അലെയ്പായുദേ: ഭാഗം 11

അലെയ്പായുദേ: ഭാഗം 11

എഴുത്തുകാരി: നിരഞ്ജന R.N

ഇവൾ…. ഇവളെന്താ ഇവിടെ…………???? വൈഗയെ ദഹിപ്പിച്ചുനോക്കിkondaa രൂപമത് പറയുമ്പോൾ ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു……………….. ഞാ…… ൻ…… വൈഗയുടെ അധരങ്ങൾ വിറയ്ക്കുന്നതോടൊപ്പം വിച്ചുവിന്റെ കൈയിൻ മേലെയുള്ള അവളുടെ കൈകളുടെ ശക്തി കൂടി കൂടി വന്നു………. ഡീ…………….. നിമിഷനേരം കൊണ്ട് ആ കൈകൾ വൈഗയുടെ കവിളിൽ പതിഞ്ഞു….. മറുകരണത്തേക്ക് ആഞ്ഞടിക്കാനായ് തുനിഞ്ഞ കൈകളെ ദിവി തടയുമ്പോൾ വൈഗ വിച്ചുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു……………….. ആലി…………… വീണ്ടും വൈഗയുടെ അടുത്തേക്ക് ആഞ്ഞടുക്കാൻ തുനിഞ്ഞ ആലിയെ ദിവി തന്റെ കരവലയതിനുള്ളിൽ ഒതുക്കിപിടിച്ചു….. വിടെന്നെ.. വിടാൻ….. ഇവള്…. ഇവളെ ഞാൻ……. ആലിയിൽ നുരഞ്ഞുപൊന്തുന്ന വെറുപ്പും അറപ്പും മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തി…. നാളിതുവരെ അവളിൽ കണ്ടിട്ടില്ലാത്ത ആ ഭാവം കണ്ട് നിൽക്കേ എല്ലാവരും ഭയചകിതരായി….

എന്താ എന്താ മോളെ.. നിങ്ങൾക്ക് തമ്മിൽ അറിയുവോ??? തന്റെ മാറിൽഒട്ടിച്ചേർന്ന് നിൽക്കുന്ന വൈഗയോടായ് വിച്ചു ചോദിച്ചു… പക്ഷെ അതിനുത്തരം നല്കാൻ പോലും കഴിയാത്തത്രയും അവൾ ഭയന്നിരുന്നു എന്ന് വേണം പറയാൻ………….. പറയില്ല അവള്…………… നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ കണ്മുന്നിൽ വരാൻ… നിന്നെ ഇന്ന് ഞാൻ…. !!!! ദിവിയുടെ കരങ്ങളെ തട്ടിയെറിഞ്ഞുകൊണ്ട് ആലി മുന്നോട്ടാഞ്ഞു…… വിച്ചുവിനോട് ചേർന്നുനിന്ന വൈഗയെ അടർത്തിമാറ്റി അവളുടെ കഴുത്തിലേക്ക് തന്റെ വലം കൈ ചേർക്കുമ്പോൾ അവളിൽ ഉണർന്ന ഭാവം അവാച്യമായിരുന്നു…… ഏ…. ട്ടാ….. ആാഹ്ഹ്….. ശ്വാസം നിലയ്ക്കുമെന്ന അവസ്ഥയിൽ വൈഗ പിടയാൻ തുടങ്ങി….. ആലി,, അവളെ വിട്… വിടാനാ പറഞ്ഞേ…. ഇരുവശവും നിന്നുകൊണ്ട് തനിക്ക് പ്രിയപ്പെട്ടവർ ആക്രോശിക്കുന്നതൊന്നും അവൾ കേട്ടിരുന്നില്ല….

