നിനക്കായ് : ഭാഗം 95

നിനക്കായ് : ഭാഗം 95

എഴുത്തുകാരി: ഫാത്തിമ അലി

അന്നയോട് സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് ആൽവിക്ക് ഒരു കോൾ വന്നത്…. “മമ്മ ആണ്….” അന്നയെ നോക്കി പറഞ്ഞ് കൊണ്ട് അവൻ കോൾ ആൻസർ ചെയ്തു….. “അവര് ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് ഫുഡ് കഴിക്കാൻ കയറി എന്ന്…സമയം ഒരുപാടായില്ലേ നമുക്കും എന്നാ ഇറങ്ങിയാലോ…പോവുന്ന വഴിക്ക് ഫുഡും കഴിച്ച് തന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം…” അന്ന ഒരു നിമിഷം ആലോചിച്ച ശേഷം അവളുടെ മറുപടിക്കായി കാത്ത് നിൽക്കുന്ന ആൽവിയെ നോക്കി ചിരിച്ചു… “ഓക്കെ….” ആൽവിയോടൊപ്പം റസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ച് അന്നയെ അവൻ പുലിക്കാട്ടിൽ വീട്ടിൽ ഇറക്കി…. “ആൽവിച്ചായൻ കയറുന്നില്ലേ….?” ഗേറ്റിന് മുന്നിലായി നിർത്തിയത് കണ്ട് അന്ന അവനോട് ചോദിച്ചു…. “ഇല്ലെടോ….ഇപ്പോ തന്നെ ലേറ്റ് ആയി..ചെന്നിട്ട് സ്റ്റേഷനിലെ ഒന്ന് രണ്ട് കേസ് ഫയൽ നോക്കാനുണ്ട്…”

ആൽവി അവളെ നോക്കി ചിരിയോടെ മറുപടി കൊടുത്തു… അന്ന തലയാട്ടിക്കൊണ്ട് കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… അപ്പോഴേക്കും അലക്സ് തിരികെ പോവാനായി ഇറങ്ങിയിരുന്നു… ഗേറ്റിന്റെ മുന്നിൽ നിന്ന് സംസാരിക്കുന്ന അന്നയേയും ആൽവിയേയും കണ്ടതും അവന്റെ നെഞ്ചിലൊരു നീറ്റലുണ്ടായി… അവരെ ഒരുമിച്ച് കാണുമ്പോഴൊക്കെ അത് പതിവാണെന്ന് അവനോർത്തു…. എന്നാൽ ആ വേദനയെ വകവെക്കാതെ മുഖത്തൊരു പുഞ്ചിരി അണിഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അവൻ ഗേറ്റിനടുത്തേക്ക് ഓടിച്ച് പോയി…. ആൽവിയോട് യാത്ര പറയാൻ ഒരുങ്ങുമ്പോഴാണ് ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്ത് വരുന്നത് അന്ന കേട്ടത്… തിരിഞ്ഞ് നോക്കാതെ തന്നെ അത് ആരായിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു… ഇത്രയും നാൾ ആ ശബ്ദത്തിന് വേണ്ടി മാത്രം കാതോർത്തിരുന്നവൾ ആയിരുന്നില്ലേ താൻ….

അതോർക്കവേ അന്നയുടെ മുഖത്ത് വേദന നിറഞ്ഞു… “ആൻ….” അവളുടെ മുഖം മാറിയതിന്റെ കാരണം മനസ്സിലായത് പോലെ ആൽവി ഒന്ന് വിളിച്ചു…. അവനെ നോക്കി ഒന്നുമില്ലെന്ന രീതിയിൽ നേർത്ത ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചപ്പോഴേക്കും അലക്സ് അവരുടെ അടുത്ത് എത്തിയിരുന്നു… അവരുടെ അടുത്ത് ബുള്ളറ്റ് നിർത്തിക്കൊണ്ട് അലക്സ് ആൽവിയോട് സംസാരിച്ചു…. “ആൽവി കയറാതെ പോകുവാണോ….?” കാർ സ്റ്റാർട്ട് ചെയ്ത് ആൽവി അവനെ നോക്കി പുഞ്ചിരിച്ചു…. “അതേടോ….അർജന്റ് വർക്ക് ഉണ്ട്…ശരിയെന്നാ കാണാം….” അലക്സിനോട് പറഞ്ഞ് അന്നയെ നോക്കി യാത്ര പറഞ്ഞതും അവൾ അവനൊരു ചിരെ സമ്മാനിച്ച് കൊണ്ട് തലയാട്ടി…. ആൽവി കാറുമായി പോയെങ്കിലും അലക്സ് അവിടെ തന്നെ നിൽക്കുകയായിരുന്നു…. അറിയാതെ പോലും അവളുടെ നോട്ടം തന്നിലേക്കെത്തുന്നില്ല എന്നത് അലക്സിനെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്….

തന്നെ കാണുമ്പോൾ മാത്രം ആ ചുണ്ടിൽ വിരിയാറുണ്ടായിരുന്ന കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് വേണ്ടി അവന്റെ ഹൃദയം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…. എന്നാൽ അന്ന അവന്റെ ഭാഗത്തേക്ക് നോക്കാതെ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു…. ഒന്ന് തിരിഞ്ഞ് പോലും നോക്കാതെയുള്ള അവളുടെ പോക്ക് കണ്ട് അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി… എല്ലാം നഷ്ടപ്പെടുത്തിയത് നീ തന്നെയാണെന്ന് തന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ… കണ്ണുകൾ നനഞ്ഞ് തുടങ്ങിയതും അവൻ തലയൊന്ന് വെട്ടി തിരിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ച് പോയി… ആ ശബ്ദം തന്നിൽ നിന്ന് അകന്നതും അന്നയുടെ കാലുകൾ നിശ്ചലമായി… വെറുതേ അവൾ അവൻ പോയ വഴിയെ തിരിഞ്ഞ് നോക്കി… വേദനയോടെ ഒന്ന് പുഞ്ചിരിച്ച് ഒരു നിശ്വാസത്തോടെ വീട്ടിലേക്ക് കയറി പോയി…. ******

