ദേവതീർത്ഥ: ഭാഗം 3

Share with your friends

എഴുത്തുകാരി: AVANIYA

മുറിയിൽ നിന്നും ഇറങ്ങി അവള് താഴേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് അവൾക്ക് മുന്നിൽ തടസമായി അവൻ വന്നത്…. അഖിൽ…. അഖിൽ കൃഷ്ണൻ അവനെ കണ്ടതും അവളുടെ കണ്ണുകളിൽ ക്രോധാഗ്നി നിറഞ്ഞു….. ഒരു മാത്ര അവനെ കൊല്ലാൻ ഉള്ള ദേഷ്യം പോലും അവളിൽ ഉണ്ടായി….. പക്ഷേ അവന്റെ കണ്ണുകളിൽ നിറഞ്ഞത് കാമം ആയിരുന്നു അവളുടെ ശരീരത്തോട് ഉള്ള അടങ്ങാത്ത കാമം…. അത് കണ്ടതും അവൾക്ക് ദേഷ്യം കയറി…. ” അതെന്ത് പോക്കാണ് ദേവു…. ” ” വഴിമാറൂ എനിക് പോണം ” ” അങ്ങനെ അങ്ങ് പോയാലോ…. ഒന്നും ഇല്ലെങ്കിലും ഞാൻ കാരണം അല്ലേ ഇവിടെ നില്കുന്നത്…. ” അതിന് അവള് കനപ്പിച്ച് ഒന്നു നോക്കി….. ” ഉഫ്…. ഇങ്ങനെ ഒന്നും നൊക്കല്ലെ…. എങ്ങനെ ഒക്കെയോ ആണ് ഞാൻ കൺട്രോൾ ചെയ്ത് നില്കുന്നത്….. ” ” ചെ ” എന്നും പറഞ്ഞു അവനെ തട്ടി മാറ്റി അവള് താഴേയ്ക്ക് പോയതും അവൻ ഇടം കാലിട്ട്‌ അവളെ വീഴ്ത്താൻ നോക്കി….

പക്ഷേ വീഴുന്നത്തിന് മുമ്പ് അവൻ തന്നെ അവളെ പിടിച്ചിരുന്നു…. അവളുടെ ഉള്ളിൽ വല്ലാത്ത ഒരു ദേഷ്യം രൂപപ്പെട്ടു…. അവന്റെ കൈ പതിഞ്ഞിടം പൊള്ളുന്നത് ആയി തോന്നി….. അവള് വേഗം എഴുന്നേറ്റ് അവനെ തള്ളി…. തള്ളലിന്റെ ശക്തിയിൽ ബാലൻസ് കിട്ടാതെ അവൻ പുറകിലേക്ക് വേച്ച് പോയി…. പക്ഷേ അപ്പോഴേക്കും അവനെ കാർത്തിക്ക് താങ്ങിയിരുന്നു….. ” ആയോ അക്കു ഏട്ടാ എന്ത് പറ്റി…. ” ” ഒന്നുമില്ല മോനെ ഞാൻ പെട്ടെന്ന് വീഴാൻ പോയി…. ” ” ഇവൾ എന്തെങ്കിലും ചെയ്തോ ഏട്ടനെ ” ” അത്… ഏയ്… അവൾക്ക് ഒരു അബദ്ധം പറ്റിയത് ആണ്…. ” ഉടനെ ഏട്ടൻ ദേഷ്യത്തിൽ എനിക് നേരെ തിരിഞ്ഞു…. ” എന്താ ഡീ നീ എന്റെ ഏട്ടനെ ചെയ്തത്…. ” എന്നും ചോദിച്ച് എന്നെ പിടിച്ച് തള്ളി… നല്ല ശക്തിയിൽ ആയിരുന്നത് കൊണ്ടും പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ടും ഞാൻ സ്റ്റെപ്പിന്റെ പടികെട്ടിൽ തല ഇടിച്ച് വീഴാൻ പോയി…. പക്ഷേ അപ്പോഴേക്കും മുത്തശ്ശി എത്തിയിരുന്നു…. ”

