പെയ്‌തൊഴിയാതെ: ഭാഗം 23

പെയ്‌തൊഴിയാതെ: ഭാഗം 23

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അടുത്ത നിമിഷം കാറ്റ്പോലെ പാഞ്ഞു വന്നു അവളുടെ മുടിക്ക് പിടിച്ചു കവിളിലേയ്ക്കു ആഞ്ഞടിക്കുന്ന അഷ്ടമൂർത്തിയെ കണ്ട് ഭീതിയോടെ ഭാനുവും വീണയും പിന്നോട്ട് മാറി.. ആ അടിയിൽ നിലത്തേയ്ക്ക് തളർന്ന് ആ പെണ്ണ് വീഴുമ്പോഴും കണ്ണിൽ ദേഷ്യത്തോടെ നോക്കുന്ന ഗോവിന്ദിന്റെ ആ ഭാവത്തിനർത്ഥം മാത്രം അവൾക്ക് മനസ്സിലായിരുന്നില്ല.. അവൻ നിന്റെ ചേട്ടനാണ്. അവനു നിന്നെ അടിക്കാം.. അതിനു പെണ്ണുങ്ങൾ ചോദ്യം ചെയ്യേണ്ട. അഷ്ടമൂർത്തിയുടെ ശബ്ദം വിറച്ചു.. വേദ പിടഞ്ഞെഴുന്നേറ്റു.. എന്തിനാണ് എന്നെ അടിക്കുന്നത് എന്നാണ് ചോദിച്ചത്. അതറിയാൻ എനിക്ക് അവകാശമുണ്ട്.. വേദയ്ക്ക് ദേഷ്യം വന്നിരുന്നു.. വേദാ.. അപ്പയോടാണോ നീ . അപ്പയല്ല ആരായാലും.. ഇത്രേം ഇയാള് എന്നെ തല്ലിയിട്ടും ആരേലും ചോദിച്ചോ.. അപ്പ അല്ലെ എന്നെ സംരക്ഷിക്കേണ്ട ആള്.

അപ്പ ചോദിച്ചോ.. അമ്മ ചോദിച്ചോ.. ചേട്ടൻ എന്നത് അധികാരത്തിൽ മാത്രം പോര. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് ഇയാള് പറഞ്ഞോ. വേദ പൊട്ടിത്തെറിച്ചു. അവളുടെ മോണ പല്ലിൽ തട്ടി ചോര പൊടിയുന്നുണ്ടായിരുന്നു.. നിന്നോട് രാവിലെ കോളേജിൽ പോകുമ്പോ ഞാൻ പറഞ്ഞതാണോ അടങ്ങി ഒതുങ്ങി പഠിച്ചോണം എന്നു. അവിടെ പഠിക്കുന്ന ഒരു പയ്യനെ തല്ലിയിട്ടാ അമ്മാവന്റെ മോള് വന്നിരിക്കുന്നത്. അതും കോളേജിലെ മൊത്തം പിള്ളേരുടെ മുൻപിൽ നിന്നു.. ആണൊരുത്തന്റെ കവിളിൽ ആഞ്ഞടിക്കുന്നതാണോ സംസ്കാരം.. ഗോവിന്ദ് പൊട്ടിത്തെറിച്ചു.. എന്റെ മുൻപിൽ വെച്ചിട്ട് എന്നോട് ചെറ്റത്തരം പറഞ്ഞാൽ ഏത് കൊമ്പത്തെ ആളായാലും ഞാൻ അടിക്കും.. വേദ ചൂടായി.. ഡി. അഷ്ടമൂർത്തി കയ്യോങ്ങിയതും വേദ ആ കയ്യിൽ പിടിച്ചു.. ഡി..

അപ്പയാ അത്.. ഭാനു ഒച്ചവെച്ചു.. മിണ്ടരുത് ആരും.. വേദ പൊട്ടിത്തെറിക്കുകയായിരുന്നു.. ഇനി മേലാൽ അപ്പച്ചിയുടെ മോനാണ് എന്നുള്ള അധികാരത്തിൽ എന്റെ മേലെ കൈവെച്ചാൽ.. അകത്തു കിടക്കും. ഞാൻ പറഞ്ഞില്ല എന്നു വേണ്ട. വേദാ.. വീണയുടെ ശബ്ദം ഇടറിയിരുന്നു.. സ്വന്തം കൂടിപ്പിറപ്പിനെ പട്ടിയെ പോലെ തല്ലി ചതച്ചപ്പോൾ നീ എവിടെ ആയിരുന്നു. നിന്റെ സങ്കടം എവിടെയായിരുന്നു.. വേദ വീണയെ നോക്കി ചോദിച്ചു.. കാലു പിടിച്ചു ഞാൻ പറഞ്ഞതല്ലേ എന്നെ അവിടുന്നു ഇങ്ങോട്ട് മാറ്ററുതെ എന്ന്.. അവിടുന്നു പറിച്ചെടുത്തു കുറെ വഷളന്മാർ പഠിക്കുന്നിടത്തു കൊണ്ടാക്കിയിട്ട്. അപ്പയെ നോക്കി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

