അഞ്ജലി: ഭാഗം 1

അഞ്ജലി: ഭാഗം 1

എഴുത്തുകാരി: പാർവ്വതി പിള്ള

ഈശ്വരാ ഇന്നും നേരം ഒരുപാട് വൈകിയല്ലോ.. ………നേരത്തെ ഇറങ്ങണം എന്നുവെച്ചാലും നടക്കില്ല… ഇന്നും മാനേജരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കും അഞ്ജലി നടത്തക്ക് സ്പീഡ് കൂട്ടി.. ജോലിക്ക് കയറുമ്പോൾ തന്നെ പറഞ്ഞതാണ് കൃത്യം 9മണിക്ക് തന്നെ ജോലിക്ക് കയറണം എന്ന്. കഷണ്ടി ഉള്ള മുടിമുഴുവൻ നരച്ച മുഖത്തെപ്പോഴും ഗൗരവം ഉള്ള മധ്യ വയസ്കനാണ് ആൾ. ചിരിച്ചുകണ്ടിട്ടേഇല്ല. എന്തായാലുംഇന്ന്ചെവിയിൽ പഞ്ഞിവെച്ചാൽ മതി…. ഓരോന്നോർത്ത് ബസ്റ്റോപ്പിൽചെന്നത്അറിഞ്ഞില്ല……..

എന്നും പോകുന്നബസ് പോയിരിക്കുന്നു ആരെയും സ്റ്റോപ്പിൽ കാണാനില്ല…. അടുത്തബസ് വരണംഎങ്കിൽ പത്തുമിനിറ്റുകഴിയണം……. ഇന്ന് ആരെ ആണാവോ കണികണ്ടത്. ഒരു ദീർഘനിശ്വാസത്തോടെ ഓരോന്നോർത്തുകൊണ്ട് നിന്നു………. ഇത് അഞ്ജലിയുടെ കഥയാണ്………. അഞ്ജലി ശങ്കരമംഗലത്തു ശിവശങ്കരൻ നായരുടെയും മീനാക്ഷിയുടെയും മൂത്തമകൾ…. എംകോം വരെ പഠിച്ചു. ഇപ്പോൾ ഒരു പ്രൈവറ്റ് എക്സ്സ്‌പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആണ് psc കോച്ചിങ്ങിനു പോയികൊണ്ടിരിക്കുമ്പോൾ ആണ് ജീവിതംതന്നെമാറ്റിമറിച്ചു കൊണ്ട് അച്ഛൻ ഒരുവശംതളർന്നുവീഴുന്നത്….

പുറംലോകവുമായി വലിയപരിചയം ഒന്നുമില്ലാത്ത ഒരാളാണ് അമ്മ…. അനുജത്തി ആതിര പ്ലസ്ടുവിൽ പഠിക്കുന്നു…. അച്ഛൻ ടാക്സി ഡ്രൈവർ ആയിരുന്നു…. വീടിന് ചുറ്റും അത്യാവശ്യം സ്ഥലം ഉള്ളതിൽ കൃഷി ചെയ്തും അമ്മ കോഴിയെയും പശുവിനെയും വളർത്തിയും അത്യാവശ്യം അല്ലലില്ലാതെ കഴിയുമ്പോളായിരുന്നു അച്ഛന്റെ വീഴ്ച….. ആശുപത്രിചിലവിന് കിടപ്പാടം പണയപ്പെടുത്തേണ്ടി വന്നു…. ഇപ്പോൾ കെെ ചെറുതായി അനക്കും. സംസാരിക്കുന്നത് വ്യക്തമല്ല.. എങ്കിലും അച്ഛൻ എന്ന ഒരാൾ ഉണ്ടല്ലോഎന്നആശ്വാസംആണ്…… അച്ഛന് ഒരു അനുജൻ ആണ് ഉള്ളത് കുടുംബമായി ഡൽഹിയിൽ ആണ് ചിറ്റയ്ക് നാട്ടിൽ നിൽക്കാൻ ഇഷ്ടമല്ല…. അച്ഛന്റെ ആൾക്കാരോട് താല്പര്യമില്ല..

രണ്ട് ആൺമക്കൾ ആണ് അവർക്ക്….. അരവിന്ദും ഗോവിന്ദും… രണ്ടാളും അവിടെ പഠിക്കുന്നു…. അമ്മയ്ക്ക് പറയത്തക്ക ബന്ധുക്കൾ ആരുംഇല്ല ………… ഓരോന്ന് ഓർത്തു നിന്നപ്പോളേക്കും ബസ് വന്നു.. നല്ലതിരക്കാണ് സ്കൂളിലും കോളേജിലും പോകാനുള്ള കുട്ടികൾ ആണ് കൂടുതലും. ഒരുവിധത്തിൽ ബസിൽ വലിഞ്ഞുകയറി…… ഫുഡ്ബോർഡിൽ നിന്നുംമാറേണ്ടി വന്നില്ല അത്രക്ക് തിരക്കായിരുന്നു….. ഓഫീസിൽ ചെന്നപ്പോൾ പത്തുമിനിറ്റ് ലേറ്റാണ്.. സീറ്റിൽ ബാഗ് വെച്ച് ശ്വാസം വലിച്ചുവിട്ടു… അപ്പോഴാണ് അടുത്ത റോയിൽ ഇരുന്ന് അശ്വതി ചേച്ചി പറഞ്ഞത് സാർ തിരക്കി എന്ന്….

