പ്രാണനായ്: ഭാഗം 1

പ്രാണനായ്: ഭാഗം 1

എഴുത്തുകാരി: റജീന

” Congratulations ആമി …. you are pregnant” ഡോക്ടറുടെ ആ വാക്കുകൾ ഒരു ഇടിതീ പോലെയാണ് എന്റെ മനസിലേക്ക് വന്ന് തറഞ്ഞത്.എന്നാൽ അതിനേക്കാളും അവനെ അത്ഭുതപ്പെടുത്തിയത് ആമിയുടെ കണ്ണുകളിലെക്ക് നോക്കിയപ്പോൾ ആണ് .ആ കണ്ണുകളിൽ ഒരു ഭാവ വ്യത്യാസവും ഇല്ല .ഒരു വികാരവും ഇല്ല .പകരം രണ്ട് തുള്ളി കണ്ണുനീർ മാത്രം താഴേക്ക് പതിച്ചു . അത് അവന്റെ മനസ്സിൽ വല്ലാത്ത നോവ് പടർത്തി . അടുത്ത് നിന്നവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു …. പൊടുന്നനെ അവൾ ഡോർ വലിച്ചുതുറന്ന് പുറത്തേക്ക് പോയി ….. ” ഐഷു നിക്ക് ഞാൻ ഒന്ന് പറയട്ടെ …..എനിക്ക് പറയാനുള്ളത് നീ ഒന്ന് കേൾക്കണം ….”

അതുംപറഞ്ഞു വിളിച്ചു കൊണ്ട് അവൻ അവളുടെ പിറകെ പോയി … പെട്ടെന്ന് അവൾ ഫുൾ സ്റ്റോപ്പിട്ടപോലെ അവിടെ നിന്നു അവനിലേക്ക് തിരിഞ്ഞ് നോക്കി … ” ഇനിയും എന്താണ് നിനക്ക് പറയാനുള്ളത് .ഇനിയും എന്താണ് ഞാൻ വിശ്വസിക്കേണ്ടത് . രണ്ട് പേരും കൂടി എന്നെ പറ്റി ക്കുവാരുന്നല്ലേ. പുറമെ അവളോടുള്ള വെറുപ്പ് കാട്ടി എല്ലാവർക്ക് മുന്നിലും നാടകം കളിക്കുവർന്നില്ലേ നീ …. നീ വീണ്ടും എന്നെ പറ്റിച്ചില്ലേ ആദി ….. ഒരിക്കൽ എല്ലാം അവസാനിപ്പിച് ഞാൻ പോയതല്ലേ ….പിന്നെയും നീയല്ലേ എന്റെ പിറകെ നടന്ന് കാലുപിടിച്ചത് …..എല്ലാം ഇതിനു വേണ്ടിയാരുന്നല്ലേ …..എന്നോടിത് വേണ്ടായിരുന്നു …..” ” ഐഷു നീ വിചാരിക്കുന്നപോലൊന്നും അല്ല കാര്യങ്ങൾ …. ഞാൻ ” ആദി പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ അവൾ വേണ്ടെന്ന മട്ടിൽ കയ്യുയർത്തി …. ”

നീ പറഞ്ഞ് വെറുതെ ബുദ്ധിമുട്ടണമെന്നില്ലാ… ഇനിയും നീ എന്റെ പിറകെ വരരുത് …..എന്റെ കൺവെട്ടത്തു പോലും വരരുത് ….നിന്നെ വിശ്വസിച്ചതിനു നീ എനിക്ക് വിധിച്ച ശിക്ഷ ….മരണം വരെയും മറക്കില്ല ആദി ഞാൻ ഒന്നും …..നീയും നിന്റെ ഭാര്യയും കുഞ്ഞുമൊക്കെ ആയി സന്തോഷമായി ജീവിക്ക് ….ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല ….” അത്രയും പറഞ്ഞ് അവൾ ഹോസ്പിറ്റൽ വിട്ടിറങ്ങി അപ്പോഴത്തെ അവന്റെ അവസ്ഥ എന്താന്ന് അവനു പോലും നിച്ഛയം ഇല്ലായിരുന്നു ….തന്റെ പ്രണയം നഷ്ടപ്പെട്ടതോർത് വേദനിക്കണോ ….അതോ തന്റെ സ്വന്തം ചോര ഈ ലോകത്തേക്ക് വരുന്നു എന്നറിഞ്ഞു സന്തോഷിക്കണോ ….. എല്ലാ തെറ്റും നീയാണ് ചെയ്തത് …പ്രേമിച്ച പെണ്ണിനെ സ്നേഹിച്ചു വഞ്ചിച്ചു …

