എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 20

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 20

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൻ അകത്തേക്ക് കയറി റൂമിലേക്ക് പോകാൻ നടന്നു, “നിവിനെ ട്രീസ വിളിച്ചു, അവൻ നിന്നു, “ഇന്ന് ഇവിടെ ഒരു പ്രോഗ്രാം നടന്നപ്പോൾ നിങ്ങൾ രണ്ടുപേരും ഇറങ്ങി പോന്നത് ശരിയായില്ല, വന്നവരൊക്കെ നിങ്ങളെ തിരക്കി, ഞങ്ങൾ എന്ത് മറുപടി പറയും, “നമ്മളെക്കാൾ വലുത് ചേട്ടായിക്ക് ആ വൃത്തികെട്ടവൾ അല്ലേ നീന പറഞ്ഞു, “ഡി നിവിന്റെ ശബ്ദം കനത്തു, “കണ്ടോ അമ്മച്ചി അവളെ പറഞ്ഞപ്പോൾ നൊന്തത്, “അതെ നൊന്തു, നീ ഇനി അവളെ കുറിച്ച് ഒരു മോശം വാക്ക് പറഞ്ഞാൽ നോവുന്നത് നിനക്ക് ആയിരിക്കും, നിവിൻ പറഞ്ഞു, “ആ അഴിഞ്ഞാട്ടകാരിക്ക് വേണ്ടി ചേട്ടായി എന്നെ തല്ലുമോ അവൾ അത് പറഞ്ഞതും കവിളിൽ അടി വീണതും ഒരുമിച്ചു ആരുന്നു, നീന നോക്കിയതും മുന്നിൽ ട്രീസ, .

“ഞാൻ അവനോട് സംസാരിക്കുന്നതിന്റെ ഇടക്ക് കയറി നീ എന്തിനാ സംസാരിക്കുന്നെ, ട്രീസ ദേഷ്യത്തോടെ ചോദിച്ചു, ട്രീസ് നിവിൻറെ മുൻപിൽ വച്ച് തന്നെ മർദ്ദിച്ചത് അവൾക്ക് തീരെ ഇഷ്ടമായില്ലയിരുന്നില്ല അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി, ” നിവിൻ നിനക്കോ അവൾക്കോ ആർക്കെങ്കിലും ആ സത്യം എന്നോട് തുറന്നു പറയാമായിരുന്നു, ആ കാരണം കൊണ്ട് ഈ വീട്ടിൽ ആരും അവളെ വേണ്ടെന്ന് വെക്കില്ല എന്ന് നിനക്ക് ഉറപ്പായിരുന്നു, എങ്കിൽ അത്രമേൽ ധൈര്യത്തിൽ നീ ആദ്യം ഈ കാര്യം ഞങ്ങളോട് പറയണമായിരുന്നു, ട്രീസയുടെ ആ മറുപടിയിൽ മാത്യുവിനും തെല്ല് ആശ്വാസം അനുഭവപ്പെട്ടിരുന്നു, ” അവളുടെ അമ്മ ഒരു തെറ്റ് ചെയ്തെങ്കിൽ അതിൽ ഒരിക്കലും അവൾ ഒരു ഭാഗവാക്ക് അല്ല, ഞാൻ ഒരു അമ്മയാണ് ഒരിക്കലും ഒരു പെൺകുട്ടിയുടെ കണ്ണുനീര് വീഴ്ത്താൻ ഞാൻ സമ്മതിക്കില്ല,

