എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 4

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 4

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ അവന് മനസ്സിലെവിടെയോ ഒരു ദുഃഖം തോന്നിയിരുന്നു, “അങ്ങനെ പറയേണ്ടായിരുന്നു, അവൻ മനസ്സിലോർത്തു, തിരിച്ചു വിളിച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല, അവൻറെ മനസ്സിൽ വിഷമം ഉണ്ടാക്കി, എന്തുകൊണ്ടോ കണ്ണിൽ നിന്നും ഊർന്നു വീഴുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പല്ലവിക്ക് കഴിഞ്ഞില്ല, വെറുതെയാണെങ്കിലും നിവിൻ അങ്ങനെ പറഞ്ഞപ്പോൾ തന്റെ ഇട നെഞ്ച് കൊളുത്തി വലിക്കുന്നതായി അവൾക്ക് തോന്നി,

കണ്ണിൽ നിന്നും നീർത്തുള്ളികൾ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു, കരഞ്ഞു പോകും എന്ന് അവൾക്ക് ഉറപ്പായിരുന്നു അതുകൊണ്ടാണ് ഫോൺ കട്ട് ചെയ്തത്, രാവിലെ ഓഫീസിൽ ചെന്നപ്പോൾ നിവിന് ഒരു ഉന്മേഷം തോന്നിയില്ല, അന്ന് മുഴുവൻ അവൻ അവളുടെ ഫോൺ കോൾ വെയിറ്റ് ചെയ്തു, എങ്കിലും അവൾ വിളിച്ചില്ല, അവന് വല്ലാത്ത സങ്കടം തോന്നി,തൻറെ മനസ്സിൽ ചെറിയ ചലനമുണ്ടാക്കാൻ അവൾക്ക് കഴിഞ്ഞു എന്ന് അവൻ ഓർത്തു, വീട്ടിൽ ചെന്ന് കുറേ പ്രാവശ്യം നോക്കി അവൾ വിളിച്ചിട്ടില്ല അവൻറെ മനസ്സിൽ വല്ലാത്ത ഭാരം തോന്നി അവൻ ഫോണെടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി, താമര പെണ്ണ് എന്ന നമ്പർ കോളിംഗിൽ ഇട്ടു കാത്തിരുന്നത് പോലെ ഒറ്റ വിളിയിൽ തന്നെ ഫോൺ എടുക്കപ്പെട്ടു, “ഹലോ നിവിൻ, അവളുടെ ശബ്ദം ചിലമ്പിച്ചിരിക്കുന്നത് അവൻ ശ്രദ്ധിച്ചു,

“നിൻറെ വിവരം ഒന്നും ഇല്ലല്ലോ, നിവിൻ ഗൗരവത്തിൽ തന്നെ പറഞ്ഞു, “ഞാൻ വിളിക്കുന്നത് നീവിന് ഒരു ബുദ്ധിമുട്ടല്ലേ, “ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണോ? പത്തുവർഷം ഇങ്ങനെ മനസ്സിൽ കൊണ്ടു നടന്നിട്ട് ഞാൻ ശല്യം ആണെന്ന് പറഞ്ഞാൽ വിളിക്കാതിരിക്കാൻ മാത്രമുള്ള സ്നേഹമേ നിനക്കുള്ളൊ? “സ്നേഹം മനസ്സിൽ അല്ലേ? നിവിന് ഒരു ശല്യം ആകണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല, “ഞാൻ ഇന്നലെ ഒരു തമാശ പറഞ്ഞതാണ് പെണ്ണേ, അതിനും അവൾ മറുപടി ഒന്നും പറഞ്ഞില്ല, “ഞാൻ ഒരു കാര്യം പറയട്ടെ, നിവിൻ ചോദിച്ചു “എന്താണ് പറയു,

“എൻറെ മനസ്സിൽ നിന്നോട് സ്നേഹം തോന്നി തുടങ്ങിയിരിക്കുന്നു, അവൻ പറഞ്ഞത് കേട്ട് അവൾക്ക് കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, “സത്യമാണോ, “വെറുതെ പറയേണ്ട കാര്യമില്ലല്ലോ അതുകൊണ്ടാണ് ഞാൻ തിരിച്ചു വിളിച്ചത്, “എൻറെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ഇതായിരിക്കും, “നിന്നെ കണ്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല, വ്യവസ്ഥകൾ ഒന്നുമില്ലാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു, യഥാർത്ഥ പ്രണയത്തിന് ഒരു മാനദണ്ഡങ്ങളും ഇല്ലെന്ന് മനസിലാക്കി, “വ്യവസ്ഥകൾ ഒന്നുമില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന സ്നേഹം അതാണ് നിവിൻ ഏതൊരു മനസ്സും ആഗ്രഹിക്കുന്നത്,

