നിർമാല്യം: ഭാഗം 18

നിർമാല്യം: ഭാഗം 18

എഴുത്തുകാരി: നിഹാരിക

ഏറെ കഴിഞ്ഞും അർജുനെ കാണാത്ത കാരണം അവൻ്റെ എല്ലാ ഫ്രണ്ട്സിൻ്റെയും നമ്പറിലേക്ക് മാറി മാറി വിളിക്കുകയായിരുന്നു ശ്രീദേവി ….. എല്ലാവരും ഇന്ന് കണ്ടതേ ഇല്ല എന്ന് പറഞ്ഞതോടെ ഉള്ളിൽ വല്ലാത്ത പിടപ്പ് അനുഭവിച്ചറിഞ്ഞു അവർ….. എന്തോ കേട്ടതും ശ്വാസമെടുക്കാൻ പോലുമാവാതെ അവർ വിറങ്ങലിച്ച് നിന്നിരുന്നു….. 💙💙💙💙💙💙💙💙💙💙💙💙💙💙💙 ശ്രീദേവി എത്തുമ്പോൾ ഐസിയുവിന് മുന്നിൽ മാധവമേനോൻ ഇരിക്കുന്നുണ്ട്.. മുഖമാകെ വരിഞ്ഞ് മുറുകി അവർ അതിനുള്ളിൽ നിന്നു വരുന്ന ഒരു സിസ്റ്ററിൻ്റെ കൈയ്യിൽ പിടിച്ചു…. ” അജു…. ൻ്റ മോൻ! അവനെങ്ങനെ ണ്ട്??” “ഒന്നും പറയാറായിട്ടില്ല …. ഒത്തിരി ബ്ലഡ് പോയിട്ടുണ്ട് അതുകൊണ്ട് പൾസ് റേറ്റ് കുറവാ….

ഡോക്ടർ പറയും ട്ടോ… ” തളർന്ന് പോയിരുന്നു ശ്രീദേവി…. അവിടെ ഒരു കസേരയിൽ ഇരിക്കുമ്പോൾ മാധവമേനോൻ അനിയത്തിയെ അലിവോടെ നോക്കിയിരുന്നു…. 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഏറെ നേരം കഴിഞ്ഞ് ഡോ.തോമസ് കുര്യൻ പുറത്തേക്ക് വന്നു… ശ്രീദേവി ഡോക്ടറെ കണ്ടതും ഓടിച്ചെന്ന് മകൻ്റെ വിവരങ്ങൾ ചോദിച്ചു… ” ൻ്റെ കുഞ്ഞ്… അവന്, ” “ഹേയ്.. ഇനി ഭയപ്പെടാൻ ഒന്നും ഇല്ല…. കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞു, റെയർ ബ്ലഡ് ഗ്രൂപ്പ് ആണ് , കൊണ്ടു വന്ന കുട്ടിയുടെതുമായി ഭാഗ്യത്തിന് മാച്ച് ആയി…. എല്ലാം ഈശ്വരൻ്റെ അനുഗ്രഹം, പിന്നെ ചില നല്ലയാളുകളുടെ സുമനസും, ദാ അവരോട് നന്ദി പറയൂ ”” എന്ന് പറഞ്ഞ് ഡോക്ടർ നടന്ന് നീങ്ങിയപ്പോൾ ശ്രീദേവിയുടെ കണ്ണുകൾ അവിടെ നിൽക്കുന്നവരിലേക്ക് നീണ്ടു….

അവിടെ നിൽക്കുന്ന “ആതിരയെയും, ശ്രീ ഭുവനെയും കണ്ട് അവരുടെ മിഴികൾ കത്തി … ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖമോടെ അവർ ആതിരക്ക് നേരെ പാഞ്ഞ് ചെന്നു .. “നീ …… നീയാണോ ടി എന്റെ മോനെ രക്ഷിച്ചത് ?? നിൻ്റെ ദയവോടെ കിട്ടിയ ജീവിതം വേണ്ട എൻ്റെ കുഞ്ഞിന് ….. ആരാ ആരാ പറഞ്ഞത് നിന്നോട് എൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ ……” പറയുന്നതോടൊപ്പം ആതിരയുടെ കവിളിൽ അവരുടെ കൈ പതിഞ്ഞിരുന്നു” “എന്താ സ്ത്രീയെ നിങ്ങളീ കാണിക്കുന്നേ.. സ്വന്തം മകൻ്റെ ജീവൻ സ്വന്തം ചോരയൂറ്റി കൊടുത്ത് രക്ഷിച്ചവളോട് നന്ദി പറയണ്ട.. ഉപദ്രവിക്കാതെ ഇരുന്നൂടെ… നിങ്ങൾക്ക് ഭ്രാന്താണോ ….?? ” അത് പറഞ്ഞ് ശ്രീദേവിയെ പുറകിലേക്ക് തള്ളാൻ വന്ന ശ്രീ ഭുവനെ മാധവമേനോൻ ഓടി വന്ന് തടഞ്ഞിരുന്നു….

