ദേവതീർത്ഥ: ഭാഗം 28

ദേവതീർത്ഥ: ഭാഗം 28

എഴുത്തുകാരി: AVANIYA

” പിന്നെ ഇൗ file ഒന്നു നോക്കണം ഏട്ടാ…. ഞാൻ നോക്കി എന്തൊക്കെയോ ഒരുപാട് തിരുമറി ഉണ്ട്…. ” ” ഇതാണോ ഇപ്പോ important…. ” ” This is also important…. I feel something wrong with this…. Just check….. ” ” Ok…. ” അവൻ ഉടനെ ആ file വാങ്ങി…. ” ഇൗ ഫൈലോ…. ” ” എന്താ ഏട്ടാ…. ” ” വിച്ചു എന്തോ തെറ്റ് ഉണ്ടെന്ന് പറഞ്ഞു ഇൗ file എന്റെ കൈയിൽ തന്നതാണ് പക്ഷേ അന്ന് നോക്കാൻ പറ്റിയില്ല….. ” ” ഏട്ടാ അപോ ഇത് അവളുടെ മരണവുമായി ബന്ധം ഉണ്ടാകുമോ…. ” ” What are you saying deva…. ” ” There is something wrong with this file which I am not able to understand…. I think it is a link to the killer….. ” ” മ്മ്….. ” ഉടനെ അവൻ അത് തുറന്നു നോക്കി….. ”

ദേവു ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ… പറയികുന്നുണ്ട് ഞാൻ ആ പന്ന പുന്നാര മോനെ കൊണ്ട് സത്യങ്ങൾ എല്ലാം…. ” ” ഇക്കാ സൂക്ഷിച്ച് വേണം… അവൻ അകത്തായി എന്നത് ഇവിടെ ആരെങ്കിലും അറിഞ്ഞാൽ ശേരിക്കുമുള്ള കുറ്റവാളികൾ രക്ഷപെടും….. ” ” നീ എന്തിനാ കുറ്റവാളികൾ എന്നൊക്കെ പറയുന്നത്…. ഉറപ്പ് അല്ലേ ഇത് ചെയ്തത് അച്ഛൻ ആണെന്ന്…. നീ കണ്ടത് അല്ലേ….. ” ” ഏട്ടാ അച്ഛൻ…. എനിക് അറിയില്ല കണ്ടെന്ന് ഉള്ളത് സത്യം തന്നെയാണ് പക്ഷേ…. ഏട്ടന് അറിയുമോ നമ്മൾ തമ്മിൽ പിരിയാം എന്ന് തീരുമാനിച്ച അന്ന് എന്നെ അച്ഛൻ കാണാൻ വന്നിരുന്നു… നിങ്ങളുടെ കൂടെ എന്നും വേണമെന്ന് പറഞ്ഞു സത്യം ചെയ്ത് വാങ്ങിപ്പിച്ചു…. അതൊക്കെ എന്തിന് വേണ്ടിയാണ്…. ”

” ദാ നീ ഇപ്പോ അയാൾക്ക് വേണ്ടി വാദിക്കുന്നത് പോലെ വാദിക്കാൻ…. ” ” ഏട്ടാ…. അമ്മക്ക് തെറ്റ് പറ്റിയത് ആണെങ്കിലോ…. ” ” എന്ത് തെറ്റാ ദേവാ എന്റെ അമ്മക്ക് പറ്റേണ്ടത്…. എന്റെ അമ്മയാണ് അവിടെ കുത്തേറ്റ് കിടക്കുന്നത്…. എന്റെ ജീവനാണ് എന്റെ അമ്മ…. എല്ലാ ആൺകുട്ടികൾക്കും അവന്റെ അമ്മ വലുതാകും പക്ഷേ അച്ഛൻ ഇല്ലാതെ വളർന്ന മകന് അവന്റെ അമ്മ കഴിഞ്ഞു മാത്രേ മറ്റൊരു ഓപ്ഷൻ ഉണ്ടാകൂ…. എനിക് അങ്ങനെ തന്നെയാണ് അച്ഛൻ എന്നൊരു വ്യക്തി പേരിനു മാത്രമാണ്…. അമ്മ മാത്രേ എന്നെ സ്നേഹിച്ചിരുന്നുള്ളു…. പലപ്പോഴും എനിക് തോന്നിയിട്ടുണ്ട് ഞാൻ ആ അമ്മയുടെ മകൻ മാത്രം ആണോ എന്ന്….. അത് ഒരിക്കൽ ചോദിച്ച അന്ന് അമ്മ എന്നെ കെട്ടിപിടിച്ച് കരഞ്ഞത് ഇന്നും എന്റെ നെഞ്ചില് ഉണ്ട്….. ” ” ഏട്ടാ…. ഏട്ടൻ പറഞ്ഞു വരുന്നത് അപ്പോ….. ”

