സിദ്ധവേണി: ഭാഗം 3

സിദ്ധവേണി: ഭാഗം 3

എഴുത്തുകാരി: ധ്വനി

അമ്മേ ഞാൻ ദേ പോയി എന്ന് പറഞ്ഞു ഞാൻ ഒച്ചയെടുത്തു നടുവും തല്ലി വീഴാൻ പോയതും രണ്ടുകരങ്ങൾ എന്നെ താങ്ങി എന്റെ ഇടുപ്പിൽ രണ്ടുകൈകൾ അമർന്നു എന്റെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയത് ഞാനറിഞ്ഞു ഇടുപ്പിലെ പിടിത്തം മുറുകിയതും കൈകൾ അമരുന്നതും ഞാനറിഞ്ഞു ഞാൻ കണ്ണുകൾ ഇറുക്കെ പൂട്ടി ഒള്ള കരി മുഴുവനും മുഖത്തൂടി വാരിപൊത്തി നിക്കുന്ന എന്നെ കണ്ടു പിടിച്ച ആൾ കൈവിടല്ലേ എന്നുമാത്രമാണ് ഞാൻ പ്രാർത്ഥിച്ചത് പതിയ കണ്ണുതുറന്ന ഞാൻ മധുരിഫിക്കേഷൻ കാരണം തുപ്പാനും കൈപ്പോളജി കാരണം ഇറക്കാനും പറ്റാത്ത അവസ്ഥയിലായി പോയി 😬🥴 #ആർക്കും മനസിലായില്ലേ?? ചിരിക്കണോ കരയണോ എന്ന് അറിയാത്ത ദാ അവസ്ഥ ഇപ്പോൾ മനസിലായോ #

കണ്ണുതുറന്നപ്പോഴേ കണ്ണിന്റെ കാഴ്ചപോകുമെന്നുള്ള അവസ്ഥയായിരുന്നു എന്നെ വീഴാതെ പിടിച്ച aa കൈകളില്ലേ അതിന്റെ ഉടമ ഒരു രണ്ടുകിലോ അരിപൊടി എങ്കിലും മുഖത്തും തലയിലും വാരിയിട്ടാണ് നിൽപ്പ് കണ്ണുതുറന്നപ്പോഴേ മേഘമാരുതൻ മഴ സമ്മാനിക്കുന്നപോലെ എന്റെ മുഖത്തേക്ക് പുള്ളി അത് വർഷിച്ചുകൊണ്ടേയിരുന്നു ശെരിക്കും കണ്ണുകാണാതെ പാതി കണ്ണടച്ചൊക്കെയാ പുള്ളിയും നിൽക്കുന്നെ ഒരു ഊഹം വെച്ച് എന്നെ ക്യാച്ച് പിടിച്ചതാണെന്ന് എനിക്ക് അതോടെ ബോധ്യമായി ഇയാളിനി പഴയ വല്ല ക്രിക്കറ്റ്‌ പ്ലെയറും ആയിരിക്കുവോ??എന്താണ് ഒരു ക്യാച്ച് ? അയാളുടെ കയ്യിലാ കിടക്കുന്നതെന്ന് ഒന്നും ഓർക്കാതെ ഞാൻ ജഗപൊക ആലോചനയിലായിരുന്നു.. എന്റെ ആലോചനക്ക് ഭംഗം വരുത്തിക്കൊണ്ടാണ് മരത്തിന്റെ മുകളിൽ ഇരുന്ന പൂച്ചകളിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത് ഞാൻ സ്വബോധം വീണ്ടെടുത്ത് കലിപ്പ് മോഡ് on ആക്കി ഡി എന്ന് അലറിയതും എന്നെ താങ്ങിപിടിച്ച ആളുടെ കയ്യിൽ നിന്ന് ബാലൻസ് തെറ്റി ഞങ്ങൾ രണ്ടുംകൂടി ഒരുമിച്ചു ഭൂമി ദേവിയെ ശ്രാഷ്ടാംഗം പ്രണമിച്ചതും ഒരുമിച്ചായിരുന്നു #എന്ന് വെച്ചാൽ മൂക്കും കുത്തി നിലത്ത് വീണു അത്രതന്നെ😁😁 #

