അലെയ്പായുദേ: ഭാഗം 17

അലെയ്പായുദേ: ഭാഗം 17

എഴുത്തുകാരി: നിരഞ്ജന R.N

ദിവസങ്ങൾ കടന്നുപോയി…. ആദിശൈലത്തിൽ നിന്നും ഓരോരുത്തരായി സ്വന്തം വീടുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു………….. നേരം വൈകിയിട്ടും ആധിയോടെ ഉമ്മറപ്പടിയിൽ നിൽക്കുന്ന ആഷിയെ കണ്ടുകൊണ്ടാണ് ആയു ഉമ്മറത്തേക്ക് വന്നത്…. എന്താണ് മാതാശ്രീ ഈ നിലാവത്ത് ഉമ്മറത്ത് ഉലാത്തുന്നത്….. പിറകിൽ നിന്ന് അമ്മയെ കെട്ടിപിടിച്ചുകൊണ്ട് അവൻ ചോദിച്ചതുകേട്ട് ഒരുനിമിഷം അവളൊന്ന് ഭയന്നു……….. ഹോ.. എന്റെ നല്ല ജീവനങ്ങ് പോയി…. ദേ ചെക്കാ അങ്ങട് മാറിക്കെ.. കൊഞ്ചാൻ വന്നിരിക്കുന്നു….. അവന്റെ കൈ മാറ്റാൻ ഒരു പാഴ്ശ്രമം നടത്തികൊണ്ട് ആഷി മുഖം കൂർപ്പിച്ചു…… എന്തര് ചെല്ലക്കിളി മാപ്പിള വരാത്തതിന്റെ ദേഷ്യം തന്നെ?????? ആ താടിയിൽ പിടിച്ചുകൊണ്ട് അവൻ വീണ്ടും കൊഞ്ചാൻ തുടങ്ങിയതും അമ്മയുടെ വാത്സല്യത്തോടെയും ഭാര്യയുടെ കുശുമ്പോടെയും കൂടിയ തല്ല് അവൾ അവന്റെ കൈയിൽ പതിഞ്ഞു അമ്മേ….

അവൻ ചിണുങ്ങാൻ തുടങ്ങിയപ്പോഴേക്കും ഗേറ്റ് കടന്ന് ആയോഗിന്റെ കാർ വന്നിരുന്നു …. കാറിൽ നിന്നിറങ്ങി, രണ്ടാളെയും നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്ന അവനിലെ ഗൗരവം ആ നല്ലപാതിയ്ക്ക് മനസ്സിലാകുന്നതേ ഉണ്ടായിരുന്നുള്ളൂ……….. പിറകെ ചെന്ന് കാര്യം തിരക്കി അവനെ ശല്യപ്പെടുത്താറില്ല അവൾ…. അവളുടെ ആ സ്വഭാവത്തിന് തങ്ങളുടേതായ സ്വകാര്യതയിൽ പറയാനുള്ളതെല്ലാം പരസ്പരം പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ പത്തിരുപത്തഞ്ചു വർഷങ്ങൾ അതിനുള്ള തെളിവുകൾ തന്നെയാകും…. ശ്രീ….. മ്മ്…….. ടെൻഷനുണ്ടോ നിനക്ക്……. തന്റെ നഗ്നമാറിൽ തലചായ്ച്ചു കിടക്കുന്നവളെ ഇറുകെ പുണർന്നുകൊണ്ട് അവനിലെ അച്ഛൻ ചോദിച്ച ചോദ്യം…………. എനിക്കറിയില്ല കണ്ണേട്ടാ.. പക്ഷെ ആലി……… അവളുടെ ഈ അവസ്ഥ…….. പറഞ്ഞുതീരും മുൻപേ ആ മിഴികൾ അവന്റെ മാറിനെ നനച്ചിരുന്നു………