എന്താ കാർത്തി ഇത്…. നീ എന്താ ഇൗ കുട്ടിയോട് ചെയ്യുന്നത്…. ” അവർ നല്ല ദേഷ്യത്തിൽ ആയിരുന്നു…. ഒരു വേള മുത്തശ്ശിയുടെ മുന്നിൽ അവൻ പതറി…. ” അത് മുത്തശ്ശി ഇവൾ ഏട്ടനെ കൊല്ലാൻ നോക്കി…. ഞാൻ പിടിച്ചത് കൊണ്ടാണ് അല്ലെങ്കിൽ ഏട്ടൻ ഇവിടെ തല ഇടിച്ച് വീണാനേ….. ഏട്ടൻ ഒരു പാവം ആയത് കൊണ്ട് ഇതൊന്നും പറയില്ല എന്ന് അവൾക്ക് അറിയാം…. ” ” അതിന് നീ ഇൗ കുട്ടിയെ എന്താ ചെയാൻ നോക്കിയത്…. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ ഇവിടുന്നു താഴെ വീണാനെ അത്…. ” ” അപ്പോ അവള് ഏട്ടനോട് ചെയ്തതോ…. ” ” എന്തിനാ മോളേ നീ അക്കുവിനോട് അങ്ങനെ ചെയ്തത്…. ” പക്ഷേ അവൾക്ക് മറുപടി പറയുവാൻ കഴിയുന്നില്ലായിരുന്ന് അവള് കരയുക ആയിരുന്നു…. ഒരു മാത്ര എങ്ങനെ താൻ ഇയാള് തന്നെ കേറി പിടിക്കാൻ നോക്കി എന്ന് പറയും എന്ന് അവള് ഓർത്തു…. ആ ഓർമ അവളെ കൂടുതൽ സങ്കടപെടുത്തി….. ”

അവളുടെ ഒരു കള്ള കരച്ചിൽ….. ഇവൾ ഇവിടെ നില്കുന്നത് എല്ലാവർക്കും ആപത്ത് ആണ്…. ഇന്ന് ഏട്ടൻ നാളെ ഇവൾ എന്നെ തന്നെ കൊല്ലാൻ നോക്കിയെന്ന് വരും…. ഇവളെ എന്താ ചെയ്യേണ്ടത് എന്ന് എനിക് അറിയാം….. ” എന്നും പറഞ്ഞു അവൻ മുത്തശ്ശിയുടെ കൈകളിൽ നിന്നും അവളുടെ കൈകൾ മോചിപ്പിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി…… മുറിയിൽ കയറി അവളെ ബെഡിലേക് തള്ളി….. വീണ വീഴ്ചയിൽ അവളുടെ വയർ കട്ടിലിന്റെ സൈഡിൽ അടിച്ച് കൊണ്ടു അവള് വയറിൽ കൈ വെച്ച് ഏങ്ങി….. ” അടങ്ങി ഒതുങ്ങി അവിടെ കിടന്നു കൊള്ളണം….. ഇനി നീ ഞാൻ വന്നിട്ട് ഇൗ മുറിയിൽ നിന്ന് ഇറങ്ങിയാൽ മതി….. ” എന്നും പറഞ്ഞു അവൻ വാതിൽ അടച്ച് പുറത്ത് നിന്നും ലോക്ക് ചെയ്തു ഓഫീസിലേക്ക് ഇറങ്ങി…. ഇതേ സമയം തുറന്നു കിടന്നിരുന്ന ജനാലയിലൂടെ അഖിൽ അവളെ നോക്കി….. അവന്റെ കണ്ണുകളിൽ നിറഞ്ഞത് ഒരു വിജയി ഭാവം ആയിരുന്നു….

താൻ ഒരുപാട് ആഗ്രഹിച്ച ഒരുത്തി ആണ് ഇന്ന് ഇൗ നരകികുന്നത്….. പതിയെ അവന്റെ കൈകൾ സ്വന്തം കവിളിൽ തലോടി…. അവനിലെ പുഞ്ചിരി കോപത്തിലേക് വഴി മാറി….. അവന്റെ മനസ്സിലേക്ക് 6 മാസം മുമ്പ് തന്നെ കൈ നീട്ടി അടിച്ച അവളെ ഓർത്തു….. പെണ്ണ് എന്നാല് എന്നും ഒരു ലഹരി ആയിരുന്നു…. ഒരു ചിരിയിലൂടെ മറ്റും തനിക്ക് മുന്നിൽ മയങ്ങി വീണ ഒരുപാട് പെൺകുട്ടികൾ ഉണ്ട്…. ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞിട്ടും ഉണ്ട്…. ഇവളുടെ മാദക സൗന്ദര്യം ആദ്യമേ എന്നിൽ ആസക്തി നിറച്ചിരുന്നു…. അത് പറഞ്ഞപ്പോൾ എന്നെ അവള് അടിച്ചു…. ആദ്യമായി ഒരു പെൺകുട്ടി എന്റെ ദേഹത്ത് കൈ വെച്ചു എന്നെ വേദനിപ്പിച്ചു…. അന്നേ തീരുമാനിച്ചത് ആണ് ഇവളെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു അറിയണം എന്ന്…. അവസാനം അവളായി തന്നെ അവളെ കൊല്ലാൻ ആവശ്യപ്പെടണം അതായിരുന്നു ഞാൻ തീരുമാനിച്ചത്….

