ചങ്കിലെ കാക്കി: ഭാഗം 19

ചങ്കിലെ കാക്കി: ഭാഗം 19

നോവൽ: ഇസ സാം

“വൈഗയിൽ ഇനിയും അവൾ പറയാത്ത പലതും ഉണ്ട് അജു ……മേ ബി ഇറ്റ് വിൽ ഹർട് യു മോർ ……. ചിലപ്പോൾ നിനക്ക് ആക്‌സെപ്ട് ചെയ്യാൻ പോലും കഴിയില്ലായിരിക്കാം …” അവനത് പറഞ്ഞപ്പോൾ ഞാൻ വേദനയോടെ പറഞ്ഞു…. “ഒരു റേപ്പിൽ കൂടുതൽ ഒന്നും അവൾക്കു പറയാൻ ഉണ്ടാവില്ല ഫെയ്‌സി ……. അതൊന്നും അര്ജുനന് അവൻ്റെ വൈകാശിയുടെ മേൽ ഉള്ള പ്രണയത്തിനെ ബാധിക്കുന്നില്ല…….എൻ്റെ വൈഗയോളം ആഴമായി ഭ്രാന്തമായി ആരും എന്നെ സ്നേഹിക്കുന്നില്ല ഫയസി ….” നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ ഫോൺ വെച്ചു …… 🟢🟢🟢🟢🟢🟢🟢🟢🟢 ഇന്നു വൈഗ വരും…… ഇന്നത്തെ സെഷൻ വളരെ നിർണ്ണായകമാണ്…… ഞാൻ അര്ജുനനോട് അവളെ വിളിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്….. അവൾക്കായി ഞാൻ കാത്തിരുന്നു…..ഇന്ന് ഞാൻ മറ്റാർക്കും അപ്പോയ്ന്റ്മെന്റ് കൊടുത്തിരുന്നില്ലാ…..

ക്ലിനിക്കിലും പോയിരുന്നില്ല…..പറഞ്ഞ സമയത്തിനു അരമണിക്കൂർ മുന്നേ അവൾ എത്തി….. ഒന്നും മിണ്ടാതെ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു….. കൃത്യ സമയം ആയപ്പോൾ ഉള്ളിലേക്ക് വിളിപ്പിച്ചു…..എന്നത്തെയും പോലെ ചടുലതയോടെ വന്നു ബാഗ് ചില്ലു മേശയിൽ ശബ്‌ദത്തോടെ വെച്ചു ….. ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ഒന്ന് ചമ്മി ചിരിച്ചു…. “സ്സോറി ഫെയ്സിക്കാ ….’ എന്നും പറഞ്ഞു മെല്ലെ വെച്ചു …. “അപ്പോൾ എങ്ങനെയുണ്ടായിരുന്നു ടാസ്ക് ?….” “ഇറ്റ് വാസ് ഗുഡ് എക്സ്പീരിയൻസ് ……ഞാൻ റിപ്പോർട്ട് കൊണ്ട് വന്നിട്ടുണ്ട്……” എന്നും പറഞ്ഞു ഒരു ഫയൽ എനിക്ക് നേരെ നീട്ടി…….. ഞാനതു വാങ്ങി ഓടിച്ചു നോക്കി …അവസാന വരി വലുതാക്കി എഴുതിയിരിക്കുന്നു….. “NOT ALL MEN ARE SICK BUT SOME ARE …..”

എന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നവളെ നോക്കി ….. “അപ്പൊ ഒരു ട്രെയിൻ യാത്ര ഒറ്റയ്ക്ക് നടത്താമോ വൈഗാലക്ഷ്മി……” ആ കണ്ണുകളിൽ ആശങ്ക നിറയുന്നതറിഞ്ഞു …..ഇല്ലാ എന്ന് യാന്ത്രികമായി തലയാട്ടി……. “എന്റെ അർജുനേട്ടനോടൊപ്പം മാത്രം………” എന്റെ മുന്നിലിരിക്കുന്ന വൈഗാ അവളോട് എനിക്ക് വാത്സല്യം തോന്നി……അവളുടെ മനസ്സു ആ ഭയത്തിന്റെയും ആശങ്കയുടെയും ഏക മരുന്ന് അർജുനനാണ് ……അവൾ സ്വയം കണ്ടു പിടിച്ച മരുന്ന്…… “അർജുനൻ ഇല്ലാത്ത കാലം ഉണ്ടായാലോ ……” അവൾ ഞെട്ടലോടെ എന്നെ നോക്കി…… “വൈഗാ……. അർജുനനും വൈഗയും സ്നേഹിച്ചു സ്നേഹിച്ചു ഒരുപാട് കാലം ജീവിക്കും …നിങ്ങള്ക്ക് കുഞ്ഞുങ്ങളും ഉണ്ടാവും…… അവർക്കും വൈഗ നല്ല അമ്മ ആയിരിക്കുമോ…..?” “ഓഫ്‌കോഴ്സ്……..

