ശ്രീദേവി: ഭാഗം 20

ശ്രീദേവി: ഭാഗം 20

എഴുത്തുകാരി: അശ്വതി കാർത്തിക

അഭിയേട്ട…. ഞാൻ അച്ഛനെ കാണാൻ ആണ് പോയത് എന്ന് ഇന്ന് പറയും…. ന്താണ് സംഭവിക്കുക എന്ന് അറിയില്ല…. #അഭി ::: ഹം… നീ ശ്രദ്ധിക്കണം… മകൾ മരിച്ചത് കൊണ്ട് അയാൾക് നിന്നോട് സ്നേഹം ഉണ്ടെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല…. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അഭിയേട്ടൻ വീട്ടിൽ കേറിന്നില്ലേ… ഇല്ല ഞാൻ പോട്ടെ… നീ അകത്തേക്ക് പൊക്കോ എന്നിട്ട് ഞാൻ പോന്നോള്ളൂ… എത്തീട്ട് വിളിക്കണേ…. വിളിക്കാം നീ കേറിക്കോ…. ദേവി വീട്ടിനുള്ളിൽ കേറി കഴിഞ്ഞപ്പോൾ അഭി പോയി.. ഹാളിൽ അമ്മയും കൂടെ ഉള്ള ചേച്ചിയും ഇരുന്നു സീരിയൽ കാണുന്നുണ്ട്…. ദേവി…… നീ എന്താ ഇത്രേം വൈകിയത്….

സമയം എത്ര ആയെന്ന് കണ്ടില്ലേ.. ഇതൊക്ക നല്ല സ്വഭാവം ആണെന്ന് തോന്നുണ്ടോ നിനക്ക്…… ഞാൻ ജോലിക്ക് പോയിട്ട് ഇതിലും വൈകി വന്നിട്ടുണ്ടല്ലോ അന്നൊന്നും ഇത് തോന്നിയിട്ടില്ലേ….. അമ്മേടെ ഇപ്പോഴത്തെ ഈ ചോദ്യം ചെയ്യൽ എന്തിനാ ന്നു എനിക്ക് അറിയാം….. ഞാൻ എവിടെ പോയത് ആണെന്ന് അറിയാൻ അല്ലെ….. ന്നാ കേട്ടോ ഞാൻ എന്റെ അച്ഛനെ കാണാൻ പോയ ആണ്… അച്ഛനെ കണ്ടു, എല്ലാരേം കണ്ടു…. ഇനി ഞാൻ ആരുടെ ഒപ്പം ആണ് പോയത് എന്നൂടെ അറിയണ്ടേ കേട്ടോ ഞാൻ അഭി ഏട്ടന്റെ ഒപ്പം ആണ് പോയത്…… തല കുനിച്ചു ഇരിക്കുന്ന അമ്മയുടെ മുൻപിൽ ചെന്നു നിന്ന് ദേവി ചോദിച്ചു…. എങ്ങനെ തോന്നി നിങ്ങൾക് അവരെ ഒക്കെ ഉപേക്ഷിച്ചു പോരാൻ….

എന്ത് നല്ല മനുഷ്യർ ആണ് അവരൊക്കെ…. പിന്നെ ഒന്നു ആലോചിപ്പോൾ അമ്മ പോന്നത് നന്നായി…. എന്റെ അച്ഛനെ പോലെ ഒരു മനുഷ്യനു ചേർന്ന ഭാര്യ അല്ല ഒരിക്കലും നിങ്ങൾ…. ആ വീടിനു ചേർന്ന ഒരു മരുമകളും അല്ല….. പോന്നത് നന്നായി അതോണ്ട് അച്ഛന് നല്ല ഒരു ഭാര്യയെ കിട്ടി… ആ വീടിന് ഒരു മരുമകളേം….. ഇങ്ങനെ ഒക്കെ ഞാൻ പറഞ്ഞാലും മരണം വരെ എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ പറ്റില്ല…. എന്നോട് ചെയ്തത് അനീതി അല്ലെ നിങ്ങൾ…. എന്റെ അച്ഛന്റെ സ്നേഹം,, അച്ഛചന്റേം അച്ഛമ്മേടേം സ്നേഹം, അവിടെ ഉള്ള എല്ലാവരുടേം സ്നേഹം നിഷേധിച്ചില്ലേ നിങ്ങൾ എനിക്ക്….

