നുപൂരം: ഭാഗം 13

നുപൂരം: ഭാഗം 13

എഴുത്തുകാരി: ശിവ നന്ദ

“അച്ചു…നീ ഇന്ന് ഡാൻസ് ക്ലാസിനു പോകുന്നില്ലേ?” “പോകുന്നല്ലോ അച്ഛാ… എന്തേ?” “ഏയ്‌ ഒന്നുമില്ല മോളെ..ഞാൻ വെറുതെ തിരക്കിയതാ” “അച്ഛന് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ?” “അത് മോളെ…” “മുഖവുര വേണ്ട…അച്ഛൻ കാര്യം പറ” “മോൾടെ കല്യാണത്തെ കുറിച്ച…” “അമ്മ ആയിരിക്കും പറഞ്ഞുവിട്ടത്” “മോളെ…നിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ…ഉടനെ നിന്നെ പറഞ്ഞ് വിടാൻ അല്ല…” “അച്ഛാ…പ്ലീസ്… ” “നമുക്ക് ഒന്ന് പറഞ്ഞ് വെക്കാം മോളെ..എന്നിട്ട് മനസ്സുകൊണ്ട് നീ തയാറാകുമ്പോൾ നടത്താം…അതിന് മുൻപ് നിന്റെ സമ്മതം എനിക്ക് അറിയണം” “അച്ഛൻ ആരെയാ ഉദ്ദേശിക്കുന്നത്?” “വേറെ ആരും അല്ല..നമ്മുടെ ഹരി തന്നെ” “ഹരിയേട്ടനോ???”

“മോൾടെ സമ്മതം അറിഞ്ഞിട്ട് വേണം അവനോട് ചോദിക്കാൻ” “അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നത്…ഹരിയേട്ടൻ…” “മോള് ആലോചിച്ച് പറഞ്ഞാൽ മതി” “ഞാൻ പറഞ്ഞാൽ മതിയോ മാമ…” “ഹരി…നീ ഇവിടെ ഉണ്ടായിരുന്നോ” “മ്മ്…അത് കൊണ്ട് മറുപടി ഞാൻ പറഞ്ഞാലും പോരേ??” “മോനെ നീയാകുമ്പോൾ നമ്മുക്ക് കൂടുതൽ അന്വേഷിക്കേണ്ട ആവശ്യം ഇല്ലല്ലോ…നിങ്ങൾക്കും പരസ്പരം നന്നായിട്ട് അറിയാം” “ഉം…മാമൻ പറഞ്ഞത് ശരിയാ…ദേ ഇവളുണ്ടല്ലോ…ഇവൾ എന്റെ ജീവന… ഇവളെ പോലെ എന്നെ മനസ്സിലാക്കിയ മറ്റൊരാളും ഇല്ല…പക്ഷെ ആ ബന്ധത്തിന് താലിയുടെ അലങ്കാരം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…മാമൻ വിഷമിക്കണ്ട.ഞാൻ ഇവിടുന്ന് പോകുന്നതിനു മുൻപ് ഇവൾക്ക് ചേർന്നൊരു പയ്യനെ കണ്ടുപിടിച്ച് തരാം…അത് പോലെ ഒരു ഊരുതെണ്ടിക്ക് ചേർന്നൊരു പെണ്ണിനെ എനിക്കും കിട്ടുമായിരിക്കും…അല്ലേ അച്ചൂസേ….” *****

“ഹലോ…ഹലോ…ശ്രീയേട്ടാ…കേൾക്കുന്നുണ്ടോ??” “ഉണ്ടടി…പറഞ്ഞോ” “ഞാൻ ഒന്നര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തും കേട്ടോ” “നീ വന്നോ…ഞാൻ അവിടെ കാണും” “ഓക്കേ ടാ ചേട്ടാ…” ………………………………. “ടാ ശ്രീക്കുട്ടി ഇപ്പൊ എത്തും…ഞാൻ അവളെ പിക്ക് ചെയ്തിട്ട് വരാം…” “ഞാനും വരാണോടാ?” “വേണ്ട ആദി..ഞാൻ ബൈക്കിൽ പോയിട്ട് വരാം” ………………………………… “ശ്രീയേട്ടാ…കൂയ്… ഇവിടെ” “ഓ…ഒന്ന് പതുക്കെ കൂവടി..മനുഷ്യനെ നാണംകെടുത്താതെ” “ഓ പിന്നെ വലിയൊരു നാണക്കാരൻ വന്നേക്കുന്നു” “മിണ്ടാതെ വരുന്നുണ്ടോ നീ…കുറച്ച് നാൾ സ്വസ്ഥത ഉണ്ടായിരുന്നു…എന്തേ നിന്റെ റിസേർച്ചിങ് എല്ലാം കഴിഞ്ഞോ?” “തല്‌കാം ഞാൻ ഇനി കുറച്ച് നാൾ വീട്ടിൽ തന്നെ കാണും…നീ ഒറ്റക്ക് കിടന്ന് വിലസുവല്ലായിരുന്നോ…”

