അഭിലാഷ: ഭാഗം 8

അഭിലാഷ: ഭാഗം 8

എഴുത്തുകാരി: ഭദ്ര ആലില

“”അച്ഛൻ … അച്ഛൻ പറഞ്ഞു ചേച്ചിയെ കാണണംന്ന്.”” “”എന്താ ദേവു ..??””” പിന്നെയും പിന്നെയും നിശ ചോദിച്ചു കൊണ്ടേയിരുന്നു…വീണ്ടും വീണ്ടും അത് കേൾക്കണമെന്ന് തോന്നി… കണ്ണുകൾ മഴയായി പെയ്തു … “”അച്ഛൻ വിളിക്കുന്നു വാ ചേച്ചി .”” കൈ പിടിച്ചു ദേവൂന് ഒപ്പം അച്ഛന്റെ അടുത്തേക് അവൾ ഓടുകയായിരുന്നു. അരഭിത്തിയിൽ കാലുകൾ കീഴോട്ട് ഇട്ടു എന്തോ ചിന്തയിലിരിക്കുന്ന അച്ഛനെ കണ്ടു…ഏറെ നേരം മതി മറന്നു നോക്കി നിന്നു… നിലത്തു തറയിൽ വെള്ളതുള്ളികൾ കണ്ടു അടുത്തേക് ചെന്നു.. “”അച്ഛാ….”” മുഖമുയർത്തിയപ്പോൾ കലങ്ങിയ കണ്ണുകൾ കണ്ടു. “”എന്നെ വെറുക്കാൻ മാത്രം ന്താ അച്ഛാ ഞാൻ ചെയ്തെ … ന്നേ ഇഷ്ടല്ലേ അച്ഛന്.”” ഇറുക്കെ പിടിച്ചു നെഞ്ചോട് ചേർത്തപ്പോൾ കരഞ്ഞു പോയി … അച്ഛന്റെ നെഞ്ചിലെ ചൂട് .. അച്ഛന്റെ മണം….

രോമം നിറഞ്ഞ നെഞ്ചിൽ മുഖം ചേർത്ത് വച്ചു… “”ന്നേ…. ന്നേ വേണ്ടായിരുന്നോ അച്ഛന്…?.”” “”എന്റെ…..കു…ഞ്ഞോ..ളെ ..””” കരഞ്ഞു കൊണ്ടു അവളുടെ മുഖം കയ്യിലെടുത്തു. മുടികളിൽ വാത്സല്യത്തോടെ തഴുകി .. ഒട്ടിയ കവിലുകളിൽ ചുംബിച്ചു.. “”ന്റെ കുട്ടി…. ഒരുപാട് കഷ്ടപ്പെട്ടു… കഷ്ടപ്പെടുത്തി ഞാൻ… ന്റെ സുമ പൊറുക്കൂല എന്നോട്…”” കരഞ്ഞു കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.. “”എന്റെ കുഞ്ഞോളു വല്ലതും കഴിച്ചോ…?”” “”ഇല്ല..അച്ഛൻ തട്ടികളഞ്ഞില്ലേ എല്ലാം..?”” കണ്ണീരോടെ അച്ഛനെ നോക്കി…… അച്ഛന്റെ മുഖം കുനിഞ്ഞു..ചുണ്ടുകൾ വിറച്ചു… നെഞ്ചിൽ നിന്നടർത്തി മാറ്റി എണീറ്റ് പോയപ്പോൾ സങ്കടം തോന്നി.. ഒന്നും മിണ്ടാതെ പോവാൻ ആണേൽ ന്തിനാ അച്ഛാ വിളിച്ചത്……

