ആദിശൈലം: ഭാഗം 74

ആദിശൈലം: ഭാഗം 74

എഴുത്തുകാരി: നിരഞ്ജന R.N

സംസാരമൊക്കെ പിന്നെയാവാം.. ഇപ്പോ, എല്ലാരും കഴിക്കാൻ വന്നേ…… അവശേഷിക്കുന്ന രഹസ്യത്തിന്റെ വാതായനങ്ങൾ തുറക്കാനായി ശ്രീ പറയാൻ തുനിഞ്ഞതും അകത്തൂന്ന് നന്ദിനിയുടെ വിളി അവരെ തേടിയെത്തി… അതോടെ ആദ്യം ഭക്ഷണം പിന്നെ കഥ എന്നും പറഞ്ഞ് എല്ലാംകൂടി അകത്തേക്ക് കയറി….. എന്നത്തേയും പോലെ അവന്റെ നെറുകയിൽ ചുംബനം നല്കികൊണ്ടവൾ എണീറ്റു………….. ഫ്രഷായി വന്ന്…,, കണ്ണാടിയ്ക്ക് മുൻപിൽ മുടിയിഴകൾ ചീകിയൊതുക്കി, കുഞ്ഞിപ്പൊട്ടും കണ്ണുമെഴുതി സിന്ദൂരചെപ്പിലേക്ക് അവൾ വിരലുകൾ നീട്ടി… എന്നാൽ അതിന് മുൻപേ രുദ്രൻ അതിൽ തന്റെ വിരലുകൾ പൂഴ്ത്തിയിരുന്നു…

ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിലൂടെ പടർന്നപ്പോൾ കവിളിൽ അവന്റെ ചുടുചുംബനം അവൾക്ക് മാധുര്യമേകി……. കഴിഞ്ഞ രാത്രിയിലെ ഓർമയിൽ നാണംവിരിഞ്ഞ കവിൾതടത്തെ അവന്റെ മീശരോമങ്ങൾ വീണ്ടും ഇക്കിളിപ്പെടുത്താൻ തുടങ്ങി…. കഴുത്തിലമരാൻ തുടങ്ങിയ അവന്റെ മുഖത്തെ തട്ടിമാറ്റികൊണ്ടവൾ കുതറിമാറി……. ശേ……… നിരാശയോടെ അവന്റെ കൂർപ്പിച്ച നോട്ടം അവളിലേക്ക് വീഴവേ, ആ മുഖം കുസൃതിചിരിയിൽ തിളങ്ങി….. എന്താ മോനെ ഭാവം????? 🤨 സാരീയുടെ തുമ്പ് ഇടുപ്പിലേക്ക് ചേർത്ത് പുരികം ഉയർത്തി അവൾ ചോദിച്ചതുകേട്ട് നിഷ്കു ഭാവത്തോടെ അവനവളെ നോക്കി ചിരിച്ചു………. ഹോ,,ഇന്നലത്തെ ഹാങ്ങ്‌ഓവർ മാറുന്നില്ല…..

ഇടുപ്പിലേക്ക് കൈവെച്ച് നടു കുറച്ചൊന്ന് വളച്ച്, അവളെ ഇടം കണ്ണിട്ട് നോക്കികൊണ്ടാവൻ പറഞ്ഞതുകേട്ട് നാണം പൂത്തുലഞ്ഞ മുഖത്തോടെ അവൾ തിരിഞ്ഞു നടക്കനാഞ്ഞു……. പക്ഷെ, അതിനുമുമ്പേ രുദ്രന്റെ കൈകൾ അവന്റെ നല്ലപാതിയുടെ കരങ്ങളുമായി കോർത്തിരുന്നു….. അവളുടെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ന്നിറങ്ങിയ നിമിഷം അവന്റെ അധരം അവളുടെ നെറുകയിൽ ചേർന്നു………. പെട്ടെന്നവൾ അവനെ തള്ളിമാറ്റികൊണ്ട് പിറകിലേക്ക് വേച്ചു… ഡീ…… ആദ്യം എന്റെ ഭർത്താവ് പോയി കുളിച്ച് ഫ്രഷ് ആയി താഴേക്ക് വാ.. അപ്പോഴേക്കും നിങ്ങളുടെ ഹാങ്ങോവർ മാറ്റാൻ നല്ല ചൂട് ചായയിടാം ഞാൻ……….

കുറുമ്പോടെ തന്നെ നോക്കിനിന്നവനെ അതേ കുസൃതിയോടെ ബാത്റൂമിലേക്ക് പായിച്ച് അവൾ താഴേക്ക് നടന്നു…. പടികൾ ഇറങ്ങുമ്പോഴും ആ മനസ്സ് കഴിഞ്ഞ രാത്രിയിലേക്കും അവനോടൊപ്പമുള്ള നിമിഷങ്ങളിലേക്കും സഞ്ചരിക്കവേ, പെട്ടെന്ന് ആാാ മുഖം സംശയാദൃശ്യമായി……. അതിനുള്ള ഉത്തരത്തിനായി അവനെ കാത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് കയറി…. കുളിച്ചിറങ്ങിയ രുദ്രൻ കാണുന്നത് ബെഡിൽ ഇട്ടേക്കുന്ന റെഡ് കളറിൽ ബ്ലാക്ക് ഷെയ്ഡുള്ള ഷർട്ടും അതിന് ചേർന്ന മുണ്ടുമാണ്…… ചെറു പുഞ്ചിരിയോടെ അതിടുമ്പോൾ അവന്റെ മുഖവും വിവർണമായി തന്റെ പെണ്ണിന്റെ പ്രണയത്തെ ഓർത്തതുപോൽ…….

