ആദിശൈലം: ഭാഗം 77

ആദിശൈലം: ഭാഗം 77

എഴുത്തുകാരി: നിരഞ്ജന R.N

 

അയാം സോറി ഡാ…………. റിയലി സോറി….. അവന്റെ വിരലുകൾ പതിഞ്ഞ അവളുട കവിളിൽ തലോടിക്കൊണ്ട് രുദ്രൻ പറഞ്ഞതും അവളുടെ വിരലുകൾ അവന്റെ ചുണ്ടിന്മേൽ ബന്ധനം തീർത്തു….. ഇങ്ങെനെ സോറി പറഞ്ഞ് നമ്മുടെ ബന്ധത്തെ ചെറുതായി കാണല്ലേ ഏട്ടാ…… ഒരിക്കൽ ഏട്ടൻ പറഞ്ഞപോലെ രുദ്രന്റെ പ്രണയത്തെയും രൗദ്രതയേയും ഒരുപോലെ സഹിക്കാൻ അവന്റെ ഈ ദേവുവിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കും കഴിയില്ല…………….. ആ മനസ്സ് കലുഷിതമാണെന്ന് എനിക്കറിയാം…ഏട്ടൻ അതെന്നോട് എപ്പോഴായാലും പറയുമെന്നും അറിയാം.. എന്നിട്ടും നേരത്തെ എന്താണെന്ന് അറിയാനുള്ള ആകാംഷയുടെ പുറത്ത് ചോദിച്ചുപോയതാ….. സോറി…… അവനെ സമാധാനിപ്പിക്കാനെന്നോണം ജീവിതം പോലെ ആ തെറ്റിനെയും അവൾ തനിക്കും കൂടി പങ്കുവെച്ചു………

 

ദേവൂ…. ആർദ്ര സ്വരത്തോടൊപ്പം അവളെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് അവൻ കണ്ണുകൾ ഇറുകെയടച്ചു………….. എന്തോ ചെയ്തതെറ്റിന്റെ പ്രായശ്ചിത്തമെന്നപോൽ രണ്ടിറ്റു കണ്ണുനീർ അവളുടെ നെറുകയിലേക്ക് ഇറ്റുവീണു……. ഹലോയ്……… വാതില് തള്ളിതുറന്നുകൊണ്ട് പിള്ളേർസെറ്റെല്ലാം അകത്തേക്ക് കടന്നപ്പോഴാണ് ഒരു ഞെട്ടലോടെ രുദ്രനും ദേവുവും തിരിഞ്ഞുനോക്കുന്നത്…. ഡാ കള്ളഅളിയാ…എന്തൊക്കെയായിരുന്നു…… മലപ്പുറം കത്തി, അവന്റെ ഒടുക്കത്തെ കലിപ്പ്….. എന്റെ പാവം പിടിച്ച അനിയത്തികൊച്ചിനെ കരയിപ്പിക്കല്… എന്നിട്ട് എല്ലാർക്കും മുൻപേ നീ തന്നെ ഗോൾഅടിച്ചല്ലോടാ പട്ടി……………… ധ്യാനിന്റെ സന്തോഷം അവൻ പ്രകടിപ്പിച്ചത് ഇമ്മാതിരി കളിയാക്കലോടെയാണെങ്കിൽ ബാക്കി ആൺപ്രജകൾ പാവത്തിന്റെ ശരീരം മുഴുവൻ ഇഞ്ചപരുവമാക്കികൊണ്ടായിരുന്നു സന്തോഷം അറിയിച്ചത്…..

 

മതി, മതി…. ഏട്ടൻ പോയി ഫ്രഷ് ആയിവന്നേ… ഇരിക്കുന്ന കോലം കണ്ടില്ലേ…….. അപ്പോഴേക്കും ഞങ്ങൾ കഴിക്കാൻ എടുത്തുവെക്കാം………….. രുദ്രനെ അടിമുടി നോക്കികൊണ്ട് ശ്രീ പറഞ്ഞതുകേട്ട് ഇടറിയ മനസ്സുമായി അവൻ അവൾക്കരികിലേക്ക് നടന്നു……. ഇനിയും എന്നെ ഇങ്ങെനെ തെറ്റിദ്ധരിക്കല്ലേ ആമി…………. ഈ ലോകത്ത് മറ്റെന്തിനേക്കാളും ഇന്നീ രുദ്രൻ പ്രണയിക്കുന്നത് ഈ ദേവുവിനെ മാത്രമാ…. ഞങ്ങളുടെ ആ പ്രണയത്തിന്റെ തുടിപ്പാണ് ഇന്നാ ഉദരത്തിൽ നാമ്പിട്ടത്……… ശെരിയാ. ചെയ്തത്‌ തെറ്റായിപ്പോയി… ന്യായീകരിക്കുന്നില്ല… പക്ഷെ, എന്റെ ആ മാനസികാവസ്ഥയിൽ പറ്റിപോയതാണ്…. എന്റെ ദേഷ്യത്തെ അടക്കാൻ കഴിയാതെപോയപ്പോൾ എനിക്ക് ചെയ്യേണ്ടിവന്നതാ…..

