മാനസം: ഭാഗം 1

മാനസം: ഭാഗം 1

A Story by സുധീ മുട്ടം

“നശിച്ചവളീ വീട്ടിൽ വന്ന് കയറിയപ്പഴേ ഈ വീടിന്റെ സമാധാനം നഷ്ടപ്പെട്ടെതാ…എന്റെ പൊന്നുമോനു ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നോ?…. എടുത്തടിക്കുന്നത് പോലെയായിരുന്നു അവരുടെ വാക്കുകൾ…. ” അമ്മേ അത്…അത്…. “രാജേശ്വരി അമ്മക്ക് മുമ്പിൽ രാജീവ് പതറി നിന്നു… ” എടാ…ഞാൻ നിന്നോടന്നെ പറഞ്ഞതല്ലെ ഒന്നുമില്ലാത്ത വീട്ടിലെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്നാൽ ഒന്നും കിട്ടൂല്ല നിനക്കൊരു ഗുണവുമില്ലെന്ന്…എന്നിട്ട് നീയെന്താ ചെയ്തത്… “അമ്മേ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും അവളെ വീടിന്റെ പടിയടച്ച് പിണ്ഡം വെക്കാനുളള ഐഡിയ എന്തെങ്കിലും പറഞ്ഞു താ…. ” ഇപ്പോഴെങ്കിലും എന്റെ മോനു നല്ല ബുദ്ധി തോന്നിയല്ലൊ ഭഗവതി….നീയെ തുണ…

കിഴക്കോട്ട് നോക്കി മംഗലത്തെ രാജേശ്വരിയമ്മ കൈകൾ കൂപ്പി… “നീയങ്ങോട്ട് ചെല്ല്..കുറച്ചു ദിവസത്തിനുള്ളിൽ നമുക്കെന്തെങ്കിലും വഴി കണ്ടെത്താം… മൂത്തമകനെ ആശ്വസിപ്പിച്ചു അവർ പറഞ്ഞു വിട്ടു.ക്രൂരമായൊരു സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു… ” രാജേശ്വരി നീയീ ചെയ്യുന്നത് ശരിയല്ല.ഗർഭിണിയായൊരു പെൺകുട്ടിയുടെ കണ്ണുനീർ ഈ തറവാട്ടിൽ വീണാൽ നശിച്ച് പോകും…. അവിടേക്ക് വന്ന മാധവൻ പറഞ്ഞു… “നിങ്ങൾ ഇതിൽ ഇടപെടേണ്ട..മംഗലത്തെ രാജേശ്വരിക്ക് അറിയാം എന്ത് ചെയ്യണമെന്ന്…. ഭർത്താവിന്റെ അനവസരമായ ഇടപെടലുകൾ അവരിൽ നീരസം ഉളവാക്കി… ” ആം..നീയെന്തെങ്കിലും ചെയ്തു കൂട്ട്…എനിക്കീ പാപത്തിൽ പങ്കില്ല… പിറുപിറുത്തു കൊണ്ട് അയാൾ അകത്തേക്ക് നടന്നു…. മംഗലത്ത് തറവാടിന്റെ ഭരണാധികാരി രാജേശ്വരിയാണ്.

അത്യാവശ്യം വരുമാനമുണ്ട് തറവാട്ടിൽ..ഏക്കറിലധികം കൃഷിസ്ഥലങ്ങൾ..തെങ്ങും കമുകും പച്ചക്കറിയുമൊക്കെയുണ്ട്….. രാജേശ്വരിയുടെ ഭർത്താവ് മാധവൻ.വളരെ സാധുവാണ്.അതുകൊണ്ട് തന്നെ തറവാടിന്റെ ഭരണം രാജേശ്വരിയിലെത്തി.അവർക്ക് മക്കൾ മൂന്നാണ്…. മൂത്തമകൻ രാജീവ് വിവാഹിതനാണ്.ഭാര്യ മൊഴി..ഇളയത് രാജേഷ് ഗൾഫ് ജോലിക്കാരൻ.ഏറ്റവും ഇളയത് പെണ്ണ്.രജീഷ എഞ്ചിനീയറിംഗ് പഠിക്കുന്നു…. എല്ലാവരും മാറിയപ്പോൾ രാജേശ്വരി തന്റെ മൊബൈലുമെടുത്ത് മുറിയിൽ കയറി വാതിൽ ബന്ധിച്ചു.ഫോണെടുത്ത് ഏതൊ നമ്പരിൽ കാൾ ചെയ്തു… “ഹലോ ജ്യോത്സ്യരെ ഇത് മംഗലത്തെ രാജേശ്വരിയാണ്..ഞാൻ കുറച്ചു കൂടി കഴിഞ്ഞു അവിടെ വരെ വരുന്നുണ്ട്….. ഫോൺ കട്ട് ചെയ്തിട്ട് അവർ കുളിമുറിയിലേക്ക് കുളിക്കാൻ കയറി…. ***