“ഹരീ…..” രാത്രി ഹാളിലെ കൗച്ചിലിരുന്ന് ലാപ്പിൽ എന്തോ അർജന്റ് വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് മേഘയുടെ സ്വരം അവൻ കേട്ടത്… “എന്താ മേഘാ….” ഹരി ലാപ്പിൽ നിന്നും മുഖം ഉയർത്താതെ വിളി കേട്ടു… “ഹരി….” അവൻ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും മേഘ സ്വരം ഒന്ന് കൂടി ഉറക്കെയാക്കി… അത് കേട്ട് ഈർശ്യയോടെ കണ്ണുകൾ ഉയർത്തിയ അവൻ നെറ്റി ചുളിച്ച് കൊണ്ട് സംശയത്തോടെ നോക്കി….. “നീ ഇത് എവിടെ പോവുന്നു….?” മുട്ടിന് മുകളിൽ നിൽക്കുന്ന ബ്ലാക്ക് കളർ പാർട്ടി ഫ്രോക്കും ഇട്ട് ആവശ്യത്തിലധികം മേക്കപ്പുമായി നിൽക്കുന്ന മേഘയോടായി അവന്റെ ചോദ്യം… “എവിടേക്കെന്നോ…ഇന്നലെ ഞാൻ പറഞ്ഞതല്ലേ ബ്ലൂ ഡയമണ്ടിൽ വെച്ച് എന്റെ ഫ്രണ്ട് റൂബിയുടെ ബർത്ത് ഡേ പാർട്ടി ഉണ്ടെന്ന്….” Curl ചെയ്ത് വെച്ച മുടി ഒന്ന് കൂടി സെറ്റ് ആക്കുന്നതിന് ഇടക്ക് അവനുള്ള മറുപടി കൊടുത്തു….

“ആഹ്….എന്നോട് മറന്ന് പോയി…” വല്യ താൽപര്യം കാണിക്കാതെ വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തിയ ഹരിയെ കണ്ട് മേഘക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു…. “ഓഹ്…ഏത് നേരവും ഈ ലാപ്ടോപ്പിന്റെ മുന്നിലല്ലേ…. ഓഫീസിൽ നിന്ന് വന്ന് കഴിഞ്ഞാലും ഈ ഇരുത്തം ആണല്ലോ ഇപ്പോൾ പതിവ്….പിന്നെ എങ്ങനെ മറക്കാതിരിക്കും….” അവളുടെ സംസാരം അവനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു… “മേഘാ….നീ എന്നെ ഇറിറ്റേറ്റ് ചെയ്യാതെ പോവാൻ നോക്ക്…. എന്റെ കാറിന്റെ കീ ആ ഡ്രോയറിൽ ഉണ്ട്…” ഇരച്ച് കയറിയ ദേഷ്യം മുഷ്ടി കൂട്ടി പിടിച്ചവൻ അടക്കി നിർത്തി…. “എന്താ ഹരി…നിന്നെയും ഇൻവൈറ്റ് ചെയ്തതല്ലേ അവൾ…. എന്റെ കൂടെ നീ വന്നില്ലെങ്കിൽ എനിക്കാ അതിന്റെ നാണക്കേട്….അത് കൊണ്ട് ഹരി എന്റെ കൂടെ വന്നേ പറ്റൂ….”

അവന്റെ മുന്നിലിരുന്ന ലാപ്പ് അടച്ച് വെച്ച് കൊണ്ട് പറഞ്ഞതും ഹരി ടേബിളിൽ വെച്ചിരുന്ന ഗ്ലാസ് നിലത്തേക്കെറിഞ്ഞ് പൊട്ടിച്ച് കലിയോടെ ചാടി എഴുന്നേറ്റു… “What the………എത്ര തവണ നിന്നോട് എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് മേഘാ…. നെക്സ്റ്റ് വീക്ക് ഡി.കെ ഗ്രൂപ്സും ആയിട്ടുള്ള മീറ്റിങ് എത്ര ഇമ്പോർട്ടന്റ് ആണെന്ന് നിനക്ക് അറിയില്ലേ….” ഹരിയുടെ ദേഷ്യം അവളിൽ ചെറിയ തോതിൽ പേടി ഉണ്ടാക്കി.. “ലുക്ക് മേഘാ..ഈ കമ്പനി ഇപ്പോ നിന്റെയും കൂടെ പേരിലാണെന്ന കാര്യം ഓർമ വേണം… എനിക്ക് മാത്രമല്ല നിനക്കും ഒരുപാട് ഉത്തരവാദിത്വങ്ങൾ നമ്മുടെ കമ്പനിക്ക് വേണ്ടി ചെയ്യാനുണ്ട്…. നിനക്ക് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി ഒരു ജോലിയും ഇത് വരെ നിന്നെ ഏൽപ്പിച്ചിട്ടില്ലല്ലോ….എല്ലാം ഞാൻ തന്നെ അല്ലേ ചെയ്യാറ്….ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെടുന്നത് നമ്മുടെ കമ്പനിക്ക് വേണ്ടി ആണ്….നമ്മൾക്ക് വേണ്ടിയാ…

അതിന്റെ ഇടയിലാ ഇത് പോലെ ……………………… വരുന്നത്….” ഹരിയുടെ ദേഷ്യത്താൽ ചുവന്ന മുഖം കണ്ട് മേഘ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ചവിട്ടി കുലുക്കി റൂമിലേക്ക് പോയി… അവൾ പോയിട്ടും അവന്റെ ദേഷ്യം മാറിയില്ല…ഒന്നാമത് ഇപ്പോൾ കമ്പനിക്ക് ഒരുപാട് ലോസ് ഉണ്ടായിട്ടുണ്ട്…. ഈ ഡീലും കൂടെ കിട്ടിയില്ലെങ്കിൽ ഇത്രയും നാളത്തെ തന്റെ അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയതെല്ലാം വെറുതെ ആവും… അത് കൊണ്ട് ഈ ഡീൽ കമ്പനിക്ക് തന്നെ കിട്ടണം…അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും ശരി…. മംഗലത്ത് ഗ്രൂപ്പിന്റെ അടി പതറി തുടങ്ങിയെന്ന് അറിയാതെ ഹരി ഓരോ കണക്ക് കൂട്ടിക്കൊണ്ടിരുന്നു… കുറച്ച് കഴിഞ്ഞ് ഒന്ന് തണുത്തപ്പോഴാണ് അവന് മേഘയോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് ഓർമ വന്നത്…ആ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞ് പോയി….

