ശിവഭദ്ര: ഭാഗം 15

ശിവഭദ്ര: ഭാഗം 15

എഴുത്തുകാരി: ദേവസൂര്യ

🖤 ശിവഭദ്ര – 15 🖤 “”നിക്കും വേണം അമ്മേ…. “” രുദ്രന്റെ വീട്ടിലേ അടുക്കളയിൽ ഉണ്ണിയപ്പം ചുടുന്ന തിരക്കിൽ ആണ് എല്ലാവരും…ഒരു മൂലക്ക് ഇരുന്ന് കൊണ്ട് ശിവ ഉണ്ണിയപ്പം കഴിക്കുന്നത് കണ്ടതും… ചിണുങ്ങി കൊണ്ട് ഭദ്ര അവളുടെ അമ്മയുടെ അരികിലേക്കായി ചെന്നു….ചൂട് ഉണ്ണിയപ്പം കയ്യിൽ നിന്നു ഊതി കഴിക്കാൻ തുടങ്ങിയതും… അവളുടെ കയ്യിൽ നിന്ന് രുദ്രൻ തട്ടി പറിച്ചു…അത്‌ കണ്ടതും ഭദ്ര അവനെ കൂർപ്പിച്ചു നോക്കി…. “”അമ്മേ ഈ ഏട്ടൻ കണ്ടോ… “” ചിണുങ്ങി കഴിഞ്ഞപ്പോൾ ആണ് അവൾക്ക് എല്ലാവരും ഉള്ളത് ഓർമ വന്നത്… ചമ്മലോടെ ചുറ്റും നോക്കുമ്പോൾ… എല്ലാവരും തന്നെ തന്നെ നോക്കുന്നുണ്ട്… അവൾ ചമ്മലോടെ നാവ് കടിച്ചു… ഒരു മൂലക്ക് ആയി ഇരുന്ന് ഉണ്ണിയപ്പം കഴിക്കുന്ന ശിവയെ നോക്കി….

എന്തോന്ന് ഇത്… എന്ന രീതിയിൽ ഉള്ള അവന്റെ നോട്ടം കണ്ടതും… അവൾ പിന്നെ അവിടെ നിൽക്കാതെ വേഗം ഉമ്മറത്തേക്ക് നടന്നു…. “”ഭദ്ര മോളെ…. “” പിന്നിൽ നിന്ന് രുദ്രൻ വിളിക്കുന്നത് കേട്ടതും അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു… അത്‌ മറച്ചു പിടിച്ചു കൊണ്ട് അവൾ ഗൗരവത്തോടെ അവനെ തന്നെ നോക്കി…. “”ഏട്ടന്റെ കുഞ്ഞി ദേഷ്യത്തിൽ ആണോ… “” പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു പറയുന്നത് കേട്ടപ്പോൾ അവൾക്ക് പുഞ്ചിരി മറക്കാൻ കഴിഞ്ഞില്ല… അവൾ പതിയെ ആ നെഞ്ചിലേക്ക് ചാഞ്ഞു….കണ്ണുകൾ എന്തിനോ വേണ്ടി ഈറനണിഞ്ഞു…. “”ന്റെ രുദ്രേട്ടനോട് ഞാൻ പിണങ്ങുവോ… അങ്ങനെ ആണേൽ ഞാൻ എന്റെ ഏട്ടന്റെ കുഞ്ഞി ആവുവോ… “”

അവളുടെ ചോദ്യം കേൾക്കെ അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു… കയ്യിൽ കരുതിയ ഉണ്ണിയപ്പം അവൾക്കായി നീട്ടുമ്പോൾ… അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു… “”എന്റെ കുഞ്ഞിടെ വീക്നെസ് ആണ് ഉണ്ണിയപ്പം ന്ന് എനിക്ക് അറിഞ്ഞൂടെ…ന്നാ കഴിച്ചോ…”” അവളുടെ കയ്യിലേക്ക് വച്ച് കൊടുക്കുമ്പോൾ കൗതുകത്തോടെ അവനെ നോക്കിയവൾ… “”ഏട്ടാ…”” പിന്തിരിഞ്ഞു പോകാൻ നിന്നവനെ അവൾ വിളിച്ചു…സംശയത്തോടെ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞപ്പോളേക്കും..അവന്റെ കൈക്കുള്ളിൽ അവൾ കയറിയിരുന്നു… “”ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇഷ്ട്ടാവ്വോ ന്റെ ഏട്ടന്??…”” അവളുടെ ചോദ്യത്തിന് അവൻ കണ്ണുകൾ കുറുക്കി അവളെയൊന്ന് നോക്കി…. “”വൈഗേച്ചി….

