അഭിലാഷ: ഭാഗം 5

അഭിലാഷ: ഭാഗം 5

എഴുത്തുകാരി: ഭദ്ര ആലില

“”ഇല്ല….. ക്ക് വേണ്ട ചെറിയമ്മയെ…. ക്ക് ന്റെ അമ്മേ മതി..”” അലറി കരയുന്ന അവളെ എല്ലാവരും സഹതാപത്തോടെ നോക്കി.. “”പാവം കുട്ടി.. അമ്മ മരിച്ചപ്പോൾ ഉണ്ടായ ഷോക്കിന്റയാവും “” കണ്ടു നിന്നവർ പലതും പറഞ്ഞു… പക്ഷേ എല്ലാവരും ഒടുവിൽ വന്നു നിന്നത് നിശക്ക് മാനസിക രോഗമുണ്ട് എന്ന നിഗമനത്തിൽ ആണ്..എല്ലാ കേട്ട് ഗംഗ ഉള്ളാലെ ചിരിച്ചു. “”ഇനിയുള്ള നിന്റെ കാര്യം പോക്കാ മോളെ… നിന്റെ അപ്പനെ കൊണ്ടു തന്നെ നിന്നെ കാര്യത്തിൽ ഒരു തീരുമാനം എടുപ്പിക്കും ഞാൻ..”” പല്ല് ഞെരിച്ചു കൊണ്ടു അവളെ വാരി എടുത്തു.. മുറുകെ പിടിച്ചപ്പോൾ നിശക്ക് നന്നായി നൊന്തു “”ന്നെ പിടിക്കേണ്ട…. ന്നെ വിട്… “” കുതറി താഴെ ഇറങ്ങി ഓടുമ്പോഴും ഭയത്തോടെ അവൾ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.. വീടെത്തും വരെ അവളെ കൊഞ്ചിക്കും പോലെ ചേർത്ത് പിടിച്ചു ദേഹത്തു നുള്ളി വേദനിപ്പിച്ചു കൊണ്ടിരുന്നു ..

അലറി കരയുന്ന നിശയെ ചേർത്ത് പിടിച്ചു കണ്ണീർ ഒഴുക്കി… നന്നായി ദേഹം വേദനിച്ചപ്പോൾ കുഞ്ഞി കൈകൾ ഗംഗയുടെ മുഖത്തു ആഴ്ന്നിറങ്ങി… കണ്ണിനുള്ളിൽ കുഞ്ഞു വിരൽ കൊണ്ടു മുറിവ് ഉണ്ടായി… നീറ്റൽ എടുത്തു പുളഞ്ഞു ഗംഗ നിശയുടെ പിടി വിട്ടു… നിലത്തേക് വീണ നിശ പിന്നെയും അലറി കരഞ്ഞു…അവളെ വലിച്ചിഴച്ചു കൊണ്ടാണ് വീട്ടിലേക്കു നടന്നത് . വീടെത്താറായതും ഗംഗ കണ്ണ് പൊത്തി പിടിച്ചു “””ഈശ്വര…. ന്റെ കണ്ണ്… ഒന്നിങ്ങു വന്നെ മനുഷ്യ… നിങ്ങടെ മോളെന്റെ കണ്ണ് മാന്തി പൊളിച്ചു…”” ഒരു കണ്ണിൽ കൈ ചേർത്തു മറു കയ്യിൽ നിശയെയും പിടിച്ചു കരഞ്ഞു കൊണ്ടു വരുന്ന ഗംഗയെ കണ്ടു രാമചന്ദ്രൻ ഇറങ്ങി വന്നു. എന്താ ഗംഗേ… എന്ത് പറ്റി.. ദേഷ്യത്തോടെ നിശയെ അകലേക്ക്‌ തള്ളി വിട്ടു ഗംഗ .. “”ചോദിക് നിങ്ങടെ മോളോട് …