” അതേ എനിക് സംശയം ഉണ്ട് ഞാൻ അയാളുടെ മകൻ ആണോ എന്ന്…. നമ്മൾ അറിയാത്ത എന്തോ ഒന്ന് ഉണ്ട് അവരുടെ ജീവിതത്തിൽ…. അതാണ് എന്നെക്കാൾ ഏറെ അച്ഛൻ അഖിലിനെ സ്നേഹിക്കുന്നതും അമ്മ ആ നഷ്ടമായ സ്നേഹം മറ്റൊരു രീതിയിൽ നൽകുന്നതും….. ” അപ്പോഴാണ് ശിവന്റെ ഫോൺ ബെൽ അടിച്ചത്…. ” ഇതെന്താ…. ബാംഗ്ലൂർ എസിപി ആണല്ലോ…. കുറച്ച് നാൾ ആയി അധികം ഫോൺ വിളി ഒന്നും ഉണ്ടായില്ല…. ഇയാള് എന്താണാവോ ഇപ്പോ…. ” ” സംശയിച്ച് നിൽക്കാതെ ഫോൺ എടുക്കു സ്പീക്കറിൽ ഇട് എന്നാല് അല്ലേ മനസിലാകൂ…. ” അവൻ വേഗം ഫോൺ എടുത്തു…. ” ഹലോ… പറയൂ സർ എന്തായി കാര്യങ്ങള്…. ” ” ഹലോ ശിവ…. പ്രശ്നം ആണ്…. ” ” എന്താ സർ എന്തുപറ്റി…. സർ എവിടെ ഉണ്ട്…. ” ” ശിവാ…. ശത്രുക്കൾ ചെറിയ ആളുകൾ അല്ല…. എനിക് punishment ട്രാൻസ്ഫർ ആണ്….

അതും മഹാരാഷ്ട്രയിലെക്…. ” ” വാട്ട്…. എന്താ സർ എന്താ പറ്റിയത്…. ” ” ദേവു പറഞ്ഞത് വെച്ചാണ് ഞാൻ ഡിജിപി Paul Mathew വിനെ അന്വേഷിച്ച് ചെന്നത്…. അന്നത്തെ കേസ് details അറിയാൻ…. പക്ഷേ അയാള് അത് തന്നില്ല എന്ന് മാത്രമല്ല…. ഡ്യൂട്ടി ടൈമിൽ unofficial കാര്യങ്ങൾക്ക് മുൻഗണന കൊടുത്തു എന്ന് പറഞ്ഞു superior officers നു complaint ചെയ്തു….. അതിന്റെ ബാക്കിയാണ് ഇൗ ട്രാൻസ്ഫർ…. ” ” ഓ സോറി സർ ഞങ്ങൾ കാരണം സാറിന് കൂടി…. ” ” ഏയ് നോ പ്രോബ്ലം…. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടുന്ന പാരിതോഷികം ആണ് ഇൗ punishment ട്രാൻസ്ഫർ… സസ്പെൻഷൻ ഒക്കെ…. It’s not a problem…. I can manage… അതിലെ കുറ്റവാളിയെ കണ്ടെത്താൻ ആയില്ല എന്നൊരു സങ്കടം ഉള്ളൂ എനിക്…. ” ” സാരമില്ല സർ… ”