എനിക്ക് കിട്ടാത്ത അമ്മയുടെ സ്നേഹം എനിക്ക് എന്റെ മക്കളിലൂടെ പകർന്നു എങ്കിലും സംതൃപ്‌തി അടയണം …..” നിറഞ്ഞ ആവേശത്തോടെയുള്ള അവളുടെ ശബ്ദം……. “….ഇന്ന് നമ്മൾ പുതിയ ഒരു രീതി ആരംഭിക്കുകയാണ്…. ഇന്ന് ഇവിടെ അല്ലാ നമ്മൾ ഇരിക്കുന്നത് ” ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു….. അധികം വെളിച്ചംമില്ലാത്ത ട്രീത്മെന്റ്റ് ബെഡ് ഉള്ള ഒരു ഇരുണ്ട മുറി….. അവൾ എന്നെ സംശയത്തോടെ നോക്കി….. “ഭയം തോന്നുന്നുണ്ടോ വൈഗാലക്ഷ്മി…..” അവൾ എന്നെ നോക്കി ചിരിയോടെ പറഞ്ഞു…….”ഇല്ലാ…..എന്ന് പറഞ്ഞാൽ കളവാകും …..” “കിടന്നോളൂ ……” അപ്പോഴും അവൾ എന്നെ സംശയത്തോടെ നോക്കി….. “എന്തിനാ …..?” “നമ്മൾ ഇത്ര നാൾ പുറത്തിരുന്നു സംസാരിച്ചു… അത് തന്നെയാണ് ഇവിടെയും…പക്ഷേ ഒരു വ്യെത്യാസം….വൈഗക്ക് വളരെ റീലാക്ക്സ് ചെയ്തു സ്വസ്ഥമായി എന്നോട് സംസാരിക്കാം ….

എല്ലാം എന്നോട് പറയാം…..ഭയം ഇല്ലാതെ ….വൈഗ മറന്നു പോയ പലതും എന്നോട് പറയാം……” “ഹിപ്നോട്ടിസം ആണോ …?” ഭയത്തോടെ അവൾ എന്നെ നോക്കി ചോദിച്ചു….. “എന്നും പറയാം…….” അവൾ സംശയത്തോടെ ആ കിടക്കയിലേക്ക് നോക്കി….. അതിലേക്കു ഇരിക്കും മുന്നേ ആ കിടക്ക തലോടി കൊണ്ട് എന്നോട് ചോദിച്ചു…… “എനിക്ക് അർജുനേട്ടനോട് ഒന്ന് സംസാരിക്കണം……” ഞാൻ എന്റെ മൊബൈൽ അവൾക്കു കൊടുത്തു പുറത്തേക്കു ഇറങ്ങി…… 🟢🟢🟢🟢🟢🟢🟢🟢🟢🟢 നിറകണ്ണുകളോടെ അർജുനെട്ടനെ വിളിക്കുമ്പോൾ എനിക്കറിയില്ല ഞാൻ എന്തിനാണ് കരയുന്നതു എന്ന്…. എന്തിനാണ് ഞാൻ ഭയക്കുന്നത് എന്ന്…. “ആ ഫയസീ ……” അർജുനേട്ടൻ്റെ ശബ്ദം … “ഫെയ്‌സീ അല്ല…….” ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം….. “വൈകാശീ ……. എന്ത് പറ്റി ….ശബ്ദം വല്ലാതെ…….”