 

ദേവുവിലേക്ക് പാളിനോക്കികൊണ്ട് ശ്രീയോട് അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു…….. മതി മതി,,, മനുഷ്യന്റെ കൊടല് കരിയുന്നുണ്ട് അപ്പോഴാ ആങ്ങളയും പെങ്ങളും കൂടി സെന്റി അടിച്ചുകളിക്കുന്നത്…. പോയി ഫ്രഷ് ആയിവാടാ……… ജോയിച്ചൻ പറഞ്ഞത് കേട്ട് ചെറുചിരിയോടെ ശ്രീയെ നോക്കിക്കൊണ്ടവൻ ഷെൽഫ് തുറന്നു.. അപ്പോഴേക്കും ദേവുവിനെയും നന്ദയെയും കൂട്ടി എല്ലാരും റൂമിൽ നിന്ന് ഇറങ്ങിയിരുന്നു……. നിങ്ങള് എല്ലാം എടുത്ത് വെക്ക്…. ഞങ്ങൾ അങ്ങ് വന്നോളാം…… അവരെ താഴേക്ക് പറഞ്ഞയയ്ക്കാൻ അല്ലു കണ്ട മാർഗ്ഗം വിജയം കണ്ടു…….. ഫ്രഷ് aayi റൂമിൽ നിന്നിറങ്ങിയ രുദ്രൻ കാണുന്നത് തനിക്ക് മുൻപിൽ കൈ മാറോട് പിണച്ചുകെട്ടി നിൽക്കുന്ന അഞ്ച് ഘടോൽകചൻമാരെയായിരുന്നു……

 

ഇതെന്താ എല്ലാം കൂടി ഇങ്ങെനെ നോക്കുന്നെ??????? അവരുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് സംശയത്തോടെ രുദ്രൻ ചോദിച്ചതും അല്ലുവിന്റെ കൈ അവന്റെ കരണത്ത് പതിഞ്ഞു……. ആഹ്ഹ…….. പ്ഫ മോനെ…………….. എന്ന് മുതലാടാ നമുക്കിടയിൽ രഹസ്യങ്ങൾ വന്നുതുടങ്ങിയത്… എന്നുമുതലാടാ നീ ഞങ്ങളോട് മറച്ചുവെക്കാൻ തുടങ്ങിയത്?? അവിടുന്നിങ്ങ് വന്നപ്പോൾ ഞങ്ങളൊക്കെ നിനക്ക് ആരുമില്ലാതായോ??????? അല്ലുവിന്റെ ആക്രോശം രുദ്രന് മനസ്സിലാകുന്നില്ലായിരുന്നു….. അല്ലു….. വേണ്ടാ വിളിക്കേണ്ടാ നീ…. വീണ്ടും അവൻ ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു……. ഒടുവിൽ അവൻ ഒന്ന് ശാന്തമായെന്ന് കണ്ടതും രുദ്രന്റെ കൈ അല്ലുവിന്റെ തോളിൽ വീണു……….