ചുമരിൽ തന്നെ നോക്കി പുഞ്ചിരിതൂകിനിൽക്കുന്ന സധികയുടെ ചിത്രത്തിലേക്ക് അവന്റെ കൈകൾ ചെന്നു……. നീ പറഞ്ഞപോലെ അറിയുകയാണ് ഓരോനിമിഷവും ഞാൻ ആാാ പ്രണയത്തെ…. കൈനീട്ടി സ്വീകരിക്കുകയാണ് മനസ്സ് നിറയെസ്നേഹത്തോടെ…………. ആ കുറുമ്പും കുസൃതിയും പ്രണയവും കരുതലും ഒന്നും ഇനി എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല….. നീയെന്ന നോവിനെ മനസ്സിലോർത്തുകൊണ്ട് തന്നെ അവളെന്ന സാന്ത്വനത്തെ ഞാൻ ഇറുകെപുണരുകയാണ്……… ഒരിക്കൽ,,, ഈ രുദ്രനെ വിട്ട് സാധിക അകന്നപ്പോൾ പിടിച്ചുനിൽക്കാൻ ഒരു ലക്ഷ്യമുണ്ടായിരുന്നു… ഇനിയൊരിക്കൽ കൂടി എന്റെ പ്രണയം എന്നിൽ നിന്നകന്നാൽ പിന്നെ… ഈ രുദ്രൻ……….

അറിയാതെ ആ ശബ്ദം ഇടറി…. എത്ര മാറാൻ ശ്രമിച്ചാലും സാധിക എന്നും അവന്റെ ഹൃദയത്തിന്റെ പാതിയായിഉണ്ടാകുമെന്നൊരിക്കൽ കൂടി ബോധ്യപ്പെടുത്തി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൻ കണ്ണാടിയ്ക്കരികിലേക്ക് നീങ്ങി… ഫോണും നോക്കി താഴേക്ക് ഇറങ്ങിയ രുദ്രൻ നോക്കുമ്പോഴുണ്ട്,, താലിയും പിടിച്ച് എന്തോ വല്യകാര്യം ആലോചിച്ചുകൊണ്ട് ദേവൂ നിൽക്കുന്നു… എന്താണ് പൊണ്ടാട്ടി ഒരു ആലോചന????? പെട്ടെന്നുള്ള അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി പിന്നിലേക്ക് വീഴണഞ്ഞതും അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചേർന്ന് അവളെ തന്നോട് ചേർത്ത് പിടിച്ചുനിർത്തി…… നിനക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങെനെ വീഴണമെന്ന് നിർബന്ധമുണ്ടോ പെണ്ണെ……

അവളെ തന്നോട് ചേർത്തുനിർത്തികൊണ്ട് തന്നെ അവൻ ചോദിച്ചതുകേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു……… അല്ല, എന്താണ് ഇത്ര വല്യ ആലോചന???? അവളെ നേരെ നിർത്തിയെങ്കിലും ഇടുപ്പിലെ കൈ അവൻ മോചിപ്പിച്ചിരുന്നില്ല……. അല്ല, രുദ്രേട്ടാ.. ഇന്നലെ കൃത്യസമയത്ത് നിങ്ങളെങ്ങെനെ അവിടെ വന്നു????? താടിയിൽമേൽ കൈ വെച്ചുകൊണ്ട് അവൾ ചോദിച്ചതുകേട്ട് അവന് ചിരിപൊട്ടി………… എന്തിനാ ചിരിക്കൂന്നേ ……. അതോ…. നിന്റെ ഈ ചോദ്യം കേട്ടിട്ടാ…… പറയ്, രുദ്രേട്ടാ നിങ്ങളെങ്ങെനെ അവിടെ????.? അത് സിമ്പിൾ… വീട്ടിലിരുന്ന് ബോറടിച്ചപ്പോ കാറും കൊണ്ടിറങ്ങിയതാ…. അപ്പോഴാ ഒരു അമ്മാവൻ എന്നോട് ഒരു ലിഫ്റ്റ് ചോദിച്ചത്……

നിങ്ങളുടെ കോളേജിനടുത്തുള്ള ബാങ്കിലേക്ക്…. പാവം ആ വെയിലത്ത് ആ അമ്മാവൻ വല്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി,,,, ഞാൻ അദ്ദേഹത്തെ അവിടെ കൊണ്ടാക്കി… തിരികെ പോകാൻ തുനിഞ്ഞതാ,, അപ്പോഴാ നിന്റെ കോളേജിൽ നിന്നും കുട്ടികൾ പോകുന്നത് കണ്ടത്… അവരോട് നിന്റെ കാര്യം തിരക്കിയപ്പോൾ സർട്ടിഫിക്കറ്റ് നിനക്ക് കിട്ടിയിട്ടില്ല, അത് കാത്ത് നില്കുവാണെന്ന് പറഞ്ഞു… അപ്പോൾ കരുതി, കാര്യം അറിഞ്ഞിട്ട് നിന്നെ കൂട്ടിപോകാമെന്ന്……… കോളേജിലേക്ക് എന്നെ കടത്തിവിടാൻ സെക്യൂരിറ്റികാരന് തോന്നിയ വൈക്ലഭ്യം അപ്പോഴേ ഞാൻ ശ്രദ്ധിച്ചു.. പക്ഷെ അത് ഞാൻ വല്യ കാര്യമാക്കിയില്ല…… ഓഫിസിലേക്ക് ചെല്ലും വഴിയാണ് മീനൂനെ കാണുന്നത്..