ആ കാതും കണ്ണും തന്റെ കൈകൾക്കിടയിൽ നിന്ന് പിടയുന്ന വൈഗയിലേക്ക് മാത്രമായിരുന്നു…… ആലി നിന്നോടാ പറഞ്ഞേ വൈഗയെവിടാൻ…. !!!!! കൂടെപ്പിറപ്പായി കണ്ട കൂട്ടുകാരന്റെ പെങ്ങൾക്ക് നേരെയുള്ള ആലിയുടെ ഈ പ്രതികരണം ദിവിയുടെ ക്ഷമ കെടുത്തിത്തുടങ്ങി………. തനിക്ക് മുന്നിൽ വെച്ച് അവന്റെ പെങ്ങളെ തന്റെ പെണ്ണ് ഉപദ്രവിക്കുന്നത് കണ്ടുകൊണ്ട് നിൽക്കാൻ കഴിയാതെ ദിവി ആലിയെ തടയാൻ ഒരു പാഴ്ശ്രമം നടത്തി……. എന്നാൽ ശ്രീയും അല്ലുവും പോലും പരാജയപ്പെട്ടിടത്ത് ആദ്യം പരാജയം തന്നെയായിരുന്നു ദിവിയ്ക്കും നേരിടേണ്ടി വന്നത്… അതോടെ ആ കണ്ണുകളിൽ രോഷം കലർന്നു………..ഉള്ളിലെ രൗദ്രത ശാന്തതയെ ഭേദിച്ച് ആ തലച്ചോറിൽ ഇരമ്പലായി മാറിയ നിമിഷം ദിവിയുടെ കൈകൾ ആലിയെ വൈഗയിൽ നിന്നും അടർത്തിമാറ്റി…..

ആ കവിളിലേക്ക് ആഞ്ഞടിക്കുമ്പോൾ അവനവളുടെ ദേവേട്ടൻ മാത്രമായിരുന്നില്ല…. വിച്ചു എന്ന വൈഭവിന്റെ ആത്മാർത്ഥ സുഹൃത്തും കൂടിയായിരുന്നു ……… നിനക്കെന്താ ആലി ഭ്രാന്താണോ…??? ശ്രീയുടെ കൈയിലേക്ക് ദിവിയുടെ അടിയുടെ ശക്തിയിൽ വീണ ആലിയുടെ കൈത്തണ്ടയിൽ പിടിച്ച് തന്റെ മുഖത്തിന് നേരെഉയർത്തികൊണ്ട് അവൻ അലറി…. അതേ… എനിക്ക് ഭ്രാന്താ….. ദാ ഇവളെ കാണും തോറും എനിക്ക് ആ ഭ്രാന്ത് കൂടി കൂടി വരും……………………. കൊല്ലും ഞാൻ ഇവളെ…….. അവനുപോലും അടക്കാൻ കഴിയാത്ത ദേഷ്യത്തോടെ ആലി വീണ്ടും വൈഗയ്ക്ക് നേരെ തിരിഞ്ഞതും വിച്ചുവിന്റെ കൈകൾ വൈഗയെ പൊതിഞ്ഞു പിടിച്ചു, അപ്പോഴേക്കും വീണ്ടുമൊരിക്കൽ കൂടി ദിവിയുടെ കൈയുടെ ചൂട് ആലിയെ തേടിഎത്തിയിരുന്നു……… ഇവൾ എന്റെ വിച്ചൂന്റെ പെങ്ങളാ…. അതായത് എനിക്ക് വേണ്ടപ്പെട്ടവളെന്ന്…….

അവളെ വേദനിപ്പിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല ആലി……………… എന്താ?? എന്താ നിങ്ങള് പറഞ്ഞേ….??? ഇവള് ഇവള് നിങ്ങൾക്ക് വേണ്ടപ്പെട്ടവൾ ആണെന്നോ??? അപ്പോ ഞാനോ??? ഞാനാരാനിങ്ങൾക്ക്??? പറയ്… പറയാൻ……. ആരാണെന്ന്………. !!!!! ആലിയുടെ കൈകൾ ദിവിയുടെ ഷർട്ടിന് മേൽ പതിഞ്ഞു……. ആലി എന്താ ഇത്.. വിടവനെ …. വിടാൻ…. ശ്രീയും ജിയയും ചേർന്ന് അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ആലിയിൽ ആ നിമിഷം മറ്റേതോ ശക്തിയുടെ പ്രേരണകൂടി ഉൾപ്പെട്ടപോലെ അവർക്ക് തോന്നി……. സന്തോഷത്തോടെ വന്നെത്തിയ അതിഥികൾ ഭയത്തോടെ അവിടുന്ന് പോകാൻ തുടങ്ങി………………….അവരുടെ പഴിചാരലുകൾക്ക് മുന്നിൽ തലകുനിക്കേണ്ടി വരുന്നതിന്റെ വേദനയെക്കാളേറെ തന്റെ മക്കൾക്ക് ഇത് എന്താ പറ്റിയെ എന്ന നീറ്റൽ കൂടി ആ മാതാപിതാക്കളെ ഇതിനോടകം പിടികൂടി….. പറയ്…….. ദേവേട്ടാ……..

