പെയ്‌തൊഴിയാതെ: ഭാഗം 8

പെയ്‌തൊഴിയാതെ: ഭാഗം 8

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൻ പറഞ്ഞതും അവൾ പുഞ്ചിരിച്ചു.. ഇത്രയേയുള്ളൂ.. കൂൾ.. ആൾ ദി ബെസ്റ്റ്.. അവൻ പറഞ്ഞു.. അവളാ പുഞ്ചിരിയോടെ തന്നെ അകത്തേയ്ക്ക് കടന്നു… അവൻ അവന്റെ ക്ലാസ്സിലേയ്ക്കും.. ********* ബെൽ അടിച്ചു 2 മിനിറ്റ് കൂടി കഴിഞ്ഞാണ് ഗിരി ക്ലാസ്സിൽ നിന്നും ഇറങ്ങിയത്.. അവൻ വേദയുടെ ക്ലാസ്സിലേയ്ക്ക് നോക്കി.. അവൾ അപ്പോഴേയ്ക്കും ബുക്കും എടുത്ത് ഇറങ്ങിയിരുന്നു. എങ്കിലും കുട്ടികളുടെ മുഖഭാവം കണ്ടു തന്നെ ക്ലാസ് ഹാപ്പിയാണെന്നു അവനു മനസ്സിലായി.. വേദ ഗിരിയെ കണ്ടതും ഒന്നുകൂടി നന്നായി പുഞ്ചിരിച്ചു.. ഫസ്റ്റ് ക്ലാസ് അല്ലെ.. എങ്ങനെ ഉണ്ടായിരുന്നു.. ഗിരി ചോദിച്ചു.. പഠിപ്പിച്ചു തുടങ്ങിയില്ല.. ജസ്റ്റ് ആണ് ഇന്ട്രോ.. അവൾ പറഞ്ഞു.. കുട്ടികൾക്ക് പുസ്തകത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ അറിവ് കൂടുതൽ കിട്ടുന്നത് അധ്യാപകരിൽ നിന്നുമാണ്.. അതുകൊണ്ട് ആദ്യം അധ്യാപകരുമായി ഒരു നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണം..

അവർക്ക് നമ്മളെ കേൾക്കാൻ തോന്നണം.. എങ്കിലേ കേൾക്കൂ.. നിർബന്ധം പിടിച്ചിട്ട് കാര്യമില്ല.. ആ തോന്നിപ്പിക്കലാണ് ഏറ്റവും നല്ല വിജയം. ഗിരി പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. ഇന്നലെ നിങ്ങൾ വീട്ടിൽ വന്നിട്ടും ഒന്നു പരിചയപ്പെട്ടില്ലല്ലോ.. അല്ല താൻ ആദ്യമായി പഠിപ്പിക്കുകയാണോ.. അവൻ ചോദിച്ചു.. അല്ല.. ഞാൻ മുൻപ് ഒരു കോച്ചിങ് സെന്ററിൽ പഠിപ്പിച്ചിരുന്നു.. ഒരു കോളേജിൽ ലെക്ക്ച്വറർ ആയി ആദ്യായിട്ടാണ്. എനിവേ.. ഗോ എഹെഡ്‌.. അവൻ പറഞ്ഞു… ഗിരീ.. പെട്ടെന്ന് ശ്യാമിന്റെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി… താൻ പൊയ്ക്കോളൂ.. ഗിരി പറഞ്ഞതും അവൾ സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു.. അവൻ ശ്യാമിനരികിലേയ്ക്കും.. ********

