എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 1

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ അലാറം അടിച്ചപ്പോൾ തന്നെ നിവിൻ ഉണർന്നു ,ഫ്രഷ് ആയി ഷട്ടിൽ കളിക്കാൻ ആയി കറുപ്പിൽ ചുവപ്പ് ഉള്ള തന്റെ ഫേവറിറ്റ് ബുള്ളറ്റിൽ യാത്ര തുടങ്ങി , ആ യാത്ര ചെന്ന് എത്തിയത് വിഷ്ണുവിന്റെ വീടിന്റെ മുൻപിൽ ആരുന്നു, നീട്ടി ഒരു ഹോൺ അടിച്ചു. പ്രതികരണം ഒന്നും കാണാഞപ്പോൾ പിന്നേം ഹോൺ അടിച്ചു , പെട്ടന്ന് വാതിലിൽ അംബിക വന്നു, “അവൻ റെഡി ആകുന്നെ ഉള്ളു മോനെ മോൻ ഇറങ്ങി വാ, “ഇതുവരെ റെഡി ആയില്ലേ ആന്റി, “ഉണരാൻ വൈകി,

“മോന് ചായ എടുക്കട്ടേ, “വേണ്ട ആന്റി, “ഇപ്പോൾ ട്രീസയെ കാണാറേ ഇല്ലല്ലോ, നേരത്തെ പള്ളി പോകുന്ന വഴി ഇടക്ക് ഒക്കെ ഇതിലെ വരുമാരുന്നു, “അമ്മച്ചി ഇപ്പോൾ ഒരു സൈഡ് ബിസ്സിനെസ്സ് തുടങ്ങി ആന്റി, ഭയങ്കര ബിസി ആണ് അതാ, “എന്താ മോനെ? “കേക്ക് ബേക്കിംഗ്, അത്യാവശ്യം ഓർഡർ ഒക്കെ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു, “ആഹാ നന്നായി മോനെ, “സോറി ഡാ എഴുനേൽക്കാൻ വൈകി, വിഷ്ണു അവിടേക്ക് വന്നു പറഞ്ഞു “ഹയ്യട പറച്ചിൽ കേട്ടാൽ തോന്നും അളിയൻ എന്നും നേരത്തെ ആണ് എന്ന്, നിവിൻ പറഞ്ഞു

“ഇവൻ ഓരോ ദിവസവും മടിയൻ ആയി വരുവാ മോനെ അംബിക ഏറ്റു പിടിച്ചു “നമ്മുക്ക് റെഡി ആകാം അമ്മേ നിവിൻ പറഞ്ഞു “എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മേ നിവിൻ വിഷ്ണുവിനെ കൂട്ടി യാത്ര ആയി, 10 ക്ലാസ്സ്‌ മുതൽ ഉള്ള സൗഹൃദം ആണ് രണ്ടുപേരും, കോളേജിലും ഒരുമിച്ചു ആരുന്നു, ഇപ്പോൾ ജോലി ചെയ്യുന്നതും ഒന്നിച്ചാണ്, ഇവരുടെ സൗഹൃദം തുടങ്ങിയത് തന്നെ ഷട്ടിൽ കളിയിലൂടെ ആണ്, അത് ഇപ്പോഴും നിലനിൽക്കുന്നു, രണ്ടുപേരും ഷട്ടിൽ കളി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആണ് നിവിന്റെ ബുള്ളറ്റിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ ഇരിക്കുന്നത് വിഷ്ണു കണ്ടത്, “ഡാ നിന്റെ വണ്ടിയിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ നോക്ക്,

