അൻപ്: ഭാഗം 19

അൻപ്: ഭാഗം 19

എഴുത്തുകാരി: അനു അരുന്ധതി

രാവിലെ എണീറ്റു ചന്തു ഫോൺ ചാർജ് ചെയ്യാൻ ഇടുമ്പോൾ ആണ് കനി ചായയും കൊണ്ടു വന്നത്… അണ്ണാ… ഇന്നാ ചായ ഹാ അവിടെ വച്ചേക്കു കനി.. അണ്ണൻ എന്തു എടുക്കുവാ.. ഹോ നിന്റെ മാമനില്ലേ ആ അലവലാതി അന്ന് എന്റെ ഫോൺ എടുത്തു എറിഞ്ഞു പൊട്ടിച്ചില്ലേ …അതിനു ശേഷം ഇതിൽ ചാർജ് നിക്കനില്ല.. എത്ര പ്രാവശ്യം ചാർജ് ചെയ്താലും അപ്പോൾ തന്നെ ഇറങ്ങി പോകും… അപ്പടിയ.. ഉം..അതിപ്പോ ഇടക്ക് ഇന്നലെ രാത്രി കറന്റ് പോയില്ലേ.. ആമാ പോയാച്ചു.. ഈ മൂലമറ്റം പവർ സ്റ്റേഷനിൽ ഉണ്ടാക്കുന്ന പകുതി കരണ്ടും ഈ ഫോൺ ആണോ വലിച്ചു എടുക്കുന്നത് എന്ന് ഒരു സംശയം ഉണ്ട്… അണ്ണാ.. ഉം.. ഇന്ന് വേലു അണ്ണൻ പുരന്ത നാള് ആണ്.. ഇവിടെ പക്കത്തിലെ ഒരു കോയിൽ ഇരിക്ക് എനിക്കു അവിടെ പോണം.. അതിനു എന്താ.. പൊക്കോ.. ആദി ഒന്നും പറയില്ല..

അതല്ല അണ്ണാ.. എനിക്കു മഞ്ജുനേ ഒന്നു വിളിച്ചു പറയണം നാൻ ഇന്ന് വരമാട്ടേ ന്ന് ആന്നോ.. ഉം… ഫോൺ ഒന്നു വേണം.. അയ്യോ എന്റെ ഫോണ് കേടാണല്ലോ.. വാ നമുക്കു ആദിടെ ഫോണിൽ നിന്നും വിളിക്കാം.. അയ്യോ അതു വേണമാ.. വേണം ബാ.. ചന്തു കനിയെയും കൊണ്ട് ആദിയുടെ മുറിയിലേക്ക് പോയി… ഫോണ് ചാർജ് ഇട്ടിരിക്കുന്നതു കണ്ടു .ചന്തു വേഗം സ്വിച് ഓഫാക്കി ഫോൺ എടുത്തു…വേഗം ലോക്ക് മാറ്റി കനിക്ക് കൊടുത്തു.. ന്നാ കനി വിളിച്ചോ.. ആദി സാർ.. അവൻ പള്ളി നിരാട്ടു കഴിഞ്ഞു .. ഓഫീസ് റൂമിൽ കേറി ഇരിക്കുവാ..ഇന്ന് അഭിടെ എന്തോ കേസ് ഉണ്ട്.. അതിനു വക്കിലിനെ ഹെല്പ് ചെയ്യാൻ എന്തോ തപ്പുവാ.. അണ്ണാ.. സാർ എന്തെങ്കിലും സെല്ലുമാ.. യേ ഇല്ല..ധൈര്യമായി വിളിച്ചോ… ഉം… ചന്തു പുറത്തേക്ക് പോയി… കനി വേഗം മഞ്ജുവിന്റെ നമ്പർ ഫോണിൽ ഡയല് ചെയ്തു…ബെൽ അടിക്കുന്നതു കേട്ടു…