അവരെന്നോട് പറഞ്ഞത് എന്താണെന്ന് അറിയോ അപ്പയ്ക്ക്. അവൾ ഭാനുവിന് നേരെ ചെന്നു നിന്നു… മുഖത്തു നോക്കി ഒരുത്തൻ അവനോട് കളിച്ചാൽ ഒന്നു പെറ്റിട്ടേ ക്ഷീണം മാറൂ എന്നു പറയുമ്പോൾ കയ്യും കെട്ടി കേട്ട് നിൽക്കാൻ എന്റെ നട്ടെല്ല് ഞാൻ പണയം വെച്ചിട്ടൊന്നുമില്ല. ഗോവിന്ദും അഷ്ടമൂർത്തിയും പരസ്പരം നോക്കി.. അങ്ങനെ അവർ പറഞ്ഞാൽ തന്നെ നീയാണോ അടിക്കേണ്ടത്. നിനക്ക് ചോദിക്കാൻ ഞങ്ങളൊക്കെ ഇല്ലേ.. അപ്പയാണ്.. പറയുമ്പോ പറയുന്നവരുടെ മുഖത്തുനോക്കി മറുപടി കൊടുത്താണ് വേദയ്ക്ക് ശീലം. അത് അപ്പയാണെങ്കിലും ഏട്ടനാണെങ്കിലും.. വേദ ദേഷ്യത്തോടെ ഗോവിന്ദിനെ നോക്കി.. ദേഷ്യം വരുമ്പോൾ തല്ലാനും കൊല്ലാനും തട്ടി കേറാനും മാത്രമുള്ളതല്ല ഏട്ടൻ എന്ന സ്ഥാനം..

ഇന്ന് എന്നോട് വന്നു കാണിച്ച ഷോ കോളേജിൽ ചെന്നു പെങ്ങളായ എന്നോട് കാണിച്ച തോന്ന്യവാസത്തിന് അവരോട് ചോദിക്കാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിൽ എന്റെ മനസ്സിൽ നിങ്ങളുടെ സ്ഥാനം ഒരുപാട് വലുതാകുമായിരുന്നു.. തുറന്നു പറയട്ടെ.. വെറുപ്പ് തോന്നുന്നു എനിക്ക് നിങ്ങളോട്.. ഇനി തല്ലാനും കൊല്ലാനും ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ.. അതങ്ങു കയ്യിൽ വെച്ചേയ്ക്കൂ.. വേദയുടെ അടുത്തു വേണ്ട… എല്ലാവരെയും ദേഷ്യത്തിൽ നോക്കി അവൾ അകത്തേയ്ക്ക് പോയി.. ഇത്രേം വിലയേ അമ്മാവന് ഇവിടെ ഉള്ളു എന്നെനിക്ക് അറിയില്ലായിരുന്നു.. അത്രയും പറഞ്ഞു ഗോവിന്ദ് പോകുമ്പോൾ അഷ്ടമൂർത്തിയ്ക്ക് തന്റെ തല താഴ്ന്നു പോയതുപോലെ തോന്നി..

സമാധാനമായല്ലോ അമ്മയ്ക്കും മക്കൾക്കും. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം.. അത്രയും പറഞ്ഞയാൾ പോകുമ്പോൾ വേദനയോടെ ഭാനുവും വീണയും പരസ്പരം നോക്കി.. അപ്പോഴും ഉള്ളിൽ മനസ്സും ശരീരവും നീറുന്ന വേദനയിൽ പിടയുന്ന ഒരു പെൺ ഹൃദയത്തെ ആരും ഗൗനിച്ചതെയില്ല.. ********* വേദാ… കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോഴായിരുന്നു അഷ്ടമൂർത്തിയുടെ വിളി.. എന്താ അപ്പ.. അവൾ ചോദിച്ചു.. നീ ഇനി പോകേണ്ട. അങ്ങോട്ട്.. അപ്പ എന്നെ എന്റെ കോളേജിലേക്ക് വിടുമോ.. നിനക്ക് കോളേജ് ഉണ്ടോ.. ഞാൻ പഠിച്ചിരുന്ന കോളേജ്.. വേദ പറഞ്ഞു.. ഇല്ല.. അവിടെ പോയിട്ടാണ് നീ ഇത്രയും വഷളായത്.. വഷളായി എന്നെനിക്ക് തോന്നേണ്ടേ.. അവൾ അയാളെ നോക്കി.. ആരോടാണ് നീ സംസാരിക്കുന്നത് എന്നു നിനക്ക് ഓർമ വേണം വേദാ.. ഭാനുവായിരുന്നു..

