🔥അസുരാധിപതി 🔥 : ഭാഗം 60 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: സ്മൃതി ബിജുകുമാർ

“”ഞാൻ എല്ലാം പറയാം…””അവന്റെ രൂപം കണ്ട് അയ്യാൾ പകച്ചു നിൽക്കുകയാണ്..ആ വാക്കുകൾ കേട്ടതും അവൻ അയാളുടെ കഴുത്തിൽ നിന്നും തന്റെ കയ്യെടുത്തു മാറ്റി.. “”നീ….നീ….. മഹാരുദ്രൻ………ആണ്….”” ആ പേരു കേട്ടതും വേദയുടെ മനസ്സിലേക്ക് എന്തൊക്കെയോ കടന്നുകൂടി.. അവന്റെ ചിന്തകൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പിലേക്ക് പോയിക്കഴിഞ്ഞിരുന്നു ആ നിമിഷം…. 🔥🔥🔥🔥🔥🔥🔥🔥🔥 (2000വർഷങ്ങൾക്ക് മുന്നേ അങ്ങ് ഇന്ദ്ര ലോകം, കാലചക്രം പുറകോട്ട്…രുദ്രൻ പിറവിഎടുത്തത് എങ്ങനെ എന്ന് നോക്കാം…) “”നാരായണ നാരായണ….. അഘോരിയുടെ ശല്യം സഹിക്കവയ്യാതെ നാട്ടിലെ ജനങ്ങൾ എല്ലാവരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്.. അവന്റെ ക്രൂരത ദിനംപ്രതി കൂടിക്കൊണ്ടേയിരുന്നു അത് എല്ലാവരുടെയും സമാധാനമായിരുന്നു കളഞ്ഞു കൊണ്ടിരുന്നത്,,”” നാർഥൻ എല്ലാവരോടും ആയി പറഞ്ഞു…

“”അഘോരി എങ്ങനെയെങ്കിലും കൊല്ലണം അല്ലാതെ ഇതിനൊരു അവസാനം ഉണ്ടാവില്ല “”ദേവന്മാരിൽ ഒരാൾ ദേഷ്യത്തോടെ പറഞ്ഞു “”കൊല്ലുന്നത് അവിടെ നിൽക്കട്ടെ… അവന്റെ ഈ ചിന്തകൾ മാറ്റി അവനെ നല്ലതാക്കി എടുക്കണമെന്ന് ആണ് എന്റെ അഭിപ്രായം…”” വായുദേവൻ “”പക്ഷേ ആരും പോകും അവനെ നേരിടാൻ എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്… “”ഇന്ദ്രദേവൻ “”ഞാൻ ഒരു ആശയം അവതരിപ്പിക്കാം ഇന്ദ്ര ദേവ ….പുതിയൊരു രൂപം അതായത് നാം ഉദേശിച്ചത്‌ പുതിയൊരു മനുഷ്യനെ സൃഷ്ടിക്കുക പക്ഷേ അതൊരിക്കലും ഒരു വ്യക്തിയുടെ മാത്രം അവതാരമായിരിക്കരുത് സകല ശക്തികളുടെയും അവതാരം ആയിരിക്കണം അവൻ. അങ്ങനെ ഒരു അവതാരം പിറവി എടുത്താൽ അവനെ നിഗ്രഹിച്ചൂടെ “” നാരഥൻ പറഞ്ഞു… “”ആശയം കൊള്ളാം… പക്ഷെ ആരുടെ അവതാരം?

“”സൂര്യ ദേവൻ സംശയ രൂപേണ ചോദിച്ചു “”നാം ഉദ്ദേശിക്കുന്നത്… ത്രിമൂർത്തികളുടെ അവതാരം ആണ് .ദേവ .””നാരഥൻ “”അതിനവർ സമ്മതിക്കുമോ..?””ഇന്ദ്രൻ സംശയതോടെ ചോദിച്ചു.. “”നമ്മുക്ക് സംസാരിച്ചു നോക്കുന്നതിനു തെറ്റില്ലല്ലോ..”” നാരാധൻ എല്ലാ ദേവന്മാരും ഇന്ദ്ര ലോകത്ത് നിന്ന് കൈലാസത്തിലേക്കു യാത്രയായി… അവരവിടെ എത്തിയതും കാണുന്നത് മഹാദേവൻ ധ്യനിച്ചിരിക്കുന്നത്.. “” പ്രഭു “”നാരദർ സൗമ്യതയോടെ വിളിച്ചു.. മഹാദേവൻ തന്റെ കണ്ണുകൾ പതിയെ തുറന്നു എല്ലാവരെയും ഒന്ന് നോക്കി.. “” എന്താണ് എല്ലാവരും കൂടി ഒരുമിച്ച് ആണല്ലോ വന്നിരിക്കുന്നത് എന്തെങ്കിലും സമസ്യ ഉണ്ടോ…? “”കൈലാസനാഥൻ ഗൗരവത്തോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു..

“”പ്രഭു…,അഘോരി നശിപ്പിക്കാനുള്ള ഒരു തന്ത്രവും ആയിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത് പക്ഷേ അത് പൂർത്തീകരിക്കാൻ അങ്ങയുടെ കനിവുണ്ടാകണം അങ്ങയുടെ മാത്രമല്ല നിങ്ങൾ ത്രിമൂർത്തികളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ് പ്രഭു..””ഇന്ദ്രദേവൻ “”മ്മ് “”മഹാദേവൻ ഒന്നും മൂളിക്കൊണ്ട് ബ്രഹ്മാവിനെയും വിഷ്ണുവിനെയും സ്മരിച്ചു അപ്പോഴേക്കും അവർ അവിടെ എത്തിയിരുന്നു.. “”ഇനി പറയൂ എന്താണ് കാര്യം?””മഹാദേവൻ ചോദിച്ചു.. “”പ്രഭു അഘോരിയെ നശിപ്പിക്കാനായി ഞങ്ങൾ എല്ലാവരുംഒരു മാർഗം കണ്ടു പിടിച്ചിട്ടുണ്ട്… ആ മാർഗ്ഗം എന്തെന്നാൽ മൂർത്തികളുടെ ഒരു മനുഷ്യൻ സൃഷ്ടിക്കുക എന്നത് മാത്രമാണ്… ഒരുപക്ഷേ നിങ്ങളുടെ മൂന്നുപേരുടേയും ശക്തിയുള്ള അവതാരത്തിന് അഘോരി നശിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കില്ലെ .

