ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 32

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 32

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ശിവേട്ടൻ അത് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടത് അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തായിരുന്നു…….. അച്ഛൻ എൻറെ കാര്യത്തിൽ ഇത്രയും കരുതൽ ഉണ്ടായിരുന്നോ……? അച്ഛനെ ഇത്രത്തോളം എന്നെ മനസ്സിലാക്കിയിരുന്നോ…..? ഒരിക്കലും അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് തുടർപഠനം എന്ന സ്വപ്നം മനസ്സിൽ ഉപേക്ഷിച്ചത്…….. പക്ഷേ അച്ഛന് അറിയാമായിരുന്നു അത് സ്വപ്നമായിരുന്നു എന്ന്…….. എന്നെ വിവാഹം അച്ഛൻ പോകുന്നവനോട്‌ അച്ചാർ ആവശ്യപ്പെട്ടുവത്രെ……. “ഈശ്വര എൻറെ അച്ഛനെ ആണല്ലോ ഞാൻ ഇത്രകാലം മനസിലാക്കാതെ പോയത്…..!!

ഒരു നിമിഷം ഒരേപോലെ സന്തോഷവും വേദനയും മനസ്സിൽ നിറഞ്ഞു നിന്നു…… പിറ്റേന്നുതന്നെ ശിവേട്ടൻ അവധിയെടുത്ത് തന്നോടൊപ്പം കോളേജിൽ വന്നു…….. അഡ്മിഷന് വേണ്ടുന്ന എല്ലാ കാര്യങ്ങളും എടുത്തു……. ആ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയത് കൊണ്ട് പോയി വരാം എന്ന കാര്യത്തിൽ സമാധാനവുമായി…….. തിരികെ കോളേജിൽ നിന്നും വരുന്ന വഴിയിൽ വീട്ടിൽ കയറാനും മറന്നില്ല………. വീട്ടിൽ വന്ന് കുറേനേരം എല്ലാവരോടും സംസാരിച്ചു കഴിഞ്ഞ് വൈകുന്നേരത്തോടെ ഞങ്ങൾ തിരിച്ച് കേതരത്തിലേക്ക് മടങ്ങി പോയി……… പിറ്റേന്ന് ശിവേട്ടൻ ഭക്ഷണം കൊടുത്ത് കഴിഞ്ഞ് തിരികെ പോകാൻ നേരത്താണ് ശിവേട്ടൻ എന്റെ മുഖത്തേക്ക് നോക്കിയത് ……… എന്റെ മുഖഭാവത്തിൽ നിന്ന് തന്നെ എനിക്ക് എന്തോ പറയാനുണ്ട് എന്ന് ശിവേട്ടൻ തോന്നിയിരുന്നു…….. “

എന്താടി പറ……… ” എനിക്ക് ഇന്ന് വീട്ടിൽ പോണം ശിവേട്ടാ……… രണ്ടുദിവസം ഞാൻ വീട്ടിൽ നിന്നോട്ടെ……… അനുവാദത്തിനായി ശിവേട്ടൻ മുഖത്തേക്ക് നോക്കി…….. “ശരി ഞാൻ വന്നിട്ട് വൈകുന്നേരം കൊണ്ടുവിടാം……….. പോരെ……? “എന്താ ഇത്ര അത്യാവശ്യം…..? ” അത്യാവശ്യം ഒന്നുമില്ല……. ഇത് മന്തിലി പ്രോബ്ലം…… അതിന് അമ്മയുടെ ഔഷധ വെള്ളം തന്നെ വേണം…… വീട്ടിൽ ചെന്ന് ഇഞ്ചിയും ഏലയ്ക്കായും ഉലുവയും ഒക്കെ ഇട്ടു അമ്മയുണ്ടാക്കുന്ന വെള്ളമില്ലാതെ എനിക്ക് കട്ടിലിൽനിന്നും പൊങ്ങാൻ പറ്റില്ല………. ” ഇത് നേരത്തെ പറഞ്ഞ പോരായിരുന്നോ……….. ഒരു കാര്യം ചെയ്യ് നീ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പൊയ്ക്കോ…… അല്ലെങ്കിൽ വേണ്ട…… എങ്ങനെയാ ഈ അവസ്ഥയിൽ തന്നെ വിടുന്നത്…….

