മധുരനൊമ്പരം…..🍒🍒 : ഭാഗം 7

മധുരനൊമ്പരം…..🍒🍒 : ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വാതിൽ തുറന്ന് അമ്പരന്ന് നിൽക്കുന്നവളെ കണ്ട് ഒരു നിമിഷം അവനും ചിരി പൊട്ടുന്നുണ്ടായിരുന്നു……. ഒന്നും മനസ്സിലാവാതെ തന്നെ തന്നെ നോക്കി നിൽക്കുന്നവനെ ഒരു നിമിഷം അവളും ഒന്ന് സൂക്ഷിച്ചു നോക്കി………… പെട്ടെന്നാണ് അരികിൽ നിന്നിരുന്ന ഫാദറിനെ അവൾ കണ്ടത്……. ഫാദർ പെട്ടെന്ന് തന്നെ അവളുടെ അരികിലേക്ക് വന്ന് ചിരിച്ചു കാണിച്ചു……. ” അച്ഛൻ ഇല്ലേ അനൂ……..? ഫാദറിന്റെ ആ ചോദ്യം കേട്ടപ്പോഴാണ് ഒപ്പം ഫാദർ കൂടി ഉണ്ട് എന്ന് അവൾ ഓർത്തത്…… ” അകത്തുണ്ട് ഫാദർ…….. കേറി ഇരിക്കു……. ഞാൻ വിളിക്കാം………!! അത്രയും പറഞ്ഞ് അവൾ അകത്തെ മുറിയിലേക്ക് കയറി കയറി………

മുറിയെ കയറിയപ്പോൾ തന്നെ ബാത്‌റൂമിന്റെ അകത്ത് വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു……….. അച്ഛൻ കുളിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു………… അവൾ പെട്ടെന്ന് തന്നെ ബാത്റൂമിൽ ഒന്ന് കൊട്ടി…………. ” അച്ഛാ………!! ” എന്താ മോളെ…….!! അച്ഛന്റെ ശബ്ദം കേട്ടു….. “പുറത്ത് ഫാദറും ഒരാളും കൂടി വന്ന് ഇരിപ്പുണ്ട്…….!! അച്ഛനെ കാണണം എന്നാണ് പറഞ്ഞത്…….. അവൾ ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞു തീർത്തു…… ” എന്നെ കാണാനോ…….? എന്തായിരിക്കും കാര്യം…… കുഴപ്പമില്ല ഞാൻ ഇപ്പോൾ വരാം……. മോള് അമ്മയോട് അവർക്ക് കുടിക്കാൻ ചായ കൊടുക്കാൻ വേണ്ടി പറ……

“ശരി അച്ചേ….. അച്ഛൻ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ഓടി……… ഫാദറും അദ്ദേഹത്തിനൊപ്പം ഒരാളും വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്ത് ചായക്ക് വെള്ളം വെച്ചിരുന്നു……. കുറച്ചു സമയം അവിടെ അവിടെ നിന്നു……… എന്ത് കാരണം കൊണ്ടായിരിക്കും ഇരുവരും ഇവിടേയ്ക്ക് വന്നത് എന്ന് ആലോചിക്കുന്നുണ്ടായിരുന്നു അനു…… ഏലക്ക ഇട്ടു തിളച്ചുപൊന്തുന്ന പാലിലേക്ക് അമ്മ പഞ്ചസാരയും തേയിലയും ഇട്ടു……. ആലോചനയിൽ മുഴുകി നിൽക്കുന്നവളെ അമ്മ ഒന്ന് സൂക്ഷിച്ചുനോക്കി…… ” നിനക്ക് എന്തുപറ്റി…….!! ഇന്ന് കോളേജിൽ ഒന്നും പോകണ്ടേ……..?

ചായ അരിപ്പയിൽ ഒഴിച്ച് കപ്പിലേക്ക് പകരുമ്പോൾ അമ്മ അവളോട് ചോദിച്ചു…….. “പോണം അമ്മേ……!! ” പിന്നെന്താ ഇങ്ങനെ നിൽക്കുന്നത്……… “പോകാൻ പോവായിരുന്നു…….. സോഫി വരണ്ടേ………. സമയം ആകുന്നെ ഉള്ളൂ………… എങ്ങനെയൊക്കെയോ അത്രയും പറഞ്ഞ് അവൾ അമ്മ ഒഴിച്ച് വെച്ച ചായക്കപ്പ് ട്രെയിൽ ആക്കി ഉമ്മറത്തേക്ക് ആ ചായയുമായി പോയി……… അവൾ ഉമ്മറത്തേക്ക് ചായയുമായി എത്തുമ്പോൾ അച്ഛൻ കുളിയൊക്കെ കഴിഞ്ഞ് അവരോട് സംസാരിക്കുന്നത് തിരക്കിലായിരുന്നു……. എന്തോ ഗൗരവമായി സംസാരിക്കുകയാണ് എന്ന് മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു……..