മഞ്ജുവിനോട് ഇന്ന് വരില്ലെന്ന് പറഞ്ഞു ഫോൺ ഓഫാക്കി തിരികെ പോകാൻ നോക്കിയപ്പോൾ ആദി…നിൽക്കുന്നു ആദി വേഗത്തിൽ വന്നു കനിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു… നിന്നോട്‌ ആരു പറഞ്ഞു എന്റെ ഫോൺ എടുക്കാൻ.. ഞാൻ.. ചോദിച്ചതു കേട്ടില്ലേ.. ആരോട് ചോദിച്ചിട്ട് ആണ് എന്റെ ഫോൺ എടുത്തതെന്നു.. ചന്തു അണ്ണൻ..പറഞ്ഞു. അവൻ എന്തു പറഞ്ഞു.. ഫോൺ എടുത്തു വിളിച്ചോളാൻ… അതിനു എന്നോട് ചോദിച്ചോ.. ഇല്ല.. ഞാൻ ചത്ത്ഒന്നും പോയിട്ടില്ല നിന്റെ ഇഷ്ടത്തിനു ഓരോന്നും ചെയ്യാൻ. കനി ഒന്നും മിണ്ടാതെ ആദിയെ നോക്കി നിന്നു.. എന്റെ ഫോണിൽ കുറേ ഡാറ്റ ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട് അതിൽ ഒന്നു പോയാൽ .. ബാക്കി ഞാൻ പറയില്ല ചെയ്തു കാണിക്കും…

ഓർത്തോ നീ.. ഞാൻ ഒന്നും എടുത്തില്ല… വേണ്ടെന്ന് അണ്ണനോട് പറഞ്ഞതാ.. അണ്ണൻ ആണ് ഫോൺ തന്നത്.. ഹോ അവൻ തന്നപ്പോൾ അതു കൈ നീട്ടി മേടിച്ചു..അല്ലേ സാർ കൂടുതൽ പറയണം എന്നില്ല..ഞാൻ വേണമെങ്കിൽ സാറിന്റെ കാലു പിടിച്ചു മാപ്പ് പറയാം പോരെ… ഓഹോ നാക്ക് പിടിച്ചു കേറി പോകുവാണോ നീ.. ഉള്ളത് പറഞ്ഞു എന്നെ ഉള്ളൂ… മേലിൽ എന്നോട് ചോദിക്കാതെ എന്റെ എന്തെങ്കിലും സാദങ്ങൾ എടുത്താൽ അടിച്ചു നിന്റെ പല്ലു എടുക്കും ഞാൻ.. ഞാൻ എടുക്കുന്നില്ല.. ഒരു പാട് ചിലക്കാത്ത മുൻപിൽ നിന്നും പോകാൻ നോക്കേടി.. കനിവേഗം വാതിൽ അടച്ചു അവിടെ നിന്നും പൊന്നു.. നേരെ മുറിയിൽ പോയി ഡോർ അടച്ചു കുറ്റിയിട്ടു കുറച്ചു നേരം വാതില് ചാരി നിന്നും..

കനി പോയ ശേഷം ആദി കയ്യിൽ ഉണ്ടായിരുന്ന ഫോൺ ബെഡിലേക്ക് ഒറ്റ ഏറു വച്ചു കൊടുത്തു…അഭി ഉണ്ടാക്കി വച്ച പുകിൽ തീർക്കാൻ വേണ്ടി ഓരോന്നും ഓർത്തു ടെൻഷൻ അടിച്ചു വന്നപ്പോൾ ആണ് കനി തന്റെ ഫോൺ എടുത്തു ഫോൺ ചെയുന്നത് കാണുന്നത്.. പെട്ടെന്ന് കണ്ടപ്പോൾ ദേഷ്യം വന്നു…ആദി വേഗം ഡ്രെസ്സ് ചേഞ്ജ് ചെയ്തു മുറിയിൽ നിന്നും പുറത്തു ഇറങ്ങി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു വന്നു വാതിൽ മുട്ടിയപ്പോൾ ആണ് കനി വാതിൽ തുറന്നത്.. എന്താ കനി ..ഈ സമയത്ത് വാതിലും അടച്ചു ഇരിക്കുന്നത്… ഒന്നും ഇല്ല അണ്ണാ.. അല്ല നീ കരഞ്ഞോ കനി ഇല്ല.. ഹേ ചുമ്മാ നുണ പറയരുത്‌..നിന്റെ കണ്ണുകൾ കണ്ടാൽ അറിയാലോ നീ കരഞ്ഞു എന്നു..കാര്യം പറ.. കനി ഉണ്ടായ കാര്യം ചന്തുവിനോട് പറഞ്ഞു.. ഹോ.

