ഒരുമ്പെട്ടോള്: ഭാഗം 10

ഒരുമ്പെട്ടോള്: ഭാഗം 10

എഴുത്തുകാരൻ: SHANAVAS JALAL

ഒരു വശത്തു ആദർശ് , മറ്റൊരു സൈഡിൽ രാഹുൽ . ചെകുത്താനും കടലിലും ഇടയിൽപ്പെട്ടത് പോലെ ഞാനും അമ്മയും . രാഹുൽ പതിയെ കണ്ണ് തുറക്കാനുള്ള ശ്രെമമാണെന്ന് കണ്ടിട്ടാണ് ഡ്രൈവറോട് നമ്മൾക്ക് എത്താനായോ എന്ന് ഞാൻ ചോദിച്ചത് . ഹാ ചേച്ചി ആ വളവ് കഴിഞ്ഞാൽ ആയി എന്ന് പറഞ്ഞപ്പോൾ ചെറിയ ഒരു ആശ്വാസം മനസ്സിൽ തോന്നി . വണ്ടി ആശുപത്രി മുറ്റത്തേക്ക് എത്തി . അപ്പോഴേക്ക് രാഹുൽ പകുതിയോളം ഉണർന്നിരുന്നു എങ്കിലും മരുന്നിന്റെ എഫക്ട് കൊണ്ടാകണം തളർന്നു തന്നെ കിടക്കുകയായിരുന്നു .. ആംബുലൻസ് നിർത്തിയതിന്റെ പുറകിലായി ആദർശിന്റെ വണ്ടിയും നിന്ന് . ഹോസ്പിറ്റലിൽ നിന്ന് ആള് വന്നു വണ്ടിയിൽ നിന്നും രാഹുലിനെ ഇറക്കിയപ്പോൾ സഹായത്തിന് ആദർശും കൂടി .

പാതി തുറന്ന കണ്ണിൽ രാഹുൽ ആദർശിനെ കണ്ടിട്ടാണോന്ന് അറിയില്ല സ്ട്രെക്ച്ചറിൽ നിന്ന് എഴുനേൽക്കാനായി കുറച്ചു ശ്രെമങ്ങൾ നടത്തിയെങ്കിലും ശക്തിയായി അവിടുത്തെ സ്റ്റാഫ് പിടിച്ചിരുന്നതിനാൽ അതെല്ലാം വിഫലമായി … നിങ്ങൾ ഇവിടെ നിന്നാൽ മതി , ഇനി അങ്ങൊട് രോഗിക്ക് മാത്രമേ പ്രേവശനമുള്ളു എന്ന് പറഞ്ഞിട്ട് ഒരു വലിയ വാതിൽ തുറന്നു രാഹുലിനെ അവർ അകത്തേക്ക് കൊണ്ട് പോയി . അവർ ഉപദ്രവിക്കുമോ രാഹുലിനെ എന്ന അമ്മയുടെ ചോദ്യത്തിൻ ഹെയ്‌ അവർ ഇപ്പൊ മയക്കി കിടത്തും , എന്നിട്ട് ഡോക്ടർ നോക്കിയിട്ട് അല്ലെ ചികത്സ തുടങ്ങു എന്ന് മറുപടി പറഞ്ഞത് ആദർഷായിരുന്നു . എന്ന ഞാൻ അങ്ങൊട് ഇറങ്ങട്ടെ , എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞു ആദർശ് തിരിഞ്ഞു നടന്നപ്പോൾ ഞാനും ആദർശിന്റെ പുറകിൽ വെളിയിലേക്ക് വന്നു , അതെ ഒന്ന് നിന്നെ എന്ന എന്റെ വാക്ക് കേട്ട് ആദർശ് തിരിഞ്ഞു നിന്നു .