“” നാരഥൻ “” അത് സംഭവ്യമല്ല… പുതിയ ഒരു അവതാരം എങ്ങനെ??””മഹാദേവൻ.. “”പ്രഭു ഒന്നു ആലോചിച്ചു നോക്കൂ…നാരഥൻ പറയുന്നതിലും കാര്യമുണ്ട്… നമ്മൾക്ക് ഒന്ന് ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ””നാരായണൻ (വിഷ്ണു) “” ശ്രമിക്കുന്നതിൽ തെറ്റില്ല നാരായണ…പക്ഷേ നമ്മളുടെ ഒരു ചെറിയ പാകപ്പിഴ പോലും വലിയ ഒരു ആപത്തിനു കാരണമായെന്നു വരാം…. ഒരു മനുഷ്യരൂപത്തിൽ സൃഷ്ടിച്ചാൽ പോലും അവനെ ആർക്കും തടയാൻ കഴിഞ്ഞെന്നുവരില്ല.. പിന്നെ നാം പറയുകയാണെങ്കിൽ നമ്മൾ സൃഷ്ടിക്കുന്ന രൂപത്തിന് ഒരിക്കലും അഘോരിയെ കൊല്ലാൻ ഉള്ള ശക്തി ഉണ്ടാകില്ല അവൻ കുബുദ്ധി നിറഞ്ഞവനാണ്…”” മഹാദേവൻ “”അതെ…. മഹാദേവ… അങ്ങ് പറയുന്നതിലും കാര്യമുണ്ട്… പക്ഷെ നാം ഒരു സമാധാന ചർച്ചയ്ക്ക് അവനെ അയച്ചാൽ മതിയല്ലോ…. അവന്റെ ശക്തികൾ അവൻ പുറത്തെടുക്കാതെ ഇരിക്കട്ടെ…

ഒരു പക്ഷേ നമ്മൾ സൃഷ്ടിക്കുന്ന രൂപത്തിന് അഘോരിയെ എതിർക്കാൻ കഴിയില്ലെങ്കിൽ നമുക്ക് പുതിയൊരു രൂപത്തെ സൃഷ്ടിക്കാവുന്നതെയുള്ളൂ അങ്ങ്സമ്മതിക്കൂ മഹാദേവ നമുക്കൊരു ശ്രമം നടത്തുന്നതിൽ തെറ്റൊന്നുമില്ല””ബ്രഹ്മവ് “”നമ്മുക്കും ഇതൊരു നല്ല ആശയം ആയി തോന്നുന്നു…””വിഷ്ണു… “” മ്മ്… നാം തയ്യാറാണ്…അവനെ ഞാൻ സൃഷ്ടിക്കാം.., എന്റെ ശക്തിയുടെ പകുതിയും അവനു കൊടുക്കാൻ ഞാൻ തയാറാണ്… “” മഹാദേവൻ ഉറച്ച ശബ്ദതോടെ പറഞ്ഞു… മഹാദേവന്റെ തീരുമാനം അനുസരിച്ച് അവസാനം ത്രിമൂർത്തികളായ വിഷ്ണുവിന്റെയും ശിവന്റെയും ബ്രഹ്മാവിന്റെയും ശക്തികൾ എല്ലാംകൂടി ചേർത്ത് ഒരു രൂപം പിറവിയെടുത്തു.. അവൻ പിറവിയെടക്കുന്ന സമയം കൈലാസം പോലും വിറച്ചു… വലിയ ഒരു പുകപടലം തന്നെയാണ് അവിടെ ഉണ്ടായിരുന്നു..

ഗംഗ അതിവേഗത്തിൽ ഒഴുകി…മഞ്ഞുകണങ്ങൾ ഭൂമിയെ വർഷിച്ചു… കൈലാസത്തിലെ മഞ്ഞാൽ രൂപപ്പെട്ട ഒരു മല താഴെ തകർന്നടിഞ്ഞു. അവന്റെ ജനനത്തിന് സാക്ഷിയായി സർവ്വചരാചരങ്ങളും ഉണ്ടായിരുന്നു,, അവർ സൃഷ്ടിച്ചത് തന്നെ ഒത്ത ശരീരവും ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന ആണ്… നാരായണന്റെ ശാന്തതയും,ബ്രഹ്മാവിന്റെ ജ്ഞാനവും ബുദ്ധിയും,മഹാദേവന്റെ ശക്തിയും,കലിയും അവനിൽ അവർ ഒരുപോലെ ആവാഹിച്ചു…ഐശ്വര്യം തുളുമ്പുന്ന മുഖം ആണെങ്കിൽ പോലും അവന്റെ മുഖം ശാന്തമായിരുന്നു..,, ഒരു പക്ഷേ അവന്റെ ശക്തികൾ എന്താണെന്ന് അവന് പോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു അവസ്ഥ.,അവർ പിന്നീട് എല്ലാകാര്യങ്ങളും അവന് വിശദീകരിച്ചു കൊടുത്തിരുന്നു…

അവൻ ആരാണെന്നും എന്താണെന്നും പിന്നെ ആഘോരി അയാളുടെ ശക്തികളും എല്ലാം അവർ ഓരോന്നായി പറഞ്ഞുകൊടുത്തു… പക്ഷേ ഇതെല്ലാം കേട്ടും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. പക്ഷേ എല്ലാവരുടെയും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു അപ്പോൾ അവന്റെ ശക്തി അവൻ പുറത്തു എടുത്താൽ എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല…… അവൻ സകലരുടെയും അനുഗ്രഹം വാങ്ങിച്ച് അഘോരിയുടെ അടുത്തേക്കുള്ള യാത്രപുറപ്പെട്ടു…. “”സ്വാമി രുദ്രനെ കൊണ്ട് ഒരു ഇതിനെല്ലാം കഴിയുമോ?അവൻ അയ്യാളെ നശിപിക്കുമോ “”നാരദൻ ഭീതിയോടെ ചോദിച്ചു.. “” ഒരിക്കലുമില്ല നാരദാ…. രുദ്രനെ കണ്ടാൽ തന്നെ അറിയില്ലെ അവൻ സമാധാനപ്രിയർ ആണ്.. അവൻ സമാധാനത്തിലൂടെ മാത്രമേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയുള്ളൂ..

അവൻ അവന്റെ സ്വരൂപം പുറത്തെടുത്താൽ പിന്നെ സർവ്വനാശം ആണ് ഉണ്ടാവുക അതിനുള്ള ഇടവരുത്താതിരിക്കട്ടെ അഘോരി.,, അവൻ ഒരു സമാധാന ചർച്ചയ്ക്ക് അല്ലേ പോയിരിക്കുന്നത് അവൻ വരട്ടെ അഥവാ അവൻ ഇതൊരു തീരുമാനം ഉറപ്പായും കണ്ടിരിക്കും … പക്ഷെ അവന്റെ ക്രോധം ഈ ഭൂമിക്ക് പോലും ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്നുവരില്ല…”” മഹാദേവൻ അവൻ പോയ വഴിയിലൂടെ നോക്കി പറഞ്ഞു.. അഘോരിയുടെ ആ കെട്ടിടത്തിലേക്ക് അവൻ പതിയെ സഞ്ചരിച്ചു.. അവനു ആ വനം തികച്ചും അപരിചിതമായിരുന്നു പക്ഷേ അവന്റെ മനസ്സിൽ പേടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവൻ അഘോരിയുടെ കോട്ടയിലേക്ക് കടന്നു ചെന്നു.. “”ആരാ? “” ശിവ രുദ്രനെ കണ്ടതും അഘോരി എഴുന്നേറ്റുനിന്ന് ചോദിച്ചു “”ഞാൻ എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യം ഒന്നും ഇവിടെ ഇല്ല…

