പ്രാണനായ്: ഭാഗം 6

പ്രാണനായ്: ഭാഗം 6

എഴുത്തുകാരി: റജീന

അവിടുന്ന് പുറത്തേക്കിറങ്ങി നടക്കുമ്പോഴും മനസ്സാകെ ശൂന്യമായിരുന്നു ….. അപ്പോഴാണ് ഫോൺ കിടന്ന് ചിലക്കുന്നത് ….. ഫോൺ കയ്യിലെടുത്ത് അതിലെ പേര് കണ്ടതും എന്റെ നെഞ്ച് എന്തെന്നില്ലാത്ത മിടിക്കാൻ തുടങ്ങി ….. ‘ ഐശു ‘ എന്തിനായിരിക്കും അവളിപ്പോൾ വിളിക്കുന്നത് …..അവളോട് എന്താണ് ഞാൻ സംസാരിക്കേണ്ടത് ….എന്തെന്നില്ലാത്തൊരു ഭയം കയറിക്കൂടി …..ഫോൺ വീണ്ടും വീണ്ടും നിർത്താതെ ചിലച്ചു കൊണ്ടിരുന്നു …. അവസാനം ഫോൺ എടുത്ത് ചെവിയോടടുപ്പിച്ചു …… ” ഹലോ ….ആദി …..” ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ ആ സ്വരം കാതിൽ തുളച്ചു കയറി ……മൗനമായിരുന്നെന്റെ മറുപടി ” എന്താടാ നീ ഒന്നും മിണ്ടാത്തത് ….എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമാകും അങ്ങനെയാണല്ലോ അന്ന് ഞാൻ നിന്നോട് പറഞ്ഞിട്ട് പോന്നത് …..

എനിക്ക് നിന്നെ ഒന്ന് കാണണം …..നീ വരുവോ …” ” അ…..അത് പിന്നെ എനിക്ക് കുറച്ചു ജോലിയുണ്ട് …..നമുക്ക് പിന്നെ കാണാം …..” എങ്ങനെയൊക്കെയോ അവളോട് ഒരു വിധം പറഞ്ഞൊപ്പിച്ചു ….. ” എന്ത് ജോലി …..എനിക്ക് നിന്നെ കണ്ടേ പറ്റു …..നീ ഒഴിവ് കഴിവുകളൊന്നും പറയണ്ട …..നമ്മൾ എപ്പോഴും കാണാറുള്ള സ്ഥലത്ത് വന്നാൽ മതി …..ഞാൻ അവിടെ കാത്തിരിക്കും …..അതല്ല വരാനല്ല ഭാവമെങ്കിൽ ഞാൻ അങ്ങു വരും കേട്ടോ …..” തെല്ലൊരു ചിരിയോടെ അതും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തു ….ഇനിയിപ്പോ എന്ത് ചെയ്യും ….. പോയില്ലെങ്കിൽ അവൾ ഇങ്ങോട്ടേക്കു വരും ….ഈ ഒരു സാഹചര്യത്തിൽ അവൾ ഇവിടേക്ക് വരുന്നതും കുഴപ്പമാണ് ….ഇനിയും ആമിയെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …..അതല്ല പോയാലും അവളോട് ഞാൻ എന്താണ് സംസാരിക്കേണ്ടത് ….

ആമിക്കാണ് ഇന്നെന്റെ മനസിൽ സ്ഥാനം എന്നറിഞ്ഞാൽ അവൾ തകർന്നു പോകും ……ഇത്ര നാളും എന്നെ മാത്രം മനസ്സിൽ കൊണ്ട് നടന്നവൾ …..അവളെ മുഖത്തേക്ക് നോക്കി ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന് പറയാൻ എനിക്കാവില്ല …… എന്തായാലും പോകാം അവൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം …. അമ്മയോട് പുറത്തേക്ക് പോകയാണെന്ന് മാത്രം പറഞ്ഞു വീട് വിട്ടിറങ്ങി …..ആമിയോടൊന്നും പറഞ്ഞില്ല ….ഈ ഒരവസരത്തിൽ ഇതും കൂടി പറഞ്ഞ് അവളെ വേദനിപ്പിക്കാൻ എനിക്ക് വയ്യ ….അല്ലെങ്കിൽ തന്നെ ഒരുപാട് വേദന തിന്നുന്നുണ്ട് പാവം …… വണ്ടി നേരെ ബീച് റോഡിലേക്ക് വിട്ടു …..നല്ല തിരക്കുണ്ട് …… കാർ ഒരു സൈഡിലേക്ക് പാർക്ക്‌ ചെയ്ത് റോഡ് ക്രോസ്സ് ചെയ്ത് ഞാൻ ബീച്ചിലേക്ക് പോയി ……