വിഷ്ണു കാണിച്ചു കൊടുത്തപ്പോൾ ആണ് അവൻ അത് കണ്ടത്, അവൻ അത് എടുത്തു നോക്കി, ഒരു റെഡ് ഗിഫ്റ്റ് കവറിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്, അത് തുറന്നു, അതിൽ ഒരു ബോക്സിൽ നിറയെ മുല്ലപൂക്കൾ ആരുന്നു, നിവിന്റെ നാസികതുമ്പിലേക്ക് മുല്ലപൂക്കളുടെ മനം മയക്കുന്ന ഗന്ധം ഇരച്ചു കയറി, അതിനകത്തു ഒരു കുഞ്ഞു കത്ത്, അവൻ അത് തുറന്നു, “നിൻറെ പ്രണയ സാമ്രാജ്യത്തിലേക്ക് എത്താനുള്ള തീർത്ഥയാത്രകൾ ആണ് എൻറെ ഓരോ ജന്മങ്ങളും” എനിക്ക് നിങ്ങളോട് അടങ്ങാത്ത പ്രണയം ആണ്, By എന്നെന്നും നിന്റേത് മാത്രം(forever yours)…..

“ഇത് ആരാടാ? വിഷ്ണു അവന്റെ കൈയ്യിൽ നിന്നും കത്ത് വാങ്ങി വായിച്ചു കൊണ്ട് ചോദിച്ചു, “എനിക്ക് എങ്ങനെ അറിയാനാ? “നീ അറിയാതെ നിന്റെ വണ്ടിയിൽ കൊണ്ട് ഇത്ര അധികാരത്തിൽ ഇത് ആരാണ് വക്കുന്നത്, സത്യം പറ, ഞാൻ അറിയാതെ നീ പ്രേമം തുടങി അല്ലേ, ആരാടാ ആൾ? “പോടാ, എനിക്ക് അറിയില്ല സത്യം, “മോനെ നിവിനെ അടവൊക്കെ കയ്യിൽ വച്ചാൽ മതി, “എടാ സത്യം, ഉടനെ നിവിന്റെ ഫോൺ ശബ്ദിച്ചു, അവൻ ഫോൺ എടുത്തു, പരിചയം ഇല്ലാത്ത നമ്പർ ആണ്, “ഹലോ “ഹലോ ഇച്ചായ മധുരമായ ശബ്ദം കാതിൽ അലയടിച്ചു, “ഹലോ ആരാണ്, “ഗിഫ്റ്റ് കിട്ടിയോ?

“ഇത് ആരാണ് നിവിന്റെ സ്വരം കടുത്തു, “ഞാൻ “forever yours ” ഞാൻ ആണ് ആ ഗിഫ്റ്റ് വച്ചത്, അതിൽ പറഞ്ഞപോലെ എനിക്ക് നിങ്ങളോട് പ്രണയം ആണ്, അത്രയും പറഞ്ഞു കാൾ കട്ട്‌ ആയി, “ആരാടാ വിഷ്ണു ചോദിച്ചു, “ഏതോ ഒരു പെണ്ണ്, അവളാണ് ഈ കത്ത് വച്ചത് എന്ന്, അത് ഏതാണ്? “എനിക്കെങ്ങും അറിയില്ല, ഏതോ വട്ട് പിടിച്ച ഒരെണ്ണം, നീ കേറൂ ഇതിന്റെ ഒക്കെ പിറകെ പോയാൽ ടൈം പോകും, അവൻ വണ്ടിയിലേക്ക് കയറി, ഇനി നിവിനെ കുറിച്ച് പറയാം, തഹസിൽദാർ ആയ മാത്യൂസിന്റെയും ട്രീസ മാത്യൂസിന്റെയും മൂന്ന് മക്കളിൽ മൂത്തവൻ, നിവിൻ മാത്യൂസ്,

നിവിന് താഴെ രണ്ട് പെൺകുട്ടികൾ, നീന ആന മാത്യൂസ് നിത മാത്യൂസ്,, അമ്മ ട്രീസാ മാത്യൂസ് നല്ലൊരു കുടുംബിനിയായി കഴിയുന്നു, നിവിൻ സോഫ്റ്റ്‌വെയർ എൻജിനീയറായി ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു, നീന അവസാന വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്, നീത എംകോമിന് ഒന്നാം വർഷമാണ്, ഒരു ചാർട്ടേഡ് അക്കൗണ്ടൻറ് ആവുക എന്നാണ് അവളുടെ ആഗ്രഹം , നിവിൻ വിട്ടിൽ ചെന്ന് കുളിക്കാനായി കയറി, കുളി കഴിഞ്ഞ് ഇറങ്ങിയ നിവിൻ തൻറെ ലാപ്ടോപ്പ് ബാഗിൽ എടുത്തു വെച്ച് ഓഫീസിലേക്ക് പോകാൻ റെഡിയായി,

