മാനസം: ഭാഗം 14

മാനസം: ഭാഗം 14

A Story by സുധീ മുട്ടം

മംഗലത്ത് തറവാട്ടിൽ ശ്മശാന മൂകത പരന്നു.. വിശ്വസിക്കാൻ കഴിയാതെ പലരും തരിച്ചിരുന്നു….. ആരെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് മൊഴിക്കും അറിയില്ലായിരുന്നു…അവൾക്കും താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു…. ഏറെനേരത്തെ കരച്ചിലായിരിക്കും തലവല്ലാതെ പൊട്ടി പിളരുന്നു..മരണവാർത്ത അറിഞ്ഞപ്പഴേ നിലത്തേക്ക് ഊർന്നു വീണതാണ്…. മൊഴി തലതിരിച്ച് മുറിയിലേക്ക് നോക്കി…രജീഷയുടെയും അഷ്ടമിയുടെയും കിടപ്പു കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. നെഞ്ച് പിന്നെയും പിഞ്ഞിക്കീറുന്നു….. ആരെക്കയോ മുറിയിലേക്ക് കടന്നു വന്നു… “ബോഡിയെടുക്കാൻ സമയമായി… ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു… നിലത്ത് നിന്നും പതിയെ അവൾ എഴുന്നേറ്റു…

വീഴാതെ ബാലൻസ് നിലനിർത്താൻ മൊഴി നന്നേ പാടുപെട്ടൂ…. ” അവരെക്കൂടി വെള്ളം തളിച്ച് ഉണർത്താം…പാവം കുട്ടികൾ… വന്ന പെണ്ണുങ്ങൾ വെള്ളം തളിച്ച് അവരെ എഴുന്നേൽപ്പിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു…ഞരുക്കവും മൂളലും..ഇടക്കിടെ ഹൃദയം നീറ്റിയ നിലവിളികൾ….. മൊഴി പൂമുഖത്തേക്ക് നടന്നു…അവിടെ കത്തിച്ചുവെച്ച നിലവിളക്കിനു കീഴെ ചന്ദനത്തിരിയുടെ സുഗന്ധവുമേറ്റ് രാജേഷ് ശാന്തനായി ഉറങ്ങുന്നു….. ഒന്നേ നോക്കിയുള്ളൂ മൊഴി…ഹൃദയത്തിൽ നിന്ന് ശക്തമായൊരു തേങ്ങൾ അലറി വിളിച്ചു പുറത്തേക്കൊഴുകി….. രാഘവന്റെയും രാജേശ്വരിയുടെയും രാജീവന്റെയും കണ്ണുകൾ ഇതുവരെ തോർന്നട്ടില്ല…രാജേഷിനെ വിളിച്ചു കൊണ്ട് അവരിപ്പോഴും കരയുകയാണ്…..

രജീഷയുടെയും അഷ്ടമിയുടെയും അവസ്ഥയായിരുന്നു ഇതിലും വലിയ ദയനീയം…. എന്നും പതിവു പോലെ ചായ അവനു നൽകുന്നത് രജീഷ ആയിരുന്നു.. അന്ന് അഷ്ടമി ആയിരുന്നു ചായയുമായി പോയത്…. രാജേഷിന്റെ മുറിയിൽ കയറിയ അഷ്ടമി അവനെ ഒന്നെ നോക്കിയുള്ളൂ…ചായക്കപ്പ് കയ്യിൽ നിന്ന് നിലത്തേക്ക് വീണു ചിന്നിച്ചിതറി.അലർച്ചയോടെ അവളും നിലത്തേക്ക് ബോധം കെട്ടു വീണു…. അഷ്ടമിയുടെ നിലവിളി കേട്ടാണ് മൊഴിയും രജീഷയും ഓടി വന്നത്..അവിടെ കണ്ടത് നിലത്ത് കിടക്കുന്ന അഷ്ടമിയെയും ബെഡ്ഡിൽ നെഞ്ചിൽ കഠാര കുത്തിയിറക്കിയ നിലയിൽ രാജേഷിനെയും….രക്തം തുണികളിൽ നന്നായി പടർന്നിരിക്കുന്നു….