എങ്കിലും നിനക്ക് അറിയാൻ വേണ്ടി ഞാൻ പറയാം മഹാരുദ്രൻ അതാണ് നാം,,””അവൻ പുഞ്ചിരി തൂകി പറഞ്ഞു . “”നീ ആരായാൽ എനിക്കെന്താ നിനക്കെന്താണ് എന്റെ സ്ഥലത്ത് കാര്യം?ഇറങ്ങി പോകാൻ നോക്ക് ഇവിടെ നിന്ന് അല്ലെങ്കിൽ കൊന്നുകളയും ഞാൻ പറഞ്ഞു “‘ അഘോരി നിന്റെ ഈ ദുർമന്ത്രവാതം അവസാനിപ്പിക്കാൻ ആയില്ലെ നിനക്ക്…., നീ ചെയ്യുന്നതെല്ലാം ക്രൂരതയാണെന്ന് നിനക്കുതന്നെ ഉത്തമ ബോധ്യം ഉണ്ടല്ലോ അഘോരി നീ ഇതെല്ലാം നിർത്ത് ഞാൻ നിന്നെ വെറുതെ വിടാം പക്ഷേ നിന്റെ ക്രോധത്തെ നീ പരീക്ഷിക്കരുത്,,,”” ഇതൊക്കെ സമാധാനപ്രിയനായി പറഞ്ഞുകൊണ്ടുള്ള അവന്റെ ആ സമാധാനവും പുഞ്ചിരിച്ചു കൊണ്ടുള്ള നിൽപ്പും അഘോരിക്ക് ഒട്ടുംതന്നെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല., “”നീയാരാണ് എന്നോട് എല്ലാം അവസാനിപ്പിക്കാൻ പറയാൻ .?

വേണമെങ്കിൽ നിന്നെ പോലും കൊല്ലാനുള്ള ശക്തികൾ എനിക്കുണ്ട് അത് നീ മറക്കാൻ..,,”” “”എന്തിനാണ് മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കുന്നത്… നീ നല്ല വഴിയിൽ കൂടി പോകു ഞാൻ നിന്നെ സഹായിക്കാം”” അവൻ സമാധാനത്തോടെ പറഞ്ഞു.. പക്ഷേ രുദ്രൻ അവന്റെ കഴിവിനെ പരമാവധി ആളോട് ഇത്തരം ദുഷ്ട പ്രവർത്തികൾ എല്ലാം അവസാനിപ്പിക്കാൻ പറഞ്ഞുകൊണ്ടിരുന്നു,.. പക്ഷേ ഒരിക്കൽ പോലും അവനവന്റെ സംഹാര രൂപം പുറത്തെടുക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം… ഇരുവരുടെയും തർക്കം നീണ്ടു നീണ്ടു പോയത് അല്ലാതെ അഘോരു വിട്ടു കൊടുക്കാൻ തയ്യാറായില്ല… അയാൾക്ക് അവന്നോടുള്ള ദേഷ്യം പതിന്മടങ്ങ് വർദ്ധിച്ചു കൊണ്ടിരുന്നു,…

രുദ്രന് ആണെങ്കിൽ അവന്റെ കർത്തവ്യം നിർവഹിച്ചെ മതിയാവൂ… “”നിനക്ക് ഒരിക്കലും എന്നെ തോൽപ്പിക്കാൻ കഴിയില്ല രുദ്ര… ഞാൻ അതി ശക്തി ശാലിയാണ് അഘോരികളിൽ അഘോരി അഘോരാധിപതി ആണ് ഞാൻ… എന്നെ നശിപ്പിക്കാൻ നിനക്ക് കഴിയില്ല… വെറുതെ നീ അതിനുള്ള ഒരു പാഴ്ശ്രമം നടത്തേണ്ട.””അയ്യാൾ പുച്ഛത്തോടെ പറഞ്ഞു “”നീ എന്തിനാണ് എന്നോട് ഇത്രയും ശത്രുത വച്ചു പെരുമാറുന്നത്? ഞാൻ ഒരിക്കലും നിന്നെ നിഗ്രഹിക്കാൻ ഒന്നും പോകുന്നില്ലല്ലോ.. അഘോരി ഞാനെത്ര സമാധാനത്തോടെ ആണ് നിന്നോട് സംസാരിക്കുന്നത് നിനക്ക് എന്തുകൊണ്ട് അതിന് കഴിയില്ല..”” “”സമാധാനമോ നിന്നോടോ? നീ എന്റെ സമ്മതം വാങ്ങി ആണോ ഇങ്ങോട്ട് വന്നത് അല്ലല്ലോ… പക്ഷെ ഇത് എന്റെ കോട്ടയാണ്… ഇവിടെ നിന്ന് പുറത്തു പോകണം എങ്കിൽ എന്റെ സമ്മതം വേണം…

നീ ആണ് ഇന്നത്തെ എന്റെ ഇര..”” “”അഘോരി.. നീ വെറുതെ നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്….””അവന്റെ ഭാവം പതിയെ മാറാൻ തുടങ്ങി “”ഞാൻ നിന്റെ ക്ഷമയെ പരീക്ഷിച്ചു എന്നോ? ആരും പറഞ്ഞില്ലല്ലോ എന്നോട് ഇങ്ങോട്ട് വരാൻ”” പക്ഷേ പെട്ടെന്ന് തന്നെ അവന്റെ ഭാവം മാറി..പക്ഷേ അപ്പോഴും അവൻ അവന്റെ ക്രോധത്തെ അടക്കി നിർത്താൻ ശ്രമിച്ചിരുന്നു… അവൻ കയ്യിൽ ഉണ്ടായിരുന്ന ആയുധം അയാളുടെ കഴുത്തിൽ വച്ചു…അവന്റെ കണ്ണുകൾ ചുവന്നിരുന്നു… അവന്റെ ആ ഭാവമാറ്റം ഒരു പതർച്ചയോടെ ആണ് അഘോരി കണ്ടത്.. “”നിന്നെ കൊല്ലാൻ എനിക്ക് നിമിഷങ്ങൾ മാത്രം മതി “”അവൻ പറഞ്ഞു…., . അവന്റെ കൈയിലുള്ള ആയുധം അയ്യാളുടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ചുവപ്പു പടത്തിയിരുന്നു അവൻ,,, രുദ്രൻ അയാളുടെ ശരീരത്തിൽ ചില ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു അയാൾക്ക് അസഹ്യമായ വേദന വന്നുകൊണ്ടേയിരുന്നു..