ചായ രണ്ടുപേർക്കുമായി കൊടുത്തു…….. ചായകുടിക്കാൻ നേരം ജോജി അവളുടെ മുഖത്തേക്ക് നോക്കി…….. ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു……….. അത് തിരികെ നൽകാൻ അവളും മറന്നിരുന്നില്ല………… എങ്കിലും അവൻറെ അരികിലേക്ക് വരുമ്പോൾ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നതുപോലെ…….. ആ മുഖം കാണുമ്പോൾ മാത്രം അടിവയറ്റിൽ നിന്നും ഒരു ആളൽ ഉയരുന്നത് പോലെ……. അതിനുള്ള കാരണം ഇന്നും അവ്യക്തമാണ്…… ചായ കൊടുത്ത് കഴിഞ്ഞതും അവൾ മെല്ലെ അകത്തേക്ക് ഉൾവലിഞ്ഞു……

ശേഷം ഒരു ചുവരിനപ്പുറത്തെ നിന്ന് എന്താണ് അവർ സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചു തുടങ്ങി…… “അത് പെങ്ങളുടെ വീടാണ് ഫാദർ, ഞാനത് വല്ലപ്പോഴുമൊക്കെ ഒന്നു തുടച്ച് വൃത്തിയാക്കിയിട്ട് നോക്കുന്നു എന്നെ ഉള്ളൂ…… അവർ കൽക്കത്തയിൽ ആണ്….. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും അവളോട് ആലോചിക്കാതെ എനിക്ക് ചെയ്യാൻ പറ്റില്ല…….. അവർക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ താല്പര്യമുണ്ടോന്നു ഒന്നും എനിക്ക് അറിയില്ല…….. പിന്നെ അത് ഒരു വലിയ സൗകര്യങ്ങളൊന്നുമില്ല ചെറിയൊരു ഓടിട്ട വീടാണ്……. അദ്ദേഹത്തിനോട് അത് പറയാതെ വയ്യല്ലോ, അഥവാ അങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ ഇപ്പോഴത്തെ ചെറുപ്പക്കാർ സമ്മതിക്കുമോന്ന് അറിയണ്ടേ……..? ”

” എനിക്കങ്ങനെ പ്രത്യേകിച്ച് ഡിമാൻഡുകൾ ഒന്നുമില്ല സർ…….. വീട്ടിൽ നിന്നും സ്കൂളിലേക്ക് അധികദൂരം ഉണ്ടാകരുതെന്ന് മാത്രമേ ഉള്ളൂ…….. ഫാദറിനെ പിന്നെ എനിക്ക് കുറെ വർഷങ്ങളായി അറിയാം……… അതുകൊണ്ടുതന്നെ ഫാദർ ഉള്ള സ്ഥലത്ത് നിൽക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസം ആയിരിക്കും……. ഏതു സ്ഥലത്തും പെട്ടെന്ന് ഇണങ്ങുന്ന ഒരു സ്വഭാവമാണ് എന്റെ…… അതുകൊണ്ട് എനിക്ക് അങ്ങനെ ഉള്ള ബുദ്ധിമുട്ടൊന്നും ഒരു പ്രശ്നമല്ല…….. പിന്നെ സാറ് പറഞ്ഞതുപോലെ ഫാമിലിക്ക് മാത്രമേ കൊടുക്കൂ എന്ന് സഹോദരിക്ക് വാശി ഉണ്ടെങ്കിൽ ഞാൻ മറ്റൊരു സ്ഥലം നോക്കിക്കോളാം………”