 

വേണ്ടാ.. രുദ്രാ.. നീ കൂടുതലൊന്നും പറയേണ്ടാ…. കുറച്ച് ദിവസമായിട്ട് നിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിക്കുവായിരുന്നു ഞങ്ങൾ…. അതിനുള്ള കാരണവും ഞങ്ങൾ കണ്ടെത്തി….. എല്ലാമറിഞ്ഞപ്പോൾ നിന്നെ വന്ന് കാണാൻ തോന്നി അതാ പെട്ടെന്നിങ്ങ് വന്നേ…… മയത്തോടെ അല്ലു പറഞ്ഞത് കേൾക്കുമ്പോൾ അറിയാതെ രുദ്രന്റെ കണ്ണ് നിറഞ്ഞു… തന്റെ ശബ്ദത്തിലൂടെ തന്റെ വേദന അറിയുന്ന കൂട്ടുകാർ…….. എന്തോ ഈ ജന്മം തനിക്ക് കിട്ടിയ ഏറ്റവും വാക്കിയ വരദാനം…………………. ഒരുനിമിഷം അവന്റെ മിഴികൾ അവരഞ്ചുപേരോടായി നന്ദി പറഞ്ഞതും ജോയിച്ചന്റെ അടി കൃത്യമായി അവന്റെ മുതുകിൽ തന്നെ വന്നുവീണു…. അബ്കാരി രാജശേഖരൻ….

 

അയാളും അയാളുടെ വഴിതെറ്റിയ മകൻ രാജ്കമലും ല്ലേ നിന്റെ ഇപ്പൊഴത്തെ പ്രശ്നം????? ജോയിച്ചനിൽ നിന്നും കേട്ട പേരുകൾ രുദ്രന്റെ ചോരയെ കൂടുതൽ ചൂടുപിടിപ്പിച്ചു…….. ഒപ്പം എല്ലാമറിഞ്ഞുകൊണ്ടുള്ള വരവാണ് ഇവരുടെയെന്നുംകൂടി അറിഞ്ഞപോ അവനൊരു ആശ്വാസമായി….. ജോയിച്ചാ.. നിങ്ങളോടൊക്കെ മറച്ചുവെക്കണമെന്ന് കരുതിയതല്ല……… അത്രയ്‌ക്കൊരു വിഷയം ആയി എനിക്കിത് തോന്നിയില്ല………..ഒഫിഷ്യൽ ആയിത്തന്നെഞാൻ അതിനെ കണ്ടതുമാ..പക്ഷെ…… എന്താടാ ഒരു പക്ഷെ???? നീ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടേണ്ട രുദ്രാ… എല്ലാം ഞങ്ങൾക്കറിയാം… നീ ഇവിടെ ജോയിൻ ചെയ്ത് രണ്ടാഴ്ചകഴിഞ്ഞപ്പോ തുടങ്ങിയതല്ലെ അയാളുടെശല്യം?????? പണവും പെണ്ണും നീട്ടിയിട്ടും അയാളുടെവരുതിയിൽ വരുന്നില്ലെന്ന് കണ്ടപ്പോൾ ഭീക്ഷണിയുമായി വന്നേക്കുവല്ലേ അയാള്??……….. മ്മ്….. മ്മ്…. ഇത്രയും നടന്നിട്ടും ഇതൊന്നും ഞങ്ങളെ അറിയിക്കാനുള്ള വിഷയം അല്ല.. അല്ലേടാ??

 

അത് ധ്യാൻ…….ഞാൻ…. എന്തോ പറയാനാഞ്ഞ രുദ്രന് നേരെ വേണ്ടാ എന്നർത്ഥത്തിൽ അവൻ കൈയുയർത്തി….. ഡാ നിങ്ങളെന്നെ ഒന്ന് മനസിലാക്ക്… ഇതൊക്കെ എത്ര കണ്ടിട്ടുള്ളതാ ഞാൻ…. അതുകൊണ്ടാ വലിയ വിഷയമാക്കാതിരുന്നേ……… നിസ്സഹായതയോടെ രുദ്രൻ പറഞ്ഞതുകേട്ട് അവരൊന്ന് ശാന്തമായി…. അയാൾ കാരണമല്ലേ നീ ഇന്നിത്രയും അപ്സെറ്റ്???? മ്മ്…. എന്താ കാര്യം???? ഒന്ന് മൗനമായി നിന്നതിനുശേഷം രുദ്രനെ തനിക്ക് മുൻപിൽ തിരിച്ചു നിർത്തിക്കൊണ്ട് അല്ലു ചോദിച്ചതും ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു…………………… രാജശേഖരനും മകനും…. ഹും… ഈ നാട്ടിലെ നമ്പർ വൺ ക്രിമിനൽസാണ് രണ്ടും…… ഈ നാട്ടിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നവർ………..അധികാരം കൈകളിലിട്ട് അമ്മാനമാടുന്ന നോട്ടോറിയൽസ്………….

