപ്പ് കേട്ട് നിൽക്കുമ്പോൾ തല ഉയർത്തി നോക്കാൻ പോലും അശക്തയായി പോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. അവന്റെ സാന്നിധ്യത്തിൽ തന്റെ ഹൃദയ മിടിപ്പ് പോലും ഒരു പ്രത്യേക താളത്തിൽ തുടിക്കുന്നതായി ശ്രീക്ക് തോന്നി… സാമും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ…. ശ്രീയുടെ ശരീരത്തിൽ നിന്ന് ഉയരുന്ന ഇലഞ്ഞിപ്പുവിന്റെ ഗന്ധം അവന്റെ ഹൃദയമിടിപ്പ് ഏറ്റി… കൈകളാൽ അവളെ ചുറ്റിവരിഞ്ഞ് കാറ്റിന് പോലും കടന്ന് ചെല്ലാൻ പറ്റാത്ത അത്രയും ഇറുകെ നെഞ്ചിലേക്ക് അമർത്തണമെന്ന് അവന് തോന്നി…

ഞെരമ്പുകളിലൂടെയുള്ള രക്തയോട്ടം കൂടുന്നത് പോലെ… പെട്ടെന്ന് ലെഫ്റ്റ് താഴെ എത്തി നിന്നതും അത് തുറകകാൻ കാത്തെന്ന പോലെ സാം ദൃതിയിൽ വെളിയിലേക്ക് ഇറങ്ങി പോയിരുന്നു… ഇനിയും ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ പരിസരം പോലും മറന്ന് അവളെ വാരി പുണർന്നേനെ എന്ന് ചിന്തിച്ചതും അവൻ തലയൊന്ന് ശക്തിയിൽ കുടഞ്ഞു… സാമിന്റെ മനസ്സിൽ എന്താണെന്ന് അറിയാത്ത ശ്രീ അവന്റെ പെരുമാറ്റം കണ്ട് സങ്കടപ്പെട്ടു… എങ്കിലും അത് പുറത്ത് കാണിക്കാതെ അന്നയുടെയും ഒപ്പം നടന്നു… ജെനി യാത്ര പറഞ്ഞ് അവളുടെ കാറിൽ കയറി പോയതും അന്നമ്മയും ശ്രീയും ചെന്ന് സാമിന്റെ കാറിന് ബാക്ക് സീറ്റിലായി ഇരുന്നു… ശ്രീ അവനെ തന്നെ നോക്കുന്നത് പലപ്പോഴായി ഫ്രണ്ട് മിററിലൂടെ സാം കാണുന്നുണ്ടായിരുന്നു…

അവളിൽ നിന്ന് ഇതൊക്കെ ശ്രീയുടെ ഈ മാറ്റങ്ങൾ എല്ലാം അവനെ ഒരുപാട് സന്തോഷിപ്പിച്ചു… മുഖത്ത് തത്തിക്കളിക്കുന്ന പുഞ്ചിരി അവൾ കാണാതെ ഒളിപ്പിക്കാൻ സാം നല്ലത് പോലെ കഷ്ടപ്പെട്ടിരുന്നു… ശ്രീയെ ഷേർളിയുടെ വീട്ടിൽ ഇറക്കെവിട്ട് സാം കാർ പുലിക്കാട്ടിലേക്ക് കയറ്റി… അവൻ കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി പോവുന്നത് ശ്രീ ഉമ്മറത്ത് നിന്ന് കൊണ്ട് കാണുന്നുണ്ടായിരുന്നു… ഒരു വട്ടം പോലും അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്നുള്ളത് അവളെ ദേഷ്യം പിടിപ്പിച്ചു… അവനോടുള്ള ദേഷ്യം തീർക്കാനെന്നോണം നിലത്ത് രണ്ട് ചവിട്ട് ചവിട്ടിയാണ് ശ്രീ അകത്തേക്ക് കയറിയത്…. രാത്രി വരെ സാം അവളെ മൈന്റ് ചെയ്യാത്തത് തന്നെ ഓർത്ത് ഇരിക്കുകയായിരുന്നു അവൾ… ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ സമയം ശ്രീ നേരെ ബാൽക്കണിയിലേക്ക് ചെന്നു…

അവിടെ റൂമിലും ബാൽക്കണിയിലും ഒന്നും വെളിച്ചം കാണാഞ്ഞ് അവളുടെ മുഖം അൽപം ചുളുങ്ങി… ഇനിയും കാത്ത് നിൽക്കാൻ അവൾക്ക് പറ്റില്ലായിരുന്നു… സ്വിങ് ചെയറിലേക്ക് വന്നിരുന്ന് കൈയിലിരുന്ന ഫോൺ എടുത്ത് സാമിന്റെ നമ്പർ ഡയൽ ചെയ്തു…. വിളിക്കണോ വേണ്ടെയോ എന്ന് ഒന്ന് സംശയിച്ചെങ്കിലും ഒടുവിൽ വിളിക്കണം എന്ന് ഉറപ്പിച്ച് കാൾ ബട്ടണിൽ അമർത്തി… എന്നാൽ അവളെ നിരാശയാക്കിക്കൊണ്ട് കോൾ ബിസി ആണെന്നാണ് അറിഞ്ഞത്… “ഈ നേരത്ത് ആരെയും വിളിച്ച് നിൽക്കുവാ കാലൻ….” വീണ്ടും ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചപ്പോഴും അത് തന്നെയാണ് കേട്ടത്… “ഈശ്വരാ….ഇനി വല്ല ഹിന്ദിക്കാരിയേയും കയറി പ്രേമിച്ച് കാണുവോ…”

നെഞ്ചിൽ കൈ വെച്ച് കൊണ്ട് ആത്മഗതിച്ചു…. “അങ്ങനെ എങ്ങാനും സംഭവിച്ചാൽ നിങ്ങളെ കൊല്ലും ഞാൻ ഇച്ചായാ….” ശ്രീ കഴുത്തിലെ കൊന്തയിൽ പിടിച്ച് പരിഭവത്തോടെ പറഞ്ഞു… കുറച്ച് സമയം കൂടെ അവിടെ ഇരിക്കാമെന്ന് കരുതി സിങ് ചെയറിലേക്ക് ചാരി ഇരു കാലുകളും കയറ്റി വെച്ച് ഇരുന്നു… പിന്നീട് എപ്പോഴോ അവളുടെ കണാണുകളെ ഉറക്കം മാടി വിളിച്ചപ്പോഴും കൈ വിരലുകൾ ആ കുരിശ് രൂപത്തിൽ തെരുപ്പിടിച്ചിട്ടുണ്ടായിരുന്നു…….തുടരും

നിനക്കായ് : ഭാഗം 74

Share this story