രുദ്രവീണ: ഭാഗം 26

രുദ്രവീണ: ഭാഗം 26

എഴുത്തുകാരി: മിഴിമോഹന

രുദ്ര… എഴുന്നേൽക്കു ശോഭ അവനെ തട്ടി വിളിച്ചു… അവൻ കണ്ണ് ചിമ്മി തുറന്നു കൊണ്ടു അവർക്കു നേരെ നോക്കി… കുറച്ചു ദിവസത്തെ ഉറക്കം ഇല്ലായ്‌മയുടെ ക്ഷീണം അവന്റെ മുഖത്തു തെളിഞ്ഞിരുന്നു…. താഴെ ആങ്ങള വന്നിട്ടുണ്ട്… ആങ്ങള വല്യ ചൂടിൽ ആണ് നമ്മൾ അവരുടെ മോളുടെ ജീവിതം തകര്ത്തു എന്ന് പറഞ്ഞു ബഹളം… നമ്മൾ അല്ലാലോ തകർത്തത് അവൾ ഇരന്നു വാങ്ങിയത് അല്ലെ രുദ്രന്റ മുഖത്തു പുച്ഛം നിറഞ്ഞു… നീ താഴോട്ടു വാ മോനെ….ശോഭ പുറത്തേക്കിറങ്ങി… ദുർഗ പറയുന്നത് ഒന്നും ഞങ്ങള്ക് കേൾക്കേണ്ട… ഇവിടെ സുരക്ഷിതം ആയ സ്ഥലം ആയതു കൊണ്ടാണ് അവളെ ഇവിടെ നിർത്തിയത് തന്നെ… ഇപ്പോൾ നിങ്ങടെ കുടുംബത്തിലെ ചെറുക്കൻ എന്റെ മോളെ ഉപദ്രവിച്ചതിനു അവൾ എന്ത് പിഴച്ചു മക്കളെ നേരെ ചൊവ്വേ വളര്ത്തണം….

അത് തന്നെ ആണ് അമ്മാവനോട് എനിക്കും പറയാൻ ഉള്ളത്…… വിജയവരാഘവൻ തിരിഞ്ഞു നോക്കി… രുദ്രൻ എന്റെ മോള് എന്ത് ചെയ്തേട…. അയാൾ അവന്റെ നേരെ ആഞ്ഞു അടുത്തു… മോളോട് തന്നെ ചോദിക്… അവളെ ഇന്നലെ എല്ലാവരുടെയും മുൻപിൽ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്…. കൊലപാതക ശ്രമത്തിനു ഇവളെ തൂകി എടുത്തു അകത്തിടാൻ എനിക്കു നിമിഷ നേരം മതി…. നീ പുളുത്തും…നിന്റെ കൈയിൽ തെളിവ് ഉണ്ടോ ഈ പീറ പെണ്ണ് പറഞ്ഞത് കേട്ടു എന്റെ മോളെ നീ അങ്ങ് തൂക്കിലൈറ്റും അയാൾ വീണക്ക് നേരെ തിരിഞ്ഞു ….. അയാളുടെ സംസ്‍കാരം ഇല്ലായ്‌മ ആ സംസാരത്തിൽ തെളിഞ്ഞു നിന്നു… ആവണിയുടെ മുഖം തെളിയുന്നത് അവൻ കണ്ടു… തന്തയുടെ സപ്പോർട്ട് കിട്ടുന്നതിന്റെ അഹങ്കാരം… ദുർഗ പ്രസാദ് പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു… നിങ്ങൾക് അറിയണോ എനിക്കു എന്ത് ചെയ്യാൻ പറ്റും എന്ന് രുദ്രൻ അയാൾക്കു നേരെ ചീറി അടുത്തു…

