കവചം: ഭാഗം 20

കവചം: ഭാഗം 20

എഴുത്തുകാരി: പ്രാണാ അഗ്നി

രാവിലെ തന്നെ ബ്രേക്‌ഫാസ്റ്റ് കഴിക്കാനായി ഡൈനിങ് റൂമിൽ ഒന്നുച്ചു വന്നതാണ് ദേവും റിഥുവും അഗ്നിയും .ഇന്ന് വെഡിങ് ആനിവേഴ്സറി പ്രമാണിച്ച് ലക്ഷ്മിയും അബികാംഷും അമ്പലത്തിൽ പോയതിനാൽ അവർ മാത്രം ആയിരുന്നു ഫുഡ് കഴിക്കാൻ ഉണ്ടായിരുന്നത് . “എന്താ റിഥു ഇന്ന് വല്യ ഹാപ്പിയിൽ ആണല്ലോ ……’ “പിന്നെ ഇല്ലാണ്ട് ഇരിക്കുമോ എന്റെ ചേച്ചിക്കുട്ടിയേ ………ഇന്ന് ഈവനിങ് പാർട്ടിയിൽ അടിച്ചു പൊളിക്കണ്ടതല്ലേ ….അതിന്റെ ഒരു എക്സിറ്റ്മെന്റ് ……..” “ഒരുപാട് അങ്ങ് അടിച്ചു പൊളിക്കണ്ടാ പൊന്നുമോൻ മര്യാതിക്കു അവിടെ എങ്ങാണം മാറി അടങ്ങി ഒതുങ്ങി ഇരുന്നോണം ……..” “ഓഹ് ………..എന്റെ പൊന്നു ഏട്ടാ പുറത്തു പാർട്ടിക്ക് പോവാനോ സമ്മതിക്കില്ല വീട്ടിൽ നടത്തുബോൾ എങ്കിലും ഞാൻ ഒന്ന് എൻജോയ് ചെയ്യട്ടേ ……..”

ഏട്ടന്റയും അനിയന്റെയും കുഞ്ഞു പിണക്കങ്ങൾ ആസ്വദിച്ചു കൊണ്ട് അഗ്നി അവരിൽ നിന്നും നോട്ടം മാറ്റാതെ തന്നെ അവിടെ ഇരുന്നു . “ദേവേട്ടോ ………..” “ഈശ്വരാ …എത്തിയോ കാന്താരി …….” അവരുടെ ഇടയിലേക്കാണ് ഒച്ചപ്പാടും ബഹളവുമായി അഞ്ചൽ കടന്നു വന്നത് . “ഈവനിങ് അല്ലെ പരുപാടി നീ എന്താ ഈ കൊച്ചു വെളുപ്പാൻ കാലത്തേ ………” “അത് ചിലവരെ ഒന്നാക്കാൻ വേണ്ടി ……….”എന്തോ പറയാൻ വന്ന അഞ്ചലിനെ മുഴുവിക്കാൻ സമ്മതിക്കാതെ റിഥു കലിപ്പിച്ചു നോക്കിയതും അവൾ ഒരു ചിരി പാസ്സാക്കി റിഥുവിന്റെ അടുതുള്ള ചെയറിൽ പോയിരുന്നു . അപ്പോളേക്കും അവർക്കു കഴിക്കാൻ ഉള്ള ഫുഡുമായി ജോലിക്കാർ എത്തിയിരുന്നു . “രാമുബയ്യ …….ഈ ഫുഡ് ഇവിടെ വെച്ചേക്കു ……..”