ഇനി പിണക്കം മാറ്റണമെങ്കിൽ അവളുടെ ഇഷ്ടത്തിന് വഴങ്ങിയേ പറ്റൂ….പക്ഷേ ഇപ്പോൾ ചെയ്യുന്ന ജോലി പകുതിക്കിട്ട് അവളുടെ കൂടെ പോവാനും പറ്റില്ല… എന്ത് ചെയ്യണം എന്നറിയാതെ അവൻ ചിന്തിക്കാൻ തുടങ്ങി… അവസാനം എന്തോ തീരുമാനിച്ച പോലെ മേഘയുടെ അടുത്തേക്ക് ചെന്നു…. “മേഘാ….ഐ ആം സോറി….” ബെഡ്റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിൽക്കുന്ന അവളെ ചെന്ന് പുണർന്ന് കൊണ്ട് പറഞ്ഞെങ്കിലും അവളത് കേട്ടതായി ഭാവിച്ചില്ല… “സോറി ബേബീ….നമ്മുടെ കമ്പനിയുടെ കാര്യം നിനക്ക് അറിയാവുന്നതല്ലേ….എന്നിട്ടും നീ ഇങ്ങനെ ചൈൽഡിഷ് ആയി ബിഹേവ് ചെയ്യുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു പോയി….” മേഘയുടെ പിണക്കം മാറ്റാനായി അവൻ ആവുന്നതും ശ്രമിച്ചെങ്കിലും അവൾ അടുത്തില്ല… “ഓക്കെ ഫൈൻ…നിന്റെ പിണക്കം മാറാൻ ഞാനൊരു കാര്യം പറയട്ടേ…ഈ സൺഡേ നമുക്ക് ട്രിപ്പ് പോവാം….ഒരു റ്റൂ ത്രീ ഡേയ്സ് നിനക്ക് ഇഷ്ടപ്പെട്ട പ്ലേസിൽ എൻജോയ് ചെയ്തിട്ട് തിരിച്ച് വരാം….”

ഹരി പറഞ്ഞത് കേട്ടതും വിടർന്ന കണ്ണുകളോടെ മേഘ അവന്റെ നേരെ തിരിഞ്ഞു…. “റിയലീ…?” അവൻ ചിരിയോടെ തലയാട്ടിയതും മേഘ സന്തോഷത്താൽ അവനെ പുണർന്നു…. ഹരിയുടെ പോക്കറ്റിലിരിക്കുന്ന ഫോണിന്റെ ബെൽ ആണ് അവരെ അകറ്റിയത്…. ആരാവും എന്നറിയാൻ എടുത്ത് നോക്കിയതും ഡിസ്പ്ലേയിൽ സുമയുടെ പേര് തെളിഞ്ഞ് കണ്ടു… “അമ്മ ഇതെന്താ ഈ നേരത്ത്…?” സംശയത്തോടെ സ്വയം ചോദിച്ച് അവൻ ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചു…. “ഹലോ…” “…..” “മ്മ്…സുഖം….” “…..” “അമ്മേ എനിക്ക് വരാൻ പറ്റില്ല….ഇവിടെ….” “…” “പക്ഷേ അമ്മേ…..ആഹ്….അമ്മാവാ..” “…..” “മ്മ് ….ഞാൻ നോക്കാം….ശരി….” മനസ്സമ്മതത്തിന് ചെല്ലാൻ വേണ്ടായാണ് വിളിച്ചത്…. പോവാൻ ഒട്ടും താൽപര്യം ഇല്ല…ശ്രീക്ക് തന്നെക്കാൾ യോഗ്യനായ ഒരുത്തനെ കിട്ടിയത് കൊണ്ടുള്ള അസൂയ അവളുടെ മുഖത്ത് കാണുന്ന സന്തോഷം ഇതെല്ലാം ഓർക്കെ അവളുടെ കൺവെട്ടത്തേ പോവാൻ തോന്നുന്നില്ല…

പക്ഷേ അമ്മയും അമ്മാവനും നിർബന്ധം പറയുന്നു…. പോരാത്തതിന് മാസങ്ങളായി നാട്ടിലേക്ക് പോയിട്ടും… ഫോൺ വെച്ച് കഴിഞ്ഞതും ഹരി താടിയിലേക്ക് കുത്തി വെച്ച് ആലോചിച്ച് ഇരുന്നു…. “ഹരീ….അവര് എന്തിനാ വിളിച്ചത്…?” സുമയാണെന്ന് മനസ്സിലായ അവളുടെ ചോദ്യത്തിൽ അവരോടുള്ള അനിഷ്ടം നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു…. “ശ്രീയുടെ എൻഗേജ്മെന്റ് ആണ് സൺഡേ….നമ്മളോട് നിർബന്ധമായിട്ടും ചെല്ലാൻ പറഞ്ഞിരിക്കുകയാ അമ്മാവൻ…” ഫോൺ തിരികെ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് ഹരി മേഘയെ നോക്കി… “ഓഹ് &!(!*$….ഹരിക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞാൽ പോരായിരുന്നോ….?” പല്ലൂ കടിച്ച് കൊണ്ടവൾ അവനോട് ചോദിച്ചു…. “പറഞ്ഞ് നോക്കി…ബട്ട് അമ്മാവൻ…” പകുതിക്ക് വെച്ച് നിർത്തിയതും മേഘയുടെ നെറ്റി ചുളിഞ്ഞു… “സോ….നാട്ടിൽ പോവണമെന്നാണോ ഹരി പറയുന്നത്….?”