തിരക്കായത് കൊണ്ട് തന്നെ അവളെവിടെയാണുള്ളതെന്ന് കണ്ട് പിടിക്കാൻ കുറച്ചു പ്രയാസപ്പെട്ടു ….. ഫോൺ ചെയ്തു നോക്കിയിട്ടും എടുക്കുന്നുണ്ടായിരുന്നില്ല …..ഫോൺ പോക്കറ്റിലേക്കിട്ട് ആ മണൽപരപ്പിലൂടെ നടന്നു ….. അസ്തമയ സൂര്യൻ ചെഞ്ചോപ്പിൽ മുങ്ങി കടലിലേക്ക് ആഴ്ന്നിറങ്ങാനായി നിൽക്കുന്നു …. അങ്ങിങ്ങായി ഓരോ ആൾക്കാർ സ്ഥാനം പിടിച്ചിട്ടുണ്ട് ……അതിൽ ഓരോരുത്തരിലും ഞാൻ കണ്ണോടിച്ചു …..അവളെ എങ്ങും കണ്ടില്ല ……വീണ്ടും മുന്നോട്ടേക്ക് നടന്നു ……അങ്ങു ദൂരെയായി കടലിലേക്ക് കണ്ണും നട്ട് ഒരുവൾ ഇരിക്കുന്നു …… അത് അവളാകുമെന്ന് ഉറപ്പിച്ച് ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു ….. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് …..ഒരു കൊച്ചു പെൺകുട്ടി ഏകദേശം അഞ്ചു വയസോളം പ്രായം തോന്നിക്കും …ഒപ്പമുള്ളത് അച്ഛനായിരിക്കണം …..

അയാളുമായി പന്ത് കളിക്കുവാണ് ….ശെരിക്കും എന്റെ ആമിയെപ്പോലെ ……ആ ഉണ്ടക്കണ്ണുകൾ ….ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന ആ നുണക്കുഴി ….. രണ്ട് നിമിഷം ഞാൻ ആ കാഴ്ച നോക്കി നിന്നു പോയി …… പതിയെ അവിടുന്ന് മുന്നോട്ടേക്ക് നടക്കാൻ തുടങ്ങിയതും ആ പന്ത് എന്റെ കാലിനടുത്തേക്ക് വന്നു വീണു ….. ഞാൻ അതിനെ കയ്യിലെടുത്തു ….ഞാൻ എടുത്തപാടെ ആ കുറുമ്പി ഓടി എനിക്കരികിലെത്തി ഒരു കുസൃതി ചിരിയോടെ എന്റെ നേരെ കൈ നീട്ടി …..തരില്ലെന്നവണ്ണം ഞാൻ ആ പന്ത് പിന്നിലേക്ക് കൊണ്ട് പോയപ്പോൾ ആ മുഖം ചുളുങ്ങി ….. ” ആഹാ …..അപ്പോഴേക്കും പിണങ്ങിയോ …….ആട്ടെ ഈ കുട്ടി കുറുമ്പിടെ പേരെന്താ ……പേര് പറഞ്ഞാൽ പന്ത് തിരിച്ചു തരാം “തെല്ലൊരു കുസൃതിയോടെ ഞാൻ അത് പറയുമ്പോഴെക്കും ആ വാടിയ മുഖം വീണ്ടും സന്തോഷത്താൽ പ്രതിഭലിച്ചു ……