ഒരു താലത്തിൽ ഫുഡുമായി വന്ന ജോലിക്കാരനോട് അഗ്നി പറഞ്ഞു . അയാൾ സംശയത്തോടെ ദേവിനെ നോക്കിയതും അവൻ കണ്ണുകൾ കൊണ്ട് അവളുടെ മുൻപിൽ വെക്കുവാൻ കാണിച്ചു .അവൻ പറഞ്ഞതനുസരിച്ചു അയാൾ അത് അഗ്നിയുടെ മുൻപിൽ വെച്ച് അകത്തേക്ക് പോയി . “റിഥു ഇന്ന് മുതൽ നിന്റെ ഫുഡ് ഞാൻ കഴിച്ചതിനു ശേഷം മാത്രമേ നിനക്ക് തരൂ ………”ആ താലത്തിൽ ഇരിക്കുന്ന ചപ്പാത്തി കറിയിൽ മുക്കി വായിൽ വെച്ചുകൊണ്ട് അഗ്നി പറഞ്ഞു നിർത്തി . അവളുടെ ആ പ്രവർത്തി കണ്ടു റിഥുവും അഞ്ചലും പോട്ടി വന്ന ചിരി ഒളിപ്പിച്ചുവെച്ച് അവിടെ ഇരുന്നു .ദേവും ചെറുചിരിയോടെ താടിക്കു കൈയും കൊടുത്തു അവളുടെ ഓരോ നീക്കവും നോക്കി ഇരുന്നു . “എന്താ റിഥു നീ നന്നാവാൻ തീരുമാനിച്ചോ സാലഡ്‌സും ഫ്രൂട്ട്സും ഒക്കെ ആയി നല്ല ഹെൽത്തി ഫുഡ് അതും എന്റെ ഇഷ്ടം പോലുള്ള ആഹാരം .പെട്ടെന്നു എന്ത് പറ്റി ഹേ ……..”

അഗ്നി ചിരിയോടെ പറയുന്നത് കേട്ട് റിഥു പൊട്ടിച്ചിരിച്ചു പോയി .അവന്റെ ഒപ്പം ദേവും കൂടിയപ്പോൾ ഒന്നും മനസ്സിലാവാതെ അഗ്നി അവരെ രണ്ടു പേരയും മാറി മാറി നോക്കി . “എന്താ എന്തിനാ ചിരിക്കുന്നത് ……..” “അതേ …….അഗ്നി രാജ്പൂത് ഇതു റിഥുവിന്റെ ഫുഡ് അല്ലാ എന്റെ ആണ് ………”അവളുടെ അടുത്തേക്ക് നടന്നു വന്നു പ്ലേറ്റ് കൈകളിൽ എടുത്തു കൊണ്ട് ദേവ് പറഞ്ഞതും .തന്റെ തൊട്ടു അടുത്തായി ഒരു ശ്വാസത്തിന് അപ്പുറം തന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്ന ദേവിനെ കാൺകെ എന്ത് ചെയ്യണം എന്ന് അറിയാതെ അവളും അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ലയിച്ചു നിന്നു . അവൻ പറഞ്ഞത് കേട്ട് കഴിച്ചു കൊണ്ട് ഇരുന്ന ആഹാരം തൊണ്ടക്കുഴിയിൽ കൂടി ബുദ്ധിമുട്ടി ഇറങ്ങി പോയി .

അബദ്ധം പറ്റിയത് പോലുള്ള അവളുടെ മുഖഭാവം കാൺകെ കണ്ണുകൾ അടച്ചു കാണിച്ചു അവൾ കഴിച്ചതിന്റെ ബാക്കി ആഹാരം ദേവ് കഴിക്കാൻ തുടങ്ങി . ഇതെല്ലാം കണ്ടു വായും പൊളിച്ചു ഇരിക്കുന്ന റിഥുവിനേയും ആഞ്ജലീനയും ആരും കണ്ടതുമില്ലാ . “ഹൌ സ്വീറ്റ് ………..വാട്ട് എ റൊമാന്റിക്ക് കപ്പിൾ ………….”രണ്ടു കൈയും താടിയിൽ ഊന്നി ആരാധനയോടെ ദേവിനേയും അഗ്നിയേയും നോക്കി അഞ്ചൽ പറയുന്നത് കേട്ടാണ് റിഥു സ്വബോധത്തിലേക്കു തിരിച്ചു വരുന്നത് . “ദേവേട്ടാ ……..യു ആർ റിയലി ലക്കി .ചേച്ചിയെ പോലെ ഒരു ലൈഫ്പാട്നറിനെ കിട്ടിയല്ലോ .എന്ത് കെയറിങ് ആണ് ചേച്ചി ……….” “ഈശ്വരാ ഇവൾ ഇതു എന്ത് തേങ്ങയാണ് പറയുന്നത് .എല്ലാം കുളമാക്കുമെന്നാ തോന്നുന്നത് ………” റിഥു തലയ്ക്കടിച്ചു കൊണ്ട് പറഞ്ഞുപോയി.