ഇവനെ കൊണ്ട് ഞാൻ തോറ്റു വാ വന്നേ നമുക്കു ചോദിക്കാം. വേണ്ട അണ്ണാ.. ഒന്നും വേണ്ട..അണ്ണൻ ഇതു പോയി ചോദിക്കരുത്.. പ്ളീസ് അണ്ണാ.. ഇതിനുള്ള മരുന്ന് ഞാൻ തന്നെ കൊടുത്തോളാം ഉം.. അണ്ണൻ വാ ബ്രേക്ഫാസ്റ്റ് എടുക്കട്ടേ ആദി സാർ പോകാൻ സമയമായി.. ഉം… ചന്തു കനി പോകുന്നതും നോക്കി നിന്നു.. ടാ ആദി നീ എന്നാട ഒന്നു നന്നാവുന്നത്.. ഒരു പാവം പെണ്ണിനെ പൂച്ച എലിയെ തട്ടുന്ന പോലെ തട്ടി കളിക്കുവാ അലവലാതി… ചന്തു പുറത്തേക്ക് വന്നപ്പോൾ ആദി കഴിക്കാൻ ഇരിക്കുന്നത് കണ്ടു..കനി അടുത്തു നിന്നു വിളമ്പി കൊടുക്കുന്നതു കണ്ടു..കനിയെ കൊണ്ടു ഓരോന്നും എടുപ്പിക്കുന്നത് കണ്ടിട്ടാണ് ചന്തു അവിടേക്ക് ചെന്നത്.. വേഗം ചെന്നു ഒരു ചെയർ വലിച്ചു ഇരുന്നു…..ആദിടെ പ്ലേറ്റിൽ നോക്കിയ ചന്തു ഞെട്ടി പോയി .. കനി .. എന്താ അണ്ണാ.. എനിക്കു കുറച്ചു ചൂട് വെള്ളം വേണം കുടിക്കാൻ.. ചായ വേണ്ടേ അണ്ണാ.. വേണ്ട… രാവിലെ ഒരെണ്ണം കുടിച്ചതല്ലേ..

ഉം.. ഇപ്പൊ എടുക്കാം.. കനി വെള്ളം എടുക്കാൻ പോയ തക്കം നോക്കി ചന്തു ആദിക്കു ഒരു ചവിട്ട് കൊടുത്തു… ഹാ..ചന്തു.. എന്താടാ എന്റെ കാലു. കാലു അല്ല നിന്റെ തല ആണ് തല്ലി പൊളിക്കേണ്ടത്. എന്താ.. നീ എന്നു മുതൽ ആണ് ഗോതമ്പ് പുട്ട് തിന്നു തുടങ്ങിയത്.. ങാ തുടങ്ങി.. ഹോ. ഞാൻ ഗോതമ്പ് പുട്ട് ഉണ്ടാക്കിയ ദിവസം എന്റെ അപ്പന്റെ അപ്പന് അന്ത്യകൂദാശ കൊടുത്തവൻ അല്ലേ ടാ നീ…എന്നിട്ട് ഇപ്പോ വെട്ടി വിഴുങ്ങുന്നതു കണ്ടില്ലേ…അന്തസ് വേണം ടാ… ചന്തു .. പോടാ.. ഒരു പൂട്ടി പ്രേമി വന്നേക്കുന്നു അപ്പോഴേക്കും കനി അവിടേക്ക് വന്നു..ആദി എണീറ്റ് കൈ കഴുകാൻ പോയി.. കനി വേഗം തയ്യാറായിക്കോ പോകേണ്ട.. എവിടേക്ക്..എവിടേക്ക് ആണ് ഇവൾ പോകുന്നതു.. അയ്യോ നീ ആദിയോട്‌ പറഞ്ഞില്ലേ ഇല്ല …എവിടേക്ക് ആണ് ഇവൾ പോകുന്നതു അപ്പോൾ ഒന്നും പറഞ്ഞില്ലേ.. കനി…