പ്രത്യേകിച്ച് എൻറെ മകൻ മൂലം ആശകളും പ്രതീക്ഷകളും ലഭിച്ച ഒരു പെൺകുട്ടിക്ക്, അങ്ങനെയുള്ള ഒരുവളെ വേണ്ടെന്ന് വെക്കാൻ മാത്രം ക്രൂരയായ ഒരു സ്ത്രീയാണ് ഞാൻ എന്ന് നീ വിചാരിച്ചോ നിവിൻ, അങ്ങനെയൊരു സാഹചര്യം അവൾക്ക് ഉണ്ടായിരുന്നുവെങ്കിൽ അവളോട് എനിക്കുള്ള സ്നേഹത്തിൻറെ അളവ് കൂടുക മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിൽ നിന്നും നീ ഒളിപ്പിച്ചു വെച്ചത്തിൽ മാത്രമേ എനിക്ക് സങ്കടം ഉള്ളൂ, നിന്റെ ഈ ബന്ധത്തിന് സമ്മതമാണെങ്കിൽ എനിക്ക് യാതൊരു എതിർപ്പുമില്ല നിവിന്, അവന് വല്ലാത്ത സന്തോഷം തോന്നി, അവൻ പ്രതീക്ഷയോടെ മാത്യുവിന്റെ മുഖത്തേക്ക് നോക്കി, ” നിൻറെ അച്ഛനും അമ്മയ്ക്കും ഒരേ മനസ്സാണെന്ന് ഇനിയും നിനക്ക് മനസ്സിലായിട്ടില്ലേ, മാത്യു പറഞ്ഞു,

“ഈ ലോകത്ത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ അപ്പയും അമ്മച്ചിയും ആണ്, ഒരുതുള്ളി കണ്ണുനീരിന്റെ നനവോടെ അല്പം ഇടറിയ ശബ്ദത്തിൽ ആരുന്നു നിവിൻ അത് പറഞ്ഞത്, കാർ ഒഴിഞ്ഞ മാനം പോലെ അപ്പോൾ എല്ലാരുടെയും മുഖം സുന്ദരമായിരുന്നു, ഡേവിഡിനു് ശ്വാസം നേരെ വീണത് പോലെയായി, വൈകുന്നേരം എല്ലാരും പല്ലവിയുടെ വീട്ടിൽ പോയി ഉടനെ സംസാരിക്കാൻ തീരുമാനിച്ചു, എല്ലാവരും വിവാഹത്തിന് സമ്മതിച്ചപ്പോഴും നീനയുടെ എതിർപ്പ് പ്രകടമായി തന്നെ നിന്നിരുന്നു, പക്ഷേ അത് ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്ന് അവൾക്ക് സങ്കടമുണ്ടായിരുന്നു, “എന്നെക്കാൾ വലുത് ആ പെണ്ണ് ആണോ അമ്മച്ചിക്ക്, നീന ട്രീസയോട് ചോദിച്ചു, “എനിക്ക് എന്തിനേക്കാളും വലുത് എന്റെ മക്കളുടെ സന്തോഷം ആണ്, നിവിൻ എന്റെ മൂത്തമകൻ ആണ്, എന്നെ ആദ്യം ആയി അമ്മ എന്ന് വിളിച്ചത്, എന്റെ കുഞ്ഞിന്റെ സന്തോഷം ആണ് എനിക്ക് വലുത്,

“ഓഹോ അപ്പോൾ ഞാൻ ഒരാളെ സ്നേഹിച്ചോണ്ട് വന്നാൽ അമ്മ പറയുമോ എന്റെ സന്തോഷം ആണ് വലുത് എന്ന്, നീന വീറോടെ ചോദിച്ചു, “ഒരു സംശയവും വേണ്ട, നീയും എന്റെ മകൾ ആണ്, നിന്റെ സന്തോഷവും എനിക്ക് വലുത് ആണ്, നിന്നെ ഞാൻ തവിടു കൊടുത്തു വാങ്ങിയത് ഒന്നും അല്ലല്ലോ, പിന്നെ എനിക്ക് രണ്ടു പെണ്മക്കൾ ഉണ്ട്, അതുകൊണ്ട് തന്നെ മറ്റൊരു പെൺകുട്ടിയുടെ മനസ്സ് വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അത്രയും പറഞ്ഞു ട്രീസ പോയി, വൈകുന്നേരം തന്നെ നിവിൻ പല്ലവിയെ വിളിച്ചു, “ഹലോ “ഹലോ വീട്ടിൽ എന്ത് പറഞ്ഞു നിവിൻ, “നിനക്ക് ഇനി എന്നാണ് വീട്ടിൽ പോകേണ്ടത്, “നെക്സ്റ്റ് വീക്ക്‌, “എങ്കിൽ അച്ഛനെ വിളിച്ചു പറ, മോളെ പെണ്ണുകാണാൻ ആൾക്കാർ വരുന്നുണ്ട് അടുത്തആഴ്ച എന്ന്, “നിവിൻ അവൾ വിശ്വാസം ആകാതെ വിളിച്ചു, “എന്നാടി പെണ്ണെ,

