എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 8

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഫോൺ സ്വിച്ച് ഓഫ് എന്ന് മറുപടി കേട്ടതും നിവിൻറെ ഹൃദയത്തിൽ അകാരണമായ ഒരു ഭയം കടന്നു കൂടി ഈ സമയം ഐസിയുവിൽ മുൻപിൽ പല്ലവിയുടെ വിവരം അറിയാൻ നിൽക്കുകയായിരുന്നു, ലക്ഷ്മിയും, അനൂപും, “അമ്മാമ്മയെ വിവരമറിയിക്കേണ്ടേ അമ്മേ, അനൂപ് ലക്ഷ്മിയോട് ചോദിച്ചു, “വേണ്ട വിവരം അറിഞ്ഞിട്ട് ഏട്ടനോട് പറഞ്ഞാൽ മതി, പെട്ടെന്ന് കേൾക്കുമ്പോൾ പേടിച്ചു പോകും, ലക്ഷ്മി പറഞ്ഞത് തന്നെയാണ് ശരി എന്ന് അനൂപിന് തോന്നി, ഡോക്ടർ പുറത്തേക്ക് വന്നു, അനൂപ് അയാളുടെ അരികിലേക്ക് ചെന്നു, “എങ്ങനെയുണ്ട് ഡോക്ടർ? അവൻ വേവലാതിയോടെ തിരക്കി, “ഒന്നും പറയാറായിട്ടില്ല അപകടനില തരണം ചെയ്തു, പിന്നെ നല്ല ഡോസ് ഉള്ള മെഡിസിൻ ആയോണ്ട് മയക്കം വിട്ട് എഴുനേൽക്കാൻ സമയം എടുക്കും, ഇത് സൂയിസൈഡ് അറ്റംമ്റ്റ് ആയോണ്ട് എനിക്ക് പോലീസിൽ ഇൻഫോം ചെയ്യണം, “നോ ഡോക്ടർ, അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല,

അതിന് വേണ്ടി ഉള്ള ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല, പോലീസിൽ ഇൻഫോം ചെയ്ല്ലു സർ ഒരു പെൺകുട്ടി അല്ലേ, അനൂപ് പറഞ്ഞു “അതു ഹോസ്പിറ്റൽ റൂൾസ് എതിരാണ്, “സർ പ്ലീസ് അവൾ ഒന്ന് കണ്ണ് തുറന്നിട്ട് സൂയിസൈഡ് അറ്റംപ്റ്റ് ആണേൽ പോലീസിൽ ഇൻഫോം ചെയ്തോളു, “ഞാൻ ഒന്ന് ആലോചിക്കട്ടെ, ഡോക്ടർ മറുപടി പറഞ്ഞു “ഏകദേശം 7 ൽ കൂടുതൽ മെഡിസിൻ അകത്തു പോയിട്ടുണ്ട്, ഈ സ്റ്റേജിൽ ഒന്നുകിൽ ബോധം പോകും അല്ലെങ്കിൽ ഫിക്സ് വരും, അതുകൊണ്ട് വയറു ക്‌ളീൻ ചെയ്തിട്ടുണ്ട് ബോധം വന്നാൽ റൂമിൽ മാറ്റാം, ലക്ഷ്മിക്കും അനൂപിനും സമാധാനമായി , “എങ്കിലും അവൾ എന്തിനാ ഇങ്ങനെ ചെയ്തത് ? ലക്ഷ്മി അനൂപിനോട് ചോദിച്ചു, ” അവൾ അങ്ങനെ ചെയ്തു എന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, അനൂപ് പറഞ്ഞു, “എനിക്കും അത്രയ്ക്ക് സന്തോഷത്തോടെ പോയി കിടന്ന് കുട്ടിയാണ്, ലക്ഷ്മിയും പറഞ്ഞു, ”