” അങ്ങനെ ഞാൻ പറയുന്നില്ല……. ഞാൻ ഒന്ന് ആലോചിക്കട്ടെ…… അവളോട് ഒന്ന് വിളിച്ചു ചോദിക്കാം…….!! അവരുടെ സ്ഥലമല്ലേ……. എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്…… പിന്നെ ഫാദർ മിസ്റ്റർ ജോജിക്ക് എന്ന പോലെ എനിക്കും വേണ്ടപെട്ട ഒരാളാണ്……….. അതുകൊണ്ട് ഫാദർ ആദ്യമായി എന്നോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ എനിക്കും അത് വേണ്ടെന്നു വയ്ക്കാൻ ഒന്നും പറ്റില്ല……… ഞാൻ സഹോദരിയോട് ആലോചിച്ച് എത്രയും പെട്ടെന്ന് ഒരു മറുപടി പറയാം……. “പള്ളിമേടയിൽ എൻറെ ഒപ്പം താമസിപ്പിക്കാനും എനിക്ക് 100% ഇഷ്ടം ആണ് ഇവനെ…….

പക്ഷേ നമ്മുടെ അരമനയും കമ്മിറ്റിയും ഒന്നും അത് സമ്മതിക്കില്ലല്ലോ…….. ഞാൻ പറഞ്ഞല്ലോ നല്ല പയ്യനാണ് ജോജി……. ഒരു പ്രശ്നങ്ങളും ഇല്ലാത്ത ആളാണ്……. കാരണം ജീവിതത്തിൻറെ കയ്പ്പും മധുരവും ഒക്കെ നന്നായി അറിഞ്ഞിട്ടുള്ളവനാണ്…….. അതുകൊണ്ടുതന്നെ ഒരു ചീത്ത കൂട്ടുകെട്ടിൽ പോകില്ല……… ഞാൻ വളർത്തിയ കുട്ടിയാണ്………… വിശ്വസിച്ച് അവനെ ഒരു വീട് ഏൽപ്പിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല നിങ്ങൾക്ക്……….. ഒരു ചീത്തപ്പേരും അവൻ കാരണം ഉണ്ടാവില്ല………!!

“സത്യമായും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല………. ഈ പയ്യൻറെ മുഖഭാവം കാണുമ്പോൾ തന്നെ അറിയാമല്ലോ ഒരു പാവമാണെന്ന്…….. അതുകൊണ്ടല്ല ഫാദർ……..!! ഞാൻ പറഞ്ഞല്ലോ എൻറെ സ്വന്തം വീട് ആയിരുന്നെങ്കിൽ ഒന്നും ആലോചിക്കാതെ ഞാൻ ഇപ്പോൾ തന്നെ താക്കോലെടുത്ത് ഫാദറിന്റെ കയ്യിൽ തന്നേനെ……….. ഇതിപ്പോ ഞാൻ പറയുന്നു……. അവൾ സമ്മതിക്കാതെ ഇരിക്കില്ല…….. ഞാൻ പറഞ്ഞു സമ്മതിപ്പിക്കുക ചെയ്യും……… ഈ വീട് തന്നെ നിങ്ങൾക്ക് കിട്ടി എന്ന് കരുതിക്കോളൂ……. എങ്കിലും അവളോട് പറയുക എന്ന് ഒരു മര്യാദ…….!! അത്രയേ ഞാൻ പറയുന്നുള്ളൂ……. ” അതു വേണം……!!

എന്താണെങ്കിലും വേണം…… ഞാൻ ഞങ്ങളുടെ ഭാഗം ക്ലിയർ ആക്കി എന്നേ ഉള്ളൂ…… ഫാദർ പറഞ്ഞു…….. പിന്നീട് അവർ മറ്റു കാര്യങ്ങളിലേക്ക് മാറിയിരുന്നു……. ജോജി സാറിൻറെ സ്കൂളിലെ ജോലിയുടെ കാര്യവും മറ്റുമായി ആ വിഷയം തെന്നി മാറിയപ്പോൾ ഏകദേശധാരണ അനുവിന് കിട്ടിയിരുന്നു…….. രാഗിണി അപ്പച്ചിയുടെ വീട് വാടകയ്ക്ക് കൊടുക്കുമോ എന്ന് ചോദിക്കാനാണ് ഫാദർ പറഞ്ഞത്…….. വാടകയ്ക്ക് താമസിക്കാൻ എത്തുന്നത് ആളാണ് എന്നും മനസ്സിലായി……. എന്തുകൊണ്ടോ അത് അറിഞ്ഞപ്പോൾ അവളുടെ മനസ്സിന് ഒരു തണുപ്പ് തോന്നി……. ആൾ തൊട്ടടുത്തുണ്ട്………