കനി ഒന്നും മിണ്ടാതെ നിന്നു.. അതു ആദി ഇവളുടെ ചേട്ടന്റെ ജന്മദിനം ആണ് ഇന്ന്.. അതിനു അമ്പലത്തിൽ പോകണം എന്നു പറഞ്ഞു.. അതിനു… ഞാൻ ഇവിടെ ഉണ്ടല്ലോ എന്നോട് ഒന്നു പറഞ്ഞു കൂടെ… നിന്നോട് പറയാം എന്നു ഇവൾ പറയുന്നതു കേട്ടു…മാത്രം അല്ല നിനക്കു നല്ല തിരക്ക് അല്ലേ… ഉം..സ്വന്തം ഇഷ്ടത്തിനു നടക്കാൻ ആണെങ്കിൽ വേറെ ഇടം നോക്കിക്കോളാൻ പറഞ്ഞേക്കൂ ചന്തു… ആദി അതു പറഞ്ഞപ്പോൾ കനിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു … പോകുമ്പോൾ ആദി കനിയെ ഒന്നു കനത്തിൽ നോക്കി ..എന്നിട്ട് പുറത്തേക്ക് നടന്നു പോയി.. 🦋🦋🦋🦋

അമ്പലത്തിൽ ചെന്നു വേലു അണ്ണനു വേണ്ടി പ്രാർത്ഥിച്ചു …ഇന്നലത്തെ ദിവസത്തെയും ഇന്നത്തെ ദിവസത്തെ ആദിയുടെ പെരുമാറ്റത്തെപറ്റി ഓർത്തപ്പോൾ കരച്ചിൽ അടക്കാൻ പറ്റിയില്ല…!! ന്നാ കുട്ടി പ്രസാദം.. പിന്നെ നമസ്കാരം കഴിക്കാൻ മരിച്ച ആളുടെ പേരും മരിച്ച നാളും ഒക്കെ പറഞ്ഞു കൊള്ളു.. അതു വന്തു ആളുടെ പേര് കതിർവേൽ.. മരിച്ചനാള് ചോതി.. ശരി …കുറച്ചു നേരം നിക്കണം കേട്ടോ.. നിക്കാം.. 🦋🦋🦋🦋

അമ്പലത്തിൽ നിന്നും എത്തിയ കനി നേരെ ചന്തു വിന്റെ അടുത്തേക്ക് ആണ് പോയത്.. അണ്ണാ ദാ പായസം… ഹായ് പായസം.. ചന്തു കനി കൊണ്ടു വന്ന പായസം വാങ്ങി കുടിച്ചു…. അണ്ണാ.. ഉം..എന്താ കനി.. ഒന്നു കേക്കട്ടുമാ. പറ.. അതു ഈ ആദി സാറിന്റെ അനിയൻ അഭിക്കു എന്താ പ്രശ്നം.. അതോ അതേപ്പറ്റി പറയാൻ ആണെങ്കിൽ അവനു പ്രശ്നം മാത്രമേ ഉള്ളൂ.. ഓരോന്നു ഉണ്ടാക്കി വെക്കും പിന്നെ ആദി ചെന്നു ഓരോന്നു ആയി തീർത്തു കൊടുക്കും… അന്ന് അവൻ അവിടെ ഒരു ചെറിയ പണി ഒപ്പിച്ചു വച്ചതു കൊണ്ടാണ് ഞങ്ങൾ ചെന്നൈയിൽ വന്നത്… അപ്പടിയ.. ഉം… അവിടെ ഒരു കമ്പനി നോക്കി നടത്തുവ.. അതിൽ എന്തോ ടെൻഡർ വിളിച്ചതിൽ എന്തോ കുരുത്ത കേടു ഒപ്പിച്ചു.. പിന്നെ ആദി ചെന്നു തീർത്തു കൊടുത്തു… ആരാ അണ്ണാ ആമി.. ആമിയെ പറ്റിഎങ്ങനെ അറിഞ്ഞു അവൻ പറഞ്ഞൊ… ഇല്ല.. ഇന്നലെ തനിയെ നിന്നും ആമി എന്നു വിളിക്കുന്നതു കേട്ടു… ആമി അവന്റെ അനിയത്തി ആണ്.. ആണോ.