“ഇനി വിഷമിക്കേണ്ട ,ഞാൻ അങ്ങനെ വെറുതെ പറഞ്ഞതാ, സത്യത്തിൽ ഇന്നലെ നീ കുറച്ചു നേരം വിളിക്കാതിരുന്നപ്പോഴാണ് എനിക്ക് നിന്നോട് സ്നേഹം ഉണ്ടെന്നു ഞാൻ തന്നെ മനസ്സിലാക്കിയത്, നമ്മളെ തേടി പിടിച്ച് ഒരാൾ ഇങ്ങോട്ട് സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ നമ്മൾ ആഗ്രഹിക്കാതെ പോലും ആ മനസ്സിനെ നമ്മൾ സ്നേഹിച്ചു പോവും എന്ന് ഞാൻ മനസ്സിലാക്കി, അതൊക്കെ പോട്ടെ ഇന്നലെ നീയെന്താ വിളിക്കാതിരുന്നത്, “എനിക്ക് കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, പിന്നെ ഇന്നലെ ചേച്ചിയെ കൊണ്ടുവിടാൻ പോയിരിക്കുകയായിരുന്നില്ലേ അത് കഴിഞ്ഞ് വൈകിട്ട് വിളിക്കാം എന്ന് കരുതി,

“നിനക്ക് എല്ലാവരേം അറിയാം വീട്ടിലും ഓഫീസിലും ഞാൻ പോകുന്നിടത്തും നടക്കുന്ന സകല കാര്യങ്ങളുടെയും അപ്ഡേറ്റ്സ് അപ്പോൾ നിനക്ക് കിട്ടുന്നുണ്ട്, “അതാണ് മോനെ ടെലിപ്പതി, ” ഉവ്വ്, “നിവിൻറെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരിക്കും എന്ന് എനിക്ക് അറിയാം, നമ്മൾ നേരിൽ കാണുമ്പോൾ എല്ലാത്തിനും മറുപടി പറയാം, “ഒന്നിനും മറുപടി പറഞ്ഞില്ലെങ്കിലും സംശയങ്ങൾ തീർത്തു ഇല്ലെങ്കിലും സാരമില്ല, ഒന്ന് നേരിട്ട് കണ്ടാൽ മതി, “ഒരുപാട് വൈകില്ല ഉടനെ കാണാം, ” സത്യം….? ” സത്യം പിറ്റേന്ന് ഓഫീസിൽ ഒരു ഇംപോർട്ടന്റ് മീറ്റിംഗ് ഉള്ളതുകൊണ്ട് നിവിന് ഓവർടൈം ജോലി ചെയ്യേണ്ടി വന്നിരുന്നു,

ജോലി എല്ലാം കഴിഞ്ഞ് നിവിൻ ഇറങ്ങിയപ്പോഴേക്കും സമയം ഏഴു മണിയോട് അടുത്തിരുന്നു, അവൻ അവൻറെ ബുള്ളറ്റിന് അരികിലേക്ക് വരുമ്പോൾ അതിൽ ഒരു ബോക്സ് ഇരിപ്പുണ്ടായിരുന്നു, അവൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു പാത്രമായിരുന്നു, അകത്ത് ഒരു കത്തും, കത്ത് അവൻ തുറന്നു, “ഏതോ ഒരുജന്മത്തില് നമ്മള് ഒരുമിച്ച് ഒരുപാട് മഴകള് നനഞ്ഞിട്ടുണ്ട് ഒരുമിച്ച് പനിച്ച് വിറച്ച് പുതച്ച് ഒരു പുതപ്പില് ഉറങ്ങീട്ടുണ്ട് ഒരേ മണ്ണില് പണിത് ഒരേ വെയിലില് വിയര്ത്ത് ഒരേ പാത്രത്തിലുണ്ട് ഒരേ സ്വപ്നംകണ്ട് ഒടുക്കം ഒരേ കുഴിയില് ലയിച്ച്.. ഏതായിരുന്നു ആ നാട് ? ഏതായിരുന്നു ആ മണ്ണ്?

