മധുരനൊമ്പരം…..🍒🍒 : ഭാഗം 37

മധുരനൊമ്പരം…..🍒🍒 : ഭാഗം 37

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൻറെ സംബോധന അവളിൽ അല്പം പരിഭവം ഉണർത്തി….. എങ്കിലും അതു പുറത്തു കാണിക്കാതെ തന്നെ തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി സാധാരണയായി രീതിയിൽ തന്നെ അവൾ പറഞ്ഞു…. “സാർ…. രാധ അല്ല….അനുരാധ…. അതിൽ നിന്നു തന്നെ താൻ അവൾക്ക് എത്രമാത്രം അന്യനായി കഴിഞ്ഞു എന്ന് അവനു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു….. ” രാധ….!എനിക്ക് പറയാനുള്ളത്…. ” പഴയ കാര്യങ്ങൾ എന്തെങ്കിലും ആണ് പറയാൻ വരുന്നതെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല….. കേൾക്കാനും….. ആ കാര്യങ്ങളൊക്കെ ആറു വർഷം മുൻപേ ഞാൻ എൻറെ മനസ്സിൽ തന്നെ കുഴിച്ചുമൂടി…. നിങ്ങൾ ഇപ്പോൾ പറഞ്ഞ രാധ ആറു വർഷങ്ങൾക്കു മുൻപ് മരിച്ചു പോയി….. ഇത് അനുരാധ മാത്രമാണ്…. ഈ ഓഫീസിൽ സംബന്ധിച്ച എൻറെ ജോലിയെ സംബന്ധിച്ച എന്തെങ്കിലും കാര്യമാണ് സാറിന് എന്നോട് പറയാനുള്ളത് എങ്കിൽ ഞാൻ ഇവിടെ നിന്ന് കേൾക്കാം….

അതല്ല എന്തെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മയിൽനിന്നും ചികഞ്ഞെടുക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ എനിക്ക് കേൾക്കാനും അറിയാനും താൽപര്യമില്ല….. “നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കി കൂടെ…..? ” കൂടുതൽ ഒന്നും എനിക്ക് അറിയാനും ഇല്ല പറയാനുമില്ല…. അറിയേണ്ടതും പറയേണ്ടതും ആയ കാര്യങ്ങൾ എല്ലാം ഞാൻ കേൾക്കേണ്ട നാവിൽ നിന്ന് തന്നെയാണ് കേട്ടത്…… ഞാൻ പറഞ്ഞല്ലോ പഴയ കാര്യങ്ങളിലേക്ക് തിരിച്ചു നടക്കാൻ എനിക്ക് താല്പര്യമില്ല…. സമയവും….! അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ പുറത്തേക്കിറങ്ങുമ്പോൾ സീതയും റിയയും അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു….. അവൾ എന്താണ് പറയുന്നത് എന്നും എന്തായിരിക്കും അവനോട് പറഞ്ഞിട്ട് ഉണ്ടാകുന്നത് എന്നും ഒക്കെ അറിയാൻ അവർക്കും ആകാംക്ഷ ഉണ്ടായിരുന്നു…. “നീ അയാളോട് എന്തെങ്കിലും പറഞ്ഞോ…?

അതോ അവിടെ ചെന്ന് പിന്നെയും മൊങ്ങിയോ….? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… “പറയേണ്ടതെല്ലാം വ്യക്തമായി അയാളുടെ മുഖത്തു നോക്കി തന്നെ പറഞ്ഞു…. നടന്നതെല്ലാം പറഞ്ഞു അവൾ അവളുടെ ജോലി തുടങ്ങിയിരുന്നു…… ഇടയ്ക്ക് അവളെ കാണാൻ വേണ്ടി മാത്രം പുറത്തേക്ക് വരുമ്പോൾ തന്റെ നേരെ നീളുന്ന അവന്റെ കണ്ണുകൾ മനപൂർവം കണ്ടില്ല എന്ന് നടിച്ചു….. ലഞ്ച് ടൈമിലും അവളെ ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കിൽ സംസാരിക്കാനായി കാത്തു അവൾക്ക് പിന്നാലെ കൂടിയിരുന്നു അവൻ….. പക്ഷേ അപ്പോഴും സീതയും റിയയും അവളോടൊപ്പം ഉണ്ടായിരുന്നു….. വൈകുന്നേരമായപ്പോൾ ഒരു കാരണം ഉണ്ടാക്കി ഒരു ഫയൽ ആവശ്യപ്പെട്ട് അവനവളെ വിളിപ്പിച്ചിരുന്നു,അതിനു മറുപടിയായി അവൻ ആവശ്യപ്പെട്ട ഫയൽ റീയയുടെ കയ്യിൽ കൊടുത്ത് അവന്റെ റൂമിലേക്ക് വിട്ടു കൊണ്ടായിരുന്നു അവൾ പ്രതിഷേധം അറിയിച്ചത്….