അവിടെയും ഞാൻ ആ മനുഷ്യന് സ്വസ്ഥത കൊടുത്തില്ല അങ്ങേരുടെ നെഞ്ചത്തോട്ടു തന്നെ സേഫ് ആയിട്ടാണ് ഞാൻ ലാൻഡ് ചെയ്തത്.. കണ്ണു തുറന്നു പുള്ളി നോക്കിയതും പുള്ളിയുടെ നടുവിന്റെ പണികെട്ട് തീർത്തുകൊടുത്തിട്ട് ഞാൻ cool ആയി പുള്ളിടെ മേത്തു കിടക്കുവാ “എണീറ്റ് മാറെടി😡😡 ” അതൊരു അലർച്ച ആയിരുന്നു സിംഹഗർജനം പോലെയാ എനിക്ക് തോന്നിയത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ തപ്പി തടഞ്ഞു എണീറ്റു… വീഴാതെ പിടിച്ചെങ്കിലും ആ അലർച്ച എനിക്കങ്ങു പിടിച്ചില്ല കാട്ടാളൻ എന്ന് പിറുപിറുത്ത് ഞാൻ പൊടീ ഒക്കെ തട്ടി കളഞ്ഞു ഡീസെന്റ് ആയി അപ്പോഴേക്കും എന്റെ മാതാശ്രീയും അപ്പൂസും ഒക്കെ അവിടെ ഹാജർ വെച്ചു പിന്നെ ഏതോ ഒരു ചേച്ചിയും ഒരു ചെറുക്കനും എന്റെ ഊഹം ശരിയാണെങ്കിൽ അത് കാട്ടാളന്റെ ഫാമിലി ആയിട്ടുവരും എന്താ മോനെ ഓടിവന്ന ആ ചേച്ചി കാട്ടാളനോട് ചോദിക്കുന്നുണ്ട്

അപ്പോഴേക്കും മതിലിന്റെ ഭാഗത്തുനിന്നും ഒരു തല പൊങ്ങി വന്നത് ഞാൻ കണ്ടു ഇതെവിടെയോ കണ്ടുമറന്ന രണ്ടു തലയാണല്ലോ “ഹാ ഓർമകിട്ടി എന്റെ മാതാശ്രീയാണ് ” മീൻ ചട്ടിയിലേക്ക് എത്തിനോക്കുന്ന പൂച്ചയെപ്പോലെ ദേ അതിന്റെ പിന്നാലെ ഒരു തലയും എന്റെ കോലം കണ്ടപ്പോഴേ ഞാൻ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് അമ്മക്ക് മനസിലായി പോരാളി അവിടെ നിന്ന് നോക്കി ദഹിപ്പിക്കുന്നുണ്ട് നമുക്ക് പിന്നെ അപാര തൊലിക്കട്ടി ആയതുകൊണ്ട് നല്ലപോലെ ഒന്ന് ഇളിച്ചു കാണിച്ചു 😁😁😁😁😁ഇങ്ങനെ അപ്പോൾ ദേ ഒരു തലകൂടി അവിടെ പൊങ്ങി വന്നു വേറെയാരുമല്ല എന്നെ ഈ അവസ്ഥയിൽ ആക്കിയ ആ സാമദ്രോഹി കുറിഞ്ഞി… ചെറിയ മൺകുടം കമഴ്ത്തി വെച്ചേക്കുന്ന പോലെ അമ്മയും ചേച്ചിയും കുറിഞ്ഞിയും മതിലിൽ നിന്ന് ഇങ്ങോട്ട് എത്തി നോക്കുന്നുണ്ട് ഛേ അച്ഛനും കൂടി ഉണ്ടായിരുന്നേൽ കോളം തികക്കായിരുന്നു അപ്പോഴേക്കും ആ ചേച്ചി വന്നു എന്റെ കയ്യിൽ പിടിച്ചു “മോൾക്ക് എന്തേലും പറ്റിയോ? ” ആ ചോദ്യം കേട്ടപ്പോഴേ ഞാൻ സംശയരൂപേണ നോക്കി…