എന്താ ഉദ്ദേശം തന്റെ എന്നെന്റെ ചോദ്യത്തിന് എന്താ ദേവി ഞാൻ പറഞ്ഞില്ലേ ചെയ്ത് പോയ തെറ്റിനുള്ള പ്രായശ്ചിത്തം അത് മാത്രമേ ഉള്ളു എന്റെ മനസ്സിൽ എന്ന് ആദർശിന്റെ മറുപടി കേട്ട് ഞാൻ അവനെ തന്നെ രൂക്ഷമായി നോക്കി നിന്നു . ഇനിയും തനിക്ക് എന്നെ വിശ്വാസം ആയില്ലെങ്കിൽ താൻ തന്നെ പോലീസിൽ അറിയിക്ക് . അല്ലതെ ഇനി എന്താ ചെയ്യുക അല്ലെങ്കിൽ രാഹുൽ ഒന്ന് എഴുനെൽക്കട്ടെ അവന്റെ കാലിൽ വീണ് ഞാൻ മാപ്പ് പറയാം , പക്ഷേ അപ്പോഴും തനിക്ക് എന്നെ വിശ്വസിക്കാൻ പ്രേയസമാകും , തന്നെ ഞാൻ കൂട്ടിക്കൊടുത്ത ക്രൂരൻ അല്ലെ എന്ന് പറഞ്ഞു നിറഞ്ഞു വന്ന കണ്ണ് തുടച്ചു വണ്ടിയിലേക്ക് കയറാൻ തുനിഞ്ഞ ആദർശിനോട് , ഒക്കെ അതൊക്കെ ഞാൻ വിശ്വസിക്കുന്നു അമ്മു അവൾക്ക് വയസ്സ് പതിനേഴ് ആകുന്നുള്ളു . എനിക്ക് പറ്റിയത് പോലെ വല്ലതും അവള്ക്ക് സംഭവിച്ചാൽ എന്ന് പറഞ്ഞു ഞാൻ ആദർശിനെ നോക്കിയപ്പോഴേക്കും ,

ഡോ ഞാൻ അമ്മയും കൂട്ടിയാണ് അവിടെ പോകുന്നത് . തന്നെ ഒരുപാട് ഇഷ്ടമായിരുന്നു അമ്മക്ക് , തന്റെ വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അറിഞ്ഞു കൊണ്ടാണ് ഞാൻ തന്നെ ഇഷ്ടപ്പെട്ടത് , പക്ഷേ എന്തോ ദൈവം എനിക്ക് തന്നില്ല തന്നെ . ഇനി ആ വീട്ടിൽ ഒരു മകന്റെ കുറവ് ഉണ്ടാകരുത് എന്ന അമ്മയുടെ വാക്ക് കേട്ടിട്ടാണ് അമ്മുനെ ഞാൻ വിവാഹം ആലോചിച്ചത് തന്നെ .. പിന്നെ തന്നെ പറിച്ചത് വെച്ചത് പോലെയുള്ള അമ്മുനെ കാണുമ്പോൾ ഒക്കെ താൻ അടുത്തുള്ളത് പോലെ ഒരു ഫീൽ . കൂടുതൽ ഒന്നും പറയാനില്ല . ആൺകുട്ടികൾ കരയരുതെന്നാണ് പക്ഷേ ഇനിയും ഞാൻ ഇവിടെ നിന്നാൽ ഒരുപക്ഷേ കരഞ്ഞു പോകും , പൊക്കോട്ടെ എന്ന് പറഞ്ഞു ആദർശ് വണ്ടിയിൽ കയറി . വണ്ടി ഗേറ്റ് കഴിയും വരെയും സ്തംഭിച്ചു ഞാൻ അങ്ങനെ തന്നെ നിന്നു … മോളെ ഡോക്ടർക്ക് കാണണമെന്നുള്ള അമ്മയുടെ വിളിയിലാണ് ബോധം തിരിച്ചു വന്നത് .

എങ്കിലും അകത്തേക്ക് നടക്കുമ്പോൾ ആദർശിന്റെ ഓരോ വാക്കുകളും എന്നിൽ പിന്നെയും പിന്നെയും അലയടിക്കുന്നുണ്ടായിരുന്നു . ഡോക്ടറിന്റെ മുന്നിൽ എത്തി. മുന്നിലുള്ള കസേരയിൽ ഇരുന്നു . എത്ര നാളായിട്ടുണ്ടാകും രാഹുൽ ഡ്രഗ് ഉപയോഗിച്ച് തുടങ്ങിയിട്ടെന്ന ഡോക്ടറിന്റെ ചോദ്യത്തിന് നല്ലത് പോലെ മദ്ധ്യം കഴിക്കും , കുത്തിവെപ്പ് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂവെന്ന് അമ്മ മറുപടി നൽകി . അല്ല അപ്പൊ നിങ്ങൾ ആരും തടയാറില്ലെന്നുള്ള ഡോക്ടറിന്റെ വീണ്ടുമുള്ള ചോദ്യത്തിനും , അവന്റെ അച്ഛനും അമ്മയും അവന്റെ കുഞ്ഞിലേ മരണപ്പെട്ടത് ആണ് , പിന്നെ അങ്ങനെ ബന്ധുക്കൾ ഒന്നുമില്ല , ആകെയുള്ളത് ഞാനും ഈ മോളുമാണ് , ഈ മോളെ അവൻ കൂട്ടിക്കൊണ്ട് വന്നിട്ട് ഇപ്പൊ കുറച്ചേ ആയിട്ടുള്ളു എന്ന് മറുപടി പറഞ്ഞതും അമ്മയായിരുന്നു .

