🔥അസുരാധിപതി 🔥 : ഭാഗം 19

Share with your friends

എഴുത്തുകാരി: സ്മൃതി ബിജുകുമാർ

“”നിനക്ക് ഈ വേദന എന്ന് പറഞ്ഞ വികാരം ഒന്നും ഇല്ലെ….?”” “”അതെന്താ അങ്ങനെ ചോദിച്ചത്..?””ദേവ സംശയത്തോടെ ചോദിച്ചു.. “”ഇന്നലെ കൈ മുറിഞ്ഞപ്പോൾ നിന്റെ മുഖത്ത് അതിന്റെ വേദന ഒന്നും കണ്ടില്ല ഇപ്പോ മരുന്ന് വെക്കുമ്പോഴും നിനക്ക് യാതൊരുവിധ ഭാവമാറ്റവും ഇല്ലല്ലോ…? അതാ ചോദിച്ചത്…..”” “”അതാണോ കാരണം അതൊന്നും ഒരു വേദന അല്ലല്ലോ എനിക്ക്…”” “”പിന്നെ നിനക്ക് എന്താണാവോ വേദന??” അവൻ അവളെ പുച്ഛിച്ചു… “”ശരീരത്തിന് ഏറ്റ മുറിവിനെക്കാൾ വേദനയാണ് മനസിന് ഏറ്റ മുറിവ്….. ശരീരത്തിലേത് പെട്ടന്ന് ഉണങ്ങും പക്ഷെ മനസ്സിന് ഏറ്റത് അത്ര പെട്ടന്ന് ഒന്നും മാറില്ല….”” പിന്നെ എന്തോ അവൻ അവളോട് ഒന്നും ചോദിക്കാൻ പോയില്ല…. 🔥🔥🔥🔥

ഒരു വലിയ കാട്……. അവിടെ മുഴുവൻ ഇരുട്ട് ആണ്… മരച്ചില്ലകൾക്ക് ഇടയിലൂടെ താഴേക്ക് വരുന്ന വളരെ കുറച്ചു സൂര്യ രശ്മികൾ മാത്രം ആണ് അവിടെ ഉള്ള ആകെ വെളിച്ചം…. ഉച്ചസമയം ആയിട്ട് കൂടി അവിടെ പാതിരാത്രിയുടെ പ്രതീതി… എങ്ങും നിശബ്ദത മാത്രം….. കാറ്റ് പോലും വരാൻ മടിക്കുന്നു അവിടേക്ക്….. കൊടും കാടാണോ അത്? വഴികൾ പോലും വ്യക്തമാകാത്ത ഒരിടം താഴെ പച്ചിലകളാളും ഉണങ്ങിയ ഇലകളലും ഉള്ള കുമ്പരങ്ങൾ മാത്രം….. ഒരു വൃദ്ധൻ ആ കാട്ടിലൂടെ നടക്കുകയാണ്…. ഒരു കാവി മുണ്ടും മഞ്ഞ ജൂഭയും ആണ് വേഷം… കഴുത്തിലെ രുദ്രഷം നടക്കുന്നതിനോട് അനുസരിച്ചു ആടുന്നുണ്ട്…. കൈയിൽ മനുഷ്യന്റെ അസ്ഥിയുടെ ഒരു വള ഉണ്ട്…തോളു വരെ ഉള്ള ചുരുണ്ട മുടി അഴിച്ചിട്ടിരിക്കുന്നു….

നെറ്റിയിൽ ഒരു ത്രിശൂലത്തിന്റെ രീതിയിൽ ഉള്ള പൊട്ട് നെറ്റിയിൽ ഉണ്ട്.. അയ്യാൾ ആ കാട്ടിലൂടെ എങ്ങോട്ടോ നടക്കുകയാണ്…. പെട്ടന്ന് അയാൾ അവിടെ നിന്നു…. ആ സമയം അയാളുടെ ചുണ്ടിൽ പകയുടെ ചിരി ഒളിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു…അയാൾ ഒരു തരം നിർവൃതിയോടെ മുന്നിലെ ഒരു കെട്ടിടത്തിലേക്ക് നോക്കി… ഒരു ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയകൊട്ടാരം ആയിരുന്നു അത്… ആ കാട്ടിൽ ഇങ്ങനെ ഒരു വീടോ….? അതിന്റെ ഭിത്തികളിലെല്ലാം സർപ്പങ്ങൾ ഇഴഞ്ഞു നടന്നു….. ആ വീട് മുഴുവൻ ഇലകളാലും വള്ളികളാളും നിറഞ്ഞിരുന്നു….ഇഴജന്തുകളുടെ ആവാസകേന്ദ്രമായിരുന്നു അത്….