” ശിവ ഇതോടെ വീണ്ടും ഇൗ കേസ് തേഞ്ഞു മായിഞ്ഞ്‌ പോകരുത്…. The real culprit must come out…. നിങ്ങൾക്ക് സൈബർ ഹെല്പ് ചെയാൻ ഞാൻ ഒരു number തരാം… അവനെ contact ചെയ്താൽ മതി… He is my friend…. One mr James… ” ” ഒകെ താങ്ക്സ് സർ…. അതല്ലാതെ എന്തെങ്കിലും evidence കിട്ടിയിരുന്നോ ” ” നിങ്ങള് ഇവിടുന്നു പോയി കഴിഞ്ഞു ഇവിടെ ഒരുപാട് കാര്യങ്ങള് നടന്നിട്ട് ഉണ്ട്…. തെളിവുകളെല്ലാം നശിപ്പിക്കാൻ വളരെ വിദഗ്ധമായി ശ്രമിച്ചിട്ട് ഉണ്ട്… എന്തിനേറെ പറയുന്നു എനിക് വന്നിരുന്നു ഒരു anonymous കോൾ…. വന്നിരിക്കുന്നത് സിംഗപ്പൂരിൽ നിന്നാണ്…. ഇൗ കേസ് ഇവിടെ വെച്ച് അവസാനിപ്പിക്കാൻ…. കൈ കൂലിയിൽ തുടങ്ങി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഭീഷണി വരെ ആയി…. ” ” ഓ അതിനിടയ്ക്ക് ഇങ്ങനെയും ഉണ്ടായോ…. ” ” ഞാൻ അറിഞ്ഞു നിങ്ങളുടെ അമ്മക്ക് ഉണ്ടായത്…. I think അത് നിങ്ങളെ അവിടെ പിടിച്ച് ഇടാൻ ഉള്ള അടവ് മാത്രം ആയിരുന്നു…..

നിങ്ങളുടെ ശ്രദ്ധ അമ്മയിലേക് തിരിഞ്ഞതും ഇവിടെ അവർ തെളിവുകൾ നശിപ്പിക്കുക ആയിരുന്നു…. It becomes more complicated… ” ” അപ്പോ അതായിരുന്നു അതിന്റെ പിന്നിൽ ഉള്ള ഹിഡൻ അജണ്ട അല്ലേ…. ” ” അതേ എനിക് അങ്ങനെയാണ് തോന്നുന്നത്…. ” ” ഒകെ സർ…. ” ” ആ പിന്നെ…. ആ Paul അയാളെ ശേരിക്ക്‌ ഒന്നു കുടഞ്ഞാൽ കാര്യങ്ങള് ഒക്കെ കിട്ടും…. He knows everything…. ” ” Ok sir…. അയാൾക്ക് വേണ്ടത് ഞാൻ തന്നെ കൊടുത്തേക്കാം….. ” ” Bye and all the best…. ” അതും പറഞ്ഞു ഫോൺ കോൾ കട്ട് ആയി…. ” ശിവെട്ട…. അപ്പോ നമ്മളെ ഇതിലേക്ക് പിടിച്ച് ഇടാൻ വേണ്ടി തന്നെ ആയിരുന്നു അല്ലേ ഇങ്ങനെ ഒരു കൊലപാതക ശ്രമം….. ഉദ്ദേശം കൊല്ലാൻ ആയിരുന്നില്ല താനും…. ” ” Very cunning ആണ് അവനും അച്ഛനും…. മനസ്സാക്ഷിയും തീരെ ഇല്ല…. അല്ലാതെ ആരെങ്കിലും ഇതിനായി അമ്മയെ തന്നെ….. ”