അപ്പോൾ കല്യാണത്തിന് മുമ്പ് തനിക്ക് അറിയില്ലായിരുന്നോ രാഹുൽ ഡ്രഗ് അഡിക്ടാണെന്നുള്ളതെന്ന ചോദ്യം എന്റെ നേർക്ക് വന്നപ്പോഴേക്കും ഒന്നും മിണ്ടാതെ തല കുനിച്ചു ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു . ഇവിടെ അങ്ങനെ എല്ലാവര്ക്കും കൂടി നീക്കാനുള്ള സൗകര്യം ഒന്നുമില്ല , പിന്നെ ആകെയുള്ളത് എന്റെ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള റൂം ആണ് . ഞാൻ അങ്ങനെ ഇത് എല്ലാവര്ക്കും ചെയ്ത്‌ കൊടുക്കുന്നതല്ല , പേഷ്യൻസിനെ കൊണ്ട് വിട്ടിട്ട് പുറത്തൊക്കെ റൂം എടുത്താണ് എല്ലാവരും താമസിക്കാർ . പ്രായമായ അമ്മ വീട്ടിൽ പൊക്കോട്ടെ , താൻ നിന്നാൽ പോരെ ഇവിടെ എന്ന ഡോക്ടറിന്റെ ചോദ്യത്തിന് കസേരയിൽ നിന്നും എഴുന്നേറ്റിട്ട് ഹോ അത് സാരമില്ല സാറെ , അവിടെ പോയിട്ട് എനിക്കും ഒന്നും ചെയ്യാനില്ല , പോകുമ്പോൾ ഞങ്ങൾ ഒരുമിച്ചു പൊക്കോളാം എന്ന് മറുപടി പറഞ്ഞതും അമ്മയായിരുന്നു ..

അമ്മയോടൊപ്പം ഞാനും വെളിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ‘അമ്മ ചെയ്തതാണ് ശരി അയാൾ അൽപ്പം വശപ്പിശകാണെന്ന് കൂടെയുണ്ടായിരുന്ന നേഴ്‌സ് വന്ന് ഞങ്ങളോട് പറഞ്ഞു , കൂടാതെ താമസിക്കാനുള്ള സ്ഥലവും റെഡിയാക്കി തന്നതും അവരായിരുന്നു , ഒരുപാട് പേഷ്യൻസിനെ കണ്ടിട്ടുണ്ട് . അത് കൊണ്ട് പറയുവാ രാഹുൽ പെട്ടെന്ന് തിരിച്ചു വരും . മോൾ വിഷമിക്കണ്ട എന്ന് എന്റെ കയ്യിൽ പിടിച്ചു നേഴ്‌സ് പറഞ്ഞപ്പോൾ എന്റെ മുഖത്തെ വിഷമം , ഭർത്താവിനൊപ്പം ജീവിക്കാൻ പറ്റാത്തതിൽ ആണെന്ന് അവർ തെറ്റിദ്ധരിച്ചുവെന്ന് എനിക്ക് മനസ്സിലായി …. പിറ്റേ ദിവസം ഉച്ച കഴിഞ്ഞു , വീട്ടിൽ നിന്നും വന്ന അമ്മയുടെ ഫോൺ റിംഗ്‌ കേട്ടാണ് ചെറിയ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത് . മോളെ ആദർശും അമ്മയും വന്നിട്ട് പോയി , ആദിയുടെ അമ്മക്ക് അമ്മുനെ ഒത്തിരി ഇഷ്ടമായി ,