അതോടെ തൻറെ അരികിലേക്ക് വരുവാൻ അവൾ ആഗ്രഹിക്കുന്നില്ല എന്ന് അവൻ മനസ്സിലായിരുന്നു…… പക്ഷേ അവളോട് ഒന്ന് സംസാരിക്കാതെ പിരിമുറുക്കം ബാധിച്ച തന്റെ മനസ്സിന് ഒരു സ്വസ്ഥത കിട്ടില്ല എന്ന് അവന് നന്നായി അറിയാമായിരുന്നു….. അവസാനം അവൻ നേരിട്ടുതന്നെ അറ്റൻഡറെ പറഞ്ഞു വിട്ട് അനുരാധയൊടെ റൂമിലേക്ക് വരാൻ പറഞ്ഞു… പിന്നീട് മറ്റു നിവൃത്തി ഇല്ലാതെ അവൾ റൂമിലേക്ക് ചെന്നു… ” സർ കാണണമെന്ന് പറഞ്ഞു എന്ന് അറിഞ്ഞു… ” കാണണം എന്ന് പറഞ്ഞു… പക്ഷേ അനുരാധ അല്ല എനിക്ക് കാണേണ്ടത്…. സംസാരിക്കാനുള്ളത് രാധയേ ആണ് രാവിലെ മുതൽ ഞാൻ തനിക്ക് പിന്നാലെ നടക്കുന്നത് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ഒരു ക്ഷമ എങ്കിലും താൻ കാണിക്കണം…. കോടതിപോലും വധശിക്ഷ വിധിച്ച പ്രതിയോട് അവസാനത്തെ ആഗ്രഹം എന്താണെന്ന് കേൾക്കാനുള്ള മനസ്സ് കാണിക്കും……

പക്ഷേ എനിക്ക് പറയാനുള്ളത് എന്താണെന്ന് പോലും കേൾക്കാനുള്ള മനസ്സ് താൻ കാണിക്കുന്നില്ല…… അന്ന് സംഭവിച്ചത് യഥാർത്ഥത്തിൽ….. ” ഒന്നും പറയണ്ട…! കൈ ഉയർത്തി കൊണ്ട് തന്നെ അവൾ പറഞ്ഞു….. ” ഞാൻ രാവിലെ തന്നെ പറഞ്ഞു ഈ ഓഫീസിലെ സംബന്ധിച്ച കാര്യങ്ങൾ അല്ലാതെ അതിൽ കൂടുതൽ ഒന്നും നിങ്ങളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന്….. കഴിഞ്ഞുപോയ കാര്യങ്ങൾ പറയാനും അറിയാനും ഞാൻ ആഗ്രഹിച്ച ഒരു സമയം ഉണ്ടായിരുന്നു….. പക്ഷേ ഇപ്പോൾ അതെല്ലാം എൻറെ മാത്രം സ്വകാര്യ ദുഃഖങ്ങൾ ആണ്…… ഇനി അതൊന്നും ഇവിടേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നില്ല….. ചത്ത കൊച്ചിന്റെ ജാതകം വായിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞതുപോലെ തന്നെ….. ഇത്രയും വർഷങ്ങൾ ഒരിക്കൽപോലും താൻ എന്നെ ഓർമ്മിച്ചില്ലേ…… എൻറെ മുഖത്തുനോക്കി പറ…. ” ചതിച്ചിട്ട് പോയ ആളെ അത്ര പെട്ടെന്ന് മറക്കാൻ ഒന്നും ഒരു പെണ്ണിനും കഴിയില്ല…