അപ്പോഴേക്കും കൂടെ ഉണ്ടായിരുന്നയാൾ ഞങ്ങൾക്കരികിലേക്ക് വന്നു ….. ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ….. വീണ്ടും ആ കുഞ്ഞി കൈകൾ എനിക്കരികിലേക്ക് നീണ്ടു വന്നു ” പേര് പറഞ്ഞില്ലലോ ….. പേര് പറഞ്ഞിട്ട് തിരിച്ചു തരാമെന്നല്ലേ അങ്കിൾ പറഞ്ഞത് …..അപ്പോൾ ആദ്യം പേര് …..അത് കഴിഞ്ഞ് പന്ത് ……” ‘ പേര് പറഞ്ഞു കൊടുക്കെടാ …..’ കൂടെ ഉണ്ടായിരുന്നയാൾ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ……ആ കുറുമ്പി പറഞ്ഞ പേര് കേട്ട് അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ….. ” ആമി …….” ഒരു കുസൃതി ചിരിയോടെ തന്റെ പേരും പറഞ്ഞവൾ ,എന്റെ കയ്യിലുണ്ടായിരുന്ന പന്തും വാങ്ങി ആ മണൽപരപ്പിലൂടെ ഓടി …….. ‘ അവൾ ഇങ്ങനെയാ വല്ലാത്ത കുസൃതിയാ ‘ കൂടെ ഉണ്ടായിരുന്നയാൾ എന്നോടായി പറഞ്ഞു ….മറുപടി എന്നവണ്ണം ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് വീണ്ടും ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി ….. 🍀🍀🍀🍀🍀🍀🍀🍀🍀🍀

” എനിക്ക് അകത്തേക്ക് വരാമോ ” വാതിൽക്കൽ നിന്നു കൊണ്ട് അല്ലു ചോദിച്ചു …… “” അകത്തേക്ക് വരാൻ നീ എന്തിനാ അനുവാദം ചോദിക്കുന്നത് …..കേറി വാടി ……”” ” നിനക്ക് ഇപ്പൊ എങ്ങനുണ്ട് ……” ” ഇപ്പോഴാണോ ചോദിക്കുന്നത് …….ഇത് വരെ എവിടെയായിരുന്നു …… ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് നിന്നെ ഇങ്ങോട്ടേക്കു കണ്ടതേ ഇല്ലല്ലോ ….അത്രക്കും തിരക്കായി പോയോ നിനക്ക്….. ഏഹ് ……. അതോ നിനക്ക് എന്നോട് പിണക്കമാണോ ……” ആമി അത് പറയുമ്പോഴേക്കും അവളുടെ മുഖം വാടി ….. ” എടിയേ …..ഞാൻ വെറുതെ പറഞ്ഞതാ …..അതിനു നീ എന്തിനാ ഇങ്ങനെ നിക്കണേ …… വാ എന്റടുത്തു വന്നിരിക്ക് …..” അല്ലു അവൾടെ അടുത്തേക്ക് പോയി ,ബെഡിൽ അവൾക്കരികിലായി ഇരുന്നു …. ” നിനക്കെന്നോട് ദേഷ്യമുണ്ടോടീ ആമീ …..” ” എനിക്കെന്തിനാ നിന്നോട് ദേഷ്യം …….

അതിന് നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ …..” “ഞാൻ അല്ലെടീ എല്ലാം ചെയ്തത് ……ഇതിനൊക്കെയും കാരണം ഞാൻ അല്ലെ ……നീ അന്ന് പറ്റില്ലെന്ന് പറഞ്ഞിട്ടും ഞാൻ അല്ലെ നിന്നെ ഇതിലേക്ക് വലിച്ചിഴച്ചത്…..ഇത്ര നാളും ചേട്ടന്റെ അവഗണയും ആട്ടും തുപ്പും ഒക്കെ സഹിച്ചില്ലേ നീ ……… ഓരോ വട്ടം ഞാൻ സത്യം പറയാൻ തുനിയുമ്പോഴും നീ എന്നെ തടഞ്ഞതെന്തിനായിരുന്നു …… എല്ലാ സത്യവും ഏട്ടൻ അറിഞ്ഞിരുന്നെങ്കിൽ പഴയതെല്ലാം മറന്ന് നിന്നെ സ്നേഹിക്കുമായിരുന്നു……. ” ” ആരു പറഞ്ഞു എല്ലാത്തിനും കാരണക്കാരി നീ ആണെന്ന് …..എനിക്ക് ഈ വിധി ഉണ്ടാകാൻ കാരണം നീ ആണോ …..എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങൾ അല്ലെടീ …..അതെല്ലാം നമ്മൾ സഹിച്ചേ പറ്റു …….ഞാൻ ഈ ലോകം വിട്ടു പോയികഴിഞ്ഞാലേ നിന്റെ ചേട്ടൻ സത്യം അറിയാവൂ …..