 

വന്ന് കേറിയ നാൾ മുതൽ എന്റെ ഹിറ്റ്ലിസ്റ്റിൽ ഉള്ളവരായിരുന്നു അവർ…. പൂട്ടാൻ പലതവണ അവസരം വന്നപ്പോഴും കൂടെനിന്നവർ തന്നെ ഒറ്റികൊടുത്തു അതെല്ലാം പാഴാക്കി…….. ഒടുവിൽ ഇന്ന് എല്ലാംതെളിവുകളോട് കൂടി അവരെ പൂട്ടാനുള്ള പ്ലാനിങ്ങിലായിരുന്നു ഞാൻ.. പക്ഷെ………….. വീണ്ടും യൂണിഫോമിട്ട് കൂടെനിന്ന് അവന്മാർക്ക് മാമാപണി ചെയ്യുന്നവന്മാർ പണിഞ്ഞതുകൊണ്ട് ഞാൻ ഇത്തവണയും തലതാഴ്ത്തെണ്ടിവന്നു………………..എന്റെ മുഖം താഴുന്നത് കാണാൻ അയാളും മോനും വന്നിരുന്നു ഇന്ന് വൈകിട്ട് ഓഫിസിലേക്ക്…. അയാളുടെ വക കുറേ പരിഹാസവും പുച്ഛം കലർന്ന ഭീക്ഷണിയും………. എല്ലാം കൂടി ആകെ ഭ്രാന്തമായിപ്പോയി എന്റെ മനസ്സ്… ആ ദേഷ്യത്തിലാ ഞാൻ ദേവുവിനോടങ്ങേനെ………

 

എല്ലാം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അല്ലുവിന്റെ തോളിലേക്ക് അവൻ മെല്ലെ ചാഞ്ഞു……… ഡാ… പോട്ടെടാ.. ഞങ്ങൾ അപ്പോഴത്തെ ഒരു വിഷമത്തിൽ… രുദ്രന്റെ മുഖം വാടിയത് കണ്ടതും എല്ലാരും കൂടെ അവന് ചുറ്റുംകൂടി…… കൈകൾ തോളിലിട്ട് ഒരുമിച്ച് അവർ കെട്ടിപിടിച്ചു…….. ഡോ, പരട്ട ശേഖരാ.. തന്റെ നാളുകൾ എണ്ണപ്പെട്ടഡോ…. ഞങ്ങളുടെ ചെക്കനെ വേദനിപ്പിച്ചുകൊണ്ട് ഇനി താനുംതന്റെ മോനും സുഖിച്ച് വാഴണ്ടാ………… സമ്മതിക്കില്ല ഞങ്ങൾ ഇത് സത്യം സത്യം സത്യം 😇 ആഹാ,,,,, ഇവിടെ ഇത്ര പെട്ടെന്ന് സത്യവും ഇട്ട് കഴിഞ്ഞോ???? പെട്ടെന്ന് പിറകിൽ നിന്ന് കേട്ട ശബ്ദം എല്ലാരേയും ഞെട്ടിച്ചു… രുദ്രന്റെ തലയിൽ സത്യമിട്ടുകൊണ്ട് തിരിഞ്ഞുനോക്കിയ ജോയിച്ചൻ കാണുന്നത് ഇടുപ്പിൽ കൈയും കുത്തി അവനെ കൂർപ്പിച്ചു നോക്കുന്ന ശ്രീയെയാണ്……….

 

മെല്ലെ അവരുടെ നോട്ടം കണ്ണനിലേക്ക് വീണു……. ഡാ പട്ടി…. ഇവളോടിതും പറഞ്ഞല്ലേ???? അല്ലുവിന്റെ കാതോരമായി അയോഗ് ചോദിച്ചതുകേട്ട് അവനൊന്ന് ഇളിച്ചുകാണിച്ചു…. അയ്യെടാ… നിങ്ങളെപോലെയല്ല എന്റെ കെട്ടിയോൻ… എല്ലാം എന്നോട് പറയും അല്ലെ കണ്ണേട്ടാ???? അയോഗിനെ നോക്കി കോക്രി കാണിച്ചുകൊണ്ട് അവൾ അല്ലുവിന്റെ കൈകളിൽ ചുറ്റിപിടിച്ചു….. അത് കണ്ടതും ബാക്കിയെല്ലാത്തിന്റെ മുഖത്തും പുച്ഛം നിറഞ്ഞുനിന്നു……… കൂടുതൽ ആരും പുച്ഛിക്കയൊന്നും വേണ്ടാ………. ഞങ്ങൾ അങ്ങേനെയാ… അല്ല, അത്വിട്, ഇവിടെ എന്തായി???? പ്ലാൻ വല്ലതുമൊരുങ്ങിയോ????? ആകാംഷയോടെ അവളെല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി………