ലൈറ്റ് റോസ് ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് ഷർട്ട് ഇൻസർട്ട് ചെയ്ത് ഐഡൻറിറ്റി കാർഡ് എടുത്ത് കഴുത്തിലിട്ട് താഴേക്ക് ഇറങ്ങി, അവിടെ ട്രീസയും നീതയും ഭയങ്കര വഴക്കാണ്, രാവിലത്തെ ഭക്ഷണത്തെ ചൊല്ലിയാണ്, “എൻറെ അമ്മച്ചി ഇത് എന്നുമീ ഇടിയപ്പം, അപ്പാക്ക് ഇഷ്ടമാണെന്ന് പറഞ്ഞു ഇങ്ങനെ ഞങ്ങളെ ദ്രോഹിക്കരുത്, നിതയുടെ വർത്തമാനം കേട്ട് ഉള്ളിൽ വന്ന ചിരി അടക്കി ആണ് നിവിൻ അവിടേക്ക് നടന്നത്, “ദേ പെണ്ണെ വേണെങ്കിൽ കഴിച്ചിട്ട് പൊയ്ക്കോണം, ട്രീസ അവളെ താക്കീത് ചെയ്തു, “അവള് പറഞ്ഞതിലും കാര്യമില്ലേ അമ്മച്ചി, ഇതിപ്പോ ഈ ആഴ്ച മൂന്നാമത്തെ തവണയാണ് ഇടിയപ്പം,

നിവിൻ നിതയെ സപ്പോർട്ട് ചെയ്തു, “അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ചേട്ടായി, അപ്പോഴേക്കും റെഡിയായി മാത്യൂസും അവിടേക്ക് വന്നിരുന്നു, “എന്താ രാവിലെ അമ്മച്ചിയും മക്കളും കൂടെ ഒരു കശപിശ, “എൻറെ അപ്പ, അപ്പക്ക് ഇഷ്ടമാണെന്നു പറഞ്ഞ് ഈ ആഴ്ച ഇത് മൂന്നാമത്തെ തവണയാണ് ഇടിയപ്പം കഴിക്കുന്നത്, “അതിനെന്താ ഇടിയപ്പം നല്ല ഫുഡ് അല്ലേ, “ആ ബെസ്റ്റ്, അപ്പാ ഇങ്ങനെ വീണ്ടും വീണ്ടും അമ്മച്ചിക്ക് പ്രോത്സാഹനം കൊടുക്കരുത്, നിവിൻ പറഞ്ഞു, “ഞാനെ എൻറെ കെട്ടിയോന് ഇഷ്ടപ്പെട്ടതേ ഉണ്ടാക്കൂ,

നിനക്കൊക്കെ വേണമെങ്കിൽ കഴിച്ചാൽ മതി, ഇടിയപ്പം എടുത്ത് മാത്യൂസിന്റെ പ്ലേറ്റിലേക്ക് വെച്ചുകൊണ്ട് ട്രീസ പറഞ്ഞു, “എന്തൊരു സ്നേഹം, നീത പറഞ്ഞു ” അതേടി 24 വർഷമായിട്ട് സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല ട്രീസ പറഞ്ഞു “അതൊക്കെ ഞങ്ങൾക്കറിയാമേ നിവിൻ പറഞ്ഞു, എല്ലാ ദിവസത്തെയും പോലെ കുറേ കളിചിരികളും സന്തോഷങ്ങളും ആയി ആ പ്രഭാത ഭക്ഷണവും കഴിഞ്ഞു, “വൈകുന്നേരം നീനമോൾ വരും നിങ്ങളിൽ ആരാ കൂട്ടിക്കൊണ്ടു വരാൻ പോകുന്നത്, ട്രീസ മാത്യൂസിനോടും നിവിനോടുമായി ചോദിച്ചു, “അയ്യോ എനിക്ക് വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടല്ലോ അമ്മച്ചി, അപ്പ പോയി കൊണ്ടു വരില്ലേ?