അവളുടെ ആ വെളിപ്പെടുത്തൽ അവനിൽ വല്ലാത്ത ഒരു ഞെട്ടലായിരുന്നു ഉളവാക്കുന്നത്….. ” ചതിച്ചിട്ട് പോകേ….? ഞാനോ…? അങ്ങനെയാണോ താൻ എന്നെപ്പറ്റി വിശ്വസിച്ചിരുന്നത്…. ” ഒരു പെൺകുട്ടിയെ പ്രണയിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പുരുഷനെ പറ്റി പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്…. ഹരിചന്ദ്രൻ എന്നോ….? ” ഇത്ര വർഷം തന്റെ മനസ്സിൽ ഞാൻ ഒരു ചതിയൻ ആയിരുന്നു അല്ലേ….. തന്നെ മറന്ന് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ എനിക്ക് സാധിക്കുമെന്ന് താൻ കരുതിയിരുന്നു….. അങ്ങനെ താൻ വിശ്വസിച്ചെങ്കിൽ എന്തിന് ആറുവർഷം താൻ മറ്റാർക്കും വേണ്ടി ഈ മനസ്സ് കൊടുത്തില്ല….? എന്നെ മാത്രം ചിന്തിച്ചു എന്തിന് താൻ ഇരുന്നു…..? ഞാൻ മറ്റൊരാളുടെ സ്വന്തമായി എന്നാ ബോധ്യമുണ്ടായിരുന്നില്ലേ….? എന്നിട്ടും എന്തുകൊണ്ട് മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചില്ല…..

മറ്റാരും ഈ മനസ്സിന് അവകാശമായി വന്നില്ല….? എന്നെ താനിപ്പോഴും സ്നേഹിക്കുന്നില്ല എന്ന് എൻറെ മുഖത്തുനോക്കി തനിക്ക് പറയാൻ സാധിക്കുമൊ…? ആ ചോദ്യം അവളെ ഒന്ന് ഉലച്ചു… ” ഒന്നു പോയാൽ മറ്റൊന്ന് എന്ന് കരുതുന്നവൾ അല്ല അനുരാധ….. അങ്ങനെ കരുതുന്നവർ ഉണ്ടാകും….. പക്ഷേ എനിക്ക് പ്രണയവും മരണവും ഒന്നുമാത്രമേ ഉണ്ടാവു…. ഇനിയിപ്പോൾ സത്യം മറ്റൊന്ന് ആയിരുന്നു എങ്കിൽ തന്നെ ഈ കഴിഞ്ഞ ആറു വർഷങ്ങൾ നിങ്ങൾ എവിടെയായിരുന്നു…..? അറിഞ്ഞത് ഒക്കെ കള്ളമാണെന്ന് പറയാൻ എന്തേ നിങ്ങൾ എന്നെ തിരഞ്ഞു വന്നില്ല…… ഇത്രയും വർഷങ്ങൾ ഏകാന്തതയുടെ വീഥിയിൽ എന്നെ മാത്രം നിങ്ങൾ ഒറ്റയ്ക്ക് തള്ളി…. ഈ ആറു വർഷങ്ങൾ ഞാൻ അനുഭവിച്ച വേദനയുടെ ആഴവും പരപ്പും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ല….. അതിനപ്പുറം അതിന് നിങ്ങൾ എന്ത് ന്യായീകരണം പറഞ്ഞാലും…..

മറുപടിയായി എനിക്കൊന്നും പറയാനില്ല….. കാത്തിരിക്കണം എന്ന് പറഞ്ഞിട്ട് ആയിരുന്നു നിങ്ങൾ പോയിരുന്നത് എങ്കിലും ഞാൻ ഈ ആറു വർഷങ്ങൾ നിങ്ങൾക്ക് വേണ്ടി കാത്തിരുന്നത് അർത്ഥമുണ്ടെന്ന് പറയാമായിരുന്നു….. പക്ഷേ നിങ്ങൾ എവിടെയാണെന്ന് പോലും അറിയാതെ നിങ്ങളെ ഒന്ന് കണ്ടുപിടിക്കാനോ സംസാരിക്കാനോ കഴിയാതെ ഞാൻ കഴിഞ്ഞു…. പക്ഷെ നിങ്ങളോ….? എന്റെ അരികിൽ എത്താൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…… എന്നിട്ടും നിങ്ങൾ എന്തിനാ എന്നോട് ഇത്രയും വലിയൊരു കള്ളം പറഞ്ഞു…..? ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് ആരും വന്നിട്ടില്ലെങ്കിൽ പോലും എന്നെ ഒഴിവാക്കാൻ വേണ്ടി തന്നെയായിരുന്നു നിങ്ങൾ അങ്ങനെ ഒരു കാര്യം പറഞ്ഞത് എന്ന് വിശ്വസിക്കുന്നു ഞാൻ…… അങ്ങനെ നിങ്ങൾക്ക് തോന്നുമ്പോൾ ഉപേക്ഷിച്ചിട്ട് പോകാനും തോന്നുമ്പോൾ തിരിച്ചുവന്നു വീണ്ടെടുക്കാനും മാത്രം വിലകുറഞ്ഞ ഒരു വസ്തു അല്ല ഞാൻ…. ” രാധാ പ്ലീസ്….! ഞാൻ പറയുന്നത്…. “പ്ലീസ്…. എനിക്ക് ഒന്നും കേൾക്കണ്ട….