അമ്മേ.. വേദയുടെ വിളി കേട്ടതും ഗീത അടുക്കളയിൽ നിന്നും വിളി കേട്ടു.. എന്താ പ്രോഗ്രാം. വെറുതെ. ചായയിട്ടു.. പിന്നെ ഒരു ബ്രെഡ് ടോസ്റ്റും.. അവർ പാത്രം ഉയർത്തിക്കാട്ടി പറഞ്ഞു.. വേദ പുഞ്ചിരിച്ചു.. കുളിച്ചു വാ. നമുക്ക് കഴിക്കാം.. ഗീത പറഞ്ഞു.. അവൾ റൂമിലേയ്ക്ക് നടന്നു.. കുളിച്ചു ഒരു സാധാരണ ചുരിദാറും ധരിച്ച് അവൾ അവർക്കരികിൽ വന്നിരുന്നു.. എങ്ങനെയുണ്ടായിരുന്നു ക്ലാസ്.. കോളേജ്.. കോലീഗ്‌സ്. നൈസ് അറ്റ്മോസ്ഫിയർ.. വേദ പറഞ്ഞു.. ആ ഒറ്റ മറുപടിയിൽ നിന്നു തന്നെ അവൾ ഹാപ്പിയാണെന്ന് അവർക്ക് മനസ്സിലായി. ആ അമ്മേ.. ആ അഞ്ജുചേച്ചി ഇല്ലേ.. ഇന്നലെ ഇവിടെ വന്ന.. ആളുടെ ബ്രദർ അവിടെ ഞങ്ങളുടെ ഡിപാർട്മെന്റിലെ സ്റ്റാഫാണ്.. ഇന്ന് പരിചയപ്പെട്ടിരുന്നു.. ഇന്നലെ ആ കുട്ടി പറഞ്ഞിരുന്നു.. ആൾക്ക് ഒരു മോളുണ്ടത്രെ.. കുട്ടീ.. താത്പര്യത്തോടെ അവൾ പറഞ്ഞു വന്നതും ഗീത വിളിച്ചു. അവൾ അവരെ നോക്കി.. രാജേട്ടൻ വിളിച്ചിരുന്നു.. എന്തേ.. നാട്ടിലുള്ള ആ പ്ലോട്ട്.. അത് വാങ്ങാൻ ഒരാൾ റെഡി ആയിട്ടുണ്ടെന്ന്.. അത്..

അതിപ്പോ കൊടുക്കണോ അമ്മേ.. എന്തിനാ അത്. നമ്മളിനി അങ്ങട് പോകുന്നില്ലല്ലോ.. രാജനോട് വില ചോദിച്ചുറപ്പിക്കാൻ പറഞ്ഞു.. അത് വിറ്റ് കിട്ടുകയാചാ നമുക്ക് ഇരു ബെറ്റർ വീട് വാങ്ങാം..ഒന്നുകിൽ ഇവിടെ.. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും.. എവിടെയാണോ ശെരി ആകുന്നത് നിനക്കും എനിക്കും അവിടെ ഒരു ജോലി കൂടി സംഘടിപ്പിക്കാം.. ഗീത പറഞ്ഞു.. മ്മ്.. നീ ഇത് കഴിക്ക്.. കൂടുതൽ ആലോചിച്ചിരിക്കേണ്ട.. ഇനി പഴയ ഒന്നിലേയ്ക്കും ഒരു മടങ്ങിപോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല വേദൂ.. ഗീതയുടെ വാക്കുകൾ ഉറച്ചിരുന്നു.. വേദ ബ്രെഡ് കയ്യിലെടുത്തു.. വെണ്ണയിൽ മൂപ്പിച്ചെടുത്ത ബ്രെഡിന്റെ രുചി നാവിലേയ്ക്ക് വന്നതും ഏതോ ഓർമയിൽ അവളുടെ കണ്ണ് നിറഞ്ഞു.. എങ്കിലും അത് സമർത്ഥമായി മറച്ചു പിടിച്ചു അവൾ പുഞ്ചിരിച്ചു.. മോളൂഷേ.. നമുക്ക് അമ്പിളി മാമനെ പിടിക്കാം.. ചെറിയൊരു പാത്രത്തിൽ കുറുക്കും എടുത്തു പുറത്തു നടന്ന് അവളെ കഴിപ്പിക്കുകയായിരുന്നു അഞ്ചു..

