ശ്രീദേവി: ഭാഗം 1

ശ്രീദേവി: ഭാഗം 1

എഴുത്തുകാരി: അശ്വതി കാർത്തിക

നായിക ശ്രീദേവി ഒരു സെയിൽസ് ഗേൾ ആണ്. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി രാധിക. ശ്രീദേവിക്ക് അച്ഛൻ രാഘവൻ അമ്മ സുമിത്ര അനിയത്തി ശ്രീവിദ്യ ഇവരാണ് ഉള്ളത്. ഒരു സാധാരണ കുടുംബം ആണ് ശ്രീദേവിയുടെ.അച്ഛൻ ജോലി ആയി വേറെ ഒരു നാട്ടിൽ. ഇടക്ക് ആണ് വരുന്നത്… രാധിക ശ്രീദേവിയുടെ വീടിന് അടുത്ത് തന്നെയാണ് ഉള്ളത്. രാധികയുടെ അമ്മ കുറച്ചുനാളായി കിടപ്പിലാണ്, ഒരു അപകടം പറ്റിയതാണ് അപകടത്തിൽ അച്ഛൻ മരിച്ചു.ഒറ്റ മകൾ ആണ്. ഇത്രയും പേരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ ബാക്കിയുള്ളവരെ വഴിയെ പരിചയപ്പെടാം… ദേവി നീ ഇന്ന് എക്സ്ട്രാ ഡ്യൂട്ടി എടുക്കുന്നുണ്ടോ. ശ്രീദേവി മുൻപേ വന്ന കസ്റ്റമർക്കു കാണിച്ചുകൊടുത്ത സാരികൾ എല്ലാം മടക്കി വെക്കുമ്പോഴാണ് രാധിക അവളോട് വന്നു ചോദിക്കുന്നത്.. ആ ഉണ്ട്.

നിനക്ക് അറിയാലോ എക്സ്ട്രാഡ്യൂട്ടി ന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ഞാൻ കുറി ഒക്കെ അടക്കുന്നത് എന്ന്. അടുത്തമാസം കുറിവട്ടം എത്തും. എന്നിട്ട് വേണം. എനിക്ക് ഒരു വണ്ടി മേടിക്കാൻ. ലോണെടുത്ത് മേടിച്ചാൽ ഒരുതവണ എങ്ങാനും മുടങ്ങിപ്പോയ പിന്നെ ആകെ പ്രശ്നം ആവും. ഇതാവുമ്പോൾ കുഴപ്പം ഇല്ലല്ലോ. കുറച്ചു വൈകും എന്നല്ലേ.. ഈ മാസം പോയി വണ്ടി നോക്കണം. ബുക്ക്‌ ചെയ്തു വച്ചാൽ പെട്ടന്ന് കിട്ടുവല്ലോ… എത്രനാൾ എന്നുവച്ച് നിന്റെ പുറകിൽ ഇങ്ങനെ ഇരുന്ന് വരുന്നത് ഞാൻ എക്സ്ട്രാ ഡ്യൂട്ടി ഒക്കെ എടുക്കുന്ന ദിവസം നിനക്ക് ബുദ്ധിമുട്ടാകും. പിന്നെ സ്വന്തമായി ഒരു വണ്ടി ഉണ്ട് എന്നൊക്കെ പറയുന്നത് ഒരു അഭിമാനം അല്ലേ.. അതും പറഞ്ഞ് ശ്രീദേവി രാധിക ഒളിഞ്ഞുനോക്കി.

അതൊക്കെ ശരിയാണ് പക്ഷേ നിന്റെ കുറിടെ കാര്യം വീട്ടിൽ അറിയണ്ട, അമ്മയോ അനിയത്തിയോ ആ കാശ് എങ്ങനെയും മുക്കും. ഇനി നിന്റെ അച്ഛൻ വരുന്ന സമയത്ത് എങ്ങാനും ആണ് കാശ് കിട്ടുന്നെ എങ്കിൽ ഏതെങ്കിലും ബാറിൽ പോയി നോക്കിയാൽ മതിയാവും. കാശ് കിട്ടുന്നതും വണ്ടി എടുക്കുന്നത് ഒന്നും ഇപ്പോൾ തൽക്കാലം ആരോടും പറയണ്ട.അതാണ് എന്റെ പൊന്നുമോൾക് നല്ലത്… ഇല്ലെടി എന്റെ പൊന്നു രാധു… എന്റെ കുഴി ഞാൻ തന്നെ തോണ്ടും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. എന്റെ വീട്ടിൽ ഉള്ള ആൾക്കാരുടെ സ്വഭാവം എനിക്ക് അറിയാതെ ഇരിക്കുമോ.. അതൊക്കെ പോട്ടെ നിന്നു വൈകണ്ട നീ പൊക്കോ ഞാൻ ബസ്സിന് വന്നോളാം.