ഒരുപക്ഷേ അയാൾക്ക് അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.. “”ഞാൻ എല്ലാം നിർത്താം എന്നെ കൊല്ലരുത് “”അവന്റെ പീഡനം സഹിക്കവയ്യാതെ അഘോരി ആഭിചാരമെല്ലാംനിർത്താമെന്ന് അവനോട് സമ്മതിച്ചു,,, അപ്പോഴാണ് രുദ്രൻ അയ്യാളുടെ ശരീരത്തിൽനിന്നും ആയുധമെടുത്ത് മാറ്റിയത്.. “”ഇനി നീ ദുർമന്ത്രവാദം ചെയ്താൽകൊന്ന് കളയും ഞാൻ ചെയ്യും എന്ന് ഞാൻ pറഞ്ഞാൽ ചെയ്തിരിക്കും..വെറും വാക്ക് ഞാൻ പറയാറില്ല ഞാൻ..നിന്നെ ഞാൻ നിഗ്രഹിക്കും അഘോരി നിന്റെ ചാരം പോലും ആർക്കും കാണാൻ പോലും കഴിയാത്ത രീതിയിൽ നിന്നെ ഞാൻ നശിപ്പിക്കും. ഞാൻ പോകുന്നു “”രുദ്രൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു., അപ്പോഴും തന്നെ വേദനിപ്പിച്ച രുദ്രൻ അവിടെ നിന്നും പുറത്ത് കടക്കരുത്എന്ന് അയ്യാൾ മനസ്സിലുറപ്പിച്ചു പക്ഷേ ഇതൊന്നും അറിയാതെ രുദ്രൻ നടക്കുകയായിരുന്നു..,,

ആരോ തന്റെ പുറകിൽ ഉണ്ടെന്ന് തോന്നിയതും അവൻ തിരിഞ്ഞു നോക്കി പക്ഷേ അപ്പോഴെക്കും അഘോരി കൈയിൽ ഉണ്ടായിരുന്ന ആയുധം അവന്റെ നെഞ്ചിൽ കുത്തി കയറ്റി… ആ കത്തി അവന്റെ നെഞ്ചിനുള്ളിൽ കൂടി അവന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ട് പുറത്തേക്ക് കടന്നിരുന്നു,,, പക്ഷേ അപ്പോഴും രുദ്രൻ അഘോരി തടയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു… പക്ഷേ അവന്റെ എല്ലാ അടവുകളെയും ഭംഗം വരുത്തിക്കൊണ്ട് അവന്റെ നട്ടെല്ലിൽ അഘോരി ആയുധം കുത്തിക്കയറ്റി,,, “”ചതി,,,,,, “”പാതി ബോധത്തിലും അവന്റെ നാവുകൾ ഉച്ചരിച്ചു.. “”നീ സന്തോഷിക്കണ്ട അഘോരി… നിന്നെ മുച്ചോടെ ഞാൻ നശിപ്പിക്കും…. തിരിച്ചു വരും രുദ്രൻ…. നിന്നെ സംഹരിക്കാൻ…. ഓർത്തു വച്ചോ…. ചതി രുദ്രൻ വച്ചു പൊറുപ്പിക്കില്ല……. “” അവൻ പല്ല് കടിച്ചു പറഞ്ഞു..

അവന്റ വായിൽ നിന്നും രക്തം ഒഴുകി കൊണ്ടിരുന്നു… പക്ഷെ അത് കൂടി കേട്ടതും അവന്റെ കഴുത്തിൽ കത്തി കൊണ്ട് അയ്യാൾ ആഞ്ഞു വരച്ചു……അവൻ ഒരു പിടച്ചിലോടെ താഴേക്ക് പതിച്ചു… 🔥🔥🔥🔥🔥🔥🔥🔥 പെട്ടന്ന് വേദ തന്റെ കണ്ണുകൾ തുറന്നു… അവന്റെ കണ്ണുകൾ രക്തവർണ്മായിരുന്നു. അവന്റെ പുരികകൊടികൾ രണ്ടും ഉയർത്തി നെറ്റി ചുളിച്ചുകൊണ്ട് അവൻ അഘോരിയെ രൂക്ഷമായി നോക്കി… പക്ഷേ അതേ സമയം അവന്റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ഭൂമിയിൽ പതിച്ചു.. ”ഗരുഡ അന്ന് നീ എന്നെ കൊന്നപ്പോൾ വിചാരിച്ചില്ല അല്ലേ ഞാൻ പുനർജനിക്കുമെന്ന്… “”അവൻ അഘോരിയോട് ആക്രോഷിച്ചു അഘോരി ഇല്ല എന്ന രീതിയിൽ തലയാട്ടി…

പക്ഷേ അവന്റെ ഗരുഡാ എന്നുള്ള വിളി അയാളിൽ ഒരു നടുക്കം സൃഷ്ടിച്ചു കാരണം അയാളെ ഗരുഡാ എന്ന് ആരും തന്നെ വിളിക്കാർ ഇല്ലായിരുന്നു ഒരു പക്ഷേ സ്വന്തം പേര് പോലും അയാൾ മറന്നുപോയിരിക്കുന്നു… “”എന്തായാലും എന്റെ ആത്മാവിന് പോലും നീ വെറുതെ വിടും എന്ന് എനിക്ക് തോന്നുന്നില്ല എന്നെ നീ കുത്തിയതിനുശേഷം എന്താ സംഭവിച്ചത്..? പറയടാ “”അതും പറഞ്ഞ് അവൻ അഘോരികളുടെ കഴുത്തിൽ ഒന്നുംകൂടി മുറുക്കി.. “”ഞാൻ പറയാം.. ” അത് അയ്യാൾ എങ്ങനെയോ പറഞ്ഞു.. മ അപ്പോഴേക്കും വേദ അവന്റെ കൈ അയാളുടെ കഴുത്തിൽ നിന്ന് ഒന്നു അയച്ചിരുന്നു.. “”അന്ന് നിന്നെ കുത്തിയതിനുശേഷം നിന്റെ ആത്മാവിനെ ഞാൻ ഒരു കുപ്പിക്കുള്ളിൽ അടച്ചു വച്ചു… അതിനുശേഷം നിന്നിലെ ആത്മാവിനെ ആവാഹിച്ചെടുത്ത് നിന്നിലെ ശാന്തതയെ ഞാനൊരു കുപ്പിക്കുള്ളിൽ അടച്ചു.

ഒരു പക്ഷെ നിന്റെ ശാന്തതാ നിന്നിൽ ഉണ്ടെങ്കിൽ നീ ഇപ്പോൾ ഇവിടെ നിൽക്കില്ലായിരുന്നു.. പിന്നെ നിന്നെ ആത്മാവിൽനിന്റെ ക്രോധം മാത്രമേയുള്ളൂ.. ആ ആത്മാവിനെ ഞാൻ ഒരാണിയിൽ ബന്ധിച്ചതിനുശേഷം കാളി ക്ഷേത്രത്തിനടുത്തുള്ള ആൽമരത്തിൽ തറച്ചു വെച്ച് പക്ഷേ നീ എങ്ങനെ രക്ഷപ്പെട്ടു…. “”അയാൾ സംശയത്തോടെ അവനോടു ചോദിച്ചു.. “”അവിടെയാണ് അഘോരി നിനക്ക് പിഴച്ചു പോയത്..,നിന്റെ കാലിടറി പോയത് അവിടെ ആണ്.. അത് എന്റെ സ്ഥലമാണ് അഘോരി ചിത്ര വർദ്ധന്റെ സ്ഥലമാണത്..ചിത്ര വർദ്ധന്റെ മാത്രം… “”പെട്ടെന്ന് സ്വാമി അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. ചിത്ര വർദ്ധൻ ആരാണെന്നുള്ള രീതിയിൽ അഘോരി അയാളെ നോക്കി.