നിന്നെ ചോദിച്ചപ്പോൾ അവൾ ഉണ്ടായ കാര്യമെല്ലാം പറഞ്ഞു.. എല്ലാം കേട്ടപ്പോൾ എനിക്കുറപ്പായിരുന്നു ഇതൊരു പണിയാണെന്ന്, ഓടി വാഷ്‌റൂമിൽ വന്ന് മീനുനോട് കേറി നോക്കാൻ പറഞ്ഞു…… അതിൽ നീയില്ലെന്ന് പറഞ്ഞപ്പോഴേ എന്റെ സകല നിയന്ത്രണവും പോയി.. അതിന് തോത് കൂട്ടാനെന്നോണം ചൊറിയുന്ന വർത്തമാനവുമായി ആ പ്യൂണും കൂടിവന്നതോടെ അവനെന്റെ കൈയിൽ നിന്ന് ഭേഷാ വാങ്ങിച്ചുകൂട്ടി…. അവസാനം അവൻ തന്നെയാ ആ റൂമിൽ നീയുള്ള കാര്യം പറഞ്ഞത്… ബാക്കിയൊക്കെ നിനക്കും അറിയാവുന്നതല്ലേ……

അവൻ പറഞ്ഞതൊക്കെ അക്ഷമയായി കേട്ടുനിന്ന ദേവുവിന്റെ താടിയിൽ പിടിച്ച് ഉയർത്തികൊണ്ടവൻ ചോദിച്ചതും അവൾ ആ മാറിലേക്ക് ചാഞ്ഞു……… എന്തോ ആ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു.. ദേവൂ… ഞാൻ അവിടെ വരുമെന്ന് നീ കരുതിയിരുന്നോ..?? തിരിച്ച് അവന്റെ ചോദ്യം കേട്ട് അവളുടെ കൈ തന്റെ താലിയിലേക്ക് നീണ്ടു……… ഈൗ താലിയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു……….ഇടറിലോടെ അവളത് പറയുമ്പോൾ അവന്റെ കൈകൾ അവളെ വലയം ചെയ്തു… ആ വിശ്വാസത്തെ കൂട്ടാനെന്നപോലെ…. പരസ്പരം ഓരോ ഇഡലി കഷ്ണങ്ങൾ ഊട്ടികൊണ്ട് അവർ പ്രാതൽ കഴിച്ചു…… പിന്നെ ഒട്ടും താമസിച്ചില്ല… നേരെ ആദിശൈലത്തിലേക്ക്…………….

കാറിൽ നിന്നിറങ്ങി ഒരുമിച്ച് വരുന്ന രുദ്രനും ദേവുവും എല്ലാരുടെയും മിഴിയും മനവും നിറയ്ക്കുന്ന കാഴ്ചയായിരുന്നു…. ദേവുവിന്റെ ചുണ്ടിലെ പുഞ്ചിരിയും രുദ്രന്റെ കണ്ണിലെ പ്രണയവും അവരെ വീണ്ടും സന്തോഷത്തിരയിലാറാടിച്ചു…………………. പതിയെ ആ സന്തോഷങ്ങൾ കളിയാക്കലിലേക്ക് വഴിത്തിരിഞ്ഞു…. ജോയിച്ചനും ആഷിയും അതിന് ചുക്കാൻ പിടിച്ചപ്പോൾ അയോഗ് രുദ്രന്റെ കഴുത്തിലെ നഖപ്പാട് എണ്ണുന്ന തിരക്കിലായിരുന്നു………………….. പക്ഷെ, അപ്പോഴും ശ്രാവണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു………… കൂടെപ്പിറപ്പിനെ ഓർത്തെന്നപോൽ അവളുടെ ചുണ്ടിൽ ഒരു നറുപുഞ്ചിരി വിടർന്നു…. അല്ലുവിന്റെയരികിൽ നിന്നും രുദ്രന്റെ അടുക്കലേക്ക് അവൻ നീങ്ങിയിരുന്നു…

അവന്റെ കൈകളിൽ കൈചേർത്ത് ആ കൈയിൽ തലചായ്ച്ചുകൊണ്ട് അവൾ മെല്ലെ കണ്ണുകളടച്ചു………. വലം കൈയാൽ അവളുടെ മുടിയിഴകളെ അവൻ തലോടി……. സാധികയിൽ നിന്നും വാമിക പഠിച്ച ഒരു ശീലമായിരുന്നു…. ഒരേട്ടന്റെ സാന്നിധ്യം കൊതിക്കുമ്പോഴെല്ലാം അവളോടി തന്റെ അടുത്തെത്തും.. പിന്നെ ഇങ്ങെനെ ഒരു ഇരിപ്പാ…. ആാാ മനസ്സ് ശാന്തമാകും വരെ…. !!!!! എല്ലാം ഓർത്തുകൊണ്ട് അവന്റെ കൈകൾ അവളെ തലോടുമ്പോൾ അതുവരെ ഉണ്ടായിരുന്ന കളിചിരികൾക്കപ്പുറം അവിടെയൊരു മൂകത പടർന്നു…… മൗനം തളം കെട്ടിനിൽക്കുന്ന മൂകത…. ശ്രീ….. പറയെടോ നേരത്തെ പറയാമെന്ന് പറഞ്ഞ ആ രഹസ്യം……… ആ മൂകാന്തരീക്ഷം മാറ്റാനായി അല്ലു പറഞ്ഞത് കേട്ട് എല്ലാരുടേയുംനോട്ടം ആകാംഷയോടെ ശ്രീയിലേക്ക് തിരിഞ്ഞു…