 

പക്ഷെ,,,, നിരാശയായിരുന്നു ഫലം……. ഓ… അല്ലേലും നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ… ഇതിൽ ബുദ്ധികൊണ്ടോന്നും ഒന്നും നടക്കാൻ പോണില്ല…… രുദ്രന്റെ തലയിൽ തട്ടികൊണ്ട് അവൾ പറഞ്ഞതുകേട്ട് അവന്റെ മുഖം കൂർത്തു…. നോക്കി പേടിപ്പിക്കേണ്ടാ.. സത്യമാ പറഞ്ഞത്……. ഒരുതവണ മനസ്സിലായതല്ലേ കൂടെനിന്നുള്ള ചതി, വീണ്ടുമത് ആവർത്തിക്കില്ല എന്ന് വിചാരിച്ചത് ഈ ബുദ്ധിയുടെ കുറവ് തന്നേയാ…………. ഓ, എന്നാൽ പിന്നെ മാഡം പറഞ്ഞാട്ടെ….. രുദ്രനെ കളിയാക്കികൊണ്ടിരിക്കുന്ന ശ്രീയുടെ തലയ്ക്കിട്ടൊരു കിഴുക്ക് കൊടുത്തുകൊണ്ട് അയോഗ് പറഞ്ഞു….. പറയാലോ…..അതിനല്ലേ ഞാൻ….. ആദ്യം നിങ്ങൾ വക്കീൽ ഡോക്ടറും പോലീസും എഞ്ചിനീയറുമൊക്കെ മനസ്സിലാകേണ്ട ഒരു കാര്യമുണ്ട്……

 

ഈ പുസ്തകത്തിലുള്ളത് കുത്തിയിരുന്ന് പഠിക്കുന്നതല്ല ബുദ്ധി….. തല്കാലം ചേട്ടന്മാർ അങ്ങട് മാറിനിൽക്ക്………. ഈ ശ്രാവണി ഒന്ന് കളത്തിലിറങ്ങട്ടെ……. വിതിൻ ടു ഡേയ്സ്,,,,,,,,, ഇന്ന് താണ ഈ തല അവർക്ക് മുൻപിൽ ഉയർത്തിയിരിക്കും ഞാൻ……. രുദ്രന്റെ മീശപിരിച്ചുവെച്ചുകൊണ്ട് ശ്രീ പറഞ്ഞ വാക്കുകൾ ആ പുരുഷകേസരികളിൽ പുഞ്ചിരി പടർത്തി………….. കാരണം,,,,, ആ കൺകളിൽ കണ്ട ഭാവം അവരുടെ പാവം ശ്രീയുടേതല്ല.. മറിച്ച്, ഒരിക്കൽ അവളായി തിരുത്തിയ ക്രൈം ജേർണലിസ്റ്റ് ശ്രാവണിവിശ്വനാഥന്റെ ആത്മവിശ്വാസമാണ് കണ്ടത്…… അപ്പോൾ എങ്ങേനെയാ കുട്ട്യേ, അവരെ ബാക്കിവെക്കുവോ???? അതൊക്കെ നമുക്ക് വഴിയേ ആലോചിക്കാം.. തല്കാലം ചേട്ടന്മാർ വന്നാട്ടെ… പാവം രണ്ട് ഗർഭിണികൾ ഒന്നും കഴിക്കാതെ ഇരിപ്പുണ്ട്……….വദനയോടെ തുടങ്ങിയ സന്ദർഭത്തെ പരിഹാസരൂപേണമാക്കികൊണ്ടവർ പതിയെ താഴേക്ക് നടന്നു….. ഡയനിംഗ് ടേബിളിന് ചുറ്റും എല്ലാവരും ഇരുന്നു…….. സ്വയം ഉണ്ണുന്നതിനേക്കാൾ ദേവുവിനെ രുദ്രൻ ഊട്ടി…… അത് കണ്ട് കളിയാക്കിയും ചളിപറഞ്ഞും മറ്റുള്ളവരും ആ രാത്രിയെ രസകരമാക്കി…. രുദ്രന്റെ മാറിൽ ആ ചൂടിൽ ലയിച്ചു കിടക്കുകയായിരുന്നു അവൾ………. എന്തോ ഈ ജന്മം പൂർത്തിയായതുപോലൊരു ഫീൽ……. ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു രുദ്രനും…. തന്റെ ജീവാംശം….. തങ്ങളുടെ പ്രണയത്തിന്റെ അംശം………………. പരസ്പരം ഒന്നും പറയാനാകാതെ aa രാത്രി അവർ തങ്ങളുടെ കുഞ്ഞിനായിമാറ്റിവെച്ചു… മനസ്സിൽ അവനെ സ്വപ്നം കണ്ടു…. ദേവൂ….. മ്മ്……….. ഐ ലവ് യൂ………. മീ ടൂ രുദ്രേട്ടാ…..

