ആദിപൂജ: ഭാഗം 13

ആദിപൂജ: ഭാഗം 13

എഴുത്തുകാരി: ദേവാംശി ദേവ

അവൾ വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആരോ അവളുടെ കൈ പിടിച്ച് ഷെഡിലേക്ക് കയറ്റി വാതിൽ അടച്ചു. ഷെഡിനുള്ളിൽ മുഴുവൻ ഇരുട്ട് ആയിരുന്നു. പേടി കൊണ്ട് പൂജ നിലവിളിക്കാൻ തുടങ്ങുമ്പോഴേക്കും ആരോ അവളുടെ വായ് പൊത്തി.. പൂജ കുതറി മാറാൻ ശ്രെമിക്കും തോറും ആ കൈകളുടെ ബലം കൂടി വന്നു. ശ്വാസം എടുക്കാൻ കഴിയാതെ അവൾ ആ കൈകളിൽ കിടഞ്ഞു പിടഞ്ഞു.. ജീവൻ രക്ഷിക്കാനായി അവൾ ആ കൈയ്യിൽ കടിച്ചു.. വേദനകൊണ്ട് അയാൾ ആ കൈ പിൻവലിച്ച ഒരു നിമിഷം പൂജ അയാളെ പുറകിലേക്ക് ബലത്തോടെ തള്ളിമാറ്റി.. പൂജയിൽ നിന്നും അങ്ങനെ ഒരു ആക്രമണം പ്രതീക്ഷിക്കാത്തതിനാൽ അയാൾ താഴേക്ക് വീണു.

ആ ഇരുട്ടിൽ അവൾ വേഗം ഡോർ കണ്ടു പിടിച്ച് പുറത്തേക്ക് ഓടി.. ഓടുന്നതിനിടയിൽ ആരെയോ തട്ടി താഴേക്ക് വീഴാൻ പോയ പൂജയെ രണ്ട് കൈകൾ താങ്ങി.. പേടികൊണ്ട് അവൾക്കൊന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.. പെട്ടെന്ന് ഉണ്ടായ മിന്നലിൽ വെളിച്ചതിൽ അവൾ ആ മുഖം കണ്ടു.. ആദി.. “ആദിഏട്ടാ….” പൊട്ടിക്കരഞ്ഞു കൊണ്ട് പൂജ അവനെ കെട്ടിപ്പിടിച്ചു.. അവളുടെ ശരീരത്തിന്റെ വിറയലും നെഞ്ചിടിപ്പിന്റെ വേഗതയും അവൻ അറിയുന്നുണ്ടായിരുന്നു. “എന്താടി…എന്ത പറ്റിയെ..” “അവിടെ..അവിടെ ഒരാള്.” “ആളോ..ആര്..” “അറിയില്ല…ഞാൻ കരുതി ആദിയേട്ടൻ ആകുമെന്ന്.” ഓരോ വാക്ക് പറയുമ്പോഴും അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. അവരെ നനച്ചുകൊണ്ട് ഒരു മഴ മണ്ണിലേക്ക് പെയ്തിറങ്ങി.. ആദി അവളേയും കൊണ്ട് ഷെഡിലേക്ക് കയറി..

ലൈറ്റ് ഇട്ടു.. പൂജ പേടിയോടെ ചുറ്റും നോക്കി.. അവിടെ ഒന്നും ആരും ഇല്ലായിരുന്നു.. “ഇവിടെ ഒന്നും ആരും ഇല്ല… നിനക്ക് തോന്നിയത് ആകും പൂജ..” “ഇല്ല ആദിയേട്ട ….ആദിയേട്ടൻ ബാൽക്കണിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട ഞാനും വന്നത്..” ”ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി അവിടെ മറഞ്ഞു നിൽക്കുവായിരുന്നു . ഇങ്ങോട്ടേക്ക് വന്ന നിന്ന കാണാത്തത് കൊണ്ട് നോക്കി വന്നതാ..” “ഞാൻ ഇവിടെ വരെ വന്നിട്ട് ഏട്ടനെ കാണാത്തത് കൊണ്ട് തിരിച്ച് പോകാൻ തുടങ്ങിയത..അപ്പോഴ ആരോ എന്നെ ഇതിനകത്തേക്ക് വലിച്ചിട്ടത്..” “എന്നിട്ട് ഇതിനകത്ത് ആരെയും കാണാനില്ലല്ലോ..” “എനിക്ക് അറിയില്ല ഏട്ടാ..എനിക്ക് പേടി ആവുകയാ.” പൂജയുടെ കണ്ണുകൾ ഒഴുകി ഇറങ്ങി ആദിയുടെ ഷർട്ടിനെ നനച്ചു.

