ദേവതീർത്ഥ: ഭാഗം 12

ദേവതീർത്ഥ: ഭാഗം 12

എഴുത്തുകാരി: AVANIYA

” ദേവാ…. നമുക്ക് ഒരു mutual divorce കൊടുക്കാം… അതിനു ശേഷം നിനക്ക് ആവശ്യമുള്ള തുക compensation തരാം…. നിനക്ക് ഭാവി ജീവിതം നന്നായി സന്തോഷമായി നിന്നെ സ്നേഹിക്കുന്ന ഒരാൾക്ക് ഒപ്പം ” ” അതിനു ഇൗ ദേവ കൂടെ കിടക്കാൻ വരുന്ന വെറുമൊരു വെപ്പാട്ടി അല്ല…. Divorce തരാം… പക്ഷേ അതിന് ഇൗ ദേവയുടെ മാനതിന് വില പറയാൻ മുതിരരുത്…. അതിനു മാത്രം വളർന്നിട്ടില്ല mr ശിവകാർത്തികേയൻ” എന്നും പറഞ്ഞു അവള് അവന് നേരെ പുച്ഛത്തോടെ നോക്കി…. അവന് നിന്ന നിൽപ്പിൽ ഉരുകുന്നത് ആയി തോന്നി….. ” ഏട്ടാ…. എനിക് ഐസ് ക്രീം വേണം ” പെട്ടെന്നാണ് അമ്മു അവർക്ക് ഇടയിലേക്ക് വന്നത്…. അമ്മുവിന്റെ വരവിൽ ശിവൻ ശെരിക്കും ഒന്നു ഞെട്ടി…. ” എഹ് എന്താ…. ”

” അയ്യോ ഇൗ ഏട്ടൻ ഇത് ഏത് ലോകത്ത് ആണ്…. വന്നെ എനിക് ഐസ്ക്രീം വേണം ” ” മ്മ് വാ ” ” വേണ്ട പൈസ തന്നാൽ മതി…. ഞാൻ പോയി വാങ്ങികൊളാം ” അതും പറഞ്ഞു അവള് പൈസയും വാങ്ങി പോയി…. ” ദേവാ ഞാൻ നിന്റെ മാനത്തിന് വില പറഞ്ഞത് അല്ല…. അല്ലെങ്കിലും പറയുകയും ഇല്ല അത്രക്ക് തരം താഴ്ന്നവൻ അല്ല ഇൗ ശിവൻ…. പിന്നെ…. നിയമപരമായി തന്നെ നമുക്ക് പിരിയാം…. എനിക് നിന്നെ എന്റെ ഭാര്യ ആയി കാണാൻ ആവില്ല…. നിന്നെ എന്നല്ല ഒരു പെണ്ണിനേയും ” ” അതിനു ആരോടും ഞാൻ അങ്ങനെ കാണാൻ ആവശ്യപ്പെട്ടില്ല….

പിന്നെ നിങ്ങള് എന്നെ ഭാര്യ ആയി കാണേണ്ട ആവശ്യം ഇല്ല…. കാരണം ഞാൻ നിങ്ങളെ ഒരിക്കലും ഒരു ഭർത്താവായി കണ്ടിട്ട് ഇല്ല…. ഇൗ താലി എന്നത് കൊണ്ടാണ് ഭർത്താവ് എന്നൊരു ടൈറ്റിൽ നിങ്ങള് സ്വീകരിക്കുന്നത് എങ്കിൽ പൂർണ മനസ്സോടും സ്നേഹത്തോടും ബഹുമാനത്തോടെയും അല്ല ഇത് എന്റെ കഴുത്തിൽ വീണത്… അത് കൊണ്ട് ഇത് വേറൊരു ചരടാണ്…. ” ” നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല…. എല്ലാം നിന്റെ ഇഷ്ടം ” ” കൊല്ലാൻ പോകുന്ന അറവ് മാടിന് കൊടുക്കുന്ന അവസാന ആഗ്രഹ സാഫല്യം അല്ലേ…. ” അതും പറഞ്ഞു അവള് വീണ്ടും ഒന്നു പുച്ഛിച്ചു…. ” ദേവാ വെറുതെ എഴുതാ പുറം വായിക്കണ്ട…. ” ” ഏട്ടാ…. ദാ ” അപ്പോഴേക്കും അമ്മു വന്നു…. ” ദേവു നിനക്ക് ഇന്ന butterscotch ”