എന്നാൽ അതേ സമയം പുഞ്ചിരി നിറഞ്ഞ കണ്ണുകളോടെ നാലുപേർ ആ കൂട്ടത്തിലുണ്ടായിരുന്നു….. പറയാൻ പോകുന്ന കഥയെ അറിയാവുന്ന നാല്പേർ …….. പറയാം കണ്ണേട്ടാ…….. എല്ലാം പറയാം…. പറയാൻ ബാക്കിവെച്ചതും കൂടി പറഞ്ഞുതീർക്കണം എനിക്ക്……….. എന്നും പറഞ്ഞ് അവൾ പറയാൻ തുനിഞ്ഞതും ധ്യാനിന്റെ കൈ അവളെ തടഞ്ഞു……………. വേണ്ടാ.. ശ്രീ…. നിന്നെക്കാളേറെ ആ കഥ പറയാൻ അർഹതപ്പെട്ട ഒരാൾ ഇവിടെയുള്ളപ്പോൾ നീ അത് പറയേണ്ട…… ഒന്നും മനസ്സിലാകാതെ നിൽക്കുന്നവരെ സാക്ഷിയാക്കി ധ്യാൻ നന്ദയെ നോക്കി……… അവൻ കണ്ണുകൊണ്ട് പറയാനായി ആംഗ്യം കാണിച്ചതുകൊണ്ട് ശ്രീയിൽ നിന്നും എല്ലാവരും നന്ദയിലേക്ക് ശ്രദ്ധ കൊണ്ടുപോയി…..

ഒരുപക്ഷെ, ശ്രീയേക്കാൾ ആ കഥ ഞങ്ങളിൽ ആരെങ്കിലും തന്നെ പറയുന്നതാണ് നല്ലത്.. കാരണം ഈ കഥയുടെ വേര് ചെന്നത്തുന്നത് ഞങ്ങളുടെയൊക്കെ ജനനം തൊട്ടാണ്…………….. ചേച്ചി….. അതേ ആഷി… നിങ്ങൾ കുട്ടികൾ പോലും അറിയാത്ത ആ കഥ….കഥയെന്നല്ല ഞങ്ങളുടെയൊക്കെ ജീവിതം…………… പറയാനായി അവൾ ഒരുങ്ങിയതുപോലെ കേൾക്കാനായി അവരുമൊരുങ്ങി……… ഈ നാടുമായി ഒരു ബന്ധവുമില്ലാത്ത ശ്രാവണി എങ്ങെനെ ഇവിടുത്തെ ദേവിയായിഎന്നും അവളെ ആരാധനയോടെ എന്തിന് ഈ നാട്ടുകാർ കാണുന്നതെന്നും അറിയും മുൻപേ നിങ്ങളറിയേണ്ട മറ്റൊന്നുണ്ട്… ഈ നാടിനെ പറ്റി……… ഇവിടുത്തെ മനുഷ്യരെ പറ്റി…….. ……. വർഷങ്ങൾക്ക് മുൻപ് ഈ നാട്ടിൽ രണ്ട് പേരുകേട്ട കൂട്ടുകുടുംബക്കാരുണ്ടായിരുന്നു….

ആദിശൈലം എന്ന ഈ കുടുംബവും കൈലാസം എന്ന മറ്റൊരു കുടുംബവും………. ബന്ധങ്ങൾ കൊണ്ടും സൗഹൃദങ്ങൾ കൊണ്ടും എന്നും രണ്ട് കുടുംബവും നാട്ടുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു………..രണ്ട് തറവാടുകളേക്കാൾ ഒരു കുടുംബമായി കരുതിയിരുന്ന ആത്മബന്ധമായിരുന്നു ആ കുടുംബതോട്‌ ഇവിടത്തുകാർക്ക് ഉണ്ടായിരുന്നത്………….. അവിടുത്തെ ദേവനങ്കിളും കാശിയങ്കിളും അച്ഛനുമൊക്കെ ഒന്നിച്ച് പഠിച്ചവരായിരുന്നു…… ആത്മസുഹൃത്തുക്കൾ…………………ഈ നാട് കണ്ട ഏറ്റവും അനശ്വരപ്രണയത്തിന്റെ അവകാശി കൂടിയായിരുന്നു ദേവനങ്കിൾ… !!മുറപ്പെണ്ണ് ചിത്തു ആന്റിയുമായുള്ള പ്രണയം ഇന്നും ഈ നാട്ടിലെ ഓരോ മണൽ തരിയും ഏറ്റുചൊല്ലുന്നുണ്ട്..

ധ്യാനേട്ടനും അഖിലേട്ടനും പിന്നാലെയായിരുന്നു എന്റെ ജനനം, അതുകൊണ്ട് തന്നെ എല്ലാരുടെയും പ്രിയപ്പെട്ടവളായി ഞാൻ വളർന്നു………എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ശ്രീക്കുട്ടിയുടെ കടന്നുവരവ്………….. മീനമാസത്തിലെ തിരുവാതിരയിൽ ജനിച്ചവൾ…… അന്ന് തന്നെയായിരുന്നു ദേവനങ്കിൾ തന്റെ നല്ലപാതിയായി ചിത്തു ആന്റിയുടെ കൈപിടിച്ചതും…………….വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദുർഗ്ഗാദേവിയോടൊപ്പം പ്രതിഷ്ഠിതമായ മഹാദേവസങ്കൽപം നിറഞ്ഞ അമ്പല നടയിൽ വെച്ച് ആ വിവാഹം നടന്നു…. പിന്നീടങ്ങോട്ട് ആഹ്ലാദം നിറഞ്ഞ ദിവസങ്ങളായിരുന്നു…….