കുഞ്ഞേട്ടാന്ന് നിലവിളിച്ച് രജീഷയും ബോധമറ്റ് വീണു.അവർക്ക് പിന്നാലെ മറ്റുള്ളവർ ഓടി വന്നതോടെ മംഗലത്ത് തറവാട്ടിൽ കൂട്ട നിലവിളികൾ മുഴങ്ങി….. രജീഷയും അഷ്ടമിയും പരസഹായത്തോടെ എത്തിയെങ്കിലും വീണ്ടും എന്തെക്കയൊ പുലമ്പിക്കൊണ്ടിരുന്നു… “സമയമായി ബോഡി ചിതയിലേക്ക് എടുക്കുന്നു…. എല്ലാവരും കൂടി രാജേഷിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തു വെച്ചു…. ” ആരാണ് അഗ്നിനാളം പകരുന്നത്…. കർമ്മി തിരക്കി… “ഞാൻ ചെയ്തോളാം… ” വേണ്ട…എന്റെ മകനു അവസാനമായി ഞാൻ തന്നെ തീ കൊളുത്തിക്കോളാം..നിന്റെ നിഴൽ പോലും അവന്റെ ചേതനയറ്റ ശരീരത്തെ കളങ്കപ്പെടുത്തും…. രാജീവനെ തടഞ്ഞ് കാരിരുമ്പിന്റെ ശക്തിയാലാണ് രാഘവൻ പറഞ്ഞത്…. രാജീവൻ വല്ലാതായിപ്പോയി….

“അച്ഛാ…ഞാൻ… “മിണ്ടരുത് നീ….അച്ഛായെന്ന് നീയെന്നെ വിളിച്ചു പോകരുത്.. നിനക്കും നിന്റെ അമ്മക്കും അവനെന്ത് ദ്രോഹം ചെയ്തെടാ പാപികളേ….. ആ പിതൃഹൃദയം വല്ലാതെ തേങ്ങിപ്പോയി… എല്ലാവരും അമ്മയെയും മകനെയും ശ്രദ്ധിക്കുക ആയിരുന്നു.. പലതരം പിറുപിറുക്കലുകൾ ഉയർന്നതോടെ അവർ പതിയെ അവിടെ നിന്നും വലിഞ്ഞു….. അകത്തെ മുറിയിലെ ജനലിൽ കൂടി തെക്ക് ഭാഗത്തെ ചിതയെരിയുന്നത് മൊഴി നോക്കി നിന്നു…. ” ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല രാജേഷില്ലെന്ന്…പുറമെ പരിക്കനെന്ന് കരുതിയവൻ എത്ര പെട്ടന്നാണ് മാറിയത്.. രാത്രിയിൽ കൂടി കളിച്ചു ചിരിച്ചു പിരിഞ്ഞതാണ്…. “കുഞ്ഞേട്ടാ എന്റെ കുഞ്ഞേട്ടാ എന്നെ വിട്ടു പോകരുതെ….

ബോധം വരുമ്പോഴൊക്കെ രജീഷ പുലമ്പിക്കൊണ്ടിരുന്നു.അഷ്ടമിയുടെ അവസ്ഥയാണ് കഷ്ടം… ഒരെയൊരു ഇരിപ്പാണ്..കരച്ചിലുമില്ല ഒന്നുമില്ല ഇപ്പോൾ.. വെറും നിർവികാരിത മാത്രം….. എല്ലാവരും അവരവരുടെ മുറികളിലാണ്..ആർക്കും വിശപ്പും ദാഹവുമില്ല…. മൊഴി എഴുന്നേറ്റ് രാഘവന്റെ മുറിയിലെത്തി… ” അച്ഛാ…. “എന്താ മോളെ…. കരയാതെ കരയുന്ന ആ മനുഷ്യനിലെ സങ്കടത്തിന്റെ ആഴം അവൾ രാഘവന്റെ മുഖത്ത് കണ്ടു…. ” രജീഷയെയും അഷ്ടമിയെയും ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാ…കാർ ഒന്നെടുക്കുവാ… “അതിനെന്താ മോളെ പോയിട്ട് വാ….. രാഘവൻ നൽകിയ കാറിന്റെ കീയും വാങ്ങി മൊഴി മുറിയിലെത്തി..ഏറ്റവും അടുത്ത സുഹൃത്തുൻ വിശ്വസ്തയുമായ ഗൗരിയെ ഫോണിൽ വിളിച്ചു… ” നീ മംഗലത്ത് തറവാട് വരെയൊന്ന് വരണം ഇപ്പോൾ തന്നെ….

അത്രയും പറഞ്ഞവൾ ഫോൺ കട്ടു ചെയ്തു…. അരമണിക്കൂർ കഴിയും മുമ്പെ ഗൗരി അവിടെ എത്തി…. “ഹോസ്പിറ്റലിൽ വരെ പോകണം..നിനക്കാകുമ്പോൾ ഡ്രൈവിംഗ് അറിയാലൊ..അതാണ് വിളിച്ചത്…. ” അതിനെന്താടി..നിന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ പിന്നെയാരെയാ ഹെൽപ്പ് ചെയ്യുന്നത്…. ഗൗരിയും മൊഴിയും കൂടി അഷ്ടമിയെയും രജീഷയെയും താങ്ങിപ്പിടിച്ചു കാറിൽ കയറ്റി…. ഹോസ്പിറ്റൽ രണ്ടു പേരെയും അഡ്മിറ്റ് ചെയ്തു… “ഒരുദിവസം ഇവിടെ കിടക്കട്ടെ..രണ്ടുപേരുടെയും ബോഡി വീക്കാണ്…. ഡോക്ടർ അവരോട് പറഞ്ഞു…. ” ഡീ..ഞാനും കൂടി നിൽക്കണോ…. ഗൗരി തിരക്കി… “” വേണ്ട…കാറുമായി നീ പൊയ്ക്കോളൂ.. ആവശ്യം വന്നാൽ ഞാൻ വിളിക്കാം…. മൊഴി ഗൗരിയെ പറഞ്ഞയിച്ചിട്ട് അവർക്ക് കൂട്ടായി ഹോസ്പിറ്റൽ നിന്നു….. ******