അവന്റെ മുഖത്തെ ശൗര്യം അയാൾക് താങ്ങാൻ ആയില്ല… അത്രയും നേരം വാ കൊണ്ടു അടിച്ചു നിന്ന അയാൾ ഒന്ന് പതറി… ചന്തു…….. രുദ്രൻ ഒന്ന് അലറി…. ചന്തു താഴേക്കു വന്നു കൈയിൽ ഇരുന്ന ഫോണിലെ വീഡിയോ അയാൾക് നേരെ നീട്ടി…. വീണയെ ആവണി കുളത്തിൽ തള്ളി ഇടുന്ന വീഡിയോ…… അയാൾ ഒന്ന് ഞെട്ടി…. എന്താ അമ്മാവാ ഇതിലും വലിയ തെളിവ് നിരത്താണോ…. വേ… വേ… വേണ്ട… നീ അവള്കെതിരെ ഒന്നും ചെയ്യരുത്.. എന്റെ അപേക്ഷ ആണ് അങ്ങനെ സംഭവിച്ചാൽ നിൻറ്റെ അമ്മായി അവളുടെ മരണം ഞാൻ കാണേണ്ടി വരും….. രുദ്രൻ അയാളെ ഒന്ന് നോക്കി അവന്റെ കണ്ണിൽ രോഷം കത്തി… ആവണി പേടിച്ചു വിറച്ചു… ഈ വീഡിയോ അത് എങ്ങനെ അവൾ ഉത്തരം കിട്ടാതെ ഉഴറി… ഇനി തനിക്കു രക്ഷയില്ല തെളിവുകൾ എല്ലാം എതിരാണ്….

അവളുടെ കണ്ണുകളിൽ ഭയം കൊണ്ടു നിറഞ്ഞു…. ഞാൻ അവളെ കൊണ്ട് പൊക്കോളാം ഇനി മേലിൽ വല്യൊതെ തറവാട്ടിലേക്കു എന്റെ മോളെ വിടില്ല… അയാൾ അവളുടെ കൈ പിടിച്ചു… അവൾ അയാളുടെ മുഖത്തേക്കു നോകി.. ഇറങ്ങു….ഈ നിമിഷം എന്റെ കൂടെ…. അയാളുടെ കൈ പിടിച്ചു പോകുമ്പോൾ അവളെ വീണയെ നോക്കി അവളുടെ കണ്ണിൽ പ്രതികാര അഗ്നി കത്തി നിന്നു….. വീണ പതുക്കെ രുദ്രന്റ പുറകിൽ ഒളിച്ചു…. രുദ്രനും ചന്തുവും അത് ശ്രദ്ധിച്ചിരുന്നു… നീ പോ…. നിനക്കുള്ള പണി പുറകെ വരുന്നുണ്ട് രുദ്രൻ പല്ല് ഞെരിച്ചു… രുദ്ര…. ദുർഗ അവന്റെ നേരെ വന്നു… ഞൻ ചന്ദ്രനെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവൻ നാളെ ഇങ്ങു വരും ഉണ്ണിയെ അവൻ കൊണ്ടു പോകോട്ടെ… അവനെ ഇവിടെ നിർത്തിയിട് നമുക്ക് എന്ത് ചെയ്യാനാ… കൊച്ചച്ചൻ വരട്ടെ…. ബാക്കി അപ്പോൾ തീരുമാനികാം…..രുദ്രനും ചന്തുവും മുകളിലേക്കു കയറി…..

ഇനി എന്താടാ തീരുമാനം… ചന്തു രുദ്രന്റെ അടുത്തേക് വന്നു….. ഇനി അവരുടെ ലക്ഷ്യം നിധി കുംഭം ആണ് എന്ത് വില കൊടുത്തും അവർ അത് സ്വന്തം ആക്കാൻ ശ്രമിക്കും….. അങ്ങനെ സംഭവിച്ചാൽ വല്യൊത്തു തറവാടിന്റെ നാശം ആയിരിക്കും.. നീ വാ ചന്തു നമുക്ക് ഒരാളെ കാണാം….. അവൻ ചന്തുവിന്റെ കൈ പിടിച്ചു കൊണ്ടു രേവതിയുടെ മുറിയുടെ വാതുക്കൽ എത്തി… നീ എന്താ രേവമ്മയെ കാണിക്കാൻ ആണോ എന്നെ കൊണ്ടു വന്നത്….. മ്മ്മ്… അതേ…. വല്യൊതെ രേവതി കൊച്ചു തമ്പുരാട്ടി… അവൻ വാതിൽ തുറന്നു….. അവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ട രേവതി ഒന്ന് നോക്കി…. നീ എന്നോട് ചോദിച്ചിട്ടില്ലേ ചന്തു ഞൻ എങ്ങനെ ആണ് അറിഞ്ഞത് നിന്റെ അച്ഛൻ തെറ്റുകാരൻ അല്ല എന്ന സത്യം….. സമയം ആകുമ്പോൾ പറയാം എന്ന് പറഞ്ഞില്ലെ ഇപ്പോൾ സമയം ആയി…