പക്ഷേ…. എല്ലാം നശിപ്പിച്ചു അവൻ കാർത്തിക്ക്… അത് ഓർത്തപ്പോൾ അവന്റെ ഉള്ളിൽ പക എരിഞ്ഞു….. ഇനി നിന്റെ ഭാര്യ ആയിരിക്കെ തന്നെ ഞാൻ നേടും അവളെ…. അവളുടെ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തെ….. 🦋🦋🦋🦋🦋🦋 അകത്ത് കട്ടിലിൽ വീണ ദേവുവിന്റെ മനസ്സിൽ സങ്കടം കുമിഞ്ഞു കൂടി…. ഒരു വേള തന്റെ ജീവിതമേ അവസാനിപ്പിച്ചാലോ എന്ന് പോലും അവള് ചിന്തിച്ചു….. പക്ഷേ അച്ഛന് കൊടുത്ത വാക്ക് ഓർത്തപ്പോൾ അത് വേണ്ട എന്ന് തീരുമാനിച്ചു….. തല ചെരിച്ചപ്പോൾ അവള് കണ്ടു ജനലിലൂടെ തന്നെ വിജയി ഭാവത്തിൽ നോക്കുന്ന അവനെ അഖിൽ എന്ന രാക്ഷസനെ….. തന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്താൻ ആയി ഇൗ ചെകുത്താൻ കടന്നു വന്ന ദിനങ്ങൾ പതിയെ അവളുടെ മനസ്സിലേക്ക് വന്നു…. 🌸🌸🌸🌸🌸 ( ഇനി ഇച്ചിരി പാസ്റ്റ് ആണ് )

പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന ഒരു പെൺകുട്ടി അതായിരുന്നു ദേവലോകം തറവാട്ടിലെ ശ്രീനിയുടെയും സനൂജയുടെയും മകൾ 💗ദേവതീർത്ഥ 💗 പേര് പോലെ തന്നെ ശുദ്ധമായ മനസ്സുള്ള ഒരു പെൺകുട്ടി…. അവൾക്ക് ഒരു ഏട്ടനും ഒരു ഇരട്ട സഹോദരിയും ആണ്…. അതിൽ മൂത്തത് അവളായത് കൊണ്ട് അവൾക്ക് മറ്റേത് അനിയത്തിയാണ്…. ഏട്ടന്റെ പേര് ആരവ്…. സഹോദരിയുടെ പേര് ദേവപ്രിയ…. ദേവതീർഥയെ ദേവു എന്നും ദേവപ്രിയയെ പ്രിയ എന്നും വിളിച്ചു…. ആരവിനെ ആരു എട്ടനെന്നും അവർ വിളിച്ച് പോന്നു…. വീടിന്റെ പേര് പോലെ തന്നെ ഒരു ദേവലോകം തന്നെ ആയിരുന്നു അത്…. അവിടെ സന്തോഷം നിറഞ്ഞു നിന്നു…. പണ്ട് വലിയ തറവാട്ടുകാർ ഒക്കെ ആയിരുന്നു പക്ഷേ ഇപ്പോ അതൊക്കെ ക്ഷയിച്ചു…. എങ്കിലും പണത്തിനു മാത്രമേ അവിടെ കുറവ് ഉണ്ടായിരുന്നു ഉള്ളൂ….