അണ്ണൻ നേരത്തെ പറഞ്ഞില്ല പറയാൻ മാത്രം ഒന്നും ഇല്ല.. അഭിരാമി..ആദിയുടെയും അഭിജിത്തിന്റെയും അനിയത്തി.. ആണോ ഇപ്പൊ എവിടെയാ.. മരിച്ചു പോയി… അയ്യോ.. ആമിടെ മരണം അവരുടെ ജീവിതത്തിൽ കുറെ മാറ്റം വരുത്തി..ശരിക്കും പറഞ്ഞാൽ ആദിടെ അമ്മ.. അമ്മ പിന്നെ ആദിയോട് മിണ്ടിയിട്ടില്ല… അതെന്താ.. ആമിടെ മരണം ആദിടെ കുറ്റം ആണെന്ന് ആണ് അമ്മ ഇപ്പോഴും വിചാരിച്ചു ഇരിക്കുന്നത്.. അതെന്താ അങ്ങനെ.. ആദിടെ വീട് വാകത്താനത്തു ആണ്.. വീട്ടിൽ അച്ഛനും അമ്മയും 3 മക്കളും..അച്ഛന് ബിസിനസ് ആണ് നാട്ടിൽ വലിയ പേര് കേട്ട ആളുകൾ ആണ്.. ഞങ്ങൾ തമ്മിൽ ഇവിടെ വച്ചാണ് കാണുന്നത്…കണ്ട അന്ന് തൊട്ടു നല്ല കൂട്ടുകാരായി.. ആദി LLB പഠിച്ചത് ഇവിടെ എറണാകുളത്തു ആയിരുന്നു.. അഭി ചെന്നൈയിൽ എൻജിനിയറിങ് ആണ് പഠിച്ചത്..ആമി പ്ലസ് ടുനും ആദി സാറിന്റെ അമ്മ.. ആദിടെ അമ്മ ഒരു സാദാരണ വീട്ടമ്മ ആയിരുന്നു..

ഞാൻ ഇവിടെ കോളേജിൽ വച്ചാണ് ആദിയെ കണ്ടു മുട്ടിയത്.. അന്ന് തൊട്ടു ഞാൻ അവന്റെ കൂടെ ഉണ്ട്…ഞങ്ങൾ ഫോസ്റ്റലിൽ ഒരുമിച്ചു ആയിരുന്നു. അതുകൊണ്ടു കൂടുതൽ അടുത്തു… ഞാൻ ഇവിടെ തൊടുപുഴ ആയതു കൊണ്ടു ഞങ്ങൾ നാട്ടിൽ പോക്കും വരവും എല്ലാം ഒരുമിച്ചു ആയിരുന്നു.. അണ്ണൻ മുൻപ് ഏതോ കുറ്റാട്ടുകുളം എന്നല്ലേ പറഞ്ഞതു.. അതേ കനി പ്രോപ്പർ തൊടുപുഴ ആണ് അതല്ലേ എല്ലാരും അറിയുന്നത്. കൂത്താട്ടുകുളം ആണ് വീട് ഇരിക്കുന്ന സ്ഥലം..ഒരേ പേര് വച്ചു എത്ര സ്ഥലങൾ കിടക്കുന്നു.. ഉം.. LLB കഴിഞ്ഞു ആദി LLM നു പോയി.. നാഷണൽ ലോ സ്കൂളിൾ അമിറ്റിയിൽ ആയിരുന്നു അവനു അഡ്മിഷൻ കിട്ടിയതു..എനിക്കു ഇനിയും പഠിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടു ഞാൻ ഇവിടെ ഓരു ഓഫീസിൽ കയറി. എന്നാലും ആദി എന്നെ ദിവസവും വിളിക്കും..