നമ്മുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അല്ല കമ്പനി ഇവിടെ നമുക്ക് സാലറി തരുന്നത്…. ഒരുപാട് ജോലി എനിക്ക് തീർക്കാനുണ്ട്…. അവനോട് അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ ഇത്രകാലവും താൻ മനസ്സിൽ അടക്കി പിടിച്ചു വച്ചിരുന്ന കുറെ വിഷമങ്ങൾകും കുറെ ചോദ്യങ്ങൾക്കും പരിസമാപ്തി കണ്ട സന്തോഷവും സംതൃപ്തിയും ആയിരുന്നു അനുരാധയുടെ മനസ്സിൽ…… എന്നും അനുരാധയുടെ മനസ്സിലെ പ്രണയം അത് അവൻ മാത്രമായിരിക്കും….. പക്ഷേ അവൻ തന്നെ വേദനിപ്പിച്ചതിന് തന്നെ ഉപേക്ഷിച്ചതിന് മാപ്പർഹിക്കുന്നില്ല……. അന്ന് വൈകുന്നേരം കോഫി കുടിച്ചു കഴിഞ്ഞ് തിരികെ വരുമ്പോൾ കോറിഡോറിൽ നിന്നും ഒരു കൈകൾ ശക്തമായി അവളെ വലിച്ചടുപ്പിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. ശബ്ദമുണ്ടാക്കാൻ തുടങ്ങുന്ന അവളുടെ വായ ആരോ ശക്തമായി അടച്ചു പിടിച്ചിരുന്നു….

അതിലും അവൾ അത്ഭുതപ്പെട്ടത് വർഷങ്ങൾക്കുശേഷം ആ ഗന്ധം തിരിച്ചറിഞ്ഞപ്പോഴാണ്…. അവളെ പ്രണയത്തിൻറെ ഉന്മാദാവസ്ഥയിൽ കൊണ്ടുവന്നെത്തികുന്ന ബ്ലൂ ലേഡി പെർഫ്യൂമിന്റെ സുഗന്ധം….. ആ ഗന്ധത്തിൽ നിന്ന് തന്നെ ആ കൈകൾ ആരുടേതാണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു….. ശക്തമായി കുതറിമാറാൻ തുടങ്ങിയപ്പോഴേക്കും ആരും കാണാത്ത ഒരു ഭാഗത്തേക്ക് അവളെ വലിച്ച് അവൻ മാറ്റിനിർത്തി…. കുറച്ച് കുറെ വർഷങ്ങൾക്കു ശേഷം വീണ്ടും ഇരുവരുടെയും മിഴികൾ തമ്മിലിടഞ്ഞു….. ” വിടെന്നെ ഞാൻ ശബ്ദമുണ്ടാക്കും….. അല്പം ഉറക്കെ തന്നെയായിരുന്നു അവൾ പറഞ്ഞത്… “മര്യാദയ്ക്ക് പറഞ്ഞാൽ കേൾക്കില്ല എങ്കിൽ…. ഇവിടെ എന്ത് സംഭവിച്ചാലും എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് നീ പോയാൽ മതി….. “എനിക്കൊന്നും കേൾക്കണ്ട….. എന്റെ ദേഹത്തു തൊടരുത്…. അതിനുള്ള അവകാശം നിങ്ങൾക്ക് ഇല്ല….