 

അവനിലേക്ക് കൂടുതൽ ചേർന്നുകിടന്നുകൊണ്ട് അവൾ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…….. നന്ദേ,, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ???? പാതിരാത്രി കാലുവേദനയെടുക്കുന്നുന്ന് പറഞ്ഞ് മാധുവിനെ ഉണർത്തിയായതാണവൾ…….. ദേ മനുഷ്യാ…. നിങ്ങളെപോലെ തന്നെയാ നിങ്ങളുടെ കൊച്ചും… ഭയങ്കര ഞൊളപ്പാ…… വയറിലേക്ക് കൈ ചേർത്തുകൊണ്ട് നന്ദ പറഞ്ഞതുകേട്ട് അവനാർത്ത് ചിരിച്ചു…… ആണോടാ വാവേ… ഈ അമ്മ പറയുന്നത് സത്യാണോ???? എങ്കിലേ… അച്ഛെടെ വാവ പെട്ടെന്നിങ്ങ് വായോ.. നമുക്ക് ഈ അമ്മയെ സൂപ്പാക്കാം………. ചിരികടിച്ചുപിടിച്ചുകൊണ്ട് അവളുടെ നിറവയറിനടുത്തേക്ക് നീങ്ങിയിരുന്ന് മാധുപറഞ്ഞതുകേട്ട് ആ തോളിൽ നല്ലൊരു കടിയങ്ങ് വെച്ചുകൊടുത്തു നന്ദ… അല്ലപിന്നെ !!!!!!

 

പിറ്റേന്ന് രാവിലെ എല്ലാരും അവിടുന്ന് തിരികെ നാട്ടിലേക്ക് പുറപ്പെട്ടു……. ഉടനെ എല്ലാരേയും കൂട്ടി വരാമെന്നും പറഞ്ഞ്……….. പിന്നീടുള്ള ദിവസങ്ങളിൽ ശെരിക്കും ദേവു അറിയുകയായിരുന്നു രുദ്രനെന്ന ഭർത്താവിൽ നിന്നും ഒരച്ഛനിലേക്കുള്ള അവന്റെ മാറ്റത്തെ………… വാക്ക് കൊടുത്തത് അത് പാലിക്കാനും ശ്രീയ്ക്ക് അറിയാമെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് തന്നെ താൻ ഏറ്റെടുത്ത ദൗത്യം ഭംഗിയായി ശ്രീ ചെയ്തു… അതിനായി വീണ്ടും തന്റെ ഹിഡൻ ക്യാം അവൾക്ക് ആയുധമാക്കേണ്ടി വന്നു…………… അതിലൂടെ ശേഖരന്റെ വൃത്തികെട്ടമുഖം അവൾ പുറംലോകത്തെ അറിയിച്ചു…….

 