ചേട്ടൻ ഒരു കോളേജ് ലെക്ചർ ആയി വർക് ചെയ്യുന്നു… ദേവുവും പ്രിയയും എംബിഎ കഴിഞ്ഞു ജോലിക്കായി ശ്രമിക്കുന്നു…. പ്രിയയും ദേവുവും ഇരട്ടകൾ ആണെങ്കിലും അവർ തമ്മിൽ ഒരു സാമ്യവും ഇല്ല…. രൂപത്തിലും നിറത്തിലും സ്വഭാവത്തിലും കഴിവുകളിലും ഒക്കെ അവർ വ്യത്യസ്തമായിരുന്നു…. കാഴ്ചയിൽ ദേവു വല്ലാത്ത സുന്ദരി ആയിരുന്നു…. നല്ല ഗോതമ്പിന്റെ നിറവും ജാമ്പക്ക അധരങ്ങളും ചുണ്ടിന് താഴെയുള്ള മറുകും ഒക്കെ അവളുടെ സൗന്ദര്യം വർദ്ധിപ്പിച്ചു…. പലരും പ്രണയ അഭ്യർഥനയായി വന്നെങ്കിലും അവള് സ്നേഹപൂർവം തന്നെ അതൊക്കെ നിരസിച്ചു…. ആരോടും ഒരു വഴകിനും ദേഷ്യത്തിനും അവള് പോയില്ല…. പ്രിയ നേരെ മറിച്ച് ഇരുനിറം ആയിരുന്നു…. Makeup ഒരുപാട് ഉപയോഗിക്കുന്നത് കൊണ്ട് അവളുടെ ചുണ്ടുകൾ ഒക്കെ കറുത്ത് വന്നിരുന്നു…. ദേവുവിനു ഒപ്പം ആയതിനാൽ ആരും അവളെ നോക്കാതത് എന്ന് അവള് വിശ്വസിച്ചു….

അതിനാൽ തന്നെ വല്ലാത്ത കുശുമ്പ് ആയിരുന്നു പ്രിയയിക്ക്‌ ദേവുവിനോട്… ദേവു ഒരു ശുദ്ധ ആയിരുന്നത് കൊണ്ട് തന്നെ ഏട്ടനും അവളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു…. ആ ഇടക്കാണ് അവരുടെ വീട്ടിൽ നിന്നും 4 വീട് അപ്പുറത്തേക്ക് മാറി ഒരു പുതിയ വീട്ടുകാർ വന്നത്…. പിന്നീടാണ് അവർ ആ വീട് വാങ്ങിയത് ആണെന്ന് മനസിലായത്…. ഏതോ വലിയ ബിസിനസുകാർ ആണ് അവിടെ എത്തിയത് എന്നൊക്കെ അറിഞ്ഞു…. പിറ്റേന്ന് പുലർച്ചെ അമ്പലത്തിലേക്ക് പോകും വഴിയാണ് പുതിയ താമസക്കാർ ചില്ലറകാർ അല്ല എന്ന് മനസിലായത് അവരുടെ വീടിന്റെ വാതിൽക്കൽ ഒരു സെക്യൂരിറ്റി ഒക്കെ ഉണ്ടായിരുന്നു…. കൊറേ ക്യാമറ ഒക്കെ വെച്ചിരിക്കുന്നു….. ഞങ്ങൾ അവിടെ നിന്ന് എന്താണെന്ന് നോക്കി എങ്കിലും ഒന്നും കാണാൻ ആയില്ല സെക്യൂരിറ്റി വന്നതും ഞാനും പ്രിയയും അമ്പലത്തിലേക്ക് ഓടി…. അമ്പലത്തിലേക്ക് പോകാൻ അതായിരുന്നു എളുപ്പവഴി എന്നത് കൊണ്ട് ഞങ്ങൾ ആ വഴിയിലെ സ്ഥിരം സന്ദർശക ആയിരുന്നു….

അങ്ങനെ ഒരു ദിവസം അതുവഴി പോയപ്പോൾ ആണ് ജോഗിങ്ങിന് ആയി 2 ചെറുപ്പക്കാർ അത് വഴി പോയത്….. അതിൽ ഒരാളുടെ കണ്ണുകളിൽ ദേവുവിനേ കണ്ടതും വല്ലാതെ തിളങ്ങി…. അത് അവളിൽ അസ്വസ്ഥത നിറച്ചു…. പക്ഷേ അതേ സമയം കൂടെ ഉണ്ടായിരുന്ന വ്യക്തിയുടെ നേരെ പ്രണയതോടെ നീളുന്ന പ്രിയയുടെ കണ്ണുകളെ ആരും കണ്ടില്ല….. തുടരും

ദേവതീർത്ഥ: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!