“” ചിത്ര വർദ്ധൻ ആരാണ് എന്നായിരിക്കും നിന്റെ സംശയം നീ നീ കേട്ടുകാണുമല്ലോ ചിത്രവാർത്ത വസിഷ്ഠ എന്ന എന്റെ പേര്.. “”നീ ചിത്രവർദ്ധ വിശിഷ്ടയോ നീ മഹോന്നതൻ അല്ലേ..”” നീ മുപ്പതിനായിരം വർഷങ്ങൾ ജീവിച്ചു.. നിനക്ക് എന്നെ അറിയില്ല എന്ന് പറഞ്ഞാൽ മോശം അല്ലെ അഘോരി…പ നിനക്ക് എന്നെ മനസ്സിലായില്ല എന്ന് പറയുന്നത് വളരെ കഷ്ടമാണ്.. എന്നെ ഇവിടെയുള്ളവർ വിളിക്കുന്നത് അല്ലേ മഹോന്നാഥൻ എന്ന് പക്ഷേ എന്റെ ശരിക്കുമുള്ള നാമം ചിത്ര വർദ്ധൻ ആണെന്ന് നിനക്കും അറിയില്ലായിരുന്നു എന്ന് ഞാനും ഇപ്പോഴാണ് മനസ്സിലാക്കിയത്..ഞാൻ നിന്നെ പോലെ 3000വർഷം ഒന്നും ജീവിച്ചിട്ടില്ല വെറുതെ 80 വർഷം അത്രയേ ഉള്ളു… പക്ഷെ നിൻക് എന്നെ അറിയാം എന്ന് ഞാൻ തെറ്റിദ്ധരിച്ചു “” അയാൾ പൊട്ടിച്ചിരിച്ചു..

“”ഞാനങ്ങനെ പുനർജനിച്ചു എനിക്കിപ്പോൾ അതിനുള്ള ഉത്തരം കിട്ടണം.. “”വേദ രണ്ടുപേരുമായി ദേഷ്യത്തിൽ പറഞ്ഞു “”അതിനുത്തരം ഞാൻ തരാം… ഒരു പക്ഷേ അതിനുള്ള ഉത്തരം ഗരുഢന് പോലും അറിയില്ല… അവന്റെ മുഖത്തേക്ക് നോക്ക് അവന്റെ മുഖം തന്നെ വിളിച്ചു പറയുന്നുണ്ടല്ലോ അവനറിയില്ല നീ എങ്ങനെ പുനർജനിച്ചു എന്നുള്ള കാര്യം.. അപ്പോൾ അത് ഞാൻ തന്നെ പറയുന്നതാവും ശരി അല്ലേ…””സ്വാമി അഘോരിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു “”ഇവനെ നിന്റെ ആത്മാവിനെ ആണിയിൽ ആവാഹിച്ചു ആൽ മരത്തിൽ ബന്ധിച്ചു.. ആ ആൽമരം എന്തിനാണെന്ന് അറിയാമോ നിങ്ങൾക്ക് കുട്ടികളില്ലാത്തവർ തൊട്ടിൽ കിട്ടുന്ന ആൽമരത്തിൽ ആണ് ഈ വന്ന് നിന്നെ ബന്ധിച്ചത്…ഒരുപക്ഷേ ആരും ഇവനെ സംശയിക്കില്ല എന്ന് വിചാരിച്ചിട്ട് ആയിരിക്കാം…

പക്ഷേ അവിടെയും ദൈവത്തിന്റെ കളികൾ എന്നപോലെ കുട്ടികൾ ഉണ്ടാകാത്തതിന് അച്ഛനും അമ്മയും എന്നെ തേടിവന്നു അവരുടെ കൂടെ നിന്റെ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു ഒരു കാവൽ എന്നോണം.. ഒരുപാട് പൂജകൾ ചെയ്തു സന്താന പൂജകളും ധാരാളം യാഗങ്ങൾ നടത്തി.. പക്ഷേ അതിനൊന്നും ഒരു ഫലമില്ലാതെ ആണ് അവർ ഇവിടെ എന്റെ മണ്ണിൽ വന്നത്. നിന്റെ അച്ഛന് ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല. അയാൾക്ക് അതിനുള്ള ശേഷിയില്ല ഒരുപക്ഷേ ആരുടെ ഈ ദുഷ്ട പ്രവർത്തികൾ കാരണം ദൈവം അറിഞ്ഞു കൊടുത്ത വരം തന്നെ ആയിരിക്കാം… പക്ഷെ എല്ലാം നല്ലതിന് എന്ന് ഞാൻ പറയാം.. അവർ വന്നില്ലായിരുന്നെങ്കിൽ നീ ഒരിക്കലും ആണിയിൽ നിന്ന് മോചിതൻ ആവില്ലായിരുന്നു..,

അന്ന് ക്ഷേത്രത്തിലെ പൂജകൾ എല്ലാം കഴിഞ്ഞു ഞാൻ കൊടുത്ത തൊട്ടിൽ ആലിൽ കെട്ടാൻ പോയതായിരുന്നു അവർ…എങ്ങനെയോ കൈതട്ടി ആണെന്ന് തോന്നുന്നു ഇവൻ തറച്ച ആണി നിന്റെ അമ്മയുടെ കയ്യിലേക്ക് ഊരി വന്നു.. പക്ഷേ നിനക്ക് ഇത്രയും വേഗത ഉണ്ടെന്ന കാര്യം ഞാൻ അറിഞ്ഞില്ലല്ലോ രുദ്ര…ശരവേഗത്തിൽ അല്ലേ നിന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വന്നെത്തിയത്… ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നായിരിക്കും നിങ്ങളുടെ സംശയം.. എനിക്ക് എല്ലാം അറിയാനുള്ള കഴിവുണ്ട്,.. പക്ഷേ ഒരിക്കലും ഇവനെ പോലെയുള്ളവരെ നശിപ്പിക്കാൻ ഉള്ള കഴിവൊന്നും എനിക്കില്ല..അതിനു ദൈവം നിശ്ചയിച്ച നിങ്ങൾ ഉണ്ടല്ലോ അതു തന്നെ ധാരാളം.. ഇവിടെ വച്ചാണ് എന്റെ അമ്മ നിന്നെ ഗർഭം ധരിച്ചത്… ഈ മണ്ണിൽ വച്ച നിന്ന് പ്രസവിക്കുന്നതും.. അധികഠിനം ആയിരുന്നു അവരുടെ വേദന,,,

ഒരു സ്ത്രീക്കും താങ്ങാൻ കഴിയില്ല രുദ്ര നിന്നെ പ്രസവിക്കുന്നത് കാരണം നീ അതീ ശക്തി ശാലി ആയിരുന്നു….. അതുമാത്രമല്ല നിന്നിലെ രൗദ്രഭാവത്തെ നിന്റെ അമ്മക്ക് പ്രസവിക്കേണ്ടത്.. നിന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ… നീ ജനിക്കുന്ന സമയം ഒരുപക്ഷേ ഭൂമിപോലും ഞെട്ടിവിറച്ചു പോയിരുന്നു. നീ അതിവാ ശക്തി ശാലിയാണ്… നിനക്ക് പോലും അറിയാത്ത ശക്തികൾ നിന്റെ ഉള്ളിൽ ഉണ്ട് നീ അതു പുറത്തെടുക്കുനിന്നില്ലാ നിന്റെ ക്രോധത്തിന്റെ പകുതിപോലും നീ പുറത്തെടുത്തില്ല രുദ്ര.. നീ മഹാദേവന്റെ സൃഷ്ടിയാണ്. ആ കൈലാസനാഥന്റെ കോപമാണ് നിന്നിലുള്ളത് അതിന്റെ ഒരു അംശം പോലും നീ പുറത്ത് എടുത്തിട്ടുണ്ടോ…?