എന്നെക്കാളേറെ നിങ്ങൾക്ക് വലുത് ഇവളാണോ????? ആണോന്ന്???????????????????? തനിക്ക് നേരെ നാണത്തോടെയും ലജ്ജയോടെയും മാത്രം നീണ്ടിരുന്ന ആ മാൻ മിഴികൾ ഇന്ന് രൗദ്രതയോടെ നീളുന്നത് കാണവേ അവനിൽ ഒരുതരം വേദന പടർന്നു…. പക്ഷെ,,,,,വിച്ചുവിന്റെ നെഞ്ചിൽ പേടിച്ചരണ്ട് ചുരുണ്ടുകൂടി നിൽക്കുന്ന വൈഗയെയും അവളെ മാറോടണച്ച് തന്നെ ഒരുതരം നിർജീവതയോടെ നോക്കിനിൽക്കുന്ന ചങ്കിനെയും കാണുംതോറും ആലിയുടെ വേദന അവൻ കണ്ടില്ലെന്ന് നടിച്ചു…. അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി, അവളെക്കാൾ തനിക്ക് വേണ്ടപ്പെട്ടവർ ഈ നിൽക്കുന്ന വൈഭവും വൈഗയും ആണെന്ന് പറയുമ്പോൾ ഒരുവേള ആ ഹൃദയം പോലും നിലച്ചുപോയിരുന്നു………..

കണ്ണുകളിൽ മിന്നിമാഞ്ഞ മിഴിനീരിനെ ഉള്ളിലൊതുക്കി ആ അധരം അത്‌ മൊഴിയവെ അവൾ മാത്രമായിരുന്നില്ല, അവന് ചുറ്റും ഉണ്ടായിരുന്നവർ പോലും ഞെട്ടിയിരുന്നു……. കാരണം പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ലെങ്കിലും ഉള്ളാലെ അവർ പ്രണയിക്കുന്നതിന് ആ കുടുംബം മുഴുവൻ മൂകസാക്ഷികളായിരുന്നു………. അല്ലുവിന് ശ്രീയെപോലെ, രുദ്രന്അവന്റെ ദേവുവിനെപോലെ……….,,ഓർമവെച്ചനാൾ മുതൽ നെഞ്ചിൽ ലയിച്ച പൊൻതൂവലിനെയാണ് ഇന്നവൻ തന്റെ വാക്കുകൾ കൊണ്ട് അടർത്തിമാറ്റിയതെന്നറിയാതെ ആ മുഖം വീണ്ടും അവൾക്ക് മുന്നിൽ നിവർന്നു നിന്നു…………… ദേവേട്ടാ………….. അതുവരെ ഉണ്ടായിരുന്ന ശൗര്യം വിട്ടകന്ന് അവളുടെ സ്വരം ഇടറിതുടങ്ങി……………. ഇവർ എനിക്ക് പ്രിയപ്പെട്ടവരാണ്… ഞാൻ ക്ഷണിച്ചിട്ടാ അവരിന്ന് ഇവിടേക്ക് വന്നതും….. ആ അവരെ ഉപദ്രവിക്കാൻ നീ ആരാ ആലി?????