ഏതായിരുന്നു നമ്മുടെ ഭാഷ ? അപ്പോഴേക്കും അവൻറെ ഫോണിൽ കോൾ വന്നിരുന്നു അവൻ ചിരിയോടെ അത് എടുത്തു, “ഹലോ, “അതിൽ കുറച്ച് പായസമാണ് ഞാൻ ഉണ്ടാക്കിയതാണ്, ഇന്നലെ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അതിൻറെ സന്തോഷത്തിൽ ഉണ്ടാക്കിയത്, മുഴുവനും കഴിക്കണം, “നിനക്ക് വല്ലതും ഉണ്ടാക്കാൻ അറിയാമോ? വിശ്വസിച്ച് കഴിക്കാമോ? “അക്കാര്യത്തിൽ പേടിക്കേണ്ട കുക്കിങ്ങിൽ ഞാൻ എക്സ്പേർട്ട് ആണ്, “അതെന്താ വീട്ടിൽ നീയാണോ പാചകം, “അതെ, “അതെന്ത് പറ്റി അമ്മ ഒന്നും ഉണ്ടാക്കി തരില്ലേ? “അങ്ങനെ ഇഷ്ടപ്പെട്ടത് ഒക്കെ ഉണ്ടാക്കി തരാൻ എനിക്ക് അമ്മയില്ല,

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു, “അയ്യോ സോറി ഞാൻ അറിയാതെ പറഞ്ഞതാ, “അതൊന്നും സാരമില്ല, “എന്തായാലും നിൻറെ പായസം കുടിച്ചു നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം, “അതുമതി, പിന്നെ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ, “ഇതും നീ അറിഞ്ഞു അല്ലേ, “നിവിൻറെ ബർത്ത് ഡേ വർഷങ്ങളായി എനിക്കറിയാം, എല്ലാ വർഷവും നിവിന് വേണ്ടി ഞാൻ ഒരു സ്പെഷ്യൽ വഴിപാടും കഴിക്കാറുണ്ട്, അതുകൊണ്ടാവാം ഒരുപക്ഷേ ഇത്രനാളും നിവിൻറെ മനസ്സിൽ മറ്റാരും ഉണ്ടാവാതെ പോയത്, “അപ്പോൾ നീ എനിക്ക് വേണ്ടി കഴിക്കുന്ന വഴിപാട് ശത്രുസംഹാരം ആണോ? അവൾ ചിരിച്ചു പോയി, വീട്ടിൽ ചെന്ന് നിവിൻ പായസത്തിന്റെ പാത്രം നിതയെ ഏൽപ്പിച്ചു,

“ഇതെന്താടാ പായസം ഒക്കെ, ട്രീസ ചോദിച്ചു, “ഓഫീസിൽ നിന്ന് ഒരു കൂട്ടുകാരൻ കൊണ്ടു വന്നതാ ബാക്കി വന്നപ്പോൾ ഞാൻ ഇവിടേക്ക് കൊണ്ടുവന്നു, “ഇതിന് ചൂട് ഉണ്ടല്ലോ നിത പറഞ്ഞു, “വൈകുന്നേരം കൊണ്ടുവന്നത് ആണ്, നിത അത് ഗ്ലാസുകളിൽ പകർന്ന് കൊണ്ടുവന്ന എല്ലാവർക്കും കൊടുത്തു, “നന്നായിരിക്കുന്നു നല്ല പായസം, മാത്യുവാണ് ആദ്യം പറഞ്ഞത് “അതെ സൂപ്പറായിട്ടുണ്ട് നിതയും പറഞ്ഞു, “നന്നായി കൈപ്പുണ്യം ഉള്ള ആരോ വച്ചതാണ് ട്രീസ പറഞ്ഞു, പായസം കുടിച്ചപ്പോൾ നിവിനും ഇഷ്ടമായി, അവൻ റൂമിൽ ചെന്ന് ഫോൺ എടുത്ത് അവളെ വിളിച്ചു,