ഒറ്റയ്ക്ക് പോകണ്ട …… .ഞാൻ ഇപ്പോൾ കൊണ്ടു വിടാം……. അത് പറഞ്ഞ ശിവേട്ടൻ അപ്പോൾ തന്നെ വേഷം പോലും മാറാതെ വരുന്നുണ്ടായിരുന്നു…… ” അല്ല ബൈക്കിന് പോയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമൊ……?. വേദന കൂടുകയോ മറ്റോ…..? നമുക്ക് ഓട്ടോ വിളിച്ച് പോവാല്ലേ…..? ശിവേട്ടൻ തന്നെ അവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് അതിലാണ് എന്നെ കൊണ്ടുപോയി വീട്ടിൽ വിട്ടത്……. പെട്ടെന്ന് ശിവേട്ടൻ എന്നെ ഓട്ടോയിൽ വീട്ടിൽ കൊണ്ടുപോയി വിടുന്നത് കണ്ട അമ്മയുടെ മുഖത്ത് ഒരു അത്ഭുതം നിറയുന്നത് കണ്ടിരുന്നു……. “അവൾക്ക് രണ്ട് ദിവസം ഇവിടെ നിൽക്കണം എന്ന്……. ചിരിയോടെ അത്രമാത്രം അമ്മയോട് പറഞ്ഞ് ശിവേട്ടൻ തിരക്കാണെന്ന് പറഞ്ഞു,

കണ്ണുകൾകൊണ്ട് എന്നോട് പോവാണ് എന്ന് ആംഗ്യം കാണിച്ച് ആ ഓട്ടോയിൽ തന്നെ തിരികെ പോയി……. അമ്മയെ കണ്ടപ്പോൾ തന്നെ പകുതി അസുഖം മാറി എന്ന് തോന്നി….. ചെന്ന ഉടനെ കയറി അമ്മയുടെ മടിയിൽ കിടന്നു…….. കുറച്ചു കഴിഞ്ഞ് മുറിയിലേക്ക് പോയി…, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നപ്പോഴേക്കും അമ്മയുടെ ഔഷധ വെള്ളം വന്നു……. അത് കുടിച്ചപ്പോൾ തന്നെ വയറു വേദനയൊക്കെ എവിടേക്ക് പോയി എന്ന് അറിയില്ല……….. വൈകുന്നേരമായപ്പോൾ പിള്ളേര് എല്ലാവരും വന്നു……. സന്തോഷം ആയിരുന്നു എല്ലാവർക്കും…… പെട്ടെന്ന് തന്നെ കണ്ടതിലുള്ള സന്തോഷം…… വൈകുന്നേരം അച്ഛൻ വന്നപ്പോഴും എന്നെ കണ്ടപ്പോൾ ഒരു അത്ഭുതം ആ കണ്ണിൽ ഉണ്ടായിരുന്നു…….

അഡ്മിഷൻ എടുത്ത കാര്യവും പോകേണ്ട കാര്യവും എല്ലാം അച്ഛനോട് വിശദീകരിച്ചു പറഞ്ഞു………. എല്ലാം കേട്ട് അച്ഛൻ സന്തോഷത്തോടെ ഒന്ന് ചിരിച്ചു…… ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിവിനു വിപരീതമായി മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്……… ബുള്ളറ്റ് ശബ്ദം കേട്ടപ്പോൾ തന്നെ ആൾ ആരാണെന്ന് എനിക്ക് മനസ്സിലായിരുന്നു……. ഞാൻ ഓടുകയായിരുന്നു…….. പുറത്ത് വാതിലിലേക്ക് നോക്കിയപ്പോൾ ശിവേട്ടൻ……. എന്റെ കണ്ണുകൾ വിടർന്നു…… “ആഹാ മോനിങ് പോന്നോ…..? സ്നേഹപൂർവ്വം അമ്മ വിളിച്ചു……. ശിവേട്ടനെ കണ്ട് സന്തോഷവും സമാധാനവും ഒക്കെ ആയിരുന്നു ആ നിമിഷം എനിക്ക്…….. കുറച്ചു മുൻപ് ശിവേട്ടൻ ഇല്ലാത്ത ശൂന്യത മാറിപ്പോയിരുന്നു…….