മാറിൽ കൈ പിണച്ച് കെട്ടി അവനെ സംശയത്തോടെ നോക്കി…. “പറഞ്ഞ സ്ഥിതിക്ക് പോവാതിരിക്കുന്നഥ് മോശമല്ലേ….” ഹരിക്കും പോവാൻ താൽപര്യം ഉണ്ടെന്ന് അറിഞ്ഞതും മേഘയുടെ മുഖം ഒന്ന് കൂടെ ഇരുണ്ടു…. “ഓഹ്….പഴയ കാമുകിയെ കാണാൻ പോവുന്നത് കൊണ്ടാവും ഇത്ര താൽപര്യം…” അവളുടെ വാക്കുകളിൽ ശ്രീയോടുള്ള ദേഷ്യവും പുച്ഛവും അങ്ങനെ എന്തൊക്കെയോ കൂടി ചേർന്നിരുന്നു… “മേഘാ….ആ നാശത്തിനെ വെറുതേ നമുക്കിടയിൽ വലിച്ചിഴക്കണ്ട….എനിക്ക് അവളെ ഇഷ്ടമല്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ….ഇപ്പോൾ തന്നെ അമ്മാവനും അമ്മയും ഒക്കെ നിർബന്ധം പറഞ്ഞത് കൊണ്ടാ പോവാമെന്ന് കരുതിയതാ…..കുറേ ആയില്ലേ നാട്ടിലേക്കൊക്കെ പോയിട്ട്…. അതുമല്ല നെക്സ്റ്റ് വീക്ക് മുംബൈ പോവേണ്ടതല്ലെ…സോ മാര്യേജിന് എന്തായാലും പങ്കെടുക്കാൻ പറ്റില്ല….

എൻഗേജ്മെന്റിനും വിട്ട നിന്നാൽ റിലേറ്റീവ്സ് ഒക്കെ എന്ത് കരുതും…” ഹരി അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു… “മേഘാ….നീ ഇങ്ങനെ ഡൾ ആവല്ലേ….നമുക്ക് സൺഡേ കോട്ടയത്ത് പോയി എൻഗേജ്മെന്റിന് ഒന്ന് തല കാണിച്ച് ഇറങ്ങാം….അത്രയും മതി….” അവാസനം ഒരു തീരുമാനം എന്ന പോലെ പറഞ്ഞ് കൊണ്ട് ഹരി മേഘയെ നോക്കി… “ഹ്മ്….” ഒട്ടും താൽപര്യമില്ലാതെ ആയിരുന്നു അവൾ സമ്മതം മൂളിയത്…. “ഹാ ഒന്ന് ചിരിക്ക് മേഘാ….നീ ഒരു കാര്യം ചെയ്യ്…പാർട്ടിക്ക് പോവാൻ റെഡി ആയതല്ലേ…സോ പോയിട്ട് മൈന്റ് ഒക്കെ റിഫ്രെഷ് ആക്കി വാ….” “അപ്പോ ഹരി…?” “എനിക്ക് വരാൻ പറ്റില്ല ഡിയർ…ഒരുപാട് വർക്ക് ബാക്കി കിടക്കുകയാണ്…എല്ലാം റെഡി ആക്കിയാലല്ലേ എനിക്കെന്റെ ബേബിയുടെ കൂടെ ട്രിപ്പ് എൻജോയ് ചെയ്യാൻ പറ്റൂ….” “മ്മ്…ഒക്കെ…” ഒടുവിൽ മേഘ സമ്മതിച്ചതും ഹരി അവളുടെ കവിളിൽ ഒന്ന് തട്ടി ഹാളിലേക്ക് പോയി…. അവൻ പോവാൻ കാത്ത് നിന്നത് പോലെ മേഘ വേഗം ഫോൺ എടുത്ത് രാജിന്റെ നമ്പറിലേക്ക് കോൾ ചെയ്തു…. *******

നാളെയാണ് മനസ്സമ്മതം….. രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അന്ന… എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.. ഒടുവിൽ ഒട്ടും പറ്റുന്നില്ലെന്ന് തോന്നിയതും അന്ന വേഗം എഴുന്നേറ്റ് സാമിന്റെ റൂം ലക്ഷ്യം വെച്ച് നടന്നു… കണ്ണടച്ച് കിടക്കുകയായിരുന്ന തന്റെ നെഞ്ചിൽ എന്തോ ഭാരം പോലെ സാമിന് തോന്നി… കണ്ണ് തുറക്കാതെ തന്നെ അത് ആരായിരിക്കും എന്ന് അവന് മനസ്സിലായിരുന്നു…. തലക്ക് പിന്നിലായി വെച്ചിരുന്ന കൈകൾ എടുത്ത് അന്നയെ ചേർത്ത് പിടിച്ച് ഒരു കൈയാൽ അവളുടെ മുടിയിഴകളിലൂടെ തലോടി…. അവർ ഒന്നും പരസ്പരം സംസാരിച്ചിരുന്നില്ല…. മൗനമായിരുന്നു എങ്കിൽ കൂടിയും അവന്റെ തലോടലിന് അത്രയും നേരം അസ്വസ്ഥമായിരുന്ന മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നു….

അവൾക്കും അത് മാത്രമായിരുന്നു വേണ്ടതും…. കുറച്ച് നേരത്തിന് ശേഷം അവളുടെ ശ്വാസ ഗതി താളത്തിലായത് സാം അറിഞ്ഞു… അടച്ച് വെച്ചിരുന്ന കണ്ണുകൾ അവൻ പതിയെ തുറന്ന് മുഖം കുനിച്ച് അന്നയെ നോക്കി… ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ കണ്ടതും അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…. “ഇച്ചയോട് ക്ഷമിക്കെടാ കുഞ്ഞാ…..നിന്റെ മനസ്സിലെ വേദന കാണാഞ്ഞിട്ടല്ല….പക്ഷേ ഈ തീരുമാനമാണ് ശരി എന്ന് തോന്നുന്നു….അല്ലെങ്കിൽ എന്റെ കുഞ്ഞ് ഇനിയും വേദനിക്കും… അലക്സ് അവൻ ഇനി നിനക്ക് വേണ്ട കുഞ്ഞാ…. ദേഷ്യം അല്ല അവനോട്….ഇനിയും അവനാൽ നീ വിഷമിക്കേണ്ടി വന്നാലോ എന്ന ഭയം ആണ്… അവനും നിന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ആര് എതിർത്താലും ഇച്ച ഒന്നിപ്പിച്ചേനെ നിങ്ങളെ…പക്ഷേ ഇത്….അവന് ഇഷ്ടമല്ലാതെ എങ്ങനെയാ ഞാൻ…. നിർബന്ധിച്ച് അവനെകൊണ്ട് സമ്മതിപ്പിച്ചാൽ….