നിവിൻ മാത്യൂസിനോടെ ചോദിച്ചു, “ഞാൻ കൂട്ടി കൊണ്ടു വന്നോളാം, മാത്യൂസ് പറഞ്ഞു “എങ്കിൽ വൈകിട്ട് കുറച്ച് നേരത്തെ ഇറങ്ങ്, ഞാനും കൂടെ വരാം , അവൾക്ക് ഇഷ്ടപ്പെട്ട കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്, ട്രീസ പറഞ്ഞു, “അമ്മച്ചിയുടെ പറച്ചിൽ കേട്ടാൽ വന്ന നീന ചേച്ചി ഗൾഫിൽ നിന്നാണ് വരുന്നത് എന്ന് , ചെന്നൈയിൽ നിന്നും അല്ലേ, “നീയൊക്കെ ഇവിടെ ഇഷ്ടപ്പെട്ടത് എന്നോട് ഓർഡർ ചെയ്ത് കഴിക്കുവല്ലേ, എൻറെ കുഞ്ഞ് അവിടെ ഹോസ്റ്റലിലെ ആഹാരവും കഴിച്ച്,ഇവിടെ വരുമ്പോൾ ആണ് വല്ലതും വായ്ക്ക് രുചിയായി കഴിക്കുന്നത്, അപ്പോ ഇഷ്ടപ്പെട്ടത് എല്ലാം ഉണ്ടാക്കി കൊടുക്കേണ്ടത് എൻറെ കടമയല്ലേ,

“ഞങ്ങൾക്കുമുണ്ട് ഇഷ്ടങ്ങൾ ഒക്കെ, നിത വിടാൻ ഭാവമില്ല, നിതയും അമ്മച്ചിയും വീണ്ടും വിഷയത്തിൽ നിന്നും തെന്നി മാറി വഴക്കിന് വാക്കിൽ എത്തിയപ്പോൾ അപ്പ ഇടപെട്ടു, എത്രയൊക്കെ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെല്ലാവരും പോകുന്നതിനുമുൻപ് അമ്മച്ചിയുടെ കവിളിൽ ഒരു മുത്തം നൽകിയിട്ടേ പോകൂ, അപ്പ പോലും, പലപ്പോഴും ഞങ്ങൾ മക്കൾക്ക് ഒരു മാതൃകയാണ് ഞങ്ങളുടെ അപ്പനും അമ്മച്ചിയും, അവരിപ്പോഴും പ്രണയിക്കുകയാണ് എന്ന് തോന്നിപ്പോകും,

ഭാര്യഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണം എന്നു പലപ്പോഴും തോന്നാറുണ്ട്, അമ്മച്ചി എന്ത് കാര്യം മനസ്സിൽ വിചാരിച്ചാലും അപ്പ അത് ചെയ്തിരിക്കും, സ്നേഹക്കൂട് എന്ന ആ വീട് പേരുപോലെതന്നെ സ്നേഹം മാത്രം പകരുന്ന ഒരു കൂടാണ്, വീടു പണിതപ്പോൾ തിരുമുറ്റത്തെ എന്ന തൻറെ കുടുംബപ്പേര് ഇടാതെ മാത്യുസ്സ് ഇട്ട പേരാണ് അത്, അത് മാത്യൂസിന്റെ ഒപ്പം ആണ് നീത കോളേജിൽ പോകുന്നത്, നിവിൻ തൻറെ ഫേവറിറ്റ് ബുള്ളറ്റിലും, ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ നിവിൻ കണ്ടിരുന്നു, വാതിൽക്കൽ നിന്ന ഹർഷയോട് പഞ്ചാരയടിക്കുന്ന വിഷ്ണുവിനെ,