അയാൾ അതിന്റെ അകത്തേക്ക് നടന്നു……. അവിടം മുഴുവൻ ഇരുട്ടിലായിരുന്നു.. പക്ഷെ മുൻ പരിജയം ഉള്ളത് പോലെ അവിടത്തെ ഓരോ വഴിയും മനഃപാഠമായത് പോലെ ആണ് അയാൾ നടന്നത്… അയ്യാൾ ആ കൊട്ടാരത്തിലെ ഒരു മുറിയിൽ കയറി…. അവിടെ മുഴുവൻരക്തം ആയിരുന്നു…. രക്തത്തിന്റെ രൂക്ഷഗന്ധം അയാളുടെ മുക്കിലേക്ക് അടിച്ചു കയറി… അയാൾ ഒരു അതിനെ വളരെ സംതൃപ്തിയോട് കൂടി നാസികയിലേക്ക് ആവാഹിച്ചു…. അവിടം ആകെ മനുഷ്യന്റെയും മൃഗത്തിന്റെയും അസ്ഥികൾ ഉണ്ടായിരുന്നു.തലയറുത്ത വെറും ശരീരങ്ങൾ ഒരു ഭാഗത്തു ഉണ്ടായിരുന്നു …..തല്ലയോട്ടികൾ എല്ലാം ഒരു ഭാഗത്തു കൂട്ടി ഇട്ടിരുന്നു….. അവിടം ആകെ നിറയെ ഇഴജന്തുക്കൾ ആയിരുന്നു….

ആ മുറിക്ക് ഒത്ത നടുക്ക് ഒരു ഹോമകളം ഉണ്ടായിരുന്നു.. അതിൽ ഒരു വൃദ്ധൻ ഇരിക്കുന്നുണ്ട്…ഒറ്റനോട്ടത്തിൽ ഒരു ആഘോരി ആയിരുന്നു അയ്യാൾ … ജാടയാർന്ന മുടികൾ…. കഴുത്തിലും കയ്യിലും എല്ലാം രുദ്രക്ഷം ഉണ്ട്…. രുദ്രഷത്തിന്റെ ലോക്കറ്റ് ഒരു മനുഷ്യന്റെ തലയൊട്ടി ആണ്. അല്പവസ്ത്രദാരി ആയിരുന്നു അദ്ദേഹം… കണ്ടാലേ പേടി പെടുത്തുന്ന കണ്ണുക്കൾ……. “” तुम यहाँ क्यों आए थे ….? “” (“”എന്താ ഇപ്പോ ഇങ്ങോട്ട് വന്നത്….? “”)അവിടെ ഉണ്ടായിരുന്നു ഒരു വ്യക്തി ഇയാളോട് ചോദിച്ചു…. “” मुझे नहीं पता कि यह क्या है ….. जैसे कुछ बुरा हो रहा है … “” (“”അത് ഞാൻ….. എന്താണ് എന്ന് അറിയില്ല എന്തൊക്കെയോ അനിഷ്ടം സംഭവിക്കുന്ന പോലെ…””) “” आपको डरना चाहिए बिरसा ….. आपको डरना चाहिए …. “”

(“”നീ പേടിക്കണം ബിർഷാ….. നീ പേടിക്കണം….””) (“” पर क्यों …? “”) (“”പക്ഷെ എന്തിന്…?””) “” आपको अपनी मृत्यु से डरना होगा ….. वह आपके सिर को काटने के लिए आ रहा है ….. आपके चंक से खून पीने के लिए ….. पियूंगा ….. “” (“”നീ നിന്റെ മരണത്തെപേടിക്കണം….. അവൾ വരും നിന്റെ തലയാറുക്കൻ….. നിന്റെ ചങ്കിലെ ചോര കുടിക്കാൻ….. ഭീകരി ആണവൾ…. അവൾ ആദ്യം ആയി രക്തത്തിന്റെ രുചി അറിഞ്ഞത് ആണ്…… നിന്റെ രക്തം അവൾ കുടിക്കും….. “” )എന്നും പറഞ്ഞു ആഘോരി പൊട്ടി ചിരിച്ചു…. (“” वाह …. मुझे क्यों मारा ….. “) (“”ആരാണവൾ…. എന്തിന് എന്നെ കൊല്ലണം….. “”)ബിർഷാ ഭയത്തോടെ ചോദിച്ചു “” आप समझ जाएंगे कि यह कब होगा ….. ” (“”അത് നിനക്ക് സമയം ആകുമ്പോൾ മനസിലാകും…..””) “क्या वह मेरा खून पीने के लिए डायन है …?”