എന്താടോ ഇത്…അത്രയ്ക്ക് പാപമൊന്നും നമ്മൾ ചെയ്തിട്ടില്ലല്ലോ…..പ്രിയപ്പെട്ടവരെ ഒരുതവണ നമ്മളിൽ നിന്ന് വേർപെടുത്തിയ ദൈവം ഇനി അങ്ങെനെയൊരു വിധി നമുക്കായ് കാത്തുവെക്കില്ല………… ആ മാതൃഹൃദയത്തെ ആശ്വാസം നൽകുന്ന വാക്കുകളിൽ ഒരച്ഛന്റെ ഉറച്ച വിശ്വാസവും കൂടെ കലർന്നു…… ഈ സമയമത്രയും ഇരുളിന്റെ മറപറ്റി തനിക്കരുകിലെത്തുന്നവന്റെ ഓർമകളിലായിരുന്നു അവൾ…………….. അവന്റെ സാമീപ്യം തനിക്കേകുന്ന ആർദ്രതയ്ക്ക് തന്നിലെ പെണ്ണിനെയും പ്രണയത്തെയും ഉണർത്താൻ തക്ക കഴിവുണ്ടെന്ന് തിരിച്ചറിയുന്ന ഓരോനിമിഷവും അവളുടെ കണ്ണുകൾ അവൻ വരാറുള്ള ജാലകവാതിലിലേക്ക് നീണ്ടു………….. ഒപ്പം അവസാനമായി അവനെ കണ്ടപ്പോൾ പറഞ്ഞ വാചകങ്ങൾ ഒരു മിന്നൽ പിണരായി അവളിലൂടെ കടന്നുപോയി…. ഇനിയും ഒന്നും വെച്ച് താമസിപ്പിക്കരുത് ആലി…..

എല്ലാം നശിച്ചവളായ് നീ ജീവിക്കുമ്പോൾ അതിന് കരണക്കാരായവർ സുഖിക്കുകയാണ്………. അതിനിയും കണ്ട് നിൽക്കാൻ കഴിയില്ലെനിക്ക്….. ഇടർച്ചയോടെയെങ്കിലും അവൻ പറഞ്ഞ വാക്കുകളിൽ നിറഞ്ഞിരിക്കുന്ന പ്രണയവും കരുതലും അവളുടെ മിഴികളെ വിടർത്തി…. അതേ, താനും ആഗ്രഹിക്കുന്നുണ്ട് ഇപ്പോൾ, നാളുകളായി തുടരുന്ന ഈ നാടകത്തിനൊരു തിരശശീലയിടാൻ……. എല്ലാം അവസാനിപ്പിച്ച് സ്വസ്ഥമായി തന്റെ പ്രണയത്തെയും ജീവിതത്തെയും അതിന്റെ പരിപൂർണ്ണതയോടെ സ്വീകരിക്കാൻ…………. ജനാലക്കൽ നിന്ന് വരുന്ന ശീതകാറ്റിന്റെ കുളിർമയിൽ ബെഡിലേക്ക് ചായുമ്പോൾ എന്തുകൊണ്ടോ ആ ഹൃദയം കഴിഞ്ഞുപോയവയെ പകയോടെയല്ലാതെ ആദ്യമായ് ഓർത്തെടുത്തു…………ക്രൂരത സ്വഭാവമാക്കിയ ഒരുപറ്റം ആൾക്കാർക്കുള്ള ശിക്ഷ മനസ്സാലെ എന്നേ അവൾ അടിവരയിട്ടുറപ്പിച്ചതാണ്……