ആരോടാണ് എന്താണ് സംസാരിക്കുന്നത് എനിക്ക് നല്ല ബോധ്യം ഉണ്ട് അമ്മാ.. അവളും വിട്ട് കൊടുത്തില്ല.. ഭാനു.. ഇവിടെ സംസാരിക്കാൻ ഞാനുണ്ട്.. അഷ്ടമൂർത്തിയുടെ ശബ്ദം ഉയർന്നതും ഭാനു തല കുനിച്ചു പിന്നോട്ട് മാറി.. അപ്പ.. എനിക്ക് പോകണം. പഠിക്കാൻ ഞാൻ മോശമല്ല.. ഇതുവരെ ഉഴപ്പി അപ്പയ്ക്ക് ഒരു ചീത്തപ്പേരും ഉണ്ടാക്കി തന്നിട്ടില്ല… സോ പഠിക്കാൻ എനിക്ക് അവകാശമുണ്ട് . വേദ പറഞ്ഞു.. ഞാൻ പോകേണ്ട എന്നു പറഞ്ഞാലും നീ പോകുമോ.. അപ്പ അത് പറയരുത്. പറഞ്ഞാൽ എനിക്ക് ധിക്കരിക്കേണ്ടി വരും അപ്പയെ . വേദാ.. സോറി അപ്പാ.. എനിക്ക് അധികം സംസാരിക്കാൻ വയ്യ. മുഖത്തു നീരുണ്ട്.. അവൾ പറഞ്ഞു.. മുറിഞ്ഞത് പോലും അവൾ വെറുതെ ഒരു തുണികൊണ്ട് കെട്ടി വെച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ.. ഇനി ഈ വീട്ടിൽ മറ്റൊരാളുമായും നിനക്ക് ഒരു ബന്ധവുമില്ല..

എനിക്കിവിടെ താമസിക്കാമോ… അവൾ ഒട്ടും പതറാതെ ചോദിച്ചതും അയാൾ ഒന്നു ഞെട്ടി.. മ്മ്.. അയാൾ ഒന്നു മൂളിയതേയുള്ളൂ.. അവൾ അമ്മയെയും അപ്പയെയും ഒന്നുകൂടി നോക്കി. തന്റെ ഷാൾ നേരെ ഇട്ട് അവൾ പുറത്തേക്കിറങ്ങി നടന്നു. ഉറച്ച മനസ്സോടെ. എങ്കിലും വല്ലാതെ വിങ്ങുന്ന ഹൃദയത്തോടെ.. ********* എന്നാലും എന്തൊരു മനുഷ്യരാ നിന്റെ വീട്ടുകാര്.. സ്സ്.. വേദയുടെ നെറ്റിയിൽ മരുന്നു വെയ്ക്കവേ ആൻ ചോദിച്ചു.. മരുന്നിന്റെ നീറ്റലിൽ അവൾ ഒന്നു എരിവ് വലിച്ചു.. എന്ത് പറ്റി.. പെട്ടെന്ന് അവിടേയ്ക്ക് വന്ന് സ്വാതി ചോദിച്ചതും അവർ അവളെ നോക്കി.. നിങ്ങളൊക്കെ കൂടി ഇന്നലെ ചെയ്ത പരിപാടിയുടേതാണ്.. അവര്.. അവരുപദ്രവിച്ചോ.. ഇല്ല ഇവളുടെ ചേട്ടൻ കൊടുത്ത സമ്മാനമാണ്. ആണുങ്ങളെ പബ്ലിക്കായി തല്ലിയതിനു.. വീട്ടിൽ അച്ഛനും അമ്മയും ഒന്നും ഇല്ലായിരുന്നോ..