” സൂക്ഷിക്കണം ഏട്ടാ…. അമ്മയെ കൊല്ലാൻ മടികാത്തവർ എട്ടനെയും ഒന്നും ചെയ്യാൻ…. ” ” മ്മ് അറിയാം…. നീ ഹോസ്പിറ്റലിലേക്ക് പൊക്കൊ… ഞാൻ വീട്ടിലേക്ക് ആണ്…. ആ file ഒന്നു നോക്കണം…. നൈറ്റ് ഞാൻ ബാംഗ്ലൂർക്ക് പോവും…. ഞാൻ മാത്രമല്ല ആരവും ഉണ്ടാകും….. കുറച്ച് പണി ഉണ്ട്….. ” ” ഏട്ടാ…. എനിക് എന്തോ പേടി ആകുന്നു…. ” ” പേടിക്കണ്ട…. എനിക് ഒന്നും സംഭവിക്കില്ല…. നീ ഇവിടുത്തെ കാര്യം നോക്കണം…. ” ” മ്മ് അത് ഒക്കെ ഞാൻ നോക്കിക്കോളാം…. ” ” നീ ഇന്ന് night ഇവിടെ വേണ്ട…. അമ്മയുടെ അടുത്ത് നിന്ന മതി…. അല്ലെങ്കിൽ സംശയം ഉണ്ടാകും…. ഡോക്ടർ പറഞ്ഞത് നെക്സ്റ്റ് ഫ്രൈഡേ distarch ചെയ്യാം ഇന്നാണ്…. ഇന്ന് Tuesday ആയില്ലേ…. On Friday morning ഞാൻ തിരിച്ച് എത്തും…. With full evidence…. അന്ന് അവർ അകത്താകും….

എന്റെ വിച്ചു വിനേ കൊന്നവർ…. ” അതും പറഞ്ഞു പോകാൻ പോയ ശിവന്റെ കൈകളിൽ ദേവ പിടിച്ചു…. തന്നെ ഒറ്റക്ക് ആകരുത് എന്നുള്ള ഒരു അപേക്ഷയും… അതോടൊപ്പം എന്തിനും ഒപ്പം ഉണ്ടാകും എന്നൊരു ഉറപ്പും ആയിരുന്നു അത്….. ” ഞാൻ തിരിച്ച് വരും ദേവാ…. ” അതും പറഞ്ഞു അവളുടെ നെറ്റിയിൽ അവൻ ഒന്നു ചുംബിച്ചു….. 🦋🦋🦋🦋 ഹോസ്പിറ്റലിൽ ചെന്നു നോക്കിയപ്പോൾ ഡോക്ടർ അമ്മയെ നോക്കുക ആണ്…. ” എന്താ ഡോക്ടർ…. ” ” She is ok….. വേണമെങ്കിൽ നാളെ distarch ചെയ്യാം…. ” ” വേണ്ട ഡോക്ടർ…. ഫ്രൈഡേ മതി distarch…. ” ” അതെന്താ കുട്ടി…. ” ” അമ്മ വീട്ടിലേക്ക് വരുന്നതിനു മുമ്പേ ചെയ്ത് തീർക്കേണ്ട കുറച്ച് കാര്യങ്ങള് ഉണ്ട്…. അതൊക്കെ തീർത്തിട്ട് പോകാം…. ” ” എന്ന അങ്ങനെ ആയികൊട്ടെ…. ” അതും പറഞ്ഞു ഡോക്ടർ പോയി ഡോക്ടർ പോയതും ഉച്ച ആയതിനാൽ അവള് അമ്മക്ക് കഞ്ഞി കൊടുക്കാൻ എടുത്തു…..

അവർക്ക് കൊടുത്തതും അവരത് നിരസിച്ചു…. ” എന്താ അമ്മേ ഇത് കഴിച്ചെ…. ” ” കഴിക്കാം പക്ഷേ അതിന് മുന്നേ പോയ കാര്യം എന്തായി… പിന്നെ എന്താണ് ചെയ്ത് തീർക്കാൻ ഉള്ളത്… നമുക്ക് നാളെ പൊക്കുടെ… ” ” വേണ്ട അമ്മേ…. വെള്ളിയാഴ്ച പോകാം…. ” ” അതിന്റെ കാരണമാണ് എനിക് അറിയേണ്ടത്…. ആ കള്ളനെ പിടിച്ചലോ ഇനി എന്താ…. ” ” അല്ല അമ്മേ…. വേറേ കുറച്ച് കാര്യങ്ങള് ഉണ്ട്…. ” ” എന്താ ദേവു നീ എന്നിൽ നിന്ന് ഒളികുന്നത്…. ശിവൻ എന്തേ… ” ” അമ്മേ ശിവേട്ടൻ ഒരിടം വരെ പോയിരികുക ആണ്… തിരികെ വന്നിട്ട് നമുക്ക് പോകാം….. ” ” അവൻ എവിടെ പോയതാ…. ” ” അത്…. ” ” പറ ദേവു.. എന്റെ മോൻ എന്ത് അപകടത്തിലേക്ക് ആണ് പോയത്… നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ട് എന്ന്…. ”