പ്രണയിച്ച് ഓരോ ദിവസവും അവർ മത്സരിക്കുമ്പോൾ കുട്ടികുറുമ്പുമായി ശ്രീക്കുട്ടി ഞങ്ങൾക്കിടയിൽ വളർന്നു… …. ആ സന്തോഷങ്ങൾക്ക് മേൽ aa ഭഗവാന്റെ പോലും അസൂയദൃഷ്ടി വീണതുകൊണ്ടാകാം നീർകുമിളയുടെ ആയുസ്സ്‌പോലെ അവ അറ്റുവീണു……….. പലതരം പ്രശ്നങ്ങളും അതിജീവിച്ചുവന്ന ചിത്തു ആന്റിയ്ക്ക് താൻ കാരണം തന്റെ കുടുംബവും ഭർത്താവും നശിക്കുമെന്നുള്ള പ്രവചനം താങ്ങാൻ കഴിഞ്ഞില്ല……….സ്വയം ഉരുകിഇല്ലാതായികൊണ്ട് അവർ മനഃപൂർവം എല്ലാരുടെയും വെറുപ്പ് സമ്മാനിച്ചു… ഒടുവിൽ ഒരുദിവസം ആ കുടുംബത്തിൽ നിന്നുപോലും ഇറങ്ങി പോയി……… ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട് ആ മുഖം….

ഒഴിഞ്ഞ കഴുത്തും സിന്ദൂരം പടർന്ന നെറ്റിയുമായി ചാലായി ഒഴുകുന്ന കണ്ണുനീരുമായി ആ പടിയിറങ്ങിപോകുന്ന ചിത്തു ആന്റി….. ആ ഷോക്കിൽ നിന്ന് മുക്തി നേടാൻ ആ കുടുംബത്തിനെന്നപോലെ നാടിനും കഴിഞ്ഞിരുന്നില്ല.. അത്രയ്ക്ക് എല്ലാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു അവർ….. നല്ലപാതിയുടെ വേർപാടിൽ സ്വയം ഇല്ലാതാകാൻ വരെ ദേവനങ്കിൾ ശ്രമിച്ചു…..കൈലാസത്തിന്റെ വേദനയിൽ ആദിശൈലവും പങ്കുചേർന്ന് അവരോടൊപ്പം നിന്നുവെങ്കിലും ഞങ്ങളറിഞ്ഞിരുന്നില്ല, ഈ കുടുംബവും തീർത്താൽ തീരാത്ത ദുഖത്തിലേക്ക് ചേക്കേറുമെന്ന്……. ഒരുദിവസം കളിച്ചുകൊണ്ടിരുന്ന ശ്രീക്കുട്ടി ബോധംകെട്ട് വീണു… മൂക്കിലൂടെ രക്തം ഒഴുകിയിറങ്ങി……

പതിയെ ഞങ്ങൾ അറിഞ്ഞു ആ കുഞ്ഞുഹൃദയം എപ്പോൾ വേണമെങ്കിലും നിർജീവമാകുമെന്ന്…………. സഹിക്കാനായില്ല അതാർക്കും…. എല്ലാരും മനസ്സാലെ തളർന്നു തുടങ്ങി.. അതിന് ആക്കം കൂട്ടാനെന്നുവെണ്ണം അച്ഛമ്മയും അച്ഛച്ചനും ഞങ്ങളെ വിട്ട് പോയി…….. ബിസിനസ് തകരാനും അപകടങ്ങൾ സംഭവിക്കാനും തുടങ്ങി……………….. കുടുംബകാരെ മാത്രം ആയിരുന്നില്ല, നാടിനെയും ആ ദുരിതങ്ങൾ ബാധിച്ചുതുടങ്ങിയിരുന്നു…. സുഭിക്ഷമായ നാട് ആകെ ചുരുങ്ങിക്കൂടി………… കാര്യമെന്തെന്ന് അറിയാതെ എല്ലാരും അന്ധാളിച്ചുനിന്ന ഒരുസമയം,,, എല്ലാരുടെയും തീരുമാനപ്രകാരം ക്ഷേത്രത്തിൽ പ്രശ്നം വെച്ചു……… അതിൽ തെളിഞ്ഞുവന്നവയൊക്കെ എല്ലാരേയും വീണ്ടും വേദനിപ്പിക്കുകയാണ് ചെയ്തതെങ്കിലും പ്രത്യാശയുടെ നറുവെട്ടം അവർക്ക് തോന്നി…..

ഓർമകൾ പുതുക്കവേ,, നന്ദയുടെ വാക്കുകൾ പ്രശ്നത്തിൽ തെളിഞ്ഞുവന്നവയിലേക്ക് നീണ്ടു……… പണ്ട്,, നാട്ടുപ്രമാണിമാരും കുടിയാരും അധഃസ്ഥിത വർഗ്ഗക്കാരുമൊക്കെ ജീവിച്ചിരുന്ന കാലത്ത് ക്ഷേത്രത്തിൽ ഒരു ആചാരമുണ്ടായിന്നു… ആചാരം എന്നല്ല,, അതൊരു വിശ്വാസമായിരുന്നു…………. ഉത്സവ ദിവസം അവിടുത്തെ ഒരു വിഭാഗക്കാരായ സ്ത്രീകളിൽ മീനത്തിലെ തിരുവാതിരനാളിൽ ജനിച്ച പെൺകൊടിയിൽ സാക്ഷാൽ ദുർഗ്ഗാദേവി കുടികയറും……… അന്ന് ആ ദിവസം ആ പെണ്ണ് ഈ നാടിന്റെ ദേവിയാണ്…. അവളിലൂടെ നാട്ടുകാർക്ക് വേണ്ടിയുള്ള അരുൾപ്പാട് ദേവി നടത്തുമെന്നാണ് വിശ്വസിക്കുന്നത്……..