“അമ്മ എന്തൊക്കയാ ഈ പറയുന്നത്… രാജീവൻ ദേഷ്യത്തിലായിരുന്നു… ” നീയല്ലാതെ ഇതാരും ചെയ്യില്ല..എങ്ങനെ തോന്നിയെടാ നിനക്കവനെ കൊല്ലാൻ…. നെഞ്ച് പൊട്ടിയാണ് രാജേശ്വരി ചോദിച്ചത്….. “ഞാൻ ഒരിക്കലും എന്റെ അനിയനെ കൊല്ലാൻ നോക്കിയട്ടില്ല..അവനോട് ദേഷ്യം തോന്നിയട്ടുണ്ട്..അല്ലാതെ അവനെ ഇല്ലായ്മ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല സത്യം…. ” ഇല്ലെടാ..നിന്നെ എനിക്ക് നന്നായിട്ട് അറിയാം..ചെറുപ്പം മുതലെ നിനക്ക് ഇഷ്ടമുള്ളത് നേടിയെടുക്കാൻ നീയെന്തും ചെയ്യും.ദുഷ്ടനാണ് നീ….. “അതെ…ഞാൻ ദുഷ്ടനാണ്…പക്ഷേ രാജേഷിനെ ഞാൻ കൊല്ലില്ല..കൊല്ലാനെനിക്ക് കഴിയൂല്ല…പുറമേ സ്നേഹം പ്രകടിപ്പിക്കാറില്ലെങ്കിലും എനിക്ക് ഇഷ്ടമാണ് അവനെ….. മുഖം പൊത്തി പൊത്തി പൊട്ടി കരയുന്ന മകനെക്കണ്ട് രാജേശ്വരി അമ്പരന്നു നിന്നു….

“നൊന്ത് പ്രസവിച്ചതാണു രാജേഷിനെ..അവൻ അധികം തന്നോട് സ്നേഹം കാണിച്ചില്ലെങ്കിലും അവനെ നഷ്ടമായാൽ തനിക്ക് സഹിക്കാൻ പറ്റില്ല… ” കൊന്നത് രാജീവൻ അല്ലെങ്കിൽ പിന്നെയാരാണ്.?.. ഉത്തരം കിട്ടാത്തൊരു ചോദ്യമായി അതവരുടെ മനസിൽ അവശേഷിച്ചു…… ****** “ഇല്ല..നിങ്ങൾ തന്നെയാണ് അവനെ കൊന്നത്..കൂട്ടിനു നിങ്ങളുടെ അമ്മയും ഉണ്ടല്ലൊ…. ” ഞാനല്ല മൊഴി…പ്ലീസ് ദയവായി ഒന്ന് വിശ്വസിക്കൂ…. കാലത്തെ തന്നെ രാജീവ് ഹോസ്പിറ്റൽ എത്തിയിരുന്നു….. “നിങ്ങളെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല..എന്റെ അനുഭവങ്ങൾ അതാണെന്നെ പഠിപ്പിച്ചത്…..എന്റെ നിഴലിൽ പോലും നിങ്ങൾ കടന്നു വരരുത് പൊയ്ക്കോണം….. മൊഴി അലറുകയായിരുന്നു…..

” ഇനിയെന്ത് പറഞ്ഞു എല്ലാവരെയും വിശ്വസിപ്പിക്കണമെന്ന് അറിയാതെ രാജീവൻ കുഴങ്ങി…. “ചെയ്യാത്ത തെറ്റുകൾ തന്റെ മേൽ ചുമത്തപ്പെട്ടതോടെ ആദ്യമായി അയാളുടെ കണ്ണുകൾ നനഞ്ഞു… ഒരാശ്രയത്തിനെന്ന വണ്ണം അയാൾ ആശുപത്രി ചുമരിൽ തല താഴ്ത്തി ചേർന്നു നിന്നു…… രാജേഷിനായി എല്ലാവരും തേങ്ങുമ്പോൾ,രാജീവനു മേൽ കൊലപാതകക്കുറ്റം ചുമത്തുമ്പോൾ,ആരുമറിയാതെ കൊലയാളി പൊട്ടിച്ചിരിക്കുകയായിരുന്നു അപ്പോഴും……..  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 13

മാനസം ഇതുവരെയുള്ള എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story