എന്റെ കണ്ണ് ഇനി കാണോ ആവോ… മാന്തി പൊളിച്ചു കളഞ്ഞില്ലേ ഇവൾ.”” അച്ഛന്റെ മുഖത്തു നോക്കാതെ തല കുമ്പിട്ടു നിന്നു നിശ…. ചെറിയമ്മ വന്നതിൽ പിന്നെ അച്ഛൻ നന്നായി ഒന്ന് പുഞ്ചിരിചിട്ട് പോലുമില്ല… അമ്മ മരിച്ചപ്പോൾ ഒന്ന് കരയ പോലും ചെയ്യാത്ത അച്ഛൻ തന്നെ ഇനി നോക്കില്ലന്ന് അവൾക് മനസിലായി കാണണം…. മകളുടെ ചോര ഒലിക്കുന്ന കയ്യും നെറ്റിയും ഒന്ന് നോക്കുക പോലും ചെയ്യാതെ ഗംഗയെ ആശ്വാസിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു രാമചന്ദ്രൻ. “” മുറിഞ്ഞൊ .. ഗംഗേ… നോക്കട്ടെ.. “” “”മാറി നിക്ക് അങ്ങോട്ട്…. പോ… പോയി മോളെ പുന്നാരിക്ക്… ക്ക് ആരും ഇല്ലല്ലോ… അവളെന്റെ കണ്ണ് കുത്തി പൊട്ടിച്ചാൽ എന്താ… എന്നെ കുത്തി കൊന്നാൽ ന്താ… മോളെ ഒന്നും പറയരുത്… ചോദിക്ക പോലും ചെയ്യരുത്.”” ഗംഗയുടെ ഓരോ വാക്കുകളും അയാളിൽ നിശയോടുള്ള ദേഷ്യം ആളികത്തിച്ചു.

“”എന്തേലും പറയുമ്പോൾ നോക്കി പേടിപ്പിച്ചാൽ മതി… അടിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക്.. ഇന്ന് അവളവിടെ ന്താ കാണിച്ചു കൂട്ടിയത് എന്നറിയോ നിങ്ങൾക് “” പൊടിപ്പും തൊങ്ങലും വച്ചു ഓരോന്നും രണ്ടിരട്ടിയായി അവർ പറഞ്ഞു കൊടുത്തു. “”നിശേ…. നേരാണോടി ഇതൊക്കെ?.”” ഭയന്നു വിറച്ചു നിശ പിന്നോട്ടു നീങ്ങി..കുഞ്ഞു കൈ രണ്ടും കൂട്ടി പിടിച്ചു തുടകളിൽ മാറി മാറി തല്ലി.. അടികൊണ്ട് നിലത്തു വീണുരുണ്ടിട്ടും കലി മാറാതെ പിന്നെയും അടിച്ചു. “”അടിക്കല്ലേ അച്ചേ… ഞാനല്ല…. ചെറിയമ്മയാ…”” “”ഞാനോ… ഞാൻ ന്തു ചെയ്തെന്നാടി.”” നിശയുടെ കവിളിൽ വിരൽ കൊണ്ടു കുത്തി വേദനിപ്പിച്ചു ഗംഗ. “”ഭ്രാന്താ ഇവൾക്ക്…. സംശയം ഉണ്ടേൽ ആരോടെങ്കിലും ചോദിച്ചു നോക്ക്.. നാട്ടുകാര് മൊത്തം പറയുന്നുണ്ട് മോൾടെ ഭ്രാന്തിനെ പറ്റി….””

“”ചെറിയമ്മക്കാ ഭ്രാന്ത്‌…. ന്റെ അമ്മയെ കൊന്നില്ലേ..”” “”എന്റീശ്വര…. ഞാൻ ഇതെങ്ങനെ സഹിക്കും… കേട്ടില്ലേ ഈ പറയണത് .. വയ്യാത്ത ഭാര്യയെയും മോളെയും നോക്കാൻ അല്ലെ നിങ്ങൾ എന്നെ കെട്ടീത്… അവർക്ക് വേണ്ടി ന്റെ മോളെ പോലും നന്നായി നോക്കീട്ടില്ല ഞാൻ .. ന്നിട്ട് എനിക്ക് ഇത് കിട്ടണം… “” നിലത്തേക് പടിഞ്ഞിരുന്നു തലക് കൈ കൊടുത്തു അലറി കരഞ്ഞു ഗംഗ.. “”ഇതൊക്കെ ചോദിക്കാനും പറയാനും എനിക്ക് ആരുമില്ലാണ്ടായി പോയല്ലോ ഈശ്വര.. “” ഒളി കണ്ണിട് രാമ ചന്ദ്രനെ നോക്കി… അയാളുടെ സഹതാപം നിറഞ്ഞ നോട്ടം കണ്ടു പിന്നെയും എണ്ണിപെറുക്കി കരഞ്ഞു. “” സാരമില്ല ഗംഗേ… അവൾ കുഞ്ഞല്ലേ… അറിവില്ലാതെ പറയണത് അല്ലെ… നീ അങ്ങ് ക്ഷമിച്ചു കള…സുമ മരിച്ചത് എങ്ങനെയാന്ന് എനിക്ക് അറിയാം… അതിപ്പോ ഇവള് അങ്ങനെ പറഞ്ഞുന്നു പറഞ്ഞു നീ കൊന്നത് ആവോ… ഇല്ലല്ലോ..വാ… എണീക് “” “””