ഏതായാലും ഇതൊന്നും ഏട്ടനോട് പറയണ്ട അവൾക്ക് ചെറിയൊരു പനി ആണെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ലക്ഷ്മിയുടെ ആ തീരുമാനത്തോട് അനുപും യോജിച്ചു, കുറച്ചു സമയങ്ങൾക്ക് ശേഷം പല്ലവി റൂമിലേക്ക് മാറ്റി, എങ്കിലും അവൾക്ക് ബോധം വന്നിരുന്നില്ല, എന്തിനായിരിക്കും ഇവൾ ഇത് ചെയ്തതെന്ന് അനൂപ് മനസ്സിൽ ആലോചിച്ചു, ππππππππ അന്നത്തെ ദിവസം കുറെ പ്രാവശ്യം നിവിൻ വിളിച്ചെങ്കിലും പല്ലവിയെ ഫോണിൽ കിട്ടിയില്ല, അതുകൊണ്ട് തന്നെ അവൻ അന്നത്തെ ദിവസം ഒരു ഉന്മേഷവും ഉണ്ടായിരുന്നില്ല, താൻ ചെയ്യുന്നതെല്ലാം തലതിരിഞ്ഞ് പോകുന്നത് പോലെ അവനു തോന്നി, ഭക്ഷണം പോലും കഴിക്കാൻ അവന് തോന്നിയില്ല, ഇടക്ക് വിഷ്ണു വന്നു എന്തായി അവളെ കണ്ടോ എന്ന് ചോദിച്ചപ്പോൾ പിന്നീട് പറയാം എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി, വിഷ്ണുവും ഹർഷ യും അതു അറിയാൻ കാത്തിരിക്കുക ആയിരിക്കും എന്ന് അവനു അറിയാമരുന്നു,

ആരോടും സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയില് അല്ല താൻ എന്ന് നിവിൻ ഓർത്തു, അവൻ വീണ്ടും വീണ്ടും കുറെ പ്രാവശ്യം അവളെ വിളിച്ചു കൊണ്ടേയിരുന്നു, ഫോണിൽ മെസ്സേജ് അയച്ചു നോക്കി, പക്ഷേ വൈകുന്നേരമായിട്ടും അവളുടെ ഒരു വിവരവും ലഭിച്ചില്ല എന്നത് അവനെ നിരാശനാക്കി, ഈ നിമിഷം അവളൊന്ന് വിളിച്ചാൽ മാത്രം മതി എന്ന് അവൻ ആഗ്രഹിച്ചു പോയി, ഇത്ര ദിവസവും തനിക്ക് ഉണ്ടായിരുന്ന ഉന്മേഷത്തിനും സന്തോഷത്തിനും കാരണം അവൾ ആയിരുന്നു എന്ന് അത്ഭുതത്തോടെ അവനോർത്തു, തൻറെ പുലരികൾക്കും സന്ധ്യകൾക്കും പുതിയൊരു നിറം നൽകാൻ അവൾക്ക് സാധിച്ചു, ഒരിക്കൽ പോലും കണ്ടിട്ടില്ല, പക്ഷേ തൻറെ മനസ്സിൽ എത്രത്തോളം സ്ഥാനം നേടിയിട്ടുണ്ട്, അത് അവൾ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു, കോളേജിൽ പഠിക്കുന്ന കാലത്തും സ്കൂളിൽ പഠിക്കുന്ന കാലത്തും ഒക്കെ തന്നെ ഒരുപാട് പെൺകുട്ടികൾ നോക്കിയിട്ടുണ്ട്,

താനും ചിലരെയൊക്കെ നോക്കിയിട്ടുണ്ട്, പക്ഷേ ആരോടും തോന്നാത്ത ഹൃദയബന്ധമാണ് അവളോട് തനിക്ക് തോന്നിയത്, കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു, ആദ്യമൊക്കെ ആരോ തന്നെ പറ്റിക്കാൻ ചെയ്യുന്നതാണ് എന്നാണ് കരുതിയത്, പിന്നെ എപ്പോഴാണ് താൻ അവളെ പ്രണയിച്ചു പോയത്, താൻ പോലും അറിയാതെ തൻറെ മനസ്സിൽ അവളിലേക്ക് ചേർന്ന് പോവുകയായിരുന്നു, കഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും നമുക്ക് പ്രിയപ്പെട്ടതാകുന്നത് അത്രമേൽ പ്രിയപ്പെട്ട ഒരാൾ നമുക്കൊപ്പം ഉണ്ടാകുമ്പോഴാണ്, അവൻ ഓർത്തു, ഒരാൾ നമ്മളെ സ്നേഹിക്കപ്പെടുന്നു എന്നാൽ തിരിച്ച് അറിവിനേക്കാൾ വലിയ ഇത് സത്യമാണ് ഒരു മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്? നിവിൻ ചിന്തിച്ചു, ചില ആളുകൾ അങ്ങനെയാണ്, അവർക്കു മാത്രം നൽകാൻ കഴിയുന്ന ചില സന്തോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്, അങ്ങനെ ഒരാളായിരുന്നു തനിക്ക് അവൾ,