നീ എല്ലാം അറിയണം.. മ്മ്മ്…. ചന്തു സംശയത്തോടെ അവനെ നോക്കി…. “രേവമ്മ പറഞ്ഞു അറിഞ്ഞു “…… രേവമ്മയോ നീ എന്താ ഈ പറയുന്നത്… സുബോധം ഇല്ലാത്ത രേവമ്മ…… മറ്റുള്ളവരുടെ മുൻപിൽ അല്ലെ ചന്തു ഈ രേവമ്മ ഭ്രാന്തി…. രേവതിയുടെ മുഖത്തു ഒരു ചിരി പടർന്നു അവൻ ഒന്ന് ഞെട്ടി രേവതിയെ നോക്കി…. രേവമ്മ.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ആ മടിയിലേക്ക് അവൻ തല വച്ചു തേങ്ങി…… എനിക് ശേഷം എന്റെ വാവ ഇവിടെ കിടക്കേണ്ടി വരരുത്….കൊല്ലണം അവനെ അവന്റെ മോനെയും…. പിന്നെ…. “അയാൾ…. “രേവതി ഒന്ന് വിറച്ചു…. ആരു… ആരുടെ കാര്യമാ രേവമ്മ ഈ പറയുന്നത്…. അയാൾ വരും അയാളുടെ ലക്ഷ്യം നിധി കുംഭം ആണ് ഒരിക്കൽ അയാൾ എന്നെ അതിനു കരു ആക്കി ചന്ദ്രനെ മുൻപിൽ നിർത്തി ഇന്ന് അത് ഉണ്ണിയെ മുൻപിൽ നിർത്തി ആണെന്ന് മാത്രം … നിന്റെ അമ്മ ആയിരുന്നു അയാളുടെ ലക്ഷ്യം…. പക്ഷേ സ്വാമിനാഥൻ ആയി നിന്റെ അമ്മ അടുത്തത് അയാൾക് വലിയ ഒരു അടി ആയി…

രേവമ്മ പറയുന്നത് ഒന്നും മനസിൽ ആകുന്നില്ല…… ഞൻ എല്ലാം പറയാം നീ അറിഞ്ഞിരിക്കണം എല്ല സത്യങ്ങളും നേരിടാൻ പോകുന്നത് നിസാരകാരെ അല്ല എന്ന് മനസിൽ ആകണം…കാരണം അവരുടെ ആവശ്യം നിന്റെയും വാവയുടെയും മരണം കൂടി ആണ്…. എന്റെ രുദ്രൻ നീറി പുകഞ്ഞു ഓരോ നിമിഷവും നിന്നെയും വാവയെയും ഒരു കവചം പോലെ സംരക്ഷിക്കുവാന്…. അവന്റെ ജീവൻ പോലും ബലി നൽകാൻ തയാറായി കൊണ്ടു…… ചന്തു രുദ്രനെ ഒന്ന് നോക്കി… എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് ഞാൻ അറിയാത്ത പല കാര്യങ്ങളും നീ മറച്ചു പിടിക്കുന്നുണ്ടോ…. മ്മ്മ്മ്…. അവൻ തലയാട്ടി….. നിധി കുംഭം കൊച്ചച്ചന്റെ കൈയിൽ എത്തുന്ന നിമിഷം നിങ്ങൾ രണ്ടുപേരുടെയും മരണം കുറിച്ചിട്ടുണ്ട് എന്ത് വില കൊടുത്തും എനിക്കു നിങ്ങളെ സംരക്ഷിക്കണം….. അതെന്റെ ജീവൻ കൊടുത്തായാലും.. രുദ്ര…… ചന്തു അവനെ ഒന്ന് നോക്കി…… ചന്തു…. രേവതി അവന്റെ മുടിയിൽ തലോടി….. കുറെ വര്ഷങ്ങള്ക്കു മുൻപേ നടന്നത് ആണ്… കുറച്ചൊക്കെ നിനക്ക് അറിയാം……..