“എന്തിന്…നീ എന്തിനാ പേടിക്കുന്നത്.. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒന്നും പറ്റില്ല..ആരും നിന്നെ ഒന്നും ചെയ്യില്ല.” ആദി അവളെയും ചേർത്ത് പിടിച്ച് ഷെഡിന്റെ ഒരറ്റത്ത് ഇരുന്നു. തന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്ന പൂജയുടെ മുടിയിൽ മെല്ലെ തലോടി.. പതിയെ പൂജ ഉറക്കത്തിലേക്ക് വീണു. എപ്പോഴോ ആദിയുടെയും കണ്ണുകൾ അടഞ്ഞു…. ****** ആദി കണ്ണ് തുറക്കുമ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. അവന്റെ നെഞ്ചോട് ചേർന്നിരുന്ന് ഉറങ്ങുന്ന പൂജയെ ഒരു നിമിഷം നോക്കി ഇരുന്നു.. “പൂജ…പൂജ…” അവൻ തട്ടിവിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു….മുന്നിൽ ആദിയെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി ചുറ്റും നോക്കി.. ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ ഓർമയിലേക്ക് ഓടിയെത്തി…

പേടിയോടെ അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു. “ഒന്നൂല്ല…നീ എഴുന്നേറ്റെ…” ആദി അവളെ പിടിച്ചെഴുന്നേല്പിച്ച് വീട്ടിലേക്ക് നടന്നു.. രണ്ട് പേരും ബാൽക്കണി വഴിതന്നെ അകത്തേക്ക് കയറി.. പൂജനേരെ കട്ടിലിലേക്ക് വീണു.. മനസ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു. ആദിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. ബാല ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ.. ബാലയെ പോലെ പൂജയേയും അവന് നഷ്ടപ്പെടുമോ എന്ന് അവൻ പേടിച്ചു.. *****************”പൂജേ…എഴുന്നേക്ക് പെണ്ണേ. ഇതെന്തൊരു ഉറക്ക..” പൂജ കണ്ണ് തുറക്കുമ്പോൾ മുന്നിൽ പാറു.. “ഒന്ന് എഴുന്നേൽക്ക് കൊച്ചേ…അവരൊക്കെ ഇപ്പൊ എത്തും.” “ആര്…” “ആരെന്നോ…ആദിയേട്ടന്റെ വീട്ടുകാര്.. നീ ഒന്ന് എഴുന്നേറ്റ് റെഡിയായെ.”

പാറു അവളെ കുത്തി പൊക്കി വാഷ്‌റൂമിലേക്ക് വിട്ടു. സാരിയായിരുന്നു പൂജയുടെ വേഷം. പാറു ആണ് ഉടിപ്പിച്ചത്. “ഇത് വരെ കഴിഞ്ഞില്ലേ..അവര് വന്നു.” നിവി വന്നു പറഞ്ഞു.. “ദാ വരുന്നു…” മേശപ്പുറത്ത് ഇരുന്ന മുല്ല പൂവ്‌കൂടി അവളുടെ മുടിയിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് പാറു പറഞ്ഞു.. പാറുവിന്റെയും നിവിയുടെയും കൂടെ പൂജ താഴേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു. മാധവൻ,സരസ്വതി,പ്രഭാകരൻ,ശ്രീദേവി, വിമല,ആദി, നന്ദൻ,പ്രണവ്,നീരു. പൂജ എല്ലാവരെയും നോക്കി ചിരിച്ചു.. ആ ചിരിക്ക് പ്രകാശം കുറവായിരുന്നു. സരസ്വതി എഴുന്നേറ്റ് വന്ന് പൂജയെ ചേർത്ത് പിടിച്ചു. “എത്രയും പെട്ടെന്ന് ഇത് നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.” മാധവൻ പറഞ്ഞു..