തൻറെ ജീവിതത്തിലെ ചില സ്ഥ തലങ്ങളിലെങ്കിലും അവൾക്ക് ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്, തനിക്ക് ഒരുപാട് സന്തോഷം നൽകാൻ കഴിയുന്ന ആരോ ഒരാൾ ആയിരുന്നു അവൾ, ആ ഒരാൾക്ക് മാത്രം നൽകാനാവുന്ന ചില സന്തോഷങ്ങൾക്ക് അടിമപ്പെട്ടു പോകാറുണ്ട് ചിലപ്പോഴൊക്കെ നമ്മൾ, തനിക്ക് ഇപ്പോൾ സംഭവിച്ചതും അതുതന്നെയാണ് താൻ അടിമപ്പെട്ട് പോയിരിക്കുന്നു അവളുടെ പ്രണയത്തിനു മുൻപിൽ അവൻ ചിന്തിച്ചു, മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ അവൻ ഹാഫ് ഡേ ലീവ് എടുത്തു വീട്ടിലേക്കു മടങ്ങി, ¶¶¶¶¶¶¶ കണ്ണുതുറന്നപ്പോൾ മുൻപിലിരിക്കുന്ന ഡ്രിപ്പ് സ്റ്റാൻഡ് കണ്ടപ്പോൾ തന്നെ പല്ലവിക്ക് മനസ്സിലായി താൻ ഹോസ്പിറ്റൽ ആണ് എന്ന്, അവൾ മെല്ലെ കണ്ണു തുറന്നു നോക്കിയപ്പോൾ അരികിൽ അനൂപ് മാത്രമേ ഉണ്ടായിരുന്നുള്ളു, “അനുവേട്ടാ, ക്ഷീണമാർന്ന സ്വരത്തിൽ അവൾ വിളിച്ചു, “നീ കണ്ണ് തുറന്നോ?എന്താടി ഇതൊക്കെ? എന്താണ് ഇതിന്റെയൊക്കെ അർത്ഥം? “അത് പിന്നെ അനുവേട്ടാ,

പല്ലവി എല്ലാകാര്യങ്ങളും അവനോട് തുറന്നു പറഞ്ഞു, “എന്തൊരു മണ്ടത്തരമാണ് നീ കാണിച്ചത് മാതു, വെറുതെ അപ്പോഴത്തെ ദേഷ്യത്തിൽ ആയിരിക്കും നിവിൻ അങ്ങനെ പറഞ്ഞത്, അതിൻറെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണോ വേണ്ടത്, നീ എന്തൊരു മണ്ടിയാ, അമ്മാമ്മയെ കുറിച്ച് പോലും നീ അപ്പോൾ ആലോചിച്ചില്ലേ, നിനക്ക് അവനെ ആത്മാർത്ഥമായി ഇഷ്ടമാണെന്ന് എനിക്കറിയാം, അതുകൊണ്ടാണ് നിൻറെ കുട്ടികളിക്കൊക്കെ ഞാൻ കൂട്ടു നിന്നത് പക്ഷേ ഇത് ശരിയായില്ല, പല്ലവി തലകുമ്പിട്ട് ഇരുന്നു, “തെറ്റാണെന്ന് എനിക്ക് അറിയാം അനുവേട്ടാ, പക്ഷേ അപ്പോൾ വേറെ ഒന്നും തോന്നിയില്ല, “സാരമില്ല പോട്ടെ,ഈ വിവരം നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി, അമ്മയോട് പോലും പറയേണ്ട, “അച്ഛനോട് പറഞ്ഞിരുന്നോ? “നിന്നെ സ്നേഹിക്കുന്ന ആ മനുഷ്യനോട് എങ്ങനെയാണ് ഈ വിവരം പറയുക, താൻ അച്ഛനെ എങ്കിലും ഓർക്കേണ്ടതായിരുന്നു എന്ന് അവൾക്ക് തോന്നി, താൻ ചെയ്തത് മണ്ടത്തരമായി പോയി എന്ന് പല്ലവി ഓർത്തു, അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി, അനൂപിന് സങ്കടം തോന്നി , “സാരമില്ല പോട്ടെ, അവന് അവളെ ആശ്വസിപ്പിച്ചു,..