മുഖം തെളിഞ്ഞു…….. എന്റെ മുഖം നിറയുന്നത് കണ്ട് അമ്മു ചിരിയോടെ എന്നെ നോക്കി…… ” മോനെ ഒന്നും കഴിച്ച് കാണില്ലല്ലോ…… ” ഇല്ല അമ്മേ…….. നല്ല വിശപ്പുണ്ട്……. “അപ്പു ശിവനു ഭക്ഷണം വിളമ്പ്…… “കുളിച്ചിട്ടു വരാം…… അത് കഴിഞ്ഞു മതി…… അത്‌ പറഞ്ഞ് ശിവേട്ടൻ മുറിയിലേക്ക് കയറിപ്പോയി…… പുറത്തെ ബാത്റൂമിൽ നിന്നും കുളി കഴിഞ്ഞു വന്ന ശിവേട്ടന് ഒപ്പമിരുന്ന് ആണ് ഞാനും കഴിച്ചത്…… അപ്പോഴെല്ലാം മനസ്സിൽ ഭയങ്കര സന്തോഷമായിരുന്നു തോന്നിയത്……. വിവാഹം കഴിഞ്ഞു ഒരു രാത്രി പോലും ആളെ പിരിഞ്ഞു ഇരുന്നിട്ടില്ല. കിടക്കാൻ നേരം ശിവേട്ടൻ എൻറെ അരികിൽ വന്നിരുന്നു……. ” ശിവേട്ടൻ വരുമെന്ന് ഞാൻ ഒട്ടും കരുതിയില്ല……

ചിരിയോടെ ശിവേട്ടൻ എന്നെ വലിച്ചു ആ നെഞ്ചിലേക്ക് ഇട്ടു….. ” വേണ്ട ശിവേട്ട എൻറെ അടുത്ത് വരണ്ട…… ശിവേട്ടൻ കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുകയല്ലേ……. ” അതിനിപ്പോ എന്താ…… നിനക്ക് വല്ല മാറാവ്യാധിയും ഉണ്ടോ…..? “അതല്ല……. അതൊക്കെ പോട്ടേ…… എന്തുപറ്റി ശിവേട്ടൻ വന്നത്….. ഒന്നാമത് എനിക്ക് വയ്യാതെ ഇരിക്കുകയല്ലേ…… പെട്ടെന്ന് ശിവേട്ടന്റെ മുഖത്ത് ദേഷ്യം നിറയുന്നത് ഞാൻ കണ്ടു….. ” നീ എന്താ കരുതിയത് ഞാൻ എനിക്ക് കണ്ട്രോൾ ഇല്ലാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത പോകുന്നതാണെന്നോ……? അപ്പോൾ ഞാൻ നിൻറെ ശരീരത്തെ മാത്രമാണ് സ്നേഹിക്കുന്നത് എന്നാണോ വിചാരിച്ചിരിക്കുന്നത്……..?

ശിവേട്ടൻ അത് പറയുമ്പോൾ ഒരിക്കലും അങ്ങനെ ചോദിക്കരുതായിരുന്നു എന്ന് ആ നിമിഷം ഞാൻ മനസ്സിലോർത്തു……. ” നിനക്ക് ഞാൻ വന്നത് ഇഷ്ടമല്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോകാം……… പെട്ടെന്ന് എഴുന്നേറ്റ് മുണ്ടുടുക്കാൻ തുടങ്ങി…… പെട്ടെന്ന് ഞാൻ എഴുന്നേറ്റ് ശിവേട്ടൻ വട്ടംചുറ്റി കെട്ടിപ്പിടിച്ചു…….. “എന്താ ശിവേട്ടാ ഇത്…… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്……. “പിന്നെ നീ ചോദിച്ചതിൻറെ അർത്ഥം എന്താ അപ്പു…….? ശിവേട്ടൻ ദേഷ്യത്തോടെ മുഖത്തേക്ക് നോക്കി…….. അത്രയും ദേഷ്യത്തോടെ ശിവേട്ടൻ നോക്കിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി…….