ആ ശബ്ദംകേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി….. “ഒന്നൂല്ലാ …… അർജുനേട്ടനു എന്നെ ഇഷ്ടാണോ ….?” അപ്പുറം നിശബ്ധമായിരുന്നു……. “എന്ത് പറ്റി എന്റെ വൈകാശിക്കു…….?” ആ സ്നേഹം നിറഞ്ഞ സ്വരം എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നു…. “പറ ….എത്ര ഇഷ്ടം ഉണ്ട്……..” “എന്റെ വൈകാശിയേ ഇവിടെ തിരക്കോടു തിരക്കാണ്…. ഞാൻ സ്ടഷനിലാണ്…..ഇവിടെ സ്സീൻ ആണ്…… കൊഞ്ചാതെ കാര്യം പറഞ്ഞെ ……” “കാര്യം ഒന്നൂല്ലാ …. ഒന്ന് പറയ്…..പ്ളീസ് അർജുനേട്ടാ………” “നിനക്ക് വട്ടുണ്ടോ പെണ്ണേ ….?” “അതുകൊണ്ടല്ലേ ഇവിടെ വന്നു നിക്കുന്നേ……..പറ എത്ര ഇഷ്ടം ഉണ്ട് എന്നെ……?” ചെറു ചിരിയോടെയുള്ള ആ ശബ്ദം എന്റെ ചെവിയിൽ എത്തി…… “ഒരു കൊച്ചു കൊച്ചു കടുക് മണിയോളം……” കള്ളം ആണ് എന്നറിയാമെങ്കിലും എന്തോ ഒരു നിരാശ തോന്നി……

“അത്രേയേയുള്ളു ……” “അത്രേയുള്ളൂ ………കാരണം ആ കടുക് മണിക്കുള്ളിലാണ് എന്റെ ലോകം ……..” കണ്ണീർ കലർന്ന ചിരിയോടെ ഞാൻ കാൾ കട്ട് ചെയ്തു…….. തിരിഞ്ഞു നോക്കുമ്പോൾ ഫെയ്‌സിക്ക വന്നു നില്പുണ്ട്…എന്ന നോക്കി ചിരിച്ചു…… “ഇപ്പൊ ചാർജ് ആയോ ….?” “മ്മ് ….” ഞാൻ തലയാട്ടി…… ഫെയ്‌സി ഇക്ക പറഞ്ഞത് പോലെ ഞാൻ അനുസരിച്ചു…… മെല്ലെ മെല്ലെ എന്റെ മനസ്സും ഞാനും ഫെയ്സിക്കായും എന്റെ കുട്ടിക്കാലത്തേക്ക് പോയി…… സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ഒടുവിൽ ആ മണിയൊച്ചയിൽ ഞങ്ങൾ എത്തി…..ഭയം വന്നു മൂടുമ്പോൾ അനുവാദമില്ലാത്തപ്പോൾ എന്റെ ചെവിയിലെത്തുന്ന ആ മണിയൊച്ച ……ആദ്യമായി അവർ എനിക്ക് കൂട്ട് വന്നത് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന്റെ നാളുകളിലായിരുന്നു…… ആറിൽ പഠിക്കുന്ന വൈഗാ ലക്ഷ്മി……

ഉത്സവ് നാളുകളിൽ ചെറിയമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ വീട്ടിൽ വരുമായിരുന്നു…..ഞാൻ അവരുടെ മുന്നിൽ എന്നും അധിക പെറ്റായിരുന്നു….. ചിലർക്കു എന്നോട് അടങ്ങാത്ത സഹതാപമായിരുന്നു….. രാത്രികളിലും അവരൊക്കെ ഞങ്ങളുടെ വീട്ടിൽ തങ്ങുമായിരുന്നു…… അമ്പലത്തിൽ നിന്ന് എപ്പോഴും മണിയൊച്ചയും ഭജനയും കേൾക്കാമായിരുന്നു….. വെളുക്കുവോളം എല്ലാരും അമ്പലത്തിലായിരിക്കും…..ചിലർ വീട്ടിലായിരിക്കും…..ഒരു നാൾ ഞാനും വീട്ടിലായിരുന്നു….. അച്ഛൻ ഉത്സവ കമ്മറ്റിയിൽ തിരക്കായിരുന്നു…..ചെറിയമ്മ എന്നും അവരുടെ മക്കളെ പറ്റി മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു….. എനിക്കന്നു വയ്യായ്ക ഉണ്ടായിരുന്നതിനാൽ അമ്പലത്തിൽ പോയിരുന്നില്ല …അവർ അത് അറിഞ്ഞിരുന്നില്ല…..