ദാ ഈ നിൽക്കുന്ന മുത്തശ്ശന്റെ സന്തോഷം പോലും മറന്ന് അതിഥികളെ ആട്ടിപായിക്കാൻ നിനക്കാരാ അധികാരം നൽകിയത്……… ???? ദിവിയുടെ വാക്കുകൾ അവൾക്ക് മേൽ തീമഴയായി ചൊരിഞ്ഞുകൊണ്ടിരുന്നു…… തടയാൻ അഭിയും അക്കുവും രുദ്രനുമൊക്കെ ശ്രമിച്ചുവെങ്കിലും ദേഷ്യം വന്നാലുള്ള അവന്റെ സ്വഭാവം മറ്റാർക്കും നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല… അതിന് ത്രാണിയുള്ള ഒരേഒരുതിയോടാണിന്ന് അവൻ ദേഷ്യപ്പെടുന്നതും……………… ഡാ ദിവി വേണ്ടെടാ……. വിച്ചു അവനെ തടയാൻ നോക്കിയെങ്കിലും അതുമൊരു പാഴ്ശ്രമം ആയി മാറി……… നീ മാറിനിൽക്ക് വിച്ചൂ… ഇവളാരാണെന്നാ ഇവളുടെ ഭാവം????? നിന്നെ വേദനിപ്പിക്കുക എന്ന് വെച്ചാൽ അത്‌ ഈ ദേവരുദ്രനെ വേദനിപ്പിക്കുക എന്നാ……. അങ്ങെനെ എന്നെ വേദനിപ്പിക്കുന്നവരെ വെറുതെവിട്ട ചരിത്രം എനിക്കില്ല…. !!!!!..

താണുപോയിരുന്ന ആ മുഖത്തേക്ക് നോക്കികൊണ്ട് അവനത് പറയുമ്പോൾ ആ ഹൃദയം അറിഞ്ഞിരുന്നില്ല തന്നിൽ നിന്നകന്നുപോകുന്ന ഒരു മനസ്സിനെ….. !!……. ദിവി….. രുദ്രൻ ശബ്ദമുയർത്തിയതും ദിവി ഒന്നടങ്ങി.. ശേഷം, ഇല്ലച്ഛാ…… അഥിതികളെ അപമാനിക്കരുതെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഈ അച്ഛൻ തന്നെയാ…. ഇവിടെ നമ്മുടെ അതിഥികളായിരുന്നില്ലേ വിച്ചുവും അവന്റെ പെങ്ങളും………. അവരെ അപമാനിക്കുന്നത് എല്ലാരും കൂടി കണ്ട്നിൽക്കുവാണോ?????????? അവന്റെ ആ ചോദ്യത്തിന് മുന്നിൽ എല്ലാരും ഒരു നിശ്ശബ്ദരായി… ശേഷം എന്തോ തീരുമാനിച്ചതുപോലെ അല്ലു ആലിയുടെ അടുത്തെത്തി.. ആലി………… അവന്റെ പരുക്കമാർന്ന സ്വരത്തിനവളിൽ നിന്നൊരു മറുപടി ഇല്ലായിരുന്നു…. ആലി…… വൈഗമോളോട് സോറി പറയ് …….യാം ടോൾഡിങ് ടു യു ആലി, സേ ടു സോറി…

അല്ലുവിന്റെ ശബ്ദം ഉയർന്നു…….. അങ്കിൾ നോ … ഞങ്ങൾ കാരണം ഇവിടെ ഒരു വഴക്ക് അത്‌ വേണ്ടാ…….. വിച്ചു പറയുമ്പോൾ വൈഗയുടെ മുഖവും ആ വാക്കുകളെ അനുകൂലിച്ചിരിന്നു…. തെറ്റ് ചെയ്തവർ ആരായാലും അവർ മാപ്പ് പറയണം വിച്ചൂ… ഇവിടെ ആലിയുടെ ഭാഗത്ത്‌ തെറ്റുണ്ട്,, വീട്ടിൽ കയറിവരുന്നത് ശത്രുക്കൾ ആണെങ്കിൽ പോലും അവരെ അപമാനിക്കരുതെന്ന് ഞാൻ എന്റെ മോളെ പഠിപ്പിച്ചു, പക്ഷെ.. അവളിന്ന്……………… എന്റെ മോൾക്ക് വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു………………. അവന്റെ കൈകൾ അവൻ അവർക്ക് നേരെ കൈ കൂപ്പി….. എന്തോ ആ കാഴ്ച എല്ലാരേയും ഒന്നുലച്ചു…. അച്ഛാ….. ആലിയുടെ ശബ്ദത്തോടൊപ്പം അവളുടെ മുഖം അവന് നേരെ ഉയർന്നു…………… നിമിഷനേരം കൊണ്ട് തളർന്നുപോയ ആ രൂപം അവന്റെ ഇടനെഞ്ചിൽ പടർത്തിയ വേദന മനഃപൂർവം ആ കണ്ണുകൾ മറച്ചുവെച്ചു……………………… തെറ്റ് ചെയ്തില്ല എന്നുറപ്പുണ്ടെങ്കിൽ ആരുടേയും മുന്നിൽ തലകുനിക്കരുതെന്ന് പഠിപ്പിച്ചതും എന്റെ ഈ അച്ഛൻ തന്നെയല്ലെ????????