“”അവൾ യക്ഷി ആണോ എന്റെ ചോര കുടിക്കാൻ…?”” “” हा हा हा ……. केवल यक्षी ही खून पीती है? “” “”ഹാ ഹാ ഹാ……. യക്ഷി മാത്രമേ ചോര കുടിക്കൂ? “” “” मेरी जानकारी के लिए हाँ ……… यक्षी या फिर कौन है ….? “” “”എന്റെ അറിവിൽ അതെ ………യക്ഷി അല്ലെങ്കിൽ പിന്നെ ആരാണവൾ….?”” “” लेकिन उस ज्ञान को सही करो …. वह …. काली …….. 🔥महाकाली …….. 🔥 “” “” “”എന്നാൽ ആ അറിവ് തിരുത്തികൊള്ളു…. അവൾ…. കാളിയാണ്…….. 🔥മഹാകാളി……..🔥””” महाकाली ……..?? “” “” “”മഹാകാളി…..??”” “” भूल गया …..? उसका नाम है …. दिवेंद्रिका ……..” ” “”മറന്നോ…..? അവളുടെ പേര്…. 🔥ഡിവേന്ദ്രിഷിക….🔥….. “” ആ പേര് അയ്യാൾ പറഞ്ഞതും ആ കൊട്ടാരം നിന്ന് കുലുങ്ങി… ഇഴഞ്ഞു കൊണ്ടിരുന്ന സർപ്പങ്ങൾ എല്ലാം നിഛലമായി…

ആ കൊട്ടാരത്തിന്റെ ഉള്ളിൽ നിന്ന് വവ്വാലിൽ കൂട്ടങ്ങൾ പുറത്തേക്ക് പറന്നു….ആ കട്ടിൽ ഉണ്ടായിരുന്ന നിശബ്ദത എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി….. ഇതെല്ലാം കണ്ട് ബിർഷാ പേടിച്ചു വിറച്ചു… അയാളുടെ ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി താഴേക്ക് പതിച്ചു…. “” वह कौन है ….? “” “”ആരാണവൾ….? “” “” वह ……. कालभैरव का स्त्री रूप है … जो आग को भी निगल जाता है …… जो खुशी के साथ गर्म रक्त पीता है … वह अपनी आंखों में जलती आग की तरह दुश्मन को मारता है …. वह केवल एक ही है …. अगर वह विरोध करता है तो वह चाहे किसी को भी मार डालेगा …. लेकिन ….. पार्वती के भगवान शिव के रूप में आधा है ….. वह उसके साथ खुश है। हाँ … वह उसे चोट नहीं पहुँचाएगा … भले ही वह उसे चोट पहुँचाएगी वह आराम करेगी … लेकिन अगर कोई भी उसे चोट पहुँचाता है तो वह अपनी मौत उनके सामने पेश करेगी …. हा हा हा …….. दिवेन्द्रिका ….। वह एक आतंकवादी है। “”അവൾ……. കാലഭൈരവന്റെ സ്ത്രീ രൂപം… അഗ്നിയെ പോലും വിഴുങ്ങുന്നവൾ……