വൈഗേച്ചിയെ നമുക്ക് ഇങ്ങട് കൊണ്ട് വരാം ഏട്ടാ…ന്റെ ഏടത്തിഅമ്മ ആയിട്ട്…ഒത്തിരി ഇഷ്ട്ടാണ് ഏട്ടാ നിക്കും അമ്മയ്ക്കും ഒക്കെ…ഏട്ടൻ ഒന്ന് സമ്മതിക്കുവോ??…”” അവളുടെ ചോദ്യം പ്രതീക്ഷിച്ചെന്ന പോലെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. “”അത്‌ വേണ്ട മോളെ…അങ്ങനെ ഒന്നിച്ചാൽ..ദേവൂന്റെ സ്ഥാനത്തു വൈഗ ആവില്ല…നരേഷിന്റെ സ്ഥാനത്തു മോൾടെ ഏട്ടനും… “ഏച്ച് വച്ചാൽ എന്നും മുഴച്ചേ ഇരിക്കൂ”.. അത്‌കൊണ്ട് അത്‌ ശെരി ആവില്ല… കൂടുതൽ ഒന്നും പറയാതെ…അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ ഉള്ളിലേക്ക് പോയി…അവന്റെ പോക്ക് നോക്കി നിൽക്കെ അവൾ ഒന്ന് നെടുവീർപ്പിട്ട് നിസ്സഹായ ആയി നോക്കി നിന്നു…. ❤🖤❤

ഭദ്ര ഉമ്മറത്ത് നിന്ന് അടുക്കളയിലേക്ക് പോകുമ്പോൾ ആണ്…അവളുടെ മുറിയിൽ വെളിച്ചം ശ്രദ്ധിച്ചത്… “”ഈ ലൈറ്റ് ഞാൻ ഓഫ്‌ ചെയ്തില്ലേ? …”” സംശയത്തോടെ മുറിയിലേക്ക് പോയ് നോക്കിയപ്പോൾ…ശിവ മുറിയിൽ ഉണ്ടായിരുന്നു…മേശമേൽ ഇരുന്ന ഏതോ ഒരു ബുക്ക്‌ എടുത്ത് വായിക്കുവാണ് കക്ഷി… “”ആഹാ…ആളില്ലാത്ത നേരം നോക്കി പെങ്കുട്ട്യോൾടെ മുറിയിൽ കേറലും ഉണ്ടോ പോലീസെ….”” ശബ്‌ദം കേട്ട് ശിവ തിരിഞ്ഞു നോക്കുമ്പോൾ ദാവണി ഇടുപ്പിൽ തിരുകി…കൈകൾ ഇടുപ്പിൽ താങ്ങി നിൽക്കുവാണ് ഭദ്ര…. “”ഓഹോ ഇത് നിന്റെ മുറി ആയിരുന്നോ…ഞാൻ വിചാരിച്ചു വല്ല ബംഗാളികളും വാടകക്ക് നിക്കണതാ ന്ന്…പെൺകുട്ടിടെ മുറിക്ക് എന്താ വൃത്തി…””

അവൻ മുറിയൊന്നു ആകമാനം നോക്കി മീശപിരിച്ചു പറയുന്നത് കേട്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…. “”ഇയാൾ അതിന് എന്റെ മുറി പെണ്ണ് കാണാൻ ഒന്നുമല്ലല്ലോ വന്നത്…ഇവിടെ താമസിക്കാനും ഉദ്ദേശല്ല…ന്റെ മുറി അല്ലേ…ഞാൻ അങ്ങട് സഹിച്ചു…തത്കാലം പോകാൻ നോക്കിയാട്ടെ…”” വല്യ താല്പര്യം ഇല്ലാതെ ഉള്ള ഭദ്രയുടെ സംസാരം കേട്ടപ്പോൾ…ശിവക്ക് കുസൃതി തോന്നി… “”ചിലപ്പോൾ വൈകാതെ ന്റെ മുറിയും കൂടെ ആയാലോ ഇത്…എനിക്ക് ഇത്തിരി വൃത്തിയും മെനയും ഒക്കെ വേണം ട്ടോ…അത്‌ നിര്ബന്ധാ…”” അവന്റെ വാക്കുകൾ കേട്ടതും…ചുണ്ടിൽ ചിരി വിരിഞ്ഞെങ്കിലും…അത്‌ മറച്ചു കൊണ്ടവൾ അവനെ സംശയത്തോടെ നോക്കി…. “”ആഹാ ഒറ്റക്ക് അങ്ങട് വിചാരിച്ചാൽ മതിയോ….അപ്പൊ ന്റെ അനന്തേട്ടൻ എവിടെ പോവും?? …””