അഞ്ചൽ പറയുന്നത് കേട്ട് അഗ്നി ദേശ്യത്തോടെ ദേവിനെ നോക്കുന്നുണ്ടെങ്കിലും അവൻ അത് ഒന്നും മൈൻഡ് പോലും ചെയ്യാതെ എപ്പോളും ഉള്ളതുപോലെ ആ കുസൃതി ചിരിയോടെ ആഹാരം കഴിക്കുന്നതിൽ ശ്രദ്ധിച്ചു . അഞ്ചൽ ആവട്ടെ അഗ്നിയുടെ ദേശ്യമോ ഗൗരവമോ ഒന്നും ശ്രെദ്ധിക്കാതെ അവരുടെ രണ്ടു പേരെയും ആരാധനയോടെ നോക്കി ഇരിക്കുകയാണ് . “എടി ……..പിശാശേ………വായും പൊളിച്ചു ഇരിക്കാതെ വല്ലതും കഴിക്കാൻ നോക്ക് ………”തങ്ങളുടെ മുൻപിൽ ഇരിക്കുന്ന ആഹാരം ചൂണ്ടിക്കാട്ടി അഞ്ചലിനെ തട്ടി വിളിച്ച കൊണ്ട് റിഥു പറഞ്ഞതും അവൾ അവനെ നോക്കി ചുണ്ടു കൂർപ്പിച്ചു ആഹാരം കഴിക്കുവാൻ തുടങ്ങി . “റിഥു ഞാൻ പറഞ്ഞില്ലേ ഞാൻ കഴിച്ചതിനു ശേഷമേ ആഹാരം നീ കഴിക്കാവൂ എന്ന് ……..”റിഥുവിന്റെ മുൻപിലെ ആഹാരം തന്റെ അടുത്തേക്ക് നിക്കി വെച്ച് ദേശ്യത്തോടെ അഗ്നി പറഞ്ഞു .

“അഗ്നി ഈ ടേബിളിൽ വരുന്ന എല്ലാ ആഹാരവും പരിശോധിച്ചിട്ടു ആണ് സെർവ് ചെയ്യുന്നത് .പ്രത്യേകിച്ചു റിഥുവിനു വരുന്ന ആഹാരം ………”അഗ്നിയുടെ പ്രവർത്തി കണ്ടു ഗൗരവം ഒട്ടും ചോർന്നു പോവാതെ തന്നെ ദേവ് പറഞ്ഞു . “ആയിരികാം mr ദേവാൻശിഷ് പക്ഷേ എനിക്ക് എന്റെ ജോലി ചെയ്തല്ലേ പറ്റൂ …….പിന്നെ ആട്ടിന്തോൽ ധരിച്ച ചെന്നായികളെ ഈ അഗ്നി ഒരുപാടു കണ്ടിട്ടുണ്ട് ………..”അവസാന വാചകം കടുപ്പിച്ചു തന്നെ ദേവിനെ നോക്കി അവൾ പറഞ്ഞു .ദേവ് അവൾ എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിലാവാതെ പിരികം ചുളിച്ചു . അഞ്ചൽ ഇരിക്കുന്നത് കൊണ്ടും ആവശ്യം ഇല്ലാതെ ഒരു സംസാരം ഇപ്പോൾ വേണ്ടാ എന്നു കരുതിയും ദേവ് സമ്യപനം പാലിച്ചു .അവൾക്ക് എന്തോ തെറ്റിധാരണ തന്നെ കുറിച്ച് ഉണ്ട് എന്ന് അവളുടെ ആ സംഭാഷണത്തിൽ നിന്നു തന്നെ ദേവിനു മനസ്സിലായിരുന്നു . “എന്റെ ചേച്ചികുട്ടി താൻ ഇതു ഒന്നും കഴിച്ചു നോക്കണ്ടാ …….