എന്നെ തേടി വന്നത് അല്ലെ അച്ഛൻ…. ആട്ടി ഓടിച്ചില്ലേ നിങ്ങൾ.. ഒരു മനുഷ്യ സ്ത്രീ ആണോ നിങ്ങൾ അല്ല ഒരിക്കലും അല്ല നിങ്ങൾ വേറെ എന്തോ ജന്മം ആണ്… എനിക്ക് വെറുപ്പ് ആണ് നിങ്ങളോട്….. ന്റെ അച്ഛനെ ചതിച്ചു വന്നിട്ട് കിട്ടിയല്ലോ നിങ്ങൾക്ക് നല്ല ജീവിതം അത് മതി…. അവൾ പുച്ഛത്തോടെ അവരെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് പോയി….. കുളി കഴിഞ്ഞു വന്നു രാധു വിനേം ഹേമന്ത് നേം വിളിച്ചു…. രാധു എടുത്തില്ല… ഹേമന്ത് നോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അഭി വിളിച്ചു എത്തി ന്നു പറഞ്ഞു…. അമ്മയും ആയി ഉണ്ടായ സംസാരം ഒക്കെ പറഞ്ഞു… #അഭി ::: അയാൾ ഉണ്ടായില്ലേ അവിടെ.? #ദേവി :::ഇല്ലന്ന് തോന്നുന്നു ഞാൻ കണ്ടില്ല….

ഉണ്ടാവാൻ സാധ്യത ഇല്ല ഉണ്ടെങ്കിൽ ഇപ്പൊ ഇവിടെ ഒച്ചയും ബഹളവും ഒക്കെ ആയേനെ….. #അഭി ::: നീ ശ്രദ്ധിക്കണം… പിന്നെ ഞാൻ വക്കുവാ നല്ല ക്ഷീണം ഉണ്ട് കുറെ ഡ്രൈവ് ചെയ്തില്ലേ അതാ…. #ദേവി ::: കിടന്നോ എന്നാ… ഞാനും കിടക്കും… രാധു വിനെ വിളിച്ചിട്ട് കിട്ടിയില്ല അവളെ ഒന്നൂടെ വിളിച്ചു നോക്കീട്ട് കിടക്കാം.. Gd nit അഭിയേട്ട…… #അഭി ::: gd nit മാത്രം ഒള്ളു…. വേറെ ഒന്നും ഇല്ലേ…….. #ദേവി ::: വേറെ ഒന്നും ഇല്ല…. വച്ചിട്ട് പോടാ കള്ള പോലീസെ 😛 #അഭി ::: ആഹാ പെണ്ണ് അങ്ങ് വല്യ ആളായാലോ നിനക്ക് ഞാൻ തരാട്ടോ….. അഭി ഫോൺ വച്ചു കഴിഞ്ഞു അവൾ ഇന്ന് എടുത്ത ഫോട്ടോസ് ഒക്കെ എടുത്തു നോക്കി…. അച്ഛനും അവളും ആയി ഉള്ളതും എല്ലാവരും ആയി നിൽക്കുന്നതുംഅവൾ whats app സ്റ്റാറ്റസ് ആക്കി ഇട്ടു…

അഭിക്ക് ഒപ്പം ഉള്ളത് ഫോണിൽ wall paper ആക്കി… അഭിക്കും അയച്ചു കൊടുത്തു…… കിടക്കുന്നെന്നു മുന്നേ ഒന്നൂടെ രാധു വിനെ വിളിച്ചു.. രണ്ട് തവണ വിളിച്ചിട്ട് ആണ് അവൾ എടുത്തേ… #ദേവി ::: എവിടെ ആരുന്നേടി…. എത്ര നേരം ആയി വിളിക്കുന്നു…. #രാധു ::: അമ്മക്ക് പെട്ടന്ന് വയ്യാണ്ട് ആയെടി… ഹോസ്പിറ്റൽ പോയി വന്നേ ഒള്ളൂ….. #ദേവി ::: നീ എന്നാ എന്നിട്ട് പറയാതെ ഇരുന്നേ…. ഇപ്പൊ എങ്ങനെ ഞാൻ വരണോ…. #രാധു ::: ഇപ്പൊ കുഴപ്പം ഇല്ലാടി…. സോഡിയം കുറഞ്ഞത് ആണ്…. കിടപ്പ് രോഗികൾക്ക് അങ്ങനെ ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞു… ഒരു കുപ്പി കേറ്റി… നോർമൽ ആയപ്പോൾ തിരിച്ചു വന്നു… ഇനി ശരിക്കും ശ്രദ്ധിക്കണമെന്ന്…