നിന്റെ ഭാര്യയോടും നീ തെറ്റ് ചെയ്തു …എല്ലാത്തിനും കാരണക്കാരൻ നീയാണ് എന്ന് സ്വന്തം മനസാക്ഷി എന്നോട് പറയുന്ന പോലെ …..ഓരോന്ന് ചിന്തിച്ചു അവന്റെ തല പൊട്ടിപ്പിളരുന്ന പോലെ അവനു തോന്നി …. ഭ്രാന്തു പിടിച്ച് അവൻ ആമിക്കടുത്തേക്ക് ഓടാൻ തുനിയുമ്പോൾ ആണ് അവർ ഹോസ്പിറ്റൽ വിട്ട് പുറത്തേക്ക് വരുന്നത് കണ്ടത് ….അപ്പോഴും അവൾ മൗനമായിരുന്നു ….. അവർ വന്ന് കാറിൽ കയറുമ്പോഴെക്കും ഞാനും ഡ്രൈവിംഗ് സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു ….യാത്രയിലുടനീളം അമ്മയും അല്ലുവും വരാൻ പോകുന്ന കണ്മണിയെ പറ്റി വാ തോരാതെ സംസാരിക്കുന്നുണ്ട്….

ഇതെല്ലാം കേട്ടിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പുറത്തോട്ട് തന്നെ കണ്ണും നട്ടിരിക്കുകയാണ് ആമി ….ഇടക്ക് ഇടക്ക് ഇതെല്ലാം ഫ്രണ്ട് മിററിലൂടെ വീക്ഷിച്ചുകൊണ്ട് ആദി ഡ്രൈവ് ചെയ്യുന്നുണ്ടായിരുന്നു …. വീടെത്തിഎന്ന് പറഞ്ഞ് അമ്മ അവളെ തട്ടി വിളിക്കുമ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത് … പെട്ടെന്ന് എന്തോ ഓർത്ത പോലെ കാറിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് പോയി …. ” ഇനിയെങ്കിലും പഴയതെല്ലാം എന്റെ മോൻ മറക്കണം … നിന്റെ കുഞ്ഞിന് വേണ്ടി എങ്കിലും …എല്ലാം മറന്ന് നിങ്ങൾ ഒന്നിച്ചു ജീവിക്കണമെന്ന ഈ അമ്മേടെ ആഗ്രഹം …..

കണ്ണടക്കുന്നതിന് മുന്നേ അതൊന്നു കണ്ടാൽ മതി എനിക്ക് …..” കാറിൽ നിന്നിറങ്ങി അതും പറഞ്ഞു കണ്ണ് നിറച്ച് അമ്മ അകത്തേക്ക് പോയി ….. അമ്മ പറഞ്ഞത് ശെരിയാണ് എന്നാണ് ഞാൻ അവളോട് സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത് ….സ്നേഹത്തോടെ ഒന്ന് തലോടിയിട്ടുള്ളത് …..ഇല്ല അമ്മേ ….എനിക്ക് അവളെ സ്നേഹിക്കാൻ കഴിയില്ല …ഒരിക്കലും ….അവൾ എന്നോട് ചെയ്തത് മറക്കാനും പറ്റില്ല ….ഓരോന്ന് ഓർത്ത് ഞാനും വീടിന്റെ പടവുകൾ കയറി ….മുറിയിലേക്ക് നടന്നു…. വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട് …അകത്തേക്ക് കയറിയപ്പോൾ ആമി ജന്നലോരം നിൽപ്പുണ്ട് …..

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ….ഞാൻ വന്നത് അറിഞ്ഞെന്നവണ്ണം അവൾ എന്നിലേക്ക് തിരിഞ്ഞു ….ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു ….. ” എനിക്കറിയാം ആദിയെട്ടന് എന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ….ഞാൻ ആദിയേട്ട നോട് തെറ്റ് ചെയ്തു എന്നല്ലേ ആദിഏട്ടൻ വിശ്വസിക്കുന്നത് …പക്ഷെ അന്നും ഇന്നും എന്നും എനിക്ക് ഒന്നേ പറയാനുള്ളു ….അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ നിങ്ങളോട് ചെയ്തിട്ടില്ല … എനിക്കറിയാം നിങ്ങൾ എന്നെ വിശ്വസിക്കില്ലെന്ന് ….പക്ഷെ കാലം തെളിയിക്കും എന്റെ ഭാഗം ശെരിയായിരുന്നുവെന്ന് ….എനിക്കുറപ്പുണ്ട് … ഇപ്പോൾ നിങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ ഒരു ശല്യമായി എന്റെ കുഞ്ഞാണുള്ളത് …