” ശ്രീ …. വേണ്ട!! ” ” അങ്കിൾ.. അവര് .. അവര് പറഞ്ഞത് ….” ആതിരയെ അതിക്ഷേപിച്ചത് കാര്യമാക്കാതെ ശ്രീദേവിക്ക് എതിരായിയുള്ളത് തടയാൻ ശ്രമിച്ച മാധവമേനോനെ ശ്രീ അത്ഭുതത്തോടെ നോക്കി….. എല്ലാം സഹിച്ച് ശബ്ദമില്ലാതെ കരയുന്നവളെ ഡ്രൈവറോട് ഹോസ്റ്റലിൽ കൊണ്ട് ചെന്ന് വിടാൻ പറഞ്ഞിരുന്നു മാധവമേനോൻ … “മോള് ചെല്ല് :… പോയി റെസ്റ്റ് എടുക്കു….. ” നിറമിഴിയാലെ പോകുന്നവളെ അലിവോടെ നോക്കി ശ്രീഭുവൻ … തിരിച്ച് കണ്ണുനീരിൽ കുതിർന്ന ഒരു നോട്ടം അവൾ തിരിച്ചുo….. സങ്കടം മാത്രം ജീവിതത്തിൽ കൂട്ടായി യുള്ളവളെ താനും ഒത്തിരി വിഷമിപ്പിച്ചല്ലോ എന്നോർത്ത് ശ്രീക്കും ഉള്ള് നീറി … ” അങ്കിൾ, ഇവരാ… ഇവരാ അവളെ അടിച്ചത്…

എന്തവകാശത്തിൻ്റെ പുറത്താ…. ആ പാവം പെണ്ണിനെ … ” കത്തുന്ന മിഴികളോടെ നിൽക്കുന്ന ശ്രീദേവിയെ നോക്കി ശ്രീ പറഞ്ഞു….. ” ശ്രീ ഭുവൻ !!” പറഞ്ഞ് മുഴുമിക്കാൻ വിട്ടില്ല മാധവമേനോൻ , “വരൂ ശ്രീ ഭുവൻ നമുക്ക് സംസാരിക്കാം…. ” ” പക്ഷെ അങ്കിൾ ഇവര് ” തെറ്റ് ചെയ്തിട്ടും ശ്രീദേവിയെ ന്യായീകരിക്കുന്ന മാധവമേനോനെ മനസിലാവുന്നില്ലായിരുന്നു ശ്രീക്ക് – … ” പ്ലീസ് കം വിത്ത് മീ ….” അതും പറഞ്ഞ് അവൻ്റെ കയ്യും പിടിച്ച് മാധവൻ നടന്നകന്നിരുന്നു… തിരിച്ച് ശ്രീദേവിയെ നോക്കിയപ്പോഴും ആ മുഖത്തെ രൗദ്രഭാവത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു… 💙💙💙💙💙💙💙