“പായസം നന്നായിരുന്നു, അസാധ്യ ടേസ്റ്റ് ആയിരുന്നു, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു “അയ്യോ വീട്ടിൽ എല്ലാവർക്കും കൊടുത്തോ? “പിന്നല്ലാതെ റോഡിൽനിന്ന് കുടിക്കാൻ പറ്റുമോ? എല്ലാവർക്കും ഇഷ്ടപ്പെട്ടു എല്ലാവരും പറഞ്ഞ സൂപ്പർ ആണെന്ന്, “എല്ലാവർക്കും കൊടുക്കുക ആയിരുന്നു എങ്കിൽ ഞാൻ കുറച്ചു കൂടി നന്നായി വെച്ചേനെ, “ഇത് നല്ലതായിരുന്നു, നല്ല ടേസ്റ്റ്, നിനക്ക് നന്നായി അറിയാല്ലോ കുക്കിംഗ്, “ഇത് അതുകൊണ്ട് ഒന്നുമല്ല, ഞാൻ മനസ്സ് നിറഞ്ഞു വച്ചതുകൊണ്ട് ആണ്, അതിൽ ഞാൻ ഒരു നുള്ള് സ്നേഹം ചേർത്തിരുന്നു, “അതായിരിക്കും അവസാനം വന്നപ്പോൾ ചെറിയൊരു കയ്പ്പ് തോന്നിയത്, നിവിൻ ചിരിയോടെ പറഞ്ഞു, “കളിയാക്കണ്ടട്ടോ,

“ഞാനൊരു തമാശ പറഞ്ഞതല്ലേ എൻറെ പെണ്ണേ, “എങ്ങനെ എൻറെ പെണ്ണെന്നോ? “എൻറെ പെണ്ണ് അല്ലേ? “ആണോ? “ആണ് ,എൻറെത് മാത്രം, അവൻറെ ആ മറുപടി കേട്ട് അവളുടെ മനസ്സ് നിറഞ്ഞു, ഇനി മറ്റൊന്നും കേൾക്കേണ്ട എന്നതുപോലെ, “ആര് തന്നതാണെന്ന് പറഞ്ഞു വീട്ടിൽ? “എന്നെ ഭ്രാന്ത് പിടിച്ചത് പോലെ സ്നേഹിക്കുന്ന പെൺകുട്ടി ഉണ്ട് അവൾ ഉണ്ടാക്കി തന്നതാണെന്ന് പറഞ്ഞു, “ശരിക്കും, “ശരിക്കും, “അങ്ങനെ പറയില്ല എന്ന് എനിക്ക് ഉറപ്പാണ്, “എൻറെ ഒരു ഫ്രണ്ട് തന്നതാണ് എന്ന് പറഞ്ഞത്, പിറ്റേന്ന് പിറന്നാൾ ആയതിനാൽ നിവിൻ അവധിയിലായിരുന്നു, നിത നേരത്തെ പറഞ്ഞത് ആയിരുന്നു അന്ന് ലീവ് എടുക്കണം എന്ന്, അന്ന് എല്ലാവരും കൂടെ പുറത്ത് നിന്ന് വൈകിട്ട് ഭക്ഷണം കഴിക്കണം എന്ന് നിത പ്ലാൻ ചെയ്തിരുന്നു,

അവൾക്ക് എക്സാം ആയതിനാൽ കോളേജിൽ പോകാതിരിക്കാൻ സാധിക്കില്ലായിരുന്നു, കോളേജിൽനിന്നും വന്നാലുടൻ എല്ലാവരും കൂടെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ആയിരുന്നു അവൾ പ്ലാൻ ചെയ്തത്, നിവിൻ രാവിലെ ചായ കുടിച്ച് സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ഒരു കൊറിയർ ഉണ്ട് എന്ന് അറിയുന്നത് അവൻ അത് ഒപ്പിട്ടു, അത്യാവശ്യം വലിയ 2 രണ്ട് ബോക്സ് ആയിരുന്നു അത്, “എന്താ ചേട്ടാ നിത ചോദിച്ചു “നോക്കട്ടെ , അവൻ പറഞ്ഞു, അവൻ അകത്തേക്ക് കൊണ്ടുവന്ന് അത് തുറന്നു, മാത്യൂസും ട്രീസയും ഡൈനിങ്ടേബിളിൽ ഉണ്ടായിരുന്നു, “ഇത് എന്നാടാ ട്രീസ ചോദിച്ചു,