പിന്നെ നീ വിചാരിക്കുന്ന നിന്റെ ക്രോധം ഇല്ലേ നീ ഇത്രയും നാൾ മറ്റുള്ളവരുടെ മുൻപിൽ അണിഞ്ഞിരുന്ന ക്രോധത്തിന്റെ മുഖംമൂടി… അത് നിന്നിൽ നിന്നും അഴിഞ്ഞു വീണത് പോലും എന്റെ മകൾ കാരണമല്ലെ..? കാരണം അവളുടെ ക്രോധത്തിന് മുന്നിൽ നിനക്ക് പോലും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് നിനക്ക് ഉറപ്പുള്ളതുകൊണ്ട്.. പക്ഷേ നീ അറിയാത്ത ഒരു കാര്യമുണ്ട് രുദ്ര അവളേക്കാൾ ശക്തി ശാലിയാണല്ലോ നീ അവളെക്കാൾ ക്രോധം ആണ് നിനക്കുള്ളത്… നിന്നിലെ നന്മയെ ഇവൻ പൂട്ടി വെച്ചിരിക്കുകയാണ് അല്ലേ… നിന്നിൽ പണ്ട് മുതലേ നന്മ ഇല്ല മഹാരുദ്ര… ഇപ്പോൾ നിന്നിൽ അസുരൻ ആണ് ഉള്ളത് . പുറത്തെടുക്കു നിന്റെ ക്രോധത്തെ… നിന്റെ അസുരനെ പൂർവാധികം ശക്തിയോടെ പുറത്തു എടുക്ക് രുദ്ര..

“”സ്വാമി അലറി… ഇതേസമയം വേദയുടെ ശരീരം എന്തൊക്കെയോ മാറ്റങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു..അവന്റെ എല്ലുകൾ പൊങ്ങി.. അവന്റെ ഹൃദയം ശരവേഗത്തിൽ ഇടിച്ചു കണ്ണുകളിൽ ക്രോധത്തിന്റെ കനലെരിഞ്ഞു കൊണ്ടേയിരുന്നു.. അവന്റെ ഞരമ്പുകൾ എല്ലാം ശരീരത്തിനു പുറത്തേക്ക് തെളിഞ്ഞു കണ്ടു.. അവൻ മുട്ടിൽ ഇരുന്നുകൊണ്ട് വലതു കൈ ചുരുട്ടിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി ഭൂമിയിൽ ആഞ്ഞടിച്ചു.. അവന്റെ ശക്തിയുടെ പ്രതിഫലനമെന്നോണം ഭൂമിയിൽ വലിയ ഒരു തരംഗം തന്നെ ഉണ്ടായി… അവൻ അലറിക്കൊണ്ട് രണ്ടുകൈയും ഇരു സൈഡിലേക്ക് നിവർത്തിപ്പിടിച്ച് മുകളിലേക്ക് നോക്കിഅലറി.. അവനവന്റെ ക്രോധത്തെ പോലും നിയന്ത്രിക്കാൻ കഴിയാത്തവിധം അവൻ കൈവെട്ട് പോയിരുന്നു…

അവനിപ്പോൾ ഹരിയോ വേദയോ അല്ല അവനിപ്പോൾ മഹാരുദ്രനാണ്… അസുരനാണ്…. അവൻ ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് പോയി.. അവൻ അയാളുടെ ഹൃദയഭാഗത്ത് ഇടതു മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.. അയാളുടെ നെഞ്ചും നെഞ്ചിലെ എല്ലുകളെല്ലാം പൊട്ടികൊണ്ടിരുന്നു… അയാളുടെ വായിൽ നിന്ന് എല്ലാം ചോര പുറത്തേക്ക് ഒഴുകി… അവൻ കൈയൊന്നു കുടഞ്ഞ വശം അവന്റെ കയ്യിലെ നഖങ്ങൾ വളരെയധികം വലുപ്പത്തിൽ വളർന്നു.. അവനത് കൊണ്ട് അയാളുടെ മുഖത്ത് ചിത്രപ്പണികൾ തീർത്തു… അവൻ അയാളുടെ ഹൃദയഭാഗത്ത് കൈകൾ അവന്റെ ഹൃദയധമനികൾ എല്ലാം പൊട്ടിച്ചു കൊണ്ടേയിരുന്നു അയാൾ വേദനയാൽ അലറിക്കരഞ്ഞു…

അയാളുടെ കഴുത്തിലുള്ള രുദ്രാക്ഷം എല്ലാം പൊട്ടിച്ചെറിഞ്ഞ് അവൻ അയാളുടെ കഴുത്തിൽ തന്റെ നഖങ്ങൾ ആഴ്ത്തി… അപ്പോഴെല്ലാം അയാൾ അലറി കരയുകയായിരുന്നു അയാൾക്ക് ആ വേദന അസഹ്യമായിരുന്നു.. അയാളുടെ ഇരുകണ്ണുകളും അവൻ തന്റെ നഖം കൊണ്ട് ചൂഴ്ന്നെടുത്ത് വലിച്ചെറിഞ്ഞു….അയ്യാളുടെ കണ്ണിൽ നിന്ന് രക്തം ഒഴുകി.. അയാളുടെ അലർച്ച ആ കാട് മുഴുവൻ പ്രതിധ്വനിച്ചു.. ഇതേസമയം ദേവ വേദയുടെ അടുത്തേക്ക് വന്നു.. അവളുടെ കണ്ണുകളിൽ പോലും ക്രോധം മാത്രമായിരുന്നു ഉണ്ടായിരുന്നത് അഘോരി യെ കൊല്ലാൻ ഉള്ള ദേഷ്യം അവളിൽ നിറഞ്ഞു … ദേവ അയാളുടെ വയറിൽ ആഞ്ഞു ചവിട്ടി… അവൾ തന്റെ കയ്യിലെ വാൾകൊണ്ട് അയാളുടെ ഇരുകാലുകളും ഇരുകൈകളും ഒരു ആവേശത്തോടെ വെട്ടിയരിഞ്ഞു അവ ഒരു പിടച്ചിലോടെ ഭൂമിയിൽ അവശേഷിച്ചു…