സ്വാതി ചോദിച്ചു.. മ്മ്.. ഉണ്ടായിരുന്നു.. പക്ഷെ മോളെ ആരെങ്കിലും വന്നു തല്ലിയാൽ കാര്യം ചോദിക്കാൻ പോലും മെനക്കെടാത്ത ആളുകളാണെങ്കിൽ എന്താ ചെയ്യ.. സ്വാതി അവളെ സംശയത്തോടെ നോക്കി.. ആൻ കാര്യങ്ങൾ സ്വാതിയ്ക്ക് പറഞ്ഞു കൊടുത്തു.. അൺ ബിലീവബിൾ.. സ്വാതി വേദയ്ക്കരികിൽ ഇരുന്നു.. സോറി ഡോ.. ഇന്നലെ അവിടെ വെച്ചിട്ട് താൻ പിൻവലിഞ്ഞപ്പോഴും വീട്ടിൽ ഇത്രേം പ്രോബ്ലംസ് ഉണ്ടാകുമായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു.. ഇതിപ്പോൾ താൻ എന്താ ചെയ്യ.. ഒന്നും ചെയ്യാനില്ല സ്വാതി.. ഇനി അവിടെ ആരുമെനിക്ക് ആരുമല്ല എന്നു വാക്കുകളിൽ ആരെങ്കിലും പറഞ്ഞാൽ അതങ്ങനെ ആകുമോ.. അങ്ങനെ എങ്കിൽ അപ്പയ്ക്ക് എന്നെ ഇറക്കി വിടാമല്ലോ.. എനിക്കറിയാം വാശിയിൽ അപ്പയും ഞാനും കട്ടയ്ക്കാണ്..

ഒരുപടി മുൻപിൽ ആരെന്ന ചോദ്യമേ ബാക്കിയാക്കൂ.. നോക്കാം.. എന്നാലും താൻ ഇത്രേം സ്‌ട്രോങ് ആകുമ്പോ.. അവർ.. നമ്മൾ എത്ര സ്‌ട്രോങ് ആണെങ്കിലും എതിർ ഭാഗത്തു സ്വന്തം വീട്ടുകാർ ആകുമ്പോൾ ഒന്നു പതറും. അത്രയുമെ എനിക്കും പറ്റിയുള്ളൂ. താൻ ക്ലാസ്സിൽ കേറിക്കോളൂ.. ആൻ. നീയും പൊയ്ക്കോ.. ഞാനൊരിത്തിരി ഫ്രീ ആയി ഇരിക്കട്ടെ . വേദയുടെ വാക്കുകൾ കേട്ടതും സ്വാതിയും ആനും പരസ്പരം നോക്കി.. ചെല്ലു.. വേദ നിർബന്ധിച്ചവരെ യാത്രയാക്കുമ്പോഴും വല്ലാതെ ഒറ്റപ്പെട്ട് പോകുന്ന വേദന അവളുടെ ഉള്ളിൽ നിറയുകയായിരുന്നു.. ***********

ഇതിപ്പോൾ രണ്ടു മൂന്നു ദിവസമായില്ലേ. അവരതൊക്കെ വിട്ട് കാണും.. ആൻ പറഞ്ഞു.. നീയങ്ങനെ അവരോട് മിണ്ടാതെ നടന്നാൽ അവരെങ്ങനെയാ നിന്റടുത്തു മിണ്ടുന്നത്.. അവൾ ചോദിച്ചു.. ആൻ.. നിനക്ക് ആകെ ഈ രണ്ടു ദിവസം എന്നോട് സംസാരിച്ചു മാത്രമല്ലേ എന്റെ വീട്ടുകാരെ പറ്റി അറിയൂ.. അതിനും മുകളിൽ കൊല്ലം പത്തിരുപത്തി രണ്ടായി ഞാൻ അവരെ കാണുന്നു.. എനിക്കറിയാം അവരെ ഓരോരുത്തരെയും.. വാശി എന്നോടല്ലേ.. വാശി കാണിക്കട്ടെ.. അവൾ പറഞ്ഞു.. വേദാ.. എങ്ങനെയുണ്ട് . സ്വാതി അവൾക്കരികിൽ വന്നു ചോദിച്ചു.. അവൾ സ്വാതിയ്ക്കായി ഹൃദ്യമായ ഒരു പുഞ്ചിരി നൽകി.. കുറഞ്ഞു.. അവൾ പറഞ്ഞു.. അവന്മാർ വീണ്ടും ഇന്ന് കോളേജിൽ വന്നിട്ടുണ്ട്.. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ ഞാൻ നോക്കിക്കോളാം.. അതിൽ താൻ ഇടപെടേണ്ടാട്ടോ..