“എടി…നീ വീട്ടിൽ നിന്ന് മാറി നിന്നപ്പോഴേക്കും എല്ലാവരും നിന്നെ മറന്നടി…” “ഓ..ആ മറവി ഒക്കെ ഞാൻ മാറ്റിക്കോളാം…ആദ്യം നീ എനിക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി താ” “വീട്ടിൽ ചെന്നിട് പോരേ” “പറ്റില്ല പറ്റില്ല…ഒന്നുമല്ലെങ്കിലും നിനക്ക് ആകെയുള്ളൊരു പെങ്ങൾ അല്ലേ ഞാൻ…എന്തെങ്കിലും വാങ്ങി താ…വിശക്കുന്നു…” “അച്ചോടാ…. എന്ത് പാവം… മ്മ്… വാ” “ശ്രീക്കുട്ടി…നിന്റെ ഫ്രണ്ട്സിനെയും കൂടെ കൊണ്ട് വരാമായിരുന്നു…അവർക്ക് ഈ ഗ്രാമം ഒന്നും അത്ര പരിചയം ഇല്ലാലോ… ” “മോനെ ശ്രീജിത്തേ…ഒരുപാട് അങ്ങ് പരിചയപെടുത്തല്ലേ…ആദ്യം എന്റെ ഏട്ടൻ നാട്ടിൽ ഉള്ള പെൺകുട്ടികളെ വായിനോക്കാൻ എങ്കിലും പഠിക്ക്” “ഹും…അത് ഞാൻ വേണ്ടെന്ന് വെച്ചിട്ടല്ലേ…” “അല്ലാതെ അച്ചുവിനെ പേടിച്ചിട്ടല്ലല്ലേ…” “പേടിയോ…എനിക്കോ…ഒഞ്ഞു പോടീ..” “അച്ചുവിനെ കാണട്ടെ…ശരിയാക്കി തരാം..” “ചുമ്മാ പേടിപ്പിക്കാതെ കഴിച്ചിട്ട് വേഗം എഴുനേല്ക്ക്” *******

രാവിലെ അച്ഛന്റെ മുന്നിൽ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചപ്പോഴേ തീരുമാനിച്ചതാ ഹരിയേട്ടനും ആയിട്ട് ഒന്ന് അമ്പലത്തിൽ പോകാൻ…ഒരുവിധത്തിൽ ആണ് ചെക്കനെ കുത്തിപ്പൊക്കി കൊണ്ട് വരുന്നത്…വല്ല കാട്ടിലേക്കോ മരുഭൂമിയിലേക്കോ ആയിരുന്നെങ്കിൽ ഒരു മടിയും കൂടാതെ വന്നേനെ…ഇതിപ്പോൾ അമ്പലത്തിലേക്ക് ആയത് കൊണ്ട…ആളൊരു ചെറിയ നിരീശ്വരവാദിയാണെ… “എടി പെണ്ണേ…കുറേ നേരം ആയല്ലോ നീ എന്നെ ഇങ്ങനെ നടത്താൻ തുടങ്ങിയിട്ട്…ഏത്‌ പൊത്തിൽ കൊണ്ട് വെച്ചേക്കുവാ നിന്റെ ക്ഷേത്രം” “ദേ എത്താറായി ഹരിയേട്ടാ…ഒന്ന് വേഗം നടക്ക്” “മര്യാദക്ക് ബുള്ളറ്റിൽ വരാമെന്ന് പറഞ്ഞതാ” “കാറ്റൊക്കെ കൊണ്ട്…കിളികളോടും പൂക്കളോടും കിന്നാരം പറഞ്ഞ് വരുന്ന ഒരു ഫീൽ ബുള്ളറ്റിൽ വന്നാൽ കിട്ടുമോ??” “കിളിയും പൂവും മാത്രേ ഉള്ളു…