മരിക്കാൻ ഉള്ളവർ എപ്പോൾ ആണെങ്കിലും മരിക്കും .പിന്നെ ഞാൻ കാരണം തനിക്കു എന്തെങ്കിലും പറ്റിയാൽ ഞാൻ സഹിക്കില്ല .എന്റെ പ്രാണനെക്കാളും എനിക്ക് വലുത് താനാടോ ………” അവസാന വാചകം പറയുബോൾ അവന്റെ ശബ്ദം ഇടറിയിരുന്നു . റിഥുവിന്റെ ഓരോ വാക്കും കേൾക്കെ അഗ്നിയുടെ കണ്ണുകളും നിറഞ്ഞു പക്ഷെ ആരും കാണാതെ ഗൗരവത്തിന്റെ മുഖംമൂടിയിൽ അവൾ അത് വിദക്തമായി മറച്ചു .അവനിൽ നിറഞ്ഞു നില്കുന്നത് തന്നോടുള്ള സ്നേഹം മാത്രമാണ് .പക്ഷേ അവനിലെ മരണഭയം മാറ്റിയെടുക്കാൻ അവനു സാധാരണയായ ഒരു ജീവിതം നൽകാൻ തനിക്കു കഴിയുന്നില്ലയോ എന്ന് ഓർത്തു അവളിലെ കുറ്റബോധം വീണ്ടും ഉണർന്നു . പിന്നീട് എന്തോ ഒരുനിമിഷം പോലും അവിടെ ഇരിക്കാൻ തോന്നിയില്ല അവൾക്കു .എന്തൊക്കയോ കഴിച്ചു എന്ന് വരുത്തി അവിടെ നിന്നും എഴുനേറ്റു അവൾ റൂം ലക്ഷ്യമാക്കി നടന്നു .

അഗ്നിയിൽ ഉണ്ടാവുന്ന ഓരോ മാറ്റവും ദേവ് വീക്ഷിച്ചുകൊണ്ടു ഇരുന്നെങ്കിലും എന്താണ് കാരണം എന്ന് മാത്രം ദേവിന് മനസ്സിലായില്ല . അസ്വസ്ഥമായി റൂമിൽ ഇരിക്കുന്ന അഗ്നിയുടെ അടുത്തേക്കാണ് ഒരു ഗ്ലാസ് ജ്യൂസുമായി ദേവ് കടന്നു വരുന്നത് . “എന്താണ് കമാൻഡോ വല്യ ആലോചനയിൽ ……….” അപ്രതീക്ഷിതമായി ദേവിന്റെ ശബ്ദം കേട്ട് അഗ്നി വെപ്രാളത്തോടെ ബെഡിൽ നിന്നും ചാടി എഴുനേറ്റു . “ഇതു കുടിക്കു .ഒന്നും കഴിക്കാതെ ഇരുന്നാലേ ഇടിയുടെ ശക്തി കുറയും. പിന്നെ ഇളകുന്ന പല്ലുകളുടെ എണ്ണവും അത് കൊണ്ട് വേഗം കുടിച്ചോ ………”അവളുടെ ചുണ്ടോടു ജ്യൂസ് അടിപ്പിച്ചു കൊണ്ട് ദേവ് പറഞ്ഞു . അവന്റെ കണ്ണുകളിൽ നോക്കി വേണ്ട എന്ന് പറയുവാൻ അഗ്നിക്ക് ആയില്ല .ആ കണ്ണുകളിൽ നോക്കി തന്നെ അവൾ ആ ജ്യൂസ് മുഴുവനും കുടിച്ചു .