അത് വരെയും നിന്റെ ഏട്ടന്റെ പ്രണയം തകർത്തത് ഞാൻ ആണെന്ന് വിശ്വസിച്ചോട്ടെ ……” ” നടന്നതെന്താണെന്ന് ഞാൻ പറഞ്ഞു ഏട്ടനോട് ….. ഇനിയും ഞാൻ അത് പറഞ്ഞില്ലെങ്കിൽ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ക്ലൂരത ആയിപ്പോകും ….. ” ” ആദിയേട്ടൻ എല്ലാം അറിഞ്ഞല്ലേ …..” ” ഉം ” രണ്ട് പേർക്കിടയിലും ഏറെ നേരം മൗനംതളം കെട്ടിനിന്നു ….ആ മൗനത്തിനൊടുവിൽ ആമി അല്ലുവിന്റെ തോളിലേക്ക് ചാഞ്ഞു …… ” നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ …..” “ഉം …എന്തേ ……” ” ചെയ്യാമോ ……ആദ്യം ചെയ്യാമെന്ന് പറയ് …എന്നാൽ ഞാൻ എന്താണെന്ന് പറയാം ……” ” ഉം …….നിനക്കുവേണ്ടി എന്റെ ജീവൻ വേണേലും ഞാൻ തരും ……പറയ് എന്താ ഞാൻ ചെയ്യേണ്ടേ ……” ” എനിക്ക് നിന്റെ ജീവനൊന്നും വേണ്ട ……” അവൾ അവിടുന്ന് എണീറ്റ് പതിയെ മുറിയിലെ ജനാലക്കരികിലായി പോയി നിന്നു ….. ”

ഡിവോഴ്സ് ” അല്ലു ഇരുന്നിടത്തു നിന്നും ചാടി എണീറ്റു …. ” നിനക്ക് വല്ല ബോധവും ഉണ്ടോ ..എന്താ പറയുന്നതെന്ന് …..” ” സ്വബോധത്തോടു തന്നെയാ ഞാൻ ഈ പറയുന്നത് …..എനിക്ക് ഡിവോഴ്സ് വേണം ….അതിന് നീ എന്നെ സഹായിക്കണം …..സഹായിച്ചേ പറ്റു …..” അല്ലു അവൾക്കരികിലേക്ക് നടന്നു …അവളുടെ തോളിൽ കൈ വച്ചു …… ” ആമീ …….” അവൾ അല്ലുവിന് നേർക്ക് തിരിഞ്ഞു നിന്നു …..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ….. ” ഏട്ടൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ആമീ …. ഈ ലോകത്ത് മറ്റാരേക്കാളും …..മറ്റെന്തിനേക്കാളും …..ഇപ്പോഴാണ് നിന്നെ ഒന്ന് സ്നേഹിച്ചു തുടങ്ങിയത് …..അപ്പോഴേക്കും നീ……. ” ” വൈകിപോയെടീ ……ഇനിയും എന്നെ സ്നേഹിച്ചിട്ടെന്തിനാ …..അധികനാൾ ഇല്ല ഞാൻ …..ഈ ലോകം വിട്ടു പോകുന്നതിനു മുന്നേ ഇതെങ്കിലും എനിക്ക് ചെയ്യണം …..