സ്വാതി വേദയോടായി പറഞ്ഞു.. അവൾ സ്വാതിയെ വെറുതെ ഒന്ന് നോക്കിയതെയുള്ളൂ.. നീ ക്ലാസ്സിലേയ്ക്ക് വാ.. അവരവളെ നിർബന്ധിച്ചു ക്ലാസ്സിലേയ്ക്ക് കൊണ്ടുപോകുമ്പോൾ പകയെരിയുന്ന രണ്ടു കണ്ണുകൾ അവരെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു.. നീ എവിടെ പോവാ.. ഇന്റർവെലിന് ശേഷം ക്ലാസ്സിൽ കയറാതെ ഇറങ്ങി നടന്ന വേദയോടായി സ്വാതി ചോദിച്ചു . ഞാൻ വെറുതെ.. വന്നു ക്ലാസ്സിൽ ഇരിക്ക് വേദാ.. ആനും പറഞ്ഞു.. എനിക്കൊരു മൂടില്ല.. അവൾ പറഞ്ഞു.. അങ്ങനാണെങ്കിൽ നീ ഒറ്റയ്ക്ക് കറങ്ങി നടക്കേണ്ട. ഞാനും വരാം.. ഒന്നു നടന്നു വരുമ്പോഴേയ്ക്കും ആ മൂഡ് അങ്ങു ശെരിയാകും.. സ്വാതി പറഞ്ഞു.. വേദയ്ക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല.. അവരൊന്നിച്ചു നടന്നു ആ കോളേജ് വരാന്തയിലൂടെ.. താനെന്തിനാ സ്ഥിരം അവരുമായി ഉടക്കുന്നത്.. വേദ ചോദിച്ചു..

കോളേജ് ക്യാമ്പസ് അവർക്ക് തോന്ന്യവാസം കാണിക്കാനുള്ള സ്ഥലമാണോ വേദാ.. ഇവിടെ ഞാൻ പഠിക്കാൻ വന്നിട്ട് കൊല്ലം 4 കഴിഞ്ഞു.. ബി എ ചെയ്യാൻ ഇവിടെ വരുമ്പോൾ മനസ്സിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.. കുപ്രസിദ്ധമായിരുന്നു ആനി ഈ കോളേജ്.. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അടക്കം ഇവിടെ മദ്യവും മയക്കുമരുന്നും പ്രചരിപ്പിക്കുവാനുള്ള ആയുധങ്ങളായി മാറിയിട്ട് കാലങ്ങളായി.. ഞാനിവിടെ വന്നു മൂന്നിന്റെ അന്ന് ഇതുപോലെ ഒരു അബദ്ധത്തിലാണ് ആ ബില്ഡിങ്ങിലേയ്ക്ക് ചെന്നത്.. അന്ന് ക്ലാസ് റൂമിനുള്ളിൽ രണ്ടു പെണ്കുട്ടികളെ റാഗ് ചെയ്യുകയായിരുന്നു യോഗേഷും കൂട്ടരും.. ആ രണ്ടു പെണ്കുട്ടികളെ പിടിച്ചു നിർത്തി അവരോട് ഐറ്റം ഡാൻസ് കളിക്കാൻ പോലും പറയുന്ന കൂട്ടുകാരും അതിനു ചുക്കാൻ പിടിക്കാൻ അവരും.

ഡെവിൾസ് ഗ്യാങ്. ഡെവൾസ് ഗ്യാങ്ങോ.. വേദ ചോദിച്ചു. അതേ.. അതാണ് അവർ.. അവർ രണ്ടു പേരാണ് ഈ ഗ്യാങിന്റെ തലപ്പത്ത്. അവരുടെ വെറും അനുയായികളാണ് ഈ കാണുന്നവന്മാർ.. വെറും ചട്ടുകം.. അന്ന് കൂട്ടത്തിൽ ഒരു പെണ്കുട്ടിയെ ബലമായി കിസ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അന്നത്തെ പ്രിൻസിപ്പൽ നന്ദന മാം വന്നു കയറിയത്.. അന്ന് മേഡം വല്ലാതെ ചൂടായി.. പക്ഷെ ആ രണ്ടു പെണ്കുട്ടികളും പറയുന്നത് പച്ച കളമാണെന്ന നിലപാടിലായിരുന്നു അവർ.. ഒടുവിൽ ഞാൻ അവർക്കെതിരെ സാക്ഷി പറഞ്ഞു.. നന്ദന മാം അവരെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു.. അതോടെയാണ് അവർ എന്നെ നോട്ടമിട്ടത്.. ഒളിഞ്ഞും തെളിഞ്ഞും പലവട്ടം എന്നെ ആക്രമിക്കാൻ അവർ ശ്രമിച്ചു.. പക്ഷെ അമ്മയ്ക്ക് രാഷ്ട്രീയത്തിൽ നല്ല പിടിപാട് ഉണ്ട്. അതോണ്ട് ഞാൻ പിടിച്ചു നിന്നു..