ഒരു വെക്കേഷൻ സമയം ആദി വന്നു .. അന്നൊക്കെ അവരുടെ വീട്ടിൽ ആഘോഷം ആയിരുന്നു.. ശരിക്കും അവനോട് എനിക്കു അസൂയ പോലും തോന്നിയിട്ടുണ്..അവനു എല്ലാം അവന്റെ അച്ഛനും അനിയത്തിയും ആയിരുന്നു… അഭി അമ്മ കുട്ടി ആണ് .അവനു ചെറുപ്പത്തിൽ തന്നെ അല്ലറ ചില്ലറ തരികിടകൾ ഉണ്ടായിരുന്നു… ഒരു ദിവസം ആദി എന്നെ വിളിച്ചു വേഗം കാർമൽ ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു.. ഞാൻ അവിടെ ചെന്നപ്പോൾ ആമി ..അവളുടെ ജീവൻ ഇല്ലാത്ത ദേഹം പിടിച്ചു കരയുന്ന ആദിയെ ആണ് കണ്ടത്.. എന്തു പറ്റിയതാ.. അണ്ണാ ആക്‌സിഡന്റ് … എങ്ങനെ.. അന്ന് ആദിയും ആമിയും അവളുടെ പിറന്നാളിന് അമ്പലത്തിൽ പോയി വരുന്ന വഴിയിൽ എതിരെ വന്ന ഒരു വണ്ടിയിൽ ഒന്നു തട്ടി … ആദി ആയിരുന്നു വണ്ടി ഓടിച്ചത്.. ആ ഇടിയിൽ ആദി വണ്ടിയിൽ ലോക്ക് ആയി പോയി.

ആമി പുറത്തേക് തെറിച്ചു വീണു .ആ വീഴ്ചയിൽ അവളുടെ തലക്ക് ആണ് പരിക്ക് പറ്റിയത് ..ഹോസ്പിറ്റലിൽ എത്തും മുൻപേ അവൾ പോയി.. അതിനു സാർ എങ്ങനെ കുറ്റക്കാരൻ ആകും.. അറിയില്ല.. അവന്റെ അമ്മ അന്ന് ആമിയുടെ ബോഡി കണ്ടു ആദിയോട് പൊട്ടി തെറിച്ചു.. ഞാൻ ഓർക്കുന്നു അന്ന് ആദി.. അവൻ പാവം ഒന്നും പറയാതെ എത്ര പേരുടെ മുൻപിൽ തല കുനിച്ചു നിന്നു…ഒന്നു ഓർത്താൽ അവന്റെ കാര്യം കഷ്ടം ആണ്.. നിമിഷ നേരം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവൻ ആയി.. പിന്നെ അച്ഛൻ ആയി അവന്റെ ലോകം.. അവനെ ഇന്നത്തെ ആദി ആക്കി എടുക്കാൻ അച്ചൻ കുറെ കഷ്ടപ്പെട്ടു..പിന്നെ പ്രതിഷിക്കാതെ അച്ഛനും പോയി.. അതാ അവൻ എന്തു പറയുന്നു എന്നു നോക്കേണ്ടെന് പറഞ്ഞതു…

അവന്റെ മനസ്സിൽ ചിലപ്പോൾ ഒന്നും ഉണ്ടാകില്ല..സ്നേഹം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ട് അവന്റെ ഉള്ളിൽ… കനി ..നിനക്കു അവനെ സ്നേഹിക്കാൻ പറ്റുമോ… എന്റെ ആദി പാവം ആണ്.. ചെറിയ ഒരു ദേഷ്യം ഉണ്ടെന്നെ ഉള്ളൂ.. ചന്തു അതും പറഞ്ഞു പോകുന്നതു കനി നോക്കി നിന്നു… ആദി സാറിനു ഇത്ര സങ്കടം ഉണ്ടെന്നു എനക്ക് തെറിയാത്… ഇനി എനിക്കു അറിയാം എന്തു ചെയ്യണം എന്ന് ……..തുടരും…….

അൻപ്: ഭാഗം 18

അൻപ് എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story