നാളെ നീ അവനൊരു ഭാരമായിട്ട് തോന്നിയാലോ….നിന്റെ കണ്ണീര് കണ്ടാൽ വെറുത്ത് പോവും അവനെയും ഞാൻ… ആൽവി നല്ലവനാ….എന്റെ മോളെ മനസ്സിലാക്കാൻ അവന് കഴിയും….നിന്റെ മനസ്സിലെ മുറിവ് ഉണക്കാൻ അവനെ കൊണ്ട് സാധിക്കും….ഇതല്ലാതെ വേറെ മാർഗം ഇച്ചക്ക് മുന്നിൽ ഇല്ല….” നനഞ്ഞ കണ്ണുകളോടെ സാം മുഖം താഴ്ത്തി ആ നെറ്റിയിൽ നനുത്തൊരു ചുംബനം നൽകി അന്നയെ പൊതിഞ്ഞ് പിടിച്ച് കണ്ണുകൾ അടച്ചു… ******* സുമയായിരുന്നു രാവിലെ ശ്രീയെ വിളിച്ചെഴുന്നേൽപ്പിച്ചത്…. ഉറക്കം തെളിയാത്ത അവളെ ഒരുവിധം കുത്തി എഴുന്നേൽപ്പിച്ച് ഫ്രഷ് ആവാനായി പറഞ്ഞയച്ച് അവർ താഴേക്ക് ചെന്നു… കുളി കഴിഞ്ഞ് മുടി വിടർത്തിയിട്ട് താഴേക്ക് ചെന്നതും അവിടെ എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു… മാധവന്റെയും വസുന്ധരയുടെയും വളരെ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ..

അവർ എല്ലാം പള്ളിയിലേക്ക് ഇറങ്ങാനുള്ള സമയം ആവുമ്പോഴേക്കും എത്തും…. ശ്രീയെ കണ്ടതും വസുന്ധര അവളെ പിടിച്ചിരുത്തി ഭക്ഷണം വിളമ്പി കൊടുത്തു.. ഫുഡ് കഴിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും അവളെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ എത്തിയിരുന്നു…. വളരെ സിംപിൾ മേക്കപ്പിൽ അവർ അവളെ മനോഹരി ആക്കി… പിന്നിൽ ബൺ ചെയ്ത് വെച്ച മുടിയുടെ ചുറ്റിലും പേർളിന്റെ ഹെയർപിൻ കുത്തി ഭംഗി ആക്കി വെച്ചിരുന്നു…. ആ ബൺ ചെയ്തതിന് അടിയിലൂടെ ആണ് തൂവെള്ള നിറത്തിലെ വെയ്ൽ ക്ലിപ്പ് ചെയ്ത് വെച്ചത്… കഴുത്തിൽ സാം അണിയിച്ച പെൻഡന്റ് മാത്രമായിരുന്നു ഉള്ളത്…. ആ നീണ്ട മൂക്കിന്റെ തുമ്പിലെ നീലക്കൽ മൂക്കുത്തിക്ക് അന്ന് പതിവിലും തിളക്കമുള്ളതായി അവൾക്ക് തോന്നി…. “ദച്ചൂട്ടീ….” വാതിൽക്കൽ സൗണ്ട് കേട്ട് തിരിഞ്ഞ ശ്രീ ഇളിച്ച് കൊണ്ട് നിൽക്കുന്ന സ്വാതിയെ കണ്ട് മുഖം വീർപ്പിച്ചു.. “എന്താ ഇത്ര നേരത്തെ ഇങ്ങ് എഴുന്നള്ളിയത്….

മനസ്സമ്മതം കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ…?” പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് ശ്രീ പറഞ്ഞത് കേട്ട് ചമ്മിയ ചിരിയോടെ സ്വാതി അവളുടെ അടുത്തേക്ക് ചെന്നു… “സോറീ ടാ….വരന്ന വഴിക്ക് സ്കൂട്ടി പഞ്ചർ ആയി….പിന്നെ ബസ്സിൽ ആടി തൂങ്ങിയാ എത്തിയത്….കണ്ടില്ലേ എന്ത് ഭംഗിയിൽ ഒരുങ്ങി വന്നതായിരുന്നു എല്ലാം നാശമായി….” സ്വാതി വിഷമത്തോടെ സ്വയം ഒന്ന് നോക്കി….ആ റെഡ് കളറിലെ സൽവാറിൽ സുന്ദരി ആയിരുന്നു അവൾ…. സ്വാതിയെ നോക്കി ചിരിച്ച് കൊണ്ട് ശ്രീ ഒരുക്കം പൂർത്തിയാക്കി…. അപ്പോഴാണ് റൂമിലേക്ക് തോമസും ഷേർളിയും കൂടെ വന്നത്… അവരെ കണ്ടതും ശ്രീ പുഞ്ചിരിച്ച് കൊണ്ട് എഴുന്നേറ്റു… ഷേർളി അവളുടെ അടുത്തേക്ക് ചെന്ന് സന്തോഷത്തോടെ കവിളിൽ ഒന്ന് തലോടി…. “ഇത് ഞങ്ങളുടെ മോൾക്ക്….അപ്പച്ചന്റെയും അമ്മച്ചിയുടെയും വക…” ശേഷം കൈയിലിരുന്ന ജുവലറി ബോക്സ് തുറന്ന് അവൾക്ക് നേരെ കാണിച്ചു…..