വീണ്ടും ഒരിക്കൽ കൂടി അവയെ ഒന്ന് ഊട്ടിയുറപ്പിച്ചുകൊണ്ടവൾ മിഴികൾ അടച്ചു……. കാതോരം ഫോണിൽ അവളെ തേടിയെത്തിയ അവന്റെ സംഗീതവും കേട്ടുകൊണ്ട്……………… ആദിശൈലത്തിൽ നിന്ന് ആലി പോയതിന്റെ അടുത്ത ദിവസം ദിവി അവിടേക്ക് തിരിച്ചുവന്നു… വിച്ചുവിന്റെ അരികിൽ നിന്നും ഇറങ്ങുന്നേരം പതിവ് സ്നേഹപ്രകടനങ്ങൾ നടന്നിരുന്നുവെങ്കിലും അതിന്റെ ഇടയിൽ വൈഗ അവനെ കെട്ടിപിടിക്കുമെന്നോ കരയുമെന്നോ ദിവി പ്രതീക്ഷിച്ചില്ല………. ഒരുവിധം അവളെ അടർത്തിമാറ്റി, തന്റെ ബുള്ളെറ്റിനരികിലേക്ക് നടക്കുമ്പോൾ അവനറിയുന്നുണ്ടായിരുന്നു അവളുടെ ഏങ്ങലടി….. ഗേറ്റ് കടന്ന് പോകുംവരെ തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നവളെ മിററിൽ കൂടി കാണുമ്പോൾ ആ ചുണ്ടിലും ഒരിളം പുഞ്ചിരി തത്തികളിച്ചുവോ??????????? പതിവുപോലെ മാസത്തിലെ ആ ഞായറാഴ്ച എല്ലാവരും ഒത്തുകൂടി ഇത്തവണ ഒത്തുകൂടൽ ഇന്ദ്രപ്രസ്ഥത്തിൽ ആയിരുന്നു………

ആലിയുടെ കാര്യത്തിൽ എല്ലാവര്ക്കും ഒരു ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ദിവിയെ കണ്ടിട്ടും അവളിൽ ഭാവമാറ്റം സംഭവിക്കാതിരുന്നത് എല്ലാവക്കും ഒരു സമാധാനമേകി………. ഊണുകഴിഞ്ഞ് എല്ലാവരും നടുമുറ്റത്ത് ഒത്തുകൂടി.. പണ്ട് ആണുങ്ങളായി തുടങ്ങിവെച്ച ശീലം അതൊക്കെ ഇപ്പോൾ നിങ്ങൾക്കും പരിചിതമാണല്ലോ അല്ലെ…… 😬 എന്നാലും ശ്രീ നിന്റെ ചാനലിന് ഇത് എന്തിന്റെ കേടായിരുന്നു? ബാൻ ചെയ്യുമെന്ന അവസ്ഥ വരെ എത്തിയില്ലേ????? അതും നീ കാരണം……. മടിയിൽ കിടക്കുന്ന ലെച്ചുവിന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്ന ശ്രീയോടായ് ധ്യാൻ ചോദിച്ചു…. ഓ പിന്നേ,,,, ഒരു ബാൻ……..സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളെ അല്ലെങ്കിലും സർക്കാരിന്റെ കണ്ണിലെ കരടാകുമല്ലോ……………… അവര് നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളുടെ മുൻപിലെത്തിക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിലിന് മരുന്നൊന്നും നമ്മുടെ കൈയിൽ ഇല്ലേ…….

ആരെ വാഹ്… !!! വീറും വാശിയും നിറഞ്ഞ ക്രൈം ജേർനലിസ്റ്റ് ശ്രാവണിഅലോക് നാഥിന്റെ തീപ്പൊരി പ്രകടനംകണ്ട് കൈയടിച്ച ജെവിയുടെ ശബ്ദമാണ് സൂർത്തുക്കളെ അത്‌………… തന്റെയൊപ്പം ആരുമില്ലെന്ന് മാത്രമല്ല, എല്ലാവരും തന്നെ ഏതോ അന്യജീവിയുടെ കണക്ക് നോക്കുന്നത് കൂടി കണ്ടതോടെ ഒരു ഇളിയുമായി അവൻ അക്കുവിന് പിന്നിലേക്ക് മറഞ്ഞു………….. എന്റെ പൊന്ന് മോളെ… നീ യെങ്കിലും നിന്റെ അമ്മയെ കണ്ട് പഠിക്കല്ലേ…ഒന്നാമത് എന്റെ അല്ലുവിന് ഇവളെക്കൊണ്ട് തന്നെ ടെൻഷനാ ഇനി നീ ആയിട്ട് നിന്റെ അപ്പായുടെ ബിപി കൂട്ടേണ്ട…. അല്ലുവിന്റെ തോളിൽ ചെറുതായ് തട്ടികൊണ്ട് ജോയിച്ചൻ പറഞ്ഞതൊന്നും കേൾക്കാതെ മറ്റെവിടെയോ നോക്കിയിരിക്കുകയായിരുന്നവളെ മായയാണ് തട്ടി വിളിച്ചത്…. എന്താ മോളൂസേ ഒരു പകൽക്കിനാവൊക്കെ?? വല്ല രാജകുമാരന്മാരും കയറികൂടിയോ നെഞ്ചിലേക്ക്……