അതും നോക്കി അടുക്കളയുടെ ഇളം തിണ്ണയിൽ സാവിത്രിയും ശങ്കരനും ലേഖയും ദിവാകരനും ഇരിപ്പുണ്ടായിരുന്നു.. ചെറിയൊരു പത്രത്തിൽ കുറുക്കും പിടിച്ചു ശ്രദ്ധമോളും കൂടെ ഉണ്ടായിരുന്നു.. നാളെ അപ്പൊ നിങ്ങളും പോകും അല്ലെ.. സാവിത്രിയമ്മ ചോദിച്ചു.. അഞ്ചു അവരെ നോക്കി പുഞ്ചിരിച്ചു.. പോകാതെ പറ്റില്ലല്ലോ അമ്മായി.. പിന്നെ ആകെ ഒരു സമാധാനം അയൽപ്പക്കത്തൊക്കെ ആളോള് ഉള്ളതാ.. അഞ്ചു പറഞ്ഞു.. മ്മ്.. ബു.. ച.. ച.. കയ്യിൽ കിട്ടിയ കുഞ്ഞു പാവയെകൊണ്ട് അഞ്ജുവിന്റെ കയ്യിൽ അടിച്ചുകൊണ്ട് ശങ്കരിമോള് പറഞ്ഞു.. അയ്യടി.. അച്ഛനെ വിളിച്ചു തുടങ്ങിയെ പിന്നെ അവൾക്ക് അച്ഛനെ മതി എല്ലാത്തിനും.. അഞ്ചു കളിയായി പറഞ്ഞു.. ആരാ അവിടെ.. പുറത്തെ അനക്കം കണ്ടതും ജനാല വഴി വേദ ചോദിച്ചു.. പേടിക്കേണ്ട..അഞ്ജുവാ വേദാ.. അഞ്ചു പറഞ്ഞതും വേദ അകത്തേയ്ക്ക് പോയി. ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങി..

എന്താ ചേച്ചി.. അവൾ ചോദിച്ചു.. ഹേയ് ഒന്നുല്ലടോ.. ദേ ഈ പെണ്ണിനെ ആഹാരം കഴിപ്പിക്കുവാനുള്ള ഓരോരോ അടവുകളാ.. കയ്യിലിരുന്ന ശങ്കരി മോളുടെ മൂക്കിൽ മൂക്കുരസി കൊഞ്ചലോടെ അഞ്ചു പറഞ്ഞപ്പോഴാണ് വേദ ശങ്കരിമോളെ കണ്ടത്.. ഈ കുഞ്ഞു… വേദ ഇറങ്ങിവന്ന് ചോദിച്ചു.. ഗിരീടെ മോളാ.. ശങ്കരി.. അഞ്ചു പറഞ്ഞു.. വേദ ശങ്കരിമോളെ ഒന്ന് നോക്കി.. അവൾ നോക്കിയതും മോള് അവളെയും നോക്കി ചെറു ശബ്ദമുണ്ടാക്കി ചിരിച്ചു… അവളുടെ ചിരി വേദിയിലും ഒരു കുഞ്ഞു ചിരി വിരിയിച്ചു.. ഇത് ഒരു ചിരിക്കുടുക്കയാ വേദാ.. എപ്പോഴും ചിരിച്ചോളും.. ഒന്നും വേണ്ട .. അഞ്ചു പറഞ്ഞു.. ആ.. വാ പൊളിച്ചേ.. അഞ്ചു പറഞ്ഞു തീർന്നതും ശങ്കരിമോള് വേദയുടെ നേർക്ക് കയ്യെടുത്തിട്ടു ചെറു ശബ്ദമുണ്ടാക്കി അവളെ വിളിച്ചു.. ആഹാ.. നിനക്ക് വേദാന്റിയെ നേരത്തെ അറിയോടി കുഞ്ഞിപ്പെണ്ണേ.. അഞ്ചു ചോദിച്ചു..

അവൾ അതൊന്നും ശ്രദ്ധിക്കാത്ത മറ്റൊരു ലോകത്തായിരുന്നു.. അവൾ കുഞ്ഞിനെ എടുത്തു മാറോട് ചേർത്തു പിടിച്ചു.. ആ.. അഞ്ചു പറഞ്ഞതും ശങ്കരിമോള് വാ തുറന്നു കൊടുത്തു.. നല്ല കുട്ടി.. അഞ്ചു പറഞ്ഞു.. വേദ അപ്പോഴും മോളെ നോക്കി നിൽക്കുകയായിരുന്നു.. മോളാകട്ടെ അവളെ നോക്കി സ്വന്തം ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ആ അവസരം മുതലാക്കി അഞ്ചു അവൾക്ക് ഭക്ഷണം നൽകി.. ആഹാ.. മിടുക്കി.. മൊത്തം കഴിച്ചല്ലോ.. അഞ്ചു പറഞ്ഞു.. മോളെ തന്നേരെ വേദാ.. അഞ്ചു കൈനീട്ടി.. വേദയ്ക്ക് അവളെ വിട്ടുകൊടുക്കുവാൻ തോന്നിയില്ല.. ഒന്നുകൂടി മാറോട് ചേർത്ത് മാതൃത്വത്തിന്റെ നിർവൃതിയോടെ അവൾ നിന്നു.. വേദാ.. ഗീതയുടെ വിളിയാണ് അവളെ സ്വബോധത്തിലേയ്ക്ക് കൊണ്ടുവന്നത്.. എന്താടി പെണ്ണേ..