നിങ്ങളുടെ പ്രണയത്തിനു വേണ്ടി അതിനെ കൊല്ലാനും നിങ്ങൾ മടിക്കില്ലെന്ന് എനിക്കറിയാം …. ഒരപേക്ഷയെ എനിക്ക് നിങ്ങളോടുള്ളൂ ആദിയേട്ടാ …. എന്റെ കുഞ്ഞിനെ കൊല്ലരുത് ….ഇത്രയും നാളും ഒരടിമയെ പോലെ അല്ലെ ഞാൻ ഇവിടെ ജീവിച്ചത് … ഇനിയുള്ള കാലവും ഞാൻ അത് പോലെ ജീവിച്ചോളം ആദിയേട്ടാ ….” അതും പറഞ്ഞ് പൊട്ടിക്കരഞ്ഞ് അവളെന്റെ കാൽകലേക്ക് വീണു … അവൾക്ക് കൊടുക്കാൻ മറുപടി ഇല്ല എന്നിൽ …. അവളുടെ ആ ചുടുകണ്ണീർ എന്റെ കാൽക്കലേക്ക് വീണപ്പോൾ ഞാൻ പൊള്ളി പിടഞ്ഞു പോയി …ഒന്നും പറയാതെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി ഉമ്മറത്തെ ചാരു കസേരയിൽ പോയി ഇരുന്നു …. പതിയെ ആ കസേരയിലേക്ക് തല ചായ്ച്ചു ….ഓർമ്മകൾ കുറച്ചു കാലം പിന്നിലേക്ക് പോയി ….. 🍀🍀🍀🍀🍀🍀

എന്റെ പ്രണയം ….അവൾ ആയിഷ ….ആറു വർഷത്തെ എന്റെ പ്രണയം …സ്നേഹിക്കാൻ മാത്രം അറിയുന്നവൾ … ഞങ്ങളുടെ പ്രണയം കോളേജിലുള്ളവരെല്ലാം അസൂയയോടെയായിരുന്നു നോക്കി കണ്ടത് ……..മതം എന്ന അതിർവരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് മത്സരിച്ചു സ്നേഹിച്ചു ഞങ്ങൾ …. അവസാനം അവളുടെ വീട്ടിൽ വേറെ വിവാഹം ഉറപ്പിക്കയാണെന്നറിഞ്ഞതോടെ … ഞങ്ങളുടെ കാര്യം അവൾ വീട്ടിൽ അവതരിപ്പിച്ചു …വ്യത്യസ്ത മതം ആയത് കൊണ്ട് തന്നെ അവളുടെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു …. അവൾ എല്ലാം തരണം ചെയ്തു ഞങ്ങളുടെ പ്രണയത്തിനു വേണ്ടി …എനിക്ക് വേണ്ടി …. അവസാനത്തെ അടവെന്നവണ്ണം ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ സ്വന്തം മകളുടെ മുന്നിൽ അവർക്ക് തോൽക്കേണ്ടി വന്നു ….

പക്ഷെ ഞാൻ തോറ്റുപോയത് അവളുടെ സ്നേഹത്തിനു മുന്നിലാണ് … പ്രണയം വീട്ടിൽ അവതരിപ്പിക്കുമ്പോൾ സാധാരണ പെൺകുട്ടികളുടെ വീട്ടിലായിരിക്കും പ്രശ്നം ഗുരുതരം ….എന്നാൽ അവളുടെ വീട്ടിലെ പ്രശ്നങ്ങളെക്കൾ എന്റെ വീട്ടിലായിരുന്നു പ്രശ്നം ഗുരുതരം …. സ്വന്തം മക്കളുടെ സന്തോഷത്തെക്കാൾ അഭിമാനത്തെ സംരക്ഷിക്കുന്നവർ ….. എന്റെ പ്രണയത്തിനു മുന്നിൽ വിലങ്ങ് തടി ആയി …. എന്നും എനിക്ക് പാര ആയിരുന്ന എന്റെ സഹോദരിയും അവളുടെ കൂട്ടുകാരി അനാമികയും ചേർന്നൊരുക്കിയ നാടകത്തിൽ ആയിഷ വീണു. ഞങ്ങളെ പിരിക്കാൻ ആയി അവർ തന്നെ മെനഞ്ഞെടുത്ത ഒരു പുതിയ നാടകം ….പക്ഷെ ഐശു അവൾ അത് വിശ്വസിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല …

കോളേജിൽ പഠിക്കുമ്പോൾ തന്നെ എന്നെ പറ്റി ആരെന്ത്‌ പറഞ്ഞാലും അതൊന്നും വിശ്വസിക്കാതെ ‘ എന്റെ ചെക്കനെ എനിക്കറിയാം അവൻ ഒരിക്കലും എന്നെ ചതിക്കില്ല ‘ എന്ന് പറഞ്ഞ് എന്റെ കയ്യിൽ കയ്യും കോർത്തു അവരുടെ മുന്നിലൂടെ അഭിമാനത്തോടെ നടന്നു പോകുവായിരുന്നു അവൾ …. അങ്ങനെയുള്ളവൾ ഇന്ന് അവരൊരുക്കിയ നാടകത്തിൽ എങ്ങനെയാണ് വീണത് എന്നെനിക്കറിയില്ല …. ഒരുപാട് തവണ കാണാൻ ശ്രെമിച്ചു ….ഫോൺ ചെയ്തു …..അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല ….. അപ്പോൾ എനിക്ക് മനസിലായി അവർ ഒരുക്കിയ നാടകം അവൾ വിശ്വസിച്ചു എന്നിൽ നിന്ന് എവിടേക്കോ ഓടിയൊളിച്ചെന്ന് ….. എന്റെ പ്രണയം തകർത്തവളോട് എനിക്ക് അടങ്ങാത്ത വെറുപ്പും ദേഷ്യവുമായിരുന്നു ….

ഒരൊറ്റ ലക്ഷ്യം മാത്രമേ പിന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളു ….അനാമിക …. ഞാൻ അനുഭവിച്ച വേദന അവളും അനുഭവിക്കണം ….അതിനു ഞാനൊരു പുതിയ പദ്ധതി തന്നെ നടപ്പാക്കി അവളുടെ വീട്ടുകാർക്ക് മുന്നിൽ കെട്ടഴിച്ചു വിട്ടു …. അവർ അതിൽ വീഴുകയും ചെയ്തു മകളെ എനിക്ക് കെട്ടിച്ചു തരുകേം ചെയ്തു ….അന്ന് മുതൽ ഇന്ന് വരെ സമാധാനം എന്തെന്ന് അവളെ ഞാൻ അറിയിച്ചിട്ടില്ല…അത്രക്കും ഉപദ്രവിച്ചിട്ടുണ്ട് ,അപമാനിച്ചിട്ടുണ്ട് …. ഐശുനെ ഓർക്കുന്തോറും എനിക്ക് ആമിയോടുള്ള ദേഷ്യവും കൂടി വന്നു …..ആറു മാസങ്ങൾക്കിപ്പുറം ഐശുനെ ഞാൻ വീണ്ടും കണ്ടു മുട്ടി …..

എന്നാൽ അവൾ ഞാൻ പറയുന്നത് പോലും കേൾക്കാൻ കൂട്ടാക്കിയില്ല ….അവസാനം അവളുടെ പിറകെ നടന്നു…. എന്റെ വിഷമം മനസിലാക്കിയെന്നവണ്ണം അവൾ എനിക്ക് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കി …. അവളോട് കാര്യങ്ങൾ എല്ലാംഒരു വിധത്തിൽ പറഞ്ഞു മനസിലാക്കി … പക്ഷെ …ഞാൻ ആമിയെ വിവാഹം കഴിച്ചത് മാത്രം അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല ….. എന്നാൽ അവൾ എനിക്ക് നേരെ കാട്ടിയ ആ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ ആയില്ല …. …ഞാനും അനാമികയും ഒരുമിച്ചുള്ള ഫോട്ടോസ് അതും അത്രയും ക്ലോസ് ആയിട്ടുള്ള ഫോട്ടോസ് ….

അർദ്ധ നഗ്‌നനായ എന്നെ അവളുടെ മാറോട് ചേർത്ത് വച്ചിരിക്കുന്നു …. ഞങ്ങളെ പിരിക്കാൻ അവർ ഒരുക്കിയ നാടകം …..ഞാൻ ഓർക്കുന്നു ആ രാത്രി …. സ്നേഹത്തിൽ എന്ന വണ്ണം ആ പാൽ ഗ്ലാസ്‌ എന്റെ സഹോദരി എനിക്ക് മുന്നിൽ നീട്ടിയപ്പോൾ ഞാൻ അറിഞ്ഞില്ല അതിൽ ഉറക്ക ഗുളിക കലർത്തിയുട്ടുണ്ടെന്ന് …. സ്വന്തം അഭിമാനത്തെ സംരക്ഷിക്കാൻ വേണ്ടി അച്ഛനും അവരുടെ നാടകത്തിൽ പങ്കു ചേർന്നു …. ആ ദിവസം ഉണ്ടായ ദേഷ്യവും സങ്കടവും ഒന്നും സഹിക്കാനാവാതെ ജീവിതത്തിൽ ആദ്യമായി മദ്യപിച്ചു ….അതും ഒരുപാട് …മദ്യം തലക്ക് പിടിച്ച് അവളോടുള്ള ദേഷ്യത്താൽ അവളെ കീഴ്പ്പെടുത്തുമ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല …. ഉള്ളു നിറച് അവളോടുള്ള വെറുപ്പ് മാത്രമായിരുന്നു ….