” താങ്ക്സ് ഡീ ” ” നിന്റെ മറ്റവനു കൊണ്ടുപോയി കൊടുക്ക് അവളുടെ സോറി ” പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവള് പറഞ്ഞത് ഓർത്തത്… ഉടനെ അവള് മുളക് കടിച്ച പോലെ ശബ്ദം ഉണ്ടാക്കി… ശിവൻ ആണെങ്കിൽ അവളെ കണ്ണുരുട്ടി പേടിപികുക ആണ്…. ” ശ് സോറി ഏട്ടാ…. അവളുടെ കാമുകൻ…. പ്രശ്നം തീർന്നില്ലേ വാ പോവാം…. ” 🦋🦋🦋🦋🦋🦋 ഇതേ സമയം ശിവന്റെ വീട്ടിൽ വലിയ ചർച്ചകൾ നടക്കുക ആയിരുന്നു.. . ” അമ്മു ഇത്രേം മാറി പോകുമെന്ന് ഞാൻ കരുതിയില്ല അമ്മേ…. ” ” സാരമില്ല ഉണ്ണി മോളെ… നമുക്ക് പറഞ്ഞു മനസ്സിലാക്കാം…. ” ” ഞാൻ അതല്ല ഓർക്കുന്നത് ശിവന് അവളെ കലി ആയിരുന്നില്ലേ… പിന്നെ ഇപ്പോ ഇത് എന്ത് പറ്റി…. ” ” നമുക്ക് നോക്കാം മോളെ…. ”

അപ്പോഴാണ് ശിവന്റെ കാർ വീട്ട് മുറ്റത്ത് വന്നു നിന്നത്…. ” ദേ അമ്മേ അവർ വന്നു…. ” കാർ പാർക്ക് ചെയ്തു പതിയെ ആണ് ശിവൻ അകത്തേയ്ക്ക് വന്നത്…. അമ്മുവും ദേവു വും അതിനു മുന്നേ വീട്ടിലേക്കു കയറി…. കയറി വരുന്ന ദേവുവിനേ കണ്ടതും ഉണ്ണിയുടെ കണ്ണുകൾ മിഴിഞ്ഞ്…. അതേ സമയം അവളുടെ ഭംഗി ആസ്വദിക്കുക ആയിരുന്നു അഖിലിന്റെ കഴുകൻ കണ്ണുകൾ…. ” അമ്മേ ദെ ദേവു ” ” ഓ എന്റെ മോന്റെ കാശ് ഒത്തിരി പൊടിച്ച് എന്ന് തോന്നുന്നു കെട്ടില്ലമ്മ…. ” ” അമ്മ വെറുതെ എഴുതാ പുറം വായിക്കേണ്ട…. ഞാൻ പറഞ്ഞിട്ടാണ് ഇവൾക്ക് ഇതൊക്കെ വാങ്ങിയത് ” ” അമ്മു നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ…. ” ” മറുപടി പറയാൻ ഞാൻ ബാധ്യസ്ഥയാണ്…. ”

” ഡീ നീ അമ്മയോട് എതിർത്ത് സംസാരിക്കാൻ ആയോ…. ” ” അവളെ കുറ്റം പറയേണ്ട അമ്മേ ലോക്കൽസിന്റെ കൂടെയല്ലെ ഇപ്പോ കൂട്ട് അപ്പോ ഇങ്ങനെ ഒക്കെ വരും ” പെട്ടെന്നാണ് ശിവൻ അകത്തേയ്ക്ക് കയറി വന്നത്…. ” എന്താണ് ഇവിടെ ഒരു ചർച്ച…. ” ” ഒന്നുമില്ല മോനെ ഇത് ഒരുപാട് ഡ്രസ്സ് ഉണ്ടല്ലോ ഇവളെ പോലെ ഒരുത്തിക്ക്‌ എന്തിനാ ഇതൊക്കെ ” ” ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം അല്ലേ വസ്ത്രം…. അത്രേ ഉള്ളൂ…. ” അതോടെ ശിവൻ അവരുടെ ഒക്കെ വാ അടപ്പിച്ചു…. ദേവു വേഗം മുകളിലേക്ക് കയറി പോയി…. അന്നത്തെ ഭക്ഷണവും കാര്യങ്ങളും ഒക്കെ കഴിഞ്ഞു എല്ലാവരും കിടന്നു…. ദിവസങ്ങൾ കഴിഞ്ഞു പോയി….

ഇപ്പൊ ശിവന്റെയും ദേവു വിന്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 2 ആഴ്‌ചകൾ കഴിഞ്ഞു…. അമ്മു ദേവു വിനോട് ഭയങ്കര കൂട്ടായി പക്ഷേ അതിനിടയിൽ ഒറ്റപ്പെട്ട് പോയത് ഉണ്ണിമായ ആയിരുന്നു…. എന്നാല് ഇതിനേക്കാൾ ഏറെ മനസ്സ് കലങ്ങിയ ഒരാള് അവിടെ ഉണ്ടായിരുന്നു…. അഖിൽ…. ശിവനും ദേവുവും അടുകുക ആണോ…. ഞാൻ ഉദ്ദേശിച്ച പോലെ കാര്യങ്ങള് തീർന്നാലെ എനിക് എന്റെ കൈയിൽ അവള് വരൂ…. ഒരുപാട് ഒരുപാട് മോഹിച്ചത് ആണ് ദേവു നിന്നെ ഇൗ അഖിൽ…. അഖിൽ മോഹിച്ചത്‌ ഒന്നും ഇന്നേവരെ എന്റെ കൈയിൽ പെടാതെ പോയിട്ട് ഇല്ല….