ഞാൻ അന്ന് sslc എഴുതി നില്കുവാനു……. എന്നെക്കാൾ അഞ്ചു വയസ് മൂത്ത അതീവ സുന്ദരി ആയ തങ്കു ചേച്ചി ആരു കണ്ടാലും മോഹിച്ചു പോകുന്ന വെണ്ണ കുടം ദാ ഇപ്പോഴത്തെ നമ്മുടെ വാവ തന്നെ……… അവൾ ഇടം കണ്ണിട്ടു രുദ്രനെ ഒന്ന് നോക്കി… അവന്റെ മുഖത്തു ചെറിയ ചമ്മൽ പടർന്നു…… അന്ന് ഒരു ദിവസം സന്ധ്യ നേരം മംഗലത്തു നിന്നും അച്ഛന്റെ പഴയ സുഹൃത്തായ മംഗലത്തു തമ്പിയും കുടുംബവും വല്യൊത്തേക്കു വന്നു … എന്റെ അച്ഛൻ നിങ്ങളുടെ മുത്തശ്ശൻ അവരെ സ്വീകരിച്ചിരുത്തി…. സുമുഖർ ആയ രണ്ടു ചെറുപ്പക്കാർ ആ വന്നവരിൽ ഉണ്ട്….. ഇരട്ടകളായ സ്വാമി നാഥനും വാസുദേവനും..നിങ്ങളുടെ അച്ഛനും കൊച്ചച്ഛനും…. (ഇനി കുറച്ചു ഫ്ലാഷ് ബാക്ക് )…

ഹാ… ആരാ ഇത്‌ ഒക്കെ….. കയറി വരു….ഇരിക്ക്‌.. ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചില്ല.. ദുർഗ പ്രസാദിന്റെ അച്ഛൻ കൃഷ്ണൻ ഉണ്ണി അവരെ സ്വീകരിച്ചു ഇരുത്തി…… സുഹൃത്ത് ബന്ധം ഇടക്കൊക്കെ ഒന്ന് പുതുക്കണം .വർഷങ്ങൾ ആയില്ലേ തമ്മിൽ കണ്ടിട്ടു … മംഗലത്തു തമ്പി അയാളെ നോക്കി….. ഇത്‌ എന്റെ മൂത്ത മകൾ സുമംഗല അവളുടെ ഭർത്താവ് രാഘവേന്ദ്രൻ ആളു ഇവിടുത്തുകാരൻ അല്ലാട്ടോ… മംഗലാപുരം ആണ് സ്വദേശം….. അയാൾ ഒന്ന് ചിരിച്ചു….. പിന്നെ രണ്ട് ഇരട്ടകൾ ആണ് അയാൾ ആ ചെറുപ്പക്കാരെ പരിചയപ്പെടുത്തി.. ഇത്‌ ഇളയമകൾ സാവിത്രി…ഈ കൊല്ലം പത്താം തരം ആണേ…… അയാൾ ഒന്ന് ചിരിച്ചു…….. കൃഷ്ണനുണ്ണിയുടെ മക്കൾ ഒക്കെ… മോനെ പ്രസാദേ…… അയാൾ നീട്ടി വിളിച്ചു… അച്ഛാ…….. പ്രസാദ് പുറത്തേക്കു വന്നു… അച്ഛന്റെ പഴയ സുഹൃത്താണ് മംഗലത്തു തമ്പി നാട്ടിലെ വലിയ പ്രമാണി ആണ്…. ദുർഗാപ്രസാദ്‌ അയാളെ നോക്കി കൈകൂപ്പി..