അന്ന് ഞാൻ രക്ഷിച്ച പെണ്കുട്ടികളും കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഇവിടുന്നു പോയി.. എനിക്ക് ഒരു ആക്സിഡന്റ് പറ്റി കടന്നുപോയ സമയത്തു അവർ ക്ലാസ്സിൽ കേറി അതിൽ ഒരു പെണ്കുട്ടിയെ കുറിച്ചു വളരെ മോശമായി സംസാരിച്ചു.. ചോദിക്കാൻ ചെന്ന അവളെ അവർ കോർണർ ചെയ്തു. അപമാനിച്ചു.. അതിനു ആ കുട്ടി സൂയിസൈഡിന് ശ്രമിച്ചു.. അതോടെ അവർ രണ്ടാളും പോയി.. പിന്നെയും ഞാൻ ഒരുപാട് പ്രശ്നങ്ങളിൾ ചെന്നു തലവെച്ചു കൊടുത്തിട്ടുണ്ട്. ഇതിൽ യോഗേഷിന് ഒരു ക്ലോസ് ഫ്രണ്ട് ഉണ്ട്. അവനാണ് ഡെവിൾസ് ഗ്യാങിന്റെ തലപ്പത്തും.. അവന്റെ വാക്കുകൾക്ക് അപ്പുറം മറ്റൊരു വാക്ക് ആ ഗ്യാങ്ങിലോ ഈ കോളേജിലോ ഇല്ല.. മാനേജ്‌മെന്റിലും അവനു വല്യ പിടിപാടാണ്..

സ്വാതി പറഞ്ഞു.. ആരാത്.. അവൾ ചോദിച്ചു.. സ്വാതി.. അവിടെ.. പെട്ടെന്ന് റൂബി ഓടിവന്ന് പറഞ്ഞതും സ്വാതിയും വേദയും അവൾ വിരൽ ചൂണ്ടിയ കോളേജിലെ ഒഴിഞ്ഞ ഭാഗത്തേക്ക് ചെന്നു.. വേദാ.. താൻ മാറിക്കോ.. ഇനിയും ഇതിനിടയിൽ തല വയ്‌ക്കേണ്ട.. അവന്മാർ തന്നെ കാണേണ്ട.. അതും പറഞ്ഞു വേദയെ ഒരു മരത്തിനു പിന്നിലേയ്ക്ക് ഒളിപ്പിച്ചു സ്വാതിയും റൂബിയും ഒഴിഞ്ഞ കോണിലേയ്ക്ക് നീങ്ങി.. സ്വാതി ബിൽഡിങ്ങിന്റെ മറവിലേയ്ക്ക് ഒന്നെത്തി നോക്കി.. ബൈക്കിൽ ചാരി നിന്നു രണ്ടുപേർ മയക്കുമരുന്നു വലിക്കുകയാണ്.. അവളത് സസൂക്ഷ്മം തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി.. ശേഷം നേരെ റൂബിയെയും വിളിച്ചു തിരിച്ചു നടന്നു.. ഒന്നു നിന്നെ.. പെട്ടെന്ന് കേട്ട ശബ്ദത്തിൽ അവൾ വെട്ടിത്തിരിഞ്ഞു..