നീർകണങ്ങൾ നിറഞ്ഞ ആ മിഴിയിൽ പൊടുന്നനെ പകയുടെകനലാളി……………….. ശരീരം വിറയൽ പൂണ്ടു…………………………ആാാ മിഴികൾ അവനിൽ നിന്നും വൈഗയിലേക്ക് നീണ്ടു…………………….. കാലടികൾ അവൾക്ക് നേരെപോകുമ്പോൾ ആ കാതിൽ അലയടിച്ചത് ദിവിയുടെ വാക്കുകളോടൊപ്പം ഒരു ക്യാമ്പസിന്റെ മുഴുവൻ കൂവൽ കൂടിയായിരുന്നു…………… നെറ്റിയിൽ ണിന്ന് വിയർപ്പുതുള്ളികൾ കഴുത്തിലേക്ക് ഊർന്നുവീഴവേ അവളുടെ കൈകൾ തന്റെ ഇടതുചെവിയിലേക്ക് നീണ്ടു… ഒരിക്കലും തന്നിൽ നിന്ന് മാറാത്ത ആ മുറിവിന്റെ അവശേഷിപ്പെന്നപോലെ…………. വിച്ചുവിൽ തന്നെ ചേർന്ന് നിന്ന വൈഗയ്ക്ക് മുന്നിൽ ആലി നിന്നു…. ആ കണ്ണുകളിൽ ആളുന്ന കനലിന് ആ തറവാടിനെ മുഴുവൻ ചാരമാക്കാൻ ശേഷിയുള്ളതുപോലെ അവർക്ക് തോന്നി…..

ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖമെന്ന് മാത്രമല്ല, ഇനിയൊരു കൂടികാഴ്ച ഉണ്ടായാൽ അന്ന് നിന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചവളാ ഞാൻ… പക്ഷെ……… ഈ കൂടിക്കാഴ്ചയുടെ സന്ദർഭം അത്‌ മാറിപ്പോയി വൈഗ……………. ആലി പറഞ്ഞത് കേൾക്കവേ എല്ലാരുടെയും മുഖത്തിൽ പറയാനാകാത്ത ഒരുതരം ഭാവം കലർന്നു… എന്നാൽ വൈഗയിൽ മാത്രം നിറഞ്ഞത് ഭീതിയായിരിന്നു….. അത്‌ അവളുടെ മിഴികൾ തന്നെ സാക്ഷ്യപ്പെടുത്തി……… ആലി……. സ്റ്റോപിറ്റ് മിസ്റ്റർ ദേവരുദ്ര്….. !!!! അവളെ തടയാനായി ഉയർന്ന ദിവിയുടെ ശബ്ദം അതോടെ നിലച്ചു… അത്ഭുതമോ അന്ധാളിപ്പോ എന്തോ ഒന്ന് അവനിൽ പിടിമുറുക്കി……… ഏകദേശം അത്‌ മറ്റുള്ളവരിലേക്കും പടർന്നു…. ഞാൻ നിങ്ങളോട് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല മിസ്റ്റർ ദേവരുദ്ര്………. സൊ, എന്നെ തടയാൻ നിങ്ങൾക്കവകാശവുമില്ല……….. !!! ആലി…. വേണ്ടാ അമ്മാ………

