ദേവയാമി: ഭാഗം 26

ദേവയാമി: ഭാഗം 26

എഴുത്തുകാരി: നിഹാരിക

“”സോറി ടാ ….. ഇന്ദു അമ്മ ശരിക്കും സോറി….. ൻ്റെ അമിക്കുട്ടൻ തിരിച്ച് വരുമ്പഴേക്ക് സർപ്രയിസ്… ട്ടാ””” “””ഞാനേ കൃഷ്ണജയുടെ വീട്ടിലും ഒന്ന് കയറിയിട്ടേ വരൂ ട്ടാ ഇന്ദുക്കുട്ടീ….””” “””വേഗം വന്നേക്കണേ ആമി കുട്ടാ… നീ പുറത്ത് പോവുമ്പോ ആദിയാ ഇന്ദു അമ്മക്ക്;”””. ” “”വേം വരാട്ടാ….. ഉമ്മ!! “”” ഇന്ദുവിൻ്റെ കവിളിൽ അമർത്തി ഒരു ഉമ്മയും വച്ച് ആമി അമ്പലത്തിലേക്കിറങ്ങി… പതിവിലും നേരത്തെ …… കൈകൾ കൂപ്പി ദേവിയെ തൊഴുത് നിന്നപ്പോഴും തൻ്റെ മനസ് ദേവൻ എന്ന ഒരേ ഒരു ബിന്ദുവിന് ചുറ്റും മാത്രമാണ് എന്ന് ആമി ഓർത്തു…. “” ഇത്ര പെട്ടെന്ന് …, ഇങ്ങനെ ഒക്കെ ….. ഒട്ടും പ്രതീക്ഷിച്ചതല്ല, തൻ്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവും എന്നത്…

പ്രിയപ്പെട്ടതെല്ലാം മാറവിയിൽ ഉപേക്ഷിച്ച പാന്ഥരെ പോലെ ആയിരുന്നു ഇതുവരെ ജീവിച്ചത്… ചെല്ലുന്നിടം ഗൃഹം… കയ്യിൽ കിട്ടുന്നതെല്ലാം അമൃത് …… അതും ഉപേക്ഷിച്ച് വീണ്ടും പ്രയാണം … ഇപ്പോൾ തന്നെയും തടഞ്ഞിടാൻ സ്നേഹത്താൽ ഒരു വരമ്പ് തീർക്കപ്പെട്ടിരിക്കുന്നു…. ഇനിയിങ്ങനെ മതി….. എൻ്റെ ദേവി…. സ്നേഹിക്കാൻ സ്നേഹിക്കപ്പെടാൻ… എനിക്ക് ഒത്തിരി മോഹം തോന്നുന്നു… മനസ് നിറയെ മോഹം തന്നിട്ട് … ജീവിതം വച്ച് നീട്ടിയിട്ട് ഒടുവിൽ നടയിലെത്തുമ്പോൾ തൂവി തെറുപ്പിക്കരുതേ…… ഇനി :… ഇനിയൊന്ന് താങ്ങാനുള്ളതില്ല ഈ പാവം പെണ്ണ് !!! തെട്ടരികിൽ ഒരു സാന്ത്വനം പോലെ ചേർന്ന് നിന്ന് ഒരാൾ.. ഒഴുകുന്ന മിഴികൾ തുറന്ന് നോക്കി….

കള്ളച്ചിരിയോടെ തൻ്റെ മുഖത്തേക്ക് അത്രയും പ്രണയത്തോടെ നോക്കി നിൽക്കുന്നു ….. ദേവൻ ആമിയുടെ കയ്യും പിടിച്ച് വേഗം കുളപ്പടവിലേക്ക് നടന്നു… “””ദേ.. ഞാൻ പ്രദക്ഷിണം വച്ചില്ല: …””” “”” അത് സാരമില്ല താൻ വാ””” കുളപ്പടവിലെത്തിയതും ദേവൻ അവളെ പിടിച്ച് അവിടെ ഇരുത്തി ഒരു സ്റ്റെപ്പ് താഴെ അവൾക്കഭിമുഖമായി ഇരുന്നു… “””തൻ്റെ കയ്യിൽ എനിക്കായി ഒരു സർപ്രയിസ് ഉണ്ടെന്ന് എനിക്കറിയാം… പക്ഷെ അതിന് മുമ്പ് എനിക്ക് വലിയ ഒരു സർപ്രെെസ് തനിക്ക് തരാൻ ഉണ്ട് …. ആദ്യം ഏത് വേണം …..””” “”” ആദ്യം അപ്പുവേട്ടൻ്റെ എന്നിട്ട് എൻ്റെ “”” “”” താനെന്താ വിളിച്ചേ…… എടോ താനിപ്പോ എന്നെ എന്താ വിളിച്ചേ…. “””