പക്ഷേ അവനെ കൊല്ലാനുള്ള അധികാരം തന്നെക്കാൾ ഉപരി വേദക് ആണെന്നവൾക്കറിയാമായിരുന്നു… അവൾ തന്റെ കയ്യിലുള്ള വാൾ വേദയുടെ കയ്യിലേക്ക് കൊടുത്തു.. അവൻ ഒരുതരം നിർവൃതിയോടെ അത് കൈകളിലേക്ക് എടുത്തു.. മറുകയ്യിൽ ദേവുവിന്റെ കൈയിൽ അവൻ പിടുത്തമിട്ടിരുന്നു … അവൻ ഉയർന്നുവരുന്ന ക്രോധത്തോടെ അയാളുടെ നെഞ്ചിലേക്ക് ആ വാൾ വീശി . അതിനുശേഷം അയാളുടെ കഴുത്ത്‌ അവൻ വാളു കൊണ്ട് വെട്ടി… അയ്യാളുടെ ശരിരവും തലയും വിഭജിച്ചു… ഒരു പിടച്ചിലോടെ അഘോരി മണ്ണോടു മണ്ണായി തീർന്നു.. അവന്റെ ശല്യം എന്നെന്നേക്കുമായി അവസാനിച്ചു… ഇതേസമയം അവന്റെ അവസാന ശ്വാസവും നിലച്ചപ്പോൾ ഭൂമി രണ്ടായി പിളർന്നു അവിടെയുണ്ടായിരുന്ന ശരീരങ്ങളും അഘോരിയുടെ മൃതശരീരവും എല്ലാം ആ ഗർത്തത്തിലേക്ക് വീണു… അവന്റെ കൊട്ടാരം പോലുള്ള വീട് തകർന്നടിഞ്ഞു..

അതിൽ നിന്ന് ധരാളം പക്ഷികൾ പുറത്തേക്ക് പറന്നു.. nഅതിനുള്ളിൽ ഉണ്ടായിരുന്ന പ്രതിമ പലഭാഗങ്ങളായി വിഭജിച്ചു.. ഒരു വലിയ നടുക്കത്തോടെ കൂടി അവന്റെ സാമ്രാജ്യം ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു ഇപ്പോൾ അവിടെ ഒരു തരിശുഭൂമി മാത്രമാണ്… പക്ഷേ ഇതേസമയം കുപ്പി പൊട്ടി അതിൽ ഉണ്ടായിരുന്നു മഹാരുദ്രന്റെ സ്നേഹവും സമാധാനവും ഉള്ള ഭാവം വേദയുടെ ശരീരത്തിലേക്ക് കടന്നുചെന്നു.. പക്ഷേ അപ്പോൾ അവന്റെ ക്രോധം അവന്റെ ശരീരത്തിൽ നിന്നും മറ്റൊരു ശരീരം തേടി യാത്രയായി. ദേവ അലമുറയിട്ട് കരഞ്ഞു.. ഒരു നിമിഷം വേദക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല…അവൻ പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് ദേവയെ നോക്കി അവളാണെങ്കിൽ വയറ്റിൽ കൈപിടിച്ച് അലമുറയിട്ട് കരയുകയാണ്… “”ദേവ… എന്താടാ..?”” അവൻ അവളോട് ചോദിച്ചു….

“”വേദ….ന…. വേദന എടു…. എടുക്കുന്നു ഹ….രി””അവൾ കരച്ചിലിനിടയിൽ പറഞ്ഞു… “”എന്തുപറ്റി ദേവ?”” അവളെ അവിടെ പിടിച്ചിരുത്തി അവളുടെ വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.. പെട്ടെന്നണ് അവന്റ ശ്രദ്ധ അവളുടെ സാരിയ്ക്ക് പോയത്. സാരി മുഴുവൻ നനഞ്ഞിരിക്കുന്നു.അവന് എന്തോ പേടി വന്നുതുടങ്ങി അവൻ അവളുടെ സാരി പതിയെ പൊന്തിച്ചു…പച്ചയും നീലയും കലർന്ന ഒരു മഷി പോലുള്ള വെള്ളം അവളുടെ സാരി മുഴുവൻ നനച്ചു കൊണ്ടിരുന്നു..ദേവnആണെങ്കിൽ വേദനയാൽ അലറി കരഞ്ഞു കൊണ്ടിരുന്നു.. അവളെ ചാരി ഇരുത്താൻ പഅവിടെ ഒരു മതിൽ പോലുമില്ലാത്തതിൽ അവൻ വിഷമിച്ചു…അവൻ ചുറ്റും കണ്ണോടിച്ചപ്പോൾ അവന്റെ മനസ്സ് വായിച്ചെന്നോണം ഭൂമിയുടെ അടിയിൽ നിന്നും ഒരു മരം ഉയർന്നുവന്നു. അവൻ ദേവനെ പതിയെ ആ മരത്തിലേക്ക് ചാരി ഇരുത്തി.

അവൾ വേദനയാൽ അലമുറയിട്ടു കരഞ്ഞു.. പെട്ടന്നാണ് അവനെ പോലും ഞെട്ടിച്ച കൊല്ലണ്ട അവളുടെ സാരി മുഴുവൻ ചോരയിൽ കുതിർന്നു അത് അവൾക്ക് അവളുടെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… “”മോളു പ്രസവിക്കാറായി എന്ന് തോന്നുന്നു ഞാൻ വയറ്റാട്ടിയുടെ വിളിച്ചു കൊണ്ടുവരാം “”അതും പറഞ്ഞ് സ്വാമി ധൃതിയിൽ അവിടെനിന്നും വേഗം വയറ്റട്ടിയെ വിളിക്കാനായി ഓടി.. ഏതൊക്കെ എന്ത് ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല അവന്റെ മുഖത്ത് മുഴുവൻ പരിഭ്രമം ആയിരുന്നു.. “” പറ്റുന്നില്ല ഹരി”” അവൾ ഉറക്കെ പറഞ്ഞു പിന്നെ അവൻ രണ്ടും കല്പ്പിച്ചു കൊണ്ട് അവളുടെ സാരി പൊക്കി.ഇതേ സമയം കുഞ്ഞിന്റെ തല കുറച്ച് പുറത്തു വന്നിരുന്നു… അവൻ സർവ്വ ധൈര്യവും സംഭരിച്ച് കൊണ്ട് കുഞ്ഞിന് പുറത്തെടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു..