ഹേ..?? കളിയാക്കികൊണ്ടാണെങ്കിലും മായ ചോദിച്ച ചോദ്യത്തിനുത്തരമായി എല്ലാവരുടെയും കണ്ണുകൾ ചെന്നത് ജിയയുടെ അടുത്തിരിക്കുന്ന ദിവിയിലേക്കായിരുന്നു……… ഒരുതരം നിസ്സഗതയോടെ അവനാ നോട്ടങ്ങളെയെല്ലാം നേരിട്ടു………….. ഏയ് ഒന്നുമില്ല മായമ്മേ …രാവിലെ ഹെഡ് വിളിച്ചിരുന്നു ഓഫിസിൽ നിന്ന് കുറച്ചുനാളായില്ലേ ഓഫീസിൽ പോയിട്ട് ട്രെയിനിങ് പിരീഡ് ആണ് ഇനിയും ലീവെടുക്കാൻ കഴിയില്ല…….. എങ്ങേനെയോ അവൾ പറഞ്ഞൊഴിഞ്ഞു……. ആ മനോഹർ അല്ലെ ഇപ്പോഴും നിന്റെ ഹെഡ്? മ്മ്……. ആയോഗിന്റെ ചോദ്യത്തിന് അവൾ തലയാട്ടി…. മോളെ അവൻ വല്ലതും പറയുവാണെങ്കിൽ ചോദിച്ചേക്ക് നന്ദനത്തിലെ അയോഗിനെ ഓർമയുണ്ടോ ന്ന്.. അത്രപെട്ടെന്നൊന്നും അവൻ എന്നേ മറക്കില്ല……… അതെന്താ എന്നർത്ഥത്തിൽ എല്ലാവരുടെയും നെറ്റിചുളിഞ്ഞപ്പോൾ ശ്രീയിൽ മാത്രം ഒരു കള്ളച്ചിരി കടന്നുപോയി………….

പണ്ട് നിന്റെ അമ്മയുടെ കൂടെ പഠിച്ചവനാ അവൻ…. അന്ന് അവന് കുറച്ച് പഞ്ചാരയുടെ അസുഖം കൂടുതലായിരുന്നു.. അതിനുള്ള മരുന്ന് ഒരിക്കൽ ഞാൻ കൊടുത്തു.. എന്തോ അതിൽപിന്നെ അവൻ എന്നേ മറന്നിട്ടില്ല…… കളിതമാശയോടെ അയോഗ് പറഞ്ഞു….. ഈ സമയമത്രയും രുദ്രന്റെ മനസ്സ് എന്തെന്നില്ലാത്ത ആകുലതകളാൽ നിറഞ്ഞു… ഒരുവേള മനസ്സിലുള്ളവയെല്ലാം എല്ലാരോടും സംസാരിച്ചാലോ എന്നുവരെ കരുതി……… പക്ഷെ, പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓർത്തതും അവൻ മൗനം പാലിച്ചു….. ഇനി അധികം കാത്തിരിക്കാൻ ആകില്ല എനിക്ക്….. ഉടനെ…. ഉടനെ എല്ലാത്തിനും ഒരവസാനം കാണണം………….അറിയാലോ അവൾ ആ അലെയ്‌ദ അതീവ ബുദ്ധിശാലിയാണവൾ……….. അതുപോലെ ആ കുടുംബം,,, തളർന്നുകിടക്കുന്നവരെ പോലും ഉയിർതെഴുന്നെൽപ്പിക്കാൻതക്ക സ്നേഹവും കരുതലും ഉണ്ട് അവർക്കിടയിൽ………….