പിന്നെയും പിന്നെയും കുത്തി നോവിക്കുന്നത് … കാൽ മുട്ടുകളിൽ മുഖമൂന്നി കിടന്നു …. പരു പരുത്ത കൈകൾ തലയിൽ പതിഞ്ഞപ്പോൾ എഴുന്നേറ്റു… “””വാ…. കുഞ്ഞോൾക്ക് അച്ഛൻ വാരി തരാം..”” ഒരു പത്രത്തിൽ ചോറും കറികളുമായി അച്ഛൻ മുന്നിൽ…. അച്ഛന്റെ കൈ കൊണ്ടു കുഴച്ചുരുട്ടി തന്നു…. കവിളുകൾ നനച്ച കണ്ണുനീർ ഒരു കൈ കൊണ്ടു തുടച്ചു അടുത്ത ഉരുള കൂടി വായിലേക്ക് വച്ചു… ആഹാരത്തിനു വല്ലാത്ത സ്വാദ് തോന്നി … പിന്നെയും പിന്നെയും വാ തുറന്നു … ഓരോ ഉരുളയിലും അച്ഛന്റെ സ്നേഹം നിറഞ്ഞു നിന്നു…. “” എരിവുണ്ടോ… കണ്ണ് കലങ്ങിയിരിക്കുന്നു…?? “” കളി പറഞ്ഞു കൊണ്ടു ദേവുവും അഭിയും വാതിൽക്കൽ വന്നു..അഭിയെ കണ്ടപ്പോൾ നാണം തോന്നി…ചമ്മലോടെ അച്ചനെ നോക്കി.. അച്ഛൻ സാരല്ല്യന്ന് കണ്ണടച്ച് കാണിച്ചു… മുഴുവൻ ചോറും കഴിപ്പിച്ചു കഴിഞ്ഞാണ് എഴുന്നേൽപ്പിച്ചു വിട്ടത്. “”മുറ്റത്ത്‌ ഒക്കെ ഒന്ന് നടക്കാം…”

“” അച്ചന്റെ കൈ കോർത്തു പിടിച്ചു മുറ്റത്തേക് ഇറങ്ങി ..ഇരുട്ടിനും നിലാവിനും ഭംഗി കൂടിയത് പോലെ … ശരീരവും മനസും ഒരുപോലെ തണുത്തു… “”അമ്മ… അമ്മക്ക് സന്തോഷം ആയിട്ടുണ്ടാവും…”” ആകാശത്തു കണ്ണ് ചിമ്മുന്ന നക്ഷത്രത്തെ കൊതിയോടെ നോക്കി…. അച്ഛന്റെ കൈ മുറുകെ പിടിച്ചു .. മോൾക്ക് അച്ഛനെ കിട്ടി അമ്മാ…. സന്തോഷായില്ലേ അമ്മക്ക്….. ചിരിച്ചെന്ന പോലെ ആ നക്ഷത്രം ഒന്ന് മിന്നി തെളിഞ്ഞു .. ചിരിയോടെ അച്ഛന്റെ മുഖത്തേക് നോക്കി… ആകാശത്തേക്ക് കണ്ണും നട്ട് ആണ് നിൽപ്… കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്…കൈ കൊണ്ടു മെല്ലെ തുടച്ചു കൊടുത്തു .. “”ന്റെ സുമ….. ഒരുപാട് അനുഭവിച്ചു…..നോവിച്ചു…. ഞാൻ..മരിക്കാൻ നേരം പോലും അടുത്ത് ഉണ്ടാവാൻ പറ്റിയില്ല എനിക്ക്…”” പരിഭവം പറഞ്ഞു കരയുന്ന അച്ഛന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.

“”അവളാ… അവളാ എന്നെ കൊണ്ടു ഗംഗയേ…. പക്ഷേ… പിന്നെ എനിക്ക്…….. തെറ്റ് പറ്റിപ്പോയി സുമേ…. നമ്മുടെ മോളെ പോലും നോക്കാൻ പറ്റിയില്ല എനിക്ക്..നിന്നെ ഒന്ന് സ്നേഹിക്കാനോ… വേണ്ടത് ചെയ്തു തരാനോ ഒന്നും … ഒന്നിനും കൊള്ളാത്തവൻ ആയി പോയി ഞാൻ…”” “”അമ്മ പാവായിരുന്നില്ലേ അച്ഛാ …. അച്ഛനെ ഒരുപാട് ഇഷ്ടായിരുന്നു അമ്മക്ക്…”” നിറയുന്ന കണ്ണുകൾ പുറം കൈ കൊണ്ടു ഒപ്പി നിശയെ ഒന്നു കൂടി ചേർത്ത് പിടിച്ചു .. “”പാവമായിരുന്നു അവൾ…. വെറും പാവം..ഒരു വാക്ക് കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല അവൾ… മുഖം കറുത്ത് ഒരക്ഷരം പറഞ്ഞിട്ടില്ല…ആരെന്തു പറഞ്ഞാലും ഒരു ചിരിയോടെ എല്ലാം കേട്ട് നിക്കും… ന്നിട്ട് ആരും കാണാതെ കരയും….” അകലേക്ക്‌ നോക്കി കണ്ണീരോടെ പറഞ്ഞു. “”പിന്നെ എന്തിനാ അച്ഛാ… ചെറിയമ്മ അമ്മയെ കൊന്നു കളഞ്ഞത്..?”