വേറൊന്നുവല്ല കിടന്ന് അലറി എന്നെ പിടിച്ചു തള്ളിയ ആ പ്രോപ്പർട്ടിയുടെ അമ്മ തന്നെയാണോ ഇതെന്ന് എനിക്കൊരു സംശയം ഇല്ലാതില്ലാതില്ലാതില്ലാതില്ല.. എന്റെ നോട്ടം കണ്ടപ്പോൾ ചേച്ചി തന്നെ ഇങ്ങോട്ട് പേരും നാളുമൊക്കെ പറഞ്ഞു പരിജയപ്പെട്ടു…. “മോളെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ ഇന്നലെ ശോഭയോട് ചോദിച്ചതേയുള്ളു.. ഞങ്ങൾ ഇവിടെ താമസം ആക്കിയിട്ട് ഒരാഴ്ചയായി ” അപ്പോഴേക്കും പോരാളി രംഗപ്രവേശം നടത്തി “അവൾ ഇന്നലെ വന്നതേയുള്ളു” പിന്നെ അവർ തമ്മിലായി കത്തിവെക്കൽ ആ സമയംകൊണ്ട് ഞാൻ അർപ്പിതിനെ പരിജയപെട്ടു ഏകദേശം എന്റെ പോല തന്നെയാ അവനും അതുകൊണ്ട് ഞങ്ങൾ വേഗം കമ്പനി ആയി അവന്റെ കരവിരുതിന്റെ ഫലമാണ് രണ്ടുകിലോ അരിപ്പൊടിയിൽ മുങ്ങി നിക്കുന്ന ആ പ്രോപ്പർട്ടി എന്നവൻ പറഞ്ഞു.. കോളേജിൽ പോവാൻ സമയം പോകുമെന്ന് പറഞ്ഞു ഞാൻ അർപിതിനോട് ബൈ പറഞ്ഞു പോകുന്ന വഴിക്ക് ആ മാടനെ ഒന്ന് നോക്കി പേടിപ്പിക്കാനും🤨🤨 ഞാൻ മറന്നില്ല അയാൾ അവിടെ നിന്ന് പുച്ഛം വാരി വിതറുന്നു😏😏😏

ഞാനും ഒട്ടും കുറച്ചില്ല 😏😏😏😏😏😏😏😏😏😏 അല്ല പിന്നെ നമ്മുടെ അടുത്താ കളി.. ഞാൻ സിമ്പിൾ ആയിട്ട് മതിലും ചാടി എന്റെ വീട്ടിൽ ലാൻഡ് ചെയ്തു എന്റെ ചാട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു അയാൾ എന്നെ അടിമുടി ഒന്ന് നോക്കി ഇത് പെണ്ണ് തന്നെയാണോന്ന് ഓർത്തു നോക്കിയതാവും വീട്ടിൽ വന്നതും ഞാൻ അപ്പൂസിനെ പിടിച്ചിരുത്തി ചോദിച്ചു ആരാ ആ കാപാലികനെന്ന് അങ്ങനെ അവളിൽ നിന്ന് പുള്ളിയുടെ ഡീറ്റെയിൽസ് മുഴുവനും കിട്ടി.. വീട്ടിൽ ഒരൽപ്പം മനസമാധാനം കിട്ടാനായി ഒരാഴ്ചയായിട്ട് എന്നെ നാട് കടത്തിയിരിക്കുകയായിരുന്നു… അതുകൊണ്ട് ഇതൊന്നും ഞാൻ അറിഞ്ഞില്ല… ഒരാഴ്ചയായി അവരിവിടെ താമസം ആക്കിയിട്ടു പുതിയ വീട് പണി നടക്കുകയാ അതുവരെ ഇവിടെ കാണുമെന്നു… അപ്പോൾ സമയം ഉണ്ട് ആ കാട്ടാളനെ എന്റെ കയ്യിൽ കിട്ടും -ആത്മ കളരി വിളക്ക് കരിഞ്ഞതാണോ 😑 കരി ഓയിൽ പാട്ട കമിഴ്ന്നതാണോ 🤕 ആഫ്രിക്കയിൽ നിന്നെങ്ങാൻ വന്നതാണോ 🤔 അതോ പണ്ടാരം നീ പണ്ടേ ഇങ്ങനാണോ 😬

പാട്ടൊക്കെ പാടി ഞാൻ മുഖത്തെ കരിമുഴുവനും വൃത്തിയാക്കി കൊണ്ട് ഇരിക്കുവായിരുന്നു അയ്യോ പെട്ടെന്നാണ് എന്റെ നടുവിനിട്ട് ഒരു അടി വീണത് നോക്കുമ്പോൾ മാതാശ്രീ ചട്ടുകം പിടിച്ചോണ്ട് നിൽക്കുന്നു “മനുഷ്യനെ നാണം കെടുത്താനായിട്ട് ഉണ്ടായ സന്തതി നീ ആരാടി ആ കൊച്ചന്റെ മുതുകത്ത് പോയി ചാടിയതും പോരാ… എല്ലാം കഴിഞ്ഞിട്ട് മതിലും ചാടി വന്നേക്കുന്നു അവൾ ” പോരാളി അൽപ്പം സീരിയസ് ആണെന്നും തോന്നിയതും ഞാൻ പതിയെ അവിടുന്ന് സ്കൂട്ട് ആയി എന്നെ രാവിലെ തന്നെ നാണം കെടുത്തിയിട്ട് കുണുങ്ങി കുണുങ്ങി നടക്കുന്നത് കണ്ടില്ലേ നിനക്കിട്ട് ഉള്ളത് ഞാൻ വന്നിട്ട് തരാടി കുറിഞ്ഞിയെ നോക്കി പേടിപ്പിച്ചിട്ട് ഞാൻ കോളേജിൽ പോവാൻ റെഡി ആയി ഒരു വൈറ്റ് കളർ കുർത്തിയും എടുത്തിട്ടു എന്റെ കാർകൂന്തൽ ഒരു വിധം കെട്ടിവെച്ചു ഞാൻ റെഡി ആയി എന്നത്തേയും പോലെ എന്നെ കാത്ത് മാളു ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു

അവളെയും കൂട്ടി ഞാൻ കോളേജിലേക്ക് പോയി ഒരാഴ്ചത്തെ നാടുവിടലിനു ശേഷം ഇന്ന് ഞാൻ മടങ്ങി എത്തിയതിന്റെ സന്തോഷത്തിൽ ആയിരുന്നു നമ്മുടെ സംഘം അതുകൊണ്ട് തന്നെ ഫസ്റ്റ് ഹൗർ ഞങ്ങൾ കട്ട്‌ ചെയ്തു ക്യാന്റീനിലേക്ക് പോയി അവിടെ ചെന്നപ്പോൾ ദാ പഴംപൊരി കിടന്ന് മൊരിയുന്നു 🤤🤤 ഞങ്ങൾ സ്ഥിരം സ്പോട്ടിൽ സ്ഥാനം പിടിച്ചു 6 പഴം പൊരിയും ബീഫും ഓർഡർ ചെയ്തു ഇനി ഞാൻ എന്റെ കൂട്ടുകാരെ പരിജയപെടുത്തി തരാം ഞങ്ങൾ 6പേരാണ് ഒരു ഗാങ് എല്ലാ അലമ്പിനും തല്ലുകൊള്ളിത്തരത്തിനും ഞങ്ങൾ മുന്നിൽ ഉണ്ടാവും മാളവിക എന്ന മാളു കൂട്ടത്തിലെ മിണ്ടാപ്പൂച്ച കാർത്തിക് എന്ന കാർത്തി കാർത്തിക എന്ന കാർത്തു ആ സൈഡിലേക്ക് ആരും നോക്കണ്ട couples ആണ് അനന്ദു എന്ന നന്ദു ഞങ്ങളുടെ ഇടയിലെ കോഴി വെറും കോഴിയല്ല കാട്ടുകോഴി പിന്നെ അനാമിക എന്ന അനു . ഇവരാണ് എന്റെ ലോകം എന്തിനും ഏതിനും കൂടെയുള്ള എന്റെ ചങ്കും ചങ്കിടിപ്പും എല്ലാം ഇവരാണ് (സങ്കടത്തിൽ കൂടെ കരയുന്ന സന്തോഷത്തിൽകൂടെ ചിരിക്കുന്ന എന്നൊന്നും എഴുതാൻ എനിക്ക് തോന്നുന്നില്ല… അതോണ്ട് അങ്ങോട്ടും ഇങ്ങോട്ടും പാര പണിതും തമ്മിൽ കളിയാക്കിയും ഒക്കെ മുന്നോട്ട് പോവുന്ന സൗഹൃദവലയം )

സംസാരിച്ചു സംസാരിച്ചു സമയം പോയതറിഞ്ഞില്ല dhe 1st ഹൗർ ന്റെ ബെൽ അടിച്ചു ഇനി നേരെ ക്ലാസിലേക്ക് ചലോ മേരെ സാത്ത് ഞങ്ങൾ ഓടിപിടിച്ചു ക്ലാസ്സിൽ എത്തിയതും 2nd ഹൗർ ക്ലാസ്സ്‌ എടുക്കാൻ ഉള്ള ആളവിടെ എത്തിച്ചേർന്നിരുന്നു വാതിൽക്കൽ നിക്കുന്ന ബാക്കി 5തലകളെയും നോക്കി അവസാനം ആ നോട്ടം എന്നിൽ വന്നു പതിച്ചു.. ക്ലാസ്സിൽ നിക്കുന്ന ആളെ കണ്ടതും എന്റെ കിളികൾ എല്ലാം കൂടും തുറന്ന് പോയി ചുറ്റും മതിൽ കെട്ടിപൊക്കിയപോലെ 5എണ്ണത്തിന്റെ നടുവിൽ നിക്കുന്ന ഞാൻ എങ്ങോട്ടോടും എന്നറിയാതെ മേലോട്ടും നോക്കി എന്റെ തലയിലെ കിളികൾ എല്ലാം വട്ടമിട്ടു പറക്കാനും തുടങ്ങി……. തുടരും….

സിദ്ധവേണി: ഭാഗം 2

Share this story