“എനിക്ക് കൊറിയർ വന്നതാണ് അവൻ പറഞ്ഞു, അവൻ അത് തുറന്നു, 6 അവൻ അത് തുറന്നു, അതിൽനിന്നും ആദ്യം പുറത്തുവന്നത് ഒരു പേപ്പർ ബോക്സ് ആണ്, അതിൻറെ അകത്ത് ലവ്വ് ആകൃതിയിലുള്ള ഒരു റെഡ് വെൽവെറ്റ് കേക്ക് ആയിരുന്നു, അതിൽ “ഹാപ്പി ബർത്ത് ഡേ മൈ നിവിൻ” എന്ന് എഴുതിയിട്ടുണ്ടായിരുന്നു, അത് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി ഇത് അവൾ അയച്ചതാണ് എന്ന്, അവൻ തനിക്ക് ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് നോക്കി, എല്ലാവരും അക്ഷമരായി നിൽക്കുകയാണ്, ഒരു നിമിഷം ഇത് മുറിയിൽ കൊണ്ടുപോയി തുറന്നാൽ മതിയായിരുന്നു എന്ന് അവന് തോന്നി,

പിന്നീട് അതിൽ നിന്നും വന്നത് ഒരു ടെക്സ്റ്റൈൽസ് കവർ ആയിരുന്നു, അതിനകത്ത് അന്ന് മാളിൽ വെച്ച് താൻ വെച്ച് നോക്കിയ കരിനീല കളർ കുർത്ത ആയിരുന്നു അതിന് മാച്ച് ആകുന്ന കരയിലുള്ള മുണ്ടും, അതിനോട് ചേർന്ന് ഒരു കത്ത്, അത് ആരും കാണാതെ അവൻ പോക്കറ്റിൽ ഒളിപ്പിച്ചു, പിന്നീട് ഒരു വലിയ ചോക്ലേറ്റ് ബോക്സ്, തനിക്ക് കുട്ടിക്കാലം മുതലേ ചോക്ലേറ്റ് ഒരു വീക്ക്നെസ്സ് ആണ് അവൻ ഓർത്തു, “ആ കവർ കൂടി പൊട്ടിക്ക് നിത കാണിച്ചുകൊടുത്തു, അവൻ അടുത്ത കവർ പൊട്ടിക്കാൻ തുടങ്ങി, അത് അത്യാവശ്യം വലിയ ഒരു കവർ ആയിരുന്നു, അത് തുറന്നപ്പോൾ അവൻ ശരിക്കും ഞെട്ടിപ്പോയി, അതിലൊരു വയലിൻ ആയിരുന്നു,

അവന് വളരെ പ്രിയപ്പെട്ട ഒന്നാണ് വയലിൻ, “എൻറെ ഈ ഇഷ്ടം അവൾ എങ്ങനെ അറിഞ്ഞു? അവൻ മനസ്സിലോർത്തു ഒരിക്കൽ താൻ ജീവനായി കരുതി സൂക്ഷിച്ചിരുന്ന ഒരു വയലിൻ ഉണ്ടായിരുന്നു, കമ്പി പൊട്ടി അതിനുശേഷം ഉപേക്ഷിച്ചിട്ടില്ല ഇപ്പോഴും കൈകളിൽ ഉണ്ട്, “ആരാടാ ഇതൊക്കെ അയച്ചത്? ട്രീസ സംശയത്തോടെ അവനെ നോക്കി ചോദിച്ചു, “അത് എൻറെ ഒരു ഫ്രണ്ട്, “ഏത് ഫ്രണ്ട് നിത ചോദിച്ചു, “എൻറെ എല്ലാ ഫ്രണ്ട്സിനേയും നീ അറിയുമോ? “ഗേൾഫ്രണ്ട് ആണോ എന്നാണ് അവൾ ഉദ്ദേശിച്ചത്, മാത്യു പറഞ്ഞു അതിന് എന്തു മറുപടി പറയണം എന്നറിയാതെ നിവിൻ നിന്നു, “അപ്പാ അപ്പയുടെ മോൻ കൈവിട്ടു പോയോ…………………………………..ന്നൊരു സംശയം, നീത കളിയാക്കി,

“ഇത് ഞാൻ ഉണ്ടാക്കിയ കേക്ക് ആണല്ലോ, പെട്ടെന്നാണ് ട്രീസ അത് പറഞ്ഞത്, പെട്ടെന്ന് നിവിൻറെ ഉള്ളിൽ കൂടി ഒരു പ്രതീക്ഷ പാറി, “ആരാ അമ്മച്ചി വന്നു വാങ്ങിയത്? “അത് ഒരു കൊച്ചൻ ആയിരുന്നു, അപ്പോൾ ഞാൻ ഓർക്കുകയും ചെയ്തു നിൻറെ പിറന്നാൾ ആണല്ലോ എന്ന്, പക്ഷേ ഇത് വേറെ ഏതെങ്കിലും നിവിൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്, “കൊച്ചനോ? “നിൻറെ പ്രായം ഒക്കെ വരുന്ന ഒരു കൊച്ച് ,ചിലപ്പോൾ കൂട്ടുകാർ എല്ലാരും കൂടി നിനക്ക് ഒരു സർപ്രൈസ് തരുന്നത് ആകാം, “ആയിരിക്കും, അത്രയും പറഞ്ഞ് അവൻ മുകളിലേക്ക് പോയി, മുകളിൽ ചെന്ന് കത്ത് തുറന്ന് വായിക്കാൻ തുടങ്ങി, എൻറെ നിവിന്, ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ….