എന്നെ തടയാൻ നോക്കേണ്ട…. മോളെ….. വിശ്വൻ ആ തോളിൽ കൈ വെച്ചതും ആലി തിരിഞ്ഞു…. സോറി മുത്തശ്ശാ… ഈ ദിവസം ഇങ്ങെനെയൊക്കെ ആകുമെന്ന് ഞാൻ വിചാരിച്ചില്ല… പക്ഷെ….. ഇവൾ… ഇവളെ കണ്ട നിമിഷം മുതൽ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല………. എന്നെ എന്നെ ഇങ്ങെനെയാക്കിയവളാ ഇവൾ…. എന്നെ ഇങ്ങെനെയാക്കിയവൾ…..!!!! ആ വരികൾ കേൾക്കവേ അവരിലൊരുതരം മരവിപ്പ് പടർന്നു.. വർഷങ്ങളുടെ പിന്നാമ്പുറത്തിൽ അലറിവിളിച്ചുകരഞ്ഞ ഒരു രൂപം അവരുടെയെല്ലാം മിഴികളിൽ നിറഞ്ഞു…….. പക്ഷേ അപ്പോഴേക്കും വൈഗയുടെ കഴുത്തിൽ വീണ്ടും അവളുടെ കൈ പിടിയിട്ടു……………. എന്റെ ആഗ്രഹങ്ങളെല്ലാം തല്ലിക്കെടുത്തിയിട്ട് വീണ്ടും വീണ്ടും എന്തിനാ നീ വന്നേ…. എന്റെ ജീവിതം കൂടി ഇല്ലാതാക്കാനോ??? ആണോ ന്ന്???????? എങ്കിൽ നിനക്ക് തെറ്റി……………

വീണ്ടുമൊരിക്കൽ കൂടി എനിക്ക് പ്രിയപ്പെട്ടതിനെ വിട്ട് കളയില്ല ഞാൻ……….. അതിനാരെങ്കിലും ശ്രമിച്ചാൽ അവർ ജീവനോടെയിരിക്കുകയ്യുമില്ല….. ആ വാക്കുകൾ കേൾക്കവേ ഒരുനിമിഷം രുദ്രനും ശ്രീയും തറഞ്ഞുനിന്നു….. കാരണം, ആ സ്വരത്തിന് ആ നിമിഷം അവരുടെ സാധികയുടെ സ്വരത്തോടുള്ള സാമ്യമായിരുന്നു… ഒരിക്കൽകൂടി തന്റെ പ്രണയത്തെ വിട്ടുകൊടുക്കാൻ അവൾ ഒരുക്കമല്ലെന്ന് ആ ഭാവത്തിലൂടെ തന്നെ വ്യക്തം 💖 അലെയ്‌ദ വിട്.. വിടവളേ…. വിച്ചു ആലിയെ പിന്നിലേക്ക് പിടിച്ചു തള്ളി,,,, നിലതെറ്റി താഴെ കസേരപടിയിൽ തലതട്ടി വീണപ്പോഴും ആ ചുണ്ടുകൾ അവളെ ശകാരിച്ചു കൊണ്ടിരുന്നു……… ആലി, നിന്നോട് അടങ്ങാനാ പറഞ്ഞേ… ഇല്ലെങ്കിൽ നിന്നെ അടക്കാൻ എനിക്കറിയാം….. വീണ്ടും ആവേശത്തോടെ ചാടിയെണേറ്റവളെ തൂണിലേക്ക് ചേർത്തുനിർത്തി അത്‌ പറയുമ്പോൾ ദിവിയുടെ സകല നിയന്ത്രണവും അവനിൽ നിന്നകന്നിരുന്നു….. ദിവിയേട്ടാ വിട്.. വിടവളേ…………….