അവർ വില കൂടിയ ഡ്രെസ്സൊക്കെ ആയിട്ടാണ് വന്നത് . അതൊക്കെ അമ്മുനെ ഏല്പിച്ചിട്ട് സന്തോഷത്തോടെ ഇപ്പൊ പോയതേ ഉള്ളു എന്ന് ‘അമ്മ പറഞ്ഞപ്പോൾ ഞാൻ ആണ് അമ്മുന് ഫോൺ കൊടുക്കാൻ പറഞ്ഞത് . ഫോൺ എടുത്തവൾ ചേച്ചി എന്ന് വിളിച്ചപ്പോഴേക്കും മോളെ ചേച്ചിക്ക് ഇപ്പോൾ ശരിയേത തെറ്റേത എന്നൊന്നും മനസ്സിലാകുന്നില്ല , ഒരൊറ്റ ആഗ്രഹമേയുള്ളു ചേച്ചിക്ക് , എനിക്ക് സംഭവിച്ചത് ഒരിക്കലും മോള്ക്ക് സംഭവിക്കരുത് എന്ന് ഞാൻ ഒരു ശ്വാസത്തിൽ പറഞ്ഞു നിർത്തി . ചേച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലെന്ന് അമ്മു തിരിച്ചു പറഞ്ഞപ്പോൾ , മോൾ സൂക്ഷിച്ചു വേണം മുന്നോട്ട് പോകാൻ , മനസ്സിൽ ഇഷ്ടം തോന്നി തുടങ്ങിയാൽ അവരുടെ നല്ല വശങ്ങൾ മാത്രമേ നമ്മൾ കാണു എന്നെന്റെ വാക്ക് കേട്ട് അവൾ ഒന്നും മിണ്ടാതെ നിന്നപ്പോഴാണ് , മോളോട് എന്താ ആദർശ് ഇറങ്ങാൻ നേരം പറഞ്ഞത് എന്ന് ഞാൻ ചോദിച്ചത് .

ആദർശ് പറഞ്ഞത് എനിക്ക് അപ്പോൾ വിശ്വാസമൊന്നും ആയില്ലായിരുന്നു , പക്ഷേ ഇപ്പൊ എനിക്ക് ബോധ്യമായി എന്ന അമ്മുവിൻറെ വാക്ക് കേട്ടിട്ട് എന്ത് വിശ്വാസം ആയില്ലെന്ന നീ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു .. ചേച്ചിക്ക് ഈ ബന്ധം ഒട്ടും താൽപ്പര്യമില്ല , ചേച്ചിയേക്കാൾ നല്ലൊരു ബന്ധം എനിക്ക് കിട്ടുന്നത് സഹിക്കാൻ കഴിയില്ലെന്ന രീതിയിലൊക്കെയാണ് ചേച്ചി ആദർശിനോട് സംസാരിച്ചുവെന്ന് പറഞ്ഞപ്പോൾ എന്തോ പൊരുത്തക്കേട് എനിക്കും തോന്നി , പക്ഷേ അമ്മയോടൊപ്പം വന്ന് എനിക്ക് തുണി തന്നുവെന്ന് കേട്ടപ്പോഴും കൂടാതെ ആദർശ് സ്വന്തമായി ജ്യൂവല്ലറി തുടങ്ങാൻ പോകുന്നു എന്ന് കേട്ടപ്പോഴും ചേച്ചിക്ക് സമാധാനം ഇല്ലല്ലേ എന്ന് പറഞ്ഞു അവൾ ഫോൺ കട്ടാക്കിയപ്പോഴേക്കും , ആരാണ് ഈ ആദർശ് എന്ന നേഴ്സിന്റെ ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞു നിന്നിരുന്നു . താൻ എന്താ ഇങ്ങനെ ഭയന്ന് നിൽക്കുന്നെ , ഇടക്കൊന്ന് ബോധം വന്നപ്പോൾ രാഹുൽ ഒന്ന് രണ്ട് വെട്ടം ആ പേര് പറയുന്നത് കേട്ടു എന്ന നേഴ്സിന്റെ വാക്ക് എന്റെ നെഞ്ചിടിപ്പ് ഉയർത്തിയിരുന്നു …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 9

Share this story