നീ ചെന്നിട്ട് വേണ്ടേ ഇനി അമ്മയുടെ കാര്യങ്ങളൊക്കെ നോക്കാൻ. ഞാൻ വീട്ടിലെത്തിയിട്ട് നിന്നെ വിളിക്കാം.. ഇല്ല കുഴപ്പമില്ല ഡി ഞാൻ അപ്പുറത്തെ സുഷമ ചേച്ചിയെ ഏൽപ്പിച്ചിട്ട് ആണ് വരുന്നത്. മാസം ചെറിയ ഒരു തുക ഞാനിപ്പോള് ചേച്ചിക്ക് കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുടക്കമില്ലാതെ ചേച്ചി അമ്മയുടെ കാര്യങ്ങളൊക്കെ നോക്കാൻ വരുന്നുണ്ട്. ഞാൻ വേണെ നിൽക്കാം. വേണ്ട എന്റെ പൊന്നു മോളെ നീ വീട്ടിലേക്ക് ചെല്ല്. ഒന്നുമില്ലെങ്കിലും നിന്നെ നോക്കി ഇരിക്കാൻ അവളെ ഒരു ആളുണ്ടല്ലോ. എനിക്കോ ഞാൻ ചെന്നോ കഴിച്ചോ എന്നുപോലും അന്വേഷിക്കാൻ വീട്ടിൽ ആരുമില്ല. ചെല്ലുമ്പോ അമ്മ സീരിയലിലെ മുൻപിൽ ആയിരിക്കും. വിദ്യയുടെ കാര്യം പിന്നെ നിനക്കറിയാലോ ഫോണിൽ കുത്തി ഇരിക്കുകയായിരിക്കും.

വീട് ഇടിഞ്ഞുപൊളിഞ്ഞ മേൽ വീണാലും അവൾ അറിയാൻ പോണില്ല. ഓ സാരല്ല ടി. ഞാൻ ഇല്ലേ നിനക്ക്. അമ്മ കഴിഞ്ഞ ദിവസവും നിന്നെ ചോദിച്ചു. അങ്ങോട്ട് കണ്ടില്ലല്ലോ എന്ന്…. അല്ല ശ്രീ അച്ഛൻ ഈ ആഴ്ച വന്നോ. ഇല്ലാ ഇനി ഇപ്പൊ എന്നാണ് എന്തോ. വരുന്നത് ഒന്നും എനിക്ക് അറിയത്തില്ലടി എന്നോട് അതൊന്നും ആരും പറയാറില്ല. ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് മാത്രം അവർക്ക് ആവശ്യമുള്ളൂ എന്നെ ഒന്നും അവർക്ക് വേണ്ട… നീ പോവാൻ നോക്കാം ബാക്കി കഥ പറയാൻ നിന്നാൽ എന്റെ ജോലി ഒന്നും നടക്കാൻ പോണില്ല വെറുതെ ഉള്ള ജോലി കളഞ്ഞു കിട്ടും. ഈയൊരു ജോലി ഉള്ളതുകൊണ്ട് ഞാൻ പിടിച്ചു നിൽക്കുന്ന തന്നെ… ####

ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങി 10 മിനിറ്റ് നടക്കണം വീട്ടിലേക്ക്. ഒറ്റയ്ക്ക് നടന്ന് പോകുന്നത് കാരണം ബാഗിൽ ഒരു ടോർച്ച് ഒരു കത്തിയും എപ്പോഴും കൂടെ ഉണ്ടാകും. ഒരുതവണ ഒറ്റയ്ക്ക് നടന്നുപോകുമ്പോൾ അപ്പുറത്തെ വീട്ടിലെ സതീശൻ കേറി പിടിക്കാൻ വന്നതാണ്. എന്തോ ഭാഗ്യത്തിന് ചായക്കടയിലെ രാമു ചേട്ടൻ ഒക്കെ അപ്പൊ വന്നതുകൊണ്ട് രക്ഷപ്പെട്ടു. അന്നുമുതൽ കൂടെ കരുതിയതാണ് ഈ കത്തി. പിന്നെയും കുറെ നാൾ കഴിഞ്ഞപ്പോൾ സതീശൻ പുറകെ വന്നു, അന്ന് അവന്റെ കൈകിട്ട് ഒരു കുത്തു വച്ച് കൊടുത്താണ് രക്ഷപ്പെട്ടത്.നാട്ടുകാർ അറിഞ്ഞാൽ നാണക്കേട് ആയതുകൊണ്ടോ എന്തോ അവൻ പുറത്തു പറഞ്ഞിട്ടില്ല. പിന്നെ അങ്ങനെ ശല്യം ഒന്നും ഉണ്ടായിട്ടില്ല എന്നാലും ഇടയ്ക്ക് തന്നെ നോക്കുന്ന രണ്ട് കണ്ണുകൾ കാണാറുണ്ട്.