വരുന്നില്ലേ നീ.. അഞ്ചു ചോദിച്ചതും നെഞ്ചുപൊട്ടുന്ന വേദനയോടെ അവളാ കുഞ്ഞിപെണ്ണിന്റെ മാറിൽ നിന്നടർത്തി മാറ്റി അഞ്ജുവിന്റെ നീണ്ടുവന്ന കയ്യിലേക്ക് നൽകി.. മ്മ് ഹും.. ഹും.. ശങ്കരിമോള് ചിണുങ്ങി തുടങ്ങി.. ഉറക്കം വന്നു തുടങ്ങി.. അതാ.. താങ്ക്സ് വേദാ.. അവൾ ആഹാരം കഴിക്കുന്ന കാര്യത്തിൽ മാത്രം ഇച്ചിരി മടിച്ചിയാ.. അഞ്ചു പറഞ്ഞു.. വേദാ… ഗീത അടുത്തേയ്ക്ക് വന്നിരുന്നു.. എത്ര വട്ടം ഞാൻ വിളിച്ചു കുട്ടീ.. ഞാനൊന്ന് പേടിച്ചു.. ഗീത ശാസനയോടെ പറഞ്ഞു. ഗിരി സാറിന്റെ മോളാ അമ്മേ.. എന്നെ കണ്ടതും ഇങ്ങു പോന്നു.. അവൾ കഴിക്കുവായിരുന്നു.. വഴക്കിടാതെ ഇരിക്കാൻ കൂടെ നിന്നതാ.. വേദ കുഞ്ഞൊരു ചിരിയോടെ പറഞ്ഞു.. ഗീത അവളെ നോക്കി.. അവളിലെ പുഞ്ചിരി അവരിലും അൽപ്പം സമാധാനം സൃഷ്ടിച്ചു.. ഇവൾക്ക് ആഹാരം കഴിക്കുന്ന കാര്യത്തിൽ മാത്രം ഇത്തിരി വഴക്കുണ്ട്.. ഇന്നിപ്പോ ഞാനെങ്കിലും ഉണ്ട്. നാളെ ഞാനും അങ്ങു ശരത്തേട്ടന്റെ വീട്ടിൽ പോകും..

അമ്മായിക്ക് കൈ വയ്യ. മോളെ ഒത്തിരി എടുക്കാൻ പറ്റില്ല. ഇവള് അമ്മയോട് അങ്ങനെ വലുതായി ഇണങ്ങിയിട്ടുമില്ല.. അതാ ടെൻഷൻ… അഞ്ചു പറഞ്ഞുകൊണ്ട് നിന്നപ്പോൾ തന്നെ സാവിത്രിയമ്മയും ലേഖാമ്മയും കൂടി ഇറങ്ങി വന്നിരുന്നു.. ഇതാണ് എന്റെ മാതാശ്രീ.. പിന്നെ ഇത് ഗിരീടെ അമ്മയാ.. ഗിരിയെ പരിചയപ്പെട്ട് കാണുമല്ലോ.. മ്മ്.. കോളേജിൽ വെച്ചു കണ്ടിരുന്നു.. വേദാ പറഞ്ഞു.. മോളാണല്ലേ അവന്റെ കോളേജിലെ പുതിയ ടീച്ചർ . അഞ്ചുമോള് പറഞ്ഞിരുന്നു.. സാവിത്രിയമ്മ പറഞ്ഞു.. ശങ്കരി മോളുടെ അമ്മ… ഗിരി സാറിന്റെ വൈഫ്.. അവർ ഇവിടെ ഇല്ലേ.. വേദ ചോദിച്ചു.. ഇല്ല. അവൾ മുംബൈയിൽ ആണ്.. അഞ്ചു പറഞ്ഞതും വേദ സംശയത്തോടെ നോക്കി.. ദേ ആർ സെപ്പറേറ്റഡ്.. അഞ്ചു അത് പറഞ്ഞതും വേദയിലെ പുഞ്ചിരി മാഞ്ഞുപോയി.. അധികം ആർക്കും അറിയില്ല… നിങ്ങളുടെ കോളേജിൽ പ്രത്യേകിച്ചും.. തൽക്കാലം നമ്മളിൽ ഒതുങ്ങിക്കോട്ടെ .