പരുപരുത്ത കഠിനമായ കരിമ്പാറക്കവചം ഭേദിച്ച് വിരൽ നുണഞ്ഞ് ശയിക്കുന്ന, അവനിലെ ശിശുവിനെ കണ്ടെത്തലാണ്. ഒരുത്തനെ പ്രണയിക്കുക എന്നാൽ അവന്റെ ശാഠ്യങ്ങൾക്കു മേൽ കോപം ഭാവിച്ച് അവനു വേണ്ടി ഉള്ളു ചുരത്തുന്നതാണ്. അവന്റെ പ്രവാഹവേഗങ്ങൾക് കെതിരെ അണക്കെട്ടു തീർക്കാതെ അതേ പ്രവേഗത്തിൽ ഒപ്പം ഒഴുകലാണ്. ഒരുവനെ പ്രണയിക്കുക എന്നാൽ സ്വാർഥം കൊണ്ട് അവന്റെ തളിരുകൾ നുള്ളിക്കളയാതെ, അവന് പടർന്നു വളരാൻ ആകാശവും ഭൂമിയും ആയി മാറുക എന്നതാണ്. പുരുഷനെ പ്രണയിക്കുകയെന്നാൽ ഒരിക്കൽ പോലും ഒഴുകിയിട്ടില്ലാത്ത ഉറഞ്ഞുകട്ടിയായ അവന്റെ കണ്ണുനീരിനെ അലിയിച്ചൊഴുക്കുക എന്നതും കൂടിയാണ്.

അവൻ പറയാതെ കൂട്ടിവച്ച സ്നേഹമെല്ലാം തിരികെ പറഞ്ഞ് അവന്റെ അഹങ്കാരത്തെ അദ്ഭുതപ്പെടുത്തലാണ്. ആരുമില്ല എന്നവൻ തണുത്ത ഇരുട്ടിലേയ്ക്ക് കാൽവയ്ക്കുമ്പോൾ കരളിൽ കൊളുത്തി പിന്നാക്കം വലിയ്ക്കുന്ന ചെറു മധുരമാകലാണ് . പ്രണയിക്കുകയെന്നാൽ അവനുവേണ്ടി മടിത്തട്ട് ഒരുക്കി വയ്ക്കുക എന്നതാണ്. അവൻ പ്രണയത്തിലൂടെ തിരികെ പോകുന്നത് ശൈശവത്തിലേക്കാണ് എന്നറിയലാണ്. ആണിനെ പ്രണയിക്കുക എന്നാൽ അവനിൽ നിന്ന് ഗർഭം ധരിക്കലല്ല; അവനെ ഗർഭം ധരിച്ച് ഒരിക്കലും പ്രസവിച്ചു തീരാതിരിക്കലാണ്. പ്രണയം എന്നത് ഒരു വെറും വാക്കല്ല ..

ഒരൊറ്റ വാക്കിനാലോ ,ഒരു ഖണ്ഡികയാലോ ,ഒരു പുസ്തകത്താൽ പോലുമോ വിവരിച്ച് തീർക്കാവുന്ന ഒന്നല്ല അത് ആകസ്മിതകളും ,അവിചാരിതങ്ങളുമ ാണ് ഒരു പ്രണയത്തെ അതാക്കി മാറ്റുന്നത് അതിസൂക്ഷ്മങ്ങളെ കാണും വിധം കണിശമായ കാഴ്ചയാകുന്നു പ്രണയം, ഉച്ച സൂര്യനെപ്പോലും കാണാത്ത വിധം അന്ധവുമാകുന്നു അത്, ശരിയല്ലാത്ത ഒന്നുമില്ല പ്രണയത്തിൽ, അല്ലെങ്കിൽ ശരിയായ പ്രണയത്തിൽ സകലതും ശരിയാകുന്നു പ്രണയം ഒരു മഴയാണ് ചിലപ്പോൾ നമ്മുടെ കണ്ണീരുപ്പിനെ കഴുകിക്കളയുന്ന ഒരു പെരുമഴ, പ്രണയത്തിലാവുക എന്നാൽ വീണ്ടും ജനിക്കുക എന്ന് കൂടിയാണ്, നിമ്മൾ കാണുന്ന കാഴ്ചകൾ ,കേൾക്കുന്ന ശബ്ദങ്ങൾ ,മണക്കുന്ന സുഗന്ധങ്ങൾ ,