കൃഷ്ണന് ഒരു മോൻ മാത്രേ ഉള്ളോ…. രണ്ട് ആണും രണ്ടു പെണ്ണും ആണ് ഇളയ മോൻ ചന്ദ്ര പ്രസാദ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നത്….പെണ്മക്കൾ…ആ വന്നല്ലോ…. അയാൾ വാതുക്കൽ നോക്കി… എല്ലാവരുടെയും കണ്ണ് അങ്ങോട്ടു പാഞ്ഞു…. സ്വാമിനാഥന്റെ മുഖം വിവർണ്ണം ആയി മുന്നിലേക്ക് നടന്നു വന്ന കൃഷ്ണനുണ്ണിയുടെ മൂത്ത മകളിലേക്കു അയാളുടെ കണ്ണ് ഉടക്കി…… ആദ്യ കാഴ്ചയിലെ അനുരാഗം…… ഇത്‌ മൂത്ത മകൾ തങ്കു ഇത്‌ ഇളയവൾ രേവതി പത്തിൽ എഴുതി നില്കുന്നു…..കാവിൽ വിളക്കു വയ്ക്കാൻ പോയതാണ് . കൃഷ്ണനുണ്ണി അവരെ നോക്കി ആ പെൺകുട്ടികളിൽ ഭയം നിഴലിച്ചു…….. സുമംഗലയും സാവിത്രിയും അവർക്കൊപ്പം അകത്തേക്കു പോയി…. സുമംഗല ഗർഭിണി ആണ് അവരിൽ ഒരു ആഢ്യത്വം അന്നേ തുളുമ്പി നിന്നിരുന്നു… സാവിത്രി എല്ലാവരും ആയി പെട്ടന്നു തന്നെ അടുത്തു……

ഇറങ്ങാൻ നേരം സ്വാമിനാഥൻ തിരിഞ്ഞു തങ്കുവിനെ നോക്കി…തങ്കു പെട്ടന്നു മുഖം കുനിച്ചു ചെറിയ നാണത്തോടെ.. ആറടി പൊക്കം കരുത്തനായ ആ മനുഷ്യൻ ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞു നിന്നിരുന്നു കുസൃതി ഒളിപ്പിച്ച കണ്ണുകൾ…. ഹൃദ്രോഗിയായ ഇരട്ട സഹോദരൻ വാസുദേവന്റെ താങ്ങും തണലും… മംഗലത്തു തറവാടിന്റെ അടുത്ത അവകാശി അതിനുള്ള യോഗ്യത അയാൾക്കുണ്ട് താനും……. എന്താടോ തനിക് ആ പെൺകുട്ടിയെ കണ്ടപ്പോൾ മുതൽ ഒരു ഇളക്കം…. വാസുദേവൻ സ്വാമിനാഥന്റെ അടുത്തേക് വന്നു….. അയാൾ ഒന്ന് ചിരിച്ചു… അതേടോ ഇത്രയും നാൾ വിവാഹത്തെ പറ്റി ഞൻ ചിന്തിച്ചിട്ടില്ല പക്ഷേ ഇന്ന് ഞാൻ അറിയാതെ അവളിൽ ആകൃഷ്ടൻ ആയത് പോലെ…. അതിനെന്താടോ അച്ഛനോട് സംസാരികം നമുക്ക് അത് നടത്തലോ… എടൊ അത് വേണ്ട… താൻ ഇങ്ങനെ നിൽകുമ്പോൾ താൻ എന്നെ പോലെ ആണോ… ആരോഗ്യ ഉള്ള ശരീരം ഉണ്ട് തനിക്കു…