അന്നുവരെ എല്ലാരുടെയും കാൽകീഴിൽ കിടക്കാൻ വിധിക്കപ്പെട്ട ആ കുലജാതർ ആ ദിവസം അഭിമാനത്തോടെ തല ഉയർത്തും നാളെ വീണ്ടും കുനിക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ട് തന്നെ…. !!!……. ദേവി കുടിയേറുന്ന ആ പെണ്ണുടൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ശുദ്ധിനേടിയവളാകണം………….അവളിൽ ദേവി പ്രവേശിക്കുന്നത് പ്രമാണി തറവാട്ടിലെ കുളത്തിൽ മുങ്ങിനിവർന്നതിന് ശേഷമാകും…… ശേഷം മറപ്പുരയിൽ വെച്ചിരിക്കുന്ന ആഡയഭാരണങ്ങൾ അണിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായി അവൾ അമ്പലനടയിലേക്കെത്തും….

അമ്പലപടവിൽ വെച്ചല്ലാതെ ആരുടെയും ദൃഷ്ടിയിൽ അവൾ പതിയരുത്.. അങ്ങനെ പതിഞ്ഞാൽ ആ കണ്ണ് പിന്നീട് ഒരു പ്രഭാതത്തെ കാണില്ല….. എന്നായിരുന്നു വിശ്വാസം………. അങ്ങെനെ ഒരുത്സവകാലം വന്നെത്തി…. അന്ന്,,, പട്ടണത്തിൽ പഠിച്ചിരുന്ന നാട്ടുപ്രമാണിപുത്രന്റെ ദുഷിച്ച കണ്ണുകൾ അന്നത്തെ ദേവിയാകേണ്ടവളിൽ പതിഞ്ഞത് നാശത്തിന്റെ തുടക്കം കുറിച്ച്കൊണ്ടായിരുന്നു……………………തറവാട്ട് കുളത്തിൽ മുങ്ങിനിവരാൻ പോയ ആ പാവം അറിഞ്ഞിരുന്നില്ല തനിക്ക് പിന്നാലെ സഞ്ചരിച്ച വെറിപൂണ്ട കണ്ണുകളെ……. മറപ്പുരയിൽ നിന്ന് ഈറനോടെ കുളത്തിലേക്ക് നടന്ന അവളെ ബലത്താൽ അവൻ കീഴടക്കി……………അലറിവിളിച്ചിട്ടും ആരുടേയും കാതിൽ ആ ശബ്ദം കേട്ടില്ല……………. അവന്റെ വെറിപൂണ്ട ശരീരം അവളിൽ ആഴ്ന്നിറങ്ങി……..

വികാരവിക്ഷോഭങ്ങളെല്ലാം കഴിഞ്ഞ് പുച്ഛത്തോടെ അവളെ ആ കുളത്തിലേക്ക് അവൻ വലിച്ചെറിഞ്ഞു………. സമയം അതിക്രമിച്ചിട്ടും ദേവി എഴുന്നള്ളുന്നില്ല എന്നത് അമ്പല നടയിൽ ചർച്ചയായ നിമിഷം,,,,, അവന്റെ പുച്ഛചിരിയെ പോലും നടുക്കിക്കൊണ്ടവിടെ പദസരത്തിന്റെ കിലുക്കം കേൾക്കാൻ തുടങ്ങി…. ദേവി എഴുന്നള്ളുന്നു……. ആരോ വിളിച്ചുപറഞ്ഞതനുസരിച്ച് തൊഴുകൈയോടെ ഏവരും കാത്തിരുന്നു ആ ദേവീചൈതന്യത്തെ കണ്ടറിയാൻ….. പക്ഷെ,,, ക്ഷേത്രപടവിൽ കാലുകുത്തിയ ദേവിരൂപത്തിൽ അവർക്ക് കാണാൻ കഴിഞ്ഞത് ശാന്തസ്വരൂപയായ ഭഗവതിയെ ആയിരുന്നില്ല………… ശരീരമാസകലം മുറിവുകളുമായി ഈറൻ വേഷത്തിൽ തന്നെ രൗദ്രതയുടെ എല്ലാം ഭാവങ്ങളും കണ്ണുകളിലേന്തിയ കാളീരൂപത്തെയായിരുന്നു……..

ആ ശരീരം വിറയ്ക്കുന്നുണ്ടയിരുന്നു… കണ്ണുകളിൽ തീപാറി………. പിടിക്കാനാഞ്ഞ സ്ത്രീജനങ്ങൾ ആ താപത്തെ സഹിക്കാനാകാതെ പിന്തിരിഞ്ഞു…………… മുന്നിലേക്ക് അവൾ വെക്കുന്ന ഓരോ കാലടികൾക്കും അനുസരിച്ച് കൈവിളക്കുകൾ ഓരോന്ന് നിലത്തേക്ക് വീണു…………………….. ആ പെണ്ണിനേറ്റ മുറിവിന്റെ ആധിക്യത്തെ പ്രതിധ്വനിക്കുമാറ് വെയിലിന്റെ തീവ്രത വർധിച്ചു….. താപം സഹിക്കാനാകതെ പലരും വീണുതുടങ്ങി…. കോപിഷ്ഠയായ ഭഗവതിയെ സമാധാനിപ്പിക്കാൻ അവിടെഉയർന്ന നാമജപങ്ങൾക്കോ മന്ത്രോച്ചാരങ്ങൾക്കോ മൂർദ്ധാവിന്മേൽ ഒഴുക്കപ്പെട്ട മഞ്ഞൾക്കലർന്ന ധാരയ്ക്കോ ഭസ്മത്തിനോ ആയില്ല……