നിങ്ങളോട് ഇപ്പോൾ കള്ളം പറഞ്ഞാലും കുറച്ചുനാൾ കഴിയുമ്പോ സത്യം പറയേണ്ടി വരുമല്ലോ.. ഈ അയൽക്കാരോടൊക്കെ ഒരു കള്ളം പറഞ്ഞെത്ര കാലം നിൽക്കും.. അഞ്ജുവിന്റെ ആ വാക്കുകൾ കേട്ട് വേദയും ഗീതയും പരസ്പരം നോക്കി.. വേദയുടെ മുഖം താണ് പോയി.. എന്തായിരുന്നു പ്രശ്നം.. ചോദിച്ചതിൽ തെറ്റിദ്ധരിക്കരുത്.. ഗീത പെട്ടെന്ന് പറഞ്ഞു.. ഹേയ്… ആർദ്ര.. ആളൊരു ജേർണലിസ്റ്റ് ആണ്.. ഗിരി പി ജി ചെയ്യുന്ന സമയത്താണ് അവർ പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും… ശെരിക്കും ഞങ്ങളുടെ ഫാമിലി ബാക്ക്‌ഗ്രൗണ്ടും അവരുടെ ഫാമിലിയും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നു.. മോളുടെ ആഗ്രഹത്തിന് ആർദ്രയുടെ പേരെന്റ്സും സമ്മതിച്ചപ്പോൾ 4 വർഷത്തെ പ്രണയം വിവാഹത്തിൽ എത്തി.. 1 അര വർഷത്തിന് ശേഷമാണ് ആർദ്ര പ്രഗ്നൻറ് ആയത്.. അതിനു ശേഷം ജോലിക്ക് പോകാൻ പറ്റുന്നില്ല.. വീട്ടിൽ ഇരിക്കേണ്ടി വന്നു..

അങ്ങനെ ഓരോ പ്രോബ്ലംസ് . എന്താണ് സംഭവിച്ചതെന്ന് അവർക്കെ അറിയൂ.. മോൾക്ക് 1 മാസം കഴിഞ്ഞപ്പോഴേയ്ക്കും ആർദ്ര മുംബൈക്ക് പോയി.. പിന്നെ ഡിവോഴ്‌സും വാങ്ങി.. അഞ്ചു പറഞ്ഞു.. വേദയും ഗീതയും ആ വാക്കുകൾ കേട്ട് നിന്നുപോയി.. മോളെ വേണമെന്ന് പറഞ്ഞില്ലേ.. വേദയുടെ ആ ചോദ്യത്തിൽ വല്ലാത്ത വേദനയുണ്ടായിരുന്നു.. ഇല്ല.. മോള് കൂടെ ഉണ്ടെങ്കിൽ അവളുടെ കരിയറിന് അത് തടസ്സമല്ലേ.. അതാകും.. മറുപടി പറഞ്ഞത് സാവിത്രിയമ്മ ആയിരുന്നു.. ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ.. ഗീത പറഞ്ഞു.. അതേ. നമുക്ക് ഉപദേശിക്കാനല്ലേ കഴിയൂ… അവർ തീരുമാനിച്ചു.. നഷ്ടം ഇപ്പോഴും ഇവൾക്കാണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹവും ലാളനയും അനുഭവിച്ചു വളരേണ്ട പ്രായത്തിൽ.. . സാവിത്രിയമ്മ തല താഴ്ത്തി.. വിഷമിക്കാതെയിരിക്കൂ… എല്ലാം ശെരിയാകും . ഗീത ആശ്വാസ വാക്കെന്നോണം പറഞ്ഞു.. ഇനി അത് ശെരിയാകില്ല…