നടക്കുന്ന വഴികൾ എല്ലാമെല്ലാം പുതിയതാണ്, ഇന്നലെ വരെ ഇല്ലാത്തവ .. നോക്കൂ നമ്മുടെ വേദനകൾക്ക് പോലുമില്ല പഴയവയോട് ഒരു സാമ്യവും, പ്രണയത്തിലാവുക എന്നാൽ മരണത്തിലാവുക കൂടിയാണ് നിന്നിലെ നീയും അവനിലെ അവനും അതോടെ ഇല്ലാതാവുക തന്നെയാണ്, രണ്ട് കൈതോടുകൾ ഒരു പുഴയിൽ അലിഞ്ഞു മരിക്കും പോലെയാണത്, വീണ്ടും തിരിച്ചെടുക്കൽ അസാദ്ധ്യമായ ഒരു ഇല്ലാതാവലാണ് അത്, പ്രണയക്കടലിലേക്ക് നമുക്ക് തോണിയിറക്കാം പങ്കായങ്ങളെ തിരമാലകളിലേക്ക് വലിച്ചെറിയാം .. കാണുന്നതെല്ലാം നീയാണെന്നു തോന്നുമ്പോഴാണ് ഈ ലോകം ഇത്ര സുന്ദരമാണെന്ന് തോന്നുന്നത്…

എൻറെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ, Forever Yours, അവൻ ഫോണെടുത്ത് അവളെ വിളിച്ചു ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു, “ഹാപ്പി ബർത്ത് ഡേ “താങ്ക്സ്, “കിട്ടിയോ “കിട്ടി “കേക്ക് അമ്മച്ചി ഉണ്ടാക്കിയതാ, “അമ്മച്ചി പറഞ്ഞു, “വാങ്ങാൻ വന്നത് എൻറെ കസിൻ ആണ്, “ഓഹോ? “എനിക്ക് വയലിൻ ഇഷ്ടമാണെന്ന് നിന്നോട് ആരാ പറഞ്ഞത്, “അതൊക്കെ എനിക്കറിയാം, “എങ്ങനെ? “ഞാൻ പറഞ്ഞില്ലേ ഒരുപാട് സംശയങ്ങൾ ഉണ്ടാകും നമ്മൾ തമ്മിൽ കാണുമ്പോൾ അതെല്ലാം മാറും, “എത്ര മനോഹരമായാണ് എൻറെ മനസ്സിലുള്ള പ്രണയത്തെപ്പറ്റി നീ എഴുതിയിരിക്കുന്നത്, “അതു മനസ്സിലാക്കാതെ ഞാൻ നിന്നെ പ്രണയിക്കുമോ നിവിൻ? “എനിക്ക് സത്യമായും നിന്നെ കാണാൻ തോന്നുന്നു,

എൻറെ കണ്ണുകളിലും എൻറെ മനസ്സിലും നീയല്ലാതെ മറ്റാരുമില്ല ഇപ്പോൾ, ഹൃദയം തുറന്നാണ് ഞാനിപ്പോൾ നിന്നെ സ്നേഹിക്കുന്നത് ഇനിയെങ്കിലും എൻറെ മുൻപിൽ വന്നു നിന്നു കൂടെ? “തീർച്ചയായും ഉടനെ ഞാൻ നിൻറെ മുൻപിൽ വരും നിവിൻ, “വളരെ പെട്ടെന്ന് തന്നെ വേണം ” തീർച്ചയായും, നേരിട്ട് കാണുമ്പോൾ ഞാൻ സുന്ദരി അല്ലെങ്കിലോ? “എനിക്കിഷ്ടം ആകും, ആ മറുപടി പറയാൻ അവന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല, “നിവിൻ ആഗ്രഹിക്കുന്ന ഒരു സൗന്ദര്യവും എനിക്ക് ഇല്ലെങ്കിലോ “നീ എങ്ങനെയായിരുന്നാലും എനിക്കിഷ്ടം ആവും, കാരണം ഞാൻ നിൻറെ മുഖം കണ്ട് പ്രണയിച്ച അല്ല,