ആദിയേട്ടന് വേണ്ടി ….. ഞാൻ കാരണം നഷ്ട്ടപെട്ട ആ പ്രണയം തിരിച്ചു നൽകണം എനിക്ക് ……” ” ഇല്ല …..ഞാൻ ഒരിക്കലും ഇതിനു കൂട്ട് നിൽക്കില്ല …..എനിക്ക് കഴിയില്ലെടീ ……ആമീ ….നിനക്കൊന്നും സംഭവിക്കില്ല …..ഞങ്ങൾ എല്ലാവരും ഉണ്ട് നിന്റെയൊപ്പം …..നിനക്ക് ഒന്നും സംഭവിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ……” ” നീ എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ തന്നെ മുന്നിട്ടിറങ്ങും …..ഈ അവസ്ഥയിൽ നീ അതും കൂടി എന്നെ കൊണ്ട് ചെയ്യിക്കരുത്….. നമ്മുടെ കൂടെ പഠിച്ച ദിവ്യ ഇല്ലേ അവളുടെ ഏട്ടൻ lawyer അല്ലെ ….എന്റെ കയ്യിലാണേൽ അവളുടെ നമ്പർ ഇല്ല ….നീ അവളോടൊന്ന് സംസാരിച് ഈ കാര്യത്തിൽ ഹെല്പ് ചെയ്യാൻ പറയണം ….ആദിയേട്ടന്റെ സന്തോഷത്തിനു വേണ്ടി എങ്കിലും എനിക്ക് ഇത് ചെയ്യണം …… ഐശു ,അവൾ ഒരു പാവമാ …..

ആദിയേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് …… അവരാണ് ഒന്നിക്കേണ്ടത് …… ദൈവത്തിനു പോലും അതാണ് ഇഷ്ടം …..അതുകൊണ്ടല്ലേ അവർക്കിടയിലെ ഈ കരടിനെ എന്നെന്നേക്കുമായി ഒഴിവാക്കുന്നത് …..” ഒരു പുഞ്ചിരിയോടെ അതും പറഞ്ഞവൾ ഉമ്മറത്തേക്കിറങ്ങുമ്പോൾ അല്ലുവിന്റെ മനസ് എന്തെന്നില്ലാതെ വേദനിച്ചിരുന്നു ……. 🍀🍀🍀🍀🍀🍀🍀🍀🍀 പതിയെ നടന്നു ചെന്ന് ഞാൻ അവൾക്കരികിലായി ഇരുന്നു …… കടലിന്റെ ഭംഗി ആസ്വദിച്ചിരിപ്പാണവൾ …..അവളുടെ മനസ് ഇവിടെയൊന്നും അല്ലെന്ന് അവളെ കണ്ടാലേ അറിയാം …..അവളുടെ മുഖത്തിന്‌ നേരെ കൈ വീശി കാണിച്ചപ്പോൾ പെട്ടെന്ന് അവൾ ഞെട്ടിതരിച്ചെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു ….. ” ആദി എപ്പോഴാ വന്നേ ……. വന്നിട്ടൊരുപാട് നേരമായോ ……ഞാൻ ഈ കടലിന്റെ ഭംഗി നോക്കി ഇരിക്കുവാരുന്നു ….

എന്ത് രസാല്ലേ ……അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തോന്നുവാ ……” മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിച്ചു ….. അവളുടെ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു തിളക്കം ഞാൻ കണ്ടു …..പ്രതീക്ഷയുടെ പുതിയ പുൽനാമ്പുകൾ ……ആ മുഖം പഴയതിനേക്കാൾ കൂടുതൽ ശോഭയോടെ തിളങ്ങുന്നു …… കടലിലേക്ക് നോക്കികൊണ്ടവൾ വീണ്ടും തുടർന്നു ….. ” ഇപ്പോഴും നിനക്കെന്നോട് ദേഷ്യമാണല്ലേ …..എനിക്കറിയാ …..അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയതാടാ ….. അവളോട് വെറുപ്പാണ് ,ദേഷ്യമാണെന്നൊക്കെ നീ എപ്പോഴും പറഞ്ഞു നടന്നിട്ട് പെട്ടെന്ന് അങ്ങനെയൊക്കെ ഉണ്ടായപ്പോൾ എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല …..അതാ അന്ന് ……” അവൾ പറയുന്നതൊക്കെയും ഞാൻ കേട്ടുകൊണ്ടിരിക്കയാണ് എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല …..