“അഗ്നി എന്റെ കണ്ണുകളിലും മനസ്സിലും നിറഞ്ഞു നിൽക്കുന്നത് എന്താണ് എന്ന് നിനക്ക് മനസ്സിലാവുന്നുണ്ട് എന്ന് എനിക്ക് നല്ലതുപോലെ അറിയാം ……. നിന്റെ മനസ്സു എന്തിനേറെ പറയുന്നു നിന്റെ കണ്ണുകളുടെ ചലനം പോലും എന്തിനെന്നു എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ ഉറപ്പായും നിനക്കും അതിനു കഴിയുന്നുണ്ടാവും . പിന്നെ ഇപ്പോൾ കാണിക്കുന്ന അകൽച്ച എന്തിനെന്നു മാത്രം എനിക്ക് മനസ്സിലാവുന്നില്ല .എന്തായാലും അത് ഒരു ഒളിച്ചുകളി മാത്രമാണ് എന്ന് അറിയാം .ആരെക്കാളും എന്നെ മനസ്സിലാകുന്നവൾ ആണ് നീ .ഈ ദേവാൻശിഷിന്റെ കണക്കു കൂട്ടലുകൾ ഒന്നും ഇന്നുവരെ പിഴച്ചിട്ടില്ല ഇനി അങ്ങോട്ടും പിഴക്കുകയും ഇല്ലാ ………” അവൻ പറയുന്ന ഓരോ വാക്കുകളും കണ്ണുചിമ്മാൻ പോലും മറന്നു അഗ്നി കേട്ടുനിന്നു .

“ശെരിയാണ് അവന്റെ കണ്ണുകളിൽ നിറയുന്ന തന്നോടുള്ള അവന്റെ പ്രണയം താൻ പല ആവർത്തി തിരിച്ചറിഞ്ഞതാണ് അത് എല്ലാം താൻ കണ്ടില്ലാ എന്ന് തന്നെ നടിച്ചതാണ് .തൻറെ മനസ്സിന്റെ ഓരോ ചലങ്ങളും തിരിച്ചറിയുന്നവൻ ആണ് അൻഷ് എന്ന് അവൾക്കു വെക്തമായി അറിയാം . പക്ഷേ ഇപ്പോൾ അവനെ പ്രതിസ്ഥാനത്തു നിർത്തിയെ മതിയാവൂ …………”അവളുടെ മനസ്സ് അവളോടായി ഉരുവിട്ട് . അവളുടെ മറുപടിക്കു പോലും കാത്തു നിൽക്കാതെ ദേവ് അപ്പോളേക്കും മുറിവിട്ടു പോയിരുന്നു . ഒരുപാടു നാളുകൾ ഒന്നും തനിക്കു അൻഷിൽ നിന്നും ഒന്നും മറച്ചു വെക്കുവാൻ കഴിയുകയില്ല.താൻ തിരിച്ചറിഞ്ഞ അവനോടുള്ള തന്റെ പ്രണയം .

താൻ പോലും അറിയാതെ തന്നിൽ മുളപൊട്ടിയ പ്രണയത്തെ അത്ഭുതത്തോടെ ആണ് തിരിച്ചറിഞ്ഞത് .പക്ഷേ അത് തന്നിൽ തന്നെ അവസാനിക്കുകയേ ഉള്ളൂ എന്ന് അവൾ ഉറപ്പിച്ചിരുന്നു . അൻഷിനു അത് തിരിച്ചറിയാൻ ഇടകൊടുക്കാതെ തന്റെ ദേശ്യംകൊണ്ടും ഗൗരവം കൊണ്ടും മറച്ചു വെക്കും എന്ന് അവൾ തീരുമാനിച്ചതാണ് അത് ഈ നിമിഷം വരെ സാധിച്ചു പക്ഷെ മുൻപോട്ടു എങ്ങനെ അവും എന്ന് അറിയില്ല .അതിനു മുൻപ് തന്നെ ഏല്പിച്ച ജോലി തീർത്തു ഇവിടെ നിന്നും പോവണം എന്നന്നേക്കുമായി . ഒരിക്കലും ദേവിന് ചേർന്ന പെണ്ണാവില്ല അഗ്നി ………”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 19

Share this story