ഒരു തവണ വന്നാൽ പിന്നെ ഇടയ്ക്കു ഇങ്ങനെ വരും എന്ന്…. എനിക്ക് അറിയില്ല ദേവി എന്താകും ന്നു… ജോലിക്ക് പോകാതെ പറ്റുവോ… ഒന്നും അറിയില്ല…. തലയ്ക്കു പ്രാന്ത് ആവുക ആണ്…. ഒറ്റക്ക് ഓടി മടുത്തു…. അമ്മയ്ക്കും എന്തേലും കൊടുത്ത് ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചല്ലോ എന്ന ഇപ്പൊ ചിന്ത…… #ദേവി ::: നീ എന്നത് ഒക്കെ ഈ പറയുന്നേ….. ഞാൻ ഇല്ലെടി… അഭി ഏട്ടൻ നിന്നെ സ്വന്തം അനിയത്തി ആയി അല്ലെ കണ്ടിട്ടുള്ളത് പിന്നെ എന്താ….. #രാധു ::: ശരിക്കും വയ്യാണ്ട് ആയെടി… ഒറ്റക്ക് ആവും എന്ന് തോന്നുവാ…. ഇന്ന് ഹോസ്പിറ്റൽ വച്ചു ഒരു ചേച്ചി പറഞ്ഞു അമ്മേ കണ്ടിട്ട് അത്ര നല്ല സൂചന അല്ല എന്ന്…

എനിക്ക് അതും കൂടെ കേട്ടപ്പോ ആകെ ഒരു എന്തോ പേടി….. #ദേവി ::: നീ വിഷമിക്കാതെ ഞാൻ രാവിലെ അവിടേക്ക് വരാം… ഇപ്പൊ നീ കിടന്നോ….. കിടന്നിട്ടു ഉറക്കം വന്നില്ല… രാധു വും അമ്മയും എന്റെ ഹൃദയത്തോട് അത്രമേൽ ചേർത്ത് നിർത്തിയവർ ആണ്… ഓരോന്ന് ആലോചിച്ചു കിടക്കുമ്പോ ആണ് അമ്മയും ആയാളും തമ്മിൽ വഴക്ക് കൂടുന്നത് കെട്ടത്… ഞാൻ ഇന്ന് അച്ഛനെ കാണാൻ പോയത് ആണ് വിഷയം…. തലവഴി പുതപ്പും മൂടി കിടന്നു എപ്പഴോ ഉറങ്ങി പോയി…. ❣❣❣❣❣❣❣

രാവിലെ നേരത്തെ എണീറ്റു രാധുവിന്റെ വീട്ടിലേക്ക് പോയി… അമ്മോടൊന്നും പറയാൻ നിന്നില്ല…. രാവിലെ വെറുതെ തല്ല് പിടിച്ചു സമയം കളയാൻ താല്പര്യം ഇല്ല അത് തന്നെ കാര്യം…… രാധു വിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവൾ അമ്മക് ഭക്ഷണം കൊടുക്കുക ആയിരുന്നു…. അമ്മ വല്ലാതെ ക്ഷീണിച്ചു…. കിടപ്പ് ആയിരുന്നു എങ്കിലും അമ്മേടെ മുഖത്തു എപ്പോഴും ഒരു പോസറ്റീവ് ഫീൽ ചെയ്യുമായിരുന്നു…. ഇങ്ങനെ കണ്ടപ്പോൾ ആകെ എന്തോ പോലെ…. നീ എന്നാ ആലോചിച്ചു നിക്കുവാ ദേവി…. നീ അമ്മേടെ അടുത്ത് ഇരിക്ക് എനിക്ക് അടുക്കളയിൽ കുറച്ചു പണി ഉണ്ട് അത്‌ തീർക്കട്ടെ…. നീ ഭക്ഷണം കഴിച്ചിട്ട് ഇല്ലാലോ ഞാൻ എടുത്തു വക്കാം അങ്ങോട്ട് വന്നേക്കെ…രാധു അടുക്കളയിലേക്ക് പോകുന്നതിനിടെ വിളിച്ചു കൂവുന്നുണ്ട്….