അഞ്ചു തീർത്തും പറഞ്ഞു.. ഞങ്ങൾ എന്നാൽ ചെല്ലട്ടെ.. ചിലപ്പോ ഏട്ടൻ വിളിക്കും നാട്ടീന്ന്.. ഗീത പറഞ്ഞു.. ഞങ്ങൾ വെറുതെ ബോറാക്കി അല്ലെ.. ഹേയ്.. പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടോ.. ഓരോരുത്തരും അനുഭവിക്കുന്ന വേദനയുടെ അളവിനെ മാറ്റമുണ്ടാകൂ.. സാഹചര്യങ്ങളെ മാറൂ.. വേദന.. അതെല്ലാവർക്കും ഉണ്ടാകും.. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ.. ഗീത വേദയെ നോക്കിയാണ് പറഞ്ഞത്.. അവർ അവളുടെ കൈപിടിച്ചു.. വീട്ടിലേയ്ക്ക് വന്നതും വേദ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി.. ഗീത വാതിൽ അടച്ചു ചെന്നപ്പോഴേയ്ക്കും ഉറക്ക ഗുളിക വായിലേയ്ക്കിട്ട് അവൾ വെള്ളമൊഴിച്ചിരുന്നു.. വേദാ.. ആ വിളിയിൽ ശാസന ഉണ്ടായിരുന്നു.. എനിക്കൊന്നുറങ്ങണം അമ്മേ.. നല്ലപോലെ.. അത്ര മാത്രം പറഞ്ഞു കട്ടിലിലേക്ക് വീണവളെ നോക്കി ഗീത നിറകണ്ണുകളോടെനിന്നു.. അവളുടെ വേദന ആ അമ്മ മനസ്സിന് തിരിച്ചറിയമായിരുന്നു.. അതല്ലെങ്കിൽ ഒരു അമ്മമനസ്സിനേ ആ വേദന തിരിച്ചറിയുമായിരുന്നുള്ളൂ.. **********

പോട്ടെടാ.. ശരത്ത് ഗിരിയെ ചേർത്തു പിടിച്ചു പറഞ്ഞു.. പോകേണ്ട എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ഗിരി വേദനയോടെ പറഞ്ഞു.. ദൂരോട്ട് ഒന്നുമല്ലല്ലോ.. ഇവിടെ ഇത്രയ്ക്കിത്ര ദൂരമല്ലേ ഉള്ളു. എന്തേലും അവശ്യമുണ്ടേൽ ആ ഫോണിൽ ഒരു കോൾ.. ഞങ്ങളിങ്ങു എത്തില്ലേ.. ശരത്ത് ചോദിച്ചു.. പോട്ടേടി ശങ്കരിപ്പെണ്ണേ.. അഞ്ചു കുഞ്ഞിനെ എടുത്തുവെച്ചു മൂക്കിന്മേൽ മൂക്കുരസി ചോദിച്ചതും അവൾ കിലുങ്ങനെ ഒന്നു ചിരിച്ചു.. ആ കാഴ്ച കണ്ടതും ലേഖാമ്മ വേദനയോടെ കണ്ണു തുടച്ചു.. അമ്മേ.അച്ഛാ.. അമ്മായി.. അമ്മാവാ.. ഇറങ്ങട്ടെ.. അഞ്ചു പറഞ്ഞതും എല്ലാവരും വേദനയോടെ അവർക്ക് യാത്ര നൽകി.. ശ്രദ്ധമോള് കരച്ചിലായിരുന്നു.. ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചാണ് ശരത്തും അഞ്ജുവും യാത്ര തിരിച്ചത്.. അപ്പോഴും തനിക്ക് തണലേകിയ… ഒരമ്മയുടെ വാത്സല്യവും ചൂടും ഏകിയ തന്റെ അപ്പച്ചി യാത്രയാകുകയാണെന്നു അറിയാതെ ആ കിലുക്കാംപെട്ടി കിലുങ്ങി ചിരിക്കുകയായിരുന്നു.. തീർത്തും നിഷ്കളങ്കമായി…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 7

Share this story