ഞാൻ പറഞ്ഞില്ലേ എന്റെ വീട്ടിൽ ഇത് ഒരു പ്രശ്നം ആകില്ല എന്ന്, “എങ്കിലും ഞാൻ ഓർത്തു നിവിൻ, “ഇനി എന്റെ പെണ്ണ് വിഷമിക്കണ്ട, “നിവിൻ എനിക്ക് ഇപ്പോൾ നിവിനെ കാണണം, “ഇപ്പഴോ, “ഇപ്പോൾ തന്നെ, “ഇപ്പോൾ സമയം 10.34 ആയി, “എനിക്ക് കാണണം നിവിൻ, “കണ്ടിട്ട്? “ചുമ്മാ കെട്ടിപിടിച്ചു നില്കാൻ “അയ്യേ അത്രേ ഉള്ളോ, “പോടാ “നീ കിടന്നു ഉറങ്ങിക്കോ നാളെ കാണാം, “രാവിലെ കാണാമോ “ഏറ്റു ഫോണ് വച്ചു കഴിഞ്ഞു അവൾ അച്ഛനെ വിളിച്ചു, നിവിനും വീട്ടുകാരും വരുമെന്ന് അറിയിച്ചു, അയാളുടെ മനസ്സും നിറഞു, എപ്പോഴോ ഒരു സുന്ദരസ്വപ്നത്തിൽ അലിഞ്ഞു അവൾ നിദ്രയിൽ അമർന്നു, തുടരെ തുടരെ ഉള്ള ഫോൺ ബെൽ കേട്ടാണ് പല്ലവി ഉണർന്നത്, ക്ലോക്കിൽ നോക്കിയപ്പോൾ സമയം 11.45, അവൾ ഫോൺ ഡിസ്പ്ലേ നോക്കി നിവിൻ ആണ്, അവൾ ഫോൺ എടുത്തു,

“എന്താണ് നിവിൻ “നിനക്ക് എന്നെ കാണണ്ടേ, കാണണം എങ്കിൽ വേഗം ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ ടെറസിൽ വാ, ഞാൻ അവിടെ ഉണ്ട്, പല്ലവി അവൻ പറഞ്ഞത് കേട്ട് ഞെട്ടി, അവൾ പതുക്കെ എഴുനേറ്റ് ശബ്ദം ഉണ്ടാകാതെ മുന്നിലെ ഡോർ തുറന്നു പുറത്തു ഇറങ്ങി, ലിഫിറ്റിനു മുന്നിൽ നടന്നു, അത് വർക്ക് ആകുന്നുണ്ടായിരുന്നില്ല, അവൾ മുകളിലേക്ക് നടന്നു കയറി, അവിടെ ചെന്നപ്പോൾ പറഞ്ഞപോലെ നിവിൻ അവളെ കാത്ത് അവിടെ നില്പുണ്ടാരുന്നു, അവളെ കണ്ടതും അവൻ കൈ വിടർത്തി കാണിച്ചു, അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു, അവൻ ഇരു കൈയ്യാലെ അവളെ ചേർത്ത് പിടിച്ചു, “ഈ രാത്രിയിൽ വരും എന്ന് ഞാൻ ഓർത്തില്ല, “അതുകൊള്ളാം നീ അല്ലേ കാണണം എന്ന് പറഞ്ഞത്, നിന്റെകൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരേണ്ടത് എന്റെ കടമ അല്ലേ,