” അത് അമ്മേ നമ്മുടെ വിച്ചു വിന്റെ കൊലപാതകളെ കണ്ടെത്താൻ ആണ് ഏട്ടൻ പോയത്…. ” ” കൊലപാതകം….. അതിന്റെ കേസ് ഒക്കെ കഴിഞ്ഞത് അല്ലേ…. അതിന്റെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് ആണ് പിന്നെ എന്താ… ” ” അത് വെറുമൊരു rape attempt അല്ലായിരുന്നു അമ്മ…. കൊല്ലാൻ ആയിരുന്നു ഉദ്ദേശം… അതും നമ്മുടെ വീട്ടിൽ ഉളളവർ തന്നെ…. ” അത് പറയുമ്പോൾ അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…. ” എന്താ മോളെ ഇൗ പറയുന്നത്… നമ്മുടെ കുട്ടിയെ അവിടെ ഉളളവർ കൊല്ലാൻ നോക്കി എന്നോ…. ” ” അതേ അമ്മ സത്യാമാണ്…. ” ” ആരാ നമ്മുടെ വീട്ടിൽ ഉള്ള ഇത്ര വലിയ മഹാപാപി…. ” ” അത്… അത് എനിക് അറിയില്ല അമ്മേ…. ” അവളുടെ മുഖത്ത് പതർച്ച നിറഞ്ഞു… ” കള്ളം പറയേണ്ട ദേവു… നിന്റെ മുഖം പറയുന്നുണ്ട് നിനക്ക് അറിയാമെന്ന്… പറ…. ” ” അത് അച്ഛനും അഖിൽ ഏട്ടനും ആണ്…. ”

” എന്താ ദേവു ഇൗ പറയുന്നത്…. അറിയാതെ പറയരുത് കേട്ടോ ദേവു…. അച്ഛന് അങ്ങനെ ഒക്കെ പറ്റോ…. ” ” പിന്നെ അല്ലാതെ തെളിവുകൾ ഒക്കെ അവർക്ക് എതിരാണ് അമ്മേ…. അല്ലാതെ ഞാൻ വെറുതെ പറഞ്ഞത് അല്ല…. അന്ന് ഞാൻ ചോദിച്ച ആ ഫോൺ നമ്പർ…. അതിൽ നിന്നാണ് അവൾക്ക് ആ രാത്രി കോൾ പോയത്…. അതും ശിവന് വയ്യ എന്നും വീട്ടിലേക്ക് വരാനും പറഞ്ഞു…. ” ” മോളെ സത്യമാണോ…. ” ” അതേ സത്യം…. അമ്മ വിശ്വസികണ്ട…. എല്ലാ തെളിവുമായി ഏട്ടൻ വെള്ളിയാഴ്ച വരും അന്ന് അമ്മയുടെ മുന്നിൽ ഇട്ട് അവരോട് ചോദിക്കു…. ” ” എന്നാലും അച്ഛനും മോനും കൂടി ആ സമയത്ത് ബാംഗ്ലൂർക്ക് പോയത് എന്റെ കുഞ്ഞിനെ കൊല്ലാൻ ആയിരുന്നോ….. ” അവർ കണ്ണീർ വാർത്തു…. 🦋🦋🦋🦋🦋🦋 ഫ്ലൈറ്റിൽ ആരവും ഒത്ത് ബാംഗ്ലൂർ സിറ്റിയിലേക് നടകുമ്പോൾ ആണ് അവർ അവിടെ ഉള്ള ടിവി യിൽ ആ വാർത്ത കണ്ടത്…. 🔥DGP Mathew Paul കൊലപെട്ടു…..🔥

…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 27

Share this story