വെറുതെയെങ്കിലും ആ സാമീപ്യം അരികിലുള്ളപ്പോൾ ഒരു സന്തോഷം…….. മനസ്സിന് ഒരു പ്രത്യേക ഉന്മേഷം കൈവന്നത് പോലെ……. പ്രിയപ്പെട്ടത് ഒരു കൈയ്യകലത്തിൽ ഉണ്ട് എന്നുള്ള സന്തോഷം…… അന്ന് സന്തോഷത്തോടെയാണ് കോളേജിൽ പോയതും തിരിച്ചു വന്നതും ഒക്കെ……. തിരിച്ചു വന്ന വഴി രാത്രി അച്ഛൻ രാഗിണി അപ്പച്ചിയോട് സംസാരിക്കുന്നതും സമ്മതിച്ചതും ഒക്കെ കേട്ടിരുന്നു…….. അത് കേട്ടപ്പോൾ ഒരുപാട് സമാധാനം മനസ്സിൽ തോന്നിയിരുന്നു……

സന്തോഷത്തോടെ മുറിയിൽ ചെന്ന് ജനൽ തുറന്നപ്പോൾ ചന്ദ്രന്റെ സാമിപ്യം മാത്രം ആഗ്രഹിച്ചു കാത്തിരിക്കുന്ന ആ ഒറ്റ നക്ഷത്രം ആണ് അവളുടെ കണ്ണിൽ ആദ്യം പെട്ടത്…… പ്രണയത്തിന്റെ കാത്തിരിപ്പിൽ പൂത്തു നിൽക്കുന്ന ആ ഒറ്റ താരകത്തിനു അന്ന് പതിവില്ലാതെ ഒരു ഭംഗി തോന്നി അവൾക്ക്…… നിറയെ താരങ്ങൾ പൂത്തുനിൽക്കുന്ന ഒരു മനോഹര രാത്രിയിൽ ഒരിക്കൽ തന്റെ പ്രണയത്തെ ഓർത്തു നിറേണ്ടി വരും എന്ന് ആ നിമിഷം അവൾ അറിഞ്ഞില്ല ……. 🌻🌻🌻

സാധാരണ ഞങ്ങളുടെ വീട്ടിൽ പുറം പണിക്ക് വരുന്ന രാഘവൻ ചേട്ടനെ വിളിച്ച് അച്ഛൻ വീടും പരിസരവും എല്ലാം വൃത്തിയാക്കി ഇടണം എന്ന് പറഞ്ഞപ്പോൾ ഏകദേശം ആ കാര്യത്തിൽ തീരുമാനമായി എന്ന് എനിക്കും ഉറപ്പായിരുന്നു…………. പിന്നെ വളരെ പെട്ടെന്നു തന്നെ ഫാദറിനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു……… ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് സാധനങ്ങളെല്ലാം ആയി ആൾ താമസത്തിന് എത്തിയിരുന്നു……. അച്ഛൻ തന്നെയായിരുന്നു വീട്ടിലേക്ക് പോയി എല്ലാ കാര്യങ്ങളും പറഞ്ഞു പരിചയപ്പെടുകയും ഒക്കെ കൊടുത്തത്……… വാടകചീട്ട് എഴുതാം എന്ന് പറഞ്ഞപ്പോഴേക്കും അച്ഛന് വിസമ്മതിച്ചു………

ഫാദറിനു പരിചയമുള്ള ആളായതുകൊണ്ട് അതിൻറെ ആവശ്യമില്ല എന്നായിരുന്നു അച്ഛൻ പറഞ്ഞത്………. ആൾ എന്നും ജോലി കഴിഞ്ഞ് ഞങ്ങളുടെ വീടിനു അരികിലുള്ള ഇടവഴി റോഡിൽ കൂടിയാണ് വീട്ടിലേക്ക് നടന്നു പോകുന്നത്………. ഇടയ്ക്കിടെ കാണാറുണ്ട് പലപ്പോഴും സന്ധ്യാ നാമം ചൊല്ലുന്ന തിരക്കിലായിരിക്കും…….. അല്ലെങ്കിൽ മുറ്റം അടിച്ചു വാരുന്ന തിരക്കിലായിരിക്കും……………. എന്താണെങ്കിലും ഒരു പുഞ്ചിരി രാവിലെയും വൈകിട്ടും ആള് നൽകാറുണ്ട്……… ഞാൻ തിരിച്ചും…….. ഈ കണ്ടുമുട്ടലുകൾ ഇടയ്ക്കിടെ ആയപ്പോൾ, മനസ്സിൽ ഉള്ള ആളുടെ മുഖവും ഇത്തിരി പതിഞ്ഞു പോയി എന്ന് അവൾക്ക് തോന്നിയിരുന്നു……….