അനന്തൻ എന്ന പേര് കേട്ടതും ശിവയുടെ നെറ്റി ചുളിഞ്ഞു… “”അനന്തനോ…അതാരാ?… “” അവന്റെ സ്വരത്തിൽ ഗൗരവം കലരുന്നത് ഭദ്ര അറിഞ്ഞു…. “”ന്റെ കോളേജിലെ മലയാളം പഠിപ്പിക്കണ മാഷാണ്….”” വിരല് കടിച്ചു നാണത്തോടെ പറയുന്നത് കണ്ടപ്പോൾ…ശിവയുടെ മുഖം വീർക്കുന്നതും…ഗൗരവം നിറയുന്നതും ഭദ്ര കൗതുകത്തോടെ നോക്കി…. “”ഏതായാലും പഠിത്തം തുടരാൻ പോണ സ്ഥിതിക്ക് അനന്തേട്ടനെ ഇനിയും കാണാലോ…സംസാരിക്കയേം ചെയ്യാം…”” “”അവള്ടെ ഒരു അനന്തൻ…”” പിറുപിറുത്തു കൊണ്ട് പോകാൻ ഒരുങ്ങിയതും അവൾ അവന് മുൻപിൽ തടസ്സമായി നിന്നു… “”മാറ് എനിക്ക് പോണം…നീ അനന്തനെയോ പത്മനാഭനേയോ ആരെ വേണേലും വായ്നോക്കുകയോ കെട്ടുകയോ ചെയ്യ്…”” അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവൾക്ക് ചിരി പൊട്ടി…

“”ഗൗരവത്തിൽ ആണോ പോലീസെ…”” അവന്റെ മുഖത്തേക്ക് കുസൃതിയോടെ നോക്കി ചോദിച്ചു… “”ആണെങ്കിൽ…”” അവൻ അവളെ ദേഷിച്ചു നോക്കി വീണ്ടും മുറിയിൽ നിന്ന് ഇറങ്ങാൻ നോക്കിയതും അവന്റെ കയ്യിൽ പിടി വീണിരുന്നു….അവൻ നോക്കാൻ നിന്നപ്പോളേക്കും അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു…അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…അവൻ ബലമായി അവളെ മുന്നിലേക്ക് പിടിച്ചു നിർത്തി… “”പോയ് അനന്തന് കൊടുക്ക് എനിക്ക് വേണ്ട…”” അവന്റെ വാക്കുകൾ കേട്ടതും അവളുടെ മുഖം മങ്ങുന്നത് അറിഞ്ഞു…അവന്റെ കൈ അയച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഇടുപ്പിലൂടെ കൈകൾ വരിഞ്ഞിരുന്നു….

“”വിട്…ആരേലും കണ്ടാൽ മോശം ആണ് ട്ടോ ശിവേട്ടാ…”” കുതറുന്നു എങ്കിലും ആ സ്വരത്തിലെ പരിഭവം നിറഞ്ഞിരുന്നു…. “”ഓഹോ…അപ്പൊ ആരേലും കാണുന്നതിൽ ആണ്…അല്ലാണ്ട് ഞാൻ പിടിക്കുന്നതിൽ അല്ല ല്ലെ കുഴപ്പം…”” അവന്റെ സ്വരത്തിലെ കുസൃതി അറിഞ്ഞതും ചുണ്ട് കോട്ടി അവന്റെ കയ്യിൽ നിന്ന് കുതറി മാറുമ്പോളും കൈകൾക്ക് മുറുക്കം വരുന്നത് അവളറിഞ്ഞിരുന്നു…. “”നീ എന്നെ വിട്ട് അവനെ കെട്ടുവോടി…”” ചെവിയിൽ പതിഞ്ഞ നിശ്വാസത്തിൽ അവൾ അവനെ കുസൃതിയോടെ നോക്കി… “”ആരെ??…”” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി… “”ആ അനന്തനെ…”” “”കെട്ടും…ആദ്യം ഉണ്ടാവണ കുട്ടിക്ക് ശിവജിത്ത് എന്നു പേരും ഇടും…””

