തിരിച്ചു വരവ് : ഭാഗം 19

തിരിച്ചു വരവ് : ഭാഗം 19

എഴുത്തുകാരി: അശ്വതി കാർത്തിക

എനിക്ക് അകത്തേക്ക് വരാമോ…… വാതിൽക്കൽ നിന്നും ഉള്ള ശബ്ദം കേട്ട് രണ്ടാളും നോക്കി ❣🌹❣🌹 #ഗിരി ::: മിഥുനേട്ടൻ ആയിരുന്നോ…. കേറി വാ ചേട്ടാ…. കാണാൻ പാകത്തിന് അല്ലാത്ത ഒന്നും തൽക്കാലം ഇവിടെ ഇല്ല….. ഞങ്ങൾ വെറുതെ ബാൽക്കണിയിൽ നിന്നന്നേയുള്ളൂ….. മിഥുൻ അവർക്കൊപ്പം ബാൽക്കണിയിലേക്ക് നിന്നു… നിങ്ങൾ രണ്ടാളോടും എങ്ങനെ എന്ത് പറയും എന്നെനിക്കറിയില്ല…. സീമ അവൾ ചെയ്ത തെറ്റിന് നിങ്ങളോട് മാപ്പ് പറഞ്ഞാലും തീരില്ല…. അവൾ പറഞ്ഞ വാക്കും കേട്ട് ഞാൻ ജാനകിയെ ഒരുപാട് തെറ്റിദ്ധരിച്ചുപോയി…. അതൊക്കെ ഓർത്ത് ഇന്ന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു…. മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്ന അപരാധങ്ങൾ ഒന്നുമല്ല….

ഒരു മാപ്പ് പറഞ്ഞതുകൊണ്ട് നിനക്ക് മറക്കാൻ പറ്റുന്നത് അല്ല ഇവിടെ നടന്നതൊക്കെ എന്നെനിക്കറിയാം…. അനിയത്തി ആയി കൂടെ കൊണ്ടുനടന്ന് സംരക്ഷിക്കേണ്ട ഞാനാണ്….. ഒന്നും ആലോചിക്കാതെ…. ഒന്നും അന്വേഷിക്കാതെ….. #ജാനി ::: സാരമില്ല ചേട്ടാ…. ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞില്ലേ…. #ഗിരി ::: അതെ ചേട്ടൻ അതൊന്നു ആലോചിച്ച് വെറുതെ മനസ്സ് വിഷമിപ്പിക്കേണ്ട…. അങ്ങനെ നോക്കുകയാണെങ്കിൽ എന്റെ ഭാഗത്തും തെറ്റ് ഇല്ലേ… ഇവളുടെ ഭാഗം ചോദിക്കാനോ അന്വേഷിക്കാനോ ഞാനും അന്ന് മുതിർന്നില്ല…. #ജാനി ::: അതൊക്കെ കഴിഞ്ഞില്ലേ ഇനി നമ്മൾ അതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണ്…. എല്ലാം ഒപ്പിച്ചു വച്ച ആളെ നിങ്ങൾ നന്നായിട്ട് പെരുമാറിയെന്നും എനിക്കറിയാം….

എനിക്ക് ആരോടും പിണക്കം ഇല്ല ഒന്നുമില്ല…. #മിഥുൻ ::: അത് നിന്റെ നല്ല മനസ്സ്… പക്ഷേ ഞാനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്….. അച്ഛൻ എന്തായാലും ഇവിടെ നിന്ന് മാറാൻ പറഞ്ഞല്ലോ…. ഞങ്ങൾ ഉടനെ തന്നെ ഇവിടുന്ന് മാറാനാണ് തീരുമാനം…. ആരും സഹായത്തിന് ഇല്ലാതെ ഒറ്റയ്ക്ക് ഒക്കെ ആകുമ്പോൾ അവൾ പഠിച്ചോളും… #ജാനി :::: അതൊന്നും വേണ്ട ചേട്ടാ… അച്ഛൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞത് ആവുകയുള്ളൂ… നിങ്ങളൊക്കെ കൂടി ഇവിടെ നിന്നു പോയ ഒരു രസവും ഉണ്ടാവില്ല… എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് അല്ലേ നല്ലത്…. പിള്ളേരൊക്കെ പോയ ആകെ ഒരു വല്ലായ്ക ആവും… നമുക്ക് വേണ്ടപ്പെട്ടവർ ഒന്നും നമ്മോടൊപ്പം ഇല്ലാതെ ജീവിക്കുക….. വല്ലാത്ത ഒരു അവസ്ഥയാണത് ഞാൻ ഒരുപാട് അനുഭവിച്ചത് ആണ്….