അങ്ങനെയിരിക്കെയാണ് ഒരു ദിവസം വൈകുന്നേരം അവളൊന്നു തലകറങ്ങി വീണത്……… അവിടെ ആ സമയത്ത് ശ്രീദേവി മാത്രമേ ഉണ്ടായിരുന്നുള്ളൂ…….. അനന്ദു പാർട്ടിയുടെ കാര്യങ്ങൾക്കുവേണ്ടി തിരുവനന്തപുരത്തു പോയിരിക്കുകയായിരുന്നു………… അതുപോലെതന്നെ അച്ഛനൊരു കല്യാണത്തിനായി ഗുരുവായൂർക്ക് പോയിരിക്കുകയായിരുന്നു……… അതുകൊണ്ട് സഹായത്തിന് ആരുമുണ്ടായിരുന്നില്ല……. വെള്ളമൊഴിച്ച് ശ്രീദേവി അവളെ ഉണർത്തി എങ്കിലും അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു…….. രേണുകയും കുട്ടികളെയും കൂട്ടി അവളുടെ വീട്ടിൽ പോയിരിക്കുകയാണ്……

ഒരു സഹായത്തിന് ആരുമില്ല വിളിക്കാൻ പോലും…….. ആദ്യമായി അവർക്ക് മകനോട് ദേഷ്യം തോന്നി…….. വീട്ടിലുള്ള പെങ്ങളെയും അമ്മയെയും ഒറ്റയ്ക്കാക്കി നാട് നന്നാക്കാൻ നടക്കുന്നവനോട്‌ ജീവിതത്തിലാദ്യമായി ശ്രീദേവി ഒന്ന് മനസ്സിൽ പരിഭവിച്ചു……. എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് വഴിയിൽക്കൂടി പോകുന്ന ജോജിയെ അവർ കണ്ടത്…….. ചിരിയോടെ പതിവ് കുശലാനെഷണത്തിനൊപ്പം ജോജി അവരോട് തിരക്കി……. ” സാർ ഇവിടെ ഇല്ലേ…….? രാവിലെയും കണ്ടില്ല……. ” ഇല്ല മോനേ……!! അവർ പെട്ടെന്ന് ഒരു ആശ്വാസം പോലെ അവൻ അരികിലേക്ക് ചെന്നു കൊണ്ട് പറഞ്ഞു…….. “ചേട്ടൻ ഒരു കല്യാണത്തിന് പോയിരിക്കുകയാണ് ഗുരുവായൂർ………

നാളെ രാവിലത്തേക്ക് വരികയുള്ളൂ…… അനു മോൾക് ആണെങ്കിൽ ഉച്ചമുതൽ ഒരു തലകറക്കം…….. ഹോസ്പിറ്റലിൽ കൊണ്ടുപോകാന്ന് വെച്ചാൽ എൻറെ കൂടെ വരാൻ ആരും ഇല്ല…….. ” എന്തു പറ്റിയതാ പെട്ടെന്ന്……..? “അറിയില്ല…… രണ്ടുമൂന്നു പ്രാവശ്യം തലകറക്കം പോലെ വന്നു എന്ന് അവൾ പറഞ്ഞു……. ഞാൻ കാപ്പി ഇട്ടു കൊടുത്തു………… എങ്കിലും ഒരു ക്ഷീണം പോലെ…….. മോൻ കവലയിൽ നിന്ന് ഒരു ഓട്ടോ പറഞ്ഞു വിടാമോ…….? അവൻ ഒന്ന് ആലോചിച്ചു ശേഷം അവരോട് പറഞ്ഞു…… ” നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ വന്നാൽ മതിയൊ……? രാത്രിയിൽ രണ്ട് സ്ത്രീകൾ ഒറ്റയ്ക്ക് ഓട്ടോയിൽ പോയാൽ ശരിയാകുമോ ……