അവളുടെ വാക്കുകൾ കേട്ടതും മുഖം ഒന്നൂടെ വീർക്കുന്നത് ഭദ്ര കൗതുകത്തോടെ നോക്കി…അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു… “”ഈ പോലീസിന് എന്തൊരു കുശുമ്പ് ആണ്…മാഷിന്റെ കല്യാണം ഒക്കെ കഴിഞ്ഞതാ…രണ്ടു കുട്ട്യോളും ഉണ്ട്…പിന്നെ ഇതൊക്കെ ഞാൻ ചുമ്മാ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാ എന്റെ കള്ള പോലീസെ…”” അവന്റെ മീശ പിരിച്ചു വച്ചു പറയുമ്പോളേക്കും അവളെ എടുത്തുയർത്തിയിരുന്നു ശിവ… “”ഏയ്യ് ശിവേട്ടാ…താഴെ ഇറക്കുന്നുണ്ടോ…ആരേലും കാണും ട്ടോ…വിട് ശിവേട്ടാ…”” അവന്റെ കയ്യിൽ നിന്ന് കുതറുമ്പോളും അവളെ പിടിച്ച കൈകൾക്ക് മുറുക്കം കൂടി വന്നു…. “”നിക്ക് ശ്വാസം തരുവാണേൽ ഞാൻ താഴെ ഇറക്കാം…

“” അവന്റെ മറുപടി കേൾക്കെ കണ്ണു രണ്ടും താഴെ വീഴും എന്നപോലെ ആയി ഭദ്രയുടെ… “”ദേ ശിവേട്ടാ…നിക്ക് ദേഷ്യം വരും ട്ടോ…കല്യാണം കഴിയണ വരെ നിക്ക് ഇതൊന്നും ഇഷ്ട്ടല്ല…ഇപ്പൊ ന്നെ താഴെ ഇറക്കിക്കെ…ഈശ്വരാ ആരേലും കണ്ടോണ്ട് വന്നാൽ തീർന്നല്ലോ….”” “”ഇറങ്ങാൻ പറ്റുമെങ്കിൽ ഇറങ്ങിക്കോ നീ…പിന്നെ കണ്ടോണ്ട് വന്നാൽ പെട്ടന്ന് തന്നെ കല്യാണം നടക്കും ടി…കല്യാണം കഴിഞ്ഞാൽ നിനക്ക് പ്രശ്നം ഇല്ലല്ലോ…”” “”എന്റീശ്വരാ ഏത് നേരത്താണോ എന്തോ ഇങ്ങോട്ട് വരാൻ തോന്നിയെ…”” അവളുടെ ആത്മഗതം കേട്ടതും അവൻ ചിരിച്ചു….അവളെ നോക്കിയതും അവൾ മുഖം അവനോട് അടുപ്പിച്ചതും ഒരുമിച്ചായിരുന്നു…. “”ആാാ…എടി പട്ടിക്കുട്ടി….എന്റെ കവിള്…””

അവന്റെ കവിളിൽ ആഞ്ഞുകടിച്ചതും വേദനകൊണ്ട് അവന്റെ കൈ അയഞ്ഞു.. ആ തക്കത്തിന് അവൾ താഴെ ഇറങ്ങി… “”പോടോ കള്ള പോലീസെ….റൊമാൻസ് കൊണ്ട് ഇറങ്ങിയേക്കുവാ…ആദ്യം എന്നെ കെട്ട് എന്നിട്ട് മതി റൊമാൻസ്…”” അവനെ നോക്കി കണ്ണിറുക്കി പറഞ്ഞതും…അവൻ അവളെ പിടിക്കാൻ ആയി കൈ നീട്ടി… അവൾ അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടുമ്പോളും… കൊലുസ്സ് കിലുങ്ങും പോലെ അവളുടെ ചിരി മുഴങ്ങിയിരുന്നു…ബാലൻസ് കിട്ടാതെ ബെഡിലേക്ക് മറിഞ്ഞ അവന്റെ ചുണ്ടിലും കുസൃതി ചിരി തെളിഞ്ഞിരുന്നു… പക്ഷെ മുറിക്കിപ്പുറം ഇതൊക്കെ കാണുന്ന നാല് കണ്ണുകളെ ഇരുവരും ശ്രദ്ധിച്ചിരുന്നില്ല…ആ നാല് കണ്ണുകളിലെയും ഭാവം വ്യക്തമല്ലായിരുന്നു……..(തുടരും )

ശിവഭദ്ര: ഭാഗം 14

Share this story