ഇവളിനി ഇത് ആരോടൊക്കെ പറയും… ഈ കാണിച്ചു കൂട്ടണത്തും പറയണതും ഭ്രാന്ത്‌ ആന്ന് നമുക്ക് അല്ലെ അറിയൂ.. “” അയാൾ തിരിഞ്ഞു മകളെ നോക്കി…ഉടുപ്പിന്റെ അറ്റം കൊണ്ടു ദേഹത്തു നിന്ന് ചോരയും മണ്ണും തുടച്ചു നീക്കുകയായിരുന്നു അവൾ. “”സുമ ചത്തത് നന്നായി… മകളുടെ ഭ്രാന്ത്‌ പിടിച്ച കോലം കാണേണ്ടി വന്നില്ലല്ലോ അവൾക്.”” നിലത്തു നിന്ന് ഒരു പിടി മണ്ണ് വാരി ഗംഗയുടെ മുഖത്തേക് വലിച്ചെറിഞ്ഞു നിശ. “” എനിക്ക് അല്ല ഭ്രാന്ത്‌…. ചെറിയമ്മക്കാ…എന്റെ അമ്മയെ കൊന്നില്ലേ… മുഖത്തു പിടിച്ചു ശ്വാസം മുട്ടിച്ച കൊന്നത്… ഞാൻ കണ്ടെയ… ചെറിയമ്മയെയും ഞാൻ കൊല്ലും അതുപോലെ .”” ഉണക്കാൻ വെട്ടി ഇട്ടിരുന്ന മടൽ എടുത്തു ഗംഗയുടെ തലക് ആഞ്ഞടിച്ചു നിശ.

“”ചത്തോ…. എന്റെ അമ്മയെ കൊന്നത് അല്ലെ… ചത്തോ ” മുഖതും കണ്ണിലും മണ്ണ് വീണത് തുടച്ചു കളയുന്നതിൽ ശ്രെദ്ധിച്ചിരുന്നത് കൊണ്ടു നിശയുടെ ഈ പ്രവർത്തി രണ്ടു പേരും കണ്ടിരുന്നില്ല. “”എന്റെ തല പൊളിഞ്ഞേ… എന്നെ കൊല്ലുന്നേ “” അടികൊണ്ട തലയിൽ കൈ വച്ചു ഗംഗ അലറി. “”കൊല്ലും ഞാൻ ഇവളെ…. ഇവള്ടെ ഭ്രാന്ത്‌ ഞാൻ ഇന്നത്തോടെ തീർത്തു തരാം “” ഓടി അകത്തേക്കു കയറിയ നിശയെ പിന്നാലെ ചെന്നു പിടിച്ചു. “”എന്റെ തലക് അടിക്കാറായി നീ അല്ലെ.. വാടി ഇങ്ങോട്ട് ” പിടിച്ചു വലിച്ചു അരകല്ലിൻ ചുവിട്ടിൽ കൊണ്ടു നിർത്തി… കുഞ്ഞി കൈ നിവർത്തി അരകല്ലിലേക്ക് വച്ചു പിള്ളക്കൽ കൊണ്ടു ഇടിച്ചു ചതച്ചു.ചതഞ്ഞ വിരലുകൾക്ക് അഗ്രം ചോര ഒഴുകി വീർത്തു വന്നു .നിശ വേദന കൊണ്ടു പുളഞ്ഞു… കണ്ണുകൾ നിറഞ്ഞു ചുവന്നു തുടുത്തു…ദേഹമാകെ വിയർത്തു കുളിച്ചു….