” മുഖത്തു നോക്കി വേദനയോടെ ചോദിച്ചു.. അച്ഛന്റെ മുഖത്തു ഞെട്ടൽ കണ്ടു… “”കൊന്നെന്നോ….?”” “”ന്റെ അമ്മയെ ചെറിയമ്മ കൊല്ലുന്നത് ഞാൻ കണ്ടതാ… ശ്വാസം കിട്ടാതെ അമ്മ പിടയുന്നത് ഞാൻ കണ്ടതാ … രക്ഷിക്കാൻ പറ്റിയില്ല ക്ക്…”” “”അതൊക്കെ മോൾടെ തോന്നലാ… അവളെങ്ങനെ ഒന്നും ചെയ്യേല…. കുറച്ചു എടുത്തു ചാട്ടവും ദേഷ്യവും ഉണ്ടെന്നേ ഉള്ളു… ആളൊരു ശുദ്ധ ഗതിക്കാരിയാ… മോളിപ്പോഴും അത് തന്നെ പറഞ്ഞു കൊണ്ടു നടക്കുവാണോ…””” ചേർത്തു പിടിച്ചിരുന്ന കൈകളെ ദേഷ്യത്തോടെ തട്ടി മാറ്റി..അച്ഛന് ഇപ്പോഴും ചെറിയമ്മയേ ആണ് വിശ്വാസം എന്നറിഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു…. “” സത്യാ അച്ഛാ…. ഞാൻ കണ്ടതാ… “” നിയന്ത്രണം വിട്ടു അലറി കരഞ്ഞു.. “”വിശ്വസിക്ക് അച്ഛാ….. ചെറിയമ്മ ദുഷ്ടയാ….”” എങ്ങി കരഞ്ഞു കൊണ്ടു അച്ഛന്റെ നെഞ്ചിൽ തല്ലി പറഞ്ഞു… “”സാരമില്ല… പോട്ടെ… അതൊക്കെ കഴിഞ്ഞത് അല്ലെ..””

കരയുന്ന അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു രാമചന്ദ്രൻ…. മോൾടെ മനസ് ഇപ്പോഴും കൈ വിട്ട അവസ്ഥയിൽ ആണല്ലോ ഈശ്വരാ …. ന്റെ കുഞ്ഞോളെ പഴയ പടിയാക്കി തരണേ…. ഈശ്വരനോടുള്ള പ്രാർത്ഥന കേട്ട് നിശ പിന്നെയും അലറി കരഞ്ഞു.. “” അച്ഛന് ഇപ്പോഴും ചെറിയമ്മയേ ആണ് വിശ്വാസം…. “” തൊടാൻ ആഞ്ഞാ കൈകളെ തട്ടി മാറ്റി… പാവാട തുമ്പ് ഉയർത്തി വ്രണപ്പെട്ട കാലു കാണിച്ചു… “”നോക്ക്…. ചെറിയമ്മ ചങ്ങലക്ക് ഇട്ടേന്റെയാ… കണ്ടോ… ചോര പൊടിയും ഇപ്പോഴും… ഇടക്ക് തട്ടി വേദനിക്കും…. അപ്പോഴൊക്കെ അമ്മയെ വിളിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്….””” ദാവണി ഒരരികിലേക് മാറ്റി വയർ കാണിച്ചു കൊടുത്തു… ഇന്നാ അച്ഛാ ഈ വയർ നിറയെ ഞാൻ ആഹാരം കഴിച്ചത്…. മണമില്ലാത്ത ചോറുണ്ടത്… ചെറിയമ്മ കൊണ്ടു വരുന്ന ചോറിന് ചീഞ്ഞ നാറ്റം ഉണ്ടാകും…