ആദ്യമായാണ് വിവാഹശേഷം ശിവേട്ടൻ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത്…… ” നീയില്ലാതെ ഒറ്റയ്ക്ക് കിടക്കാൻ എനിക്ക് പറ്റില്ല……. നിന്റെ സാന്നിധ്യം ഇല്ലാതെ വീർപ്പുമുട്ടും പോലെ………… അതുകൊണ്ടല്ലേ ഞാൻ ഓടി വന്നത്……. എത്ര പ്രാവശ്യം വീട്ടിൽ ചെന്ന് കിടന്നു നോക്കി എന്നറിയോ………. ഒരുവിധത്തിൽ പറ്റുന്നില്ല…….. അതുകൊണ്ട് ആണ് ഈ പാതിരാത്രിക്ക് തന്നെ ഞാൻ ഓടിപ്പിടിച്ച് വന്നത്…… അല്ലാതെ നിൻറെ ശരീരത്തിൽ ചൂട് തേടി വന്നതല്ല ഞാൻ…….. നിൻറെ സാമിപ്യം…….! അത് മാത്രേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ………. ” ശിവേട്ടാ……..!! ശിവേട്ടൻ അത് പറയുമ്പോൾ ഞാൻ എല്ലാം മറന്ന് ശിവേട്ടന്റെ നെഞ്ചിൽ പൂണ്ടു അടക്കം കെട്ടിപ്പിടിച്ച് കഴിഞ്ഞിരുന്നു…….

ശിവേട്ടൻറെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ആ നിമിഷം ഞാൻ അറിയുകയായിരുന്നു എന്നിലെ ഭാര്യ പൂർണ്ണവതി ആവുകയാണ് എന്ന്………. ആ രാത്രി ശിവേട്ടൻ എന്നെ കെട്ടിപ്പിടിച്ചു തന്നെയാണ് കിടന്നുറങ്ങിയത്………….. കാലത്തെഴുന്നേറ്റ് കുളികഴിഞ്ഞ് ശിവേട്ടൻ ഉള്ള ചായയുമായി വരുമ്പോൾ ശിവേട്ടൻ വർക്ഷോപ്പിൽ പോകാനുള്ള തിരക്കിലാണ്……. ഭക്ഷണം വേണ്ട എന്ന് പറഞ്ഞു……. അപ്പോൾ തന്നെ ഞാൻ അടുക്കളയിൽ ചെന്ന് ദോശയും ചമ്മന്തിയും ആയി മുറിയിലേക്ക് കയറി……… ശിവേട്ടൻ ഒരുങ്ങുന്നതിനിടയിൽ ഓരോ പീസ് ദോശ ചമ്മന്തിയിൽ മുക്കി ആ വായിൽ വച്ചു കൊടുത്തു കൊണ്ടേയിരുന്നു…….. ഇടയ്ക്ക് വെള്ളം കുടിച്ച് എൻറെ ഷാളിൽ മുഖവും അമർത്തി തുടച്ച് പോകാനൊരുങ്ങുമ്പോൾ ഞാൻ ശിവേട്ടൻ കൈകളിൽ കയറിപ്പിടിച്ചു……. “