രണ്ട് മാസത്തോളം ആ കേസിന്റെ വാദം തുടർന്നു…. ഇന്നാണ് അതിന്റെ വിധി…. ഇന്ന് മറ്റൊരു പ്രത്യകതകൂടിയുണ്ട്.. നമ്മുടെ പിള്ളേരുടെ ഒന്നാം വിവാഹവാർഷികം കൂടിയാണിന്ന്……. രണ്ട് ദിവസം മുൻപേ രുദ്രനും ദേവുവും നാട്ടിലെത്തിയെങ്കിലും കേസ് നടക്കുന്നതുകൊണ്ട് രുദ്രന് തിരികെവരേണ്ടി വന്നു……………. അതിന്റെ വിഷമം അവളിൽ വല്ലാത്തൊരു മരവിപ്പ് പടർത്തിയെങ്കിലും അതിനെ ഒരുതരത്തിൽ മാറ്റാൻ അഭിയ്ക്ക് കഴിഞ്ഞു….. ഓഹ്,, ഈ അഭിയാരാണെന്ന് പറഞ്ഞില്ലല്ലൊ…. ഇതാണ് നമ്മുടെ മാധവിന്റെയും അഭിനന്ദയുടെയും പൊന്നോമന അഭിധവ് എന്ന അഭി….. അവരുടെ പ്രണയാംശം…………. ഒരുമാസം പ്രായമായിട്ടേയുള്ളൂ……………..

 

കൂടെ ഒരു സന്തോഷം കൂടിയുണ്ട് ട്ടോ, നമ്മുടെ ഡോക്ടർ ചെക്കൻ കൂടി പണി പറ്റിച്ചു……… ആഷിയും ഇപ്പോ ഒരു ജൂനിയർ ഡോക്ടറിനെ കാത്തിരിപ്പാണ്……………….. രാവിലെ ആയിരുന്നു കോടതിയിൽ കേസ് വിളിച്ചത്…….. വാദം പൂർത്തിയായതുകൊണ്ട് വിധി പറയേണ്ട താമസം മാത്രമേയുള്ളൂ.. അത് രുദ്രനൊരു ആശ്വാസമായിരുന്നു….. ഉച്ചകഴിയും മുൻപ് അങ്ങെത്താലോ…. 💖 നാലുവർഷത്തെ തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ച് രാജശേഖരനെയും മകനെയും കോടതിയിൽ ണിന്ന് സബ്ജയിലിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് അവരുടെ മുന്നിൽ കൂടി രുദ്രൻ കാറിൽ കയറാൻ തുനിഞ്ഞത്…. ഹലോ സാറെ……. അയാളുടെ വിളി കേട്ട് അവനൊന്ന് നിന്നു……..

 

ക്രൂരത നിറഞ്ഞുനിൽക്കുന്ന മിഴിയും പുച്ഛം നിറഞ്ഞ മുഖത്തോടെ അവർ അവന്റെയടുക്കലേക്ക് ചെന്നു…. സന്തോഷായി അല്ലെ സാറെ……. ഒരു പുച്ഛചിരി സമ്മാനിച്ചുകൊണ്ട് അയാൾ തുടർന്നു……. എന്നും ഞങ്ങൾ അകത്താണെന്ന് കരുതണ്ടാ….. നമുക്ക് വീണ്ടും കാണേണ്ടിവരും……. ആ വാക്കുകളിൽ പുരണ്ട ഭീഷണിയെ കാര്യമാക്കാതെ രുദ്രൻ കാറിലേക്ക് കയറി…. അവൻ പോകുന്നത് നോക്കി ചിരിക്കുന്ന ആ കണ്ണിൽ പകയുടെ തീക്കനലാളികത്തി……… ഇതേ സമയം അങ്ങ് തറവാട്ടിൽ ആഘോഷങ്ങൾ കൊടുമ്പിരി കൊണ്ടിരുന്നു……………….

 

അതിന് മാറ്റ് കൂട്ടാനെന്നോണം രുദ്രൻ കൂടിഎത്തിയതോടെ എല്ലാർക്കും ത്രിപിൽ എനർജിയായി…….. വൈകിട്ടത്തെ ഫങ്ക്ഷന് എല്ലാർക്കും ഒരുപോലെയുള്ള ഡ്രസ്സ്‌കോഡ് ആയിരുന്നു…… റെഡ് സാരിയിൽ പെങ്കുട്യോൾ അണിഞ്ഞൊരുങ്ങിയപ്പോൾ ഡാർക്ക്‌ ബ്ലൂ കളർ ഷർട്ട്‌ ചെക്കന്മാരുടെ ചേലൊന്ന് കൂട്ടി……….. കേക്ക് മുറിച്ച് പരസ്പരം വായിലേക്ക് വെക്കുമ്പോൾ ആ മുഖങ്ങൾ ജ്വലിക്കുകയായിരുന്നു,, നല്ലപാതിയുടെ സാമീപ്യത്തിൽ പൂർണ്ണചന്ദ്രശോഭയോടെ…….(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

Share this story