ചേച്ചിയെ ദയനീയമായി നോക്കിക്കൊണ്ട് ക്യാബിനിൽ ചെന്ന് നോക്ക് ചെയ്തു…. yes.. . സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി…. കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്ക് മുകളിലൂടെ ദേഷ്യത്തോടെ നോക്കുന്ന കണ്ടപ്പോഴേ പകുതി ജീവൻ പോയി.. ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപേ അങ്ങോട്ട് പറഞ്ഞു സോറി സർ…….. എന്നും വരുന്ന ബസ് ഇല്ലായിരുന്നു… സോറി പറയുന്നത് സാറിന് ഒരു ദൗർബല്യമാണ്. അതു കേട്ടപ്പോൾ പുള്ളി ഒന്ന് ശാന്തനായതു പോലെ തോന്നി… മ്മ്… ഇനി മേലിൽ ഇത് ആവർത്തിക്കരുത്. യു ക്യാൻ ഗോ.. ക്യാബിനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു…

സീറ്റിൽ വന്നിരുന്ന് ഒരു ദീർഘനിശ്വാസം വിട്ടു…. മുഖമുയർത്തി ചേച്ചിയെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.. ചേച്ചി പറഞ്ഞു.. അഞ്ചു നീ ക്യാബിനിൽ കയറിയപ്പോൾ മുതൽ ഒരാൾ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു….. ആ ദാ വരുന്നുണ്ട് അങ്ങോട്ട് നോക്കിക്കേ.. അനന്തു ……. ഒരു പുഞ്ചിരിയോടെ അഞ്ജലിയുടെ അരികിൽ വന്നു നിന്നു അവൻ.. എന്താ ഇന്ന് താമസിച്ചത്.. ബസ് കിട്ടിയില്ല. അവൾ ചെറുചിരിയോടെ പറഞ്ഞു…… അനന്തുവിന് അവളോട് ഒരു താല്പര്യം ഉണ്ട്. അവൾ അത് ഗൗനിക്കാതെ നടക്കുകയാണ്.

അനന്തു ഒരു നല്ല പയ്യനാണ്…. അറിയാം പക്ഷേ തനിക്ക് ഇപ്പോൾ ഒരു പ്രണയമോ വിവാഹമോ ഒന്നും മനസ്സിൽ ഇല്ല.. അച്ഛന്റെ ചികിത്സ. അനുജത്തിയുടെ പഠിത്തം വീട്ടുചെലവ് അതൊക്കെയാണ് ചിന്ത.. ഇവിടുന്ന് കിട്ടുന്നതിൽ നിന്നും നല്ലൊരു പങ്ക് അച്ഛന്റെ ചികിത്സക്കായി പോകും.. പിന്നെ ഉള്ളതിൽ നിന്നാണ് വീട്ടു ചിലവ് നടത്തേണ്ടത്… അതിനിടയിൽ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല… വൈകുന്നേരം 5 മണിക്ക് തന്നെ ഓഫിസിൽ നിന്നും ഇറങ്ങി….. രാവിലത്തെപോലെതന്നെ ബസ്സിൽ നല്ല തിരക്കായിരുന്നു…. തിക്കിത്തിരക്കി കമ്പിയിൽ തൂങ്ങി പിടിച്ച് വീട്ടിൽ എത്തിയപ്പോഴേക്കുംഒരു പരുവമായി….

വിശന്ന് വയറ് മൂളാൻ തുടങ്ങി…. വരാന്തയിൽ കയറിയപ്പോഴേ അവൾ വിളിച്ചു അമ്മയെ…. അച്ഛന് തൈലം തേച്ചു കൊടുത്തിട്ട് അമ്മ പെട്ടെന്ന് മുറിക്കുള്ളിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. അവൾക്ക് ചായയും ഇലയട ഉണ്ടാക്കിയതും പ്ലേറ്റിലേക്ക് എടുത്തുവച്ചു…. കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ അമ്മയോട് ചോദിച്ചു ആതി വന്നില്ലേ അമ്മേ.. ഇല്ല മോളെ അവൾക്ക് ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞിട്ട് ആണ്പോയത്… ഞാൻ അച്ഛന്റ്റെ അടുത്ത് പോയിട്ട് വരാം അമ്മേ.. അത് പതിവുള്ളതാണ് ജോലി കഴിഞ്ഞ് എപ്പോൾ വന്നാലും അച്ഛന്റെ അടുത്തു കുറച്ചുനേരം ഇരുന്നതിന് ശേഷമേ മുറിയിലേക്ക് പോകാറുള്ളൂ…