എനിക് കിട്ടാത്തത് ആർക്കും കിട്ടാനും ഞാൻ സമ്മതിക്കില്ല…. പലതും അവൻ മനസ്സിൽ കണക്കു കൂട്ടി…. ശിവനെ ബ്രെയിൻ വാഷ് ചെയ്യാൻ തന്നെ തീരുമാനിച്ചു…. അങ്ങനെ ഒരു ദിവസം ശിവൻ കമ്പനിയിൽ ഇരിക്കുമ്പോൾ ആണ് അവന്റെ ക്യാബിനിലേക് അഖിൽ ചെന്നത്….. ഇൗ ഇടക്ക് അഖിലിനെ പലപ്പോഴും ശിവൻ വാച്ച് ചെയ്തിരുന്നു…. അതിനാൽ തന്നെ അഖിൽ വന്നതും ഒരു മുൻകരുതൽ എന്ന പോലെ അവൻ തന്റെ ഫോൺ റെക്കോർഡ് ഓൺ ചെയ്തിരുന്നു…. ” കാർത്തി…. ” ” എന്താ ഏട്ടാ ഇവിടേക്ക്…. ” ” അത് മോനെ എനിക്… എനിക് ഒരു കാര്യം പറയാൻ ഉണ്ട്…. ” ” പറ ഏട്ടാ…. ” ” മോനെ നീ ഇത് കേട്ട് അവളുമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുത് ” ” അപ്പോ കാര്യം സീരീസ് ആണല്ലോ… ഒന്നു പറ ഏട്ടാ….. ”

” ദേവുവീനെ ഒന്നു അടക്കി നിറുത്തണം…. ” ” എന്താ ഏട്ടാ അവൾക്ക് ഇപ്പോ എന്ത് ഉണ്ടായി…. ” ” അവള് ഇപ്പോഴും എനിക് പുറകിലാണ്…. ഇന്നലെയും ഉണ്ണി കാണാൻ ആയി മാത്രം അവള് എന്നോട് കൊഞ്ചി കുഴയാൻ വന്നു…. ഭാഗ്യത്തിന് ഉണ്ണി എന്നെ വിശ്വസിച്ചു…. ” അതും പറഞ്ഞു അവൻ സങ്കടം പോലെ കാണിച്ചു… എന്നാല് ഇതൊക്കെ കണ്ട് ദേഷ്യം കൊണ്ട് കൈയിൽ ഇരിക്കുന്ന പേന ഞെരികുക ആയിരുന്നു ശിവൻ…. മോളെ ദേവു നിനക്ക് ഇന്ന് കാള രാത്രി ആണ് ഡീ…. നിന്റെ ദ്ദേ ഇൗ കാണുന്ന കൊന്തൻ ഇന്ന് നിന്നെ കൊല്ലും…. അഖിൽ ഇങ്ങനെ മനസ്സിൽ ആലോചിച്ചപ്പോൾ ശിവന്റെ ഉള്ളിൽ അഖിലിനേ കൊല്ലാൻ പോലും തോന്നുക ആയിരുന്നു….. പക്ഷേ അവൻ സംയമനം പാലിച്ചു….

” ശെരി ഏട്ടാ ഞാൻ നോക്കാം…. ” അതും പറഞ്ഞതും തെളിഞ്ഞ മുഖത്തോടെ അഖിൽ പുറത്തേക് പോയി…. അവൻ പിന്നെ ഓഫീസിൽ നിന്നില്ല നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു….. ആരും കാണാതെ മുകളിലേക്ക് കയറി ദേവുവിന്റേ മുറിയുടെ വാതിലിൽ തട്ടി…. അവിടുന്ന് നീങ്ങി നിന്നു…. വാതിൽ തുറന്ന ദേവു ആരെയും കാണാതെ അടക്കാൻ പോയതും അഖിൽ അവളെ തള്ളി കൊണ്ട് അകത്തേയ്ക്ക് കയറി…. പക്ഷേ ദേവു വിന്റേ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിന് മുന്നിൽ അവൻ മറ്റെല്ലാം മറന്നു….. തള്ളലിന്റെ ശക്തിയിൽ പുറകിലേക്ക് വീണു പോയ ദേവു വിന്റ് തല ശക്തിയായി കട്ടിലിന്റെ പടിയിൽ അടിച്ച് കൊണ്ടു…. അവൾക്ക് തനിക്ക് ചുറ്റുമുള്ള ലോകം കറങ്ങുന്ന പോലെ തോന്നി…. അതിനിടയിലും അവള് കണ്ടിരുന്നു കാമത്തോടെ തന്റെ ശരീരം കൊത്തി പറിക്കുന്ന ആ കഴുകൻ കണ്ണുകളെ………തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 11

Share this story