ചുടുചോരയെ സ്വദിഷ്ട്ടമായി കുടിക്കുന്നവൾ… കണ്ണിൽ എരിയുന്ന അഗ്നിയും ആയി ശത്രുവിനെ കൊല്ലുന്നവൾ….അവൾക്ക് പകരം അവൾ മാത്രം…. അവളെ എതിർത്താൽ കൊല്ലും അവൾ അത് ആരായാലും…. പക്ഷെ….. പാർവതിക്ക് പരമശിവൻ പാതിയായത് പോലെ അവൾക്ക് പാതിയായ ഒരുവൻ ഉണ്ട്….. അവനിൽ അവൾ സന്ദുഷ്ട്ടാ ആണ്… അവനെ അവൾ ഉപദ്രവിക്കില്ല… അവൻ അവളെ ഉപദേവിച്ചാലും അവൾ അടങ്ങും… പക്ഷെ അവനെ ആരെങ്കിലും നുള്ളി പോലും നോവിച്ചാൽ അവൾ അവർക്ക് അവരുടെ മരണത്തെ സമ്മാനിക്കും…. ഹാ ഹാ ഹാ…….. ഡിവേന്ദ്രിഷിക…… അവൾ ഭീകരീ ആണ്…. അടുക്കണ്ട അവളും ആയി….നീ ജീവനോടെ കാണില്ല……”” ബിർഷാ അത് കേട്ടതും ഒരു തരം ഭയത്തോടെ അവിടെ നിന്നു…….. 🔥🔥🔥

വേദയുടെ കാർ വീടിനു മുന്നിൽ വന്നു നിന്നു…. വീട്ടിൽ എത്തിയതും ദേവൂ വേഗം കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു… ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.. അവൾ എല്ലാവരെയും നോക്കി ചിരിച്ചു… പക്ഷെ അവൾക്ക് പരിജയം ഇല്ലാത്ത ഒരാൾ കൂടി അവിടെ ഉണ്ടായിരുന്നു…. അയാളെ കണ്ടതും ദേവൂ സംശയത്തോടെ അയാളെ നോക്കി…. “”എങ്ങനെ ഉണ്ട് മോളെ കൈ…? “”മുത്തശ്ശന്റെ ചോദ്യം ആണ് അവളുടെ ദൃഷ്ട്ടി മാറ്റിച്ചത്… “”കുഴപ്പം ഇല്ല മുത്തശ്ശ…… കൈ ഡ്രെസ്സ് ചെയ്തു ഇങ് പോന്നു….””അവൾ മുത്തശ്ശൻ നോക്കി ചിരിച്ചു… അപ്പോഴേക്കും വേദ ദേവുവിന്റെ അടുത്തേക്ക് വന്നിരുന്നു…. സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും വേദ ശര വേഗത്തിൽ റൂമിലേക്ക് പാഞ്ഞു….ദേവൂവിനു അവളുടെ അടുത്ത് കൂടി ഒരു ബസ് പാസ്സ് ചെയ്‌ത പ്രതീതി ആയിരുന്നു…. അത്രയും വേഗത്തിൽ ആണ് അവൻ പോയത്…

“”അവന്റെ കാര്യം നോക്കണ്ട മോൾ ഇങ്ങോട്ട് വാ….””അയ്യാൾ അവളെ വിളിച്ചു… അവൾ മടിച്ചു മടിച്ചു അയാളുടെ അടുത്തേക്ക് പോയി… “”എന്നെ മനസിലായോ?””അയ്യാളുടെ ആ ചോദ്യത്തിന് ഇല്ല എന്ന് ദേവൂ തലയാട്ടി.. “”””ഞാൻ ചന്ദ്രശേഖർ…. വേദയുടെ അച്ഛൻ ആണ്….നിങ്ങളുടെ കല്യാണം കഴിഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു. എനിക്ക് വരാൻ പറ്റിയില്ല കുറച്ചു തിരക്കിൽ ആയിരുന്നു ഞാൻ.. എന്തായാലും അവൻ ലക്കി ആണ് നിന്നെ പോലെ ഒരു തങ്കകുടത്തിനെ കിട്ടിയില്ലേ. “””അയ്യാൾ അവളെ അയാളോട് ചേർത്തുനിർത്തി.. അവൾ അയാളെ നോക്കി ബഹുമാനർത്ഥം ചിരിക്കുക മാത്രം ആണ് ചെയ്തത്… പക്ഷെ ഇതെല്ലാം ഒരു തരം വെറുപ്പോട് കൂടി ആണ് സുഭദ്ര നോക്കി കണ്ടത്.. “ദേവ………..”പെട്ടന്നാണ് മുകളിൽ നിന്ന് വേദ അവളെ….. ഉച്ചത്തിൽ അലറി വിളിച്ചത്…… ….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

🔥അസുരാധിപതി 🔥 : ഭാഗം 18

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-