ദേവിയ്ക്കായി ഒരുക്കിയ ഇരിപ്പിടത്തിന്മേൽ ഇരിക്കുമ്പോഴും ആ കണ്ണുകൾ അവനിലയിരുന്നു….. ചടങ്ങുകൾ തുടങ്ങി…… ആദ്യപൊങ്കാല ദേവിതന്നെ സ്വയം കൈകളാൽ ഭക്ഷിച്ചു…. ശേഷം ആ കണ്ണുകൾ അടഞ്ഞു……………. ദേവീ…. അമ്മേ…………………… കണ്മുന്നിലെത്തിയവരെ നോക്കാൻപോലും ആ കണ്ണുകൾ തുറന്നില്ല……. പകരം ചുണ്ടുകൾ ശബ്‌ദിക്കാൻ തുടങ്ങി………. നാശം….. സർവ്വനാശം…………….. ആ ചുണ്ടുകൾ ഉരുവിടാൻ തുടങ്ങി….. സഹിക്കാനൊരുങ്ങുക മണ്ണേ നീ ഇനി ആ നാശത്തെ……… സ്ത്രീ പൂജനീയയാകേണ്ടവളാണ്……. അമ്മയെപോലെയും കൂടെപ്പിറപ്പിനെപോലെയും ബഹുമാനിക്കേണ്ടവൾ………………………. അവളെ നോക്കുമ്പോൾ മിഴിയും മനസ്സും പരിശുദ്ധയിലാഴ്ന്നിരിക്കണം…..

പെണ്ണപമാനിക്കപ്പെടുന്ന മണ്ണ് ഒരുകാലത്തും ഗുണം പിടിക്കില്ല… പെണ്ണിനേറ്റ അപമാനത്തിന് പകരം നൽകാൻ ഒരുങ്ങുക മണ്ണേ നീ………………. ഒരു സഭ ചെയ്ത തെറ്റിനാണ് ഒരു ഭാരതയുദ്ദം ഉണ്ടായത്…… പെണ്ണുടലിൽ കാമവെറി തീർക്കാമെന്ന് കരുതുന്നവർക്കിടയിൽ ഇനി ഞാനുണ്ടാകില്ല…….ഈ ശരീരത്തിന് ഏൽക്കേണ്ടിവന്ന അപമാനത്തിന് പകരമായി ഈ നാട് തന്നെ ഉപേക്ഷിക്കുകയാണ് ഞാൻ എന്നന്നേക്കുമായി…….. !!!!!!!!!!!! ദേവിയുടെ അരുളപ്പാട് കേട്ട് ഞെട്ടിയ ജനങ്ങൾക്ക് മേൽ കൊടുങ്കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി……….. മണൽത്തരികൾ കണ്ണിലേക്ക് ആഞ്ഞടിക്കവേ അവളുടെ കണ്ണുകൾ തുറന്നു…… ആാാ കണ്ണിൽ കത്തിയ രൗദ്രത ഭീതിയിലാണ്ട ജനങ്ങൾക്കിടയിൽ നിന്നും അവനെ സ്വന്തം കാൽകീഴിലേക്ക് വലിച്ചിട്ടു….

ആാാ മാറിൽ ആ കാലുകൾ പതിയവേ ആ രൂപം കാളിയായി മാറി…. !!!! സർവ്വംസഹയായ പെണ്ണിനെ കാമവെറിമൂത്ത കണ്ണുകളിലൂടെ മാത്രം പെണ്ണിനെ കണ്ടവർക്കുള്ള ശിക്ഷയാകട്ടെ നിന്റെ ഈ അന്ത്യം………………………… കൈയിലെ ത്രിശൂലം അവന്റെ ഉദരത്തെ തുളച്ച് കയറുമ്പോഴും ആ കണ്ണുകൾ തീവ്രതയോടെ ജ്വലിക്കുവായിരുന്നു………………. അപമാനിക്കപ്പെട്ട ആ മണ്ണിൽ പിന്നീട് നിൽക്കാൻ കഴിയാതെ സ്വയം ആ യജ്ഞകുണ്ഡത്തിലേക്ക് ചാടി അവൾ ആത്മാഹൂതി ചെയ്തു… പക്ഷെ, അതിന് മുൻപ്,,,………. ഒരാൾ ചെയ്ത പാപത്തിന്റെ ഫലം ഒരു നാട് അനുഭവിക്കേണ്ടിവരുന്നതോർത്ത് വിലപിച്ച ജനങ്ങൾക്ക് അതിനുള്ള മോക്ഷമാർഗ്ഗവും ദേവിതന്നെ അരുൾ ചെയ്തു……