നിൻറെ മനസ്സിൻറെ സൗന്ദര്യം മാത്രമാണ് എന്നെ ആകർഷിച്ചത്, ഹൃദ്യമായി പുഞ്ചിരിച്ചു അവൾ, താഴെ ആരോ അതിഥികൾ വന്നു എന്ന് ട്രീസ വിളിച്ചത് കൊണ്ടാണ് നിവിൻ താഴേക്ക് ഇറങ്ങി ചെന്നത്, അവിടെ മർക്കോസ് അങ്കിളും പുള്ളിയുടെ ഭാര്യ ജാൻസി യും മകൾ ശീതളും ആയിരുന്നു ഉണ്ടായിരുന്നത്, “ഞങ്ങൾ ഒരു കല്യാണത്തിന് പോയിട്ട് വരുന്ന വഴിയാ അപ്പോ ഇവിടെ ഒന്ന് കയറാം എന്ന് കരുതി, മർക്കോസ് മാത്യുവിനോട് ആയി പറഞ്ഞു, “അതേതായാലും നന്നായി, മാത്യു പറഞ്ഞു, അപ്പോഴേക്കും നിവിൻ അവിടേക്ക് ഇറങ്ങി വന്നിരുന്നു, “ആഹാ മോനേ ഇവിടെ ഉണ്ടായിരുന്നോ? മർക്കോസ് ചോദിച്ചു,

“ഇന്ന് ലീവ് ആയിരുന്നു അങ്കിൾ, “ഇന്ന് ഇവന്റെ പിറന്നാള് ആണ്, അതിന് ഞങ്ങൾ എല്ലാവരും കൂടെ വൈകുന്നേരം ഒന്ന് പുറത്തു പോകണം എന്ന് കരുതി ഇരിക്കുകയാണ്, അതാണ് അവൻ ലീവ് എടുത്തത്, മാത്യു പറഞ്ഞു “ഞങ്ങൾ വന്ന ദിവസം നന്നായി, ജാൻസി പറഞ്ഞു, “ഹാപ്പി ബർത്ത് ഡേ വശ്യമായ ചിരിയോടെ ശീതൾ നിവിൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു, “താങ്ക്സ് , അവൻ മറുപടി പറഞ്ഞു, അപ്പോഴേക്കും കോളേജിൽ നിന്നും നീത എത്തിയിരുന്നു, ശീതൾ നിതക്കൊപ്പം കൂടീ,ജാൻസി ട്രീസ്സക്ക് ഒപ്പം അടുക്കളയിലേക്ക് പോയി വിശേഷങ്ങൾ പറഞ്ഞു, നിതയോട് സംസാരിക്കുമ്പോഴും ശീതൾൻറെ കണ്ണുകൾ നിവിന്റെ മുഖത്തേക്ക് പോകുന്നുണ്ടായിരുന്നു,

നിത അത് കണ്ടിരുന്നു, അവൾക്ക് നന്നായിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു, മാത്യുവിനും മാർക്കോസിനും ഉള്ള ചായ നിതയുടെ കൈകളിൽ ട്രീസ ഏൽപ്പിച്ചു, അതുമായി ഹോളിലേക്ക് നടക്കുമ്പോഴാണ് മർക്കോസ് മാത്യുവിനോട് പറയുന്നത് നിത ശ്രദ്ധിച്ചത്, “വളച്ചുകെട്ടില്ലാതെ ഒരു കാര്യം ചോദിക്കട്ടെ ഞാൻ തന്നോട്, “താൻ ചോദിക്കട്ടെ എന്തിനാണ് ഈ മുഖവര , മാത്യു പറഞ്ഞു “എൻറെ മോൾ ശീതളിനെ തനിക്ക് അറിയാമല്ലോ, എനിക്ക് ആണായും പെണ്ണായും അവൾ ഒരാളെ ഉള്ളൂ, എൻറെ സമ്പാദ്യം മുഴുവൻ അവൾക്കുള്ളത് ആണ്, അവൾ ഇപ്പോൾ ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് രണ്ടാം വർഷം ആണ്, അവളെ നമ്മുടെ നിവിൻ മോന് ഒന്നാലോചിച്ചാലോ? മാർക്കോസ് പ്രതീക്ഷയോടെ മാത്യുവിനെ മുഖത്തേക്ക് നോക്കി,( തുടരും)

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 3

Share this story