ഏറെ നാളുകൾക്കു ശേഷം എന്റെ പ്രണയം എനിക്ക് തിരിച്ചു കിട്ടി അതിന്റെ സന്തോഷത്താൽ വീട്ടിലുള്ളവളെ മറന്ന് എന്റെ പ്രണയത്തെ തേടി പോയി ഞാൻ ….ആ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ മനോഹരമായ പ്രണയ കാലം …. ആമിയെ ഡിവോഴ്സ് ചെയ്ത് തമ്മിൽ കല്യാണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു … അതിനു വേണ്ടിയാണു ഐശുനെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത് …. ഞങ്ങളെ ഒന്നിച്ചു കണ്ടതിൽ അവർക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു …അവളെ കയ്യും പിടിച്ച് അമ്മയുടെ മുന്നിലേക്ക് ഞാൻ പോയി …അവളെ തോളോട് ചേർത്ത് ഞാൻ അമ്മക്ക് മുന്നിൽ ധൈര്യത്തോടെ നിന്നു “ഞങ്ങൾക് കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് , മറ്റാരുടെയും അനുവാദം എനിക്ക് വേണ്ട അമ്മ സമ്മതമാണെന്ന് ഒരു വാക്ക് പറഞ്ഞാൽ മതി ….”

ഞാൻ പറഞ്ഞത് പോലും മുഴുവൻ കേൾക്കാതെ അമ്മ ആമിയുടെ അടുത്തേക്ക് ഓടി ….അപ്പോഴാണ് ഞാൻ കണ്ടത് ആമി ബോധമറ്റ് നിലത്തു കിടക്കുന്നു ….അമ്മയുടെ നിർബന്ധ പ്രകാരം ആണ് ഞാൻ അവളെ ഹോസ്പിറ്റൽ എത്തിച്ചതും …..ബാക്കി എല്ലാം നിങ്ങൾ കണ്ടതല്ലേ ….. ദൈവം ഒരിക്കലും എന്നോട് പൊറുക്കില്ല ….രണ്ട് പെണ്ണുങ്ങളുടെ ജീവിതവും സ്വപ്നങ്ങളും അല്ലെ ഞാൻ തകർത്തത് …. ഞാൻ ഒരു അച്ഛനായിരിക്കിന്നു …. ഇല്ല അവൾ പറഞ്ഞത് പോലെ അതിനെ കൊല്ലാൻ എനിക്ക് പറ്റില്ല …അത് എന്ത് തെറ്റാണു ചെയ്തത് …..എന്റെ കുഞ്ഞ് …..അച്ഛൻ എന്ന വികാരത്തെ പൂർണമായും ഞാൻ മനസിലാക്കുകയായിരുന്നു …..

ഓരോന്ന് ഓർത്ത് ഞാൻ മുറിയിലേക്ക് നടന്നു …. മുറിയിലാകെ വല്ലാത്ത ഒരു ശൂന്യത ….അന്ധകാരം ….പതിയെ ലൈറ്റ് ഓൺ ചെയ്തു കട്ടിലിനരികിലേക്ക് പോയി ….ആമി ഉറങ്ങുകയാണ് ….കരഞ്ഞു കരഞ്ഞു കൺപോള എല്ലാം വീർത്തിരിക്കുന്നു ….രണ്ട് കൈകളും വയറിനെ വലയം ചെയ്ത് പിടിച്ചിരിക്കുന്നു ….തള്ള കോഴി ,ചിറകുകൾ കൊണ്ട് തന്റെ മക്കളെ സംരക്ഷിച്ചു ചേർത്ത് പിടിക്കുന്ന പോലെ …അവളിലെ അമ്മ എന്ന വികാരത്തെ ഞാൻ തൊട്ടറിയുകയായിരുന്നു …….. തുടരും

Share this story