വീട്ടിൽ ചെന്ന പാടെ കാപ്പി പോലും കുടിക്കാതെ നിവിൻ മുറിയിലേക്ക് ചെന്നു, നിവിൻ വന്നത് കണ്ട് ചായയുമായി വന്നതാണ് ട്രീസ, നിവിനെ കാണാതെ മുറിയിലേക്ക് ചെന്നപ്പോൾ വന്ന വേഷത്തിൽ തന്നെ റൂമിൽ കിടക്കുന്ന നിവിനെ ആണ് കണ്ടത്, “എന്നാടാ നിനക്ക് ചായ വേണ്ടേ “വേണ്ട “എന്നാടാ പനി വല്ലോം ഉണ്ടോ “ഇല്ല അമ്മച്ചി, തലവേദന, കുറച്ചു കിടന്നാൽ മതി, അവർ പിന്നീട് ഒന്നും പറയാതെ മുറിയിൽ നിന്നും പിൻവാങ്ങി, കുറച്ചു സമയം കഴിഞ്ഞു വിഷ്ണു വന്നു, “ഡാ എന്നാടാ അവനു പറ്റിയത് ട്രീസ അവനോട് ചോദിച്ചു “എന്നതാ അമ്മച്ചി? കാര്യം മനസിലാകാതെ വിഷ്ണു ചോദിച്ചു, “ഇന്നലെ മുതൽ എന്തോ കുഴപ്പം ഉണ്ട് “എനിക്ക് അറിയില്ല, അവൻ എന്നോട് പറയാതെ ആണ് ഓഫീസിൽ നിന്ന് വന്നത്, അതുകൊണ്ട് അവനെ കാണാൻ വന്നതാണ് ഞാൻ, ഞാൻ ഒന്ന് നോക്കട്ടെ, വിഷ്ണു നിവിന്റെ മുറി ലക്ഷ്യം ആക്കി നടന്നു, ചെന്നപ്പോൾ വേഷം മാറാതെ നെറ്റിക്ക് മുകളിൽ കൈവച്ചു കിടക്കുകയായിരുന്നു നിവിൻ, “നിവി എന്നാടാ?

വിഷ്ണുവിന്റെ ശബ്ദം കേട്ട് അവൻ നോക്കി, “എന്തുപറ്റി നിനക്ക്, അവനെ കണ്ടപ്പോൾ തന്നെ വിഷ്ണുവിന് മനസ്സിലായി അവൻ അസ്വസ്ഥൻ ആണ് എന്ന് “അവള് വിളിച്ചില്ലഡാ, “ആരാ? നിന്റെ പൂക്കാരിയോ? അവൻ സംഭവങ്ങൾ എല്ലാം വിഷ്ണുവിനോട്‌ പറഞ്ഞു. “നീ പറഞ്ഞ വിഷമത്തിൽ നിന്നെ ഒന്ന് പേടിപ്പിക്കാമെന്ന് ഓർത്തു കാണും, “അല്ലടാ, ഞാൻ വിളിച്ചിട്ടും കിട്ടുന്നില്ല, “നീ ടെൻഷൻ ആകാതെ നമ്മുക്ക് തിരക്കാം “എങ്ങനെ തിരക്കാൻ ആണ്? എവിടെ പോയി തിരക്കും? ആരോട് ചോദിക്കും? എന്തുപറഞ്ഞു തിരക്കും? എനിക്ക് അവളുടെ പേരോ നാടോ വീടോ എന്തേലും അറിയാമോ? നിവിൻ പറഞ്ഞു “പിന്നെ എന്ത് കണ്ടിട്ടാ നീ അവളെ പ്രേമിച്ചത്? ഇതൊന്നും അപ്പോൾ നിനക്ക് അറിയില്ലാരുന്നോ? നിവിൻ നിസ്സഹായതയോടെ അവനെ നോക്കി,