“”” ശ്ശോ !! കഷ്ടണ്ട് ട്ടോ…. എനിക്ക് നാണം വരുന്നു, ‘””” “”” എന്തോന്നാ എന്തോന്നാ ??? എൻ്റെ പെണ്ണിന് നാണോ ?? ദേവീ…. ഇതൊക്കെ കേക്കണില്ലേ …..??””” “”” ഞാൻ പോവാ….. എനിക്ക് സർപ്രൈസും വേണ്ട കുപ്രയിസും വേണ്ട ….””” “””എൻ്റെ ചുന്ദരിക്കുട്ടി അങ്ങനങ്ങ് പിണങ്ങല്ലേ ന്നേ…. കേൾക്കാനുള്ള കൊതി കൊണ്ടല്ലേ ഒന്നു വിളിക്കടാ പ്ലീസ്….. “”” “””ഉം ……മ്…. അ ……. അപ്പുവേട്ടൻ””” മുഖം രണ്ടു കൈ കൊണ്ടും പൊത്തിയിരുന്നു അവൾ നാണത്താൽ …… തനിക്കായി മാത്രം ഉള്ള അവളുടെ നാണവും കണ്ട്, മതിയാവാതെ അവൻ ഇരുന്നു …. മെല്ലെ പാവാടത്തുമ്പുയർത്തി അവളുടെ കാലിൽ ഇണങ്ങിത്തന്നെ കിടക്കുന്ന കൊല്ലുസിനെ മെല്ലെ തൊട്ടു ദേവൻ… കൊലുസ്സും നാണത്താൽ ‘ചിലും ‘ എന്ന് കിലുങ്ങി…. ഒന്ന് എന്തി അവളുടെ കൈയ്യെടുത്ത് മാറ്റി….

ചെമ്പനീർ പോലെ തുടുത്ത മുഖത്തേക്ക് നോക്കി… ആ നോട്ടം താങ്ങാനാവാതെ മിഴികൾ കൂമ്പിയടച്ചു പെണ്ണ്…. എത്ര നേരം കൊതി തീരാതെ അങ്ങിനെ നോക്കിയിരുന്നാവോ…. ദേവൻ അവളുടെ കൈ പിടിച്ച് പറഞ്ഞു:••••• “”” ഇനി ആ സർപ്രൈസ് ‘…,അതിവിടല്ല…. എൻ്റെ കൂടെ വരാൻ പേടി ണ്ടോ “”” അവൾ വിശ്വാസത്തോടെ ഇല്ലെന്ന് തലയാട്ടി…. “”” എന്നാ വാ എന്നു പറഞ്ഞ് അവൻ അവളെയും ബൈക്കിലിരുത്തി ഒരു സ്വപ്നത്തിലേക്കെന്നവണ്ണം പറന്നു ……””” അവളും പരമാവധി അവനിലേക്കിഴുകി ചേർന്നിരുന്നു ……. ◆◇◆

“”” അപ്പോ നവനീത് പറഞ്ഞു വന്നത് ഹിരൺ മയി എന്ന സ്ത്രീ വിവാഹിതയാണ് എന്നോ അതും വർഷങ്ങൾക്ക് മുമ്പ് ?? “””യെസ് …… വിവാഹം ചെയ്തത് “”” വിഷ്ണു ശർമ്മ”””……!!! “”” “”” യു മീൻ ???””” “””യെസ്… ശ്രീരാജ് …. കൊലയാളി തന്നെ “”” “”” ബട്ട് എന്തു കൊണ്ട് അവർ വിവാഹം മറച്ച് വച്ചു ?? ഇത്രയും കാലം ഇല്ലാതെ ഇപ്പോൾ അയാൾ എന്തിന് തിരിച്ച് വന്ന് അവരെ കൊല്ലണം….?? അത് കഴിഞ്ഞ് ഇവിടെ എത്തി ഒരു ഡോക്ടറിനെ കൊല്ലണം ??””” “”” ഹിരൺ മയിയെ വിവാഹം ചെയ്തത് പർപ്പസ്ഫുള്ളി ആണെങ്കിലോ?? ആ ആവശ്യം കഴിഞ്ഞപ്പോൾ അവരെ ഇല്ലാതാക്കി… സിംപിൾ “”” “”” ഒരമ്പലവാസി സാധു സ്ത്രീയിൽ നിന്ന് എന്ത് സഹായം കിട്ടാൻ ?? ഞാനാകെ കൺഫ്യൂസ്ഡ് ആണ് നവനീത് …..”””

“”” സീ ശ്രീരാജ്… ഇത് ഹിരൺ മയിയുടെ പേരിൽ പല പല ബാങ്കുകളിലായി എടുത്തിട്ടുള്ള അകൗണ്ട്സ് ഡീറ്റെൽസ് ആണ് ….. ഇതിലേക്ക് വന്നിട്ടുള്ളത് സോഴ്സില്ലാത്ത ലക്ഷങ്ങളാണ് …… അവർ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് എല്ലാ അക്കൗണ്ടും പുതുക്കി പണം പിൻവലിപ്പിച്ചു ഇപ്പോ എന്ത് തോന്നുന്നു “”” “”യെസ്… കൊലയാളിയുടെ പണം സൂക്ഷിക്കാൻ ഉള്ള ഒരു ഉപാധി… ഭാര്യ എന്ന പദവികൂടി നൽകിയപ്പോൾ അവർ ആത്മാർത്ഥമായി തന്നെ ഭർത്താവിന് വേണ്ടി നിലകൊണ്ട് കാണും….. ഇപ്പോ ആവശ്യം കഴിഞ്ഞപ്പോ കൊന്ന് തലയിൽ നിന്നൊഴിവാക്കി…… എന്നിട്ട് ലക്ഷ്യത്തിലേക്ക് അടുത്തു…. യഥാർത്ഥ ശത്രുവിൻ്റെ അടുത്ത് എത്തി…..”””