“അതിനുള്ള അവകാശം എനിക്ക് മാത്രം ആണ്…. അവന്റെ ആ വാക്കുകൾ അവളെ നിശബ്ദ ആക്കി…. ഒരു നിമിഷം അവൻ അവളെ മാത്രം നോക്കി നിന്ന് പോയി…. തന്റെ പ്രണയത്തെ അരികിൽ നിന്ന് അവൻ ആസ്വദിച്ചു…. ” ഇനി ഒന്നും ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല….. എന്നെപ്പറ്റി നിൻറെ മനസ്സിൽ നീ ധരിച്ചുവെച്ചിരിക്കുന്നത് ധാരണകൾ ഒക്കെ അങ്ങനെ തന്നെ ഇരുന്നോട്ടെ…… അതൊന്നും മാറ്റുന്നില്ല…. പക്ഷേ ഒരു കാര്യം മാത്രം എനിക്ക് നിൻറെ വായിൽ നിന്ന് കേൾക്കണം…… ഇപ്പോഴും നിൻറെ മനസ്സിൽ ഞാൻ ഇല്ലെന്ന്….. ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നില്ല എന്ന്….. അങ്ങനെ പറഞ്ഞാൽ ഇന്ന് തന്നെ ജോലി രാജിവെച്ച് ഇവിടെനിന്ന് ഞാൻ പോകും…. അവൻറെ വാക്കുകൾ ശക്തമായ ഒരു പ്രകമ്പനം ആയിരുന്നു അവളുടെ ഉള്ളിൽ സൃഷ്ടിച്ചിരുന്നത്….

അത്രയും അരികിൽ വീണ്ടും അവൻറെ സാന്നിധ്യം അവളിൽ വല്ലാത്ത ഒരു അനുഭൂതി പടർത്തിയിരുന്നു…. ” എന്നെപ്പോലൊരു ചതിയനെ ഇനി നീ മനസ്സിൽ കൊണ്ടു നടക്കേണ്ട കാര്യമില്ല….. അത് പറഞ്ഞാൽ ഞാൻ നിൻറെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി തരാം….. വിറയാർന്ന അവളുടെ ആധാരങ്ങളും വിയർപ്പു പൊടിഞ്ഞ അവളുടെ നെറ്റിത്തടവും ഒക്കെ അതിനുള്ള മറുപടി പറഞ്ഞതായി അവൻ തോന്നിയിരുന്നു….. പെട്ടെന്ന് തന്നെ അവന്റെ ചുണ്ടുകളിൽ കുസൃതിച്ചിരി മിന്നിമാഞ്ഞു…. വർഷങ്ങൾക്ക് ശേഷം ആ ചിരി തന്നെ വീണ്ടും തരളിത ആക്കുന്നത് പോലെ അവൾക്ക് തോന്നി….. അവൻ വീണ്ടും തന്നെ കീഴടക്കുന്നത് പോലെ അവൾക്ക് തോന്നി….. എവിടേയോ അവൻ തന്നിൽ അവശേഷിക്കുന്നു എന്ന സത്യത്തിനെ അവൾ മനസ്സിലാക്കുകയായിരുന്നു….. “അനുരാധ ക്ക് ഒരിക്കലും അങ്ങനെ പറയാൻ കഴിയില്ല….. നീ പറഞ്ഞില്ലേ കാത്തിരിക്കാൻ പറഞ്ഞില്ലെന്ന്……

ഞാൻ കാത്തിരിക്കാൻ പറഞ്ഞില്ലെങ്കിലും നീ കാത്തിരിക്കും എന്നുള്ള വിശ്വാസമായിരുന്നു ആറു വർഷങ്ങൾ നിൻറെ മുൻപിൽ വരാതെ ഇരിക്കാൻ എനിക്കുള്ള വിശ്വാസം ….. പിന്നെ നിന്നെ ഒഴിവാക്കാൻ ആയിരുന്നെങ്കിൽ നിന്നെ തേടി വരേണ്ട കാര്യം എനിക്ക് ഉണ്ടായിരുന്നില്ലല്ലോ….. ബാക്കി ഒന്നും ഞാനായിട്ട് പറയുന്നില്ല…… ഈശ്വരനായി അറിയണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് തന്നെ അറിഞ്ഞാൽ മതി…. പക്ഷേ നിന്നെ ഇനി ഒന്നിന്റെ പേരിലും ആർക്കും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല….. അതിനെ എതിർക്കുന്നത് നീ ആണെങ്കിൽ പോലും….! ഉറച്ചതായിരുന്നു അവൻറെ മറുപടി .. ഞൊടിയിടയിൽ അവൻറെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ ഒരു നനുത്ത സ്പർശം നൽകി മാറി….. ഒന്ന് പ്രതിരോധിക്കാൻ പോലും അവൾക്ക് അവസരം നൽകാതെയുള്ള ചുംബനം…. പിടഞ്ഞു പോയിരുന്നു അനുരാധ….. വർഷങ്ങൾക്കുശേഷം വീണ്ടും ആ ചുംബന ചൂട് നൽകിയ അനുഭൂതിയിൽ അവൾ ഞെട്ടിത്തരിച്ചു നിന്നിരുന്നു……..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 36

Share this story