എനിക്കോ തന്റെ സഹോദരൻ അന്ന് പറയാൻ തന്നെ നാണക്കേട് ആണ് വിവാഹം ഒന്നും എനിക്കു വിധിച്ചിട്ടില്ല…. വസു…. എന്താ ഇങ്ങെനെ ഒക്കെ പറയുന്നത്…തനിക്കും ഒരു പെൺകുട്ടി ഈ ലോകത്ത് ജനിച്ചിട്ടുണ്ട്… ഈ ഹൃദയം ഇല്ലാത്തവന് കാത്തിരിക്കാൻ പെണ്കുട്ടിയോ… ആദ്യം നമുക്ക് പോയി അയാൾക് തന്നോട് ഇഷ്ടം ഉണ്ടോ എന്ന് അറിയണം… അതെങ്ങനെ സ്വാമി വാസുവിനെ നോക്കി… നാളെ അവർ കാവിൽ വിളക്കു വയ്ക്കാൻ വരും അപ്പോൾ നമുക്ക് അവിടെ എത്താം ആരും അറിയേണ്ട താൻ തന്നെ ചോദിച്ചു അറിയൂ ആ ഹൃദയം… വസു സ്വാമിനാഥന്റെ തോളിലൂടെ കൈ ഇട്ടു.. അത്രക് ഒന്നാണ് ആ സഹോദരങ്ങൾ…. പിറ്റേന്ന് തങ്കുവും രേവതിയും കാവിൽ വിളക്കു വയ്ക്കാൻ എത്തി…. അതേയ് കുട്ടി ഒന്ന് നിൽക്കാനേ….. തങ്കുവും രേവതിയും തിരിഞ്ഞു… രണ്ടുപേരും ഒരുപോലെ ഞെട്ടി…. അവർ ഓടാൻ ശ്രമിച്ചു.. ഓടല്ലേ ഒരു കാര്യം ചോദിക്കാൻ ആണ് അയാൾ തങ്കുവിന്റെ അടുത്തേക് വന്നു…. അയാൾ ഒന്ന് പരുങ്ങി….

ഇന്നലെ ഇയാളെ കണ്ടപ്പോൾ തന്നെ എനിക്കു എന്റെ ജീവിത സഖി താൻ ആണെന്ന് ഒരു തോന്നൽ.. എന്റെ.. എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വന്നതാണ് ഞാൻ….. തങ്കു സ്വാമിനാഥന്റെ മുഖത്തേക്കു നോക്കി.. പേടിച്ചരണ്ട പേട മാൻ പോലെ ആ മിഴികൾ വിറക്കുണ്ടായിരുന്നു…… തന്റെ അഭിപ്രായം അറിഞ്ഞിട്ടു ആലോചന ആയി വരാൻ ആണ്…… ചേച്ചിക്ക് ഏട്ടനെ ഇഷ്ടം ആണ് മിടുക്കി ആയ രേവതി ചാടി കയറി പറഞ്ഞു… ശോ… ഈ പെണ്ണ് തങ്കു അവളെ ഒന്ന് നുള്ളി… അവളുടെ മുഖത്തു ഒരു ചെറിയ ചിരി പടർന്നു… അപ്പൊ ഞാൻ ഉറപ്പിച്ചോട്ടെ ആ വായിൽ നിന്നും അത് കേട്ടാൽ കുറച്ചൂടെ സന്തോഷം ആകുമായിരുന്നു……. മ്മ്മ്…… അവൾ തല ആട്ടി…. അധികം താമസിക്കാതെ തന്നെ രണ്ടു കുടുംബക്കാർക്കും യാതൊരു എതിർപ്പും ഇല്ലാതെ വിവാഹം വാക്കാൽ ഉറപ്പിച്ചു…. പിന്നീട് അവരുടെ പ്രണയം പൂത്തുലഞ്ഞു ഇരു കൂട്ടർക്കും സമ്മതം ആണെങ്കിലും ആ കാലം അല്ലെ സ്വാമിനാഥനും വാസുദേവനും അവളെ കാണാൻ എന്നും കാവിൽ വരും ….