വാതിലും പൂട്ടി അവർ പോയിരുന്നു……അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണവും എടുത്തു കഴിച്ചു ഞാൻ ഭയന്നു മുറിയിൽ കിടന്നു…… എപ്പോഴോ ഉറങ്ങി പോയി…… രാത്രിയുടെ ഏതോ യാമങ്ങളിൽ എന്നിലൂടെ ഇഴയുന്ന എന്തോ ഒന്ന് ….എന്റെ പാവടയ്ക്കടിയിലൂടെ എന്തോ തേടുന്ന കരങ്ങളെ പാമ്പായിരിക്കും എന്ന് കരുതി കണ്ണ് തുറന്നു നിലവിളിച്ച അധരങ്ങളെ ആരോ ബലമായി കവർന്നു……. കൈ കൊണ്ട് കാലും കൊണ്ട് ഞാൻ മാന്തിയും ചവിട്ടിയും നോക്കി……പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല … ദുർഗന്ധം വമിക്കുന്ന അയാളുടെ അടിവസ്ത്ര കൊണ്ടെൻ്റെ വാ അയാൾ കെട്ടി വെച്ചു ……മുറിയിൽ വെളിച്ചം ഉണ്ടായിരുന്നില്ലാ …… എന്റെ നിലവിളിയോ വിതുമ്പലോ ഒന്നും ആരും കേട്ടില്ല….. മണിയൊച്ച ആയിരുന്നു അയാൾക്ക് കൂട്ട് …..

അയാളുടെ മുട്ടുകൾക്കിടയിൽ എന്റെ കുഞ്ഞികാലുകൾ ഞെരിഞ്ഞമർന്നു…… എന്റെ ഉള്ളിലേക്ക് വേദനയോടെ അയാൾ അമരുന്ന ഓരോ നിമിഷവും ഞാൻ വേദനയോടെ മനസ്സു കൊണ്ട് നിലവിളിച്ചു കൊണ്ടിരുന്നു……എപ്പോഴോ ശ്വാസം മുട്ട് തോന്നി……ഞാൻ ബോധരഹിതയായി…… നേരം വെളുക്കുമ്പോൾ ഞാൻ മെത്തയിൽ ചുരുണ്ടു കൂടി കിടപ്പുണ്ടായിരുന്നു……എന്നെ ആരോ പുതപ്പിച്ചിരിക്കുന്നു……എഴുന്നേൽക്കാൻ പോലും കഴിയാത്ത വേദന തോന്നി….എങ്ങനെയൊക്കെയോ ബാത്റൂമിൽ പോയി….. ഓരോ തുള്ളി മൂത്രം ഒഴുകുമ്പോഴും ഞാൻ അനുഭവിച്ച വേദന ……ഇന്നും ചിലപ്പോൾ എനിക്കനുഭവപ്പെടാറുണ്ട്……. അപ്പോഴും മണിയൊച്ച നിലച്ചിട്ടുണ്ടായിരുന്നില്ല…… ആ ദുർഗന്ധം എന്നെ വിട്ടു മാറീയിട്ടുണ്ടായിരുന്നില്ല…….

എങ്ങനെയൊക്കെയോ കുളിച്ചു മുറിയിലേക്ക് വന്നു ചുറ്റും നോക്കി…..ഒന്നും ഇല്ലാ…ആ വൃത്തികെട്ട അടിവസ്ത്രം ഇല്ല…..ഒന്നും ഇല്ല……ആരാണ്…..അറിയില്ല…….പുറത്തു ആരുടെയൊക്കെയോ സംസാരം കേൾക്കാം പൊട്ടിച്ചിരി കേൾക്കാം……. പുറത്തേക്കു നോക്കിയപ്പോൾ ഇന്നലെ വന്ന എല്ലാ കാറുകളും അവിടെയുണ്ട്….. ആരും പോയിട്ടില്ല……ആര്…..? എനിക്കറിയില്ല…? അവരിൽ ആര്……? അറിയില്ല…….പുറത്തേക്കു ഇറങ്ങാൻ ഭയം തോന്നി…വാതിലിനടുത്തേക്കു നോക്കിയപ്പോൾ അത് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നു…… ഞാൻ അകത്തു നിന്ന് പൂട്ടി…….കട്ടിലും മേശയും ഒക്കെ നീക്കി വാതിലിൽ കൊണ്ട് വെച്ചു… ഇനിയും അയാൾ വന്നാലോ……? ജന്നലും അടച്ചു അകത്തിരുന്നു…..വീണ്ടും വീണ്ടും ആ ദുർഗന്ധം എന്നെ തേടി എത്തി……. കാലുകൾ വേദനിച്ചു കൊണ്ടിരുന്നു……സ്വകാര്യ ഭാഗങ്ങൾ എല്ലാം നീറ്റലായിരുന്നു…..