അർജുൻ്റെ ബൈ സ്റ്റാൻഡേർസിന് വേണ്ടി എടുത്ത പ്രൈവറ്റ് റൂമിലേക്ക് മാധവൻ ശ്രീയെ കൂട്ടി കൊണ്ട് പോയി…. ശ്രീയുടെ മുഖം ദേഷ്യത്താൽ ചുമന്നിരുന്നു….. അയാളുടെ മനസ് നിറയെ കരയുന്ന തൻ്റെ പെണ്ണായിരുന്നു, അവളുടെ നിസ്സഹായാവസ്ഥയായിരുന്നു … ഒരിക്കൽ താനും അതിന് കാരണമായതിൻ്റെ കുറ്റബോധമായിരുന്നു … ” അങ്കിൾ….. ഞാൻ….. അറിയാതെ” മാധവമേനോനെ പോലെ വലിയ ഒരു മനുഷ്യൻ്റെ അനിയത്തിയോട് എതിർത്ത് സംസാരിക്കേണ്ടി വന്നിരിക്കുന്നു, അവർ അർഹിക്കുന്നതാണെങ്കിൽ കൂടി … ” ശ്രീ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല ശ്രീ …. ആരാണെങ്കിലും അങ്ങനെയേ പ്രതികരിക്കൂ…..

പ്രതികരിക്കാവൂ…. പക്ഷെ …..” പക്ഷെ എന്നു പറഞ്ഞ് നിർത്തിയ മാധവമേനോൻ്റെ മുഖത്തേക്ക് സംശയഭാവത്തിൽ ശ്രീ നോക്കി….. ” ശ്രീ ചോദിച്ചില്ലേ ആതു മോളെ ശിക്ഷിക്കാൻ എന്തവകാശമാണ് ശ്രീദേവിക്ക് എന്ന് ?” “ആ അതെ….. എന്താ അങ്കിൾ??” “ഒരു പക്ഷെ ഏറ്റവും കൂടുതൽ അവകാശം ആതിരയുടെ കാര്യത്തിൽ അവൾക്കാവും ശ്രീ ….” ഒന്നും മനസിലാവാതെ ശ്രീ ഭുവൻ മാധവമേനോനെ നോക്കി…. ” ഒന്നും മനസിലാവുന്നില്ല അല്ലേ തനിക്ക് ….. എൻ്റെ ഒരേ ഒരു പെങ്ങൾ ശ്രീദേവി പ്രസവിച്ച കുഞ്ഞാണ് ആതിര …..!!” ” അങ്കിൾ….” വിശ്വാസം വരാതെ ശ്രീ ഭുവൻ മാധവമേനോനെ വിളിച്ചു… ” സത്യാ… ശ്രീ … ഞാൻ എല്ലാം പറയാം താൻ എല്ലാം അറിയണം.. നാളെ അവൾ തൻ്റെ കൂടെയാ ജീവിക്കണ്ടത്…..

അപ്പോ താനറിയാത്തതൊന്നും ഉണ്ടാവരുത് അവളുടെ ജീവിതത്തിൽ…. മാധവ മേനോൻ എല്ലാം പറയാനായി തയ്യാറായി.. എല്ലാരും അറിഞ്ഞതും പറഞ്ഞതും എല്ലാം ഒരു കള്ളമാ…. മനപ്പൂർവ്വം തന്നെ പറഞ്ഞ് പരത്തിയ ഒരു കള്ളം … എൻ്റെ പൊന്നനുജത്തിക്ക് വേണ്ടി….. അവൾക്കിപ്പഴും അറിയില്ലടോ മൂന്നാമതൊരു കുഞ്ഞിന് അവൾ ജന്മമേകിയ കാര്യം…. ഒന്നും ഒന്നും ആ പാവത്തിൻ്റെ എത്തിപ്പിടിച്ച ഓർമ്മകളിൽ പതിഞ്ഞിട്ടില്ല … അയാളുടെ ഓർമ്മകൾ വർഷങ്ങൾക്ക് മുന്നേക്ക് നീണ്ടു 💙💙💙

മേലേടത്തെ കുസൃതിക്കുട്ടി… ശ്രീദേവി ….. എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം…. ജീവനായിരുന്നു ഈ ഏട്ടനും അച്ഛനും അവളെ….. ദൂരേക്ക് അവള് പോണത് സഹിക്കാത്തോണ്ടാ, പ്രിയ സുഹൃത്ത് ഹരി എന്ന ഹരീന്ദ്രനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചത്… സന്തോഷമായിരുന്നു പിന്നീട്, ഞാൻ കൂട്ടായി വരദയെ കൂട്ടിയതും, കുഞ്ഞുങ്ങൾ ജനിച്ചതും .. പിന്നെ ആഘോഷമായിരുന്നു മേലേടത്ത് … പക്ഷെ …………… തുടരും…

നിർമാല്യം: ഭാഗം 17

Share this story