ഇതേസമയം ദേവ വയറിൽ ൽ കയ്യമർത്തി പുഷ് ചെയ്തുകൊണ്ടേയിരുന്നു..അവൾക്ക് വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. അവളുടെ സർവ്വ നാഡീഞരമ്പുകൾ എല്ലാം പൊട്ടുന്ന പോലെ അവൾക്ക് തോന്നി തുടങ്ങി.. ദേവ തന്റെ എല്ലുകൾ എല്ലാം പൊട്ടുന്ന വേദനയിൽ അലറി കരഞ്ഞുകൊണ്ട് വയർ ശക്തിയിൽ ചെയ്തതും കുഞ്ഞ് പതിയെ വേദയുടെ കൈകളിലേക്ക് വന്നു.. ഇതേസമയം ദേവു പാതി ബോധത്തിലും വേദനയുടെ കയ്യിൽ കിടക്കുന്ന തന്റെ കുഞ്ഞിനെ കണ്ടിരുന്നു… വേദ ആ ചോരക്കുഞ്ഞിനെ പിടിച്ചതും അവന്റെ കൈകൾ എന്തിനെന്നില്ലാതെ വിറച്ചു കൊണ്ടിരുന്നു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആ കുഞ്ഞിന്റെ മുഖത്തേക്ക് വന്നു പതിച്ചു…

സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്ന ഒരു തരം അവസ്ഥയിലായിരുന്നു അവൻ… അവന് ചോരക്കുഞ്ഞിനെ മുഖത്തേക്ക് തന്നെ കുറേസമയം നോക്കിക്കൊണ്ടിരുന്നു അപ്പോഴേക്കും സ്വാമി വൈറ്റ് ചെയ്യും കൊണ്ടുവന്നിരുന്നു.. അവൻ കുഞ്ഞിനെ വയറ്റാട്ടിയുടെ കയ്യിൽ കൊടുത്തു അവിടെ നിന്നും മാറി നിന്നു അവന്റെ മനസ്സിൽ സന്തോഷം തിരതല്ലി തുകയായിരുന്നു തന്റെ കുഞ്ഞിനെ ആദ്യമായി കണ്ട ഒരു അച്ഛന്റെ സന്തോഷം…… ഇതേസമയം ദൈവപ്പാതി ബോധത്തിലും പുഞ്ചിരിച്ചു. താൻ ഒരു അമ്മയായി എന്നുള്ളത് അവളെ സംബന്ധിച്ചെടുത്തോളം ലോകം കീഴടക്കിയ പോലുള്ള ഒരു പ്രതീതിയായിരുന്നു…. 🔥🔥🔥🔥🔥🔥🔥🔥 അഞ്ച് വർഷങ്ങൾക്ക് ശേഷം.. അഞ്ച് വർഷത്തിനിടയിൽ നീരുവിനും ദ്രുവിനും രണ്ട് ആൺകുട്ടികൾ ജനിച്ചു… വേദനയോടെ കുട്ടിയെ കാളും വെറും 5 മാസത്തിൽ ഇളയ വരാണ് രണ്ടുപേരും…

ദൃഷ്ടിത്എന്ന് ദൃഷും ദ്രുപത് എന്നാ ദീപുവും… അവർ ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആണ്… പിന്നെ അരുണും അന്നമ്മയും കാനഡയിൽ ആണ് അവർക്ക് ഒരു പെൺകുട്ടി ആണ് ഉള്ളത്… 3 വയസുള്ള ആഷ്‌ലിൻ….. കണ്ണുവും യദുവും ന്യൂസ്ലാൻഡിൽ ആണ് രണ്ട് വർഷം ആയി പോയിട്ട് കണ്ണുവിനും യദുവിനും അവിടെ ഒരു ഹോസ്പിറ്റലിൽ ജോബ് ഓഫർ കിട്ടി അങ്ങനെ പോയത് ആണ്… അവർക്ക് ഒരു ആൺകുട്ടി… നാല് വയസുകാരൻ ആയുഷ്… ദിയക്കും യാഷിക്കും ഒരു പെൺകുട്ടി ആണ് യാഷ്മി എന്നാ യാമി മോൾ.. ആ വീട്ടിലെ കൊച്ചു കുട്ടി.. ആൾക്കിപ്പോ രണ്ട് വയസ് ആയിട്ടുള്ളു…. നമ്മുടെ ഹരിവേദനാഥ്‌ വര്മയുടെ ദേവികയുടെ പുന്നാര പുത്രൻ ആണ് ഹൃദിക്നാഥ്‌… കക്ഷിക്ക് ഇപ്പോ 5 വയസ്സ് ആയിട്ടോ…

“”ദേവ… എവിടെ…? “”വേദ റൂമിലേക്ക് വന്നു കൊണ്ട് ചോദിച്ചു.. “”അവനോ… അവൻ സ്കൂളിൽ പോകാൻ നിൽക്കുവാ “”അവൾ പറഞ്ഞു. “”ദേവ…”‘അവൻ അവളുടെ അരയിൽ കയ്യിട്ടു കൊണ്ട് അവളെ ആർദ്രമായി വിളിച്ചു… “”റൊമാൻസ് ഒക്കെ പിന്നെ എന്റെ മോനെ എന്റെ കുട്ടിക്ക് ഇന്ന് സ്കൂളിൽ ആദ്യ ദിവസം ആണ്.. ഞാൻ അവനെ സ്കൂളിൽ ബസ് കേറ്റൻ പോട്ടെ…””അവൾ അവന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു.. “” ഓഹോ എന്ന ഞാനും കൂടി വരാം “” അതും പറഞ്ഞു ദേ ദൈവത്തിന്റെ കൈയ്യും പിടിച്ചു റൂമിന് പുറത്തേക്കിറങ്ങി ഹാളിലേക്ക് നടന്നു.. അവിടെ അവരെയും കാത്തു എന്നപോലെ കൊച്ചു ഹൃദിക് ഇരിക്കുന്നുണ്ടായിരുന്നു.. എവിടെയായിരുന്നു അമ്മ വേഗം വാ എനിക്ക് പോകാൻ സമയമായി അതും പറഞ്ഞ് അവൻ ദേഷ്യത്തിൽ… പുറത്തേക്ക് നടന്നു…

ഇതെന്താ താടി ഇത്രയും ദേഷ്യം വേദ ദേവിനെ ചെവിയിൽ പതിയെ ചോദിച്ചു.. “” നിങ്ങളെ അല്ലേ മോൻ.. ഈ ദേഷ്യം ഇല്ലെങ്കിൽ അൽഭുതമുള്ളു…”” “” ഈ പറയുന്ന ആൾക്ക് ദേഷ്യം ഇല്ലല്ലോ അല്ലേ…”” അതിന് അവൾ ഒന്നും ചിരിച്ചു കൊടുത്തു… ഇതേ സമയം ഹൃദിക് വീടിന് പുറത്ത് ഇറങ്ങിയിരുന്നു… അവൻ പതിയെ ആകാശത്തേക്ക് തല ഉയർത്തി നോക്കി… ആകാശത്തു അവനായി ഒരു രൂപം ആ സമയം തെളിഞ്ഞു വന്നു… അവൻ അത് കണ്ടതും ഒന്നു പുഞ്ചിരിച്ചു… ആർക്കും മനസിലാവാത്ത ഒരു നിഗൂഢമായ പുഞ്ചിരി… പക്ഷെ അപ്പോഴും അങ്ങ് പടിഞ്ഞാറുള്ള അഗ്നിപർവതം പുകഞ്ഞു കൊണ്ടിരിക്കുന്നു.. ഒരു വലിയ സ്ഫോടനതിന് തയ്യാറെടുക്കുന്ന പോലെ…. അവസാനിച്ചു……

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-