ഞാൻ വൈകിട്ട് കേദാരത്ത് ഉണ്ടാകും…….. ” നിൻറെ അസുഖം മാറിയിട്ട് വന്നാൽമതി…… റസ്റ്റ് എടുത്തോ……? ” അപ്പൊൾ ശിവേട്ടനു ഞാൻ ഇല്ലാണ്ട് വിഷമമാണ് എന്ന് അല്ലേ പറഞ്ഞെ…… ” നീ വരുന്നതുവരെ ഞാൻ ഇവിടെ ഉണ്ടാകുമല്ലോ……. എൻറെ കാതോരം ആർദ്രമായി ശിവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കുസൃതിയായി ശിവേട്ടനെ ഒന്ന് നോക്കി……. ” നീ എവിടെയാണോ അവിടെ ഞാനുമുണ്ടാകും……. എടീ നീ അല്ലാതെ ഒരു മിനിറ്റ് പോലും എനിക്ക് പറ്റില്ല……., പെട്ടന്ന് ആൾ എന്റെ മുഖത്ത് വിരലോടിച്ചു…….. അതൊരു ദീർഘചുംബനത്തിന് വഴി മാറി……. കിതച്ചുകൊണ്ട് ആളിൽ നിന്ന് അകന്നു മാറുമ്പോൾ ആളുടെ മുഖത്ത് ഒരു കള്ളച്ചിരി കാണാമായിരുന്നു……. “എന്തുപറ്റി ക്ഷീണിച്ചോ …..?

കാതോരം ആ കുസൃതി നിറഞ്ഞ സ്വരം അലയടിച്ചു…….. “എന്റെ ഒപ്പം കട്ടക്ക് പിടിച്ചു നില്കണ്ടേ……. സ്റ്റാമിന പോരാട്ടോ…… തമാശയായി അവൻ അത്‌ പറഞ്ഞപ്പോൾ അവന് വേണ്ടി മാത്രം ഹൃദയത്തിൽ സ്വപ്‌നങ്ങൾ നെയ്യുന്ന ആ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു ……….. പെട്ടെന്ന് ശിവേട്ടൻ പുറത്തേക്കിറങ്ങി……. ബുള്ളറ്റിന്റെ അരികിൽനിന്ന്, ” എന്നാൽ പോട്ടെ എന്ന് ചോദിച്ച് ചുണ്ടുകൊണ്ട് ഉമ്മ നൽകുന്നതായി ഒരു ആംഗ്യം കാണിച്ചു……. ശിവേട്ടൻ പോയ പുറകെ അച്ഛനും പോകാനായി തയ്യാറെടുത്തിരുന്നു………. രണ്ടുദിവസം കൂടി വീട്ടിൽ നിന്നു…….. അപ്പോഴെല്ലാം ശിവേട്ടൻ വൈകിട്ട് വീട്ടിലേക്ക് തന്നെ വന്നിരുന്നു…… അത് കഴിഞ്ഞ് നേരെ ശിവേട്ടന് ഒപ്പമാണ് കേദാരത്തിലേക്ക് തിരിച്ചു മടങ്ങിയത്……..

അന്ന് രാത്രി ശിവേട്ടൻ നല്ല ക്ഷീണത്തിൽ ആയിരുന്നു വന്നിരുന്നത്…….. കുളികഴിഞ്ഞ് അതു മനസ്സിലാക്കി എന്നോണം ശിവേട്ടനെ മടിയിലേക്ക് പിടിച്ചു കിടത്തി….. മുടിയിഴകളിൽ ഒന്ന് മസാജ് ചെയ്തു കൊടുത്തു…… ” കൈക്ക് അല്പം നീര് ഉണ്ട്….. അമ്മയുടെ കുഴമ്പു ഇരിപ്പുണ്ട് എങ്കിൽ നീ ഇങ്ങോട്ട് എടുത്തിട്ട് വാ…… ശിവേട്ടൻ പറഞ്ഞപ്പോഴാണ് കയ്യിലെ നീര് ഞാൻ ശ്രദ്ധിക്കുന്നത്…… ” എന്തുപറ്റി ശിവേട്ടാ….. ” ഞാനൊരു മെക്കാനിക്കൽ പണിക്കാരൻ അല്ലേ മോളെ, ഇതൊക്കെ സാധാരണമാണ്….. പെട്ടെന്ന് തന്നെ താഴെ പോയി കുഴമ്പ് എടുത്ത് ഏട്ടന്റെ കൈ നന്നായി ഉഴിഞ്ഞു കൊടുത്തു. കൊണ്ടിരുന്നു…… ” എന്തെങ്കിലും വേദന കുറവുണ്ടോ ശിവേട്ട…… ” നീ പഞ്ഞി പോലുള്ള നിന്റെ ഉണ്ണി കൈകൊണ്ട് ഈ പാറ പോലത്തെ എൻറെ കയ്യിൽ തൊട്ടാൽ എവിടുന്ന് വേദന കുറയാൻ…….