അമ്മേടെ കൈ എടുത്തു എന്റെ കൈയിൽ വച്ചു… ആകെ തണുത്തു മരവിച്ചു ഇരിക്കുന്നു…. കുറച്ചു നേരം കൈയും കാലും ഒക്കെ ഉഴിഞ്ഞു കൊടുത്തു….. വീട്ടിലെ കാര്യങ്ങളും അച്ഛന്റെ വീട്ടിൽ പോയതും ഒക്കെ പറഞ്ഞു…. ടി വാ എനിക്ക് വിശക്കുവാ വന്നു കഴിക്കാൻ നോക്ക്… അടുക്കളയിൽ പോകാൻ എണീക്കുമ്പോൾ ആണ് അമ്മ എന്റെ കൈയിൽ പിടിച്ചു ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത് …… ന്താ അമ്മ…. പറഞ്ഞോ….. അമ്മക്ക് തീരെ വയ്യ… ഇനി അധികം ഉണ്ടാകും എന്ന് തോന്നുന്നില്ല.. രാധു അവൾ പാവം ആണ്…. ഒറ്റക്ക് ആക്കരുത് മോൾ അവളെ… എനിക്ക് പറയാൻ വേറെ ആരും ഇല്ല….. എന്തൊക്കെ ആണ് അമ്മേ ഈ പറയുന്നേ….. അമ്മക്ക് ഒന്നും വരില്ല….

ഞങ്ങൾ എല്ലാരും ഇല്ലേ…. പിന്നെ ഞാനും രാധുവും ഒന്ന് തന്നെ അല്ലെ അമ്മേ…. അവൾ എന്റെ പ്രാണൻ അല്ലെ ഞാൻ ഒറ്റക് ആക്കുവോ അവളെ…. അമ്മ ആവശ്യം ഇല്ലാത്തത് ഒന്നും പറയണ്ട….. കേട്ടോ…. നല്ലത് മാത്രം ചിന്ദിച്ചാൽ മതി….. എന്റെ നേരെ ഒന്ന് ചിരിച്ചിട്ട് അമ്മ കണ്ണടച്ച് കിടന്നു…. രാധു വിന്റെ ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ ആണ് എന്തോ വല്ലാത്ത ഒരു ശബ്ദം അമ്മേടെ റൂമിൽ നിന്നും….. ഓടി ചെന്ന ഞങ്ങൾ കാണുന്നത് ഛർദിച്ചു കിടക്കുന്ന അമ്മേ ആണ്… പിന്നേം ഛർദിക്കുന്നുണ്ട് ഒപ്പം വല്ലത്ത ഒരു ശബ്ദവും…. ഞങ്ങൾ ഓടി ചെന്നു അമ്മേ എണീപ്പിച്ചു ഇരുത്താൻ നോക്കി.. പറ്റുന്നില്ല അമ്മേടെ ശരീരത്തിന് വല്ലത്ത ഭാരം…..

കൈ ഒന്നും പിടിച്ചിട്ട് കിട്ടുന്നില്ല…. അമ്മേ….. അമ്മേ….. ഒന്ന് നോക്കമ്മേ…… ഞങ്ങൾ വിളിച്ചിട്ട് ഒന്നും അമ്മ പ്രതികരിക്കുന്നില്ല….. കണ്ണ് ഒക്കെ തുറിച്ചു വരുന്നു…. ശരീരം വില്ല് പോലെ ഒക്കെ വളയുന്നു…… ശ്വാസം എടുക്കുന്ന ശബ്ദം കേൾക്കുമ്പോൾ പേടി ആവുന്നു ദേവി എന്താടി ചെയ്യുക….. എനിക്ക് കൈയും കാലും ഒക്കെ തളരുന്നു….. രാധു കിടന്നു കരയുക ആണ് എന്ത് ചെയ്യും ന്നു എനിക്കും ഒരു പിടിയും ഇല്ല… ആകെ തളരുന്നു…..

പെട്ടന്ന് ഹേമന്ത് നെ വിളിച്ചു കാര്യം പറഞ്ഞു…. രാധു പോയി അപ്പുറത്തെ ചേച്ചിയേ ഒക്കെ വിളിച്ചു വന്നു….. കുറച്ചു കഴിഞ്ഞപ്പോൾ ഹേമന്തും വന്നു കൂടെ ഒരു ഡോക്ടറും….. ഡോക്ടർ നോക്കുപോൾ തന്നെ ഞങ്ങൾക്ക് മനസ്സിലായിരുന്നു അമ്മ ഇനി ഇല്ല എന്ന് ഉള്ളത്…..തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 19

Share this story