അച്ഛന്റെ അടുത്തു ഇന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആതി വന്നു…. അവളും സ്കൂളിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു… തിരിച്ച് ഒന്നും പറയാൻ പറ്റില്ലെങ്കിലും എല്ലാം കേട്ടു കൊണ്ടിരിക്കാൻ അച്ഛന് ഇഷ്ടമാണ്‌……. കുറച്ചുനേരം അച്ഛന്റെ അടുത്തു ഇരുന്നതിനു ശേഷംമുറിയിലേക്ക് പോയി കുളിച്ചു ഇറങ്ങിയപ്പോഴേക്കും വിളക്ക് കൊളുത്താൻ സമയമായി….. വിളക്കുകൊളുത്തി കൊണ്ടിരുന്നപ്പോൾ അമ്മ പശുവിന് വൈക്കോല് കൊടുത്തിട്ട് കയറിവന്നു…, വിളക്കിനു മുൻപിൽ തൊഴുതിട്ട്അമ്മ രാത്രിയിലേക്കുള്ള കഞ്ഞി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി……

നാമം ജപിച്ചതിന് ശേഷം ഞാനും അമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക്ചെന്നു… കഞ്ഞിയും പപ്പടം ചുട്ടതും ചെറുപയർ തോരനും ഉണ്ടാക്കി… അച്ഛന്റെ കൂടെ ഇരുന്നാണ് രാത്രിയിൽ ഞങ്ങളും ആഹാരം കഴിക്കുന്നത്….. അച്ഛന് അത് സന്തോഷമാണ് അമ്മ അച്ഛന് കഞ്ഞി കൊടുക്കുമ്പോൾ ഞങ്ങളും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കും……. കഞ്ഞി കുടിച്ചതിനു ശേഷം മുറിയിലേക്ക് കിടക്കാനായി പോയി…. നാളെ കുറച്ചു കൂടെ നേരത്തെ എഴുന്നേൽക്കണം…. അമ്മയ്ക്ക് പിടിപ്പത് പണിയാണ് രാവിലെ.. രണ്ടുപേർക്കും രാവിലെ കൊണ്ടുപോകാൻഉള്ളത് എല്ലാം റെഡി ആക്കണം…….

പശുവിനെ കറക്കണം….. ആതിക്ക് രാവിലെ ട്യൂഷൻ ഉണ്ടായതുകൊണ്ട് സൊസൈറ്റിയിലും അടുത്ത വീടുകളിലും പാല് കൊടുക്കേണ്ട ജോലി എനിക്ക് ആണ്…… എല്ലാം കഴിഞ്ഞ് അച്ഛനെ തുടയ്ക്കാൻ അമ്മയെ സഹായിച്ചിട്ടാണ് ഞാൻ പോകുന്നത്…… കുറച്ചുകൂടി നേരത്തെ രാവിലെ എഴുന്നേറ്റെങ്കിൽ മാത്രമേ എല്ലാം നടക്കുകയുള്ളൂ…… ആതിക്ക് രാവിലെ ആറ് മണിക്കുള്ള ബസ്സിലാണ് പോകേണ്ടത്…… രണ്ടാഴ്ച കഴിയുമ്പോൾ പരീക്ഷ തുടങ്ങുകയാണ്. പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങിന് ചേരണമെന്ന ആഗ്രഹം ആണ് അവൾക്ക്….. ഓരോന്നോർത്തുകൊണ്ട് അവൾ കട്ടിലിലേക്ക് കിടന്നു……

രാവിലെ അലാറം അടിച്ചപ്പോൾ ചാടിയെഴുന്നേറ്റു….. അടുക്കളയിൽ ചെന്നപ്പോൾ അമ്മ എഴുത്തിലിൽ പശുവിനെ കറക്കുകയാണ്…. രാവിലത്തെ ജോലി എല്ലാം കഴിഞ്ഞപ്പോൾ പോകാൻ റെഡിയായി… അമ്മ അപ്പോഴേക്കും ടിഫിൻ എടുത്തുവച്ചു…… നിന്നുകൊണ്ട് ഒരു ദോശയും കഴിച്ചു ബാഗുമെടുത്ത് സ്റ്റോപ്പിലേക്ക് പാഞ്ഞു…. ഭാഗ്യത്തിന് ബസ് പോയിട്ടില്ല……. നാളെ ആതിയുടെ പരീക്ഷ തുടങ്ങുവാണ്…. അമ്പലത്തിൽ പോകാൻ കൂടെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട് …… ഞായറാഴ്ച ആയതുകൊണ്ട് അമ്പലത്തിൽ തിരക്ക് കാണും…… രാവിലെ എഴുന്നേറ്റ് പോകണം… ഓരോന്നോർത്ത് കൊണ്ട് അഞ്ജലി ഉറങ്ങാൻ കിടന്നു….( തുടരും)

Share this story