ഇനി എന്റെ തേജസ്സ് ഈ മണ്ണിലുണ്ടാകില്ല.. ഞാൻ ആത്മാഹൂതി ചെയ്യുന്ന ഇവിടം തന്നെ ഞാൻ പ്രതിഷ്ഠിതമാകും ചൈതന്യമില്ലാതെ ഒരു ശിലയായി… എനിക്ക് ചുറ്റും ശേഷനാഗത്തിന്റെ വലയവും ഉണ്ടാകും…….ആ വലയം കടന്ന് ഏത് പെൺകുട്ടിയാണോ എനിക്ക് മുന്നിൽ വിളക്ക് വെക്കുന്നത്, അവളിലൂടെ ഞാൻ ഈ മണ്ണിലേക്ക് തിരികെ വരും………. ആ പെൺകുട്ടി സാധാരണ ഒരുവളാകില്ല…….ജന്മം കൊണ്ട് കലുഷിതമായവളാകും അവൾ………… ജനനലക്ഷ്യം തന്നെ പ്രതികരമാകും….. മീനത്തിലെ തിരുവാതിര നാളിൽ ജനിച്ചവൾ കൂടിയാകും അവൾ……. !!പക്ഷെ,,, ഒന്നോർക്കുക..ഭൂമിയുടെ ഏതെങ്കിലും കോണിൽ അവളുടെ ജന്മം നടക്കുന്ന ദിവസം മുതൽ ഈ നാട് മുടിയാൻ തുടങ്ങും……….

പ്രമാണി കുടുംബത്തിലെ പെൺതരികൾ അവിടെ നിന്നും വേർപെടും……. ആാാ നാളിൽ ജനിക്കുന്ന പെൺകുട്ടിയ്ക്ക് ആയുസ്സറ്റുപോകും……………………. ആന്തരികൾ വിരഹവേദനഅറിഞ്ഞുജീവിക്കും….. എന്നാണോ ആ വിളക്ക് തെളിയുക അന്നുവരെ കഷ്ടകാലം തന്നെ ആയിരിക്കും……. ഇതായിരുന്നു ആ പ്രശ്നം വെക്കലിൽ തെളിഞ്ഞത്…………………. നടുങ്ങലോടെ എല്ലാവരും കാത്തിരിക്കാൻ തുടങ്ങി അങ്ങെനെയൊരു ജന്മത്തിനായി.. അതിനിടയിൽ, ശ്രീക്കുട്ടി ഞങ്ങളെ വിട്ടുപോയ്…………..നാവ് ചലിക്കാത്ത കുഞ്ഞായി ജാൻവി ജനിച്ചു……………….. അഖിലേട്ടന് ആക്‌സിഡന്റ് ആയി.. അങ്ങെനെ തുടരെ തുടരെ അപകടങ്ങൾ സംഭവിച്ച വർഷങ്ങൾക്ക് ശേഷം അച്ഛൻ ഇടുക്കിയിലേക്ക് ട്രാൻസ്ഫറായി പോയി…….

അവിടുന്നാണ് വാമികയെന്ന ഈ ശ്രാവണിയെ അച്ഛൻ കൊണ്ടുവരുന്നത്….. ഭ്രാന്തമായിരുന്ന ഇവളുടെ മനോനിലയെ മാറ്റാൻ ഈ കുടുംബത്തിനായി.. മെല്ലെ മെല്ലെ വാമികയിൽ ഞങ്ങൾ ശ്രാവണിയെ കണ്ടു……….. പക്ഷെ അപ്പോഴും ഉൾമനസ്സാലെ,, നാട് മിസ്സ്‌ ചെയ്തിരുന്ന ശ്രീ അപ്രതീക്ഷിതമായി ആ കാവിലേക്കെത്തുന്നത്…………………അവിടെക്കണ്ട ആ ശില അവൾക്ക് അവളുടെ മൂർത്തിയായി തോന്നി,….. അങ്ങെനെ കരുതി ആരും കാണാതെ ഒരുദിവസം വീട്ടിൽ നിന്നും വിളക്കും തിരികളുമായി അവൾ അവിടേക്ക് ചെന്നു………നാഗങ്ങൾ വഴിമാറികൊടുത്ത ആ കല്ലിൽ അവൾ അങ്ങെനെ വിളക്ക് കൊളുത്തി.. വർഷങ്ങൾക്ക് ശേഷം അവിടം പ്രകാശത്താൽ ജ്വലിച്ചു……….. ശ്രീയെ കാണാതെ തിരക്കിവന്ന ഞങ്ങൾ കാണുന്നത് അവിടെ ബോധമറ്റ് കിടക്കുന്ന ശ്രീയെയാണ്………..

എല്ലാരേയും അറിയിച്ച് അവളെ വീട്ടിലേക്ക് കൊണ്ടുവന്നു… ആ സമയമത്രയും ആ ശരീരം താപത്താൽ വിറയൽ കൊള്ളുകയ്യയിരുന്നു.. ഒരു ദിവസം മുഴുവൻ അവൾ ആ കിടപ്പ് കിടന്നു.. പിറ്റേന്ന് കണ്ണ് തുറന്ന ശ്രാവണിയിൽ ഞങ്ങൾ കണ്ടത് പുതിയൊരു ഊർജ്ജമായിരുന്നു…………… അന്ന് തന്നെയായിരുന്നു ഉത്സവക്കൊടിയേറ്റവും….. എല്ലാർക്കും അത്ഭുതമായി അന്നവൾ അവിടേക്ക് വന്നു ദേവിയുടെ സർവ്വതേജസ്സുമായി…. !!ഞങ്ങളുടെ ഭഗവതിയായി….. !!!! കഥ കേട്ടിരുന്നവർ ഒരുനിമിഷം സ്തബ്ധമായി ,, ശേഷം അത്ഭുതത്തോടെ തന്നെ അവളെ നോക്കി……. ചെറുപുഞ്ചിരിയാൽ ആ കണ്ണുകൾക്ക് മറുപടി നല്കികൊണ്ടവൾ രുദ്രന്റെ കൈകളിലേക്ക് ചാഞ്ഞു… മെല്ലെ കണ്ണുകളടച്ചുകൊണ്ട്……….(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 73

Share this story