ജിയയും ലെച്ചുവും ആയുവും അവനെ തടയാൻ നോക്കി, കൂടെ അമ്മമാരും.. എന്നാൽ നടക്കുന്നതൊക്കെ പ്രതീക്ഷിക്കാത്തതായതുകൊണ്ടാകാം ആദിശൈലത്തിലെ ആൺകുട്ടികൾ തളർന്നു പോയി……….. ഇവളെന്തൊക്കെ പ്രാന്താ ഈ വിളിച്ചു പറയുന്നതെന്ന് എന്തെങ്കിലും ബോധമുണ്ടോ??????????????? വൈഗ ഇവളെ എന്ത് ചെയ്തെന്നാ?????? ഒരു പാവം കുട്ടിയെ കണ്ടപ്പോ നീ ചെയ്തതൊക്കെ അവളുടെ പേരിൽ ആക്കാനുള്ള പുറപ്പാടാണെങ്കിൽ അത്‌ വേണ്ടാ ആലി……… കഴിഞ്ഞതൊക്കെ അവളെന്നോട് പറഞ്ഞ്ഞിട്ടുണ്ട് …..എല്ലാമറിഞ്ഞിട്ടും നിന്റെ തെറ്റ് കണ്ടില്ലെന്ന് നടിച്ചതാ ഈ ദിവി……. വൈഗയെ നോക്കികൊണ്ട് വിച്ചു പറഞ്ഞുനിർത്തി…. പക്ഷെ, അവന്റെ വാക്കുകൾ ആലിയിൽ തറഞ്ഞുകയറിയ നിമിഷം ആ ശ്വാസം ഒരുവേള ഉയർന്നുപൊങ്ങാൻ മടിച്ചു……………

താൻ ചെയ്ത തെറ്റ് !!!!!!വീണ്ടും വീണ്ടും അതേ വരികൾ തലച്ചോടിലൂടെ കടന്നുപോയ നിമിഷം ആ ശരീരം വരിഞ്ഞുമുറുകി …………… കണ്ണുകൾ പുറത്തേക്ക് തള്ളി…………….. കൈകൾ തൂണിൽ പിടിമുറുകി…………. നെഞ്ച് ഉയർന്നുപൊങ്ങി…………… അഭിയേട്ടാ………… ജിയയുടെ ആ വിളിയാണ് പിന്നീട് അവിടെഉയർന്നുകേട്ടത്……. ഞെട്ടലോടെ ജിയയെ നോക്കിയവർ കാണുന്നത് നിലത്ത് ഒരിറ്റ് ശ്വാസത്തിനായി പിടയുന്ന അലെയ്‌ദയെ ആയിരുന്നു…. മോളെ….. അലർച്ചയോടെ ശ്രീ അവളെ തന്റെ മടിയിലേക്ക് കിടത്തി………… തന്റെ മകൾ പിടയുന്നത് കാണാനാകാതെ അല്ലു സ്തബ്ധമായതും അഭി യുടെ കൈകൾ അവളുടെ മാറിൽ ശക്തമായി അമരുകയായിരുന്നു…..സിപിആർ കൊടുക്കാൻ അയോഗിന്റെ നിർദേശം കേട്ട് ആ ചുണ്ടോട് ചുണ്ട് ചേർക്കുമ്പോൾ ദഅഭി അറിഞ്ഞിരുന്നു ആ ശരീരത്തിൽ പടരുന്ന തണുപ്പിനെ…………. അവന്റെ ഷർട്ടിന്മേൽ മുറുകിയിരുന്ന കൈ അയയുന്നത് പോലെ തോന്നിയതും ആ കൈകൾ അവളെ താങ്ങിയെടുത്തു…..

വണ്ടിയെടുക്കെടാ ജെവി……… !!!!!!! അലർച്ചയോടെ ആലിയെ അഭി കൈകളിൽഉയർത്തി………എല്ലാവരെയും പോലെ ഭയന്ന് നിന്ന ജെവി പെട്ടെന്ന് സ്വബോധം തിരികെ കിട്ടിയവനെ പോലെ ഞെട്ടിത്തരിച്ചു.. ശേഷം കാറിന്റെ ചാവി എടുത്ത് പുറത്തേക്കോടി….. പിന്നാലെ അഭിയും………………. മോളെ…….. കൂടെ പോകാനായി ശ്രീ തുനിഞ്ഞപ്പോഴേക്കും ജെവി കാർ ഗേറ്റ് കടത്തിയിരുന്നു……………………കാർറെയ്‌സ് ക്രയ്സ് ആയ അവന്റെ സ്പീഡിനെ തോൽപിക്കാൻ പിന്നേ ആർക്കും കഴിയില്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്………. തന്റെ കൺമുന്നിൽ പിടയുന്ന ആലിയുടെ രൂപം മാത്രമായിരുന്നു ദിവിയുടെ മനസ്സിൽ…….. ജെവിയ്ക്ക് പിന്നാലെ എല്ലാവരും പോകാൻ വണ്ടിയിൽ കയറിയപ്പോഴും ദിവിയുടെ ശരീരം അവന്റെ മനസ്സിന്റെ പിടിയിൽ നിന്നകന്നിരുന്നു………………..