രാജീവ് മുറിയിൽ ചെല്ലുമ്പോൾ കരഞ്ഞു തളർന്ന മുഖവുമായി മൊഴി കട്ടിലിൽ ഇരിക്കുന്നു. അവനെ കണ്ടതെ അവൾ ഞെട്ടി എഴുന്നേറ്റു…. ” നീയെന്ത് തീരുമാനിച്ചെടീ…. അലറുകയായിരുന്നു അയാൾ…. “രാജീവേട്ടാ….എനിക്കെന്റെ കുഞ്ഞിനെയും അവന്റെ അച്ഛനെയും വേണം… നമ്മളായിട്ട് അതിനെ നശിപ്പിക്കരുത്… ” നിന്നോട് പലവട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു.. ഇപ്പോൾ കുട്ടികൾ വേണ്ടെന്ന്.. പറഞ്ഞാൽ അനുസരിച്ചാലെ നിനക്കീ വീട്ടിൽ കഴിയാൻ പറ്റൂ…. “മറ്റെന്തും പറയൂ ഞാൻ അനുസരിക്കാം..എന്റെ കുഞ്ഞിനെ മാത്രം നശിപ്പിക്കാൻ പറയരുത്. എനിക്ക് കഴിയില്ല അതിനു.അതിന്റെ മുഖമൊന്ന് ഞാൻ കണ്ടോട്ടെ…. കരഞ്ഞുകൊണ്ടവൾ അവന്റെ കാലിലേക്ക് വീണതും ഒറ്റത്തൊഴിയായിരുന്നു അവളെ.തൊഴിയുടെ ആഘാതത്തിൽ മൊഴി പിന്നിലേക്ക് മലച്ചു….

“ത് ഫൂ..ഒരു പതിവ്രത വന്നിരിക്കുന്നു. നാണമില്ലേടി നിനക്ക്..ആരുടെ കൊച്ചാണെന്ന് വല്ല ഉറപ്പുമുണ്ടോടീ നിനക്ക്…. രാജീവ് അവളെ ആക്ഷേപം ചൊരിഞ്ഞു കൊണ്ടിരുന്നു.. അലമാരയിൽ നിന്ന് ഇന്നലെ കഴിച്ചതിന്റെ ബാക്കി മദ്യം ഗ്ലാസിൽ പകർന്ന് വെള്ളം മിക്സ് ചെയ്തു വായിലേക്ക് കമഴ്ത്തി.അപ്പോഴേക്കും തറയിൽ നിന്നും പതിയെ മൊഴി എഴുന്നേറ്റു… ” എന്റെ കണ്ണുൽ വന്ന് പെട്ടേക്കല്ലെ ശവമേ..കൊന്ന് ഞാൻ കുഴിച്ചു മൂടും… കുപ്പി കാലിയാക്കിയശേഷം അയാളത് മുറിയിൽ തന്നെ അടിച്ചു പൊട്ടിച്ചു.എന്നിട്ട് കാറിന്റെ കീയുമെടുത്ത് വെളിയിലേക്ക് ഇറങ്ങിപ്പോയി…. ഒരിക്കലും നിലക്കാത്ത കണ്ണുനീരുമായി മൊഴി കട്ടിലിലേക്ക് വീണു… രോഗിയായ അമ്മിണിയുടെ ഏകമകളാണ് മൊഴി.അച്ഛൻ നേരത്തെ മരിച്ചു പോയി.ആകെയുള്ള രണ്ടു സെന്റ് സ്ഥലത്ത് ചെറിയൊരു വീട്ടിലാണ് അവർ താമസിച്ചിരുന്നത്.