ഒരു ചിക്ക് പോലും ഇല്ലേ ഈ നാട്ടിൽ?” “ചിക്കോ???” “ചിക്ക് means പെണ്ണ്….” “അതെ ഈ നാട്ടിലെ പെൺകുട്ടികളെ ഹരിയേട്ടന്റെ ലിസ്റ്റിൽ ഉള്ളവരും ആയിട്ട് താരതമ്യം ചെയ്യല്ലേ” “നിന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ നാട്ടിൽ ഉള്ള സകല പെണ്പിള്ളേരുടെയും ലിസ്റ്റ് എടുത്ത് നടക്കുവാ ഞാൻ എന്ന്” “ഓ ഞാൻ ഒന്നും പറഞ്ഞില്ലേ….ഇയാൾ അമ്പലത്തിലേക്ക് കയറുന്നുണ്ടോ?” “ഇല്ലടി നീ പോയിട്ട് വാ…ഞാൻ ഈ ക്യാമറക്ക് പറ്റിയൊരു ക്ലിക്ക് കിട്ടുമോന്ന് നോക്കട്ടെ” അച്ചുവിന്റെ നിർബന്ധം കാരണം ആണ് അവളോടൊപ്പം നടന്ന് വന്നത്…സംഗതി അവൾ പറഞ്ഞത് സത്യമാ..നാട്ടിൻപുറത്തെ ഇടവഴികളിലൂടെ ഉള്ള സായാഹ്ന യാത്രയ്ക്ക് ഒരു കിടുക്കാച്ചി ഫീൽ ആണ്…എന്തായാലും വന്ന സ്ഥിതിക് അമ്പലവും ചുറ്റുപാടും ക്യാമെറയിൽ പകർത്താമെന്ന് കരുതി ഫോക്കസ് ചെയ്ത് വരുമ്പോഴാ എന്തോ വന്നെന്നെ ഇടിച്ചത്ത്…

കലിപ് മോഡ് ഓൺ ആക്കി എന്താ സാധനം എന്ന് നോക്കിയപ്പോൾ കണ്ണിലുടക്കിയത് കട്ടിക്ക് കരിയെഴുതിയ 2 ഉണ്ടക്കണ്ണുകള…അപ്പോഴേ കലിപ്പ് ഒക്കെ കാറ്റിൽ പറത്തി ഞാൻ ആ കണ്ണിൽ ലോക്ക് ആയി പോയി….ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു വികാരം… “ടോ…താൻ എന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ??” “ഒരുപാട് കണ്ടിട്ടുണ്ട്..പക്ഷെ ഇതുപോലൊരു ഐറ്റത്തെ ആദ്യമായിട്ടാ” “എന്താ പറഞ്ഞ…..” “എ…എന്താ….” “മാനത്തു നോക്കി നടന്ന് ബാക്കിയുള്ളവരെ ഇടിച്ചിട്ടതും പോരാ…നിന്ന് കഥാപ്രസംഗം നടത്തുന്നോ” “നിന്നോട് മണ്ണിൽ നോക്കി നടക്കാൻ ഞാൻ പറഞ്ഞോ??” “ഓഹോ ഇപ്പൊ കുറ്റം എനിക്കായോ..താൻ ആരാടോ?” “ടി പെണ്ണേ…നമ്മുടെ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്…അതിന്റെ പേരിൽ എന്നെ ചൊറിയാൻ വന്നാൽ ഉണ്ടല്ലോ..” “വന്നാൽ താൻ എന്ത് ചെയ്യും??”