നമ്മൾ വൈകുന്ന ഓരോ നിമിഷവും ഭ്രാന്തിലേക്കുള്ള അവളുടെ മനസ്സിന്റെ വേഗത കുറയും… കുറയ്ക്കും അവർ…….. അതുണ്ടാകാൻ പാടില്ല………….. ഭ്രാന്തിയെപോലെ അലയണം അവൾ…. !!!അത്‌ കണ്ടിട്ട് ചങ്കുപൊട്ടി കരയണം അവനും അവളും………………….. തന്റെ ഏകമകളുടെ അവസ്ഥയിൽ മനംപൊട്ടി ചാകണം രണ്ടും……. ശേഷം അവൻ ദേവരുദ്ര്…….. അവനെ നീ ആ കുടുംബത്തിൽ നിന്നകറ്റണം ഒപ്പം ആ കുടുംബത്തിന്റെ അസ്ഥിവാരം വരെ തകർക്കണം…………………… സന്തോഷം നിറഞ്ഞിടത്ത് ദുരന്തം കളിയാടണം………. അത്‌ കൺകുളിർക്കെ കാണണം എനിക്ക്………………………………… വൈഗ നൽകിയ മദ്യം നിറഞ്ഞ ഗ്ലാസ് ചുണ്ടോട് ചേർത്തുകൊണ്ട് അവൻ പറയുമ്പോൾ ആ ചിരിയിൽ വിരിഞ്ഞ ക്രൂരത പതിയെ അവളിലേക്കും പകർന്നു……….. ഇതെല്ലാം കേട്ടിട്ടും പ്രതികരിക്കാനാകാതെ നിശ്ചലനായി അവനും ദിവിയുടെ പ്രിയപ്പെട്ട സുഹൃത്ത് വൈഭവ്……………………… !!!!

വിച്ചൂ………………. കാതോരം നിറഞ്ഞുനിന്ന ദിവിയുടെ ആ വിളി വൈഭവിൽ ഒരുതരം മരവിപ്പ് സൃഷ്ടിച്ചു……….. കാലങ്ങളായി തന്നിൽ ഊട്ടിവളർത്തിയ പക എപ്പോഴെക്കെയോ ദിവിയുടെ കലർപ്പില്ലാത്ത സൗഹൃദത്തിൽ മാഞ്ഞുപോകുന്നത് അവനറിയുന്നുണ്ടായിരുന്നു…….. എന്താടാ……. ആത്മാർത്ഥ സുഹൃത്തിന്റെ കുടുംബത്തിന്റെ നാശം സഹിക്കുന്നില്ലേ….. പരിഹാസമായി തന്നിലേക്ക് വീണ ആ ചോദ്യത്തിന് ഒരു പുച്ഛം മാത്രമായിരുന്നു വൈഭവിന്റെ മറുപടി……. സഹനം…. ഹും…… അതും അവരോട്………………അറപ്പാണ് എനിക്ക് അവരോട്…………………..സന്തോഷത്തോടെ കഴിഞ്ഞ ഞങ്ങളുടെ കുടുംബം തകർത്തവർ……,,,,,,…….. എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുമ്പോൾ എനിക്ക് മൂന്ന് വയസ്സ് പ്രായം…., അന്നിവൾ ഇല്ല…….. ഒരു ചെറ്റക്കുടിലിൽ എന്നെയും അമ്മയെയും ചേർത്ത് പിടിച്ച് എത്രയോ രാത്രികൾ കഴിച്ചുകൂട്ടിയിട്ടുണ്ട് എന്റെ അച്ഛൻ…………….. അപ്പോഴൊക്കെ അച്ഛനിൽ നിന്ന് കേട്ട പേരുകൾ, രുദ്രപ്രതാപും അവന്റെ കുടുംബവും…….