എന്താണ് ഞാൻ ഇവളോട് പറയേണ്ടത് ….എന്നെ ഇത്ര ഭ്രാന്തമായി സ്നേഹിക്കുന്നൊരുവളോട് എങ്ങനെയാണ് ഞാൻ പറയേണ്ടത് ഇന്നെന്റെ മനസ്സിൽ ആമിക്കല്ലാതെ മറ്റൊരാൾക്കും സ്ഥാനമില്ലെന്ന്……. ഞാൻ ഒന്നും മിണ്ടാതിരുന്നതിനാലാവണം അവൾ അവളുടെ ഇടതു കൈ എന്റെ വലതു കയ്യോടു ചേർത്ത് എന്റെ ചുമലിലേക്ക് ചാഞ്ഞു …… ” നിനക്കറിയോ ആദി ….ഇത്രയും നാളും ഞാൻ നിന്നെയോർത്ത് എത്രത്തോളം വേദനിച്ചെന്ന് ….കഴിയുന്നില്ലെടാ ……നീ ഇല്ലാത്തൊരു ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും നിന്റെ ഈ ഐശുവിനാവില്ല …..നമ്മൾ ഇനിയാണ് ജീവിക്കാൻ പോകുന്നത് …..നീ കൊതിച്ചത് പോലുള്ള ഒരു ജീവിതം ….ഇവിടെ നിന്നെല്ലാം ഒരുപാട് ഒരുപാട് ദൂരെ …..ഞാനും നീയും മാത്രമുള്ള ലോകം …….

നീ എപ്പോഴും പറയാറുള്ളത് പോലെ പച്ചപ്പ്‌ നിറഞ്ഞ നെൽപ്പാടങ്ങൾക്ക് ഒത്ത നടുവിലായി നമ്മുടെ ഒരു കുഞ്ഞ് വീട് …… അവിടെ ഞാനും നീയും ,പിന്നെ നമ്മുടെ രണ്ട് മക്കളും …. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതൊന്നും ….നിന്നെ ഇത് പോലെ തിരിച്ചു കിട്ടുമെന്നും ….ഇന്നലെ ആമി ഫോൺ ചെയ്ത് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ …… ” അവളുടെ വായിൽ നിന്ന് അത് കേട്ടപ്പോൾ ഞാൻ ഞെട്ടിതരിച്ചവളെ നോക്കി ….. അവളെ എന്നിൽ നിന്നും വേർപെടുത്തി എനിക്ക് നേരെ തിരിച്ചിരുത്തി …… ” അ ……ആമി എന്താ പറഞ്ഞത് ……” ഒരു വിക്കോടുകൂടി ഞാൻ അത് ചോദിച്ചതും ….. ” അവൾ ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ……നമ്മുടെ ലൈഫിൽ നിന്നും അവൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോവുമെന്നും ,പകരം പഴയതെല്ലാം മറന്ന് നിങ്ങൾ രണ്ട് പേരും ഒന്നിക്കണം എന്നും പറഞ്ഞു …..ആഹ് …..അത് മാത്രമല്ല ……

അന്ന് ഉണ്ടായതിനെല്ലാം അവൾ എന്നോട് മാപ്പും പറഞ്ഞു …. എനിക്ക് തോന്നുന്നത് ആമി ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് …..അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് അങ്ങനെയാണ് മനസിലാക്കാൻ കഴിഞ്ഞത് ….. എല്ലാം ചെയ്തത് അവൾ ആയിരിക്കും …. ആ പൂതന …..നിന്റെ സഹോദരി അല്ലു …..അവൾക്കായിരുന്നല്ലോ നമ്മുടെ കാര്യത്തിൽ പണ്ടേ എതിർപ്പ് …..” ” മതിയാക്കെടീ …..പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ നീ ഈ പോണേ ……അവൾ എന്റെ സഹോദരിയാണ് …. അല്ലെങ്കിലും നിനക്ക് പണ്ടേ എന്റെ വീട്ടുകാരെ താഴ്ത്തി കെട്ടാൻ നല്ല മിടുക്കാണല്ലോ …..” ” ആദി …..അതിന് നീ എന്തിനാ ഇത്രക്കും ദേഷ്യപ്പെടുന്നത് ……ആളുകൾ എല്ലാവരും നോക്കുന്നു ……നീ ഒന്ന് പതിയെ പറയൂ …..” ” കേൾക്കട്ടെടീ ….എല്ലാവരും എല്ലാം കേൾക്കട്ടെ …..നിന്റെ തനി കൊണം എന്താണെന്ന് എല്ലാവരും അറിയട്ടെ …….”