അവൻ അലിവോടെ അവളെ തലോടി, ” പറഞ്ഞില്ലേ എന്നെ ഇഷ്ട്ടം ആരുന്നു എന്ന് അത് സത്യം ആണോ നിവിൻ “പിന്നെ കള്ളം ആണോ, നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആരുന്നു, മനസ്സിൽ എന്നും നീ ഉണ്ടാരുന്നു, ആദ്യം കണ്ടുപിടിക്കണം എന്നൊക്കെ വിചാരിച്ചു പിന്നെ ഓർത്തു നിനക് അന്ന് 10 വയസ്സ് പ്രായം ചിലപ്പോൾ എന്നെ ഓർമ പോലും കാണില്ല എന്ന്, അവൾ അവനോട് ചേർന്ന് ഇരുന്നു. “വീട്ടിൽ എല്ലാരും സമ്മതിച്ചു, ഉടനെ നിന്റെ വീട്ടിൽ വന്നു സംസാരിക്കാൻ ആണ്, പെട്ടന്ന് ഉറപ്പിക്കാൻ ആണ് അപ്പയുടെ തീരുമാനം, “ഇത്ര പെട്ടന്ന് ഇതൊക്കെ നടക്കും എന്ന് ഞാൻ ഓർത്തില്ല നിവിൻ, ഇപ്പഴും ഇതൊക്കെ ഒരു സ്വപ്നം പോലെ ആണ് തോന്നുന്നത്, അവൻ അവളുടെ നെറുകയിൽ ഒന്ന് മുത്തി, “സ്വപ്നം അല്ല എന്ന് ഇപ്പോൾ മനസിലായില്ലേ, “ഉം അവൾ നാണത്താൽ മൂളി, “ഇനി നീ പൊക്കോ,

ആരേലും കണ്ടാൽ “നിവിൻ എങ്ങനെ ഇവിടെ വന്നു, സെക്യൂരിറ്റിയോട് എന്ത് പറഞ്ഞു, “അതൊക്കെ പറഞ്ഞു, ഒരു പുരുഷൻ ഏറ്റവും കൂടുതൽ സാഹസികൻ ആകുന്നത് എപ്പോഴാണ് എന്ന് അറിയോ? പ്രേമത്തിൽ അകപെടുമ്പോൾ, ആ നിമിഷം അവന്റെ പ്രിയപ്പെട്ടവളുടെ സന്തോഷം മാത്രം അവന്റെ മനസ്സിൽ കാണു, അതിനു വേണ്ടി വേണെങ്കിൽ അവൻ എവറസ്റ്റ് പോലും കീഴടക്കും, “എന്നിട്ട് എന്ത് സാഹസികത കാണിച്ചു ആണ് ഇങ്ങോട്ട് വന്നത്, “ഏതായാലും ഒന്നും കാണിക്കേണ്ടി വന്നില്ല, സെക്യൂരിറ്റി എന്നെ കണ്ടത് അല്ലേ രാവിലെ അതുകൊണ്ട് അനൂപിനെ കാണണം എന്ന് പറഞ്ഞപ്പോൾ കയറ്റി വിട്ടു,… പിന്നെ ഏറ്റവും വലിയ സാഹസികമയത് ഇവിടുത്തെ ലിഫ്റ്റ് വർക്ക്‌ ചെയ്യുന്നില്ല എന്നത് ആരുന്നു, അവൻ അത് പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു,

“നിനക്ക് ചിരി ബാക്കിയൊള്ളോന്റെ നടു പോയി, “എനിക്ക് വേണ്ടി അല്ലേ, അപ്പോൾ ഞാൻ പോവാ, അങ്ങനെ പോയാലോ? നിനക്ക് എന്നെ കാണണം എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഓടി വന്ന എന്നെ നിരാശപെടുത്തല്ലേ, അവൻ അവളെ അവനോട് ചേർത്ത് നിർത്തി അവളുടെ അധരങ്ങൾ കവർന്നു,ആവോളം അത് ആസ്വദിച്ചു, ഇടക്ക് ചോര പൊടിഞ്ഞപ്പോൾ അവൾ അവനിൽ നിന്നും അടർന്നു മാറി, “ഇനി പൊക്കോ, അവൻ പറഞ്ഞു മാത്യൂസ് മോഹനെ വിളിച്ചു പല്ലവിയെ കാണാനും കാര്യങ്ങൾ ഉറപ്പിക്കാനും തങ്ങൾ ചെല്ലുന്ന ദിവസം ഉറപ്പാക്കിയിരുന്നു, ആ ദിവസം അതിരാവിലെ തന്നെ എല്ലാവരും പല്ലവിയുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങിയിരുന്നു,