കണ്ണിൽ ഇരുട്ട് കയറും പോലെ…നിശയറിയാതെ തന്നെ ഉടുപ്പ് മൂത്രത്തിൽ കുതിർന്നു. മുറ്റവും പറമ്പും എല്ലാം തനിക് ചുറ്റും കറങ്ങും പോലെ തോന്നി അവൾക്.. ബോധം മറഞ്ഞു വീണ അവളെ വലതു കൈൽ തൂക്കി വലിച്ചു മുറിയിൽ അടച്ചു ഗംഗ. “”പച്ച വെള്ളം കൊടുക്കില്ല ഞാൻ ഇവൾക്ക് ..എന്നോടാ അവള്ടെ ഭ്രാന്ത്‌ “” കലി പൂണ്ടു തുള്ളുന്ന ഗംഗക്ക് മുന്നിൽ എല്ലാം കണ്ടു മൗനമായി നിന്നതെ ഉള്ളൂ രാമചന്ദ്രൻ. പിന്നെയും രണ്ടു ദിവസം കഴിഞ്ഞു അയാൾക് മകളെ പറ്റി ഒന്ന് തിരക്കാൻ തോന്നാൻ. “”അവളെ തുറന്നു വിടുന്നില്ലേ ഗംഗേ…”” കണ്ണുകൾ തുറിച്ചു ദേഷ്യത്തിൽ അയാളെ നോക്കി ഗംഗ. “”ഏതവളെ?”” “”നിശ മോളെ!”” “”ആ ഭ്രാന്തി പെണ്ണിനെയോ… എന്നിട്ട് വേണം അവൾ ഇനി എന്നെ കൊല്ലാൻ അടുത്ത വഴി നോക്കാൻ.”” “” എന്നാ കുറച്ചു വെള്ളം എങ്കിലും കൊടുക്ക്… അല്ലേൽ അവിടെ കിടന്നു ചത്തു പോകും അവൾ “”

“”എപ്പോഴും തീറ്റ കൊടുത്താൽ അവൾക് എല്ലിന്റെ എടേ കേറും… അപ്പോ ഓരോന്ന് വിളിച്ചു പറയാനും തോന്നും.. അവിടെ കിടക്കട്ടെ… ജീവൻ പോകാതിരിക്കാൻ ഉള്ളത് കൊടുക്കുന്നുണ്ട് ഞാൻ “” “”ഭക്ഷണം കൊടുക്കണ്ട.. തുറന്നു വിടലോ… എവിടേലും പൊക്കോട്ടെ “” “”ഓഹ്… ഇനി നാട്ടുകാരോട് പറഞ്ഞു നടക്കാൻ ആവും… എന്നെ നാറ്റിച്ചേ അടങ്ങുളോ നിങ്ങൾ ..” “”എടി… ആരെങ്കിലും അറിഞ്ഞാൽ…”” “”ചോദിക്കുന്നവരോട് അവളെങ്ങ് ഇറങ്ങി പോയെന്നു പറഞ്ഞേക്കണം… പൂട്ടി ഇട്ടേക്കുവാന്ന് പറയണ്ട. എന്താ?”” “” എന്നാലും …!!”” തല ചൊറിഞ്ഞു മകൾ കിടക്കുന്ന മുറിയിലേക് നോക്കി നിൽക്കുന്ന രാമചന്ദ്രന്റെ മുഖത്തു മകളോട് ബാക്കി നിൽക്കുന്ന ഇഷ്ടം തെളിഞ്ഞു കാണാമായിരുന്നു. “”ഓഹ്… ഇപ്പോഴും മോളോടാ ഇഷ്ടം .””ഉള്ളിൽ പിറു പിറുത്തു. പിന്നെ കള്ള കണ്ണീർ ഒഴുക്കി.