പക്ഷേ മേശമേൽ വച്ചിരുന്നു ബ്രെഡും പഴവും വെള്ളവും എന്നെ അത്ഭുതപ്പെടുത്തി…….അയാൾ ആയിരിക്കുമോ…….? വിശന്നു തളർന്നപ്പോൾ എപ്പോഴോ അത് കഴിച്ചു……. ഒരാളും എന്നെ അന്വേഷിച്ചു വന്നില്ല……എപ്പോഴോ വൃന്ദ വന്നു തട്ടി വിളിച്ചിരുന്നു… അവളെ ഞാൻ വഴക്കു പറഞ്ഞു ഓടിച്ചു……. ആരെക്കെയോയോ വാതിലിൽ മുട്ടി…ഞാൻ വാതിൽ തുറന്നിരുന്നില്ല……രാത്രിയിലെപ്പോഴോ വാതിലിനടുത്തു നിഴലനക്കം ഞാൻ കണ്ടു…. പക്ഷെ വാതിൽ മുട്ടിയിരുന്നില്ല…… പുലരുവോളം ആ നിഴല് എന്റെ മുറിക്കു പുറത്തുണ്ടായിരുന്നു……. എപ്പോ വേണമെങ്കിൽ വാതിൽ തള്ളി തുറന്നു അത് അകത്തേക്ക് കയറി ഇന്നലത്തെപോലെ വേദനിപ്പിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. ഞാൻ പുതപ്പും പുതച്ചു ഒരു കോണിൽ പതുങ്ങിയിരുന്ന്….

പക്ഷേ എന്റെ കാലുകൾക്കിടയിൽ വേദനയും നാസികയിൽ ദുർഗന്ധവും കാതുകളിൽ മണിയൊച്ചയും കണ്ണുകളിൽ ആ നിഴലും എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു….. എപ്പോഴൊ ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയിരുന്നു…..ഉണരുമ്പോൾ ഞാൻ ഓടി ജന്നൽ തുറന്നു പുറത്തേക്കു നോക്കുമ്പോൾ അവിടെ കാറുകൾ ഒന്നും ഉണ്ടായിരുന്നില്ല….. വല്ലാതെ ആശ്വാസം തോന്നി……. എല്ലാരും പോയിരിക്കുന്നു…പക്ഷേ ഒന്ന് മാത്രം പോയില്ല മണിയൊച്ച …..അത് വല്ലാതെ ചെവിയിൽ മുഴങ്ങുന്നു…ചിലപ്പോഴൊക്കെ വല്ലാതെ കൂടുന്നു…… ചിലപ്പോൾ കുറയുന്നു……ഞാൻ ചെവി പൊത്തി കിടന്നു……ഉച്ചയ്ക്ക് ചെറിയമ്മ വന്നു തട്ടി വിളിച്ചു……. ഞാൻ എഴുന്നേറ്റില്ല…..അയാൾ ഉണ്ടാവും…..പമ്മി പമ്മി വരും…….ഇനിയും വരും….. ആരാണയാൾ……..അച്ഛനെപോലൊരാൾ……അന്ന് ഉത്സവത്തിനു വന്നവർ എല്ലാരും അച്ഛന്റെ സഹോദരങ്ങൾ ചെറിയമ്മയുടെ സഹോദരങ്ങൾ ഭാര്യമാർ മക്കൾ അങ്ങനെ ആരെക്കെയോ……?