നീന മാത്രം അവിടേക്ക് വരുന്നില്ല എന്ന് പറഞ്ഞിരുന്നു, ആരും അവളെ നിർബന്ധിക്കാനും പോയില്ല,വെളുപ്പിനെ തിരിച്ചാൽ മാത്രമേ ഏകദേശം ഉച്ച സമയത്ത് എങ്കിലും അവിടെ എത്താൻ സാധിക്കും എന്നുള്ളത് കൊണ്ട് എല്ലാവരും പെട്ടെന്ന് റെഡിയായി പോവുകയായിരുന്നു, നീനയുടെ എതിർപ്പ് ആരും വകവയ്ക്കാത്തത് അവളിൽ ചെറിയ ദേഷ്യത്തിന് കാരണമായി , ഇവർ വരുന്നത് കൊണ്ട് തന്നെ പല്ലവി നേരത്തെ തന്നെ വീട്ടിലേക്ക് പോന്നു, ഒപ്പം ലക്ഷ്മിയും അനൂപും ഉണ്ടായിരുന്നു, ലക്ഷ്മി ആയിരുന്നു എല്ലാവർക്കും വേണ്ട ചായയും ബാക്കി ഭക്ഷണവും എല്ലാം തയ്യാറാക്കിയിരുന്നത്, കാർ വന്നപ്പോൾ തന്നെ മോഹൻ ഇറങ്ങി ചെന്നു, ആദ്യം ഇറങ്ങിയത് മാത്യു ആരുന്നു, പിന്നീട് ട്രീസയും നിതയും, അവസാനം ഡ്രൈവിങ് സീറ്റിൽ നിന്ന് നിവിൻ,ഡേവിഡീന് എന്തോ തിരക്ക് ഉള്ളതിനാൽ അയാൾ വന്നില്ല,

ലീന നീന ഒറ്റക്ക് ആയോണ്ട് അവൾക്ക് കൂട്ടായി നിന്നു, ലക്ഷ്മിക്ക് മുമ്പേ തന്നെ നിവിനെ കണ്ടപ്പോൾ അവനെ ഇഷ്ടമായിരുന്നു, ട്രീസ ലക്ഷ്മിയെ പരിചയപ്പെട്ടു, എല്ലാവരും അകത്തു കയറി, “നമ്മുക്ക് മോളെ വിളിക്കാം എല്ലാരും കണ്ടിട്ടുണ്ട് എങ്കിലും ചടങ്ങ് അതുപോലെ നടക്കട്ടെ, ലക്ഷ്മി പറഞ്ഞു, ഒരു ട്രേയിൽ ജ്യൂസുമായി പല്ലവി അവിടേക്ക് വന്നു, നിവിൻ സമ്മാനിച്ച ചുവപ്പിൽ പച്ച കസവുള്ള സാരി ആയിരുന്നു പല്ലവി അണിഞ്ഞത്, അത് കണ്ടപ്പോൾ തന്നെ നിവിന്റെ മുഖം പ്രസന്നമായി, അവൾ അതീവ സുന്ദരി ആയി ട്രീസക്ക് തോന്നി, എല്ലാർക്കും ജ്യൂസ് നൽകിയ ശേഷം അവൾ അകത്തേക്ക് പോയി,

ട്രീസ എഴുനേറ്റ് അവൾക്ക് പിന്നാലെ പോയി, ട്രീസ് അവളുടെ കൈകളിൽ പിടിച്ചു ശേഷം വാത്സല്യപൂർവ്വം തലമുടിയിൽ തലോടിക്കൊണ്ടു ചോദിച്ചു, “എൻറെ മോള് പേടിച്ചുപോയോ? ഒരുപാട് സങ്കടപ്പെട്ടു അല്ലേ, അവൻ പറഞ്ഞു, അവർ വാത്സല്ല്യത്തോടെ അവളെ ചേർത്ത് പിടിച്ചു, അവൾ അത് വരെ അനുഭവിക്കാത്ത ഒരു അനുഭൂതി അവൾ അറിഞ്ഞു, ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവരുടെ മാറിലേക്ക് ചാഞ്ഞു……തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 19

Share this story