ചോറ് വാരുമ്പോൾ കയ്യിലൂടെ പുഴുവരിച്ചിട്ടുണ്ട്… എന്നിട്ടും ഞാനത് വരി കഴിക്കും… മൂത്രത്തിന്റെയും വിസർജ്യത്തിന്റെയും നാറ്റം സഹിച്ചു….. ഒരു വറ്റു പോലും കളയാതെ…. അത്രക് വിശന്നു ആയിരിക്കും ഓരോ ദിവസവും ഇരിക്കുന്നത്… കേട്ടപ്പോൾ തന്നെ അയാൾക് അറപ്പു തോന്നി… പുളി വെള്ളം വായിലൂടെ തികട്ടി വന്നു… നിലത്തേക് കുനിഞ്ഞു ഛർദിച്ചു… “”കേട്ടപ്പോൾ അച്ഛൻ ഛർദിക്കുന്നു… അപ്പോ ഇതൊക്കെ അനുഭവിച്ച ഞാനോ…??”” നിറഞ്ഞ കണ്ണുകൾ മുഖത്തു പതിഞ്ഞപ്പോൾ നിശ പുച്ഛത്തോടെ തിരിഞ്ഞു നിന്നു.. “”അച്ഛൻ പറഞ്ഞില്ലേ ചെറിയമ്മ പാവം ആണെന്ന്… ആ പാവം എന്റെ കയ്യിൽ ചെയ്തു വച്ചേക്കുന്നത് കണ്ടോ..?”” പരന്നു പോയ വിരലുകൾ മുന്നിലേക്ക് നീട്ടി പിടിച്ചു…

വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നിടത് പോയി പിഞ്ചിയ പഴയ ഡ്രസ്സ്‌ എടുത്തു കൊണ്ടു വന്നു.. “”ഇത് കണ്ടോ… വർഷങ്ങൾ ആയി മോളിട്ടിരു ന്നത് ഈ വേഷാ…”” അപ്പോഴും അതിൽ ഈച്ചയർക്കുന്നുണ്ടായിരുന്നു… അയാൾ അറപ്പോടെ മൂക്ക് പൊത്തി.. കീറലിനു ഉള്ളിലൂടെ മകളുടെ മുഖതേക്ക് നോക്കി . “”കുഞ്ഞോളെ….ഞാൻ… ഞാൻ ഓരോ വർഷവും മോൾക് മൂന്നു നാലു ജോഡി ഡ്രസ്സ്‌ എടുത്തു കൊടുക്കാറുണ്ട്… ദിവസവും മോൾക് ഇഷ്ടോള്ള ഭക്ഷണം ഉണ്ടാക്കിക്കാറുണ്ട്… ഓരോ പിറന്നാളിനും മോൾക് തരാൻ വളകളും മാലകളും വാങ്ങി കൊടുത്തു വിടാറുണ്ട്….””” “”പക്ഷെ അതൊന്നും ന്റെ അടുത്തേക്ക് എത്താറില്ലല്ലോ അച്ഛാ …””” സങ്കടത്തോടെ അച്ഛനെ നോക്കി…. അച്ഛന്റെ മോൾക്ക് ഒന്നും കിട്ടീട്ടില്ല….ഒന്നും ആഗ്രഹിച്ചിട്ടും ഇല്ല ഞാൻ…. ഒന്നു പുറത്തു വരണംന്ന് മാത്രം ഉണ്ടായിരുന്നു… അച്ഛനെ ഒന്ന് കാണണം….

തള്ളി പറഞ്ഞാൽ അമ്മയുടെ അടുത്തേക് പോണം… ഇപ്പോഴും… ഇപ്പോഴും അത് തന്നെ ഉറപ്പിച്ചാ നിക്ണെ… ശല്യം ആവില്ല ഞാൻ… ആർക്കും… “” “”കുഞ്ഞോളെ….. ഈ അച്ഛനോട് ക്ഷമിക്കെടാ…”” മകളെ നെഞ്ചോട് ചേർത്തു വിങ്ങി പൊട്ടി… അവള്ടെ സ്നേഹപ്രകടനത്തിൽ അച്ഛൻ വീണു പോയെടാ… അച്ഛന്റെ മോളിങ്ങനെ കഷ്ടപെടുന്നത് അറിയാണ്ട് പോയി…””” അവളെ ചേർത്ത് പിടിച്ചു കുറേ കരഞ്ഞു…. നിറുകയിൽ ചുണ്ട് അമർത്തി…. നെഞ്ചിൽ മകളുടെ കണ്ണുനീർ വീണപ്പോൾ പൊള്ളുന്നത് പോലെ തോന്നി രാമചന്ദ്രന്…മകളെയും നെഞ്ചോട് ചേർത്തു പടിക്കൽ തന്നെ ഇരുന്നു..കഥകൾ പറഞ്ഞും കരഞ്ഞും രാത്രി ഇഴഞ്ഞു നീങ്ങി…. ഇരുട്ട് വെളിച്ചതിനു വഴി മാറി….അപ്പോഴും നിശ അച്ഛന്റെ നെഞ്ചോട് ഒട്ടി കിടന്നു ഉറക്കത്തിൽ ആയിരുന്നു……  (തുടരും )

അഭിലാഷ: ഭാഗം 7

Share this story