ഞാൻ ദേഷ്യത്താൽ അവിടുന്ന് ചാടി പിടഞ്ഞെണീറ്റു ….. ” ആദീ …..നീ എങ്ങോട്ടേക്കാ പോണേ …..സോറി ഞാൻ അറിയാതെ …..ഇനി ഞാൻ ഒന്നും പറയില്ല …..അവളെപറ്റിയോ നിന്റെ വീട്ടുകാരെപറ്റിയോ ഒന്നും ……” ” വേണ്ട ……എനിക്കൊന്നും കേൾക്കണ്ട ……എന്റെ കുടുംബത്തെ മതിക്കാത്തവൾ ഇനി എന്റെ ജീവിതത്തിൽ വേണ്ട ……” അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും അവൾ എനിക്ക് മുന്നിലായി തടസ്സം സൃഷ്ടിച്ചു വന്നു നിന്നു ….. ” ആദി പ്ലീസ് …..പോകല്ലേ …..എനിക്ക് നീ ഇല്ലാതെ പറ്റില്ല ……സത്യമായും ഇനി ഞാൻ നിന്റെ വീട്ടുകാരെ പറ്റി ഒന്നും തന്നെ പറയില്ല ….എന്നെ വിശ്വസിക്ക്‌ …..” ” ഹും …..വിശ്വാസം ….അതിനെ പറ്റി പറയാൻ നിനക്ക് എന്ത് യോഗ്യതയാടീ ഉള്ളത് …. ഞാനും ആമിയും ഉള്ള ഫോട്ടോ കണ്ട് അത് കണ്ണും പൂട്ടി വിശ്വസിച്ചവളല്ലേ നീ …..

ഒരുവട്ടം സത്യം എന്തെന്ന് നിനക്ക് എന്നോട് ചോദിച്ചുകൂടായിരുന്നോ ….എന്നാൽ ഇന്ന് ഇതൊന്നും ഉണ്ടാകുമായിരുന്നില്ല ….. നാളെ ആരെങ്കിലും വന്ന് എനിക്ക് മറ്റൊരു ബന്ധത്തിൽ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെന്ന് പറഞ്ഞ് അതിന് തെളിവായി രണ്ട് ഫോട്ടോയും കൂടി കാണിച്ചാൽ നീ വിശ്വസിക്കില്ലന്ന് ആരു കണ്ടു …..അല്ലെങ്കിലും നിന്നെ പോലുള്ള പെണ്ണുങ്ങളെല്ലാം ഇങ്ങനെ തന്നെയാ ……ആരെങ്കിലും വന്ന് സ്നേഹിക്കുന്നവനെ പറ്റി രണ്ട് വാക്ക് പറഞ്ഞാൽ അതും വിശ്വസിച് അവനെയും തേച്ച് മൂട്ടിലെ പൊടിയും തട്ടിയങ്ങു പോകും ……പിന്നെ വേറെ ഒരുത്തനെ തേടി പോകും …..അവിടെയും ഗതി ഇത് തന്നെ ….നിന്നെ പോലുള്ളവൾമാരൊന്നും ഒരുത്തനിൽ തന്നെ ഒതുങ്ങില്ല …..

ആണുങ്ങളെ തേടി പോയിക്കൊണ്ടേയിരിക്കും …..” ഞാൻ അത് പറയുമ്പോഴും ഉള്ളിൽ ആയിരം വട്ടം അവളോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു …… ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞതും അവൾ നിലത്തേക്ക് ഊർന്നിരുന്ന് കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു പൊട്ടി കരയാൻ തുടങ്ങി ….. ഇത് കണ്ടു നിൽക്കാൻ എനിക്കാവില്ല ….ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ വീണ്ടും എനിക്കവളെ വേദനിപ്പിക്കേണ്ടി വരും …. മറക്കണം ഐശു …..നീ എന്നെ എന്നെന്നേക്കുമായി മറക്കണം …..അതിന് വേണ്ടി എനിക്ക് ഇത് ചെയ്തേ മതിയാകൂ ………….. തുടരും

പ്രാണനായ്: ഭാഗം 5

Share this story