“എനിക്കും ഉടനെ തിരിച്ച് പോണം.. അതിന് മുൻപ് നടത്തണം എന്നാണ് എനിക്ക്.” പ്രണവും ആ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് പറഞ്ഞു. “എന്നാൽ ഏറ്റവും അടുത്ത മുഹൂർത്തം തന്നെ നോക്കാം… ഇവിടെ അടുത്തൊരു പണിക്കരുണ്ട്. വൈകുന്നേരം ഞാനും ആദിയും കൂടി പോയി കാണാം.” നിവിയാണ് പറഞ്ഞത്.. സരസ്വതി എഴുന്നേറ്റ് വന്ന് ഒരു വള പൂജയുടെ കൈയിൽ അണിയിച്ചു.. അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.. “മരുമകൾ ആയിട്ട് അല്ല.. മകളായിട്ട് തന്നെ കൊണ്ടുപോകും.” പൂജയുടെ കണ്ണുകൾ സന്തോഷം കണ്ട് നിറഞ്ഞു.. ആ സന്തോഷം എല്ലാവരിലും നിറഞ്ഞു നിന്നു..ഒരാൾ ഒഴികെ… ചിരിക്കുന്ന ചുണ്ടുകൾക്ക് പുറകിൽ പക എരിയുന്ന കണ്ണുകളോടെ അയാൾ പൂജയെ നോക്കി നിന്നു. ****

“ഏറ്റവും അടുത്ത മുഹൂർത്തം എന്നത് ഈ വരുന്ന ഞായറാഴ്ച ആണ്..അതു കഴിഞ്ഞാൽ അടുത്ത മാസം പത്താം തീയതിയും…” മുഹൂർത്തം കുറിച്ചിട്ട് വന്ന് ആദിയുടെ വീട്ടിൽ ഒത്തുചേർന്നതാണ് എല്ലാവരും. “ഞായറാഴ്ച എന്ന് പറയുമ്പോൾ മൂന്ന് ദിവസം അല്ലെ ഉള്ളു.. നമുക്ക് പത്താം തീയതി തന്നെ ഉറപ്പിക്കാം.” മാധവൻ പറഞ്ഞത് എല്ലാവർക്കും സമ്മതം ആയിരുന്നു. “എന്നാൽ നമുക്ക് ഞായറാഴ്ച ഒരു എൻകേജ്മെന്റ് നടത്താം.” നീരുവാണ് പറഞ്ഞത്.. “മൂന്ന് ദിവസം കൊണ്ട് എങ്ങനെയാടാ..” പ്രണവ് ചോദിച്ചു.. “അതൊക്കെ നടക്കും… പുറത്തു നിന്ന് ആരും വേണ്ട..നമ്മൾ മാത്രം മതി… ആ ബീച്ചിനടുത്തുള്ള സീ ഷോർ റെസ്റ്റോറന്റ് എന്റെ ഫ്രണ്ടിന്റെ ആണ്.. അവിടെ ഹാൾ ബൂക് ചെയ്യാം..അപ്പൊ ഫുഡും ok ആണ്.. പിന്നെ ഡ്രെസ്സ് എടുക്കുന്നതും റിംഗ് വാങ്ങുന്നതും അല്ലെ…

അതിന് രണ്ട് ദിവസം തന്നെ ധാരാളം.” നിവി കൂടി നീരുവിനെ സപ്പോർട്ട് ചെയ്തപ്പോ അങ്ങനെ തന്നെ തീരുമാനിച്ചു. പിറ്റേദിവസം തന്നെ അവർ ഡ്രെസ്സ് എടുക്കാൻ പോയി..മുതിർന്നവർ ആരും പോയില്ല.. പൂജക്ക് പിങ്ക് നിറത്തിലെ ദാവണി ആണ് വാങ്ങിയത്.ആദിക്ക് പിങ്ക് നിറത്തിലെ ഷർട്ടും കസവ് മുണ്ടും… ബാക്കി എല്ലാവർക്കും ഡ്രെസ്സ് എടുത്തു.. നിവി ബില്ല് പേ ചെയ്യാൻ പോയതും നീരു തടഞ്ഞു.. “ഞാൻ കോടുക്കാം..” “ഇത്രയും വലിയ എമൗണ്ടോ… വേണ്ട..ഞാൻ കൊടുത്തോളം.” “വെറുതെ ഇരിക്ക് അളിയ…കുറെ നാളായി ഞാൻ സ്വന്തമായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്.. ഇന്ന് വരെ എന്റെ ബന്ധുക്കൾക്ക് ആർക്കും ഒരു മുട്ടായി പോലും വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല..