“”” എക്സാറ്റ്ലി…. ബട്ട് വൺ തിംങ് ശ്രീരാജ് ഏതാണ്ട് ഒരു പന്ത്രണ്ട് വർഷത്തെ ഗ്യാപ്പുണ്ട് ….. പണം നിക്ഷേപിച്ചതും പിൻവലിച്ചതും തമ്മിൽ…. അതു വരെ അയാൾ മറഞ്ഞിരുന്നോ ?? വി ഹാവ് ടു ഫൈൻ്റ് ദാറ്റ് “””” “”” ഈ സ്ത്രീയുടെ അച്ഛൻ ആ വയസൻ പണ്ഡിറ്റിന് ??'”” ” “”” നോ ശ്രീരാജ്…. അയാളുടെ മകൾ പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരാളെ വിവാഹം കഴിച്ചെന്നല്ലാതെ മറ്റൊന്നും അയാൾക്കറിയില്ല …..””” “”” അപ്പോ ഇനി വൃന്ദയുടെ പുറകെ അല്ലേ നവനീത് “”” നവനീതിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ലക്ഷ്യത്തിലേക്കടുക്കുന്നവൻ്റെ പുഞ്ചിരി…… ◆◇◆◇

ഉമ്മറത്തേക്ക് വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ രുക്കു അമ്മ ഓടി വന്നിരുന്നു….. “”” എത്തിയോ അമ്മേ ??””” “””എത്താറായി എന്ന് പറഞ്ഞ് ദാ ഇപ്പോ വിളിച്ചിരുന്നു…. “”” മോള് വാ ….””” രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുന്ന മിയയെ രുക്കു അമ്മ വാത്സല്യത്തോടെ അകത്തേക്ക് കൈ പിടിച്ച് കയറ്റി…. നിറഞ്ഞ ചിരിയോടെ അവൾ അകത്തേക്ക് കയറി….. “”” “””അയ്യോ അടുപ്പത്ത് പായസം ഉണ്ട് അപ്പൂ മോൾടെ കാര്യം നോക്ക്….””” എന്ന് പറഞ്ഞ് അടുക്കളയിലേക്കോടി…. “”” അത് ഞാൻ ഏറ്റമ്മേ “”” എന്നും പറഞ്ഞ് മീശയും പിരിച്ച് ദേവൻ ആമിയുടെ നേരെ അടുത്തു ….. “””അയ്യടാ !!””” എന്നും പറഞ്ഞ് അവനെ പിടിച്ച് തള്ളി ഓടാൻ പോയ ആമിയുടെ കയ്യിൽ അവൻ്റെ പിടി വീണിരുന്നു…. “””

എങ്ങോട്ടാ…??? ഉം ?? പോണോ?””” എന്നവൻ അവളോട് അടുത്ത് ചോദിച്ചു… “”” വേണ്ട…. എന്ന് പുറകിലേക്ക് നീങ്ങുമ്പോൾ അവൾ തലയാട്ടി…. ചുമരിൽ തട്ടി നിന്നപ്പോൾ ദേവൻ അവളെ നോക്കിയാ കള്ളച്ചിരി ചിരിച്ചു…… പിടയുന്ന ആമിയുടെ മിഴികളിൽ നിന്നും വിറക്കുന്ന അവളുടെ അധരത്തിലേക്ക് അവൻ്റെ കണ്ണുകൾ നീങ്ങി….. മെല്ലെ തന്നിലേക്ക് അടുക്കുന്ന അവൻ്റെ മുഖം കണ്ട് ആമി കണ്ണുകൾ ഇറുക്കിയടച്ചു ….. അടുത്തു വരുന്ന അവൻ്റെ ശ്വാസ നിശ്വാസങ്ങൾ അവളിൽ സുഖകരമായ ഒരു വിറയൽ പടർത്തി….. പെട്ടെന്നാണ് ഒരു വണ്ടി വന്ന് നിന്ന ശബ്ദം കേട്ടത്…. ദേവൻ അവളുടെ കവിളിൽ ഒന്ന് തഴുകി ധൃതി പിടിച്ച് പുറത്തേക്ക് നടന്നു….. ഒരു കുസൃതിച്ചിരിയോടെ ദേവൻ പോകുന്നതും നോക്കി അവൾ നിന്നു……….തുടരും………

ദേവയാമി: ഭാഗം 25

Share this story