പല ദിവസങ്ങളിലും സ്വാമിനാഥാന്റെ തോളിൽ തല ചേർത്തു തങ്കു ആ കല്പടവിൽ ഇരുന്നു…അവർ സ്വപ്നങ്ങൾ നെയ്തു…. ഇന്നാണ് ആ കല്യാണം തങ്കു സ്വാമിനാഥന് സ്വന്തം ആകുന്ന ദിവസം… അണിഞ്ഞൊരുങ്ങി നിൽക്കുന്ന തങ്കുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകും… ആ സന്തോഷത്തിനു അധികം ആയുസ് നീണ്ടില്ല… “സ്വാമിനാഥൻ ഒളിച്ചോടി…… “.. കേട്ട് നിന്നവർ മൂക്കിൻ തുമ്പിൽ കൈ വച്ചു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസിൽ ആകാതെ തങ്കു തളരുന്നു…. കല്യാണ പന്തൽ വാഗ്‌വാദങ്ങൾക് വഴിമാറി…. അവസാനം മംഗലത്തു തമ്പി ഒരു തീരുമാനം എടുത്തു…. എനിക്കു ഒരു മകൻ കൂടി ഉണ്ട്…. അവൻ ഇവളുടെ കഴുത്തിൽ താലി കെട്ടും…. കൃഷ്ണനുണ്ണി സമ്മതിച്ചില്ല…. ഹൃദ്രോഗി ആയ ഒരാൾക്കു മകളെ കൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു……. “എനിക്ക് സമ്മതം…”.. തങ്കു ഉറച്ച കാൽവെപ്പോടെ മുൻപിലേക്ക് വന്നു….

എന്നെ ചതിച്ചതിനു എനിക്കു അയാളോട് ഇങ്ങനെ എങ്കിലും പകരം വീടേണ്ടേ അച്ഛാ…. മോളെ…. അത് വേണ്ട ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല… ഞാൻ വല്യൊതെ ചോര ആണ് എനിക്കും ഉണ്ട് വാശി.. ഈ വിവാഹം അല്ലങ്കിൽ മറ്റൊരു വിവാഹം അത് തങ്കുവിന്റെ ജീവിതത്തിൽ ഉണ്ടാകില്ല… അവളുടെ വാശിക്ക് മുൻപിൽ കൃഷ്ണൻഉണ്ണി അടിയറവ് പറഞ്ഞു…. പക്ഷേ അയാൾ മരിക്കുവോളം തങ്കു അവിടേക്കു വരാൻ പാടില്ല… എന്ന നിബന്ധനയോടെ… ഇല്ല… അച്ഛാ… ഒരിക്കലും തങ്കു നിങ്ങൾക് മുൻപിൽ വരില്ല… മംഗലത്തു വാസുദേവന്റെ ഭാര്യ ആണ് ഞാൻ ആ മേൽവിലാസം മതി എനിക്കു…. അവൾ അയാളോടൊപ്പം പടി ഇറങ്ങി മംഗലത്തു വാസുദേവന്റെ ഭാര്യ ആയി….

പുറത്തു ഒരു തേങ്ങൽ… രുദ്രനും ചന്തുവും തിരിഞ്ഞു നോക്കി… “വീണ…. ” രേവമ്മേ…. എന്റെ രേവമ്മേ അവൾ ഓടി വന്നു അവരുടെ മാറിലേക്കു വീണു…. എന്നോടെന്താ പറയാഞ്ഞത് എന്റെ രേവമ്മക് കുഴപ്പം ഒന്നും ഇല്ല എന്ന്….. വാവേ നീ എന്റെ അടുത്തു വരുമ്പോൾ നീ എന്നെ ഊട്ടുമ്പോഴും ഉറക്കുമ്പോഴും പലപ്പോഴായി ആശിച്ചിട്ടുണ്ട് നിന്നോട് സത്യം തുറന്നു പറയാൻ… പക്ഷേ മോളെ കഴിഞ്ഞില്ല എന്റെ പക… അത് ഞാൻ ഊട്ടി ഉറപ്പിച്ചു കൊണ്ടിരുന്നു ഓരോ നിമിഷവും എണ്ണി എണ്ണി കണക് പറയാൻ…. ജെസ്സി ആന്റിയുടെ മരണം ആണോ രേവമ്മേ… അല്ല…… ജെസ്സിയോടൊപ്പം….എന്റെ ദേവേട്ടൻ…. എന്റെ മാത്രം ദേവേട്ടൻ…. ആ അറക്കുള്ളിൽ എ…എ… എന്റെ കണ്മുൻപിൽ വച്ചു കുഴിച്ചു മൂടി അയാൾ …. അവർ ഏങ്ങൽ അടിച്ചു കൊണ്ടിരുന്നു.. രുദ്രനും ചന്തുവും ഒന്ന് ഞെട്ടി…. ദേവേട്ടൻ…. അത്.. അത് ആരു അവർ പരസ്പരം നോക്കി…. പറയാം എല്ലാം പറയാം മക്കളെ….