രാധികയോട് പറയാത്ത ഒരേയൊരു കാര്യം ചിലപ്പോൾ ഇതാവും ഇതും കൂടി അറിഞ്ഞാൽ അവർ എത്ര വൈകിയാലും എന്നെയും കൂട്ടി പോകുകയുള്ളൂ, അതുകൊണ്ടൊക്കെ തന്നെയാണ് എത്ര റിസ്ക് എടുത്തായാലും വേണ്ടില്ല ഒരു ടൂവീലർ മേടിക്കണം എന്ന് വിചാരിച്ചത്… ഓരോന്നും ആലോചിച്ചു ചിന്തിച്ചു വീട് എത്തിയത് അറിഞ്ഞില്ല. പതിവുപോലെ തന്നെ ഉമ്മറത്ത് ഒരു ലൈറ്റ് കത്തിച്ചു വച്ചിട്ടുണ്ട്. നിലവിളക്കിലെ തിരി ഒക്കെ കരിന്തിരി ആയി കെട്ട് പോയി. അമ്മ സീരിയലിന്റെ മുന്നിലും അവൾ അകത്ത് ഫോണിലും ആവും. അച്ഛൻ ഇവിടെ ഉള്ളപ്പോൾ മാത്രമാണ് ഇതിനൊരു മാറ്റം. അപ്പോൾ മാത്രം എല്ലാരും ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞിരിക്കുന്നത് കാണാം. എനിക്ക് പക്ഷേ അവിടെ ഒക്കെ വിലക്കാണ്. എല്ലാവരുടെയും കണ്ണിലെ കരട് മാത്രമാണ് ഞാൻ.

പക്ഷേ ഞാൻ ജോലി ചെയ്തു കൊണ്ടുവരുന്ന കാശ് എല്ലാവർക്കും വേണം കേട്ടോ അതിന് അയിത്തം ഒന്നുമില്ല… ഹാളിൽ തന്നെ അമ്മ ഇരിപ്പുണ്ട്. ചോറു കഴിക്കുക ആണ് പക്ഷേ വായിലേക്ക് പോകുന്നില്ല നേരെ താഴെ പ്ലേറ്റിലേക്ക് തന്നെ പോകുന്നു.അമ്മ അത് തന്നെ എടുത്ത് കഴിക്കുന്നുണ്ട് സീരിയലീനകത്തു ആയതു കൊണ്ട് അമ്മ ഒന്നും അറിയുന്നു പോലും ഇല്ല. വിദ്യ റൂമിനകത്ത് ഇരുന്ന് ഫോണിൽ കുത്തുന്നു ഉണ്ട് അവളുടെ മടിയിലും ചോറ് ഉണ്ട്. ഇങ്ങനെ ഒരു പത്ത് പത്തര വരെ ഈ ഒരു അബോധ അവസ്ഥയിൽ തന്നെയിരിക്കും.ചോറ് പാത്രം ഒക്കെ ഉണങ്ങി ലാസ്റ്റ് പാത്രം ചീത്തവിളിക്കാൻ തുടങ്ങുമ്പോൾ അമ്മയും മോളും അത് കഴുകാൻ എണീറ്റ് പോകും ഇതാണ് സ്ഥിരം പരിപാടി. ഞാൻ നേരെ റൂമിലേക്ക് ചെന്ന് രാധു നെ വിളിച്ചു..

എടീ ഞാൻ എത്തി കേട്ടോ….ഭക്ഷണം കഴിച്ചിട്ട് വരാം നീ എന്തെടുക്കുവാ അമ്മയെ കുളിപ്പിച്ചോ… അമ്മയുടെ ഒക്കെ കഴിഞ്ഞിട്ട് ഞാൻ കുറച്ചു തുണികൾ തേക്കാൻ ഒക്കെ ഉണ്ട് അതൊക്കെ ചെയ്യാൻ തുടങ്ങുകയായിരുന്നു. നീ ഭക്ഷണം ഒക്കെ കഴിച്ചിട്ട് പണികൾ ഒക്കെ തീർത്തിട്ട് വാ എന്നിട്ട് വിളിക്കാം… കുളി ഒക്കെ കഴിഞ്ഞ് പൂജാമുറിയിൽ കയറി പ്രാർത്ഥിച്ച് നേരെ ഭക്ഷണം കഴിക്കാൻ പോയി…. ഭക്ഷണം കഴിഞ്ഞു കിടക്കുന്നെന്നു മുൻപേ രാധു നെ വിളിച്ചു… അവളുമായി സംസാരിക്കുമ്പോഴാണ് ഞാൻ ഒറ്റയ്ക്കല്ല എന്ന ഒരു തോന്നൽ വരുന്നത് തന്നെ. കുറച്ചുനേരം അവളോട് സംസാരിച്ചു പിന്നെ നാളെ ഉടുത്തോണ്ട് പോകാനുള്ള സാരിയൊക്കെ റെഡിയാക്കി വെച്ചു.. അപ്പോഴേക്കും അമ്മ സീരിയൽ കാഴ്ച ഒക്കെ കഴിഞ്ഞു കിടക്കാൻ പോയി. കുറച്ചുനേരം ടിവി ന്യൂസും കണ്ടിരിക്കും അതാണ് പതിവ്… ന്യൂസ് കണ്ട അവിടെ ഇരുന്ന് ചെറുതായൊന്നു മയങ്ങി പോയി അപ്പോഴാണ് വിദ്യ വന്നു വിളിക്കുന്നത്…..(തുടരും)

Share this story