“മോന് ബുദ്ധിമുട്ട് ആകില്ലേ…..? “ഹേയ്…..!! അങ്ങനെ ഒന്നും ഇല്ല…… ഒരു ഓട്ടോ പിടിച്ച് ഞാൻ തരാം……… പുറകെ ഞാൻ ഹോസ്പിറ്റലിലേക്ക് വരാം…… ഏതായാലും കുട്ടിക്ക് വയ്യാത്ത കാര്യമല്ലേ…… എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല……. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നാണ് എൻറെ ഭയം…… ” അങ്ങനെയൊന്നും ചിന്തിക്കേണ്ട……. ബുദ്ധിമുട്ടാവില്ലെങ്കിൽ മോൻ പിറകെ വന്നിരുന്നെങ്കിൽ എനിക്ക് സഹായം ആയിരുന്നു……. ഹോസ്പിറ്റലിൽ ഒന്നും തന്നെ പോയി പരിചയമില്ല എനിക്ക്…… എപ്പോഴും കൂടെ ഏട്ടൻ ഒക്കെ ഉണ്ടാവും, അല്ലേൽ അനന്ദു…….. മോൻ പറഞ്ഞപോലെ രണ്ട് സ്ത്രീകൾ ഒറ്റയ്ക്ക് ഈ ത്രിസന്ധ്യ നേരത്ത്……. ”

എങ്കിൽ നിങ്ങൾ ഒരുങ്ങി നിന്നോളൂ…… ഞാൻ ഒരു ഓട്ടോ ഇങ്ങോട്ട് പറഞ്ഞു വിടാം…… പിറകെ ഞാൻ ഹോസ്പിറ്റലിലേക്ക് വരാം…… ഇവിടെ അടുത്തുള്ള ക്ലിനിക്കിൽ അല്ലേ പോകുന്നത്……? സമാധാനപൂർവം അവർ തലയാട്ടി…… പെട്ടെന്ന് തന്നെ അനുവിനോട് ഒരുങ്ങാൻ പറഞ്ഞു…… ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം എതിർത്തെങ്കിലും ജോജി സാർ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഒരു പ്രത്യേക ഉത്സാഹം അവളിൽ കണ്ടിരുന്നു…… ക്ഷീണത്തിന് ഇടയിലും അവൾ മുറിയിലേക്ക് പോയി കൂട്ടത്തിൽ ഏറ്റവും നന്നായി അവൾക്ക് ഇണങ്ങുന്ന ഒരു ചുരിദാർ തന്നെ തേടിപ്പിടിച്ച് ഇട്ടിരുന്നു…….

ശേഷം ഓട്ടോ വന്നപ്പോൾ അതിൽ കയറിയിരുന്നു…… പ്രതീക്ഷിച്ച മുഖം കാണാതിരുന്നപ്പോൾ അമ്മയോട് എങ്ങനെ ചോദിക്കും എന്നറിയാതെ വെറുതെ അമ്മയുടെ മുഖത്തേക്ക് നോക്കി………. എന്നിട്ട് ഒരു ഒന്നുമറിയാത്ത പോലെ ചോദിച്ചു….. “ജോജി സാർ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട്……. “ആ കുട്ടി പുറകെ വന്നോളാം എന്ന് പറഞ്ഞത്…… അവൾ തലയാട്ടി…… ഹോസ്പിറ്റലിൻറെ മുൻപിലേക്ക് ഓട്ടോ കൊണ്ടുവന്ന് നിർത്തുമ്പോൾ തന്നെ കണ്ടിരുന്നു ബൈക്ക് അരികിലേക്ക് കൊണ്ടുവന്നു നിർത്തി ഒരാൾ ഇറങ്ങുന്നത്……..

ഒരു കാവി കൈലിയും ഒരു പച്ച നിറത്തിൽ ഉള്ള ഷർട്ടുമായിരുന്നു ആളുടെ വേഷം……. ഹെൽമറ്റ് ഊരി മുടി ശരിക്ക് കോതിയൊതുക്കി തങ്ങളുടെ അരികിലേക്ക് നടന്നു വരുന്ന ആളെ കണ്ടപ്പോൾ തന്നെ അവളുടെ ഹൃദയതാളം വല്ലാതെ ഉയരാൻ തുടങ്ങിയിരുന്നു… ..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 6

Share this story