മൂന്നുപേരും എൻജിനീയറിങ് മുതലേ കൂട്ടുകാരാണ്, നിവിനും ഹർഷയും കോളേജ് ഇൻറർവ്യൂ സെലക്ട് ആയതാണ്, അതിനുശേഷം നിവിന്റെ കെയോറോഫിൽ ആണ് വിഷ്ണു ടെക്നോയിൽ ജോലിക്ക് കയറുന്നത്, ഹർഷയും വിഷ്ണുവും കോളേജ് മുതലേ പ്രണയത്തിൽ ആണ്, നിവിനെ കണ്ടതും വിഷ്ണു പെട്ടെന്ന് അവന് അടുത്തേക്ക് ചെന്നു, “എന്താണ് അളിയാ ഇത്രയും താമസിച്ചത്, “ട്രാഫിക് ബ്ലോക്ക്, നിന്റെ പഞ്ചാരയടി രാവിലെ തുടങ്ങുമല്ലോ, “അയ്യേ നീ ഉദ്ദേശിക്കുന്നത് പോലെ ഞാൻ പഞ്ചാരയടിക്കുകയൊന്നുമാരുന്നില്ല, “പിന്നെ നീ അവിടെ കുമ്പസാരിക്കുവാരുന്നോ?

“ഞാൻ നിന്റെ പൂക്കാരിയെ കുറിച്ച് പറയുവാരുന്നു, “ഹോ ന്യൂസ്‌ എല്ലാം നീ കറക്റ്റ് ആയി അപ്ഡേറ്റ് ചെയ്യുന്നുണ്ട് അല്ലേ, “എന്നേ കൊണ്ട് ഇതൊക്കെ അല്ലേ അളിയാ പറ്റു, “നിവി ചിലവുണ്ട് കെട്ടോ, ഹർഷ പറഞ്ഞു “എടി ഇത് ആരോ എന്നേ പറ്റിക്കാൻ ചെയ്യുന്നത് ആണ്, ഇവൻ തന്നെ ആണോന്ന് എനിക്ക് ഡൌട്ട് ഉണ്ട്, “ഇനി അതുകൂടി എന്റെ മണ്ടക്ക് വച്ചോ, “ഇത് നിന്നെ അത്രക്ക് ഇഷ്ട്ടപെടുന്ന ആരേലും ആരിക്കും നിവി, ഹർഷ പറഞ്ഞു “എവിടെ വരെ പോകും എന്ന് നോക്കട്ടെ നിവിൻ ചിരിയോടെ പറഞ്ഞു,

ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിലാണ് റിസപ്ഷനിസ്റ്റ് പെൺകുട്ടി ഒരു ഇല്ലന്റ് കാർഡ് കൊണ്ടുവന്ന് നിവിൻറെ കയ്യിൽ കൊടുത്തത്, “സാറിന് ഓഫീസ് അഡ്രസ്സിൽ വന്നതാണ്, അവൻ അതു വാങ്ങി തൻറെ സീറ്റിലേക്ക് കൊണ്ടുപോയി തുറന്നു, “എൻറെ മാത്രം നിവിന്, “നമ്മുടെ പ്രണയം പിറന്നത് ചുമരുകൾക്ക് പുറത്തായിരുന്നു, ഇരുട്ടത്തും കാറ്റത്തും ആയിരുന്നു വെറും മണ്ണിൽ ആയിരുന്നു, അതുകൊണ്ടല്ലേ വേരിനും പൂവിനും ചേറിനും നിൻറെ പേര് അറിയാമെന്നായത്” എന്ന് എന്നെന്നും നിന്റേത് മാത്രം… (Forever Yours) അതിലേക്ക് നോക്കി ഇരുന്നു നിവിൻ, “ദൈവമേ ഇത് ഏത് ഊളംപാറയിൽ നിന്ന് ചാടിയതാണോ ആവോ ,? ( തുടരും)

Share this story