ആദ്യം ആദ്യം ദേഷ്യമായിരുന്നു ഉള്ളിൽ നിറഞ്ഞ വികാരമെങ്കിൽ പിന്നീടത് എപ്പോഴോ വൈരാഗ്യമായി മാറി……. രാജകുമാരിയായി ജനിക്കേണ്ട എന്റെ അനിയത്തി സർക്കാർ ആശുപത്രിയിലെ തണുത്തുറഞ്ഞ നിലത്ത് വാവിട്ട് കരയുന്നത് കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചതായിരുന്നു അവരുടെ നാശം…… അതിനായി പഠിച്ചു………………. കിട്ടുന്ന പണിയ്ക്ക് എല്ലാം പോയി….. പത്ത് വയസ്സിൽ സ്കൂളിൽ തലകറങ്ങി വീണവനോട് എന്താ കഴിച്ചതെന്ന് ടീച്ചർ ചോദിച്ചപ്പോൾ അവന്റെ ഉത്തരം തലേന്ന് കഴിച്ച പഴംകഞ്ഞി എന്നായിരുന്നു………….അച്ഛന്റെ പഴയ സുഹൃത്തുക്കൾ വഴി എങ്ങേനെയോ ഒരു കമ്പിനിയിൽ അച്ഛന് ജോലി കിട്ടി… അവിടുന്ന് പിന്നേ തിരിഞ്ഞുനോക്കേണ്ടി വന്നില്ല…..വാശിയായിരുന്നു പഠിക്കാൻ………. പഠിച്ച് വലുതായി തങ്ങൾക്ക് ഈ ഗതി വരുത്തിയവരെ ഇല്ലാതാക്കാൻ…… വളരും തോറും എന്നിൽ വളർന്നുവന്ന ആ ആസക്തി തന്നെ ഞാൻ ഇവളിലേക്കും പടർത്തി…..

രുദ്രനെക്കാൾ മൂത്തതായിട്ടും അപ്പോഴേക്കും വളർന്ന് വലുതായ അച്ഛന്റെ സ്വാധീനത്തിൽ അവന്റെ കോളേജിൽ അഡ്മിഷൻ ശെരിയാക്കിഎടുത്തതും അവനോട് കൂടുതൽ അടുത്തതും അവന്റെ നാശം കണ്ടുകൊണ്ട് തന്നെയാ………… അവനിലൂടെ ഞാൻ അറിഞ്ഞു രുദ്രപ്രതാപിന്റെ സ്വഭാവത്തെ….അതുകൊണ്ടാ ആ കണ്ണിൽ ചോര കിനിയണമെങ്കിൽ രുദ്രനെയല്ല മറിച്ച് അയാൾക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ കണ്ണുനീര് വീഴണം എന്നറിഞ്ഞപ്പോൾ തന്നെ അവിടുത്തെ പെണ്ണൊരുത്തിയെ വളച്ച് വെച്ചത്………. ജിയ ജോയൽ ഫിലിപ്പ്…….!!! രുദ്രന്റെ പ്രിയപ്പെട്ട ജോയിച്ചന്റെ മോള്…… ഹഹഹഹ…….നിനക്കറിയുമോ ടാ ദാ ഈ വൈഭവ് നാരായൺ പറഞ്ഞാൽ ഏത് പാതിരാത്രിയിലും എവിടെയും വരുമവൾ….. അത്രത്തോളം പ്രണയിക്കുന്നുണ്ട് അവൾ എന്നേ………. . ഡാ…… വിച്ചു…… അവിശ്വസനീയതയോടെ ആ സ്വരം അവന് നേരെ വീണതിന് പകരമായി വൈഭവിന്റെ അട്ടഹാസം ആ ചുവരുകൾക്ക് മേൽ വീണു…..