“”എന്നാ ഞാൻ അവളെ അങ്ങ തുറന്നു വിടാം…. എന്നിട്ട് നാട്ടുകാർ ഒക്കെ വിശ്വസിക്കട്ടെ… സുമയെ കൊന്നത് ഞാൻ ആണെന്ന്… എന്നിട്ട് ഞാനും എന്റെ മോളും കൂടി വല്ല പുഴയിലോ കിണറ്റിലോ ചാടി ചാവാം.”” ഗംഗയുടെ കള്ള കണ്ണീരിൽ അയാൾ വീണു പോയി. ആദ്യമായും അവസാനമായും അന്നാണ് അയാൾ അവൾക് വേണ്ടി സംസാരിച്ചത്. പിന്നെ പതുക്കെ പതുക്കെ മകളോടുള്ള ചെറിയ ഇഷ്ടം പോലും ആ മനസിൽ നിന്ന് ഇല്ലാണ്ട് ആക്കി ഗംഗ.കട്ട പിടിച്ച ഇരുട്ടിൽ ദാഹിച് വളഞ്ഞു കിടക്കുമ്പോഴും നിശയുടെ ഉള്ള് നിറയെ അച്ഛൻ വന്നു തുറന്നു വിടുമെന്നുള്ള വിശ്വാസമായിരുന്നു.. പതിയെ പതിയെ അതും ഇല്ലാണ്ട് ആയി… നിശ എന്നേക്കുമായി ഇരുട്ടിൽ ആക്കപ്പെട്ടു. 🔸🔸🔸🔸

“”നിശേ…. ആലോചിച്ചു കഴിഞ്ഞെങ്കിൽ ഒന്ന് എണീറ്റ് വരോ… ഈ നാലു ചുവരുകൾക്കപ്പുറം ഒരു ലോകം കൂടി ഉണ്ടെടോ..വിരോധമില്ലെങ്കിൽ ഒന്ന് നടന്നിട്ട് വരാം.”” അപേക്ഷ പോലെയുള്ള അഭിയുടെ പറച്ചിൽ കേട്ട് ദേവു ഊറി ചിരിച്ചു… ഹ്മ്മ്.. ഹ്മ്മ് ന്ന് തലയാട്ടി ചിരിച്ചു കൊണ്ടു നിശക്ക് വേറെ ഡ്രസ്സ്‌ എടുത്തു കൊടുത്തു. “”ഓഹ്… ഇനി ഈ ഭ്രാന്തിയെയും എഴുന്നള്ളിച് കൊണ്ടു പുറത്തേക് പോകുവാണോ… നിങ്ങൾക് വേറെ തൊഴിൽ ഒന്നും ഇല്ലേ പിള്ളേരെ?”” പിന്നിൽ എല്ലാം കണ്ടും കേട്ടും നിന്ന ഗംഗ അകത്തേക്കു വന്നു. “”അമ്മ പോ… ഇത് ഞങ്ങൾ നോക്കിക്കോളാം “” മകളുടെ വായിൽ നിന്ന് ആദ്യമായ് എതിർവവാക്ക് കേട്ടപ്പോൾ ഗംഗയുടെ ഉള്ള് വേദനിച്ചു.ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്ന ഗംഗയെ കണ്ടു അഭിയും ദേവും പരസ്പരം കൈ കൊടുത്തു .

പരുങ്ങി നിൽക്കുന്ന നിശയെ കണ്ടു കളിയാക്കി ചിരിച്ചു. “”ചേച്ചി ഇങ്ങനെ പേടിച്ചിട്ടാ അമ്മ ഇങ്ങനെ തലേൽ കേറുന്നേ… അന്ന് അമ്മയുടെ തലക് അടിച്ച ധൈര്യം ഒക്കെ ഇങ്ങ പോരട്ടെന്നേ “” നിശ ദയനീയമായി അവരെ നോക്കി . “”പിന്നേം അതേ ഭാവം…. എന്റെ നിശേ… ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യെടോ… അതോ ചിരിക്കാൻ അറിയില്ലേ തനിക്. “” “”വർഷങ്ങൾ ആയി കരച്ചിൽ തന്നെ അല്ലായിരുന്നോ… ചിലപ്പോൾ അതിന്റെ ആവും ചിരിക്കാൻ ഒക്കെ മറന്നു ഞാൻ “” ഡ്രസ്സ്മെടുത്തു അകത്തേക്കു കയറുമ്പോൾ നിശ അഭിയെ നോക്കി ഇടർച്ചയോടെ പറഞ്ഞു.അവളുടെ ശബ്ദത്തിലെ ചിലമ്പൽ അവന്റെ ഉള്ളിലും നോവുണർത്തി… അവൾക് വേദനിക്കുമ്പോൾ തന്റെ ഉള്ളിലും നിവുണ്ടാകുന്നത് അവൻ അറിഞ്ഞു…..  (തുടരും )

അഭിലാഷ: ഭാഗം 4

Share this story