ഡയമണ്ടിന്റെ നെക്ലേസും ഇയർ റിങും ഒരു വളയും അടങ്ങിയ സെറ്റ് ആയിരുന്നു അവർ അവൾക്കായി സമ്മാനിച്ചത്…. ഷേർളി തന്നെ അത് അവളെ അണിയിച്ച് കൊടുത്തു…. അവളുടെ മുഖം കൈയിലൊതുക്കി പിടിച്ച് നെറ്റിയിൽ മൃദുവായി ചുണ്ടമർത്തുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. തോമസും അവളെ ചേർത്ത് പിടിച്ച് മനസ്സ് നിറഞ്ഞ് അനുഗ്രിച്ചു… “ഉഫ് എന്നാ ഗ്ലാമറാ ടീയേ നിന്നെ കാണാൻ….എന്റെ കണ്ണ് തട്ടണ്ട..” ഷേർളിയും തോമസും പോയതും സ്വാതി ശ്രീയുടെ മുഖം കൈയാൽ ഉഴിഞ്ഞ് നെറ്റിക്ക് ഇരു സൈഡിലും വെച്ച് ഞൊട്ടയിട്ട് കൊണ്ട് പറഞ്ഞു…. “ഞാനേ അന്നമ്മേടെ അടുത്തേക്ക് ചെല്ലട്ടേ….നിന്നെ പോലെ അല്ല പെണ്ണ്….എന്നെ പഞ്ഞിക്കിട്ടാലോ….” സ്വാതി ശ്രീയുടെ കവിളിലൊന്ന് തട്ടിക്കൊണ്ട് പുലിക്കാട്ടിലേക്ക് പോയി…. ലാസ്റ്റ് ടെച്ച് അപ്പ് കൂടെ കഴിഞ്ഞതും ശ്രീ പുറത്തേക്ക് ഇറങ്ങാൻ നോക്കി… പെൻഡന്റ് ഊരിക്കോളാൻ ബ്യൂട്ടീഷൻ പറഞ്ഞെങ്കിലും അവൾക്ക് അത് അഴിക്കാൻ തോന്നിയില്ല…

അതവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് അവൾ ഹാളിലേക്ക് നടന്നു…. ഇറങ്ങാൻ സമയം ആയതും തോമസിന്റെ ബ്ലാക്ക് കളർ ബെൻസിൽ അവർ പള്ളിയിലേക്ക് പുറപ്പെട്ടു…. അവർ പള്ളിയിലെത്തിയപ്പോഴേക്കും സാമിന്റെ കാറും കോംപൗണ്ടിലേക്ക് കയറിയിരുന്നു… കാർ പാർക്ക് ചെയ്തതും ബാക്ക് സീറ്റിൽ നിന്ന് അന്ന ഇറങ്ങി… ശ്രീയുടെത് പോലെ സിംപിൾ മേക്കപ്പ് ആയിരുന്നു അവൾക്കും… പേർളിന്റെ ഹെയർ പിൻ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുടിക്ക് ഒരു സൈഡിലായി ക്ലിപ്പ് ചെയ്ത് വെച്ചിട്ടുണ്ട്…. കുറച്ച് മുടിയിഴകൾ ഇരു വശത്ത് നിന്നും മുന്നിലേക്ക് വീണ് കിടക്കുന്നു… ഡമണ്ടിന്റെ നെക്ലേസും അതിനോട് ചേർന്ന ഇയർ റിങ്സും…. മൂക്കിലെ ക്രോസിന്റെ നോസ് റിങ് അവളുടെ ഭംഗി എടുത്ത് കാണിച്ചു.. എല്ലാം കൂടെ അവൾ ഒരു രാജകുമാരിയെ പോലെ ഉണ്ടായിരുന്നു…

ശ്രീയെ കണ്ടതും അന്ന ചിരിച്ച് കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു… അന്നയോട് സംസാരിക്കുന്നതിന് ഇടയിലും ശ്രീയുടെ കണ്ണുകൾ സാമിനെ തേടുന്നുണ്ടായിരുന്നു… അവസാനം തേടിയത് കണ്ടെത്തിയപോലെ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു… കാറിൽ നിന്നും ആരോടൊ ഫോണിൽ സംസാരിച്ച് ഇറങ്ങുനാന സാമിനെ ഇമ അനക്കാതെ അവൾ നോക്കി… ബ്ലാക്ക് കളർ സ്യൂട്ടിൽ അവന്റെ ഭംഗി ഇരട്ടിച്ച പോലെ… വെട്ടി ഒതുക്കിയ താടിയും മുടിയും….ഫോൺ കട്ട് ചെയ്ത് കാറിൽ ഇരിക്കുമ്പോൾ അഴിച്ചിട്ട ബ്ലേസറിന്റെ ഹുക്ക് ഇട്ട് നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി വിരലുകളാൽ കോതി ഒതുക്കി മുഖം ഉയർത്തിയ സാം ശ്രീയെ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു… അവളുടെയും നോട്ടം തനിക്ക് നേരെ ആണെന്ന് അറിഞ്ഞതും സാം ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു… അവന്റെ ചിരി അവളുടെ കവിളിണകളെ രക്തവർണ്ണമാക്കിയിരുന്നു….

അവന്റെ കണ്ണുകൾ നേരിടാനാവാതെ ശ്രീ നോട്ടം മറ്റെവിടേക്കോ മാറ്റി…. സാം അവരുടെ അടുത്തേക്ക് ചെന്ന് അന്നക്കും ശ്രീക്കും ഇടയിലായി നിന്നു… അവരുടെ ഇരുവരുടെയും കൈകൾ പിടിച്ച് പള്ളിയുടെ അടുത്തേക്ക് നടന്നു…. കുറേ പടികൾ കയറിയിട്ടാണ് പള്ളിയിൽ എത്തുക…. പടികൾക്ക് അടുത്തെത്തിയതും പള്ളിമുറ്റത്ത് ആരോടോ സംസാരിച്ച് നിൽക്കുന്ന ആൽവിയെ അവർ കണ്ടിരുന്നു…. സാമിന്റെത് പോലെ തന്നെ ബ്ലാക്ക് കളർ സ്യൂട്ട് ആയിരുന്നു ആൽവിക്കും…. മുടി ജെൽ തേച്ച് ഒതുക്കിയിട്ടുണ്ട്…പിരിച്ച് വെച്ച മീശ അവന് വല്ലാത്തൊരു ഭംഗി നൽകിയിരുന്നു…. സംസാരിക്കുന്നതിനിടയിൽ അവർ മൂവരെയും കണ്ട ആൽവി ചെറു ചിരിയോടെ പടികൾ ഇറങ്ങി…. സാമിന്റെ അടുത്തേക്ക് ചെന്ന് അവനെ പുണർന്നു… ശ്രീയെ നോക്കി നിറഞ്ഞ ചിരിയോടെ കുശലം ചോദിച്ച് അന്നയുടെ അടുത്ത് ചെന്ന് നിന്നു… “നിങ്ങൾ നടന്നോ….” അവർ ഒരുമിച്ച് കയറാൻ ഒരുങ്ങിയപ്പോഴാണ് സാമിന് ഒരു കോൾ വന്നത്…ആൽവിയോടും അന്നയോടും കയറാനായി പറഞ്ഞ് അവൻ കോൾ അറ്റന്റ് ചെയ്ത്… ആൽവി ആദ്യത്തെ പടി കയറിയതും തിരിഞ്ഞ് നിന്ന് അന്നയുടെ നേർക്ക് കൈ നീട്ടി…

അവൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും പിന്നെ നേർത്തൊരു പുഞ്ചിരിയോടെ അവന്റെ കൈ പിടിച്ചു…. ആ നിലത്ത് ഇഴയുന്ന ഗൗണുമായി പടികൾ കയറാൻ അവൾ നന്നേ ബുദ്ധിമുട്ടിയിരുന്നു… അത് മനസ്സിലാക്കിയെന്നോണം ആൽവി ഗൗണിന്റെ ഒരു ഭാഗം അവൾക്ക് കയറാൻ എളുപ്പത്തിന് ഉയർത്തി കൊടുത്തു…. അവന്റെ പ്രവർത്തി അവളിൽ ഞെട്ടലുണ്ടാക്കിയിരുന്നു… “ഇനി കയറിക്കോ….ഇല്ലെങ്കിൽ ഇതും തടഞ്ഞ മൂക്കും കുത്തി വീഴും…” ആൽവി പകുതി കളിയായും പകുതി കാര്യമായും പറഞ്ഞത് കേട്ട് അന്നക്കും ചിരി വന്നു….അവനെ ഒന്ന് നോക്കി ശ്രദ്ധിച്ച് സ്റ്റെപ്പുകൾ കയറാൻ തുടങ്ങി… “ഇച്ചായാ…ദേ നോക്കിക്കേ….” ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന സാമിനെ തട്ടി വിളിച്ച് ശ്രീ ആൽവിയും അന്നയും പോവുന്നത് കാണിച്ച് കൊടുത്തു… അവരെ കണ്ടതും അവനിൽ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പുഞ്ചിരി വിരിഞ്ഞു… ******

അലക്സ് തന്റെ ബുള്ളറ്റ് പള്ളിയുടെ പാർക്കിങ് ഏരിയയിൽ നിർത്തി… അനുസരണയില്ലാതെ മിടിക്കുന്ന ഹൃദയത്തെ വരുതിയിലാക്കാൻ അവൻ ഒരു നിമിഷം കണ്ണുകൾ അടച്ച് തുറന്നു… ഇരു കൈകളാലും മുഖം അമർത്തി തുടച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയും അണിഞ്ഞ് പള്ളിക്ക് അടുത്തേക്ക് നടന്നു…. വെള്ള കളറിലെ കുർത്തയും കറുപ്പ് കരയോട് കൂടെയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം… നീണ്ട് വളർന്ന മുടി അലസമായി ഇട്ടിരിക്കുന്നു…താടി മുൻപത്തേതിലും നീണ്ട് കിടക്കുന്നുണ്ട്….അവ അവന്റെ കവിളിലെ നുണക്കുഴി പാടെ മറച്ച് വെച്ചിരിക്കുന്നു… മുണ്ടിന്റെ ഒരു തല കൈ വിരലുകളിൽ പിടിച്ച് മറു കൈയാൽ നീളൻ മുടി പിന്നിലേക്ക് ആക്കി വെച്ച് അവൻ പള്ളിയിലേക്ക് നടന്നു.. സ്റ്റെപ്പിന് താഴെ ആയി നിൽക്കുന്ന ശ്രീയെയും സാമിനെയും കണ്ടതും അവന്റെ കണ്ണുകൾ വെറുതേ ചുറ്റിലുമൊന്ന് പാഞ്ഞു… എന്നാൽ പ്രതീക്ഷിച്ച ആളെ കാണാൻ കഴിഞ്ഞില്ല….

വേദന തോന്നിയെങ്കിലും അവളെ കാണാതിരിക്കുന്നതാണ് നല്ലതെന്ന് അലക്സിന് തോന്നി… “ആഹ്….നീ ഇത് എവിടെ ആയിരുന്നെടാ കോപ്പേ….എത്ര നേരമായിട്ട് നിന്നെ ട്രൈ ചെയ്യുവാ….” അലക്സിനെ കണ്ടതും സാം ചൂടായി… “സോറിയെടാ…ഞാനേ ഒരു അത്യാവശ്തം വന്നപ്പോ പുറത്തംക്ക് പോയതാണ്….ഫോൺ സൈലന്റിലിട്ടിരുന്നത് കൊണ്ട് നീ വിളിച്ചത് കണ്ടില്ല….” അലക്സ് മനപ്പൂർവം നേരം വൈകിച്ചതായിരുന്നു…. “സൈലന്റിൽ ഇടാനാണെങ്കിൽ നിനക്കെന്നാത്തിനാ ഈ ഫോൺ…. അത് പോട്ടേ നിനക്ക് ഇത്ര അത്യാവശ്യം ആയിട്ട് പുറത്ത് പോവാൻ മാത്രം എന്നതായിരുന്നു….?” സാമിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അവൻ പരുങ്ങി… “ആ അതൊരു കാര്യം…..അതൊക്കെ പോട്ടേ…നിങ്ങളെന്താ പള്ളിയിലേക്ക് കയറാത്തത്…” വിഷയം മാറ്റാനെന്ന പോലെ സാമിനോടായി അവൻ ചോദിച്ചു… “എനിക്കൊരു കോൾ വന്നു….

കയറാൻ പോയപ്പഴാ നിന്നെ കണ്ടത്….” “മ്മ്….ഏട്ടായീടെ മാളൂട്ടി സുന്ദരി ആയിട്ടുണ്ടല്ലോ….” ശ്രീയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് അലക്സ് പറഞ്ഞു… അവർ മൂവരും കൂടെ ആയിരുന്നു കയറിയത്….പള്ളിയുടെ മുന്നിൽ തന്നെ ആൽവിയും അന്നയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു… ആ വേഷത്തിൽ അന്നയെ കാണെ അലക്സ് ഒരു നിമിഷം തറഞ്ഞ് നിന്നു…. ഓടി ചെന്ന് അവൾ തന്റെതാണെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ അവന്റെ ഹൃദയം മുറവിളി കൂട്ടി… എന്നാൽ കാലുകൾ ചങ്ങലക്കിട്ടത് പോലെ….തനിക്കതിനുള്ള അർഹതയില്ലെന്ന് ആരൊക്കെയോ ചുറ്റിലും നിന്ന് പറയുന്നതായി അവന് തോന്നി…. മനസ്സിലെ സംഘർശങ്ങളെ അലക്സ് മുഷ്ടി ചുരുട്ടി പിടിച്ച് നിയന്ത്രിച്ചു…. അന്നയിൽ നിന്നും കണ്ണുകളെ പിൻവലിച്ച് മറ്റെവിടേക്കോ ശ്രദ്ധ പതിപ്പിച്ചു….