എന്തിന് ദേ ഇവൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാൻ പോലും ഇവളുടെ കുരുട്ട് അപ്പാവും പരട്ട ചേട്ടനും സമ്മതിച്ചിട്ടില്ല..” പാറുവിനെ നോക്കി നീരു പറഞ്ഞു. ആ കുറവ് ഞാൻ ഇവിടെ നികത്തും ..” നിവിയെ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു. നീരു തന്നെ എല്ലാവർക്കുമുള്ള ഡ്രെസ്സ് എടുത്തു.. ആദിക്കുള്ള മോതിരം പ്രണവും പൂജക്കുള്ളത് നന്ദനും ആണ് വാങ്ങിയത്.. എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു.. **************** ഞായറാഴ്ച… പാറുവാണ് പൂജയെ ഒരുക്കിയത്. എല്ലാവരും റെസ്റ്റോറന്റലേക്ക് പോയി.. പൂജയും ആദിയും ക്ഷേത്രത്തിൽ പോയ ശേഷം ആണ് അങ്ങോട്ടേക്ക് പോയത്.. ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോഴും പൂജയുടെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. അത് മനസ്സിലാക്കിയത് പോലെ ആദി അവളെ ചേർത്ത് പിടിച്ചു.. “എന്ത് പറ്റി പൂജ.. എന്താ നിനക്ക് ഒരു വിഷമം പോലെ….”

“എനിക്ക് അറിയില്ല ആദിഏട്ടാ.. എന്തോ ഒരു വല്ലാത്ത ടെൻഷൻ പോലെ.” “അതൊക്കെ നിന്റെ തോന്നൽ ആണ്.. ഞങ്ങൾ എല്ലാവരും ഇല്ലേ നിന്നോടൊപ്പം. പിന്നെന്താ… ധൈര്യമായിട്ടിരിക്ക്.” ആദിയും പൂജയും റെസ്റ്റോറന്റിൽ എത്തുമ്പോഴേക്കും എല്ലാം റെഡിയായി കഴിഞ്ഞു… പൂക്കൾ കൊണ്ട് മനോഹരമായി ഹാൾ അലങ്കരിച്ചിരുന്നു… “എന്നാൽ നമുക്ക് ചടങ്ങ് നടത്താം.” പ്രഭാകരൻ പറഞ്ഞു.. മാധവൻ ആദിയുടെ കൈയ്യിലേക്കും പ്രണവ് പൂജയുടെ കൈയിലേക്കും മോതിരങ്ങൾ കൊടുത്തു. മുതിർന്നവരുടെ എല്ലാം അനുഗ്രഹം വാങ്ങി ആദി എന്ന് എഴുതിയ മോതിരം ആദി പൂജയുടെ വിരലിൽ അണിയിച്ചു…. പൂജ എന്ന് എഴുതിയത് പൂജ ആദിയേയും അണിയിച്ചു… അപ്പോഴേക്കും അവരുടെ മുന്നിലേക്ക് രണ്ടുപേരുടെയും ഫോട്ടോവെച്ച ഒരു കേക്ക് എത്തിയിരുന്നു… അതിൽ ❤ആദി പൂജ❤ എന്ന് എഴുതിയിരുന്നു.

രണ്ട് പേരും ചേർന്ന് അത് മുറിച്ചു… പിന്നീട് ഫോട്ടോ പരിപാടി ആയിരുന്നു. ക്യാമറ മേനോൻ ചേട്ടന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ആദിയും പൂജയും നിന്ന് കൊടുത്തു… ഇടക്ക് ആദിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും പൂജ അത് നന്നായി ആസ്വദിച്ചു.. ആ സന്തോഷങ്ങൾക്കിടയിൽ അവൾ എല്ലാ ടെൻഷനും മറന്നു.. അത് കഴിഞ്ഞ് എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.. വലിയ ടേബിളിന് ചുറ്റും കളിയും തമാശയും പൊട്ടിച്ചിരിയും ആയി അവർ എല്ലാവരും ആ ദിവസം ആഘോഷിച്ചു..

ഫുഡ് കഴിച്ചു തുടങ്ങിയതും പൂജക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.. “എന്ത് പറ്റി പൂജ..”. “അറിയില്ല ആദിയേട്ട..എന്തോ ഒരു വയ്യായ്ക…ഞാൻ കൈ കഴുകിയിട്ട് വരാം ” പൂജ വാഷ്‌റൂമിലേക്ക് നടന്നു… എന്നാൽ പെട്ടെന്ന് അവൾ ശർദ്ധിച്ചു.. “പൂജ…….” “വാവേ……” ആദിയും പുറകെ പ്രണവും ഓടി പൂജയുടെ അടുത്തെത്തിയപ്പോഴേക്കും പൂജ കുഴഞ്ഞ് ആദിയുടെ കയ്യിലേക്ക് വീണു….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 12

Share this story