കരയുന്ന ശ്രീയെ ആശ്വസിപ്പിക്കാൻ കഴിയാതെ ഉലയുന്ന അല്ലുവും ദിവിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന രുദ്രനും നടന്നതൊന്നും വിശ്വസിക്കാനാകാതെ നിൽക്കുന്ന മറ്റുള്ളവരും ഒരു നിമിഷം കഴിഞ്ഞുപോയ ഒരു കാഴ്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു… അന്ന്,, ശ്രീയിൽ കണ്ട ഭാവത്തെയാണ് ഇന്ന് ആലിയിൽ കണ്ടത് എന്നോർക്കവേ അവരുടെ ഭയം കൂടി കൂടിവന്നു……… ഹോസ്പിറ്റലിന്റെ കോറിഡോറിലൂടെ ഓടുകയായിരുന്നു അവർ….. ഐസിയു വിന് മുന്നിൽ ആ കാലടികൾ നിന്നു……….. അഭി… എന്റെ ആലിയ്ക്ക്.. അവൾക്ക്… അവൾക്ക്………. അഭിയെ കുലുക്കികൊണ്ട് അല്ലു ചോദിക്കുമ്പോൾ മാധുവും അതേ ചോദ്യം ജെവിനോട് ആവർത്തിക്കുവായിരുന്നു………………. ചെറിയച്ഛ….അത്‌… അവൾക്ക്…… അഭി…….. എന്താടാ ന്റെ മോൾക്ക്…………… ഒരിക്കൽ അവളിൽ വേരൂന്നിയ അതേ അസുഖം തന്നെ……. !! അഭി…. !!!

അല്ലുവിന്റെ ശബ്ദത്തിൽ ഒരുതരം ഭയം കലർന്നിരുന്നു……….. അതേ ചെറിയച്ഛ…………. എന്തിൽ നിന്നാണോ നമ്മളൊക്കെ അവളെ കരകയറ്റിയത്‌ അതിന്റെ വേരുകൾ ഇപ്പോഴും ആ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്……. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ലാവപോലെ അതിന്ന് അവളിൽ വളർന്നുകഴിഞ്ഞു………………….. അഭിയുടെ വാക്കുകളിൽ ആദിശൈലം നടുങ്ങി…… !!!!………………ശ്രീയുൾപ്പെടെയുള്ള അമ്മമാരുടെ നിലവിളി അവിടെ ഉയർന്നു………. കസേരയിലേക്ക് നിലതെറ്റി ഇരുന്നുപോയ അല്ലുവിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ആ സുഹൃത്തുക്കൾ അവന് ചുറ്റും കൂടിയപ്പോൾ അവിടുന്ന് തിരിഞ്ഞ് നടക്കുകയാണ് ദിവി ചെയ്‌തത്‌…………………

മനസ്സിൽ വർഷങ്ങൾക്ക് മുൻപ് കേട്ട ഒരൊറ്റ വാചകം മാത്രം…………… “””ഞാനല്ല…. ഞാനല്ല അത്‌ ചെയ്തേ…… “” കവിളിണയിലൂടെ ഒഴുകുന്ന കണ്ണൂനീരിനെ പോലും വകവെക്കാതെ വണ്ടിഎടുത്ത് വിച്ചുവിന്റെ അരികിലേക്ക് പായുമ്പോൾ അവന്റെ ഉള്ള് നീറുകയായിരുന്നു……….. വൈഗ….എനിക്കറിയണം നീ മുൻപ് എന്നോട് പറഞ്ഞതിലപ്പുറം എന്തെങ്കിലും ഉണ്ടോ???????????? വിച്ചുവിന്റെ മുന്നിൽ വെച്ച് വൈഗയോട് ചോദിക്കുമ്പോൾ ദിവിയുടെ ശരീരം തളർന്നതുടങ്ങിയിരിന്നു………. 💖💖 (തുടരും )

അലെയ്പായുദേ: ഭാഗം 10

Share this story