“അത് ഞാൻ കാണിച്ച്‌ തരാടി” “എടി പോടീ ന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ പൊയി വിളിക്കട” “പോടീ പോ…പോയി തരത്തിൽ പോയി കളിക്ക്” “നിന്നെ ഞാൻ പിന്നെ കണ്ടോളാടാ ചൂലേ..” എന്റെ അമ്മേ…ഇത് എന്തൊരു പെണ്ണാ…ഇതിനെയൊക്കെ ആണോ അച്ചു നാടൻകുട്ടികൾ എന്ന് പറഞ്ഞത്…ഛെ…എന്നാലും ഇതുപോലൊരു അഹങ്കാരിയുടെ മുന്നിൽ ആണല്ലോ ഞാൻ വീണ് പോയത്…No Hari No..ഇത് നിനക്ക് പറ്റിയ പണി അല്ല…വിട്ട് പിടി… …………………………………. അച്ചു ക്ഷേത്രത്തിലേക്ക് വന്നു എന്ന് അറിഞ്ഞത് കൊണ്ട ഞാനും നേരെ ഇങ്ങ് പോന്നത്…അപ്പോഴതാ ഒരു കലിപ്പനും ആയിട്ട് കൂട്ടിമുട്ടിയേക്കുന്നു…കാര്യം കാണാൻ കുറച്ച് ലുക്ക്‌ ഒക്കെ ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കേട്ടാൽ നല്ല ഒരു വീക്ക് വെച്ച് കൊടുക്കാനാ തോന്നുന്നത്…അവൻ ആരാ എന്നെ എടി ന്ന് വിളിക്കാൻ…മരപ്പട്ടി… “ശ്രീക്കുട്ടി……”

“ഹാ അച്ചൂ…” “നീ എന്താ പെണ്ണേ പിറുപിറുത്തു കൊണ്ട് വരുന്നത്?” “ഒന്നും പറയണ്ട എന്റെ അച്ചു..വരുന്ന വഴി ഒരുത്തനും ആയിട്ട് ഒന്ന് ഒടക്കി..” “ഉം…അത് പിന്നെ നിനക്ക് പുത്തരി അല്ലല്ലോ..” “ഒന്ന് പോടീ…ഞാൻ വലം വെച്ചിട്ട് വരാം…നീ നടന്നോ..” “ശരി…ഞാൻ പുറത്ത് കാണും” പുറത്തിറങ്ങിയപ്പോൾ ഹരിയേട്ടൻ ആൽച്ചുവട്ടിൽ തന്നെ ഇരിപ്പുണ്ട്…എന്തോ കാര്യമായ ആലോചനയില.. “ഠോ!!” “അയ്യോ ഞാൻ അങ്ങ് പേടിച്ചു പോയി” “എന്തെ ഇവിടെ തന്നെ ഇരുന്നത്..ഫോട്ടം പിടിക്കാൻ പോയില്ലേ??” “ഓ ആ മൂഡ് അങ്ങ് പോയി” “എന്ത് പറ്റി ഹരിയേട്ടാ?” “ഒരു പെണ്ണും ആയിട്ട് ഒന്ന് ഉടക്കി…നീ പറഞ്ഞതും അവളുടെ സംസാരവും കേട്ടിട്ട് അവൾ ഈ നാട്ടുകാരി അല്ലെന്ന് തോന്നുന്നു..” “ദൈവമേ അപ്പോൾ ശ്രീക്കുട്ടി പറഞ്ഞത് ഹരിയേട്ടനെ കുറിച്ചായിരുന്നോ..” “ശ്രീകുട്ടിയോ??”

“മ്മ്…ശ്രീക്കുട്ടി.. ശ്രീയേട്ടന്റെ അനിയത്തി…” “ദേ ആ വരുന്ന സാധനം ആണോ നീ ഈ പറയുന്ന ശ്രീക്കുട്ടി??” “അയ്യോ അത് തന്നെ..” ഹേ…ഇങ്ങേരെന്താ അച്ചുവും ആയിട്ട്…എന്റെ കൃഷ്ണ ഇയാൾ ഇനി അച്ചുവിനെയും മുട്ടിയോ… “ടോ…മത്തങ്ങാ പോലത്തെ 2 കണ്ണുണ്ടല്ലോ…എന്നിട്ട് പെൺകുട്ടികളെ തള്ളിയിടാൻ ആയിട്ട് നടക്കുവാ” “ശ്രീക്കുട്ടി ഇത്…” “നീ മിണ്ടാതിരിക്ക് അച്ചു…ഇവന്റെയൊക്കെ സൂക്കേട് ഞാൻ മാറ്റികൊടുക്കാം…” “ടി നത്തോലി…നിന്നോട് ഞാൻ പറഞ്ഞു എന്നെ ചൊറിയാൻ വരരുതെന്ന്” “എന്റെ ഹരിയേട്ടാ…ഹരിയേട്ടൻ എങ്കിലും ഒന്ന് അടങ്ങ്‌..” “ഹരിയേട്ടനോ???” “അതെ ശ്രീക്കുട്ടി…ഇത് ഹരിയേട്ടനാ..എന്റെ കസിൻ..”… (തുടരും )

നുപൂരം: ഭാഗം 12

Share this story