അവരിൽ ആരോ ….? എനിക്കറിയില്ല…….? ഇനിയും വരില്ലേ …..? ഇനിയും വേദനിപ്പിക്കില്ലേ ….? ശ്വാസം മുട്ടിക്കില്ലേ …? നേരം കടന്നു പോയിക്കൊണ്ടിരുന്നു…ഒടുവിൽ അച്ഛൻ വന്നു തട്ടി വിളിച്ചു……. എനിക്ക് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല…….അത്രമേൽ ആ മണിയൊച്ച മുഴങ്ങി കൊണ്ടിരുന്നു…ഞാൻ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു…എന്റെ നാവുകളിൽ ഉയർന്നത് ‘അമ്മ എന്ന നിലവിളി മാത്രമായിരുന്നു……ഇരു ചെവിയും പൊത്തി ഞാൻ ആ മുറിയിൽ കട്ടിലിനടിയിൽ പതുങ്ങി പുതച്ചു കിടന്നു നിലവിളിച്ചു കൊണ്ടിരുന്നു…..ശക്തമായ ശബ്ദത്തിൽ വാതിൽ ആരെക്കെയോ ചേർന്ന് ഇടിച്ചു തുറന്നു അകത്തു കയറി……അയാളായിരിക്കുമോ ഞാൻ ഭയന്നു മുഖം പൊത്തി …..ആരെക്കെയോ ചേർന്ന് എന്നെ കട്ടിലിനടിയിൽ നിന്നും പുറത്തേക്കു വലിച്ചു ……………….പക്ഷേ ഞാൻ കൂടുതൽ ഭിത്തിയോടെ ചേർന്ന് നിലവിളിച്ചു…. അവർ കട്ടിൽ പൊക്കി മാറ്റി…..

ഞാൻ മുഖം പൊത്തി നിലവിളിച്ചു കൊണ്ടിരുന്നു…… “മോളേ ലച്ചൂ …ലച്ചൂ ….എന്ത് പറ്റി എന്റെ കുട്ടിക്ക്…” അച്ഛന്റെ സ്വരം …. ഞാൻ കണ്ണ് തുറന്നു……ചുറ്റും ആരെക്കെയോ …? ചെറിയമ്മയും ഉണ്ട്……. വൃന്ദയുടെയും ഇന്ദുവിന്റേയും കണ്ണുകൾ ചെറിയമ്മ പൊത്തി പിടിച്ചിരിക്കുന്നു….. ഇവരിൽ എവിടെയോ ആയാളും ഉണ്ട് എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി…ഒപ്പം മണിയൊച്ചയുടെ ശബ്ദം എന്നെ വല്ലാതെ താളം തെറ്റിച്ചിരുന്നു…. ഞാൻ എന്റെ മുറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി അച്ഛന് നേരെയും മറ്റും എറിയാൻ തുടങ്ങി……. അലറിവിളിക്കാൻ തുടങ്ങി….എപ്പോഴോ ബോധം മറഞ്ഞു ആരുടെയോ കൈകളിൽ വീഴുമ്പോൾ ഞാൻ കണ്ടു നിറഞ്ഞ കണ്ണുകളളോടെ എന്നെ നോക്കി കരയുന്ന അച്ഛനെ ….. കണ്ണ് തുറക്കുബോൾ ഞാൻ അമ്മയുടെ മുറിയിലായിരുന്നു….

എന്റെ അമ്മയുടെ മുറി…….രാമച്ചതിന്റെ മണമുള്ള അമ്മയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറി ….. അച്ഛൻ അടുത്തിരിപ്പുണ്ട്…….എന്നെ നോക്കി കരഞ്ഞു കൊണ്ട്…… കാതുകളിൽ മണിയൊച്ച നിലച്ചിരിക്കുന്നു….. എന്നും മനോഹരമായി വേഷം ധരിക്കുന്ന അച്ഛന്റെ വാടി കുഴഞ്ഞ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു….. “അച്ഛാ……..” “മോളെ…ലച്ചു…….” അച്ഛൻ എന്നെ നെറുകയിൽ തലോടി……. ഞാൻ എന്റെ കൈകളിലേക്ക് നോക്കി…..കയ്യിൽ ഒക്കെയും രെക്ഷ കെട്ടിയിരിക്കുന്നു…. ഞാൻ നിസ്സംഗമായി പുറത്തേക്കു നോക്കി കിടന്നു……അച്ഛൻ ചെറിയമ്മയോടു എന്തോ കൊണ്ട് വരാൻ പറഞ്ഞു…… ചെറിയമ്മ ഒരു മോന്തയിൽ കുറച്ചു വെള്ളവും എന്തോ പച്ചില മരുന്ന്മായി വന്നു…. ഞാൻ വെള്ളം വാങ്ങി കുടിച്ചു……. മരുന്ന് കഴിക്കാൻ സംശയിച്ചു അച്ഛനെ നോക്കിയപ്പോൾ പറഞ്ഞു…… “‘ന്റെ കുട്ടിക്ക് പേടി തട്ടിയതാണു …….