വിഷ്ണുവിന് സങ്കടം തോന്നി, നിവിൻ ഭയങ്കര സീരിയസ് ആണ് എന്ന് അവനു തോന്നി, കുറേ കാലം ആയി അവന്റെ ഒപ്പം നടക്കുന്നു ഇതുവരെ ഒരാൾക്ക് വേണ്ടിയും അവൻ ഇത്രയും വേദനിച്ചു കണ്ടിട്ടില്ല, ആർക്കു വേണ്ടിയും ഇത്രയും ഒരു കരുതൽ അവനിൽ താൻ കണ്ടിട്ടില്ല, “നീ ടെൻഷൻ അടിക്കാതെ അവൾ വല്ല തിരക്കിലും ആരിക്കും, അവൾ പഠിക്കുവാനോ ജോലി ചെയ്യുവാനോ എന്നൊന്നും നമ്മുക്ക് അറിയില്ലല്ലോ, പഠിക്കുന്ന ആൾ ആണേൽ പരീക്ഷ വല്ലോം ആണെലോ? ജോലി ഉള്ള കുട്ടി ആണേൽ ജോലി ടെൻഷൻ ആണെലോ, അങ്ങനെ ഒക്കെ ആകാലോ, നീ വാ നമ്മുക്ക് ഒന്ന് നടക്കാം, നീ വേഷം മാറി വാ, നിവിൻ മനസില്ലമനസോടെ അകത്തേക്ക് പോയി വേഷം മാറി വന്നു, ••••••••••••

അച്ഛനെ അനുവേട്ടന്റെ ഫോണിൽ നിന്നും വിളിച്ചു സംസാരിച്ചപ്പോൾ പല്ലവിക്ക് നല്ല സങ്കടം തോന്നി, തനിക്ക് ഒരു പനി ആണ് എന്ന് കേട്ടപ്പോൾ തന്നെ ആ ഹൃദയം വല്ലാതെ വേദനിച്ചു, ഇനി അങ്ങനെ ഒന്നും താൻ ചിന്തിക്കുക പോലും ചെയ്യില്ല എന്ന് അവൾ ഓർത്തു, അപ്പോഴാണ് അവൾ നിവിനെ വിളിക്കുന്ന കാര്യം ഓർത്തത്, “അനുവേട്ടാ എന്റെ ഫോൺ വീട്ടിൽ ഉണ്ട് ഒന്ന് എടുത്തിട്ട് വരാമോ “ഇപ്പോൾ നീ സമാധാനം ആയി കിടക്കാൻ നോക്ക് അതൊക്കെ എടുകാം “എനിക്ക് നിവിനെ ഒന്ന് വിളിക്കണം, ഒന്ന് സംസാരിക്കാൻ ആണ്, “നീ ഇപ്പോൾ ആരേം വിളിക്കണ്ട, സമാധാനം ആയി കിടക്കാൻ നോക്ക്, ആദ്യം അസുഖം മാറട്ടെ, അവൾക്ക് നിരാശ തോന്നി, അവളുടെ മുഖം മാറുന്നത് കണ്ട് അനൂപ് പറഞ്ഞു, “ഞാൻ നാളെ വരുമ്പോൾ കൊണ്ടുവരാം ഇന്ന് കൂടെ നീ ക്ഷമിക്ക്, “ഓക്കേ അവൾ ഉത്സാഹത്തോടെ പറഞ്ഞു, °°

തലേന്ന് രാത്രിയും അവളുടെ കാൾ ഒന്നും കാണാതെ ഭ്രാന്ത് പിടിക്കും പോലെ തോന്നി നിവിനു, രാവിലെ ഭക്ഷണം കഴിക്കാതെ വെറുതെ ഇരിക്കുന്ന നിവിനെ കണ്ട് ട്രീസ വഴക്ക് പറഞ്ഞു, “എനിക്ക് വിശപ്പ് ഇല്ല അമ്മച്ചി അവൻ പോകാൻ ആയി എഴുനേറ്റു, “എന്നാടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ? കണ്ണൊക്കെ ചുവന്നു ഇരിക്കുന്നു, “എനിക്ക് കുഴപ്പം ഒന്നും ഇല്ല പെട്ടന്ന് അവന്റെ ഫോൺ ബെൽ അടിച്ചു ഡിസ്പ്ലേയില് താമരപെണ്ണ് എന്ന് കണ്ടതും നിവിന്റെ ഹൃദയം തുടി കൊട്ടി…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 7

Share this story