അന്ന് കണ്ടവർ നാലുപേരും സ്വാതിയ്ക്ക് ചുറ്റും വളഞ്ഞു നിൽക്കുന്നത് കണ്ടതും വേദയ്ക്ക് അപകടം മണത്തു.. അങ്ങനെ പോയാലോ.. വിളിക്കേടാ അവന്മാരെ.. കൂട്ടത്തിൽ വേദയുടെ കയ്യിൽ നിന്നും ഡി വാങ്ങിയവൻ പറഞ്ഞതും കൂട്ടത്തിൽ നിന്നൊരുത്തൻ ആ പുറകിൽ നിന്നവന്മാരെയും വിളിച്ചു.. വേദ വേഗം ഫോണെടുത്തു പ്രിന്സിപ്പാലിനെ വിളിച്ചു.. അങ്ങനെ അങ്ങു പോയാലോ.. അവളുടെ അടുത്തു ചെന്നു അവൻ ചോദിച്ചു.. വിവേക്.. മാറി നിൽക്ക്.. ഇങ്ങനെ അടുത്തോട്ട് വന്നു സംസാരിക്കേണ്ട.. സ്വാതി മുന്നറിയിപ്പെന്നോണം പറഞ്ഞു.. പിന്നേ.. നീ കൂടി വന്നാൽ എന്നെ ഒന്ന് തല്ലും.. പക്ഷെ ഇത്രേം കാലം വിളച്ചിൽ എടുത്തപോലെ ആകില്ല.. ദേ ഈ മൂല അറിയാമല്ലോ..

ഒരു പട്ടികുഞ്ഞു പോലും ഇങ്ങോട്ടേക്ക് വരില്ല.. ഇവിടെ കിടക്കും നീ.. ബാക്കി പിന്നെ നിന്നെ എന്ത് ചെയ്യണം ആറു ചെയ്യണം എന്നൊക്കെ നറുക്കിട്ട് ഞങ്ങൾ അങ്ങു തീരുമാനിക്കും… അറിയാല്ലോ.. അവൻ ഒരാൾ കാരണമാണ് നീ ഇപ്പോഴും ഇങ്ങനെ നടക്കുന്നത്. അവന്റെ സെന്റിമെന്റ്‌സ് ഒന്നും ഞങ്ങൾക്കില്ല.. വിവേക് പറഞ്ഞു.. സൂക്ഷിച്ചു സംസാരിക്കണം.. ഇല്ലേൽ.. സ്വാതി അവനു നേരെ കയ്യോങ്ങി.. സ്വാതി.. റൂബി അവളെ അടക്കി നിർത്തുവാൻ ശ്രമിച്ചു.. മര്യാദയ്ക്ക് ആ ഫോണിങ് താ സ്വാതി.. വിവേക് പറഞ്ഞു.. എന്താ ഇവിടെ പ്രശ്നം.. പെട്ടെന്ന് ഒരു സുമുഖനായ ചെറുപ്പക്കാരൻ അവിടേയ്ക്ക് വന്നു ചോദിച്ചു.. വേദ അവനെ നോക്കി.. കണ്ടാൽ വളരെ മാന്യനായ ഒരു ചെറുപ്പക്കാരൻ.. അവന്റെ നെറ്റിയിൽ നീട്ടി വരച്ച കുങ്കുമ കുറിയും നെറ്റിയിലേയ്ക്ക് പാറി വീണ മുടിയിഴകളും നിഷ്കളങ്കമായ മിഴികളും.. യോഗേഷ്.. മര്യാദയ്ക്ക് ഇവന്മാരെ മാറ്റി നിർത്തിക്കൊ..

അല്ലേൽ സ്വാതി ആരാണെന്നു ഇവന്മാർ ശെരിക്ക് അറിയും.. നീയും അവനും ചേർന്നു ഈ കോളേജിലെ പിള്ളേരെ മുഴുവൻ നശിപ്പിക്കാൻ കൂട്ടു നിൽക്കുകയാണ്.. സ്വാതി പറഞ്ഞപ്പോഴാണ് യോഗേഷ് എന്ന പേര് വേദ കേൾക്കുന്നത്.. അവൾ അവനെ നോക്കി.. ആ നിഷ്കളങ്കമായ മിഴികളിൽ ദേഷ്യം വിരിയുന്നത് വേദ കണ്ടിരുന്നു.. എന്താടാ.. എന്റെ യോഗേഷേ.. ചെക്കന്മാർക്ക് ഒരബദ്ധം പറ്റി.. അവളത് ഷൂട്ട് ചെയ്തോണ്ട് പോവാ..അവളീ കോളേജ് അങ്ങു നന്നാക്കും.. വിവേക് പുച്ഛത്തോടെ പറഞ്ഞു.. സ്വാതി ഇതൊരു പ്രശ്നം ആക്കേണ്ട.. അവർക്ക് താൽപര്യമുള്ളത് അവർ ചെയ്യട്ടെ. ആരും നിർബന്ധിച്ചു ചെയ്യിക്കുന്നതല്ലല്ലോ.. യോഗേഷ് സമാധാനത്തോടെ പറയുമ്പോഴും ആ ചുണ്ടിലെ പുച്ഛം ആർക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു.. ഓഹോ..