അതേ….. വിച്ചു എന്ന വൈഭവ്‌ നാരായൺ…. ദി ഗ്രേറ്റ്‌ ബിസിനസ് മാൻ രാജശേഖരന്റെ ഗ്രാൻഡ് സൺ……….രുദ്രപ്രതാപ് എന്ന പോലീസുകാരൻ കാരണം ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ മുത്തശ്ശനെ മാത്രമല്ല……. സകല സമ്പാദ്യം കൂടിയായിരുന്നു…… കൂടെപിറക്കാതെ കൂടെപ്പിറപ്പായവനെയും അവന്റെ പെണ്ണിനേയും അപായപ്പെടുത്താൻ നോക്കിയതിന് രുദ്രന്റെ വക നടന്ന നരനായാട്ടിന് ഞങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം വീടുവരെ ആയിരുന്നു… എല്ലാം എല്ലാം നഷ്ടമായി.. പ്രതാപം നശിച്ചു…………കുടിലിൽ പൈപ്പുവെള്ളം കുടിച്ചു ഞങ്ങൾ വളർന്നപ്പോൾ അവിടെ അവർ ആർമാദിക്കുകയായിരുന്നു.. അന്നുറപ്പിച്ചതാ ഞാൻ അപമാനത്തിൻേറയും ബന്ധത്തിന്റെയുമൊക്കെ പേരിൽ ആാാ കണ്ണുകൾ നിറയണമെന്ന്………. ഹഹഹ അതിന് എനിക്ക് കിട്ടിയ രണ്ട് അവസരങ്ങളാണ് ദിവിയും ജിയയും….

ഒരുഭാഗത്ത് സ്വന്തം മകനാൽ ആത്മാർത്ഥ സുഹൃത്തിന്റെ മകൾക്ക് ഭ്രാന്താകുമ്പോൾ മറുവശത്ത് മറ്റൊരു സുഹൃത്തിന്റെ മകളെ തന്നെ നഷ്ടമാകും……… ഒടുവിൽ എല്ലാം നശിച്ച് എന്റെ കാൽക്കലെത്തണം ആ ബാസ്റ്റഡ്…………… എത്തിക്കും ഞാൻ……. ക്രൂരതയുടെ വന്യഭാവങ്ങൾ ആ മുഖത്ത് മാറിമറിഞ്ഞു… ഇതുവരെ തങ്ങൾക്ക് അപരിചിതമായ അവനിലെ ആ ഭാവമാറ്റം ഒരുവേള വൈഗയിൽ ഭീതി ജനിപ്പിച്ചെങ്കിലും ആ കണ്ണുകളും പതിയെ ആ ഭാവത്തെ ആവാഹിച്ചു………… നശിപ്പിക്കും വിച്ചൂ…. അതിന് നിങ്ങൾ ഒറ്റയ്ക്കല്ല… ഞാനുമുണ്ടാകും ……….. നീ പറഞ്ഞപോലെ ബന്ധങ്ങളുടെയിടയിൽ അവർ തച്ചുടച്ച ഒരു ജീവിതത്തിന്റെ പ്രതികാരം കൂടി സഹിക്കേണം അവർ……………………………. !!അതിന് ഇനിയും അധികം നാളില്ല……..

കണക്കുകൂട്ടലുകൾക്കൊടുവിൽ അവസാന മത്സരത്തിലേക്ക് അടുക്കുകയാണ് നമ്മൾ,,,, അതേ…. ഇനി പതനമാണ്,, ആദിശൈലത്തിന്റെ പതനം…. !! അട്ടഹാസത്തോടെ ആ മൂന്നുപേരും പരസ്പരം നോക്കി… ഇല്ല ഒരുനിമിഷം പോലും ഒരു കണ്ണിലും അല്പം കുറ്റബോധം ഉടലെടുത്തില്ല… ചെയ്യാൻ പോകുന്നവയെകുറിച്ച് പ്ലാൻ ചെയ്യുമ്പോൾ പോലും ആ കണ്ണുകളിൽ ക്രൗര്യതയുടെ വന്യത നിഴലിച്ചു……. ഇതേസമയം തന്റെ ഫോണും കൈയിൽ മുറുകെ പിടിച്ച് ഒരു വെരുകിനെ പോലെ എരിപിരി കൊള്ളുകയ്യയിരുന്നു ജിയ,, തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദത്തിനായുള്ള ഒരു പെണ്ണിന്റെ അടങ്ങാത്ത ആവേശത്തോടെ…………….(തുടരും )

അലെയ്പായുദേ: ഭാഗം 16

Share this story