മൊഴിയുടെ സൗന്ദര്യം കണ്ടിട്ടാണു രാജീവ് അവളെ സ്നേഹിച്ചു കെട്ടിയത്.മൊഴിക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷേ രാജീവന്റെ നിരന്തരമായ അഭ്യർത്ഥന ഒടുവിൽ അവൾ സ്വീകരിക്കേണ്ടി വന്നു.സ്വന്തം അമ്മയെ രാജീവ് വശത്താക്കി അവളെക്കൊണ്ട് സമ്മതിപ്പിച്ചു….ഇപ്പോൾ അവനു അവളെ വേണ്ടെന്നാണു നിലപാട്…. കിടന്ന കിടപ്പിൽ അവളൊന്ന് മയങ്ങിപ്പോയി…. “അസത്തേ പകലാണോടീ ഉറക്കം.ഈ വീട്ടിലെ പണിയെല്ലാം നിന്റെ തളള വന്ന് ചെയ്യുവൊ?…. രാജേശ്വരിയുടെ അലർച്ച കേട്ടവൾ ഞെട്ടിയെഴുന്നേറ്റു….മുറിയിലെ കോലം കണ്ടപ്പഴെ അവർ കാര്യങ്ങൾ ഊഹിച്ചു…. ” വേഗം മുറിയൊക്കെ വൃത്തിയാക്കിയട്ട് വീട്ടിലെ പണിയെല്ലാം തീർത്തോണം…. ഉഗ്രശാസന നൽകിയിട്ട് അവർ കാറിൽ കയറി…. മുറിയെല്ലാം തൂത്തുവാരി തുടച്ചിട്ട് അടുക്കളയിൽ കയറി. പാത്രങ്ങൾ കുന്നുകൂടിയട്ടുണ്ട്.തുണികൾ കഴുകാൻ ഒരുപാടുണ്ട്….

താനിവിടെ വന്നശേഷം വീട്ടിൽ നിന്നിരുന്ന ജോലിക്കാരിയെ അവർ പറഞ്ഞു വിട്ടു.എല്ലാ പിന്നെ സ്വന്തം തലയിൽ ആയി… വാഷിങ് മെഷീൻ ഉണ്ടെങ്കിലും അതിൽ തുണി കഴുകാൻ പറ്റില്ല… കറന്റ് ചാർജ് കൂടും…തുണി വെളുക്കില്ല എന്നാണൊക്കെ പരാതി.തന്റെ വിധിയെ പഴിച്ച് ജോലി തുടർന്നു….. ***** അപ്പോഴേക്കും രാജേശ്വരി ജ്യോത്സ്യന്റെ വീട്ടിൽ എത്തിയിരുന്നു… “എന്തെങ്കിലും വഴി തെളിയുന്നുണ്ടോ?… ” വഴി കുറച്ചു വളഞ്ഞതാണു എങ്കിലും ഫലിക്കും….പക്ഷേ… കുടവയർ ഉഴിഞ്ഞിട്ട് ജ്യോത്സ്യർ പല്ലിളിച്ചു..കാര്യം മനസ്സിലായതും രണ്ടായിരത്തിന്റെ നോട്ടെടുത്തവർ അയാൾക്ക് മുന്നിൽ ദക്ഷിണയായി വെച്ചു…. ‘ഇനിയൊരു തടസ്സവും ഇല്ലല്ലൊ ജ്യോത്സ്യരെ….

“ഹ ഹാ ഹാ…ഇനിയെന്ത് തടസ്സം… എന്തുണ്ടായാലും നമ്മളതൊക്കെ മാറ്റിയിരിക്കും…. ജ്യോത്സ്യരുമായി സംസാരിച്ചു കഴിഞ്ഞു തിരികെയവർ മടങ്ങി…. കാറിലിരിക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോൾ മകൾ… ” എന്താ മോളേ…. “എനിക്കെന്താ അമ്മയെ വിക്കിക്കാൻ നേരവും കാലവും നോക്കണൊ?… മറു ചോദ്യം ഫോണിൽ കൂടി അവരുടെ കാതിൽ വീണു… ‘” ഞാൻ കുറച്ചു തിരക്കിലാണു…നീ വിളിച്ച കാര്യം പറയ്…. “ഓ..ഞാൻ വിളിക്കുമ്പൊ അമ്മ തിരക്കാവും..അതെ ഞാൻ നാളെത്തന്നെ വീട്ടിലെത്തും വൈകിട്ട്… എക്സാം കഴിഞ്ഞു…… പെട്ടെന്ന് തന്നെ ഫോൺ കട്ടായി….. ” ഈശ്വരാ നാളെത്തന്നെ അവളെത്തുമല്ലൊ…മകളെത്തിയാൽ എല്ലാം പൊളിയും…. അവർ നെഞ്ചിൽ കൈവെച്ചു……  (തുടരും) A story by സുധീ മുട്ടം

Share this story