ഇത് മനയ്ക്കലെ ‘ ആശാൻ തന്നതാണ് ….. എല്ലാം മാറുംട്ടോ ….” ഞാനതു വാങ്ങി കുടിച്ചു…….ചെറിയമ്മ എന്തോ മരുന്ന് നെറ്റിയിൽ പുരട്ടി……. “ഒറ്റയ്ക്ക് കണ്ട കാവും പാലയും ഒക്കെ കയറി ഇറങ്ങി നടക്കരുത്…… പറഞ്ഞാൽ അനുസരിക്കില്ല……വെറുതെ നാട്ടുകാരെ കൊണ്ട് ഒരോന്നു പറയിപ്പിക്കാൻ……” “രേവതീ …..” അച്ഛൻ ആജ്ഞാ ശക്തിയോടെ വിളിച്ചു….ചെറിയമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി……അച്ഛൻ നെറുകയിൽ തലോടി തന്നു കൊണ്ടിരുന്നു…എപ്പോഴോ ഞാൻ ഗാഢമായ നിദ്രയിൽ ആണ്ടു ……. ദിവസങ്ങൾ നീണ്ടു…ഞാൻ ഒരു മാസത്തോളം സ്കൂളിൽ പോയിരുന്നില്ല…… ഈ മരുന്നും ഗാഢമായ നിദ്രയും എന്റെ അമ്മയുടെ മണവുമായി ഞാൻ ആ മുറിയിൽ കഴിഞ്ഞു……. മെല്ലെ മെല്ലെ ആ ഓർമ്മയും ഒരു ദുസ്വപ്നമായി എന്നിൽ മായാൻ തുടങ്ങി….ഞാൻ എന്റെ മുറിയിലേക്ക് തിരിച്ചു പോയില്ല…..സാധനങ്ങൾ ഓരോന്നായി മാറ്റി …

ഇന്നും അമ്മയുടെ മുറിയാണ് എന്റെ മുറി …… അച്ഛനോട് പറഞ്ഞു ഞാൻ എന്റെ മുറിയിൽ അകത്തു നിന്നും അടയ്ക്കാൻ കഴിയുന്ന ഇരുമ്പു കൊണ്ടുള്ള വലിയ സാക്ഷ വെപ്പിച്ചു …. .അന്നത്തെ ഉത്സവത്തിനു ശേഷം ആരും പിന്നെ ഉത്സവം കൂടാൻ ആ പടി കടന്നിട്ടില്ല……. ഞാനതു അനുവദിച്ചിട്ടില്ല…..അന്ന് അച്ഛനോട് ഞാൻ ആവശ്യപ്പെട്ട ഒരു കാര്യം…… ഒറ്റ ബന്ധുക്കൾ പോലും ഈ പടി കടന്നു വരാൻ പാടില്ലാ എന്നുള്ളതായിരുന്നു….. ചെറിയമ്മ ശക്തമായി എതിർത്തു …ഞാൻ പട്ടിണി കിടന്നു…..ഒടുവിൽ അച്ഛനു എന്റെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു…… എല്ലാരെ മുന്നിലും ഞാൻ നിഷേധി ആയി…… എന്റെ അനിയത്തിമാരുടെ സുരക്ഷിതത്വത്തിനും അത് വേണമായിരുന്നു….. ചിലപ്പോൾ ആരെങ്കിലും വന്നാൽ തന്നെ ആരെയും ഉമ്മറത്തിനപ്പുറം ഞാൻ കയറ്റിയിരുന്നില്ലാ…ആരെയും തങ്ങാൻ അനുവദിച്ചില്ല……ഒപ്പം പുതിയ ഒരു വൈഗ ജനിക്കുകയായിരുന്നു…