അങ്ങനെ എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു കുറ്റം ആയി ഇൻഡ്യാ ഗവണ്മെന്റ് പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നല്ലോ.. സ്വാതിയും പുച്ഛത്തോടെ ചോദിച്ചു.. പിന്നേ നീയൊക്കെ അങ്ങു ഗവണ്മെന്റ് പറയുന്നതൊക്കെ കേട്ട് ആണല്ലോ ജീവിക്കുന്നത്.. വെറുതെ ആള് കളിക്കാതെ മാറി നിക്കെടി.. വിവേക് പറഞ്ഞു.. അവളിപ്പോൾ നമ്മൾക്കെതിരെ പുതിയ ആൾക്കാരെ കൂട്ടി ഗ്രൂപ്പ് ഉണ്ടാക്കി തുടങ്ങി യോഗേഷേ..ഞാൻ പറഞ്ഞില്ലേ അന്നത്തെ ഇൻസിഡന്റ്.. വിവേക് പറഞ്ഞു.. അവളെ ഇതിനിടയിൽ വലിച്ചിടേണ്ട.. സ്വാതി ഓർമിപ്പിച്ചു.. ഞങ്ങൾക്ക് പോണം.. റൂബിയും പറഞ്ഞു.. അതിവന്മാരോട് എന്തോ പറയാനാ.. നീ വാ റൂബി.. അതും പറഞ്ഞു സ്വാതി തിരിഞ്ഞതും യോഗേഷ് അവളുടെ കയ്യിൽ കയറി പിടിച്ചു..

കൈ കുടഞ്ഞെറിഞ്ഞു സ്വാതി അവനു നേർക്ക് കൈവീശിയതും അവനതിനെ തടഞ്ഞു അവളുടെ കൂട്ടി പിടിച്ചു നിന്നു.. വിട്.. സ്വാതി കുതറിയതും അവനവളെ പിടിച്ചു തിരിച്ചു തന്റെ കൈകൾക്കുള്ളിലേയ്ക്ക് ആക്കി.. ടാ.. വിട്.. റൂബി അവനെ തടയാൻ ശ്രമിച്ചു.. ഒന്നടങ്ങേടി.. നീ ഒരു പെണ്ണാ വെറും പെണ്ണ്.. അതോർമ്മ വേണം.. യോഗേഷ് അവളുടെ കാതോരം പറഞ്ഞു.. സ്വാതിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. അവളെ വിട്.. പെട്ടെന്ന് വേദ പുറത്തേയ്ക്ക് വന്നു പറഞ്ഞു.. ആഹാ.. ഇതാരടാ പുതിയ അവതാരം.. യോഗേഷ് കളിയാക്കുമ്പോലെ ചോദിച്ചു.. ഇതാണ് മച്ചൂ ഇവനെ അടിച്ചവൾ.. കൂട്ടത്തിൽ ഒരുവൻ വിവേകിനെ നോക്കി പറഞ്ഞു.. സ്വാതിയെ വിടാൻ.. അതൊരു ആജ്ഞ ആയിരുന്നു.

ഒരു നിമിഷം യോഗേഷ് പോലും അവളെ ഞെട്ടലോടെ നോക്കി.. ഇല്ലെങ്കിലോ.. പെട്ടെന്ന് കേട്ട ശബ്ദം അവളുടെ പിന്നിൽ നിന്നായിരുന്നു.. എല്ലാവരുടെയും കണ്ണുകൾ അവനിൽ തറഞ്ഞു നിന്നു.. ആ ശബ്ദം കേട്ട ഭാഗത്തേക്ക് വേദയും തിരിഞ്ഞു നോക്കി.. പക്ഷെ ആ വ്യക്തിയെ മുൻപിൽ കണ്ടതും വേദയ്ക്ക് ലോകം തന്റെ മുൻപിൽ തറഞ്ഞു നിന്നു പോയതുപോലെ തോന്നി.. ഗൗതം.. അവൾ മനസ്സിൽ പറഞ്ഞു.. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. ഒരു നിമിഷം പരിസരം പോലും മറന്നവൻ അവളെ നോക്കി നിന്നുപോയി… എന്താ ഇവിടെ പ്രശ്നം. പെട്ടെന്ന് കേട്ട ശബ്ദമാണ് എല്ലാവരെയും ഞെട്ടിച്ചത്.. എല്ലാവരും ശബ്ദം കേട്ടു ഭാഗത്തേക്ക് ഞെട്ടലോടെ നോക്കി…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 22

Share this story