ജാനി അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഉണ്ടായ കണ്ണുനീർ തുള്ളിയെ ഒളിപ്പിക്കാൻ പാട് പെടുന്ന ജാനി യുടെ മുഖം ഗിരിയുടെ നെഞ്ചിനെ വല്ലാതെ ഉലച്ചു…. അതുകൊണ്ട് പറയുന്ന നിങ്ങൾ ഇവിടെ നിന്നും പോവരുത്…. അച്ഛൻ അപ്പൊ പെട്ടെന്ന് പറഞ്ഞത് ആവുകയുള്ളൂ മനസ്സിൽ വച്ച് പറഞ്ഞത് ആവുകയില്ല…. നിങ്ങളെല്ലാവരും ഇല്ലാതെ അച്ഛനും അമ്മയ്ക്കും ഒരു സന്തോഷവും ഉണ്ടാവില്ല അറിയാവുന്നതല്ലേ….. #ഗിരി ::: അതേ ചേട്ടാ…. പോകണ്ട…. ചേട്ടനും കൂടി ഇവിടെ ഉണ്ടെങ്കിലെ പാർവ്വതിയെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നമുക്ക് മാറ്റാൻ പറ്റൂ… നമ്മുടെ മുന്നിൽ എന്തൊക്കെ അഭിനയിച്ചാലും അവൾക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്….. #മിഥുൻ ::ഞാൻ ആലോചിക്കട്ടെ….

നിങ്ങൾ സംസാരിക്ക് ഞാൻ എന്നാ പോട്ടെ…. Gd nit…. #ഗിരി ::: സത്യം പറ പെണ്ണെ നിനക്ക് എന്നോട് ദേഷ്യം ഇല്ലേ അല്പംപോലും…. ഒറ്റയ്ക്ക് ആരുമില്ലാതെ അങ്ങനെ ഒരു അവസ്ഥയിൽ…. #ജാനി :::അവളുടെ വിരൽ കൊണ്ട് അവന്റെ ചുണ്ടിനെ തടഞ്ഞു… ദേഷ്യം ഇല്ല എന്ന് ഞാൻ പറയുന്നില്ല…. ഏതു ദേഷ്യവും മാറ്റാൻ പറ്റുന്ന ഒരു മരുന്നു ഉണ്ടല്ലോ…. ഇഷ്ടം….സ്നേഹം…. പ്രണയം…. അങ്ങനെ ഇല്ലേ….. #ഗിരി ::: മീശ പിരിച്ചു കൊണ്ട്…. ഉണ്ടല്ലോ…… ഈ നെഞ്ച് മുഴുവൻ ഇഷ്ടം…. സ്നേഹം…. പ്രണയം…… ഈ ജന്മം മുഴുവൻ തന്നു തീരാത്ത അത്രയും…..വാക്കുകൾ കൊണ്ട് പറഞ്ഞു തീരാത്ത അത്രയും….. അത്‌ പോരെ നിനക്ക്….. എന്റെ ഓരോ പുലരിയും തുടങ്ങുന്നത് നിന്നിലൂടെ ആവും പെണ്ണെ എന്റെ ഒരു രാത്രി അവസാനിക്കുന്നത് നിന്റെ ഈ നെഞ്ചിൽ ആവും….

എന്റെ തുടക്കവും അവസാനവും നിന്നിലൂടെ ആയിരിക്കും…. Love uuu ജാനി…. ഗിരി ജാനിയുടെ സിന്ദൂര ചുവപ്പിൽ അവന്റെ ചുണ്ടുകൾ ചേർത്തു….. അവൾ അവനോട് ഒന്നൂടെ ചേർന്ന് നിന്നു…… 🌹🌹🌹🌹🌹 (മിഥുന്റെ റൂമിൽ ) ഇന്നത്തെ സംഭവത്തിനുശേഷം മിഥുൻ ഇതുവരെ സീമയോട് മിണ്ടിയിട്ടില്ല…. ഒന്ന് നേരെ നോക്കുന്നു പോലുമില്ല….. കരയുന്ന ശബ്ദം കേട്ടാണ് മിഥുൻ തിരിഞ്ഞു നോക്കിയത്… നോക്കുമ്പോൾ സീമ കട്ടിലിൽ ഇരുന്നു കരയുന്നു….. #മിഥുൻ ::: നിന്റെ കരച്ചിൽ നാടകം ഒന്നും എന്റെ അടുത്ത് വേണ്ടാ…..

അത്‌ കണ്ടോന്നും എനിക്ക് യാതൊരു കുലുക്കവും ഉണ്ടാവില്ല…. നീ പറഞ്ഞതൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു…. നിന്നെ ഒരുപാട് ഞാൻ വിശ്വസിച്ചു അതാണ് ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…. അത് എന്റെ കഴിവ് കേടായി നീ വിചാരിച്ചു…. എനിക്കിപ്പോ നിന്നോട് വെറുപ്പാണ് തോന്നുന്നത്…. കരഞ്ഞു ബഹളം വെച്ച ഇനി അത് കൂട്ടാൻ നിൽക്കണ്ട…. പിന്നെ നിനക്കുള്ള ശിക്ഷ അത് എന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്…. നാളെ നേരം ഒന്ന് വെളുക്കട്ടെ എല്ലാവരുടെയും മുൻപിൽ വച്ച് പറയാം…….. തുടരും

തിരിച്ചു വരവ് : ഭാഗം 18

Share this story