എങ്കിലും ഒരു സുഖമുണ്ട്…… ” ഒന്ന് പോ ശിവേട്ടാ……. ” നിൻറെ അസുഖം മാറിയില്ലേ……? നാണത്തോടെ തലയാട്ടി…. ” ഇവിടെ ഒരുത്തൻ അഞ്ചാറ് ദിവസമായിട്ട് പട്ടിണിയിൽ ആണ്……. അത് നീ ഒന്ന് പരിഗണിക്കണം…… ” ഒന്നു പോ ശിവേട്ടാ…… എപ്പോ നോക്കിയാലും ഈ ഒരു വർത്തമാനം മാത്രമേ ഉള്ളൂ…….. “അയ്യടാ….. നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ കരക്കാരോട് ആരോടാ ആണ് പറഞ്ഞത് എന്ന്…….. ഞാൻ എൻറെ ഭാര്യയോട് അല്ലേടി പറഞ്ഞത്……. അല്ല ഈ കാര്യം ഞാൻ പിന്നെ ആരോട് ആണ് പറയണ്ടേ…….? ” ഈ മനുഷ്യൻറെ ഒരു കാര്യം……. അത് പറഞ്ഞപ്പോഴേക്കും ശിവേട്ടൻ എന്നെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞിരുന്നു……… പതിയെ ആ മനസും ശരീരവും എന്നിൽ അമർന്നു….. രാത്രിയിൽ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത്……..

ഫോൺ എടുത്തു നോക്കിയപ്പോൾ ശിവേട്ടൻ പറഞ്ഞു….. ” ശ്രീ ആണ്…..! ശ്രീയേട്ടൻ എന്താണ് ഈ രാത്രിയിൽ എന്ന് ആലോചിച്ചു നിന്നു….. പെട്ടെന്ന് ശിവേട്ടൻ ഫോൺ എടുത്തു ചെവിയിൽ വച്ചു….. ശിവ ഏട്ടൻറെ മുഖഭാവത്തിൽ നിന്ന് തന്നെ അപ്പുറത്തുനിന്ന് കേട്ട വാർത്ത അത്ര സുഖം ഉള്ളതല്ല എന്ന് മനസ്സിലായിരുന്നു….. ഒരു നിമിഷം മനസ്സിൽ ഭയം വന്നു മൂടുന്നുണ്ടായിരുന്നു….. വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും….. ” എന്താ ശിവേട്ടാ……… വേവലാതിയോടെ ചോദിച്ചു…..? ” പേടിക്കാനൊന്നുമില്ല……

അച്ഛന് ചെറിയൊരു നെഞ്ചുവേദന പോലെ വന്നു എന്ന്…… ആശുപത്രിയിൽ ആക്കിയിട്ടുണ്ട്….. നമുക്ക് അവിടേക്ക് പോകാം…… ശിവേട്ടൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു ഷർട്ട് ഇടാൻ തുടങ്ങി അച്ഛന് വയ്യ എന്ന് കേട്ടപ്പോൾ തന്നെ ഞാൻ പകുതി തളർന്നിരുന്നു…… എങ്ങനെയൊക്കെയോ പോകാൻ വേണ്ടി നിൽക്കുമ്പോൾ അച്ഛന് ഒന്നും സംഭവികല്ലേ എന്ന പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ……..ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 31

Share this story