എന്റെ പതുങ്ങിയ ശാന്തമായ പ്രകൃതമാണ് എനിക്ക് സംഭവിച്ചതിനു കാരണം എന്ന് ഞാൻ കരുതി….എല്ലാരെ മുന്നിലും ഇല്ലാത്ത ധൈര്യവും ബഹളവും ഉള്ള ബഹളക്കാരി ആയ ഒരല്പം പിരിപോയ വൈഗ…… ഏകാന്തതയെയും ഒറ്റപെടലിനെയും ഞാൻ വെറുത്തു തുടങ്ങി….. പുരുഷന്മാരെ വെറുത്തു തുടങ്ങിയിരുന്നു…… കൗമാരത്തിൽ പ്രണയത്തോടെ നോക്കുന്ന കണ്ണുകൾ എന്നിൽ നിറച്ചത് ദുർഗന്ധമാണ്…… നല്ല മാർക്കോടെ വന്ന എന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ച അച്ഛൻ എന്നിൽ നിറച്ചത് ദുർഗന്ധം വമിക്കുന്ന ശ്വാസംമുട്ടലാണ്……. ഞാൻ അദ്ദേഹത്തെ തള്ളി മാറ്റി കയ്യിൽ കിട്ടിയ എന്തോ കൊണ്ട് അടിക്കുകയായിരുന്നു……… ഒരിക്കലും ഒരു ദാമ്പത്യം എനിക്ക് കഴിയില്ലാ എന്ന് തിരിച്ചറിയുകയായിരുന്നു…..ഒരിക്കലും ഒരു പുരുഷനെയും എനിക്ക് പ്രണയിക്കാൻ കഴയില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു…….

എന്നാൽ എന്റെ ജീവിതത്തിലേക്ക് അർജുനേട്ടൻ വന്നു….. എന്നെ പോലെ തന്നെ ഒരു വിവാഹം ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട്……എന്നാൽ ഇന്ന് ഞാൻ തിരിച്ചറിയുന്നു……എന്നിലും പ്രണയം നിറഞ്ഞിരിക്കുന്നു…. ഇന്ന് ഞാൻ കൊതിക്കുന്നു എന്റെ അർജുനെട്ടനെ പുൽകാൻ ചുംബിക്കാൻ പ്രണയിക്കാൻ ……പക്ഷേ ഓരോ നിമിഷവും എന്നിലെ ഓരോ അണുവും ആഗ്രഹിക്കുന്നു എങ്കിലും എന്നിൽ നിറയുന്ന ദുർഗന്ധവും മണിയൊച്ചയും ശ്വാസം മുട്ടും ആ നശിച്ച രാത്രിയുടെ അവശിഷ്ടങ്ങളാണ് …..ഐ വാണ്ട് ടു ഗെറ്റ് റിഡ്‌ ഓഫ് ദിസ് …………. 🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢 “റിലാക്സ് വൈഗാ….റിലാക്സ്………” എന്റെ മുന്നിൽ കണ്ണടച്ച് ഓർമ്മകളിൽ ഊളയിട്ടു വിതുമ്പുന്ന വൈഗ…….. “റിലാക്സ്…….. റിലാക്സ് ……..കൂൾ…….” മെല്ലെ മെല്ലെ വിതുമ്പൽ മാറി ശ്വാസഗതി സാധാരണ ഗതിയിലായി ഉറക്കത്തിലേക്കു വഴുതി വീഴുന്ന വൈഗയെ നോക്കി ഞാൻ ഇരുന്നു……

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…… എന്റെ കണ്ണിൽ അപ്പോഴും ശ്വാസത്തിനായി കുതറുന്ന വേദനയോടെയും ഭയത്തോടെയും നിലവിളിക്കുന്ന ഒരു പതിനൊന്നു വയസ്സുകാരി ആയിരുന്നു……അവളുടെ വേദനകൾ ആയിരിന്നു…….ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ കണ്ടു എന്നെ കാത്തു പുറത്തു നിൽക്കുന്ന അർജുനനെ….. എന്റെ മുഖം കണ്ടിട്ടാകണം അവൻ ഒന്നും ചോദിച്ചില്ല … ഞാൻ മുന്നോട്ടു നടന്നു പുറത്തെ കൽ ബെഞ്ചിലിരുന്നു…..നേരം ഒരുപാട് വൈകിയിരിക്കുന്നു…….അവനും എനിക്കൊപ്പം വന്നിരുന്നു…… “ഞാൻ പറഞ്ഞതിനും അപ്പുറം ഒന്നും അവൾക്കു പറയാൻ ഉണ്ടായിരുന്നില്ലല്ലോ ഫയസീ …..അല്ലേ …..?” അജു വിധൂരതയിലേക്കു നോക്കി ചോദിച്ചു….. “ശീ വാസ് ടൂ യങ് …… ജസ്റ്റ് 11 ഇയർസ് ……..” അവൻ കണ്ണുകൾ ഇറുകെ അടച്ചു…….ഒരു തുള്ളി കണ്ണുനീർ ആ കവിളിലൂടെ ഒഴുകുന്നത് ഞാൻ വേദനയോടെ നോക്കി………തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ചങ്കിലെ കാക്കി: ഭാഗം 18

Share this story