വല്യൊതെ അറയിൽ കുഴിച്ചു മൂടിയ രഹസ്യങ്ങൾ അത് എല്ലാം പുറത്തു വരണം…. ജെസ്സിയുടെയും ദേവേട്ടന്റെയും മരണത്തിനു കാരണക്കാർ ആയവർ ശിക്ഷിക്കപ്പെടണം….. അവർ വരും ഇത്രയും നാൾ അവർ കാത്തിരുന്നത് വാവ പ്രായപൂർത്തി ആകാൻ ആണ് രുക്കുവോ വാവയോ വിചാരിച്ചാൽ മാത്രം അവർക്കത് കൈകൽ ആകാൻ പറ്റു….. പക്ഷേ…….. അവർ സംശയത്തോടെ രേവതിയെ നോക്കി… അവരുടെ അത്യന്തയി ലക്ഷ്യം വാവ തന്നെ ആണ്… കാരണം വാവയുടെ ജനനം തന്നെ….. ആയില്യം നക്ഷത്രത്തിൽ…. അങ്ങനെ ഉള്ള കന്യകയുടെ സാന്നിധ്യത്തിൽ അവര്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ നിധി കുംഭം എടുക്കാൻ കഴിയും… തങ്കു ചേച്ചിയുടെ നക്ഷത്രം അത് തന്നെ ആയത് കൊണ്ടാണ് അയാൾ തങ്കു ചേച്ചിയെ തേടി വന്നത്… അയാൾ വരും….. ഈ ഇവളെ തേടി വരും രുദ്ര നിന്റെ കയ്യിൽ ആണ് ഈ രണ്ടു പേരുടെയും ജീവൻ…….

വല്യൊതെ തറവാടിന്റെ കാവൽക്കാരൻ ആണ് നീ അത് നശിക്കാതെ നോക്കണം അവർ രുദ്രനെ ഒന്ന് നോക്കി…. അറിയാം രേവമ്മേ ഈ ജീവൻ എന്നിൽ നിന്നും പറിച്ചെറിയും വരെ കാവൽ നില്കും ഞാൻ എന്റെ പ്രിയപെട്ടവർക് വേണ്ടി… രുദ്രേട്ട….. വീണ കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിലേക്കു വീണു…. എനിക്കു വേണം എന്റെ ഈ ജീവൻ… വിട്ടു കൊടുക്കില്ല എന്റെ ഏട്ടന്മാരെ ആർക്കും ഇവർ എന്റെ ജീവന… ഈ വാവയുടെ ജീവന… ജീവന…. ജീ.. ജീവ…….. അവൾ രുദ്രന്റെ കൈയിൽ നിന്നും ഊർന്നു ചന്തുവിന്റെ മടിത്തട്ടിലേക്ക് വീണു……. മോളെ….. വാവേ…. ഡാ കണ്ണ് തുറക്….. രുദ്രനും ചന്തുവും അവളെ വിളിച്ചു കൊണ്ടിരുന്നു…. എ.. എ.. എന്റെ ജീ… ജീവനാ നിങ്ങൾ.. അവൾ പുലമ്പി കൊണ്ടിരുന്നു…. രുദ്ര അവൾക്കു നല്ല പോലെ പനിക്കുന്നുണ്ട്… രേവതി അവളുടെ നെറ്റിയിൽ കൈ വച്ചു… ഇന്നലെ ഇന്നും ആയി നടന്ന സംഭവങ്ങൾ ഒക്കെ കണ്ടു ആകെ പേടിച്ചു പോയിട്ടുണ്ട് അതാ….. നിങ്ങൾ വേഗം അവളെ ഹോസ്പിറ്റൽ എത്തികാൻ നോക്ക് .. നമുക്ക് പിന്നീട് സംസാരിക്കം… രുദ്രൻ അവളെ കൈയിൽ കോരി എടുത്തു ചന്തു വണ്ടി എടുക് അവർ താഴേക്കു ഓടി…….. (തുടരും )…

രുദ്രവീണ: ഭാഗം 25

Share this story