നടക്കുമ്പോൾ ശ്രീയുടെ കണ്ണുകൾ അലക്സിലേക്ക് നീങ്ങി…. അന്നയെ ആ വേഷത്തിൽ കാണുമ്പോഴെങ്കിലും അവന്റെ മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസം ഉണ്ടായെങ്കിലോ എന്ന് കരുതി….. എന്നാൽ അന്ന നിൽക്കുന്ന ഭാഗത്തേക്ക് പോലും ശ്രദ്ധിക്കാതെയുള്ള അലക്സിന്റെ നടപ്പ് അവളിൽ നിരാശ ഉണ്ടാക്കി…. ആൽവിക്ക് അടുത്ത് എത്തിയതും അവർ നാല് പേരും ഒരുമിച്ചാണ് അകത്തേക്ക് കയറിയത്… അലക്സ് മാത്രം അവരി നിന്നും വിട്ട് നിന്നു… അൾതാരയിൽ ക്രൂശിതനായ യേശുവിന് മുന്നിലായി നാല് പേരും നിന്നു… ഫാദർ പ്രാർത്ഥനകൾക്ക് ശേഷം ആദ്യം സാമിന്റെയും ശ്രീയടെയും നേരയാണ് തിരിഞ്ഞത്… “സാമുവൽ….മിശിഹായുടെ നിയമവും തിരുസഭയുട നടപടിക്രമങ്ങളും അനുസരിച്ച് ശ്രീദുർഗയെ നിന്റെ ഭാര്യയായി സ്വീകരിക്കാൻ സമ്മതമാണോ…?” സാം പുഞ്ചിരിയോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി… “സമ്മതമാണ്…..” അടുത്തതായി ശ്രീയോടായിരുന്നു ചോദ്യം….

“ശ്രീദുർഗ….മിശിഹിയുടെ നിയമവും തിരുസഭയുടെ നടപടി ക്രമങ്ങളും അനുസരിച്ച് സാമുവലിനെ നിന്റെ ഭർത്താവായി സ്വീകരിക്കാൻ സമ്മതമാണോ…?” “സമ്മതമാണ്….” അന്ന മുള്ളിൻമേൽ എന്ന പോലെ ആയിരുന്നു നിൽക്കുന്നത്… ചെയ്യുന്നത് ശരിയല്ലെന്ന് ആരോ തന്നോട് പറയുന്ന പോലെ… വല്ലാത്തൊരു അസ്വസ്ഥത പൊതിയുന്നു…. അന്നയുടെ മാനസികാവസ്ഥ ആൽവിക്ക് മനസ്സിലാവുമായിരുന്നു…. താനും ഇതേ അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് അവനോർത്തു… ആൽവി അന്നയുടെ കൈയിൽ കോർത്ത് പിടിച്ചു… “ഏയ്….ഇങ്ങനെ ടെൻഷൻ ആവല്ലെടോ….ജസ്റ്റ് കാം ഡൗൺ….” ഒരു സുഹൃത്തിനൊടെന്ന പോലെയുള്ള കരുതലായിരുന്നു ആൽവിയിൽ നിന്ന് അന്നക്ക് ലഭിച്ചത്… അത് ഒരു വിധത്തിൽ തന്നെ സമാധാനപ്പെടുത്തുന്നത് പോലെ അവൾക്ക് തോന്നി…

ഫാദർ ആൽവിയുടെയും അന്നയുടെയും നേർക്ക് തിരിഞ്ഞു… “ആൽവിൻ….മിഷിഹായുടെ നിയമവും തിരുസഭയുടെ നടപടി ക്രമങ്ങളും അനുസരിച്ച് ആൻമരിയയെ ഭാര്യയായി സ്വീകരിക്കാൻ സമ്മതമാണോ….” ആൽവി ഒരു നിമിഷം കണ്ണുകൾ ഇറുകെ ചിമ്മി അടച്ച് മൗനമായി നിന്നു…. “സമ്മതമാണ്…” “ആൻ മരിയ….മിശിഹായുടെ നിയമവും തിരുസഭയുടെ നടപടി ക്രമങ്ങളും അനുസരിച്ച് ആൽവിനെ ഭർത്താവായി സ്വീകരിക്കാൻ സമ്മതമാണോ….?” അന്നയുടെ കണ്ണുകൾ ചുറ്റിലുമൊന്ന് പാഞ്ഞു…കൂടി നിൽക്കുന്നവരിൽ നിന്നെല്ലാം മാറി ഏറ്റവും പിന്നിലായി തന്നെ ഉറ്റ് നോക്കുന്ന അലക്സിൽ അവളുടെ കണ്ണുകൾ ചെന്നെത്തി….

അവനെ തന്നെ ഉറ്റ് നോക്കി അവൾ ചുണ്ടുകൾ അനക്കി…. “സമ്മതമാണ്….” അലക്സിന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കിക്കൊണ്ട് അന്ന മറുപടി കൊടുത്ത് മുഖം വെട്ടി തിരിച്ചു….ചുണ്ടിലൊരു പുഞ്ചിരി അണിഞ്ഞിട്ടുണ്ടെങ്കിലും അവൻ ഉള്ളിൽ കരയുകയായിരുന്നു….. അതിന്റെ ഫലമെന്നോണം മിഴികൾ നിറയാൻ തുടങ്ങിയതും ആരും കാണാതിരിക്കാനായി മുഖം തിരിച്ചു…. അപ്പോഴേക്കും കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് പതിച്ച് കഴിഞ്ഞിരുന്നു………തുടരും

നിനക്കായ് : ഭാഗം 94

Share this story